2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് മലയാളം സിനിമ എങ്ങിനെ കാണാം?

വിദേശത്തുള്ള മലയാളികള്‍ക്ക് മലയാള സിനിമകള്‍ കാണാനുള്ള പരിമിതികള്‍ ഇല്ലാതാകുന്നത്  torrent എന്ന പുതിയ ടെക്നോളജിയില്‍ കൂടെയാണെന്ന്  തോന്നുന്നു.  നിയമവിധേയമല്ലാത്ത  രീതിയില്‍  അപ്‌ലോഡ്‌  ചെയ്യുന്നവ ആണെങ്കിലും മലയാള സിനിമയുടെ വിതരണത്തിലെ ഇന്നത്തെ  പരിമിതികള്‍ torrent ഡൌണ്‍ലോഡ് ചെയ്യുന്നതിനെ സാധൂകരിക്കുണ്ട്. ചുരുങ്ങിയത്  netflix പോലെയുള്ള നിയമാനുസൃത  വെബ്‌ വിതരണ  രീതികള്‍  ഉള്കൊള്ളുന്നതുവരെ എങ്കിലും വിദേശ  മലയാളികള്‍  torrent കൂടുതല്‍ ഉപയോഗിക്കും.
 
 ബോറന്‍ സിനിമകള്‍ക് ശേഷം മലയാള സിനിമ വീണ്ടും  തളിര്‍ത്തു കൊണ്ടിരിക്കെയാനിപ്പോള്‍.  ന്യൂനപക്ഷവിരുദ്ധ പൊതുജനാഭിപ്രായം രൂപപെടുതാനായി  സംഘ പരിവാരം ഫണ്ട്‌ ചെയ്തു നിര്മിചെടുതിരുന്ന മോഹന്‍ലാലിന്റെയും ഷാജി കൈലാസ്, മേജര്‍ രവി എന്നീ പരിവാരികളുടെയും "തീവ്രവാദ, ഭീകരവാദ, ഗുണ്ടാരാജ് " പടങ്ങളുടെ കാലം  കഴിഞ്ഞു എന്ന് ആശ്വസിക്കാം. മലയാള സിനിമകളില്‍  'സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍' പോലെയുള്ള കാണാവുന്ന പടങ്ങളുടെ എണ്ണം  ഈയിടെ കൂടി വരുന്നത് ശ്രദ്ധേയമാണ്.  Laskar  Pelangi എന്ന പ്രസിദ്ധമായ  ഇന്തോനേഷ്യന്‍ ചിത്രത്തിന്റെ മൂല കഥയില്‍ നിന്നും മലയാളീകരിച്ചതെന്നു കരുതേണ്ട  "മാണിക്യ കല്ല്‌", സരസമായി ആള്‍ ദൈവങ്ങളുടെ കഥ  പറയുന്ന "ഭക്തജനങളുടെ ശ്രദ്ധക്ക് " എന്നിവയുടെ വിജയം,  കാശ്  കൊടുത്തും സിനിമ കാണാം എന്ന അവസ്ഥ വീണ്ടും കാണികളില്‍ ഉണ്ടാക്കും.

ഒരു  വിദേശ മലയാളിയായ ഞാന്‍, പുതിയ ടെക്നോളജി ഉപയോഗപെടുത്തി എങ്ങിനെ മലയാള സിനിമ കാണുന്നു എന്ന് ഷെയര്‍ ചെയ്യുകയാണ് ഈ പോസ്റ്റില്‍.
  
എന്റെ വീട്ടില്‍ ഒരു ഹോം നെറ്റ്‌വര്‍ക്ക് ഉണ്ട്. ഇരുപതോളം ഉപകരങ്ങള്‍ എന്റെ ഹോം നെറ്റ് വര്കില്‍ ഭാഗമാണ്. എന്റെ വീട്ടിലെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് WIRED ഉം WIRELESS ഉം ഉള്പെടുന്നതാണ്. എല്ലാ മുറികളിലും ഓരോ WIRED നെറ്റ്‌വര്‍ക്ക്  സോകെറ്റ്  ലഭ്യം ആണ് . ഇത് കൂടാതെ, ഇരു നിലയിലുള്ള വീട്ടില്‍ എല്ലായിടത്തും wireless  സൗകര്യം  ലഭ്യമാവുന്ന വിധത്തില്‍ ഞാന്‍ സംവിധാനം എര്പെടുതിയിട്ടുണ്ട്. ഇതിനായി താഴത്തെ നിലയില്‍ പ്രധാന  Router  സ്ഥാപിക്കുകയും മുകളിലത്തെ നിലയില്‍ മറ്റൊരു Router   മാറ്റം വരുത്തി  Wireless  Repeater  ആയി ഉപയോഗിക്കുകയും ചെയ്യുന്നു. ( ഒരു പുതിയ  Repeater വാങ്ങുന്നതിലും ലാഭം മറ്റൊരു Wireless Router,  Repeater മോഡില്‍ പ്രവര്തിപ്പിക്കുകയാണ് )  ഈ രണ്ടു ഉപകരണങ്ങളും  കൂടുതല്‍ വയര്ലെസ്സ് പരിധിയും ശക്തിയും നല്‍കുന്ന  N എന്ന WIRELESS നെറ്റ്‌വര്‍ക്ക് സംവിധാനം ഉപയോഗപെടുതുന്നു.
 
പല രാജ്യങ്ങളിലും  ഇന്റര്‍നെറ്റ്‌ സേവന ദാതാവ്  (ISP) സൌജന്യമായി നല്‍കുന്ന ഉപകരണം ആണ് ROUTER.  പ്രാഥമികമായി ഇവ നിങ്ങളുടെ വീടിനെ ഇന്റെര്നെടുമായി ബന്ധിപ്പിക്കുന്ന ഒരു ഉപകരണം കൂടെ ആയി പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ ആവശ്യമനുസരിച്ച്‌  ഹോം നെറ്റ് വര്‍ക്ക് ഡിസൈന്‍ ചെയ്യുകയും അതിനു  ആവശ്യം ആയ നെറ്റ്‌വര്‍ക്ക്  ഉപകരണങ്ങള്‍ മാത്രം വാങ്ങിക്കുകയും ചെയ്യുക. ഉദാഹരണത്തിന്, നിങ്ങള്ക്ക് ഒരു ചെറിയ സ്ഥല പരിധിക്കുള്ളില്‍ മാത്രമേ  വയര്‍ലെസ്സ് ആവശ്യമുള്ളുവെങ്കില്‍ ഒരു WIRELESS ROUTER മാത്രം മതി.  G, N, എന്നീ രണ്ടു തരം വയര്‍ലെസ്സ്  പ്രക്ഷേപണ രീതികളുണ്ട്. ഇതില്‍ G ദുര്‍ബലവും N ശക്തവും ആണ്. ഇവയുടെ വില വ്യത്യാസം നേരിയതായതിനാല്‍ N  റേഞ്ച്  ഉള്ളവ തെരഞ്ഞെടുക്കുന്നതാണ്  ബുദ്ധി.  നിങ്ങള്‍ വയര്‍ലെസ്സ് ഒട്ടും ഉപയോഗിക്കുന്നിലെങ്കില്‍  ഈ മാനദണ്ഡം അപ്രധാനമാണ്. 

സിനിമകള്‍ ടോര്രെന്റിലൂടെ  ഡൌണ്‍ലോഡ് ചെയ്യുന്നതിനായി  ubuntu ഉള്ള ഒരു കമ്പ്യൂട്ടര്‍ ആണ് ഉപയോഗിക്കുന്നത്. ഈ കമ്പ്യൂട്ടറും നെറ്റ്‌വര്‍ക്ക്  ഹാര്‍ഡ് ഡിസ്കും  WIRED ആയാണ്  ഹോം നെറ്റ് വര്‍കുമായി ബന്ധിപ്പിച്ചിരിക്കുന്നത്. WIRELESS നെ അപേക്ഷിച്ച്  WIRED നെറ്റ്‌വര്‍ക്ക് സംവിധാനം കൂടുതല്‍ സ്ഥായിയായത്‌ കാരണമാണ് ഞാന്‍ അങ്ങിനെ ചെയ്തത്. വിന്‍ഡോസ് ഉപയോഗിച്ചും torrents ഡൌണ്‍ലോഡ് ചെയ്യാം.  മെച്ചപ്പെട്ട സ്പീഡും സുരക്ഷിതത്വവും  നല്‍കുന്നു എന്നതിനാല്‍ ഞാന്‍ ഉബുണ്ടു ഉപയോഗിക്കുന്നുവെന്നു മാത്രം.

വിന്‍ഡോസ്‌ ഉപയോഗിക്കുന്നവര്‍ക്കും  ലിനക്സ്‌ ഉപയോഗിക്കുന്നവര്‍ക്കും ഒരു പോലെ പാകമായത്  qBitTorrent  എന്ന പ്രോഗ്രാം ആണ്. ഈ പ്രോഗ്രാം ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ്‌  ബ്രൌസര്‍ ഇല്ലാതെ തന്നെ ഇതിനകത്ത് നിന്ന്  നമുക്ക് സിനിമകള്‍ SEARCH ചെയ്യാന്‍ കഴിയും.  മുകളിലെ ചിത്രം ശ്രദ്ധിക്കുക. ഇതില്‍  സെര്‍ച്ച്‌ എന്ന ഫീല്‍ഡില്‍ ഞാന്‍  Malayalam എന്ന് ടൈപ്പ് ചെയ്തപ്പോള്‍ ലിസ്റ്റ് ചെയ്തവയാണ്  ഈ മുഴുവന്‍ മലയാള സിനിമകളും .  ടോര്രെന്റുകളെ കൂടുതല്‍ നിയന്ത്രിക്കാനും qBitTorrent എന്ന പ്രോഗ്രാമിന് കഴിയും.  രണ്ടു തവണ ക്ലിക്ക് ചെയ്തോ, ഡൌണ്‍ലോഡ് ചെയ്യാനുദ്ദേശിക്കുന്ന സിനിമയുടെ URL  അഥവാ ലിങ്ക് ചെര്‍കുന്നതോടെയോ   സിനിമകള്‍ഡൌണ്‍ലോഡ് ചെയ്തു തുടങ്ങും. URL  നിങ്ങള്ക്ക്  Torrent  നല്‍കുന്ന വെബ്‌സൈറ്റില്‍ നിന്നും കണ്ടെത്താം.

ഇത് കൂടാതെ ഉബുണ്ടുവില്‍ Transmission Bit Toorent-  എന്ന പ്രോഗ്രാമില്‍  കൂടെയും ഡൌണ്‍ലോഡ് ചെയ്യാം.  

ശരാശരി സിനിമ 700 MB കാണും. നിങ്ങളുടെ ഇന്റര്‍നെറ്റ്‌ വേഗതയുടെ തോത്, ടോര്രെന്റിന്റെ സ്വഭാവം എന്നിവ  അനുസരിച്ചായിരിക്കും ഡൌണ്‍ലോഡ് സമയം.  ബ്രോഡ്‌ ബാന്‍ഡ്  കണക്ഷനുകള്‍ വേഗം ഡൌണ്‍ലോഡ്  ചെയ്യും . TORRENTS ഘട്ടമായോ ഒറ്റ തവണയായോ ഡൌണ്‍ലോഡ്  ചെയ്യാം.


വെസ്റ്റേണ്‍ ഡിജിറ്റല്‍ ബുക്ക്‌ ലൈവ് 
ഞാന്‍  സിനിമകള്‍ ഡൌണ്‍ലോഡ്  ചെയ്തു സൂക്ഷിക്കുന്നത് ഒരു വെസ്റ്റേണ്‍ ഡിജിറ്റല്‍ നെറ്റ്‌വര്‍ക്ക് ഡ്രൈവില്‍ ആണ്. ഇതില്‍  2 TB  വരെ സൂക്ഷിക്കാനാകും. അതായത് ആയിര കണക്കിന് സിനിമകള്‍! 2 TB  സൂക്ഷിക്കാവുന്ന നെറ്റ്‌വര്‍ക്ക് ഹാര്‍ഡ്  ഡ്രൈവ്  ഏകദേശം 200 US Dollar വിലക്ക്  ഇന്ന്  ലഭ്യമാണ്. 

ഡൌണ്‍ലോഡ് ചെയ്യുന്ന സിനിമകള്‍ ഞാന്‍ നെറ്റ്‌വര്‍ക്ക് ഡ്രൈവില്‍ പ്രത്യേകം അടയാളപെടുത്തി വേര്‍തിരിച്ച  ഫോള്‍ഡര്‍കളിലേക്ക് മാറ്റുകയാണ് പതിവ്.  ഡൌണ്‍ലോഡ്  ചെയ്ത സിനിമകളോ, പാട്ടുകളോ, ചിത്രങ്ങളോ  ഒക്കെ നെറ്റ് വര്കിലുള്ള മറ്റേതെങ്കിലും കമ്പ്യൂട്ടറില്‍ നിന്നും ലഭ്യം ആക്കാന്‍ ആയി  ഒരു പ്രത്യേക  സ്ട്രീമിംഗ് പ്രോഗ്രാം  My Book ലൈവ് എന്ന പേരില്‍  വെസ്റ്റേണ്‍ ഡിജിറ്റല്‍ എന്ന നിര്‍മാതാവ് വില്കുന്ന ഈ നെറ്റ്‌വര്‍ക്ക് ഡ്രൈവില്‍ ഉണ്ട്. മറ്റൊരു  കമ്പ്യൂട്ടറില്‍ നിന്നും  വിന്‍ഡോസ്  മീഡിയ പ്ലായെര്‍ ഉപയോഗിച്ച് പോലും My Book Live ല്‍  നിന്ന് നിങ്ങള്ക്ക് സിനിമ കാണണോ, പാട്ട്   കേള്‍കാണോ സാധിക്കുമെന്ന് ചുരുക്കം.   ഇത് കൂടാതെ നെറ്റ് വര്കില്‍ ഉള്‍പെടുന്ന ഏതൊരു  കമ്പ്യൂട്ടറിന്റെയും  ബാക്ക് അപ്പ്‌ സൂക്ഷിക്കാനുള്ള സോഫ്റ്റ്‌വെയര്‍ ഈ നെറ്റ് വര്‍ക്ക് ഹാര്‍ഡ് ഡിസ്കില്‍ ലഭ്യമാണ്  താനും.

 വെസ്റ്റേണ്‍ ഡിജിറ്റല്‍ ടി വി ലൈവ്
എന്നാല്‍  ഡൌണ്‍ലോഡ് ചെയ്ത സിനിമകള്‍  നിങ്ങളുടെ  ടെലിവിഷന്‍ ഉപയോഗിച്ച് കാണണം എങ്കില്‍  WD TV Live   എന്ന ഒരു കൊച്ചു ഉപകരണം കൂടെ ആവശ്യമാണ്‌.  ഈ ഉപകരണം  നിങ്ങളുടെ USB  ഡ്രൈവില്‍  നേരിട്ട്കണക്റ്റ്  ചെയ്തു ഒരു  Video Cassette Player പോലെയും  പ്രവര്‍ത്തിപ്പിക്കാം. അതായത്, നിങ്ങള്ക്ക്  ഒരു  ഇന്റര്‍നെറ്റ്‌  കണക്ഷന്‍ ഇല്ലെങ്കില്‍ പോലും ഒരു USB  ഡ്രൈവില്‍ സിനിമകള്‍ കോപ്പി ചെയ്തു ടി വി യില്‍ അത്  കാണാന്‍ ഈ ഉപകരണം മാത്രം മതി .  HDMI എന്ന സാങ്കേതിക വിദ്യ കൂടെ ഉപയോഗപെടുത്തുന്ന  WD TV Live , ഡി വി ഡി നിലവാരത്തിലുള്ള ചിത്രങ്ങള്‍ നിങ്ങളുടെ ടി വി യില്‍ കാണിക്കും. ഏകദേശം 100 US Dollar വിലക്ക് ഇവ വിപണിയില്‍ ലഭ്യമാണ്.

ഇന്ന്  വന്‍ വിലക്ക് വില്കുന്ന ഒരു ഇന്റര്‍നെറ്റ്‌ ടിവിയുടെതിനേക്കാള്‍  മെച്ചപ്പെട്ട  ഫീച്ചറുകള്‍ WD TV Live ല്‍ കൂടെ  നിങ്ങള്ക്ക് നേടാനാകും. അറിയപ്പെടുന്ന എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും നിങ്ങള്ക്ക്  വീഡിയോ കാണാന്‍, ചിത്രം കാണാന്‍, പാട്ട് കേള്‍കാന്‍ ഒക്കെ  ഇത് മാത്രം മതി. ഇതിന്റെ സോഫ്റ്റ്‌വെയര്‍ ഇന്‍റര്‍നെറ്റില്‍ കൂടെ തന്നെ  അപ്ഡേറ്റ് ചെയ്യുന്നതിനാല്‍  പുതിയ  മാറ്റങ്ങള്‍ എന്നും നിങ്ങള്ക്ക് ലഭ്യം.  ഫേസ് ബുക്ക്‌ മുതല്‍ ഇന്റര്‍നെറ്റ്‌ റേഡിയോ വരെ നിരവധി ഫീച്ചറുകള്‍  WD TV Live ല്‍ ലഭ്യമാണ്.

ഡൌണ്‍ലോഡ്  ചെയ്ത മലയാള സിനിമകള്‍ നിങ്ങള്ക്ക്   WIRED NETWORK, അതുമല്ലെങ്കില്‍ WIRELESS ഉപയോഗിച്ച് കാണാന്‍ WD TV Live  സഹായിക്കും . WIRELESS ആയി ഉപയോഗിക്കാന്‍ ഇതിലെ  ഒരു USB പോര്‍ട്ടില്‍ Wirless USB adaptor ഖടിപ്പിക്കണം.  നെറ്റ് വര്കില്‍ എവിടെയും ഷെയര്‍ ചെയ്യുന്ന മള്‍ടി മീഡിയ ഫയലുകള്‍ WD TV Live   ഉപയോഗിച്ച്  ടെലിവിഷന്‍ സ്ക്രീനില്‍ കാണാനാകും. ഒരു കൊച്ചു റിമോട്ട്  ഇതിനോടൊപ്പം വരുന്നുണ്ട്.

ഇത് കൂടാതെ  1 TB ഹാര്‍ഡ് ഡിസ്ക് ഒപ്പം ഉള്ള  മറ്റൊരു മോഡല്‍ WD TV Live Plus എന്ന പേരില്‍  ലഭ്യമാണ.
 

സൂക്ഷമതയോടെ കൈകാര്യം ചെയ്യാനാവാതെ DVD കള്‍ പെട്ടെന്ന്  ഉപയോഗ ശൂന്യമാവുന്നതിനാല്‍  TORRENTS ഉപയോഗിച്ച്  സിനിമകള്‍  ഡൌണ്‍ലോഡ്  ചെയ്തു സൂക്ഷിക്കുന്ന രീതി കൂടുതല്‍ സ്ഥായീ ഭാവം കൈവരിക്കാന്‍ ആണിട.  DVD  Player  ഒരു പുരാവസ്തു ആയി മാറുകയാണ്.  എന്റെ കുട്ടികള്‍ക്കായി ആയിരകണക്കിന് കാര്‍ട്ടൂണ്‍ സിനിമകള്‍ ഞാനിപ്പോള്‍  നെറ്റ്‌വര്‍ക്ക് ഡ്രൈവില്‍ സൂക്ഷിക്കുന്നുണ്ട്. വളരെ എളുപ്പത്തില്‍ അവര്‍ക്ക്  ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനും  കാണാനും ഇത് സാധ്യമാക്കുന്നു. DVD വാങ്ങാനുള്ള  അധിക ചിലവും  അവ സൂക്ഷിക്കാനുമുള്ള  അസൌകര്യങ്ങളും  Torrent നു അനുകൂലമായ ഘടകങ്ങളാണ്.  ബ്രോഡ്‌ ബാന്‍ഡ് സംവിധാനം  കാര്യക്ഷമാമായിടത്തൊക്കെ  Torrent  ഒരു  സാങ്കേതിക  വിജയം ആകും.

പുതിയ  പല  ROUTER കളും USB ഡ്രൈവില്‍  നിന്നും മീഡിയ streaming സൗകര്യം  നല്‍കുന്നുണ്ട്. എന്നാല്‍   WD TV Live നല്‍കുന്ന Multi Format Playability ഏറ്റവും മെച്ചപ്പെട്ടതാണ് എന്നാണ് എന്റെ വിശ്വാസം. അതായത്  അറിയപ്പെടുന്ന എല്ലാ തരത്തിലുള്ള മള്‍ടി മീഡിയ ഫയലുകളും ഇതിലൂടെ നിങ്ങള്ക്ക്  കാണാനും കേള്കാനും സാധിക്കും. ഒരു വര്‍ഷത്തിലധികമായി ഇവ എന്റെ ഡിജിറ്റല്‍  ജീവിതത്തിന്റെ  ഭാഗമാണ്.    വീട്ടുപകരണങ്ങള്‍  നെറ്റ്‌വര്‍ക്ക്  ചെയ്യുന്നതിന്  വേണ്ടി  രൂപീകരിക്കപ്പെട്ട DLNA (Digital Living Network Alliance)  എന്ന  പൊതുമാന ദണ്ഡം  പാലിച്ചു നിര്‍മിച്ചതാണ്  ഈ രണ്ടു ഉപകരണങ്ങളും എന്ന പ്രത്യേകത കൂടെ ഇവക്കുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ലിങ്കുകള്‍ ക്ലിക്ക് ചെയ്തു  വായിക്കുക.


WD TV Live 


My Book LIVE 
ചില ടോര്രെന്റ്റ് കേന്ദ്രങ്ങള്‍

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

തേരാ പാരാ അണ്ണാ ഹസാരെ

ഫോട്ടോ  കടപ്പാട് :  ശ്രീകാന്ത് കോളാരി
എന്റൊസള്‍ഫാന്‍ സമരത്തിനും അണ്ണാ ഹസാരെ യുടെ  അഴിമതി വിരുദ്ധ സമരത്തിനും  പിന്തുണ കൊടുക്കാത്തവന്‍ എന്തൊരു മനുഷ്യന്‍ എന്ന  നിലയിലാണ്  മലയാളിയുടെ മധ്യ വര്‍ഗ രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍. കോര്‍പ്പറേറ്റ് അധീനതയിലുള്ള  ഇന്ത്യന്‍ മാധ്യമങ്ങള്‍ രൂപപെടുതുന്ന സവര്‍ണ രാഷ്ട്രീയത്തിന്റെ മറ്റൊരു ഉദാഹരണം ആണ്  ഇന്ന് കാണുന്ന അണ്ണാ  ഹസാരെ തരംഗം.  അങ്ങിനെ വിയര്‍ക്കാതെ വിപ്ലവം കൊയ്യുന്ന  ചാണക്യ  സൂത്രം  മാധ്യമങ്ങളിലൂടെ സവര്‍ണന്‍ നടപ്പാക്കുന്നു. നിരക്ഷരര്‍ക്ക് ഭൂരിപക്ഷം ഉള്ള  ഇന്ത്യയില്‍ ജനാധിപത്യം ഹൈജാക്ക് ചെയ്യാന്‍ മാധ്യമങ്ങളെ പോലെ മറ്റൊരു രാഷ്ട്രീയ ഉപകരണത്തിനും ആകില്ല.

അഴിമതി നിര്‍മാര്‍ജനത്തിന് ഇവിടെ മാറേണ്ടത്  സവര്‍ണന്റെ പൊതു സമൂഹത്തോടുള്ള ചിന്താഗതിയാണ് എന്നതാണ് അടിസ്ഥാന കാര്യം. പൊതു സ്വത്ത് കൊള്ളയടിച്ചതിനു ശേഷം ദൈവത്തിനു കൈകൂലി നല്‍കി മോക്ഷം നേടാവുന്ന ഒരു ആത്മീയ വീക്ഷണം ഭാരതത്തിനു മാത്രം സ്വന്തം!  നിലവിലുള്ള കാക്ക തൊള്ളായിരം അഴിമതി വിരുദ്ധ നിയമങ്ങളുടെ വലയിലും അഴിമതിക്കാര്‍ പെടാതെ പോകുന്നതിനു കാരണം ബ്രാഹ്മണ്യം നല്‍കിയ ഈ സവര്‍ണചിന്താഗതിയാണ്. പാവങ്ങളെ ചൂഷണം ചെയ്യുന്നതും ജാതീയമായ വേര്‍തിരിവും  അടിസ്ഥാനമായ  സവര്‍ണ സങ്കല്പങ്ങളില്‍ നിന്നും  ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തെ  മോചിപ്പിക്കാതെ ഒരു അഴിമതി വിരുദ്ധ നിയമവും ഇവിടെ മാറ്റങ്ങള്‍ ഉണ്ടാക്കില്ല. ഇന്ത്യയിലെ സവര്‍ണര്‍ക്കെതിരെ മിണ്ടാത്ത  യോഗ കച്ചവടക്കാരന്‍ രാമദേവും കോര്‍പ്പറേറ്റ് അഴിമതിക്കെതിരെ ശബ്ദിക്കാത്ത അണ്ണാ ഹസാരെയും  സവര്‍ണ ഹൈന്ദവതയുടെ ഇഷ്ട താരങ്ങള്‍ ആയി എന്നും നില കൊള്ളും.

വീര പുരുഷന്മാര്‍ , കുട്ടി ദൈവങ്ങള്‍ എന്നിവ  ഭാരത സംസ്കാരത്തില്‍ പണ്ടേ ആധിപത്യം പുലര്‍ത്തി വരുന്നതിനാല്‍  സവര്‍ണര്‍  ഒരിക്കല്‍  ഇത്തരം സെലെബ്രിടികളെ സൃഷ്ടിച്ചാല്‍ അത് പിന്നീട് ദരിദ്രരും ഏറ്റെടുക്കും.  അങ്ങിനെ തേരാ പാരാ അണ്ണാ ഹസാരെ രണ്ടാം ഗാന്ധിയായി വാഴ്തപ്പെടുകയായി.  ഇങ്ങോരുടെ പരസ്യപെടുത്തിയ യുദ്ധം അഴിമതിക്കെതിരെ ആയതിനാല്‍ പൊതു സ്വീകാര്യത ഒരു പ്രശ്നവും അല്ല.   എന്നാല്‍  മധ്യവര്‍ഗം, ഉപരിവര്‍ഗം എന്നിവ അടങ്ങുന്ന ഇന്ത്യന്‍ സവര്‍ണ സമൂഹം  ദാരിദ്രക്ക് മേല്‍ സാമ്പത്തിക രാഷ്ട്രീയ മേല്‍കോയ്മ നില നിര്‍ത്തുന്നത് അഴിമതി നടത്തി കൊണ്ട് തന്നെയാണ് എന്ന സത്യം ഈ മാധ്യമ വാഴ്ച്ചക്കിടയില്‍ നാം,   അവര്‍ണര്‍ മറക്കുന്നു.

പൊതു മുതല്‍, ഖനിജങ്ങള്‍ എന്നിവ മോഷ്ടിക്കുന്നതില്‍  ഭാരതീയ ജനതാ പാര്ടിക്കാരെ പോലെ മിടുക്ക് കൊണ്ഗ്രെസ്സുകാര്‍ക്ക് ഇന്നില്ല. അഴിമതി നടത്തുന്നവനു പിന്നീട്  തോന്നുന്ന മാനുഷികമായ ഒരു കുറ്റ ബോധം  ഉണ്ട്.  അവന്‍ സ്വന്തം കാര്യങ്ങള്‍ കുറച്ചു ലക്ഷ്വറി ആയി തന്നെ നടത്തിയതിനു ശേഷം മനസ്സമാധാനത്തിനായി ഒരു ചെറിയ വിഹിതം  ദൈവത്തിനു കാണിക്ക വെക്കും. ആന്ധ്രയിലെയും കര്‍ണാടകത്തിലെയും
ഖനിജങ്ങള്‍ കട്ടെടുത്തു  നാലായിരം കോടി ലാഭം കൊയ്ത  ആയ ബെല്ലാരി റെഡ് ഡി സഹോദരര്‍ ( കര്‍ണാടകത്തിലെ ഇവര്‍ ബി ജെ പി മന്ത്രിമാര്‍) അവയില്‍ നിന്നും ഒരു ശതമാനം  ബാലാജി ദൈവത്തിനു കമ്മീഷന്‍ ആയി കൊടുത്തു. അങ്ങിനെ 45 കോടി വില മതിക്കുന്ന ഒരു രത്ന കിരീടം ആന്ധ്ര ദൈവത്തിനു സ്വന്തം ആയി. 

ഇന്ത്യക്കാരന്റെ സ്വര്‍ണ രത്ന ഭ്രമം നമ്മുടെ സാമൂഹ്യ ജീവിതത്തെ മൊത്തം അസ്ഥിരപെടുതുന്ന ഒരു ധനശാസ്ത്ര സംന്ജ ആണ്.  അഴിമതി പണം ഖര രൂപത്തില്‍ സൂക്ഷിക്കാന്‍ സ്വര്‍ണം തന്നെ ഏറ്റവും നല്ല മാര്‍ഗം. സ്ത്രീ ധനം എന്നതു സ്വര്‍ണമായി , എന്നും അവന്റെ സാമൂഹ്യ ജീവിതത്തെ കളങ്കപെടുത്തുന്നു.  അങ്ങിനെ ദൈവങ്ങളുടെയും വിശ്വാസിയുടെയും സാധാരന്ക്കരന്റെയും സ്വര്‍ണ ഭ്രമം പൊതു സുരക്ഷയ്ക്ക് ഭീഷണിയായി നില കൊള്ളുന്നു. 

യെദിയൂരപ്പയെ പോലുള്ള പേരും കള്ളന്മാര്‍  ജനാധിപത്യ രീതിയില്‍ തന്നെ പൊതു മുതല്‍ മോഷ്ടിച്ചെടുത്തു  അവ ദൈവങ്ങളുമായി പങ്കു വെക്കുന്നു. അങ്ങിനെയാണ് ക്ഷേത്രങ്ങളില്‍ നിധികള്‍ കാല കാലങ്ങളായി രൂപപ്പെടുന്നത്.  പാവങ്ങളുടെ സ്വത്ത് മോഷ്ടിച്ച് അവ ദൈവത്തിനു രത്നമായും സ്വര്‍ണം ആയും സമര്പിക്കുന്ന ഈ മത സങ്കല്പത്തില്‍ നിന്നും ഹൈന്ദവതയെ മോചിപ്പിക്കുംബോഴേ അവരിലെ ദരിദ്രരുടെ എണ്ണം കുറയുകയുള്ളൂ.  

അമേരിക്കന്‍ കോര്‍പ്പറേറ്റ് മേധാവികള്‍ മാതാ അമ്രിതാനന്ത മയി എന്ന ആള്‍ ദൈവത്തിനു വെക്കുന്ന പണവും പൊതു മുതല്‍ മോഷ്ടിചെടുതത്തില്‍ നിന്നാണ്. എന്നാല്‍ അവയില്‍ നിന്നും ദരിദ്രര്‍ക്ക് ഒരു പങ്കു ചികിത്സാ സഹായം ആയോ മറ്റോ ലഭിക്കുന്നു എന്ന വ്യത്യാസം ഉണ്ട്. 

പക്ഷെ വിഗ്രഹ ദൈവങ്ങള്‍ക്ക് കൊടുക്കുന്ന കൈക്കൂലി  ദരിദ്രന്, ബാധ്യത ആയി മാറുന്നു.  അവ ക്രയ വിക്രയം ചെയ്യാന്‍ പാടില്ലാത്ത അനാഥമായ സ്വത്തായി അനന്തപുരിയെ പോലുള്ള നഗരങ്ങളുടെ ദൈവ പെരുമ സൃഷ്ടിക്കുന്നു.  ബ്രാഹ്മണ്യം ദൈവങ്ങളെ നന്നായി മാര്‍കെറ്റ്‌ ചെയ്യുന്നു.  അതിനാല്‍  ദാരിദ്ര്യവും വിശപ്പും മൂലം തളര്‍ന്ന അധസ്തിതന്‍ വീണ്ടും മുട്ടി വിളിക്കുന്നത്‌  നിധി പെരുമയുള്ള,  ബ്രാന്‍ഡ്  സ്ഥാപിച്ച  ദൈവങ്ങളെ മാത്രം. 

ദാരിദ്ര്യം അകറ്റാന്‍ കഴിയാത്ത, വിശപ്പടക്കാന്‍ പര്യാപ്തമല്ലാത്ത ധനത്തിന്റെ ഉപയോഗം എന്താണ്? അഴിമതിയെ തടുക്കാന്‍ കഴിയാത്ത, മനുഷ്യരെ തുല്യരായി കാണാനാവാത്ത  ദൈവ സങ്കല്‍പം എന്തിനാണ്? 

തുടര്‍ വായനക്ക്