ഫോട്ടോ കടപ്പാട് : ശ്രീകാന്ത് കോളാരി |
അഴിമതി നിര്‍മാര്‍ജനത്തിന് ഇവിടെ മാറേണ്ടത് സവര്‍ണന്റെ പൊതു സമൂഹത്തോടുള്ള ചിന്താഗതിയാണ് എന്നതാണ് അടിസ്ഥാന കാര്യം. പൊതു സ്വത്ത് കൊള്ളയടിച്ചതിനു ശേഷം ദൈവത്തിനു കൈകൂലി നല്‍കി മോക്ഷം നേടാവുന്ന ഒരു ആത്മീയ വീക്ഷണം ഭാരതത്തിനു മാത്രം സ്വന്തം! നിലവിലുള്ള കാക്ക തൊള്ളായിരം അഴിമതി വിരുദ്ധ നിയമങ്ങളുടെ വലയിലും അഴിമതിക്കാര്‍ പെടാതെ പോകുന്നതിനു കാരണം ബ്രാഹ്മണ്യം നല്‍കിയ ഈ സവര്‍ണചിന്താഗതിയാണ്. പാവങ്ങളെ ചൂഷണം ചെയ്യുന്നതും ജാതീയമായ വേര്‍തിരിവും അടിസ്ഥാനമായ സവര്‍ണ സങ്കല്പങ്ങളില്‍ നിന്നും ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തെ മോചിപ്പിക്കാതെ ഒരു അഴിമതി വിരുദ്ധ നിയമവും ഇവിടെ മാറ്റങ്ങള്‍ ഉണ്ടാക്കില്ല. ഇന്ത്യയിലെ സവര്‍ണര്‍ക്കെതിരെ മിണ്ടാത്ത യോഗ കച്ചവടക്കാരന്‍ രാമദേവും കോര്‍പ്പറേറ്റ് അഴിമതിക്കെതിരെ ശബ്ദിക്കാത്ത അണ്ണാ ഹസാരെയും സവര്‍ണ ഹൈന്ദവതയുടെ ഇഷ്ട താരങ്ങള്‍ ആയി എന്നും നില കൊള്ളും.
വീര പുരുഷന്മാര്‍ , കുട്ടി ദൈവങ്ങള്‍ എന്നിവ ഭാരത സംസ്കാരത്തില്‍ പണ്ടേ ആധിപത്യം പുലര്‍ത്തി വരുന്നതിനാല്‍ സവര്‍ണര്‍ ഒരിക്കല്‍ ഇത്തരം സെലെബ്രിടികളെ സൃഷ്ടിച്ചാല്‍ അത് പിന്നീട് ദരിദ്രരും ഏറ്റെടുക്കും. അങ്ങിനെ തേരാ പാരാ അണ്ണാ ഹസാരെ രണ്ടാം ഗാന്ധിയായി വാഴ്തപ്പെടുകയായി. ഇങ്ങോരുടെ പരസ്യപെടുത്തിയ യുദ്ധം അഴിമതിക്കെതിരെ ആയതിനാല്‍ പൊതു സ്വീകാര്യത ഒരു പ്രശ്നവും അല്ല. എന്നാല്‍ മധ്യവര്‍ഗം, ഉപരിവര്‍ഗം എന്നിവ അടങ്ങുന്ന ഇന്ത്യന്‍ സവര്‍ണ സമൂഹം ദാരിദ്രക്ക് മേല്‍ സാമ്പത്തിക രാഷ്ട്രീയ മേല്‍കോയ്മ നില നിര്‍ത്തുന്നത് അഴിമതി നടത്തി കൊണ്ട് തന്നെയാണ് എന്ന സത്യം ഈ മാധ്യമ വാഴ്ച്ചക്കിടയില്‍ നാം, അവര്‍ണര്‍ മറക്കുന്നു.
പൊതു മുതല്‍, ഖനിജങ്ങള്‍ എന്നിവ മോഷ്ടിക്കുന്നതില്‍ ഭാരതീയ ജനതാ പാര്ടിക്കാരെ പോലെ മിടുക്ക് കൊണ്ഗ്രെസ്സുകാര്‍ക്ക് ഇന്നില്ല. അഴിമതി നടത്തുന്നവനു പിന്നീട് തോന്നുന്ന മാനുഷികമായ ഒരു കുറ്റ ബോധം ഉണ്ട്. അവന്‍ സ്വന്തം കാര്യങ്ങള്‍ കുറച്ചു ലക്ഷ്വറി ആയി തന്നെ നടത്തിയതിനു ശേഷം മനസ്സമാധാനത്തിനായി ഒരു ചെറിയ വിഹിതം ദൈവത്തിനു കാണിക്ക വെക്കും. ആന്ധ്രയിലെയും കര്‍ണാടകത്തിലെയും
വീര പുരുഷന്മാര്‍ , കുട്ടി ദൈവങ്ങള്‍ എന്നിവ ഭാരത സംസ്കാരത്തില്‍ പണ്ടേ ആധിപത്യം പുലര്‍ത്തി വരുന്നതിനാല്‍ സവര്‍ണര്‍ ഒരിക്കല്‍ ഇത്തരം സെലെബ്രിടികളെ സൃഷ്ടിച്ചാല്‍ അത് പിന്നീട് ദരിദ്രരും ഏറ്റെടുക്കും. അങ്ങിനെ തേരാ പാരാ അണ്ണാ ഹസാരെ രണ്ടാം ഗാന്ധിയായി വാഴ്തപ്പെടുകയായി. ഇങ്ങോരുടെ പരസ്യപെടുത്തിയ യുദ്ധം അഴിമതിക്കെതിരെ ആയതിനാല്‍ പൊതു സ്വീകാര്യത ഒരു പ്രശ്നവും അല്ല. എന്നാല്‍ മധ്യവര്‍ഗം, ഉപരിവര്‍ഗം എന്നിവ അടങ്ങുന്ന ഇന്ത്യന്‍ സവര്‍ണ സമൂഹം ദാരിദ്രക്ക് മേല്‍ സാമ്പത്തിക രാഷ്ട്രീയ മേല്‍കോയ്മ നില നിര്‍ത്തുന്നത് അഴിമതി നടത്തി കൊണ്ട് തന്നെയാണ് എന്ന സത്യം ഈ മാധ്യമ വാഴ്ച്ചക്കിടയില്‍ നാം, അവര്‍ണര്‍ മറക്കുന്നു.
പൊതു മുതല്‍, ഖനിജങ്ങള്‍ എന്നിവ മോഷ്ടിക്കുന്നതില്‍ ഭാരതീയ ജനതാ പാര്ടിക്കാരെ പോലെ മിടുക്ക് കൊണ്ഗ്രെസ്സുകാര്‍ക്ക് ഇന്നില്ല. അഴിമതി നടത്തുന്നവനു പിന്നീട് തോന്നുന്ന മാനുഷികമായ ഒരു കുറ്റ ബോധം ഉണ്ട്. അവന്‍ സ്വന്തം കാര്യങ്ങള്‍ കുറച്ചു ലക്ഷ്വറി ആയി തന്നെ നടത്തിയതിനു ശേഷം മനസ്സമാധാനത്തിനായി ഒരു ചെറിയ വിഹിതം ദൈവത്തിനു കാണിക്ക വെക്കും. ആന്ധ്രയിലെയും കര്‍ണാടകത്തിലെയും
ഖനിജങ്ങള്‍ കട്ടെടുത്തു നാലായിരം കോടി ലാഭം കൊയ്ത ആയ ബെല്ലാരി റെഡ് ഡി സഹോദരര്‍ ( കര്‍ണാടകത്തിലെ ഇവര്‍ ബി ജെ പി മന്ത്രിമാര്‍) അവയില്‍ നിന്നും ഒരു ശതമാനം ബാലാജി ദൈവത്തിനു കമ്മീഷന്‍ ആയി കൊടുത്തു. അങ്ങിനെ 45 കോടി വില മതിക്കുന്ന ഒരു രത്ന കിരീടം ആന്ധ്ര ദൈവത്തിനു സ്വന്തം ആയി.
ഇന്ത്യക്കാരന്റെ സ്വര്‍ണ രത്ന ഭ്രമം നമ്മുടെ സാമൂഹ്യ ജീവിതത്തെ മൊത്തം അസ്ഥിരപെടുതുന്ന ഒരു ധനശാസ്ത്ര സംന്ജ ആണ്. അഴിമതി പണം ഖര രൂപത്തില്‍ സൂക്ഷിക്കാന്‍ സ്വര്‍ണം തന്നെ ഏറ്റവും നല്ല മാര്‍ഗം. സ്ത്രീ ധനം എന്നതു സ്വര്‍ണമായി , എന്നും അവന്റെ സാമൂഹ്യ ജീവിതത്തെ കളങ്കപെടുത്തുന്നു. അങ്ങിനെ ദൈവങ്ങളുടെയും വിശ്വാസിയുടെയും സാധാരന്ക്കരന്റെയും സ്വര്‍ണ ഭ്രമം പൊതു സുരക്ഷയ്ക്ക് ഭീഷണിയായി നില കൊള്ളുന്നു.
യെദിയൂരപ്പയെ പോലുള്ള പേരും കള്ളന്മാര്‍ ജനാധിപത്യ രീതിയില്‍ തന്നെ പൊതു മുതല്‍ മോഷ്ടിച്ചെടുത്തു അവ ദൈവങ്ങളുമായി പങ്കു വെക്കുന്നു. അങ്ങിനെയാണ് ക്ഷേത്രങ്ങളില്‍ നിധികള്‍ കാല കാലങ്ങളായി രൂപപ്പെടുന്നത്. പാവങ്ങളുടെ സ്വത്ത് മോഷ്ടിച്ച് അവ ദൈവത്തിനു രത്നമായും സ്വര്‍ണം ആയും സമര്പിക്കുന്ന ഈ മത സങ്കല്പത്തില്‍ നിന്നും ഹൈന്ദവതയെ മോചിപ്പിക്കുംബോഴേ അവരിലെ ദരിദ്രരുടെ എണ്ണം കുറയുകയുള്ളൂ.
അമേരിക്കന്‍ കോര്‍പ്പറേറ്റ് മേധാവികള്‍ മാതാ അമ്രിതാനന്ത മയി എന്ന ആള്‍ ദൈവത്തിനു വെക്കുന്ന പണവും പൊതു മുതല്‍ മോഷ്ടിചെടുതത്തില്‍ നിന്നാണ്. എന്നാല്‍ അവയില്‍ നിന്നും ദരിദ്രര്‍ക്ക് ഒരു പങ്കു ചികിത്സാ സഹായം ആയോ മറ്റോ ലഭിക്കുന്നു എന്ന വ്യത്യാസം ഉണ്ട്.
പക്ഷെ വിഗ്രഹ ദൈവങ്ങള്‍ക്ക് കൊടുക്കുന്ന കൈക്കൂലി ദരിദ്രന്, ബാധ്യത ആയി മാറുന്നു. അവ ക്രയ വിക്രയം ചെയ്യാന്‍ പാടില്ലാത്ത അനാഥമായ സ്വത്തായി അനന്തപുരിയെ പോലുള്ള നഗരങ്ങളുടെ ദൈവ പെരുമ സൃഷ്ടിക്കുന്നു. ബ്രാഹ്മണ്യം ദൈവങ്ങളെ നന്നായി മാര്‍കെറ്റ് ചെയ്യുന്നു. അതിനാല്‍ ദാരിദ്ര്യവും വിശപ്പും മൂലം തളര്‍ന്ന അധസ്തിതന്‍ വീണ്ടും മുട്ടി വിളിക്കുന്നത് നിധി പെരുമയുള്ള, ബ്രാന്‍ഡ് സ്ഥാപിച്ച ദൈവങ്ങളെ മാത്രം.
ദാരിദ്ര്യം അകറ്റാന്‍ കഴിയാത്ത, വിശപ്പടക്കാന്‍ പര്യാപ്തമല്ലാത്ത ധനത്തിന്റെ ഉപയോഗം എന്താണ്? അഴിമതിയെ തടുക്കാന്‍ കഴിയാത്ത, മനുഷ്യരെ തുല്യരായി കാണാനാവാത്ത ദൈവ സങ്കല്‍പം എന്തിനാണ്?
തുടര്‍ വായനക്ക്
അണ്ണനിവിടൊക്കെത്തന്നെ ഉണ്ടായിരുന്നോ? കുറേ നാളായല്ലോ കണ്ടിട്ട്?
മറുപടിഇല്ലാതാക്കൂഅരുന്ധതി റോയി അണ്ണാ ഹസാരെയെ വളരെ ഭംഗിയായി തുറന്നു കാട്ടിയിട്ടുണ്ട്. അവരുടെ ലേഖനം ഹിന്ദു പത്രത്തില്‍ മിനിയാന്നും ഇന്നലെ മനോരമയിലും വന്നിരുന്നു. കേരള കഫേ എന്ന ബ്ലോഗില്‍ അതെടുത്തുചേര്‍ത്തിട്ടുണ്ട്.ഈ സമരാഘോഷം ആര്‍ക്കു വേണ്ടി?
വര്‍ക്കേഴ്സ് ഫോറത്തില്‍ അതിന്റെ സ്വതന്ത്ര പരിഭാഷയുമുണ്ട്. എനിക്കിങ്ങനെയുള്ള ഒരു ‘അണ്ണാ’ആകേണ്ട...
ഹസാരെ ആര്.എസ്.എസ് പ്രചാരകന് ആയിരുന്നെന്ന് രേഖകള്‍.
മറുപടിഇല്ലാതാക്കൂബി.എസ്.പി പുറത്താക്കിയ അഴിമതിക്കാര്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍
മറുപടിഇല്ലാതാക്കൂഎം പി വിനോദ്
ന്യൂഡല്‍ഹി: അഴിമതിക്കെതിരേ ശക്തമായ ലോക്പാല്‍ ബില്ലാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ പാര്‍ലമെന്റില്‍ പ്രതിക്കൂട്ടിലാക്കിയ ബി.ജെ.പി, സഹസ്രകോടിയുടെ അഴിമതി നടത്തിയ യു.പി മുന്‍ മന്ത്രിമാര്‍ അടക്കമുള്ളവരെ കൂട്ടത്തോടെ സ്വീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കി.
മൂന്നു ചീഫ് മെഡിക്കല്‍ ഓഫിസര്‍മാരുടെ കൊലപാതകത്തിലും 10,000 കോടി രൂപയുടെ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ പദ്ധതി അഴിമതിയിലും സി.ബി.ഐ അന്വേഷണം നേരിടുന്ന, ബി.എസ്.പി പുറത്താക്കിയ മുന്‍ ആരോഗ്യമന്ത്രി ബാബുസിങ് കുഷ്വാഹയാണ് ബി.ജെ.പി ആനയിച്ച പ്രമുഖന്‍. യു.പി തിരഞ്ഞെടുപ്പില്‍ കുഷ്വാഹയ്ക്ക് സീറ്റ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പിയിലെത്തിയതിനു തൊട്ടുപിന്നാലെ ഇന്നലെ അഴിമതിക്കേസില്‍ കുഷ്വാഹയുടെ വസതിയിലടക്കം 60 കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തുകയും ചെയ്തു. അഴിമതിക്കേസും മറ്റുമായി മായാവതി പുറത്താക്കിയ 18 മന്ത്രിമാരില്‍ നാലുപേരെയാണ് ബി.ജെ.പി എടുത്തത്. ഇതില്‍ രണ്ടുപേര്‍ക്ക് നിയമസഭാ ടിക്കറ്റും നല്‍കി. അഴിമതിക്കേസില്‍ ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്ന് ബി.എസ്.പി പുറത്താക്കിയ മുന്‍ മന്ത്രിമാരായിരുന്ന ദദ്ധന്‍ മിശ്ര (ഭിംഗ), അവദേഷ് വര്‍മ (ഡദ്രൌല്‍) എന്നിവരെയും ബി.ജെ.പി സ്ഥാനാര്‍ഥികളാക്കി.
ഉത്തരാഖണ്ഡില്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്നു കഴിഞ്ഞ സപ്തംബറില്‍ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് ബി.ജെ.പി മാറ്റിയ രമേഷ് പൊഖ്റിയാലിനും ഇത്തവണ നിയമസഭാ ടിക്കറ്റ് നല്‍കിയിട്ടുണ്ട്. പഞ്ചാബില്‍ അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് അകാലിദള്‍-ബി.ജെ.പി മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയ അഞ്ചു മന്ത്രിമാരില്‍ രണ്ടുപേര്‍ക്ക് വീണ്ടും ടിക്കറ്റ് നല്‍കാനും ബി.ജെ.പി തയ്യാറായി. മനോരഞ്ജന്‍ കാലിയ (ജലന്തര്‍ സെന്‍ട്രല്‍), തിക്ഷന്‍ സൂദ് (ഹോഷിയാര്‍പൂര്‍) എന്നിവരെയാണ് സ്ഥാനാര്‍ഥിയാക്കിയത്.
ശത-സഹസ്രകോടി അഴിമതിയില്‍ ലോകായുക്ത, സി.ബി.ഐ അന്വേഷണം നേരിടുന്ന കുഷ്വാഹ ബി.എസ്.പിയുടെ ഫണ്ട് സമാഹരിക്കുന്ന പ്രധാന നേതാവായിരുന്നു. മൂന്നു ഡോക്ടര്‍മാരുടെ കൊലപാതകം, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ പദ്ധതി അഴിമതി, ഗ്രാമസഭ ഭൂമിതട്ടിപ്പുകേസ് എന്നിവയില്‍ ലോകായുക്ത, സി.ബി.ഐ അന്വേഷണവും നേരിടുന്നുണ്ട്.
ആയുര്‍വേദമന്ത്രി ദദ്ധന്‍മിശ്ര, പിന്നാക്കക്ഷേമ മന്ത്രി അവദേഷ്കുമാര്‍ വര്‍മ എന്നിവരെ മായാവതി പുറത്താക്കിയത് എം.എല്‍.എ ഫണ്ടില്‍ അഴിമതി നടത്തിയതിനാണ്.
ഗ്രാമസഭ ഭൂമി തട്ടിയെടുത്തതിലും കൊലപാതകശ്രമത്തിലും പങ്കാളിയായതിനാണ് തൊഴില്‍മന്ത്രി ബാദ്ഷാഹ് സിങിനെ പുറത്താക്കിയത്. ഒരു ഡസനിലേറ കൊലപാതകശ്രമക്കേസുകളില്‍ പ്രതിയായ സിങ് ഒരു ഭരണഘടനാപദവിയിലും ഇരിക്കാന്‍ യോഗ്യനല്ലെന്ന് ലോകായുക്ത വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഹിന്ദു പെണ്‍കുട്ടി മുസ്ലിം ചെറുപ്പക്കാരനൊപ്പം ഒളിച്ചോടിയതിന് ദാനിദീഹ് ഗ്രാമത്തിലെ മുഴുവന്‍ മുസ്ലിം വീടുകളും 2007ല്‍ കത്തിച്ച സംഭവത്തില്‍ മുന്‍ മന്ത്രി മിശ്ര പ്രതിയാണ്. പുറത്താക്കിയപ്പോള്‍ മുന്‍ മന്ത്രിമാര്‍ കോണ്‍ഗ്രസ്സിലും എസ്.പിയിലും ചേരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അംഗത്വവും സമാജ്വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഖിലേഷ് യാദവ് എസ്.പി അംഗത്വവും അനുവദിച്ചില്ല. ഇതോടെയാണ് കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നത്.
ബി.ജെ.പിയില്‍ ചേര്‍ന്നത് ബി.എസ്.പിയിലെ കള്ളന്‍മാരല്ല, കള്ളന്‍മാരുടെ കാവല്‍ക്കാരാണെന്ന് ബി.ജെ.പി വക്താവ് മുക്താര്‍ അബ്ബാസ് നഖ്വി ന്യായീകരിച്ചു. പല അഴുക്കുചാലുകളിലെയും വെള്ളം ഗംഗയില്‍ പതിക്കുമെന്നും പുണ്യനദിയില്‍ പതിക്കുന്നതോടെ ആ വെള്ളവും ശുദ്ധമാവുമെന്നും നഖ്വി വിശദീകരിച്ചു.
ബി.എസ്.പി പുറത്താക്കിയ അഴിമതിക്കാര്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍