ജാതി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജാതി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജനുവരി 9, തിങ്കളാഴ്‌ച

ഇനി പെരുന്നയിലും ഹൈ കോടതി ബെഞ്ച്‌ വരുമോ?

മുന്നാക്കക്കരായ ജാതി തലവന്മാരോട്  ഉന്നതന്യായാധിപന്മാര്‍ക്ക്  എത്ര മാത്രം വിധേയത്വമാകാം? മാതൃഭൂമി  ദിനപത്രത്തിന്റെ  ജനുവരി 8, ഞായറാഴ്ച എറണാകുളം ജില്ല വാര്‍ത്തകളില്‍ പ്രസിദ്ധീകരിച്ച ,ഒരു വാര്‍ത്ത കാണുക.
റീപുബ്ലിക് ഓഫ്  ഇന്ത്യയുടെ സുപ്രീം കോര്‍ട്ട് ജഡ്ജുമാര്‍, കേരളത്തിലെ എക്സിക്യൂട്ടീവ് തലവന്‍,  കേരള ഹൈ കോടതി ജഡ്ജുമാര്‍ എന്നീ മഹത്തുക്കള്‍  നായര്‍ സര്‍വീസ് സൊസൈറ്റി തലവന്‍ കെ. നാരായണ പണിക്കരെ കാണാന്‍ അങ്ങോരുടെ കാറിലേക്ക്  കൂട്ടമായി  പോയ 'നായര്‍ മാഹാത്മ്യം' ആണ് നാം വായിച്ചതു. ഈ ഉന്നത ഉദ്യോഗസ്ഥര്‍ വരിയായി നിന്ന്  ജാതി തലവനെ, അല്ലെങ്കില്‍ തങ്ങളുടെ  'ഗോഡ് ഫാദറെ' കണ്ടു വണങ്ങി പോന്നു. 'പണിക്കര് ചേട്ടനെ' കണ്ടു കോരിത്തരിച്ച ഒരു നായര്‍ പത്ര പ്രവര്തകന്റെതാകണം  മേല്‍ റിപ്പോര്‍ട്ട്‌. 
ഉമ്മന്‍ ചാണ്ടി പോയത് മനസ്സിലാക്കാം. പക്ഷെ  നമ്മുടെ ഉന്നത ന്യായാധിപരോ? ഇതാണ്  കൂട്ടരേ, ഇന്ത്യന്‍ ഭരണ ഘടനയുടെ ശരിയായ ഔദ്യോഗിക പ്രോടോകോള്‍.  ജാതി കഴിഞ്ഞേ എന്തും.  വെള്ളാപള്ളി നടേശന്‍, കാന്തപുരം അബൂബാകെര്‍ മുസ്ലിയാര്‍, ഫാദര്‍ അച്ചാരുപറമ്പില്‍, സി കെ ജാനു, എന്നിങ്ങനെ ഏതെങ്കിലും പിന്നാക്ക -ന്യൂനപക്ഷ സമുദായ നേതാക്കന്മാരെ  കാണാന്‍ ഈ ന്യായാധിപന്മാര്‍  ഇറങ്ങി വരുമായിരുന്നോ?  അങ്ങിനെ സംഭവിച്ചാല്‍ നമ്മുടെ മാധ്യമങ്ങള്‍ എങ്ങിനെ അത് റിപ്പോര്‍ട്ട്‌ ചെയ്യുമായിരുന്നു?  Think About it.   ജുഡീശ്യറിയില്‍ നിലനില്‍കുന്ന  ഈ ജാതി പ്രോട്ടോകോള്‍, അല്ലെങ്കില്‍ ജാതീയാടിസ്ഥാനതിലുള്ള കീഴ്വഴക്കം (Legal maxim based on Indian caste system) പുസ്തകത്തിന്റെ കോപ്പി  വിവകരാവകാശ നിയമ പ്രകാരം  ചോദിച്ചാല്‍ നിങ്ങള്ക്ക് കിട്ടില്ല. കാരണം ഇത്  'ശബരിമലയിലെ ശാന്തിയുടെ  പേരകുട്ടി  രാഹുല്‍ ഈശ്വറിനെ പരികര്മി ആക്കാനായുള്ള ആചാരം' പോലെ അലിഖിതവും, ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതുമാണ്‌!  ബഹു. കോടതിയുടെ വിശ്വാസ കാര്യങ്ങളില്‍ ഒരു സാധാരണ പൌരനു, അല്ലെങ്കില്‍  ഏതെങ്കിലും അധസ്ഥിത'ശുംഭനു' എന്ത് കാര്യം? 'കോടതിയലക്ഷ്യം' എന്ന ചക്രായുധം എതിരാളികള്‍ക്ക് നേരെ അലക്ഷ്യമായി  അവര്‍ക്ക് എപ്പോഴും പ്രയോഗിക്കാം.

എന്‍ എസ് എസ നായന്മാര്‍ കേരളത്തിലെ ഹൈ കോടതിയിലും  സുപ്രീംകോടതിയിലും സ്ഥിരായി വ്യവഹാരം നടത്തി ജയിക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ ഈ ഒരൊറ്റ സംഭവം  തന്നെ ധാരാളം. സംവരണം തുടങ്ങിയ  സാമൂഹ്യ പുനര്‍ നിര്മാനതിനുതകുന്ന മിക്ക തര്കങ്ങളിലും നായര്‍മാര്‍ അടങ്ങുന്ന  മുന്നാക്ക വിഭാഗത്തിന് അനുകൂലമായ വിധികളാണ് ഒട്ടു മിക്കപോഴും നമ്മുടെ കോടതികള്‍  പുറപ്പെടുവിക്കാര് എന്നത്  യാദ്രിശ്ചികമല്ല. അറിയപ്പെടുന്ന കണക്കുകള്‍ വെച്ച് 80  ശതമാനത്തില്‍ അധികമാണ് ഉയര്‍ന്ന കോടതികളില്‍  ജഡ്ജ്  പണി ചെയ്യുന്ന മുന്നാക്കജാതിക്കാര്‍. പാര്‍ലിമെന്റ്  ഭരണഘടനാ റിവ്യൂ കമ്മിറ്റിയുടെ  2002-ലെ കണക്കു പ്രകാരം, 610 ഹൈ കോടതി ജഡ്ജുമാരില്‍ 20 നു താഴെ മാത്രമേ പട്ടിക ജാതി -വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളൂ! കോടതിയിലെ ജുഡീഷ്യല്‍ റാങ്കിലുള്ളവരുടെ നിയമനങ്ങള്‍ നിയന്ത്രിക്കുന്നത്‌ പബ്ലിക്‌ സര്‍വീസ് കമ്മീഷന്‍ പോലുള്ള ഒരു സംവിധാനത്തിലൂടെ അല്ല. നിലവിലുള്ള  ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും വീതം വെച്ചെടുക്കുന്ന  രീതിയിലാണ് ഇതിന്റെ ക്രമീകരണം. ജഡ്ജുമാരുടെ റാങ്ക് ലിസ്റ്റ്, അതില്‍ നിന്നും ആളെ തെരഞ്ഞെടുക്കല്‍  എന്നിവ കോടതിക്കകത്ത് നടക്കുന്ന പ്രക്രിയ ആണ്.   

ജുഡീഷ്യറിയില്‍ രാഷ്ട്രീയമായ നിയമനങ്ങള്‍ വരുന്നത് പ്രോസിക്യൂഷന്‍ രംഗത്ത് പരിമിതം. ഇതില്‍ ജാതി കളി അപാരമാണ് താനും . പിന്നാക്കക്കാരന്റെ  നിയമനങ്ങള്‍ ഏതെങ്കിലും സാങ്കേതിക കാരങ്ങള്‍ ചൂണ്ടി കാട്ടി ഇല്ലാതാക്കാന്‍ കോടതി വളപ്പിലെ മുന്നാക്ക അഭിഭാഷക ഉദ്യോഗസ്ഥ വൃന്ദം പൊതു താല്പര്യ ഹര്‍ജി ആയുധമാക്കാറുണ്ട്. ആകെ 35 പേരുള്ള കേരള ഹൈ കോടതി ജഡ്ജുമാരില്‍  നായര്‍, മുന്നാക്ക ക്രിസ്ത്യന്‍ പ്രാതിനിധ്യം അവരുടെ ജനസന്ഗ്യയേക്കാള്‍ എത്ര ഇരട്ടിയാണ്! ഏറ്റവും അടുത്ത നടന്ന നിയമനങ്ങള്‍ പോലും ഇത് തെളിയിക്കുന്ന്നു. (എ.വി. രാമകൃഷ്ണപിള്ളയും ബാബു മാത്യു പി. ജോസഫുമാണ് പുതിയ ജഡ്ജിമാര്‍.) മുന്നാക്കക്കാര്‍ പുലര്‍ത്തി വരുന്ന ജുഡിഷ്യല്‍ മേഖലയിലെ കള്ളത്തരങ്ങളെ വിമര്ശിക്കുന്നതിനിടെ കോണ്‍ഗ്രസ്‌ അംഗം സുദര്‍ശന്‍ നാച്ചിയപ്പന്‍ അധ്യക്ഷനായ ഇന്ത്യന്‍  പാര്‍ലിമെന്റിലെ  ജുഡീഷ്യല്‍ കമ്മിറ്റി (2007)  ഇന്ത്യന്‍ സുപ്രീം കോടതിയുടെ 1993 ലെ തന്നെ അഭിപ്രായം രേഖപെടുത്തിയിരുന്നു.  "Even today, there are complaints that generations of men from the same family or caste, community or religion, are being sponsored and initiated and appointed as judges, thereby creating a new theory of judicial relationship." 

2006-ല്‍ പ്രസിദ്ധപ്പെടുത്തിയ ജസ്റ്റിസ്‌ രജീന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ടില്‍  ഭീതിതമായ തോതില്‍ മുസ്ലിംകളെ നീതി ന്യായ മേഖലയില്‍ പാര്‍ശ്വവല്കരിച്ചതായി കണ്ടെത്തിയിരുന്നുവെങ്കിലും സര്‍ക്കാരിന് ഫലപ്രദമായി എന്തെങ്കിലും ചെയ്യാന്‍ കഴിയാത്ത സ്ഥിതി തുടരുന്നു. ന്യൂനപക്ഷ പ്രീണനം ആരോപിച്ചു സവര്‍ണര്‍ സംവരണ ശ്രമങ്ങളെ തകര്‍ത്തു കൊണ്ടേയിരിക്കുന്നു.  മുസ്ലിം ജനസന്ഗ്യ കൂടുതലുള്ള  12 സംസ്ഥാനങ്ങളില്‍ 8 % ത്തില്‍ താഴെയാണ്  ഈ മേഖലയില്‍ മുസ്ലിം പ്രാതിനിധ്യം! ഖുറാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള  റിട്ട്‌ ഹര്‍ജി കല്‍ക്കട്ടാ ഹൈക്കോടതി ജഡ്ജും, സായിബാബയുടെ ഭക്തയും ആയിരുന്ന  ശ്രീമതി പത്മാ ഖസ്തഗിര്‍  1985 ഏപ്രില്‍ ഒന്നാം തീയതി ഫയലില്‍ സ്വീകരിക്കുക വരെ ഉണ്ടായി. ഇന്ത്യയിലെ ജഡ്ജുമാരില്‍ നിരവധി പേര്‍ സത്യാ സായി ബാബ അടക്കമുള്ള ആള്‍ ദൈവങ്ങളുടെ ഭക്തരും, ജാതി ചിന്ത ഉള്ളവരുമാണ്‌. കേന്ദ്ര അഭ്യന്തര വകുപ്പിന്റെ  കണക്കുകള്‍ പ്രകാരം ജില്ല / സെഷന്‍സ് കോടതികളിലൂടെയാണ് 80 % വ്യവഹാരങ്ങളും ഇന്ന്  തീര്‍പ് കല്പിക്കപെടുന്നത്. എന്നാല്‍ നയപരമായ, സാമൂഹ്യ പ്രാധാന്യമുള്ള പല പ്രശ്നങ്ങളും തീര്‍പ് കല്പിക്കുന്നത് ഉയര്‍ന്ന കോടതികളിലാണ്. ഉദാഹരണത്തിന്, സാമൂഹ്യ സമത്വത്തിനു വേണ്ടി ജനപ്രതിനിധികള്‍  പാസ്സാക്കി  എടുക്കുന്ന സംവരണം പോലുള്ള വിഷയങ്ങള്‍ക്കെതിരെ ഹൈ കോടതി, സുപ്രീം കോടതി എന്നിവ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്  സാധാരണമാണ്. തങ്ങളുടെ അധികാരം നഷ്ടപെടുമോ എന്ന സവര്‍ണ ജാതി താല്പര്യം മാനിച്ചാണ് ഇത്തരം വിധികള്‍ എന്ന് കാണാം.

ഡിസംബര്‍ 2016 നു വിരമിക്കുന്ന, പട്ടാമ്പി സ്വദേശിയായ, കേരള ഹൈ കോടതി ജസ്റ്റിസ് കെ.ടി. ശങ്കരന്‍ ലവ് ജിഹാദ് വിഷയത്തില്‍ സംഘപരിവാരം ഉയര്‍ത്തിയ വ്യാജ ഊഹാപോഹങ്ങളെ തെളിവായി സ്വീകരിച്ചു അന്വേഷണത്തിന് ഉത്തരവിട്ടതോര്‍ക്കുക. 4000 അമുസ്ലിം പെണ്‍കുട്ടികളെ ലൌ ജിഹാദിലൂടെ തട്ടിയെടുത്തിട്ടുണ്ട്  എന്നും പൊന്നാനി, കോഴിക്കോട്, കോട്ടയം തുടങ്ങി ആറിടങ്ങളില്‍ മുസ്ലിംയുവാക്കള്‍ക്കു  'ലോലന്‍ മുസ്ലിയാര്‍' എന്ന  അന്താരാഷ്‌ട്ര ഭീകരന്‍ റോമിയോ ജിഹാദികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട് എന്നൊക്കെയുള്ള  ഒരു കൂട്ടം സംഘ പരിവാര പത്ര പ്രവര്‍ത്തകരുടെയും, പോലിസ് സേനയിലെ തന്നെ ചില കാവിക്കാരുടെയും  വ്യാജ റിപ്പോര്‍ട്ടുകള്‍ മാത്രമായിരിക്കുമോ അദ്ധേഹത്തിന്റെ വിധിക്ക് കാരണം?
കാക്കി ട്രൌസര്‍ ഇട്ടു, വടിയുമായി ആര്‍ എസ എസ  ഡ്രില്‍ ചെയ്തിരുന്ന  പലരും അത് തല്‍കാലം ഊരി  വെച്ച് ജഡ്ജുമാരാകുകയും  ഗ്രിഹാതുരത്വം പുതുക്കാനായി ഇടക്കൊക്കെ വന്നു ജന്മാഷ്ടമി, വിവേകാനന്ദ ജയന്തി, തുടങ്ങിയ സംഘ പരിപാടികളില്‍ പങ്കെടുക്കുകയും അടുത്തൂണ്‍ പറ്റിയാല്‍ തിരിച്ചു ബി ജെ പി യിലെത്തി മന്ത്രിയോ നിയമ നിര്‍മാണ സഭയിലോ അന്ഗം ആകുകയും ചെയ്യുന്ന  നാടാണ് ഭാരതം. ബി ജെ പി നേതാവ്  ജസ്റിസ് ഗുമന്‍ ലാല്‍ ലോധ, അയോധ്യ യിലെ ബാബറി മസ്ജിദിനകത്ത്‌ വിഗ്രഹം പ്രതിഷ്ടിക്കാന്‍ ജനുവരി 5, 1950നു  അനുമതി നല്‍കിയ  ആലപുഴ കൈനകരി സ്വദേശിയും  ജില്ല മജിസ്ട്രടുമായിരുന്ന  കെ കെ നായര്‍ തുടങ്ങിയവര്‍ ഉദാഹരണം. കെ കെ നായര്‍ പിന്നീട് ജനസന്ഘം അന്ഗമായി പാര്‍ലിമെന്റില്‍ എത്തി. 

രാഷ്ട്രീയത്തിന് പുറത്തുള്ള  ജാതി ബന്ധം സവര്‍ണര്‍  ഏപോഴും  പ്രകടിപ്പിക്കാറുണ്ട്.  സംഘപരിവാരം വിവിധ  പേരില്‍ പടച്ചുണ്ടാക്കുന്ന സംഘടനകളുടെ ചടങ്ങുകളില്‍ റിട്ടയേര്‍ഡ്‌  ജസ്റ്റിസ്‌  വി ആര്‍ കൃഷ്ണയ്യര്‍, ജസ്റ്റിസ് ആര്‍. ഭാസ്കരന്‍, ജസ്റ്റിസ് കെ. പത്മനാഭന്‍ നായര്‍, ജസ്റ്റിസ് എം. രാമചന്ദ്രന്‍ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ തുടങ്ങി സര്‍വീസില്‍ ഉള്ളവരും പിരിഞ്ഞവരും ഒരു പോലെ പങ്കെടുക്കുന്നതായി വാര്‍ത്തകളില്‍ കാണാം. സവര്‍ണ കല, വിദ്യാഭ്യാസം, സാഹിത്യം, ദേശസ്നേഹം,  എന്നിവയുടെ പേരില്‍ സംഘടിപ്പിക്കുന്ന  ഇത്തരം ചടങ്ങുകളില്‍ സവര്‍ണ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള  ശ്രമങ്ങളോ, ജാതി -രാശി പൊരുത്തം നോക്കിയുള്ള വിവാഹ ആലോചനകളോ മറ്റോ ആകും പ്രധാനമായും നടക്കുക.  കൊച്ചിയിലെ  സംഘ പരിവാര  സംഘടനകളില്‍  ഏറ്റവും സജീവമായ വ്യക്തിയാണ്  റിട്ട.ജസ്റ്റിസ് ടി.എല്‍.വിശ്വനാഥ അയ്യര്‍.   ഇയ്യിടെ സുപ്രീം കോടതിയില്‍ സംവരണവുമായി  ബന്ധപ്പെട്ട ഒരു വിഷയത്തില്‍  കേരള പി എസ സി ക്ക് വേണ്ടി ഹാജരായ വിശ്വനാഥ അയ്യരുടെ വാദങ്ങള്‍ സര്‍ക്കാര്‍ നിലപാടിനെ തോല്പിക്കുകയാണ് ചെയ്തത്. അച്യുതാനന്ദന്റെ കാലത്ത് ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന് ആയിരുന്ന പി.ജി. തമ്പി  പോലും പല കാര്യങ്ങളിലും 'നായര്‍' താല്പര്യം സംരക്ഷിക്കാനുള്ള രീതിയിലാണ് പെരുമാറിയതെന്ന് കാണാം. 

നായന്മാര്‍ക്കും സംഘ പരിവാരത്തിനും ഇഷ്ട്രപ്പെട്ട ജഡ്ജിമാറുള്ള സ്ഥലം നോക്കിയാണ് ആര്‍ എസ് എസ്സും , സുബ്രഹ്മണ്യന്‍ സ്വാമിയും. എന്‍ എസ, എസും  അവര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വിധി കോടതിയില്‍ നിന്നും വാങ്ങിക്കുന്നത്.  മലഗോവ്,അജ്മീര്‍ മുതലായ സ്ഫോടന കേസില്‍  ആര്‍ എസ് എസ്  കേന്ദ്ര നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പേര് പ്രതിസ്ഥാനത്ത് വന്നപ്പോള്‍  സംഘ പരിവാരത്തിനു കലിപ്പ് വന്നു  സി ബി ഐക്കെതിരെ  നോട്ടീസ് അയക്കുകായി. ഇന്ദ്രേഷ് കുമാറിനെ സംരക്ഷിക്കാന്‍ ഭരണകൂടത്തില്‍, കോടതിയില്‍  ആളുകളുണ്ട് എന്നതിനാല്‍ അയാള്‍ ഒരിക്കലും ജയിലില്‍ കിടക്കില്ല.
മാധുരി ഗുപ്ട
ചാരവൃത്തിക്ക് അറസ്റ് ചെയ്യപ്പെട്ട പാകിസ്ഥാനിലെ ഇന്ത്യന്‍ മുന്‍ നയതന്ത്രജ്ഞ മാധുരി ഗുപ്തയ്ക്കു പോലും ഇവിടെ ജാമ്യം ലഭിച്ചു. എന്നാല്‍  'ഭീകരവാദി' എന്ന ആജീവനാന്ത ചാപ്പ കുത്തി,  മദനിയെ നിരന്തരമായി ജയിലില്‍ ഇടുന്നതും കോടതി വിധികളിലൂടെ തന്നെ. രാജ്യ ദ്രോഹ കുറ്റം ഉണ്ടായിട്ടു പോലും, ബ്രാഹ്മണ ജാതിക്കാരിയായ മാധുരി ഗുപ്തക്ക് വെറും മൂന്നു വര്‍ഷ തടവാണ് വിധിച്ചത് ! അങ്ങിനെ  ഈ നാട്ടിനോടുള്ള  'ദേശ കൂറ്'(patriotism) തെളിയിക്കുകയെന്നത് ദരിദ്രനായ പിന്നാക്കക്കാരന്റെ 'കടമയും' (duty) അവന്റെ 'ദേശ കൂറ്' നിരന്തരമായി ചോദ്യം ചെയ്യുകയെന്നത് സമ്പന്നനായ, അല്ലെങ്കില്‍ യൂണിഫോറം ധരിച്ച  മുന്നാക്കക്കാരന്റെ 'അവകാശവുമാണ്' (right). മുസ്ലിംകളോ, ആദിവാസികളോ, ദളിതരോ, 'നവ ഇടതുപക്ഷക്കാരോ'  ആയിരിക്കും കടമ നിറവേറ്റാന്‍ വിധിക്കപ്പെട്ട നിര്ഭാഗ്യര്‍.

10 ഗ്രാം കഞ്ചാവ് വില്‍ക്കുന്ന പിന്നാക്കക്കാരന്‍ തടവിലും 1000 കോടിയുടെ സാമ്പത്തിക കുറ്റവാളി ആയ മുന്നാക്കക്കാരന്‍ 'ജാമ്യത്തിലും' എന്നതാണ് ജാതീയ അടിത്തറയുള്ള  ഇന്ത്യന്‍  ഇരട്ട നീതിയുടെ അടിസ്ഥാനം. വികലാങ്ങനും രോഗിയുമായ  അബ്ദുല്‍ നാസര്‍ മദനിക്ക് ജാമ്യം നിഷേധിക്കുന്ന കോടതികള്‍ തന്നെ ബാലകൃഷ്ണ പിള്ളക്കും, സന്തോഷ്‌ മാധവന്‍ നായര്‍ക്കും, സുഖ്രാമിനും,  സ്ത്രീ പീഡന കേസില്‍ പ്രതിയായ സംഘ പരിവാര്‍ സ്വാമിയും മുന്‍ കേന്ദ്ര ആഭ്യന്തര സഹ മന്ത്രിയുമായ ചിന്മയാനന്ദക്കും ജാമ്യം നല്‍കും. 

പെരുന്ന്ന നായന്മാരുടെ അഹങ്കാരം, അവര്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥ സമൂഹത്തില്‍ ഉള്ള  അമിത സാമുദായിക പ്രാതിനിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. 'നായര്‍ സ്വത്വ ബോധം' മാത്രം ഉയര്‍ത്തി പിടിക്കുന്ന ഒരു പിടി ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്രത്തിലും കേരളത്തിലും പ്രധാന പദവികളില്‍ ഉള്ളതിനാല്‍ ചില  'പിള്ള'മാരും,പണിക്കന്മാരും, മേനോന്മാരും നായന്മാരും കൂടെ നീതി നിയമ വ്വ്യവസ്ഥ തങ്ങളുടെ സമുദായ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ദുരുപയോഗം ചെയ്യുകയാണിവിടെ. പിന്നാക്ക സമുദായക്കാരുടെ വളര്‍ച്ച തടയുന്ന 'വലതു പക്ഷ നീതി' രാജ്യത്തെ ഉയര്‍ന്ന കോടതികളില്‍ നിന്ന് വരുന്നതും അവിടങ്ങളിലെ ഉന്നത ജാതീയ പ്രാതിനിധ്യം കൊണ്ടാണ്. 
 'സ്വന്തമായി ഇല്ലാത്ത വോട്ട്   വില്‍ക്കാനുണ്ടെന്ന്' കള്ളം പറയുന്ന BJP യെ പോലെ, കേരളത്തിലെ ഇരു മുന്നണികളെയും 'സമദൂരവും' 'ശരിദൂരവും' പറഞ്ഞു  'ബ്ലാക്ക്മെയ്ല്‍' ചെയ്യുന്ന ഒരു സമ്മര്‍ദ ഗ്രൂപ്പ്‌ ആണ്  NSS. ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി നിന്നിട്ട് പോലും വെറും 5 നിയമ സഭ സീറ്റുകള്‍ നേടിയ ചരിത്രമേ NSS കക്ഷിക്ക് ഉള്ളൂ. പിന്നീട്  ഇവരില്‍ ചിലര്‍ മതേതര പാര്‍ടി ആയ കോണ്‍ഗ്രസിന്റെ നേതൃ നിരയില്‍ വന്നെത്തി. അവരില്‍  തേറമ്പില്‍ രാമകൃഷ്ണന്‍ പിന്നീടു സ്പീക്കര്‍ പോലും ആയി.  'ബാല ഗോകുലം' എന്ന സംഘ പരിവാര്‍ സംഘടന  2005 ല്‍ സംഘടിപ്പിച്ച 'ശ്രീ കൃഷ്ണ ജയന്തി ആഘോഷങ്ങളുടെ സംസ്ഥാന തല സ്വാഗത സംഘം അധ്യക്ഷനും ഈ NSS കാരന്‍ സ്പീക്കര്‍ തന്നെ ആയിരുന്നു. RSS ഉം NSS ഉം പലപ്പോഴും സമാന ജാതി താല്പര്യങ്ങളുള്ള ഇരട്ട പെട്ട മക്കളാണ്. കോടതികളില്‍ ജയിക്കുന്ന ഈ രണ്ടു വര്‍ഗ്ഗവും നേരിട്ട് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തോല്കാന്‍ വിധിക്കപെട്ടവരാന് എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ നല്ല ഭാഗമാണ്. 

എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് നടന്ന 140 മണ്ഡലങ്ങളില്‍നിന്ന് 73 ഹിന്ദുക്കളാണ് ജയിച്ചുവന്നിട്ടുള്ളത്. ഇതില്‍ 36 പേരും നായന്മാരാകുന്നു.  ജനസംഖ്യയനുസരിച്ച് 17 സീറ്റിനേ നായര്‍ക്ക് അര്‍ഹതയുള്ളൂ. ബാക്കി, 37ല്‍ 16 പേര്‍ പട്ടികജാതി/വര്‍ഗക്കാരാണ്.  രണ്ട് പേര്‍, എസ്.  ശര്‍മയും ടി.എന്‍. പ്രതാപനും ധീവരരാണ്. സി.എന്‍. ബാലകൃഷ്ണന്‍ എഴുത്തച്ഛന്‍ സമുദായക്കാരന്‍.  18 പേര്‍ മാത്രമാണ് ഈഴവര്‍. ജനസംഖ്യയില്‍ വെറും 12 ശതമാനം മാത്രമുള്ള നായര്‍ക്ക് 36 സീറ്റും 28 ശതമാനമുള്ള ഈഴവന് വെറും 18 സീറ്റും.  ഈഴവര്‍ക്ക് 35 സീറ്റു കിട്ടണം. 2006ല്‍ ഇരുമുന്നണികളിലും കൂടി നായര്‍ ഇതിലും കൂടുതലുണ്ടായിരുന്നു-86 പേര്‍! തോറ്റ നായര്‍ സ്ഥാനാര്തികളുടെ എണ്ണം ഇവിടെ കുറിക്കുന്നില്ല.  രമേശ്‌ ചെന്നിത്തലയുടെ പഴയ ഗണ്‍മാന്റെ മകന്‍ എം ലിജു എന്ന യൂത്ത് കോണ്‍ഗ്രസ്‌  നേതാവ് വരെ തോറ്റ നായര്‍ ഗണത്തില്‍ പെടും.  കേരളത്തിലെ 13ാം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം,  ഇങ്ങിനെ: ആകെ പോള്‍ ചെയ്ത വോട്ട്: 1,74,37,652. യു.ഡി.എഫ്: 80,02808, എല്‍.ഡി.എഫ്: 78,46,672. വോട്ടുശതമാനം: യു.ഡി.എഫ് 45.89 (2006ല്‍ 42.99), എല്‍.ഡി.എഫ്: 44.9 (2006ല്‍ 48.58). ബി.ജെ.പി 6.07 (2006ല്‍ 4.75).

ഭൂരിപക്ഷ വോട്ടോടെ, ജനാധിപത്യ സ്ഥാപനങ്ങള്‍ പാസക്കിയെടുക്കുന്ന നിയമങ്ങള്‍,  പിന്നാക്ക വിഭാഗങ്ങള്‍ക്ക്  അനുകൂലമായാല്‍ അവ നിയമാധിഷ്ടിതമായി  തകര്‍ക്കാനുള്ള ഒരു കേന്ദ്രമായാണ് സവര്‍ണര്‍ കോടതികളെ കാണുന്നത്.  സവര്‍ണരുടെ ജാതി താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോടതികള്‍ക്ക് കഴിയും. കാരണം അവിടെ സവര്‍ണര്‍ക്കു കനത്ത ഭൂരിപക്ഷമുണ്ട്. കോടതികള്‍ ഗവണ്മെന്റ് എന്ന ചട്ടകൂടിലെ അവിഭാജ്യ ഘടകമാണ് താനും. അങ്ങിനെ ജാതീയമായ ന്യൂന പക്ഷമായ സവര്‍ണ വിഭാഗം, ജുഡിഷ്യറി, മാധ്യമങ്ങള്‍, ബ്യൂറോക്രസി, എന്നിവ ഉപയോഗിച്ച്, ഇന്ത്യന്‍ ജനാധിപത്യത്തെ നിരന്തരമായി വെല്ലു വിളിച്ചു കൊണ്ടിരിക്കുകയാണ്.  'ലോക്പാല്‍' പോലെയുള്ള അതിശക്തമായ നീതിന്യായ സ്ഥാപനങ്ങള്‍ വരുകയും അവിടെ സവര്‍ണര്‍ക്കു  കോടതികളിലെ  പോലെ ഭൂരിപക്ഷം വരികയും ചെയ്‌താല്‍, നിയമ നിര്‍മാണ സഭകളെയും, ഭരണ നിര്‍വഹണ വിഭാഗത്തെയും അവരുടെ വിരല്‍ തുമ്പില്‍ നിര്‍ത്താന്‍ കഴിയും. സവര്‍ണരെ പോലെ, ചാണക്യന്റെ അര്‍ഥശാസ്ത്രം പഠിച്ചു, അതിലെ  എല്ലാ കുബുദ്ധിയും ഉള്‍ക്കൊണ്ട്‌, പിന്നാക്ക അധസ്ഥിത സമൂഹം മുന്നോട്ടു പോകാന്‍ പഠിച്ചില്ലെങ്കില്‍, ജനാധിപത്യവും ആത്മാഭിമാനവും, സ്വാതന്ത്ര്യവും അവനു എന്നും കിട്ടാകനി ആയി നില കൊളളും.

2010 ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ഓം ഹരിശ്രീ നംബൂര്യായെ നമ:

കടപ്പാട്  : എം.എസ്.പ്രകാശ്  lokamalayalam.blogspot.com
സവര്‍ണര്‍ പരിഷ്കൃതര്‍, അവര്‍ണര്‍ മ്ലേച്ചന്മാര്‍. ഇതാണ് സാംസ്കാരിക കേരളത്തിന്റെ ചിര പുരാതനമായ കാഴ്ചപാട്. ഇംഗ്ലീഷില്‍ "poor apes rich" (ദരിദ്രര്‍ പണക്കാരെ കോപിയടിക്കാന്‍ നോക്കും) എന്നൊരു ചൊല്ലുണ്ട്.  ഇത് തന്നെയാണ് അവര്‍ണര്‍ക്കും സംഭവിക്കുന്ന അബദ്ധം. പിന്നാക്കക്ക്കാര്‍ ഇന്ന് 'വിദ്യാരംഭം' പോലുള്ള സവര്‍ണരുടെ സകല  ആചാരങ്ങളെയും  അനുഷ്ടാനങ്ങളെയും അനുകരിക്കാന്‍ ശ്രമിക്കുന്നു.  സാമൂഹ്യ നീതി കൈവരിക്കാന്‍ സ്വത്വ  ബോധം അനിവാര്യമാണ്. തങ്ങളുടെ സാമൂഹ്യ ജീവിതവും കലകളും സവര്‍ണരെക്കാള്‍ മോശമാണെന്ന്  ധരിക്കുന്നിടത് പിന്നാക്കകാരന്റെ പരാജയം തുടങ്ങുന്നു.  സവര്‍ണ  ആചാരങ്ങളാണ് ഏറ്റവും ഉദാത്തം എന്ന് വിശ്വസിക്കുകയും അവരെ പോലെയാകാന്‍ പെടാ പാട് പെടുകയും ചെയ്യുന്നവരാണ് പിന്നാക്കക്കാരില്‍ സിംഹ ഭാഗവും.  ഒരു വെളുത്ത പെണ്ണിനെ വിവാഹം കഴിച്ചതോടെ  ജീവിതത്തിലെ വലിയൊരാഗ്രഹം സാധിച്ചുവെന്നു ദളിതനും സരസനുമായ സിനിമാ നടന്‍ മണി ഒരു ചാനെലിനോട് പറഞ്ഞത്  ഞാനോര്‍ക്കുന്നു. കറുത്ത കുട്ടികള്‍ മോശമാണെന്നും വെളുത്ത കുട്ടികള്‍ മിടുക്കരാണെന്നും സവര്‍ണര്‍ കാലങ്ങളായി നമ്മോടു പറയുന്നു. അതിനാല്‍ നമ്മില്‍ പലരും അത് വിശ്വസിക്കുന്നു.  സവര്‍ണന്റെ ഉടമസ്ഥതയിലുള്ള  കമ്പോളവും അത്  തന്നെ പറയുന്നു. കറുത്ത ദളിതര്‍ 'ഫെയര്‍ ആന്‍ഡ്‌ ലോവലി' വാങ്ങി  തേച്ചു ശരീരം വെളുപ്പിക്കാന്‍  ശ്രമിക്കുന്നു. 

ദരിദ്രനായ ഒരു നമ്പൂതിരിയെയോ നായരെയോ അപൂര്‍വമായേ നമുക്ക് ചുറ്റും കാണാറുള്ളൂ. എന്നാലും പിന്നാക്കക്കാരന്‍ അതില്‍ സഹതപിക്കും. 'എന്ത് നിലയില്‍ ജീവിച്ചവരായിരുന്നു അദ്ദേഹം' എന്ന് അവന്‍ പറയും. എന്നാല്‍ തങ്ങള്‍ നൂറ്റാണ്ടുകളായി എത്ര കഷ്ടപ്പാടിലായിരുന്നു എന്ന് അവന്‍ മറക്കുകയും ചെയ്യും. അങ്ങിനെയാണ് മുന്നാക്കക്കാരില്‍ ദരിദ്രര്‍ ആയവര്‍കും  സംവരണം എന്ന  ആണും പെണ്ണും കെട്ട  എര്പാടിനെ നാം അന്ഗീകരികുന്നതും.  ഈ വിധേയ ഭാവത്തിനിടയില്‍   കേരളത്തില്‍ നമ്പൂരി, നായര്‍ എന്നിവ നന്നായി ബ്രാന്‍ഡ് ചെയ്യപ്പെട്ടു കഴിഞ്ഞ ജാതികളാണ്  എന്ന് നാം മറക്കുന്നു.  അവരെ പോലെ ജാതി പേര് വാലാക്കാന്‍ പിന്നാക്ക ഹിന്ദുവിന്റെ അപകര്‍ഷതാ ബോധം അവനെ അനുവദിക്കുന്നില്ല.  സമൂഹത്തില്‍ ഉയര്ന്നവരാനെന്നു നമ്മെ ബോധ്യപെടുത്താന്‍ സവര്‍ണര്‍  അവരുടെ എല്ലാ കഴിവുകളും  പ്രയോഗിക്കുന്നു. നായര്‍ മാഹാത്യമം പ്രചരിപ്പിക്കാനായി www. nairs.org എന്ന പേരില്‍ വെബ്സൈറ്റ് കാണുക.  പുലയനു കേമത്തം പറയാനായി വലിയ ഉദ്യോഗസ്ഥരോ ജ്ഞാന പീഠം നേടിയവരോ ഇല്ല എന്ന് മാത്രമല്ല ഒരു വെബ്സൈറ്റ്  കൊണ്ട് നടക്കാനുള്ള  സാമ്പത്തിക അവസ്ഥയോ അവനില്ല.

ഇനി ജാതിയൊന്നു  മാറാമെന്നു വിചാരിച്ചാല്‍ എന്താണ് സ്ഥിതി?  ഇവിടെ  'പുലയനു' 'നായരാകാന്‍ 'പറ്റാവുന്ന രീതിയിലുള്ള ജനിതക ഗവേഷണമൊന്നും ഏതെങ്കിലും പദ്മശ്രീ പരമേശ്വരന്റെ  'ഭാരതീയ ഗവേഷണ കേന്ദ്രത്തില്‍' നടക്കുന്നതായി  അറിയില്ല. അവര്‍ണന്  ജന്മനാ ബുദ്ധിയില്ലെന്നു സ്ഥാപിക്കാനാണ്  സംഘ പരിവാറിന്റെ ഇത്തരം ഗവേഷണ കേന്ദ്രങ്ങള്‍.  പ്രതിയോഗികളെ വെട്ടാനും കുത്താനും ദളിതനേയും ഈഴവനെയും ആണ് സംഘ പരിവാരം നിയോഗിക്കാര്. വെട്ടാന്‍ ആജ്ഞാപിക്കുന്നത് പിള്ളമാര്‍ ! സവര്‍ണന്‍  നമ്മോടു മത്സര പരീക്ഷകളെ കുറിച്ച് ,അതിന്റെ മേന്മകളെ കുറിച്ച്  വാചാലമായി പറയും. എന്നാല്‍ അമ്പലങ്ങളില്‍ ശാന്തിമാരെ നിയമിക്കുന്ന കാര്യം നോക്കൂ.  ഉദ്യോഗാര്തിയുടെ  'മെറിറ്റ്‌ ' കണ്ക്കാകാനുള്ള മത്സര പരീക്ഷകള്‍ ഒരിക്കലും നടത്തരുതെന്ന്  സവര്‍ണര്‍ വാശി പിടിക്കുന്ന സാമൂഹ്യ ജീവിതത്തില്‍ വളരെ പ്രധാനപെട്ട  പാരമ്പര്യ മേഖല  അമ്പലങ്ങള്‍ ആണ് .

ദൈവം എന്ന അത്ഭുത ജീവിയെ  സവര്‍ണരിലൂടെ മാത്രമേ കണ്ടെത്താന്‍ പറ്റൂ എന്ന്  അവര്‍ അവര്‍ണരോട് നിരന്തരം  പറയുന്നു.  അധികാരവും ധനവും തങ്ങളോടൊപ്പം എന്നും വേണം എന്ന സവര്‍ണ ധാര്‍ഷ്ട്യം ഏറ്റവും ശക്തമായി കാണുന്ന സ്ഥാപനങ്ങള്‍ ക്ഷേത്രങ്ങളാണ്.  കേരളത്തിലെ വരുമാനമുള്ള ശബരിമല, ഗുരുവായൂര്‍ പോലെയുള്ള അമ്പലങ്ങളില്‍  നറുക്കെടുത്തു നമ്ബൂതിരിമാര്കിടയില്‍ നിന്നു മാത്രം മേല്‍ശാന്തിമാരെ കണ്ടെത്തുന്നതില്‍ എന്തൊരു 'മെറിറ്റ്‌' എന്ന് ഏതെങ്കിലും ധിക്കാരിയായ ദളിതന്‍ ചോദിച്ചാല്‍  'മനു സ്മൃതി' എന്ന ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം  അവന്റെ  ചെവിയില്‍  ഈയം ഒഴിച്ച്  കളയും.

സാമൂഹ്യ കലകളുടെ കാര്യം നോക്കുക. കേരളത്തിലെ ദളിത്‌ ആദിവാസി നാട്യ കലകളൊന്നും ഭാരത നാട്യത്തെ പോലെയോ മോഹിനിയാട്ടത്തെ പോലെയോ ഉദാത്തമല്ല എന്ന്  ഭരണകൂടം അല്ലെങ്കില്‍ സവര്‍ണര്‍  പറയ്ന്നത് അവര്‍ണരും വിശ്വസിക്കുന്നു. കര്‍ഷക തൊഴിലാളികളുടെ നാടന്‍ പാട്ടും ശെമ്മാങ്കുടി അയ്യരുടെ സംഗീത കച്ചേരിയും ഒരേ പോലെ സാംസ്കാരിക കേരളം ഗണിക്കാറില്ല.  ചില ദളിത്‌ കലകള്‍  ലോക്കല്‍ പാര്‍ടി കൂടായ്മകളില്‍  ഇടതു പാര്‍ടികള്‍ അനുവദിക്കുന്നതോഴിച്ചാല്‍ അവയൊക്കെയും  കേരളത്തിന്റെ സംസ്കാരത്തിന് പുറത്താണ്.  കാരണം അവ സവര്‍ണന്റെ കലകളെ പോലെ കൊട്ടാരം കലകളല്ല.  ചാനെലുകളില്‍ ദളിത്‌ കലകള്‍ക്ക് സ്ഥാനമില്ല. ഉണ്ടെങ്കില്‍ തന്നെ അവ സി വി ശ്രീ രാമന്റെ 'വേറിട്ട കാഴ്ചകളില്‍' ഇടം തേടും. സവര്‍ണ നാട്യ കലകളാണ് എന്നും കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ചിഹ്നങ്ങള്‍.

സിനിമകളിലെ ദളിതര്‍ അടിമകളും ക്രൂരരും മുസ്ലിംകള്‍ സ്ഥിരം ഭീകരവാദികളും. സവര്‍ണര്‍ എന്നും സംസ്കൃത ചിത്തര്‍, ഓല കുടിലുകള്‍ തെമ്മാടികളുടെ കേന്ദ്രങ്ങള്‍, അല്ലെങ്കില്‍ ഹാസ്യ കഥ പാത്രങ്ങളുടെ താവളം.  ഇല്ലങ്ങളും കാവുകളും കേരളീയ സാംസ്കാരിക കേന്ദ്രത്തിന്റെ തനി സ്വരൂപങ്ങള്‍. അവയില്‍ ജീവികുന്നത് സംസ്കാര സമ്പന്നര്‍, ശുദ്ധരായ നായന്മാര്‍, നമ്പൂതിരികള്‍.  അവയില്‍ കാണുന്നത് ഹോമം പോലുള്ള സവര്‍ണ അനുഷ്ടാനങള്‍. ഏതു ദേശീയ അവാര്‍ഡ്  സിനിമകളിലും ഇത് തന്നെയാണ് കഥ. ഇതൊക്കെ എഴുതാന്‍ കാരണമായ ഒരു വാര്‍ത്ത താഴെ ചേര്‍കുന്നു. ഈ വാര്‍ത്ത സാംസ്കാരിക കേരളവും  കൌണ്ടര്‍ പൊയന്റും ഒന്നും ചര്‍ച്ച ചെയ്യില്ല.   കാരണം ഇവിടെ പ്രതി  മൂത്ത സവര്‍ണന്‍ ആണ്.  അതും ശ്രീകൃഷ്ണ ഭഗവാന്റെ അടുത്ത ആളുകളായ പൂന്താനം നമ്പൂതിരിമാര്‍.


വിദ്യാരംഭം: മുസ്ലിം എസ്.ഐയെയും കുടുംബത്തെയും പടിക്കു പുറത്താക്കി

പെരിന്തല്‍മണ്ണ: വിദ്യാരംഭം കുറിക്കാന്‍ പൂന്താനം ഇല്ലത്തെത്തിയ മേലാറ്റൂര്‍ എസ്.ഐയെയും കുടുംബത്തെയും മുസ്ലിം മതവിശ്വാസിയായതിന്റെ പേരില്‍ ഇല്ലത്തിന്റെ പടിക്കു പുറത്തിരുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് കവിസമ്മേളനത്തിനെത്തിയ പത്തിലധികം കവികള്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്തു നല്‍കി സമ്മേളനം ബഹിഷ്കരിച്ചു.
ഇന്നലെ കാലത്ത് കവി പൂന്താനത്തിന്റെ ജന്മഗൃഹത്തില്‍ നടന്ന വിദ്യാരംഭംകുറിക്കല്‍ ചടങ്ങിലാണ് ഇവര്‍ക്ക് അക്ഷരവിലക്കേല്‍ക്കേണ്ടിവന്നത്. ഗുരുവായൂര്‍ ദേവസ്വത്തിനു കീഴില്‍ കവിയുടെ ജന്മഗൃഹത്തില്‍ നടന്നുവരാറുള്ള എഴുത്തിനിരുത്തല്‍ ചടങ്ങിനാണ് മേലാറ്റൂര്‍ എസ്.ഐ കൊല്ലം സ്വദേശി സുനില്‍രാജും ഭാര്യ സാലിയയും രണ്ടരവയസ്സുള്ള മകന്‍ മുനവ്വിര്‍ അലി ഹൈദറിനെ കൂട്ടി വിദ്യാരംഭം കുറിക്കാനെത്തിയത്. സുനില്‍ രാജ് എന്ന പേരു കണ്ട് ഹിന്ദുവാണെന്നു തെറ്റിദ്ധരിച്ചാണ് ആദ്യം ദേവസ്വം അധികൃതര്‍ ചടങ്ങിന് അനുമതി നല്‍കിയതെന്നു കരുതുന്നു.
 തിരക്കു നിയന്ത്രിക്കുന്നതിനായി മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്യണമെന്നറിയിച്ചതിനാല്‍ ശനിയാഴ്ച തന്നെ മേലാറ്റൂര്‍ സ്റേഷനില്‍ നിന്നു മൂന്നു പോലിസുകാരുടെ മക്കള്‍ക്കൊപ്പം മകന്‍ മുനവ്വിര്‍ അലി ഹൈദറിന്റെ പേരും ഇല്ലത്ത് അറിയിച്ചിരുന്നതായി എസ്.ഐ പറഞ്ഞു. കാലത്ത് എത്താന്‍ അനുമതിയും നേടിയിരുന്നു.
തുടര്‍ന്ന് ഇല്ലത്തെത്തുകയായിരുന്നു. എന്നാല്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കുന്ന കവിയുടെ ജന്മഗൃഹത്തില്‍ ഇതരമതസ്ഥര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്നറിയിച്ച സംഘാടകര്‍ എസ്.ഐയെയും കുടുംബത്തെയും തിരിച്ചയച്ചു.
സംഭവം പുറത്തറിഞ്ഞതോടെ ഇതില്‍ പ്രതിഷേധിച്ച് ഇല്ലത്ത് എഴുത്ത് ഗുരുസ്ഥാനീയരായി എത്തിയവരും കവിസമ്മേളനത്തിനെത്തിയവരുമായ കവികളും സാഹിത്യകാരന്‍മാരും സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
കവിയുടെ ഇല്ലം ക്ഷേത്രമല്ലെന്നും ജന്മഗൃഹത്തില്‍ ഏതു വിശ്വാസിക്കും പ്രവേശനം നല്‍കാമെന്നുമാണു പ്രമാണമെന്നും കവികള്‍ വാദിച്ചു. അതിനിടെ ദേവസ്വം അധികൃതര്‍ എസ്.ഐയെയും കുടുംബത്തെയും ഇല്ലത്തിനു പുറത്തിരുത്തി മകന് ആദ്യാക്ഷരം കുറിക്കാന്‍ തയ്യാറായി.
അന്യജാതിക്കാര്‍ക്ക് ഇല്ലത്ത് പ്രവേശനം നല്‍കാനാവുമോയെന്ന് അടുത്ത ദേവസ്വം മീറ്റിങില്‍ പരിശോധിക്കാമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വിശദീകരണം നല്‍കി തല്‍ക്കാലം പ്രശ്നം അവസാനിപ്പിച്ചു.
രാവിലെ എട്ടിനാരംഭിച്ച ചടങ്ങുകള്‍ ഉച്ചയോടെ സമാപിച്ചു. കവി  ഇ എ വാര്യര്‍ വിദ്യാരംഭച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മേലാറ്റൂര്‍ രാധാകൃഷ്ണന്‍, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, സി വി സദാശിവന്‍, കെ വിഷ്ണു എമ്പ്രാന്തിരി, കെ നാരായണന്‍, എസ് വി മോഹനന്‍, പി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കുരുന്നുകള്‍ക്ക് ഗുരുനാഥന്‍മാരായി. അതേസമയം സാഹിത്യകാരന്‍ സി വാസുദേവന്‍, അശോക്കുമാര്‍ പെരുവ, കൃഷ്ണന്‍ മങ്കട, പി എസ് വിജയകുമാര്‍, സത്യന്‍ എരവിമംഗലം, കെ കെ മുഹമ്മദാലി, സുരേഷ് ചമ്പത്ത്, സി പി ബൈജു, എസ് സഞ്ജയ്, ശിവന്‍ പൂന്താനം എന്നിവരാണു ചടങ്ങ് ബഹിഷ്കരിച്ച്  ഇറങ്ങിപ്പോയത്.
17  ഒക്ടോബര്‍ 2010 തേജസ്‌ ദിനപത്രം

നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ വിലാസം ആയുധ പൂജ , കടപ്പാട് . ndtv.com
പണ്ടൊക്കെ  കേരളത്തിലെ സവര്‍ണര്‍  ജ്യോത്സ്യനെ കണ്ട്‌ ഏതെങ്കിലും പറ്റിയ ദിവസത്തേക്ക് കുട്ടിക്ക്‌ അനുയോജ്യമായ മുഹൂര്‍ത്തം  കുറിച്ച്‌ വാങ്ങി നാവില്‍ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ്‌  വിദ്യാരംഭം.  എന്നാല്‍ അടുത്തകാലത്തായി സംഘ പരിവാരം കേരളത്തിലെ 'ഹിന്ദു സാംസ്കാരിക വകുപ്പ് ' ഏറ്റെടുത്തതോടെ  വിജയദശമി ദിനങ്ങളില്‍ മാത്രമായി വിദ്യാരംഭം ഒതുക്കുകയും  ചാനെലുകളുടെ സഹായത്തോടെ നന്നായി കമ്പോളവല്കരിക്കയും  ചെയ്തു.  ചൊറിയും  കുത്തി ഇരിക്കുന്ന  സാംസ്കാരിക നായകര്‍ കേരളത്തില്‍ വേണ്ടത്ര ഉള്ളതിനാല്‍ 'എഴുത്തിനിരുത്ത്' എന്ന വര്‍ഷത്തില്‍ വീണു കിട്ടുന്ന ഒരു വരുമാന സാധ്യത  മുന്നില്‍ കണ്ടു അവരും സംഘ പരിവാരത്തോടൊപ്പം  കൂടി.   വിജയദശമി പൂജയ്ക്കു ശേഷം കിട്ടുന്ന ആയുധങ്ങള്‍  ദൈവീകാനുഗ്രഹം സിദ്ധിച്ചവയായിരിക്കും എന്നാണ് സംഘ പരിവാര വിശ്വാസം.  ശത്രുക്കളെ  നിഗ്രഹിക്കാന്‍ ഇവന്മാര്‍ ഉപയോഗിക്കുന്നത് ഇത്തരം പൂജ ചെയ്ത ആയുധങ്ങള്‍ ആണ് താനും.

വിജയ ദശമി പോലെ  ഒരു പാട് ദിവസങ്ങള്‍ സംഘ പരിവാരം ഇപ്പോള്‍ കേരളത്തില്‍  കലണ്ടര്‍ രൂപത്തിലാക്കി മാറ്റിയിട്ടുണ്ട്. ചനെലുകള്‍ക്ക്  പരസ്യ വരുമാനം ഉള്ളതിനാല്‍ അവര്‍ ഓരോ ദിവസവും ആഘോഷിപ്പിക്കും. സംഘ പരിവാരം നടപിലാക്കിയ കേരളത്തിലെ രാമായണമാസാചരണം എന്ന പരിപാടി എന്താണ്? രാമായണ മാസാചരണം എന്ന ഇടപാട് ഗുജറാത്തിലും അയോധ്യയിലും പോലും ഇല്ല.  എന്നാല്‍ പണ്ട്  സവര്‍ണ വീടുകളില്‍  കള്ള കര്കടക മാസത്തില്‍ രാമായണം വായിച്ചിരുന്നു. കടുത്ത മഴയുള്ള കേരളത്തില്‍ മാത്രം നടന്ന ഒരു സവര്‍ണ  അനുഷ്ടാനമാണ്  ഈ രാമായണ മാസം.  കര്കിടകത്തിലെ പട്ടിണി സഹിക്കുന്ന കേരളത്തിലെ  ദളിതന് ഇതില്‍ എന്ത് കാര്യം?   കൂടാതെ 'ഗണേശ വിഗ്രഹം കടലില്‍ ഒഴുക്കല്‍', രക്ഷാ ബന്ധന്‍ പോലുള്ള ഉത്തരേന്ത്യന്‍ ആഘോഷങ്ങള്‍ പുതുതായി ഇറക്കുമതി ചെയ്തിട്ടുമുണ്ട്.  2001 മുതല്‍ മാത്രം കേരളം കണ്ടു തുടങ്ങിയ ഒരു ഉത്സവമാണ്  ശിവസേന തലസ്ഥാനത്  നടത്തുന്ന 'ഗണേശ വിഗ്രഹ  നിമജ്ജനം'.  ഇക്കൊല്ലത്തെ ഈ  ഹിന്ദുത്വ വല്കരണ പരിപാടിയില്‍   ദേവസ്വം മന്ത്രി കടന്നപള്ളി രാമ ചന്ദ്രന്‍   നേരിട്ട് തന്നെ പങ്കെടുത്തു കടല്‍ മലിനമാക്കി മോക്ഷം നേടുകയും ചെയ്തു.  സംഘ പരിവാരം ആവശ്യപെട്ടതുന്സരിച്ചു  ധിക്കാരിയായ  ജി സുധാകരനെ ദേവസ്വം മന്ത്രി സ്ഥാനത് നിന്നും അച്ചുതാനന്ദന്‍ ഒഴിവാക്കി പകരം പ്രതിഷിടിച്ചതാണ്  താടിയും മീശയും കൂട്ടി   ത്രിശൂലം ഉണ്ടാക്കിയ കടന്നപള്ളി രാമ ചന്ദ്രന്‍.
ദളിത്‌ ബാലന്‍ നിമജ്ജനത്തില്‍ ഉപേക്ഷിക്കപെട്ട മഹിശാസുരന്റെ തല കാണിക്കുന്നു 
അറിവില്ലായ്മയുടെ പര്യായം ആയിരുന്ന മഹിഷാസുരനെ കൊന്ന് അറിവിന്‍റെ ദേവതയായ ആദിപരാശക്തി വിജയിച്ച ദിവസമാണ് വിജയദശമി.  അതായത്  വിഡ്ഢിയായ ദളിതന്റെ മേല്‍  ബുദ്ധിയുടെ പര്യായമായ സവര്‍ണര്‍ വിജയം നേടിയ ദിവസം. സംഘ പരിവാരം ഹൈന്ദവ വല്കരനതിനായി  മാര്‍കെറ്റ് ചെയ്ത ഇത്തരം സവര്‍ണ ആഘോഷങ്ങളുടെ കടന്നു വരവോടെ  ദളിത്‌ ആദിവാസി ആഘോഷങ്ങള്‍ പാടെ തിരസ്കരിക്കപ്പെട്ടു.  ഇന്ന് 'വിദ്യാരംഭം' പോലുള്ള സവര്‍ണ  ആചാരങ്ങള്‍  മുസ്ലിംകളും ക്രിസ്ത്യാനികളും അനുകരിക്കാന്‍ ശ്രമിക്കുന്നത് ശുദ്ധ വിവരകെടാണ്.   കേരളത്തിലെ കാമ്പസുകളില്‍  ആര്‍ എസ എസ വൃന്ദം രക്ഷാ ബന്ധന്‍ കെട്ടാന്‍ ആരംഭിച്ചത്   കൃത്യമായ 'ഹൈന്ദവ വല്കരണം'  ലക്ഷ്യമാക്കി  ആയിരുന്നു.  എന്നാല്‍  മാര്‍ക്സിസ്റ്റ്‌ സഖാക്കള്‍ കരുതിയത്‌ ഇവന്മാര്‍ കൂട്ട തല്ലിനിടയില്‍ സ്വന്തം ഐഡന്റിറ്റി കാണിച്ചു രക്ഷപെടാന്‍ ഉള്ള ഒരു ചരടാണ്‌ അതെന്നായിരുന്നു. സഖാക്കള്‍ സ്വന്തം അണികളോടും അത് പോലെ ചരട് കെട്ടാന്‍ ആവശ്യപെട്ടു. പിന്നീട് കേരളത്തിലെ പുരുഷാതമക  തീഷ്ണ ഹിന്ദുത്വത്തിന്റെ പ്രതീകമായി ' കാവി ചരടുകള്‍'  മോഹന്‍ ലാല്‍ സിനിമകളിലൂടെ മാറ്റാന്‍ സംഘ പരിവാരത്തിന് കഴിഞ്ഞു.  ആര്‍ എസ എസിന്റെ  ഇത്തരം സാംസ്കാരിക അതിക്രമങ്ങളെ പ്രതിരോധികേണ്ടത്   അനുകരണം കൊണ്ടല്ല.  അവയുടെ ലക്ഷ്യത്തെ തുറന്നു കാണിക്കുകയും സ്വന്തം സ്വത്വ ബോധം വികസിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്.

'വിദ്യാരംഭം' എന്ന സവര്‍ണന്റെ സാംസ്കാരിക ആക്രമണം  പരുമല തിരുമേനിയുടെ പള്ളിയില്‍ കുറച്ചു ക്രിസ്ത്യാനികള്‍  അനുകരിച്ചുവെന്നും  മതേതരം തെളിയിക്കാനായി ഏതോ ഒരു മുസ്ല്ലിയാര്‍ 'നാവില്‍ ദൈവ വചനം' വരച്ചുവെന്നും വാര്‍ത്ത വായിച്ചതോര്കുന്നു.  മോഹിയിദ്ധീന്‍ നടുക്കണ്ടിയില്‍ കാരശ്ശേരി എന്ന 'എം എന്‍ കാരശ്ശേരി മാഷ്‌ ' വരെ ഈ സവര്‍ണ പാദ സേവ മുസ്ലിംകളുടെ ഇടയില്‍ പ്രചരിപ്പിക്കാന്‍  ശ്രമിക്കുന്നു.  സവര്‍ണനും അവന്റെ ചാനെലുകളും സംഘ പരിവാരത്തിന്റെ ഭീമ ജ്വല്ലറിയും  ഒക്കെ ബ്രാന്‍ഡ് ചെയ്തുണ്ടാകിയ ഇത്തരം സാമൂഹ്യ  കടന്നാക്രമങ്ങള്‍ പിന്നാക്ക സമൂഹം അനുകരിക്കുന്നത്  അവരില്‍ വിധേയന്മാരെയും കുഞ്ഞാടുകളെയും സൃഷ്ടിക്കും. സാമൂഹ്യ നീതിക്ക് വേണ്ടി പോരാടുന്ന എല്ലാ പിന്നാക്ക ബുദ്ധി ജീവികളും ഇത്  മനസ്സിലാകെണ്ടതുണ്ട്.

തുടര്‍ വായനക്ക് 
മീന കണ്ടസ്വാമിയുടെ പഠനം: Hindutva Consolidation and Conscription in Tamil Nadu Through celebrations
നിസ്സഹായന്റെ ബ്ലോഗ്‌ വിശ്വാസത്തിന്റെ വിശേഷങ്ങള്‍ 

2010 സെപ്റ്റംബർ 20, തിങ്കളാഴ്‌ച

പട്ടികവര്‍ഗപ്രദേശവും ആദിവാസികളും : ആര്‍ സുനില്‍

ഇന്ത്യന്‍ ഭരണഘടനയില്‍ ആദിവാസികളുടെ ഭൂമിക്കും വിഭവങ്ങള്‍ക്കും പരിരക്ഷ ഉറപ്പുവരുത്തുന്ന വ്യവസ്ഥകളുണ്ട്. പക്ഷേ, ഭരണാധികാരികളും രാഷ്ട്രീയപ്പാര്‍ട്ടികളും ആദിവാസികളുടെ കാര്യത്തില്‍ ഭരണഘടനയും നിയമവ്യവസ്ഥയും നടപ്പാക്കണമെന്നു പറയാറില്ല. മറ്റെല്ലാ വിഷയങ്ങളിലും നിയമം നിയമത്തിന്റെ വഴിക്കു സഞ്ചരിക്കട്ടെ എന്നു പറയുമ്പോള്‍ ആദിവാസികളുടെ കാര്യം വരുമ്പോള്‍ നിയമം അനീതിയുടെ വഴിയിലൂടെ സഞ്ചരിക്കുന്നു. നീതിനിഷേധത്തിന്റെ വന്‍മലയാണു കേരളത്തിലെ ആദിവാസികളുടെ തലയ്ക്കുമീതെ ഉയര്‍ന്നുനില്‍ക്കുന്നത്. രാഷ്ട്രീയനേതൃത്വങ്ങള്‍ ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് അജ്ഞരാണ്. ആ ബാധ്യത നിറവേറ്റുന്നതില്‍ അവര്‍ക്കു താല്‍പ്പര്യമില്ല. ആദിവാസികളുടെ ഭൂമിക്കുമേല്‍ അധീശത്വമുറപ്പിക്കുന്നവര്‍ക്ക് നിയമപരമായ പരിരക്ഷയുണ്െടന്നു വാദിക്കുന്ന പട്ടികജാതി വകുപ്പുമന്ത്രിമാരുള്ള ഒരു സംസ്ഥാനമാണു കേരളം.

ഇന്ത്യന്‍ സ്വാതന്ത്യ്രത്തിനുശേഷം ദശകങ്ങള്‍ കഴിഞ്ഞിട്ടും ഭരണഘടനയുടെ 244ാം വകുപ്പ് കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് അന്യമാണ്. ആദിവാസികള്‍ക്കു ഭൂമിയിന്‍മേലുള്ള അവകാശം ഉറപ്പിക്കുന്ന, അവരുടെ മൌലികാവകാശത്തെക്കുറിച്ച് ഇടതു-വലതു മുന്നണികള്‍ നിശ്ശബ്ദരാണ്. സാര്‍വദേശീയതലത്തിലും ദേശീയരംഗത്തും ആദിവാസികളുടെ പരിരക്ഷയെക്കുറിച്ചു നടക്കുന്ന ചര്‍ച്ചകള്‍ കേരളത്തിലാരും കേള്‍ക്കുന്നില്ല. ഐക്യരാഷ്ട്രസഭയുടെ മറ്റെല്ലാ പ്രഖ്യാപനങ്ങളും ഉരുവിടുന്നവര്‍ ആദിവാസികളുടെ ഭാഗം വരുമ്പോള്‍ അതു വിഴുങ്ങുന്നു. 244ാം വകുപ്പിലെ ആറാം ഖണ്ഡികയിലെ ഉപവകുപ്പ് (2) അനുസരിച്ച് ആദിവാസികളുടെ ഭൂമിയും സംസ്കാരവും ജീവിതവും സംരക്ഷിക്കുന്നതിന് അവരുടെ അധിവാസമേഖലകളെ പട്ടികവര്‍ഗപ്രദേശങ്ങളായി (ഷെഡ്യൂള്‍ ഏരിയാസ്) പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ പ്രസിഡന്റിന് അധികാരമുണ്ട്. ഈ നിയമം ഉപയോഗിച്ചു വിവിധ സംസ്ഥാനങ്ങളില്‍ പട്ടികവര്‍ഗപ്രദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒറീസ, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഞ്ചാം പട്ടികയുടെ സംരക്ഷണം ലഭിച്ചു. എന്നാല്‍, കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ആദിവാസികളുടെ ഭരണഘടനാപരമായ അവകാശത്തെ നിരാകരിക്കുകയാണ്.

1960ലെ ധേബര്‍ കമ്മീഷന്‍, ആദിവാസികളുടെ അധിവാസകേന്ദ്രങ്ങളെ പട്ടികവര്‍ഗപ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്നു നിര്‍ദേശിച്ചിരുന്നു. വനമേഖല ഉള്‍പ്പെടെ 1624 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പട്ടികവര്‍ഗപ്രദേശമാണെന്നു കണ്െടത്തുകയും ചെയ്തു. 1960കളുടെ ഒടുവില്‍ നടന്ന ഗോത്രവര്‍ഗകലാപങ്ങളെ തുടര്‍ന്ന് 1970ല്‍ കേന്ദ്രസര്‍ക്കാര്‍ ഗിരിവര്‍ഗ ഉപപദ്ധതി നടപ്പാക്കാന്‍ തുടങ്ങി. അതുവഴി പട്ടികവര്‍ഗമേഖലയ്ക്കു പ്രത്യേക വികസനപദ്ധതികളും പരിരക്ഷയും ലഭിച്ചു. കേരളത്തിലെ സര്‍ക്കാര്‍ മറ്റെല്ലാ കാര്യങ്ങളിലും കേന്ദ്രവിഹിതം കിട്ടുന്നതിനുവേണ്ടി വളഞ്ഞ വഴികള്‍ വരെ സ്വീകരിക്കാറുണ്ട്. ഉദാഹരണമായി, ഹൈവേ 45 മീറ്റര്‍ ആക്കിയില്ലെങ്കില്‍ കേന്ദ്രപദ്ധതി ലഭിക്കില്ലെന്നു ശഠിക്കുന്നവര്‍തന്നെയാണ് ആദിവാസികളുടെ കാര്യം വരുമ്പോള്‍ കേന്ദ്രനിയമമോ കേന്ദ്രപദ്ധതികളോ സംസ്ഥാന സര്‍ക്കാരിനു ബാധകമല്ലെന്ന സമീപനം സ്വീകരിക്കുന്നത്. ഭരണഘടനയുടെ 244ാം വകുപ്പിനോട് കേരളത്തിലെ ഭരണാധികാരികള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു.


1994ല്‍ പഞ്ചായത്തീരാജ് നിയമം നടപ്പാക്കിയപ്പോള്‍ ആദിവാസികളുടെ പ്രത്യേക അവകാശത്തെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ ഗൌരവപൂര്‍വം ആലോചിച്ചിരുന്നില്ല. പാര്‍ലമെന്റും ഇതിനു വേണ്ട പരിഗണന നല്‍കിയില്ല. ആദിവാസികളുടെ പാരമ്പര്യ ജീവിതാവസ്ഥ പരിശോധിക്കാതെയും വിലയിരുത്താതെയുമാണ് പഞ്ചായത്തീരാജ് സംവിധാനം നടപ്പാക്കിത്തുടങ്ങിയത്. അതുകൊണ്ട് കോടതി ഈ വിഷയത്തില്‍ ഇടപെടുകയും ആദിവാസികളുടെ പാരമ്പര്യ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തണമെന്നു നിര്‍ദേശം നല്‍കുകയുമുണ്ടായി. അതിനായി 1994ല്‍ ദിലീപ് സിങ് ഭൂരിയ അധ്യക്ഷനായി ഒരു ഇരുപതംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. അഞ്ചാംപട്ടികയില്‍ വരുന്ന പ്രദേശങ്ങളില്‍ പഞ്ചായത്തീരാജ് നടപ്പാക്കേണ്ടത് എങ്ങനെയാണെന്നു നിര്‍ദേശം നല്‍കുകയായിരുന്നു ഈ കമ്മിറ്റിയുടെ ദൌത്യം.


ഭൂരിയാ കമ്മീഷന്‍ 1995ല്‍ സര്‍ക്കാരിനു വിശദമായ റിപോര്‍ട്ട് സമര്‍പ്പിച്ചു. സര്‍ക്കാര്‍ അത് അംഗീകരിച്ചു. അങ്ങനെ പഞ്ചായത്തീരാജ് വ്യവസ്ഥകള്‍ (പട്ടികവര്‍ഗമേഖലയിലേക്കു വ്യാപിപ്പിക്കല്‍) നിയമം അഥവാ പെസാ 1996 പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കി. ഇതുവഴി അഞ്ചാംപട്ടികയ്ക്കു മൂര്‍ത്തരൂപം ലഭിച്ചു. ഇതിനുശേഷം ഇന്ത്യയിലെ പല ഭാഗങ്ങളിലും ആദിവാസികള്‍ തങ്ങളുടെ അധിവാസമേഖലകള്‍ പട്ടികവര്‍ഗപ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭം തുടങ്ങി. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ബിഹാര്‍, ഒറീസ, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പട്ടികവര്‍ഗപ്രദേശങ്ങള്‍ പ്രഖ്യാപിച്ചു. ആ പ്രദേശങ്ങള്‍ക്കു പെസയുടെ പരിരക്ഷയും ആനുകൂല്യങ്ങളും ലഭിച്ചു. ഭൂരിയാ കമ്മീഷന്‍ കേരളത്തിലും പശ്ചിമബംഗാളിലും ആദിവാസി അധിവാസമേഖലകള്‍ പട്ടികവര്‍ഗപ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നു ചൂണ്ടിക്കാണിച്ചിരുന്നു. കൊളോണിയല്‍കാലത്തു നടത്തിയ ഭൂമിശാസ്ത്ര അതിര്‍ത്തികളാണു ഭരണപരമായി ഇന്നും തുടരുന്നത്. ആദിവാസികളെ എവിടെയും ഓരങ്ങളിലേക്കു തള്ളിമാറ്റി. വംശപരവും ഭൂമിശാസ്ത്രപരവും ജനസംഖ്യാ അധിഷ്ഠിതവുമായ പരിഗണനകളുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തികള്‍ രണ്ടുവര്‍ഷത്തിനകം പുനക്രമീകരിക്കണമെന്നാണു ഭൂരിയാ കമ്മീഷന്‍ ആവശ്യപ്പെട്ടത്. റവന്യൂ ഗ്രാമങ്ങളില്‍ നിന്നു വ്യത്യസ്തമായി ഊരിനെയോ ഊരുകൂട്ടത്തെയോ അടിസ്ഥാന ഏകകമായി പരിഗണിക്കണമെന്നാണു കമ്മീഷന്‍ പറഞ്ഞത്.

ഭരണഘടനയുടെ 244ാം വകുപ്പ് ബോധപൂര്‍വം കേരളസര്‍ക്കാര്‍ ലംഘിച്ചു. കേരളത്തില്‍ പട്ടികവര്‍ഗപ്രദേശങ്ങള്‍ പ്രഖ്യാപിക്കാന്‍ അവര്‍ തയ്യാറായില്ല. ആദിവാസികളുടെ പഞ്ചായത്ത് രൂപീകരണം നടന്നില്ല. സംസ്ഥാന സര്‍ക്കാര്‍ മറന്നുപോയത് ഭരണഘടനാപരമായ ബാധ്യതയാണ്. അതേസമയം, അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. അവിടെയൊന്നും ആദിവാസികള്‍ക്ക് ഇടം ലഭിച്ചില്ല. ആദിവാസികളുടെ ഭൂമിയും സംസ്കാരവും സംരക്ഷിക്കുന്നതിനുള്ള നിയമം അട്ടിമറിക്കപ്പെട്ടു. അവരെ പട്ടിണിയുടെ നിലയില്ലാക്കയത്തിലേക്കു തള്ളിയിടുകയും ചെയ്തു.

തേജസ്‌ ദിനപത്രം , സെപ് 6 , 2010

2010 സെപ്റ്റംബർ 7, ചൊവ്വാഴ്ച

പോപ്പുലര്‍ ഫ്രണ്ട്‌ എന്ന മീശ മാധവന്‍

സാത്താന് സ്തോത്രം! കേരളത്തില്‍ പുത്തരിയല്ലെങ്കിലും ഇത്തവണ ഒരു  'കൈ വെട്ടു' കുറ്റം,  ഇസ്രയേലിന്റെയും അതുവഴി  അന്താരാഷ്ട്ര മാധ്യമങ്ങളുടെയും  ശ്രദ്ധ പിടിച്ചു പറ്റി. തൊടുപുഴ ന്യൂ മാന്‍ കോളേജിലെ പ്രൊഫസര്‍ T J ജോസഫ്‌ എന്ന അധ്യാപകന്റെ കൈ വെട്ടി മാറ്റിയ കേസില്‍ 53 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നു! ഒരു മലയാളിയുടെ കൈ ശരാശരി 50 സെന്റി മീറ്റര്‍ നീളമേ കാണൂ എങ്കിലും പ്രതികളുടെ എണ്ണത്തിലെ ബാഹുല്യം  കൊണ്ട് കുറ്റം ശ്രദ്ധേയമാണ്. 
മത നിന്ദ നടത്തിയതിനു പിടിയിലായ Prof ജോസഫ്‌ 
'മഠയന്‍' എന്ന് കേരള വിദ്യാഭ്യാസ മന്ത്രി സാക്ഷ്യപ്പെടുത്തിയ  ഈ അധ്യാപകന്റെ കൈ വെട്ടുന്നതിനു പകരം,പരദൂഷണം തൊഴിലാക്കിയ, മലയാളത്തിലെ ഏതെങ്കിലും ഒരു ടി വി ചാനെലുകാരന്റെ നാവ്   പിഴുതെടുത്തിരിന്നുവെങ്കില്‍ പൊതു ജനം 'പോപ്പുലര്‍ ഫ്രണ്ട്' കാരെ പൂവിട്ടു പൂജിക്കുമായിരുന്നു. ഔചിത്യ ബോധമില്ലാത്ത, അന്യരുടെ സ്വകാര്യതയെ മാനിക്കാത്ത, പട്ടിണി കാരണം വിഷം കഴിച്ചു മരിച്ച ദരിദ്രന്റെ മരണവീട്ടിലേക്ക് വീഡിയോ ക്യാമറയുമായി കടന്നു വരുന്ന 'പാഷാണം വര്‍ക്കിമാര്‍' എന്ന നിലയിലാണ്  മിക്ക  മാധ്യമ പ്രവര്‍ത്തകരെയും, പൊതു സമൂഹം കാണുന്നത്.
ജോസഫ്‌ തയ്യാറാക്കിയ വിവാദ ചോദ്യ പേപ്പര്‍ ഭാഗം താഴെ. 

മുഹമ്മദ്‌  : പടച്ചോനെ, പടച്ചോനെ
ദൈവം  : എന്താടാ നായിന്റെ മോനെ! 
മുഹമ്മദ്‌ : ഒരു  അയില,  അത് മുറിച്ചാല്‍ എത്ര കഷണമാണ് ?
ദൈവം : മൂന്നു കഷണമാണെന്നു എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ!

ഒരു ജോസഫ്‌ പാരഡി:

പ്രൊഫ. ജോസഫ്‌  : പിതാവേ, പിതാവേ 
സാത്താന്‍  : എന്താടാ നായിന്റെ മോനെ! 
പ്രൊഫ. ജോസഫ്‌ : ഒരു  വലതു കൈ,  അത് മുറിച്ചാല്‍ എത്ര കഷണമാണ് ?
സാത്താന്‍  : സ്വന്തം കൈക്ക് ഏറ്റ വെട്ടുകള്‍ ഒന്നൊന്നായി എണ്ണി നോക്കാന്‍  എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ!
(ഒറിജിനല്‍ ചോദ്യ പേപ്പര്‍ ചിത്രമായി അവസാനം കാണാം)
സാമാന്യ ബോധമുള്ള, നാലക്ഷരം എഴുതാനറിയാവുന്ന ഒരാളും, 'വിശ്വാസിയായ  മന്ദബുദ്ധി' പ്രൊഫസര്‍ തയ്യാറാക്കിയ പോലെ ചോദ്യ പേപ്പര്‍ രൂപപ്പെടുത്തുകയില്ലെന്നു കാണിക്കാനാണ് ഇത്തരം വില കുറഞ്ഞ ഒരു പാരഡി എനിക്ക് കുറിക്കേണ്ടി വന്നത്. വായനക്കാര്‍ സദയം ക്ഷമിക്കുക. 

ഞാന്‍  പൊതു സമൂഹത്തിലെ ക്രിസ്ത്യന്‍ സേവനങ്ങളെ കുറച്ചു കാണുന്നില്ല.  ഇന്ത്യയിലെ ക്രിസ്ത്യന്‍ ജനസംഖ്യ 2.3 % മാത്രമാണെങ്കിലും അവരാണ് രാജ്യത്തെ 20 % പ്രാഥമിക വിദ്യാഭ്യാസ സൌകര്യവും, 10 % സാക്ഷരത, പൊതു ജനാരോഗ്യ മേഖലകളും, 25 % അനാഥ അഗതി മന്ദിരങ്ങളും 30 % കുഷ്ഠ രോഗികള്‍, വികലാന്ഗര്‍, എന്നിവയെ പരിചരിക്കുന്ന കേന്ദ്രങ്ങളും നടത്തുന്നത്  എന്ന്  ഇന്ത്യയുടെ ന്യൂന പക്ഷ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡോ. താഹിര്‍ മഹ്മൂദ് രേഖപ്പെടുത്തിയിട്ടുണ്ട്.   


ജാതീയത മാറാത്ത വിമോചനം 
മണ്ടന്‍ ജോസഫിന് പിന്തുണയുമായി  ഒരു ചെന്നായ കൂട്ടം കേരളത്തിലുണ്ട്. അതില്‍ മുന്നിലുള്ളത് ഒറീസയില്‍ ക്രിസ്ത്യാനികളെ പച്ചക്ക് കത്തിച്ചു കൊന്ന 'കാവി  ഭീകരര്‍'! കോളേജ് നടത്തുന്ന സഭ ജോസഫിനെ നിരാകരിച്ചുവെന്നത് നല്ല കാര്യം. പക്ഷെ   'liberation  theology' കൊണ്ട് മോചിപ്പിക്കാവുന്നതിനും അപ്പുറത്താണ് വിവിധ മുന്നാക്ക ക്രിസ്ത്യന്‍ സഭകളില്‍  ഒളിഞ്ഞിരിക്കുന്ന  സവര്‍ണ ജാതീയ സങ്കല്‍പ്പങ്ങള്‍.

എന്നെ അല്ഭുതപ്പെടുതുന്നത് ഈ മണ്ടന്‍ അധ്യാപകന് ലഭിക്കുന്ന ചില  'ഉദര ബുദ്ധി ജീവി' കളുടെ പിന്തുണ ആണ്. പ്രത്യേകിച്ചും മുഖ്യ ധാര വിപ്ലവ പക്ഷത്തിന്റെ. ഇത്തരം രക്ത സാക്ഷി പരിവേഷം ആണല്ലോ 'സര്‍വീസ് സംഘടനാധിഷ്ടിത വിപ്ലവത്തിന്റെ' അടിസ്ഥാന രഹസ്യം. അങ്ങോരുടെ ചോദ്യ പേപ്പര്‍ വായിച്ചാല്‍ എന്ത് കൊണ്ടും പു ക സ യുടെ നേതൃ സ്ഥാനത്തിരിക്കാന്‍ യോഗ്യനാണ് പ്രൊഫസര്‍ T J ജോസഫ്‌ എന്ന് എതൊരു 'ബേബി'ക്കും തോന്നി പോകും. ജോസഫിനെ  മുമ്പ്  'മഠയന്‍' എന്ന് വിളിച്ച എം എ ബേബി, പിന്നീട്  'ജോസഫ്‌ പുണ്യവാളന്‍' ആക്കി ഉയര്ത്തെഴുന്നെല്‍പിച്ചു.  ബേബിക്കും കുറച്ചൊക്കെ സമുദായ സ്നേഹം കാണുമല്ലോ. പക്ഷെ, എന്താണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഉദാത്ത ഭാവം സഖാക്കളെ ?

'നായിന്റെ മോനെ'പൊതു പഠന പദ്ധതിയുടെ ഭാഗമാവുന്നു!

'പൊതു പഠനം' (public education) എന്നത് ഒരു നിര്‍ണിത ചട്ടകൂടിനകത്തു വിവിധ സമൂഹങ്ങള്കിടയില്‍ പൊതു ധാരണയോടെ നിര്‍മിച്ചെടുത്ത ഒന്നാണ്. ഒരു ബഹു സ്വര സമൂഹത്തില്‍ ആവിഷ്കാര സ്വാതന്ത്രം പ്രകടിപ്പിക്കാനായി ഒരു പാട് മേഖലകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ് എന്നിരിക്കെ ജോസഫ്‌ എന്തിനു "നായിന്റെ മോനെ" എന്ന പദം 'പൊതു പഠന' മേഖലയിലേക്ക് ഉള്‍പ്പെടുത്തി? പൊതു വിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്ന തെറ്റാണു  ജോസഫ്‌ ചെയ്തത്.  

'കൈവെട്ടിനെ' മാധ്യമങ്ങള്‍ പര്‍വതീകരിച്ചപ്പോള്‍, മൌലികമായ ഇക്കാര്യം  ചര്‍ച്ച  ചെയ്യപ്പെടാതെ പോയി. 'തെറി പഠിപ്പിക്കുന്നവനാകണം അദ്ധ്യാപകന്‍' എന്നൊരു DPEP വിപ്ലവമാണ് ഇവിടെ നടന്നത്.   'ലെഫ്.കേണല്‍. പൂജനീയ ശ്രീ. മോഹന്‍ ലാല്‍ നായര്‍',  മലയാള പ്രേക്ഷകരെയും സുകുമാര്‍ അഴീക്കോടിനെയും നോക്കി സ്ഥിരമായി പുലമ്പുന്ന പദം ആയതിനാല്‍ "നായിന്റെ മോന്‍" സിലബസില്‍ ഉള്പ്പെടുത്തെണ്ടതുണ്ടോ?  SFI കുഞ്ഞാടുകളും ABVP വാനരപടയും  "നായിന്റെ മോന്‍" സിലബസില്‍ ഉള്പെടുതാനായുള്ള സമരത്തിലാണെന്നു കേള്‍ക്കുന്നു!  

ഒരു  തെരുവിലെ കള്ള് കുടിയന്റെ പ്രകടനവും തെറി വിളിയും ആവിഷ്കാര സ്വാതന്ത്ര്യം ആയി ചിലരെങ്കിലും അന്ഗീകരിക്കുമെങ്കിലും നമ്മുടെ പൊലിസ് 'കൈകൂലി' ലക്ഷ്യമാക്കിയെങ്കിലും കേസ് എടുക്കാറുണ്ട്. എന്നാല്‍ ചോദ്യ പേപ്പറില്‍ വിഡ്ഢിത്തം എഴുതിയതിനു വെട്ടേറ്റ  ജോസഫിനെ  ഭരണകൂടം കുറ്റ വിമുക്തമാക്കുകയും പിന്നീട്  രക്തസാക്ഷിയാക്കി ഉയര്‍ത്തുകയും ചെയ്യുന്നു ! രണ്ടു ഭാഗത്തും നടന്ന കുറ്റങ്ങള്‍ക്ക്  ഇന്ത്യയിലെ നിയമ വ്യവസ്ഥയുടെ ഉള്ളില്‍ നിന്ന് കൊണ്ട് ശിക്ഷ വാങ്ങി കൊടുക്കുകയെന്നതാണ് ഭരണകൂടത്തിന്റെ കര്‍ത്തവ്യം.  അല്ലാതെ നീതിയില്‍ ഇരട്ട സ്വഭാവം കാണിക്കലല്ല.  ജോസഫിന്റെ കാര്യത്തില്‍ 'സഭ' പിന്നീട് കുറച്ചെങ്കിലും മാന്യമായ ശിക്ഷ നല്കിയന്നെത്  ശുഭാത്മകം.  ഒരു പക്ഷെ, ഇയാളെ മുമ്പേ സര്‍വീസില്‍ നിന്നും ഒഴിവാക്കിയിരുന്നുവെങ്കില്‍  ഈ കൈവെട്ടു പോലും നടക്കുമായിരിന്നില്ല.

ജോസഫിന് കുറച്ചു 'വീഞ്ഞോ' 'ആന മയക്കി'യോ  സേവിച്ച ശേഷം തെരുവില്‍ ചെന്ന് "നായിന്റെ മോനെ" എന്ന് വഴിപോക്കന്മാരെ നോക്കി വെല്ലു വിളിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷെ പൊതു പഠന രീതിയിലുള്ള ചോദ്യ പേപ്പറില്‍ "നായിന്റെ മോനെ" ഉള്പ്പെടുതുവാനുള്ള സ്വാതന്ത്ര്യം  അദ്ദേഹത്തിന്  സമൂഹം പതിച്ചു നല്‍കുന്നില്ല. എന്നാല്‍ ഇതിനുള്ള പ്രതിവിധി കൈവെട്ടല്ല എന്നും ഞാന്‍ കരുതുന്നു. എന്നാല്‍ മുസ്ലിംകള്‍ക്കെതിരെ  തെക്കന്‍ കേരളത്തില്‍ ചില 'മുന്നാക്ക നായര്‍ നസ്രാണി ശക്തികള്‍' നടത്തി കൊണ്ടിരിക്കുന്ന 'love jihad', 'islamic terrorism' പോലെയുള്ള പല  വ്യാജ പ്രചാരണങ്ങളും 'പോലിസ്, മാധ്യമ, ജുഡീഷ്യല്‍  വേട്ടയും' വ്യാപകമായ മനുഷ്യാവകാശ ധ്വംസനങ്ങളും  ആണ് കൈവെട്ടിലേക്ക് നയിച്ച സാമൂഹ്യ ഘടകങ്ങള്‍  എന്നതാണ് വസ്തുത. 

ഒരു പ്രത്യേക സമൂഹത്തിന്റെ ഭാഷയോടും മത ചിന്ഹങ്ങലോടുമുള്ള തന്റെ വെറുപ്പും പരമ പുച്ചവും 'പൊതു പഠനത്തിലെ' (public education) ചോദ്യ പേപ്പറില്‍ കൂടെ‌   T J ജോസഫ്‌ ഔദ്യോഗികമായി രേഖപെടുത്തിയതോടെ, മുസ്ലിം സമൂഹം കൂടുതല്‍ പ്രകോപിതരായി.  ജോസഫ്‌ ഒരു മന്ദ ബുദ്ധിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അക്രമികള്‍ വെട്ടിയതായിരിക്കണം. അവരുടെ അടിസ്ഥാന ലക്‌ഷ്യം തെക്കന്‍ കേരളത്തില്‍ മുസ്ലിംകള്‍ക്കെതിരെ വ്യാപകമായി പ്രചരണം നടത്തുന്ന മുന്നാക്ക കൂട്ടുകെട്ടിന് (forward class) എതിരെ ഒരു 'വാണിംഗ് ഷോട്ട്' ആകാം. സാമൂഹ്യ നീതി  പരാജയപ്പെടുന്നിടത്ത് പ്രതി ക്രിയകള്‍ വരുന്നത് കൈ വെട്ടു പോലെയുള്ള പ്രാകൃത ശിക്ഷ വിധിയിലൂടെ ആയിരിക്കും എന്ന് അഭിനവ നീതി സാരം. മുസ്ലിംകള്‍ കക്ഷികളായ 'ബാബറി മസ്ജിദ്' പോലുള്ള കേസുകളില്‍ വിധി പറയാനെടുക്കുന്ന പതിറ്റാണ്ടുകളുടെ കാല ദൈര്‍ഘ്യം കണക്കിലെടുത്ത് 'ഇന്‍സ്റ്റന്റ് ശിക്ഷ' നടപ്പാക്കുന്നതാണ് മെച്ചം എന്ന് ചിലര്കെങ്കിലും തോന്നി തുടങ്ങിയിരിക്കുന്നു!

കീഴാള വര്‍ഗ്ഗത്തിന്റെ ചെറുത്തു നില്പുകള്‍

യാഥാസ്ഥിതികമായ സമൂഹങ്ങള്‍ക്കുള്ളില്‍  നടക്കുന്ന മൌലികവും പുരോഗമാനപരവുമായ  മാറ്റങ്ങളെ 'മുഖ്യധാര' ശക്തികള്‍ എന്നും എതിര്‍ത്തിട്ടുണ്ട്.  വിഭവങ്ങളുടെ ഉടമസ്ഥാവകാശം ചൂഷകന്‍ വെറുതെ കൈവിട്ടു കൊടുക്കാറില്ല.  അധസ്ഥിതന്‍ അവന്റെ പങ്കു നേടിയെടുക്കുന്നതോടെ സാമൂഹ്യ മാറ്റം സംഭവിക്കുന്നു.  പുറത്തു 'പുരോഗമനപരവും' (progressive) അകത്തു 'ജാതീയവുമായ'(caste oriented) ഒരു കപട സമൂഹമാണ് കേരളം. ഈ സാമൂഹ്യാവസ്തക്ക് ഗുണപരമായ ഒരു പരിണാമം അനിവാര്യമാണ്.  ഹീനമായ ജാതി വ്യവസ്ഥയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ്‌കള്‍ പര്യാപ്തമല്ലെന്നു  പിന്നാക്ക ജാതി സംഘടനകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവരുടെ സാംസ്കാരികവും രാഷ്ട്രീയവുമായ വ്യക്തിത്വം (cultural and political identity) പുനസ്ഥാപിക്കാതെ രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ പങ്ക് ലഭിക്കില്ലെന്ന് അവരില്‍ പലര്‍ക്കും ബോധ്യമായി.  ഇന്ത്യയിലെ എല്ലാ സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ കീഴാളരുടെ ഈ തിരിച്ചറിവുണ്ട്.

പോപ്പുലര്‍ ഫ്രണ്ട്, ഡി എച് ആര്‍ എം എന്നിങ്ങനെയുള്ള നവ സാമൂഹ്യ കൂട്ടായ്മകലെ (neo social movements) ഭരണ കൂടം 'കൊടും ഭീകരവാദി'കളായി കാണുന്നത് അവയുടെ ഒറ്റപെട്ട ചെറുത്തു നില്പുകള്‍ പോലും തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളെ ഹനിക്കുമെന്നതിനാല്‍ മാത്രമാണ്. 'ഭീകരത' പട്ടം രാഷ്ട്രീയ ശത്രുക്കളുടെ മേല്‍ പതിക്കാന്‍ സവര്‍ണന്റെ നാട്ടില്‍ നിയമ തടസ്സമൊന്നും നിലവിലില്ല. പീഡിതരുടെ ചെറുത്തു നില്പുകള്‍ ഭരണകൂടങ്ങള്‍ 'ഭീകരത' യാക്കി പെരുപ്പിച്ചു കാണിക്കുന്നത് ചരിത്രതിലാദ്യമല്ലല്ലോ?  പാശ്ചാത്യ ലോകത്തിനു 'നെല്‍സണ്‍ മണ്ടേല'  ഒരു കാലത്ത് അറിയപ്പെടുന്ന ഭീകരനായിരുന്നു!  ബ്രിട്ടീഷ് കാര്‍ക്ക് ഭഗത് സിങ്ങും. ഇന്നത്തെ കേരള മുഖ്യമന്ത്രിയായ സഖാവ് അച്ചുതാനന്ദന്‍ പോലും പോലിസ് സേനക്കും വലതു പക്ഷ മാധ്യമങ്ങള്‍ക്കും മുന്നില്‍ ഒരു തീവ്ര വാദിയായിരിന്നു.

ഇവിടത്തെ  ആദിവാസിയും ദളിതനും എന്നും 'അടിച്ചു പൂസായി' ദരിദ്രനായി  ജീവിച്ചു മരിക്കട്ടെ എന്നതാണ് നായര്‍ - നസ്രാണി മുന്നോക്കക്കാരന്റെ നിലപാട്. മുസ്ലിംകള്‍ കുറച്ചു ചായ കച്ചവടവും ചില പലചരക്കു കടകളും പിന്നെ 'മ്ലേച്ചമായ ഇറച്ച്ചിവെട്ടും' ഒക്കെ ആയി കഴിഞ്ഞു കൂടിയാല്‍ മതിയെന്നും ഈഴവര്‍ക്ക് സാധാരണ തൊഴിലുകലോടൊപ്പം കുറച്ചു 'കള്ള് ഷോപും' പിന്നെ ഇത്തിരി   ക്ലാര്‍കുമാരും ആയി കോട്ടെയെന്നും ലതീന്കാര്‍ക്ക് മത്സ്യ കച്ചവടം മതിയെന്നും ആദിവാസികള്‍ക്ക് ഭൂമിയടക്കം യാതൊന്നും വേണ്ടെന്നും ഒക്കെ മുന്നാക്ക സഖ്യം കരുതുന്നുണ്ട്. ഇവിടെയാണ്‌ സംഘട്ടനങ്ങളുടെ സാമൂഹ്യ പരമായ കാതല്‍ കിടക്കുന്നത്.

ദളിത്‌ വേട്ടക്കെതിരെ ഡി എച് ആര്‍ എം പ്രവര്‍ത്തകരുടെ സമരം
ഇയ്യിടെ വര്‍ക്കലയിലെ ദളിതരില്‍ ചിലര്‍ ബുദ്ധിപരമായ ഒരു തീരുമാനം കൈകൊണ്ടു. മയക്കു മരുന്നും മദ്യപാനവും നിര്‍ത്തിയതായി അവര്‍ പ്രഖ്യാപിച്ചു. അതിനാല്‍ അവിടത്തെ കീഴാളന് മെച്ചപ്പെട്ട കുടുംബ ജീവിതങ്ങള്‍ ആയി തുടങ്ങി. കീഴാളന് സ്വയം ബഹുമാനം തോന്നുകയും നായന്മാരും അവനും ഇന്നാട്ടിലെ തുല്യ പൌരന്മാരനെന്നും ബോധ്യം വരികയും ചെയ്തു. ഇതോടെ പെരുന്നയിലെ നായര്‍ പ്രമാണിമാര്‍ക്ക് അടിമ പണിക്കു ദളിത്‌ കീഴാളനെ കിട്ടാതായി. അങ്ങിനെയാണ് ഡി എച് ആര്‍ എം എന്ന മനുഷ്യാവകാശ സംഘത്തിലെ വിവേക ശാലികളായ യുവ സമൂഹത്തെ കേരളത്തിലെ മാധ്യമ ഇടതു വലതു പക്ഷങ്ങള്‍ 'ഭീകര സംഘടന' ആയി വാഴ്ത്തപ്പെടുത്തിയത്. ഇടതു വിപ്ലവ ഭരണകൂടം അവരിലെ ഗര്‍ഭിണികളെ പോലും മൂന്നാം മുറയോടെ പീഡിപ്പിച്ചു! DHRM  കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു 5000 ഇല്‍ പരം വോട്ടു നേടിയ, നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന സംഘടനയുമാണ്.

പോപ്പുലര്‍ ഫ്രണ്ട് എന്ന 'കൊടും ഭീകര ജീവി'

പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ കാര്യമെടുക്കാം. അവരുടെ മുന്‍ രൂപമായ NDF തുടങ്ങിയത് മുതല്‍   മുന്നോട്ടു വെച്ച പ്രധാന മുദ്രാവാക്യം 'സാമൂഹ്യ നീതി' (social justice) യെ കുറിച്ചായിരിന്നു. തൊഴില്‍, വിദ്യാഭ്യാസം, വ്യവസായം, തുടങ്ങിയ എല്ലാ അടിസ്ഥാന മേഖലകളിലും  മുസ്ലിംകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം അവര്‍ ആവശ്യപ്പെട്ടു. രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍  നിന്നും 'പിന്നാക്ക' സമുദായങ്ങളെ അകറ്റി നിര്‍ത്തുന്ന 'മുന്നാക്ക' സമൂഹത്തിന്റെ 'exclusive' ദാര്ഷ്ട്യത്തെ   അവര്‍ ചോദ്യം ചെയ്തു.  ഈഴവ, ലത്തീന്‍, ദളിത്‌, ആദിവാസികള്‍, നവ ഇടതുപക്ഷം (new left) തുടങ്ങിയ വിഭാഗങ്ങളെ  അവര്‍ ഒരൊറ്റ വേദിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. കേരളത്തിലെ പരമ്പരാഗത മുസ്ലിം സംഘടനകളുടെ രീതിയില്‍  നിന്നും വ്യസ്തസ്തമായി  മുസ്ലിം സ്ത്രീകളുടെയിടയില്‍  Kerala Womens Front  എന്ന സിവില്‍ ആക്ടിവിസ്റ്റ് സംഘടനക്ക് അവര്‍ രൂപം കൊടുത്തു.  സാമൂഹ്യ ശാക്തീകരണത്തിന് (empowerment) ഉതകുന്ന തുറന്ന ചര്‍ച്ചകള്‍ അവര്‍ നടത്തി. ആരോഗ്യ മേഖലയില്‍ പോലും അവര്‍ കാമ്പയിന്‍ നടത്തി. ഭരണഘടനാനുസ്രിതമായി, ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ ഓരോ പിന്നാക്കക്കാരനും  ലഭിക്കേണ്ട 'തുല്യ മനുഷ്യാവകാശത്തെ' (human rights) കുറിച്ച് അവര്‍ സമൂഹത്തെ ബോധാവാന്മാരാക്കുകയും നിയമപരമായി നിഷേധങ്ങളെ നേരിടുകയും ചെയ്തു. മുന്നാക്കക്കാരന്‍ നിര്‍ണയിച്ച 'മുഖ്യധാര'ക്ക് (establishment) എതിരായ  ഇത്തരം 'ബുദ്ധിപരമായ' നീക്കങ്ങള്‍ കാരണമാണ്    'പോപ്പുലര്‍ ഫ്രണ്ട് ' എന്ന സംഘടനയുടെ മേല്‍ 'തീവ്രവാദവും' പിന്നീട് 'ഭീകരവാദവും' ആരോപിക്കാനിടയായത്‌.  ഇതിനിടയില്‍ 'പോപ്പുലര്‍ ഫ്രണ്ട് , CPM, RSS എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കിടയില്‍  ചില സന്ഘര്‍ഷങ്ങലുണ്ടായി എന്നതും അപൂര്‍വമായി അവ ഇരു ഭാഗത്തും മരണം കൊയ്ത 'വെട്ടുകള്‍' ആയി എന്നതും ഞാന്‍ കാണാതിരിക്കുന്നില്ല

പക്ഷെ എന്റെ നിരീക്ഷണത്തില്‍ 'പോപ്പുലര്‍ ഫ്രണ്ട്' നേതാക്കള്‍ പൊതുവേ ബുദ്ധിപരമായ ഒവ്ന്നത്യം പുലര്‍ത്തുന്നവര്‍ ആണ്. ജോസെഫിനെ പോലുള്ള ഒരു 'മന്ദബുദ്ധിയെ വെട്ടിയത് ' പോലുള്ള  ഒരു കയ്യബദ്ധം ചെയ്യാന്‍ അവരുടെ നേതാക്കള്‍ അണികളെ പ്രേരിപ്പിക്കും എന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ സാമൂഹ്യ നീതി പരാജയപ്പെടുന്നിടത്ത്  ഇത്തരം ചെറുത്‌ നില്പുകള്‍ (resistance) ഉണ്ടാകുന്നത് സാമൂഹ്യ ഘടനയുടെ പരിണാമപരമായ അനിവാര്യത ആയി ഞാന്‍ കാണുന്നു.  

പോപ്പുലര്‍ ഫ്രണ്ട് കാരന്റെ വെട്ടു കൊണ്ട് ഗുണപരമായ മറ്റൊരു മാറ്റം കൂടെ ഉണ്ടായിരിക്കുന്നു. വെട്ടു ശീലമാക്കിയ സംഘ പരിവാരവും വിപ്ലവ പാര്ടിക്കാരും ടെലിവിഷന്‍  ചര്‍ച്ചകളില്‍ സമാധാനത്തെ കുറിച്ചും നിയമ വാഴ്ചയെ (rule of law) കുറിച്ചും സംസാരിക്കുവാന്‍ നിര്‍ബന്ധിതരായി. വെട്ടിന്റെ കുല ഗുരുക്കളായ  ഇക്കൂട്ടരൊക്കെ  ഇപ്പോള്‍ പൊതു ജന മധ്യത്തില്‍ 'മിതവാദി' കളായി മുഖം മിനുക്കാന്‍ ആഗ്രഹിക്കുന്നു. സത്യത്തില്‍, പലര്‍ക്കും 'മാപ്ലാരോട്' പണ്ടത്തെ പോലെ നേരിട്ട് 'അങ്കട് മെക്കിട്ടു കയറാന്‍' (തൃശ്ശൂര്‍ ഭാഷയില്‍) ഇപ്പോള്‍ ഭീതിയാണ്. അത് കൊണ്ടാണ് പോലീസ് എന്ന "legalized criminals മായി ചേര്‍ന്നുള്ള 'പുതിയ ഭീകര നിയമ' പ്രകാരമുള്ള ഒളി യുദ്ധം. 

കേരളത്തിലെ മറ്റു പല  സംഘടനകളെ പോലെ തന്നെ, പോപ്പുലര്‍ ഫ്രണ്ട്കാര്‍  ഇതിനു മുമ്പും ചില 'വെട്ടുകളൊക്കെ' നടത്തിയിട്ടുണ്ട്. അവയൊക്കെ അവരെ വേട്ടയാടുന്ന RSS, സിപിഎം കക്ഷി പ്രവര്‍ത്തകര്‍ക്കെതിരെയായ്രുന്നു.  ഇത്തവണ കൈവെട്ടിന്റെ സാമൂഹിക പശ്ചാത്തലം കുറച്ചു കൂടി വിപുലമായി പോയി എന്നതാണ് വിഷയം. അതിലേക്കു നയിച്ച സാമൂഹ്യ കാരണങ്ങള്‍ തെക്കന്‍ കേരളത്തിലെ 'നായര്‍ നസ്രാണി മാടമ്പി' തരവുമായാണ് ഏറെ ബന്ധപ്പെട്ടു കിടക്കുന്നത്.
 

മതാതീതമായ മുന്നോക്ക ഐക്യം

മതമേതായാലും സവര്‍ണന്‍ ആയാല്‍  മതി 
തെക്കന്‍ കേരളത്തിലെ 'മുന്നാക്ക നായര്‍ നസ്രാണി' ബാന്ധവം ഇപ്പോഴും പിന്നാക്കക്കാരായ മുസ്ലിം, ലത്തീന്‍ ക്രിസ്ത്യാനികള്‍  , ഈഴവ, ദളിത്‌, ആദിവാസി  വിഭാഗങ്ങളുടെ ശാക്തീകരണത്തെ തടയിടാനുള്ള ഒരു അവിശുദ്ധ കൂട്ടായ്മയാണ്. പുറത്തൊരു സെകുലര്‍ സ്വഭാവം തോന്നുന്ന ഈ കൂട്ടുകെട്ടിന്റെ ഉള്ളിലിരിപ്പ് അതി മ്ലേച്ചമായ 'അയിത്ത' വിചാരമാണ്.
 

പെരുന്ന്ന നായന്മാരുടെ അഹങ്കാരം, അവര്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥ സമൂഹത്തില്‍ ഉള്ള  അമിത സാമുദായിക പ്രാതിനിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. 'നായര്‍ സ്വത്വ ബോധം' മാത്രം ഉയര്‍ത്തി പിടിക്കുന്ന ഒരു പിടി ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്രത്തിലും കേരളത്തിലും പ്രധാന പദവികളില്‍ ഉള്ളതിനാല്‍ ചില  'പിള്ള'മാരും,പണിക്കന്മാരും, മേനോന്മാരും നായന്മാരും കൂടെ നീതി നിയമ വ്വ്യവസ്ഥ തങ്ങളുടെ സമുദായ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ദുരുപയോഗം ചെയ്യുകയാണിവിടെ. പിന്നാക്ക സമുദായക്കാരുടെ വളര്‍ച്ച തടയുന്ന 'വലതു പക്ഷ നീതി' രാജ്യത്തെ ഉയര്‍ന്ന കോടതികളില്‍ നിന്ന് വരുന്നതും അവിടങ്ങളിലെ ഉന്നത ജാതീയ പ്രാതിനിധ്യം കൊണ്ടാണ്. 

ഇന്ത്യയിലെ ഭരണക്രമത്തില്‍, ഉദ്യോഗസ്ഥ താല്പര്യങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനു മുകളില്‍ ശക്തമായ  'മേല്‍കോയ്മ' ഉണ്ട്.  80 കഴിഞ്ഞ നാരായണ പണിക്കര്‍ പിന്നാക്ക്ക ഭൂരിപക്ഷതിനെതിരെ ഇന്നും അഹന്തയോടെ സംസാരിക്കുന്നതും 'സമദൂര സിദ്ടാന്തം' എന്ന 'മനുവാദ രാഷ്ട്രീയം' തുടരുന്നതും ഇത് കൊണ്ടാണ്.  തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ തന്നെ സവര്‍ണ താല്പര്യങ്ങള്‍ സംരഷിക്കാന്‍ കഴിയുമെന്നത് കൊണ്ടാണ് പെരുന്ന്ന കേന്ദ്രീകരിച്ചുണ്ടാക്കിയ NDP എന്ന 'നായര്‍' രാഷ്ട്രീയ പാര്‍ടി വര്‍ഷങ്ങള്‍ക്കു മുമ്പേ പിരിച്ചു വിട്ടത്. 
ദില്ലിയിലെ കരുത്തരായ നായര്‍ ജാതി പട  NSS ചടങ്ങില്‍
'സ്വന്തമായി ഇല്ലാത്ത വോട്ട്   വില്‍ക്കാനുണ്ടെന്ന്' കള്ളം പറയുന്ന BJP യെ പോലെ, കേരളത്തിലെ ഇരു മുന്നണികളെയും 'ബ്ലാക്ക്മെയ്ല്‍' ചെയ്യുന്ന ഒരു സമ്മര്‍ദ ഗ്രൂപ്പ്‌ ആണിന്നു NSS. ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി നിന്നിട്ട് പോലും വെറും 5 നിയമ സഭ സീറ്റുകള്‍ നേടിയ ചരിത്രമേ NSS കക്ഷിക്ക് ഉള്ളൂ. പിന്നീട്  ഇവരില്‍ ചിലര്‍ മതേതര പാര്‍ടി ആയ കോണ്‍ഗ്രസിന്റെ നേതൃ നിരയില്‍ വന്നെത്തി. അവരില്‍  തേറമ്പില്‍ രാമകൃഷ്ണന്‍ പിന്നീടു സ്പീക്കര്‍ പോലും ആയി.  'ബാല ഗോകുലം' എന്ന സംഘ പരിവാര്‍ സംഘടന  2005 ല്‍ സംഘടിപ്പിച്ച 'ശ്രീ കൃഷ്ണ ജയന്തി ആഘോഷങ്ങളുടെ സംസ്ഥാന തല സ്വാഗത സംഘം അധ്യക്ഷനും ഈ NSS കാരന്‍ സ്പീക്കര്‍ തന്നെ ആയിരുന്നു. RSS ഉം NSS ഉം പലപ്പോഴും സമാന ജാതി താല്പര്യങ്ങളുള്ള ഇരട്ട പെട്ട മക്കളാണ്.

മുന്നാക്ക നസ്രാണിക്ക് ഉദ്യോഗസ്ഥ വൃന്ദം കൂടാതെ റബ്ബറും കുറെ മാധ്യമങ്ങളും തുണയായുണ്ട്. "അപ്പോ കണ്ടവനെ അപ്പാ എന്ന് വിളിക്കാം" എന്നാണ് ഇവരുടെ പ്രമാണം. 'അപോസ്തലന്‍' നാട്യമുള്ള ഇവരില്‍ പലര്‍ക്കും 'ജൂദാസിന്റെ' മനസ്സാണ്. ഏതു രാഷ്ട്രീയ സാഹചര്യത്തിലും നുണ പറഞ്ഞും, സുഖിപ്പിച്ചും, പാര വെച്ചും  തങ്ങളുടെ ജീവിതം ഭദ്രമാക്കുന്ന  നില നില്പിന്റെ കല (art of survival) ഇവരെ പോലെ അറിയാവുന്ന മറ്റൊരു സമൂഹവും ഇന്ന് കേരളത്തില്‍ ഉണ്ടാവില്ല. ഇവര്‍ ആന്തരികമായി 'ബ്രാഹ്മണ്യം' മനസ്സില്‍ സൂക്ഷിക്കുകയും 'അവശ ക്രിസ്ത്യാനി' യെ തെമ്മാടി കുഴിയിലേക്ക് താഴ്ത്തുകയും ചെയ്യും.'സുറിയാനി' സമൂഹത്തിലെ തൊട്ടുകൂടായ്മയുടെ നേര്കാഴ്ചയാണ് അരുന്ധതി റോയ് എഴുതിയ, ബുക്കെര്‍ പ്രൈസ് നേടിയ 'ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്‌" കൂടാതെ, കേരള സുറിയാനി സഭ ചരിത്രം കുറെ ബ്രാഹ്മണ, ജൂത വേരുകളുള്ളതാണ് താനും.
 

ഉന്നത ഉദ്യോഗസ്ഥ സമൂഹം, വ്യവസായങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങിയ തന്ത്ര പ്രധാന മേഖലകളില്‍  ഈ മുന്നാക്ക സഖ്യത്തിന് മൃഗീയ ഭൂരിപക്ഷം ഉള്ളതിനാല്‍ അവര്‍ക്ക്  ദരിദ്രരായ പിന്നാക്ക  സമുദായക്കാരെ പല മാര്‍ഗങ്ങളും ഉപയോഗിച്ച് ഒതുക്കാന്‍ കഴിയുന്നു.  ഇടതു ഭരണകൂടത്തിന്റെ പല ഇടപെടലുകള്‍ ഉണ്ടായിട്ടും, സ്വകാര്യ വിദ്യഭ്യാസവുമായും സംവരണവുമായും ബന്ധപെട്ട നീതി ന്യായ വിധികള്‍ കേരളത്തില്‍ ആരെയാണ് സഹായിച്ചതെന്ന് ഓര്‍ക്കുക.

ഇരട്ട നീതിയുടെ സാമൂഹ്യ പശ്ചാത്തലം 

ഈ നാട്ടിനോടുള്ള  'ദേശ കൂറ്'(patriotism) തെളിയിക്കുകയെന്നത് ദരിദ്രനായ പിന്നാക്കക്കാരന്റെ 'കടമയും' (duty) അവന്റെ 'ദേശ കൂറ്' നിരന്തരമായി ചോദ്യം ചെയ്യുകയെന്നത് സമ്പന്നനായ, അല്ലെങ്കില്‍ യൂണിഫോറം ധരിച്ച  മുന്നാക്കക്കാരന്റെ 'അവകാശവുമാണ്' (right). മുസ്ലിംകളോ, ആദിവാസികളോ, ദളിതരോ, 'നവ ഇടതുപക്ഷക്കാരോ'  ആയിരിക്കും കടമ നിറവേറ്റാന്‍ വിധിക്കപ്പെട്ട നിര്ഭാഗ്യര്‍. 'പഴയ ഇടതു പക്ഷം'  ഇപ്പോള്‍  കേരളത്തില്‍  ഭരണകൂടം ആയി മാറിയതിനാല്‍, അവര്‍ക്ക്  'സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു 'ദേശ സ്നേഹി സര്‍ട്ടിഫിക്കറ്റ് ' ഉണ്ടായാല്‍  'ചൈനീസ് ചാരന്‍' അല്ല എന്ന് തല്‍കാലം അഭിമാനിക്കാം.

നമ്മുടെ 'ദേശീയ സുരക്ഷ' (national security) ഏജന്‍സികള്‍ എപ്പോഴും മുന്നാക്ക ജാതിക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ട, പലപ്പോഴും ഭരണഘടനക്ക് വിധേയമല്ലാതെ (extra constitutional) പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ്‌. ഇവയില്‍ പലതിന്റെയും വരവ് ചെലവു കണക്കുകള്‍ ജന പ്രതിനിധി സഭയെ (parliament) അറിയിക്കെണ്ടതുമില്ല.  പിന്നാക്കക്കാരെ വേട്ടയാടാന്‍  സവര്‍ണരും, രാഷ്ട്രീയ എതിരാളികളെ നേരിടാനായി ഭരണകൂടവും സ്ഥിരമായി ദുരുപയോഗപ്പെടുത്തുന്ന സംവിധാനമായി ആഭ്യന്തര സുരക്ഷ ഏജന്‍സികള്‍ തരം താഴ്ന്നിരിക്കുന്നു. 

പൊതു ജനങ്ങളില്‍ നിരന്തരമായി  സുരക്ഷ ഭീതിയുണ്ടാക്കി, ആഗോള യുദ്ധ നിര്‍മാതാക്കളില്‍ നിന്നും ലഭ്യമാവുന്ന കോടികള്‍ വില മതിക്കുന്ന 'കമ്മീഷന്‍' മുന്നില്‍ കണ്ടു കൊണ്ട് രാജ്യത്തെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഒരു വര്‍ഗം ഇതില്‍ പിടി മുറുക്കി കഴിഞ്ഞിരിക്കുന്നു.  രാജ്യത്തെ സ്ഫോടനങ്ങളില്‍ പലതും ഇക്കൂട്ടരുടെ ബിനാമികളിലൂടെ നടക്കുന്നതിനാലാണ്  അവ നമുക്ക് നിയന്ത്രിക്കാനകാത്തതും. നിയമ പരിപാലനത്തിന്റെ നിയന്ത്രണം എപ്പോഴും മുന്നാക്കക്കാരുടെ  കൈകളിലൂടെ മാത്രം സഞ്ചരിക്കുന്ന രീതിയിലാണ് രാജ്യത്തെ അധികാര ചാര്ട്ട് നില കൊള്ളുന്നത്‌ എന്നതിനാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ എപ്പോഴും സുരക്ഷിതരായി കഴിയുന്നു.

10 ഗ്രാം കഞ്ചാവ് വില്‍ക്കുന്ന പിന്നാക്കക്കാരന്‍ തടവിലും 1000 കോടിയുടെ സാമ്പത്തിക കുറ്റവാളി ആയ മുന്നാക്കക്കാരന്‍ 'ജാമ്യത്തിലും' എന്നതാണ് ജാതീയ അടിത്തറയുള്ള  ഇന്ത്യന്‍  ഇരട്ട നീതിയുടെ അടിസ്ഥാനം. രാജ്യത്തെ എത്ര വലിയ സാമ്പത്തിക കുറ്റവും 'പച്ച' നിറമുള്ള  ഒരു 'അണ്ടര്‍ വെയര്‍' ഒരു മുസ്ലിം ധരിക്കുന്നത്ര രാജ്യദ്രോഹ കുറ്റമാവില്ല!  'പാകിസ്ഥാന്‍' പതാകയിലും 'പച്ച' നിറം ഉള്ളതിനാല്‍ ഇത് കൊടിയ ദേശദ്രോഹ പ്രവര്‍ത്തനമായി കണ്ടു പ്രതിയെ ജാമ്യമില്ലാതെ ജയിലില്‍ അടക്കാം.

24,000 കോടി രൂപയുടെ  ഭീമാകാരമായ കോര്‍പ്പറേറ്റ് തട്ടിപ്പ് നടത്തിയ സത്യം കമ്പ്യൂട്ടര്‍ സ്ഥാപകന്‍ ശ്രീ. രാമലിംഗ രാജു  എന്ന 'പാവം മുന്നാക്കക്കാരന്‍' ഇന്ന്  'ജാമ്യത്തിലാണ്'. ഒരു 'തട'യില്ലാത്ത 'നസീര്‍' മൊബൈല്‍ ഫോണിലേക്ക്  വിളിച്ച കുറ്റത്തിന് വികലാംഗനായ മദനിയെ ജയിലിലടക്കുകയും തുടര്‍ച്ചയായി  ജാമ്യം നിഷേധിക്കുകയും ചെയ്യുന്നു!

കേരളത്തിലെ കോടതികളുടെ കാര്യവും തഥൈവ.  ഈ അടുത്ത കാലത്താണ് ജാതി സര്‍ട്ടിഫിക്കറ്റ്മായി ബന്ധപ്പെട്ട ഒരു ചെറിയ സാങ്കേതിക പ്രശനം ഉയര്‍ത്തി, ദളിതനായ  പാര്‍ലിമെന്റ് അംഗം  ശ്രീ. കൊടിക്കുന്നില്‍ സുരേഷിന്റെ  തെരഞ്ഞെടുപ്പു ഹൈക്കോടതി  അസാധു ആക്കിയത്.  ആര്‍ ബാലകൃഷ്ണ പിള്ള അടക്കമുള്ള പല നായര്‍ ഹിന്ദു പ്രമാണിമാരും സുരേഷിനെ പണ്ടേ ശത്രു സ്ഥാനത് പ്രതിഷ്ടിച്ചതാണ്.  സുരേഷിന്റെ  മാതാ പിതാക്കള്‍ ക്രിസ്ത്യാനികള്‍ ആയിരുന്നുവെന്നും, അദ്ദേഹം 'ശുദ്ധി' ചെയ്തു ഹിന്ദു ആയെന്നും അല്ലെന്നും തര്‍ക്കം  നില നില്‍ക്കുന്നു. 'ഒബാമ' ഒരു മുസ്ലിമാണെന്ന് അമേരിക്കന്‍ വലതു പക്ഷം പറയുന്ന പോലെയാണ് സുരേഷിന്റെ കാര്യവും.
'ഇന്ത്യ ഒരു കോര്‍പ്പറേറ്റ് ഹിന്ദു രാഷ്ട്രമാണ്' എന്ന് അരുന്ധതി റോയ്  ഇയ്യിടെ CNN-IBN ഇന്റര്‍വ്യൂവില്‍  പറഞ്ഞത് എത്ര ശരി!

വായന ഭീകര കുറ്റമാകുന്ന കേരളം!

ഇവിടെ ടി.ജെ. ജോസഫ്‌ പള്ളിയില്‍ സ്ഥിരമായി പ്രാര്‍ത്ഥിക്കുന്ന ക്രിസ്ത്യാനി ആണെങ്കിലും, 'പര മതനിന്ദ' ആരോപിക്കപ്പെട്ടെങ്കിലും ആരും അയാളെ  'തീവ്രവാദിയെന്ന് 'കുറ്റപ്പെടുത്തിയില്ല.  അയാളെ  അറസ്റ്റ് ചെയ്തതിനു പിന്നാലെ  കോടതിയില്‍ നിന്നും  ജാമ്യം ലഭിക്കുകയും ചെയ്തു.  എന്നാല്‍ മറുഭാഗത്ത്‌,  കേരള ചരിത്രത്തില്‍ ഇല്ലാത്ത വിധം ഒരു കൈ വെട്ടു കുറ്റത്തിന് ഒരു ഡോക്ടര്‍ അടക്കം '53 മുസ്ലിം തീവ്രവാദികളെ' പ്രതിയാക്കി എന്നത് പോരാതെ draconian നിയമ വകുപ്പുകള്‍ പ്രകാരം, എല്ലാവര്ക്കും ജാമ്യം നിഷേധിച്ചു കേസ് എടുക്കുകയും ചെയ്തിരിക്കുകയാണ്.

എന്നാല്‍  പോലീസുകാര്‍ പ്രതികള്‍ ആകുമ്പോള്‍ പ്രതികളുടെ എണ്ണം ചുരുങ്ങുകയും കേസുകള്‍  ദുര്‍ബലമാവുകയും ചെയ്യും. പോലിസ് സ്റ്റേഷനില്‍ വെച്ച് ഉദയനെ ഉരുട്ടികൊന്ന  കേസില്‍ വെറും 6 പ്രതികളും 8 മാപ്പുസാക്ഷികളും! അത് പോലെ തന്നെ RSS കാരും, സിപിഎം കാരും പ്രതികളാവുന്ന നിരവധി കേസുകളില്‍ പ്രതികളുടെ എണ്ണം കുറവാണു താനും.  ഇതിനര്‍ത്ഥം ഗുജരാത്തിനെക്കളും കര്‍ണാടകയെക്കാളും പക്ഷപാതിത്വം  കേരളത്തിലെ നിയമ വ്യവസ്ഥക്കുണ്ട് എന്നാണ്.

കൈ വെട്ടു കേസില്‍  ഭൂരിഭാഗം പ്രതികളുടെ പേരിലും മത സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കാവുന്ന, അന്യെരുഴുതിയ 'പുസ്തകങ്ങള്‍'  പ്രതികളുടെ വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ കണ്ടെടുത്തുവെന്ന കുറ്റം ആണുള്ളത്.  അതായത്, ജോസഫ്‌ പ്രതിയായ കേസിനോട് സമാനമായ 'മത വിദ്വേഷം പരത്തല്‍' തന്നെയാണ് ഭൂരിഭാഗം പ്രതികളിലും  ആരോപിക്കപെട്ട കുറ്റം എങ്കിലും അവര്‍ക്ക് പോലും ജാമ്യം നിഷേധിക്കപ്പെട്ടു! 

എന്നാല്‍ പ്രതികളില്‍ നിന്നു പോലിസ്  പിട്ചെടുത്ത പുസ്തകങ്ങളിലൊന്ന് ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പ് എഴുതിയതും 1936 ല്‍  കേരള തിയ്യ ലീഗ്  പ്രസിദ്ധീകരിച്ചതും, പിന്നീട് 1988ല്‍ ദലിത് സാഹിത്യ അക്കാദമി  പുനപ്രസിദ്ധീകരിച്ചചതുമായ  'അസവര്‍ണര്‍ക്കു നല്ലത് ഇസ്‌ലാം' എന്ന ഗ്രന്ഥമാണ്. തിരുവിതാംകൂറില്‍ ഈഴവര്‍ക്കിടയില്‍ കൂട്ടത്തോടെ മതംമാറ്റത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്ന കാലത്ത് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ കേരളം കണ്ട പ്രമുഖ നവോത്ഥാന കാലത്തെ ബുദ്ധി ജീവികളായ സഹോദരന്‍ അയ്യപ്പന്‍, കേരള കൗമുദി സ്ഥാപക എഡിറ്റര്‍ കെ സുകുമാരന്‍, എ കെ ഭാസ്‌കര്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകം  മതവിദ്വേഷം വളര്‍ത്തുന്നതല്ലെന്നു  ശ്രീ. എ കെ ഭാസ്കറിന്റെ മകനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ BRP ഭാസ്കര്‍ തന്നെ പറയുന്നു. 

പ്രതികളില്‍  നിന്ന് കണ്ടെടുത്ത മറ്റു പുസ്തകങ്ങളില്‍ ഒന്ന് പോലും നിരോധിക്കപ്പെട്ടതുമല്ല. 'ജിഹാദ്' എന്ന വാക്ക് ഏതെങ്കിലും പുസ്തകങ്ങളിലുന്ടെങ്കില്‍ അവ നിരോധിച്ചവയാണെന്നു പൊലിസ് സ്വയം തീരുമാനിക്കുന്നു! അവ വായിച്ചവര്‍ക്കെതിരെയും പ്രസിധീകരിച്ചവര്‍ക്കെതിരെയും എഴുതിയവര്‍ക്കെതിരെയും  രാജ്യ ദ്രോഹ കുറ്റത്തിന് ജാമ്യം നിഷേധിച്ചു കേസെടുക്കുന്നു! ചുരുക്കി പറഞ്ഞാല്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രം ഒട്ടും അറിയാത്ത, സ്വതന്ത്ര ചിന്തയെ ഭയപ്പെടുന്ന, ആധുനിക നിയമ വാഴ്ച അപ്പാടെ അവഗണിക്കുന്ന, മനുഷ്യാവകാശങ്ങളെ നിഷ്കരുണം അവമതിക്കുന്ന, സഖാവ് കോടിയേരി ബാലകൃഷ്ണന്‍ എന്ന വിപ്ലവകാരി നയിക്കുന്ന, ഒരു  പോലിസ് സേനയുടെ ദയയുടെ കീഴിലാണ് ഇന്ന് സാംസ്കാരിക കേരളത്തിന്റെ വായന സ്വാതന്ത്ര്യം !


ഒരു മലയാളിയുടെ കൈ ശരാശരി 50 സെന്റി മീറ്റര്‍ നീളമേ കാണൂ. ജോസഫിന്റെ കൈനീളം കൃത്യമായി എനിക്കറിയില്ല. ഓരോ സെന്റി മീറ്റര്‍ വെട്ടാനും ഓരോ പ്രതിയുടെ കാര്യമില്ലല്ലോ?  ഈ 53 പ്രതികളില്‍ ഭൂരിഭാഗത്തിനും ഒരു  മുന്‍കാല കുറ്റ ചരിത്രവും ഇല്ല. എന്നിട്ടും ഒട്ടനവധി വകുപ്പുകളും തെളിവുകളും പോലിസ് നിര്മിചെടുത്തു!  ഇതാണ് കേരള പോലീസിന്റെ ജാതീയമായ ഇരട്ട നീതി. പോലീസ് പീഠനങ്ങള്‍ക്ക് ഒരു പാട് മുസ്ലിം കുടുംബങ്ങള്‍ വിധേയരായി എന്നതാണ് ഈ നീണ്ട പ്രതി പട്ടിക സാക്ഷ്യപ്പെടുത്തുന്നതും. 

N M സിദ്ധീക്ക്
ഇക്കാര്യം ചൂണ്ടികാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയതിനാല്‍  NM സിദ്ധീക്ക് എന്ന അഭിഭാഷകനെ 'ബുദ്ധിപരമായ തീവ്രവാദം' ആരോപിച്ചു അമ്പതു ദിവസത്തിലധികം തടവിലിട്ടു.  ഇത് കൂടാതെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ (KSFE) ജോലി ചെയ്ത അദ്ധേഹത്തെ ജയിലില്‍ കിടന്നെന്ന  കുറ്റം കാണിച്ചു  പിരിച്ചു വിടുകയും ചെയ്തു! ഒരൊറ്റ സര്‍ക്കാര്‍ സര്‍വീസ് സംഘടനയും 'നവ ഇടതു പക്ഷ' ക്കാരനായ ഈ മനുഷ്യാവകാശ പ്രവര്ത്തകന് വേണ്ടി രംഗത്ത് വന്നില്ല!

പിന്നാക്കക്കാര്‍ പ്രതികള്‍ ആവുമ്പോള്‍ ആവര്‍ത്തിക്കപ്പെടുന്ന ഈ 'ഇരട്ട നീതി' യുടെ നൈരന്തര്യത്തിനു പിന്നില്‍ കുറച്ചു സാമൂഹ്യ കാരണങ്ങള്‍ ഉണ്ട്.  അതില്‍ പ്രധാനമാണ് ഉദ്യോഗ തലത്തിലെ ജാതീയമായ ഉച്ച നീചത്വങ്ങള്‍.  അതിനെ ചോദ്യം ചെയ്യുന്നവരെ എന്ത് വില കൊടുത്തും തോല്പിക്കാവുന്ന രീതിയിലാണ് നമ്മുടെ ഭരണക്രമം. 

നിയമ നിര്‍മാണത്തിലെ ഉച്ച നീചത്വം 
'Subordinate legislation ' അല്ലെങ്കില്‍ delegated legislation എന്ന മേഖലയിലാണ് ആത്യന്തികമായി ഗവണ്മെന്റ് പോളിസികള്‍ രൂപപെടുന്നതും നടപ്പാക്കുന്നതും. കേരള സെക്രട്ടേറിയട്ടിനെ  നിയന്ത്രിക്കുന്നത്‌ 'മുന്നാക്ക നായര്‍ നസ്രാണി' സഖ്യമായതിനാല്‍ തിരഞ്ഞെടുക്കപ്പെട്ട 'പിന്നാക്കക്കാരായ' നിയമ സാമാജികര്‍ മുന്‍കൈയെടുത്തു, സാമൂഹ്യ നീതി കൈവരിക്കാനുള്ള  ഒരു നിയമം പാസ്സാക്കിയാലും അതിന്റെ ഉപവകുപ്പുകള്‍  നിര്‍വചിക്കാന്‍  സാധിക്കാറില്ല. പിന്നാക്കക്കാരന് നീതി അസാധ്യമാക്കുന്ന വിധം അത് രൂപം മാറ്റുകയെന്ന ഉപജാപമാണ് സെക്രട്ടേറിയറ്റ് കേന്ദ്രമാക്കി നടക്കുന്നത്. അങ്ങിനെ കൊച്ചു കാര്യങ്ങള്‍ക്ക് പോലും തിരുവനതപുരത്തെ ജാതി കോമരങ്ങളെ പ്രീതിപെടുത്താന്‍  പിന്നാക്കക്കാരന്‍ കൈക്കൂലിയുമായി ഓടേണ്ടി വരുന്നു.

പിന്നാക്ക ഭൂരിപക്ഷത്തിന്റെ ശാക്തീകരണത്തിനായി അവരിലെ  മന്ത്രിമാര്‍ക്ക് പോലും എക്സിക്യൂട്ടീവ് അധികാരം ഉപയോഗിക്കാന്‍ അസാധ്യമായ രീതിയാലാണ്  നമ്മുടെ ഭരണ വ്യവസ്ഥ എന്ന് ചുരുക്കം.  ഭരണക്രമത്തിന്റെ ഈ വൈകല്യം തന്നെയാണ് ഇന്ത്യയിലെ പിന്നാക്ക സമുദായക്കാര്‍ക്ക് നീതി തടയുന്ന മുഖ്യ കാരണം. 

ഇന്നാട്ടില്‍ സാമൂഹ്യ നീതി കൈവരിക്കുനതിനു, കേരള സെക്രട്ടേറിയറ്റ് എന്ന ഭരണ സംവിധാനം മുന്നാക്ക ജാതി കോമരങ്ങളുടെ മേധാവിത്വത്തില്‍ നിന്ന് മോചിപ്പിക്കേണ്ടാതയുണ്ട്. ഐക്യ കേരളം നിലവില്‍ വന്നതിനു ശേഷം, തങ്ങളുടെ 'ജാതി സ്വത്വം' ഇടതു പക്ഷ സര്‍വിസ് സംഘടനകളില്‍ ഒളിച്ചു വെച്ച് ഭരണം നിയന്ത്രിക്കുന്ന രീതിയാണ്‌ 'മുന്നാക്ക നായര്‍ നസ്രാണി സഖ്യം' പിന്തുടരുന്നത്.  ഒരേ സമയം കാവി പടയുമായി ജാതിപരമായ ഐക്യം പുലര്‍ത്തുകയും, 'ഇടതു പുരോഗമന ബുദ്ധിജീവി' ചമയുകയും ചെയ്യുവാന്‍ ഇവര്‍ക്ക് യാതൊരു മടിയും കാണില്ല.  കേരളത്തിലെ നിയമ പരിപാലകര്‍ മുസ്ലിംകള്‍  പ്രതികളായി വരുന്നിടത്ത് ജാമ്യം നിഷേധിച്ചു നടപ്പിലാക്കുന്ന ഇരട്ടി നീതി കാണുക. ഇവിടുത്തെ  നിയമ നീതി ന്യായ സംവിധാനം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വര്‍ഗീയവല്‍ക്കരിക്കപെട്ടതാണ്  എന്ന് താഴെ കണക്കില്‍ നിന്നും മനസ്സിലാക്കാം. 
287 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തില്‍ 124 പ്രതികള്‍
58  പേര്‍ കൊല്ലപെട്ട കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ 151 പ്രതികള്‍ 
9  പേര്‍ കൊല്ലപ്പെട്ട രണ്ടാം മാറാട് കലാപത്തില്‍  139  പ്രതികള്‍
ജോസഫ് കൈവെട്ടു കേസില്‍ 53 പ്രതികള്‍ !


ജാതീയതയുടെ ഇരകള്‍പ്രതിരോധത്തിലേക്ക്

ജോസഫ്‌ കന്യാസ്ത്രീ ആയ സഹോദാരിയോടൊപ്പം  
കൈവെട്ടു സംഭവം മറ്റൊന്ന് കൂടെ ഓര്‍മപ്പെടുത്തുന്നു. പിന്നാക്കക്കാരില്‍ ചിലരെങ്കിലും അവരുടെ ശത്രുക്കളെ തിരിച്ചറിഞ്ഞിരിക്കുന്നു. ശത്രുക്കളെ എങ്ങിനെ നേരിടണമെന്ന് അവരുടെ ശത്രുക്കളില്‍ നിന്ന് തന്നെ പഠിച്ചു കഴിഞ്ഞു. കൈവെട്ടിനുള്ള 'അതിനൂതന സാങ്കേതികവിദ്യയും പഠനവും' പാകിസ്താനില്‍ പോയി നേടേണ്ട കാര്യമില്ലല്ലോ? ഇവിടെ കണ്ണൂരിലെ പാര്‍ടി ഗ്രാമങ്ങളും കാവി കൂടാരങ്ങളും മറ്റെന്തു സാങ്കേതിക വിദ്യയാണ് അണികളെ പഠിപ്പിക്കുന്നത്‌? അതെന്തായാലും മുസ്ലിം ഇരകളെ വേട്ടക്കാര്‍ക്ക് സവ്ജന്യമായി വിട്ടു കൊടുക്കുന്ന കാലം കഴിഞ്ഞു എന്ന് സാരം. 

കേരളത്തിലെ പിന്നാക്ക വര്‍ഗക്കാരായ എല്ലാവരും പോപ്പുലര്‍ ഫ്രണ്ട്കാരില്‍ നിന്നും  'സാമൂഹ്യ നീതിയുമായി' ബന്ധപ്പെട്ട അവരുടെ പാഠം പഠിച്ചാലേ മാവേലി ഭരിച്ച, സമത്വ സുന്ദര കേരളം യാഥാര്‍ത്ഥ്യമാവൂ. 'കൊണ്ടും കൊടുത്തും' മുന്നോട്ടു കുതിക്കുകയാണ് അവര്‍. പോപ്പുലര്‍ ഫ്രണ്ട്കാരുടെ 'കൈ അബദ്ധങ്ങള്‍' ശത്രുക്കളെ മാനസികമായി തകര്‍ത്തു കഴിഞ്ഞിരിക്കുന്നു. കാളി മന്ത്രം ജപിച്ചും , ലാലേട്ടന്റെ 'കാവി' ജാട കാണിച്ചും ബി. ഉണ്ണി കൃഷ്ണന്റെയും ഷാജി കൈലാസിന്റെയും സിനിമ ഓടിച്ചും, പോപ്പുലര്‍ ഫ്രണ്ട് കാരെ ഒതുക്കാനാവില്ലെന്നു 'കാവി ഭീകര' വാദി കള്‍ക്ക് ഇപ്പോള്‍ മനസ്സിലായിരിക്കുന്നു. അതിനാല്‍ തന്നെയാണ് ഇപ്പോള്‍ ഭരണ കൂട, മാധ്യമ പിന്തുണയോടെ പോപ്പുലര്‍ ഫ്രണ്ട്കാര്‍ക്കെതിരെ 'ഭീകര വിരുദ്ധ യുദ്ധം' നടത്തുന്നതും.
 

എന്നാല്‍ ഇതൊക്കെ തന്നെ പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ അടിത്തറ വിപുലപ്പെടുതുകയെ ഉള്ളൂ എന്നതാണ് വാസ്തവം. യഥാര്‍ത്ഥത്തില്‍ കൈ വെട്ടിനു ശേഷം മുസ്ലിമ്കളിലെ മധ്യവര്‍ഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയ്ക്കെതിരെ അഭിപ്രായം രൂപപ്പെട്ടു വന്നതായിരിന്നു. എന്നാല്‍ പിന്നീട് മാധ്യമങ്ങളും പോലീസും രാഷ്ട്രീയക്കാരും സാംസ്‌കാരിക നിരൂപകരും കാടിളക്കി വെടി വെച്ചതോടെ ഈ മധ്യവര്‍ഗം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരോട് സഹതാപ പൂര്‍വ്വം അടുത്ത് തുടങ്ങി. ഇപ്പോഴാവട്ടെ, കോടിയേരി സഖാവ് പോലീസ് നായ്ക്കളെ അഴിച്ചു വിട്ടു മുസ്ലിം വേട്ട നടത്തിയതോടെ ബഹു ഭൂരിപക്ഷം പേരും പോപ്പുലര്‍ ഫ്രണ്ട് എന്ന 'മീശ മാധവനെ' മനസ് കൊണ്ട് പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.
 

ജനകീയമാവുന്ന തീവ്രവാദം   

കാവി പടയുടെ തട്ടകത്തില്‍ പോപ്പുലര്‍ ഫ്രോന്റിന്റെ ഫ്രീഡം പരേഡ് : ഗുല്‍ബര്‍ഗ, കര്‍ണാടകം 
ഇടതും കാവിപടയും ഒത്തു കളിച്ചു നടത്തിയ മദനിയുടെ അറസ്റ്റ് കാരണം തെക്കന്‍ കേരളത്തിലെ മുസ്ലിംകള്‍ 'പോപ്പുലര്‍ ഫ്രൊന്റില്‍ രക്ഷകനെ കാണുന്നു. പോപ്പുലര്‍ ഫ്രണ്ട് കാര്‍ മദനിയെ പോലെ വായിട്ടടിക്കുന്നില്ല. അവര്‍ എല്ലാം കാണുന്നു. എല്ലാം കേള്‍ക്കുന്നു. പിന്നെ ചിലതൊക്കെ ചെയ്യുന്നു. ഘടനയില്‍ പി ഡി പി യില്‍ നിന്നും വ്യസ്തതമാണ് പോപ്പുലര്‍ ഫ്രണ്ട്. മദനിയെ പോലെ 'ഖരിസ്മ'(Charisma) യുള്ള ഒരു നേതാവിനെ ചുറ്റി പറ്റി രൂപപ്പെട്ട ഒഴുക്കന്‍ സംഘമല്ല പോപ്പുലര്‍ ഫ്രണ്ട്.
 


അതീവ ബുദ്ധിയുള്ള, ഉയര്‍ന്ന വിദ്യാഭ്യാസമുള്ള നേതാക്കള്‍ അതിനുണ്ട്. അവര്‍ പല നിരകളിലായി പ്രവര്‍ത്തിക്കുന്നവരാണ്. അതതു മേഖലകളില്‍ പ്രൊഫഷണല്‍ കാഴ്ച പാടുള്ളവര്‍. അവരില്‍ അധികവും സിവില്‍ സമൂഹത്തിന്റെ പൊതു കാഴ്ചപ്പാടുകളോട് സമരസപെടാവുന്ന ആക്ടിവിസ്റ്റുകള്‍. അവരില്‍ പത്തു പേരെ നിയമത്തില്‍ കുരുക്കിയാല്‍ പുതിയ ഇരുപത് പേര്‍ നേതൃത്വം ഏറ്റെടുക്കും. മുസ്ലിം സംഘടനകളുടെ പൊതു രീതിയില്‍ നിന്നും വ്യസ്തതമായി അവര്‍ ജനാധിപത്യ വിരുദ്ധ അറബ് നാടുകളെ കണ്ണടച്ച് അന്ഗീകരിക്കുന്നില്ല. മുസ്ലിം ഭൂരിപക്ഷമുള്ള ജനാധിപത്യ ബഹുസ്വര സമൂഹമായ തുര്‍കിയോ, മലേഷ്യ യോ ആകും അവര്‍ അറബ് ലോകത്തേക്കാള്‍ ഇഷ്ടപെടുന്നത്. അമേരിക്കയെക്കാള്‍ അവര്‍ യൂറോപിനെ ആദരിക്കും. ശത്രുക്കള്‍ക്ക് പ്രലോഭിപ്പിക്കാവുന്ന ദുശീലങ്ങള്‍ക്ക് പുറത്താണ് അവരുടെ വ്യക്തിത്വം. പരിണാമം അനിവാര്യം ആണെന്ന് എന്ന് അവര്‍ക്ക് അറിയാം. സൈദ്ധാന്തിക ദുര്‍വാശിയേക്കള്‍ ലക്ഷ്യ ബോധം അവര്‍ക്കുണ്ട്.
 

ഇന്ത്യയുടെ ഭരണഘടനയെ കുറിച്ചും പൌരന്റെ അവകാശങ്ങളെ കുറിച്ചും കടമകളെ കുറിച്ചും ശക്തമായ അവബോധം അവര്‍ക്കുണ്ട്. കാവിപടയുടെ രാജ്യ ദ്രോഹമെന്ന സ്ഥിരം കുറ്റാരോപണം ഇവരുടെ മേല്‍ വിലപോകില്ല. ലക്ഷ്യബോധമുള്ള ഒരു നവ സാമൂഹ്യ പ്രസ്ഥാനം എന്ന നിലക്ക് പോപ്പുലര്‍ ഫ്രണ്ട് എല്ലാ വിലക്കുകളെയും അതി ജീവിക്കും. യു പി യില്‍ BSP ദളിത്‌ ഭരണം സ്ഥാപിച്ചപ്പോള്‍ സവര്‍ണര്‍ മുട്ടുമടക്കിയ പോലെ, കേരളത്തില്‍ മുന്നാക്ക നായര്‍ നസ്രാണി സഖ്യത്തിന് പോപ്പുലര്‍ ഫ്രണ്ട്, ഡി എച് ആര്‍ എം എന്നിങ്ങനെയുള്ള നവ സാമൂഹ്യ കൂട്ടായ്മകളെ  അനതിവിദൂര  ഭാവിയില്‍ അംഗീകരിക്കേണ്ടിവരും എന്ന് തീര്‍ച്ച.
 

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കൈ വെട്ടു സംഭവത്തെ ഒരു പ്രാദേശിക ക്രൈം എന്ന രീതിയില്‍ കുറച്ചു കാണുമ്പോള്‍ തന്നെ അതിനു നിമിത്തമായ കുറെ കാരണങ്ങള്‍ പൊതു സമൂഹത്തിനു മുന്നിലേക്ക്‌ എറിയുന്നുണ്ട് . അവരുടെ വാക്കുകള്‍ ശക്തമാണ്, കുറ്റബോധമില്ലാതെ പ്രതിരോധിക്കാന്‍ ഇറങ്ങി തിരിച്ചവരാണ് അവര്‍. ഇടതന്റെയും വലതന്റെയും ഭരണകൂടത്തിന്റെയും ഒരുമിച്ച ശക്തി അവരെ ഉലക്കുന്നില്ല. ഒരു 'മിത വാദ സര്‍ട്ടിഫിക്കറ്റ്' അവര്‍ ആരില്‍ നിന്നും ആവശ്യപെടുന്നുമില്ല. ഒരു തലമുറയുടെ ജീവിതം ത്യജിച്ചും അടുത്ത തലമുറയെ അധികാരത്തിലേക്ക് എത്തിക്കുകകയെന്നതാണ് അവരുടെ വിപ്ലവാത്മകമായ രാഷ്ട്രീയ കഴ്കാപ്പാട്. അത് കൊണ്ട് തന്നെ, ഈ സംഘത്തെ ഭരണകൂടം നിയമകുരുക്കിലാക്കി നിരോധിച്ചാലും അവരുന്നയിച്ച സാമൂഹ്യ മാറ്റം അനിവാര്യമായിരിക്കും.
 
പുണ്യ പശുവിനു വേണ്ടിയുള്ള ധര്‍മ്മ യുദ്ധം അഥവാ COW JIHAD
 

ലവ് ജിഹാദ്' (love jihad) എന്ന പേരിട്ടു 'പശു ധര്‍മ്മ യുദ്ധ' വാദികളും (cow jihadi) പ്രണയം നിഷേധിക്കപ്പെട്ട പാതിരികളുടെ ആശീര്‍വാദത്തില്‍ പുറപ്പെടുന്ന 'റബ്ബര്‍ പത്രവും' കാവി ഭീകരരുടെ താല്‍പര്യങ്ങള്‍ക്കനുസരിചു റിപ്പോര്‍ട്ട്‌ നല്‍കുന്ന ഇന്റെലിജെന്‍സ്‌ ബുറോയും കൂടെ മുസ്ലിം യുവാക്കളെ വേട്ടയാടിയത് പോലെയുള്ള സംഭവങ്ങള്‍ അവര്‍ ചൂണ്ടി കാണിക്കുന്നു. എവിടെയാണ് മുന്നാക്കക്കാരാ, പ്രണയത്ത്തിനോടുള്ള നിങ്ങളുടെ 'ലിബറല്‍' ഭാവം? കേരളത്തിന്റെ പൊതു ബോധം എന്ത് കൊണ്ട് ജാതീയവും മതകീയവുമായ വേലി കെട്ടുകള്‍ തകര്‍ത്തു വളരുന്നില്ല? എന്ത് കൊണ്ട് സംഘ പരിവാറിനു വ്യസ്തത ജാതികളിലുള്ള ഇണകള്‍ തമ്മിലുള്ള പ്രണയവും വിവാഹവും 'വിശാല ഹിന്ദു'ക്കള്‍ക്കിടയില്‍ വ്യാപകമാക്കാന്‍ ഒരു 'COW JIHAD' നടത്തി കൂടാ? സ്വന്തം 'വിശുദ്ധ പശു തൊഴുത്ത് ' വൃത്തിയാക്കിയിട്ട്‌ പോരെ മറ്റുള്ളവരെ 'ശുദ്ധി' ചെയ്യുന്നത്?

കേരളത്തിലെ ഒരു 'നായര്‍ പശുവും' 'ഈഴവ പശുവും' വിവാഹിതരാകുന്നത് വരെ പെരുന്ന നായര്‍ മാടമ്പിമാര്‍ സഹിക്കില്ല എന്നിരിക്കെ ഈഴവരുടെ പത്രമെന്നഭിമാനിക്കുന്ന 'കേരള കൌമുദി' പോലും എന്തിനിത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തി?‍ കൌമുദി കുടുംബ ലഹളയുടെ ഫലമായി 'കേരള കൌമുദി ഇപ്പോള്‍ ശിവസേനക്കാരുടെ ആധിപത്യത്തിലാണ്‌ എന്നതാണതിന്റെ പൊരുള്‍.
 

എന്ത് കൊണ്ട് 'ഇന്റര്‍ ചര്‍ച് വിവാഹങ്ങള്‍ക്ക്' 'സുറിയാനി' 'മാര്‍ത്തോമ' അടക്കമുള്ള മുന്നാക്ക തിരു സഭകള്‍ മുന്‍ കൈയെടുക്കുന്നില്ല? അതൊക്കെ പോകട്ടെ, മുഖ്യ ധാര വിപ്ലവ പാര്‍ടി സഖാക്കളില്‍ എത്ര പേര്‍ക്ക് സ്വന്തം ജാതിക്കു പുറത്തു നിന്നുള്ള ഒരു ഇണയെ വിവാഹം കഴിക്കാനുള്ള ധൈര്യം ഉണ്ട്?
 

എന്നാല്‍ വിവാഹിതരാവുന്നതില്‍ ജാതിയുമായി ബന്ധപ്പെട്ട യാതൊരു വിലക്കുകളും പുലര്‍ത്താത്ത കേരളത്തിലെ ഏക സമുദായം മുസ്ലിംകളാണ്‌. ഈ മാനദണ്ഡം വെച്ച് ഒരു സമൂഹമെന്ന നിലയില്‍ കേരളത്തിലെ ഏറ്റവും വലിയ സമുദായം മുസ്ലിമ്കലാണെന്നതാണ് സത്യം. ഇതു തന്നെയാണ് ജാതി കോമരങ്ങളെ ആശങ്കയിലാക്കുന്ന വസ്തുത. അമുസ്ലിം പെണ്‍കുട്ടികള്‍ മുസ്ലിം യുവാക്കളില്‍ ആക്രിഷ്ടരാവുന്നുവെങ്കില്‍ അതിനുള്ള കാരണം 'വിശാല ഹിന്ദു' വും തിരു സഭകളും പുലര്‍ത്തുന്ന ജാതീയത കൂടിയാണ്. ആധുനിക യുഗത്തില്‍ നക്ഷത്രം നോക്കാതെ, ജാതകം നോക്കാതെ സന്തോഷ പൂര്‍ണമായ ഒരു കുടുംബ ജീവിതം വിദ്യാഭ്യാസം നേടിയ പല പെണ്‍കുട്ടികളും  ആഗ്രഹിക്കുന്ന ഒന്നാണ്. പ്രണയത്തില്‍ പോലും നിങ്ങള്‍ 'ഭീകരത' ദര്ശിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹൃദയം എത്ര ചെറുതാണ് സുഹൃത്തെ?
 
മുസ്ലിം പ്രണയത്തിനു നിയമ നിരോധനം!   

രണ്ജിനിയുടെ ലിംഗപൂജയില്‍ സായൂജ്യം, സ്വാമി നിത്യാനന്ദ
എന്തിനാണ് ഈ പ്രണയ നിരോധനം പോലിസ് ഏമാന്മാരെ ? ഇന്ത്യന്‍ ഭരണ ഘടന പ്രകാരം പ്രണയം ഒരു 'ഭീകര' കുറ്റമാണോ 'മുന്നാക്ക ശങ്കരന്‍' ജഡ്ജി അങ്ങുന്നെ ? എന്ത് കൊണ്ട് മുസ്ലിം യുവാക്കള്‍ ഒറ്റപ്പെട്ടു 'സാധനം' കൈയിലെടുത്തു , സന്യാസം സ്വീകരിച്ചു, നാമം ജപിച്ചു ജീവിക്കണം? 'പാതിരാ പാതിരി' മാരെ പോലെ രാത്രിയില്‍ 'അഭയ' മാരെ തപ്പിയിറങ്ങി അവര്‍ ജീവിക്കണോ മാത്ത് കുട്ടി ഇച്ചായാ?
മുസ്ലിം യുവാക്കള്‍ സ്വാമി നിത്യാനന്ദ യെ പോലെ തമിഴ് നടി രന്ജിതയെ കൊണ്ട് ലിംഗ പൂജ ചെയ്യിച്ചു സായൂജ്യം അടയണോ ഗുജറാത് ഗുരുജി മാരെ?
 

'പശു ധര്‍മ യുദ്ധ' വാദികള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഒരു ഭീകര സംഘടന തന്നെ. പക്ഷെ മുസ്ലിം ചെറുപ്പക്കാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് കാരന്‍ ഒരു 'മീശ മാധവന്‍' ആയി മാറിയിരിക്കുകയാണ്.
 

ഈ പുതിയ മീശ മാധവന്‍ അവരെ മാപ്പിള പാട്ടുകള്‍ പഠിപ്പിക്കുന്നു. പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നു. അവരുടെ ജീവന്‍ 'പശു ധര്‍മയുദ്ധ' വാദികളില്‍ നിന്നും സംരക്ഷിക്കുന്നു.
 

മനുഷ്യര്‍ തമ്മിലുള്ള പ്രണയങ്ങള്‍ പൂത്തുലയട്ടെ! ഈ നാട് അങ്ങിനെയെങ്കിലും ഒന്ന് സമാധാന പൂര്‍ണമാവട്ടെ!