ചില പത്ര പ്രവര്‍ത്തകര്‍, തങ്ങള്കിഷ്ടപ്പെട്ട ബോംബുകള്‍ക്ക് വീര്യം കൂട്ടും. എന്നാല്‍ ചിലത് നിര്‍വീര്യമാക്കാന്‍ ശ്രമിക്കും. വിജു നായരെ പരിഹസിച്ചു മാതൃഭുമിയുടെ എന്‍ പി രാജേന്ദ്രന്‍ (ഇന്ദ്രന്‍,
വിശേഷാല്‍ പതിപ്പ് )എഴുതിയ ലേഖനത്തിനോടുള്ള എന്റെ പ്രതികരണം ഇവിടെ വായിക്കുക.
മുഖ്യ ധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനിഷ്ടപ്പെടാത്ത മറ്റൊരു കേരളത്തിന്റെ സാമൂഹ്യ ശാസ്ത്രപരമായ ഒരു ബ്ലോഗ് വിലാപം
2012 ജനുവരി 22, ഞായറാഴ്ച
2012 ജനുവരി 9, തിങ്കളാഴ്‌ച
ഇനി പെരുന്നയിലും ഹൈ കോടതി ബെഞ്ച് വരുമോ?
മുന്നാക്കക്കരായ ജാതി തലവന്മാരോട് ഉന്നതന്യായാധിപന്മാര്‍ക്ക് എത്ര മാത്രം വിധേയത്വമാകാം? മാതൃഭൂമി ദിനപത്രത്തിന്റെ ജനുവരി 8, ഞായറാഴ്ച എറണാകുളം ജില്ല വാര്‍ത്തകളില്‍ പ്രസിദ്ധീകരിച്ച ,ഒരു വാര്‍ത്ത കാണുക.
റീപുബ്ലിക്
ഓഫ് ഇന്ത്യയുടെ സുപ്രീം കോര്‍ട്ട് ജഡ്ജുമാര്‍, കേരളത്തിലെ എക്സിക്യൂട്ടീവ്
തലവന്‍, കേരള ഹൈ കോടതി ജഡ്ജുമാര്‍ എന്നീ മഹത്തുക്കള്‍ നായര്‍ സര്‍വീസ് സൊസൈറ്റി തലവന്‍ കെ. നാരായണ പണിക്കരെ
കാണാന്‍ അങ്ങോരുടെ കാറിലേക്ക് കൂട്ടമായി പോയ 'നായര്‍ മാഹാത്മ്യം' ആണ് നാം വായിച്ചതു. ഈ ഉന്നത ഉദ്യോഗസ്ഥര്‍ വരിയായി നിന്ന്
ജാതി തലവനെ, അല്ലെങ്കില്‍ തങ്ങളുടെ 'ഗോഡ് ഫാദറെ' കണ്ടു വണങ്ങി പോന്നു. 'പണിക്കര് ചേട്ടനെ' കണ്ടു കോരിത്തരിച്ച ഒരു നായര്‍ പത്ര പ്രവര്തകന്റെതാകണം മേല്‍ റിപ്പോര്‍ട്ട്.
ഉമ്മന്‍ ചാണ്ടി പോയത് മനസ്സിലാക്കാം. പക്ഷെ നമ്മുടെ ഉന്നത ന്യായാധിപരോ? ഇതാണ് കൂട്ടരേ, ഇന്ത്യന്‍ ഭരണ ഘടനയുടെ ശരിയായ ഔദ്യോഗിക പ്രോടോകോള്‍. ജാതി കഴിഞ്ഞേ എന്തും. വെള്ളാപള്ളി നടേശന്‍,
കാന്തപുരം അബൂബാകെര്‍ മുസ്ലിയാര്‍, ഫാദര്‍ അച്ചാരുപറമ്പില്‍, സി കെ ജാനു,
എന്നിങ്ങനെ ഏതെങ്കിലും പിന്നാക്ക -ന്യൂനപക്ഷ സമുദായ നേതാക്കന്മാരെ കാണാന്‍ ഈ ന്യായാധിപന്മാര്‍ ഇറങ്ങി വരുമായിരുന്നോ? അങ്ങിനെ സംഭവിച്ചാല്‍ നമ്മുടെ മാധ്യമങ്ങള്‍ എങ്ങിനെ അത് റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു? Think
About it. ജുഡീശ്യറിയില്‍ നിലനില്‍കുന്ന ഈ ജാതി പ്രോട്ടോകോള്‍, അല്ലെങ്കില്‍ ജാതീയാടിസ്ഥാനതിലുള്ള കീഴ്വഴക്കം (Legal maxim based on Indian caste system) പുസ്തകത്തിന്റെ കോപ്പി വിവകരാവകാശ നിയമ പ്രകാരം ചോദിച്ചാല്‍ നിങ്ങള്ക്ക് കിട്ടില്ല. കാരണം ഇത് 'ശബരിമലയിലെ ശാന്തിയുടെ പേരകുട്ടി രാഹുല്‍ ഈശ്വറിനെ പരികര്മി ആക്കാനായുള്ള ആചാരം' പോലെ അലിഖിതവും, ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതുമാണ്! ബഹു. കോടതിയുടെ വിശ്വാസ കാര്യങ്ങളില്‍ ഒരു സാധാരണ പൌരനു, അല്ലെങ്കില്‍ ഏതെങ്കിലും അധസ്ഥിത'ശുംഭനു' എന്ത് കാര്യം? 'കോടതിയലക്ഷ്യം' എന്ന ചക്രായുധം എതിരാളികള്‍ക്ക് നേരെ അലക്ഷ്യമായി അവര്‍ക്ക് എപ്പോഴും പ്രയോഗിക്കാം.എന്‍ എസ് എസ നായന്മാര്‍ കേരളത്തിലെ ഹൈ കോടതിയിലും സുപ്രീംകോടതിയിലും സ്ഥിരായി വ്യവഹാരം നടത്തി ജയിക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ ഈ ഒരൊറ്റ സംഭവം തന്നെ ധാരാളം. സംവരണം തുടങ്ങിയ സാമൂഹ്യ പുനര്‍ നിര്മാനതിനുതകുന്ന മിക്ക തര്കങ്ങളിലും നായര്‍മാര്‍ അടങ്ങുന്ന മുന്നാക്ക വിഭാഗത്തിന് അനുകൂലമായ വിധികളാണ് ഒട്ടു മിക്കപോഴും നമ്മുടെ കോടതികള്‍ പുറപ്പെടുവിക്കാര് എന്നത് യാദ്രിശ്ചികമല്ല. അറിയപ്പെടുന്ന കണക്കുകള്‍ വെച്ച് 80 ശതമാനത്തില്‍ അധികമാണ് ഉയര്‍ന്ന കോടതികളില്‍ ജഡ്ജ് പണി ചെയ്യുന്ന മുന്നാക്കജാതിക്കാര്‍. പാര്‍ലിമെന്റ് ഭരണഘടനാ റിവ്യൂ കമ്മിറ്റിയുടെ 2002-ലെ കണക്കു പ്രകാരം, 610 ഹൈ കോടതി ജഡ്ജുമാരില്‍ 20 നു താഴെ മാത്രമേ പട്ടിക ജാതി -വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളൂ! കോടതിയിലെ ജുഡീഷ്യല്‍ റാങ്കിലുള്ളവരുടെ നിയമനങ്ങള്‍ നിയന്ത്രിക്കുന്നത് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പോലുള്ള ഒരു സംവിധാനത്തിലൂടെ അല്ല. നിലവിലുള്ള ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും വീതം വെച്ചെടുക്കുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. ജഡ്ജുമാരുടെ റാങ്ക് ലിസ്റ്റ്, അതില്‍ നിന്നും ആളെ തെരഞ്ഞെടുക്കല്‍ എന്നിവ കോടതിക്കകത്ത് നടക്കുന്ന പ്രക്രിയ ആണ്.
ജുഡീഷ്യറിയില്‍ രാഷ്ട്രീയമായ നിയമനങ്ങള്‍ വരുന്നത് പ്രോസിക്യൂഷന്‍ രംഗത്ത് പരിമിതം. ഇതില്‍ ജാതി കളി അപാരമാണ് താനും . പിന്നാക്കക്കാരന്റെ നിയമനങ്ങള്‍ ഏതെങ്കിലും സാങ്കേതിക കാരങ്ങള്‍ ചൂണ്ടി കാട്ടി ഇല്ലാതാക്കാന്‍ കോടതി വളപ്പിലെ മുന്നാക്ക അഭിഭാഷക ഉദ്യോഗസ്ഥ വൃന്ദം പൊതു താല്പര്യ ഹര്‍ജി ആയുധമാക്കാറുണ്ട്. ആകെ 35 പേരുള്ള കേരള ഹൈ കോടതി ജഡ്ജുമാരില്‍ നായര്‍, മുന്നാക്ക ക്രിസ്ത്യന്‍ പ്രാതിനിധ്യം അവരുടെ ജനസന്ഗ്യയേക്കാള്‍ എത്ര ഇരട്ടിയാണ്! ഏറ്റവും അടുത്ത നടന്ന നിയമനങ്ങള്‍ പോലും ഇത് തെളിയിക്കുന്ന്നു. (എ.വി. രാമകൃഷ്ണപിള്ളയും ബാബു മാത്യു പി. ജോസഫുമാണ് പുതിയ ജഡ്ജിമാര്‍.) മുന്നാക്കക്കാര്‍ പുലര്‍ത്തി വരുന്ന ജുഡിഷ്യല്‍ മേഖലയിലെ കള്ളത്തരങ്ങളെ വിമര്ശിക്കുന്നതിനിടെ കോണ്‍ഗ്രസ് അംഗം സുദര്‍ശന്‍ നാച്ചിയപ്പന്‍ അധ്യക്ഷനായ ഇന്ത്യന്‍ പാര്‍ലിമെന്റിലെ ജുഡീഷ്യല്‍ കമ്മിറ്റി (2007) ഇന്ത്യന്‍ സുപ്രീം കോടതിയുടെ 1993 ലെ തന്നെ അഭിപ്രായം രേഖപെടുത്തിയിരുന്നു. "Even today, there are complaints that generations of men from the same family or caste, community or religion, are being sponsored and initiated and appointed as judges, thereby creating a new theory of judicial relationship."
2006-ല്‍ പ്രസിദ്ധപ്പെടുത്തിയ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ടില്‍ ഭീതിതമായ തോതില്‍ മുസ്ലിംകളെ നീതി ന്യായ മേഖലയില്‍ പാര്‍ശ്വവല്കരിച്ചതായി കണ്ടെത്തിയിരുന്നുവെങ്കിലും സര്‍ക്കാരിന് ഫലപ്രദമായി എന്തെങ്കിലും ചെയ്യാന്‍ കഴിയാത്ത സ്ഥിതി തുടരുന്നു. ന്യൂനപക്ഷ പ്രീണനം ആരോപിച്ചു സവര്‍ണര്‍ സംവരണ ശ്രമങ്ങളെ തകര്‍ത്തു കൊണ്ടേയിരിക്കുന്നു. മുസ്ലിം ജനസന്ഗ്യ കൂടുതലുള്ള 12 സംസ്ഥാനങ്ങളില്‍ 8 % ത്തില്‍ താഴെയാണ് ഈ മേഖലയില്‍ മുസ്ലിം പ്രാതിനിധ്യം! ഖുറാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട്
ഹര്‍ജി കല്‍ക്കട്ടാ ഹൈക്കോടതി ജഡ്ജും, സായിബാബയുടെ ഭക്തയും ആയിരുന്ന ശ്രീമതി പത്മാ ഖസ്തഗിര്‍ 1985 ഏപ്രില്‍ ഒന്നാം തീയതി ഫയലില്‍ സ്വീകരിക്കുക വരെ ഉണ്ടായി. ഇന്ത്യയിലെ ജഡ്ജുമാരില്‍ നിരവധി പേര്‍ സത്യാ സായി ബാബ അടക്കമുള്ള ആള്‍ ദൈവങ്ങളുടെ ഭക്തരും, ജാതി ചിന്ത ഉള്ളവരുമാണ്. കേന്ദ്ര അഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജില്ല /
സെഷന്‍സ് കോടതികളിലൂടെയാണ് 80 % വ്യവഹാരങ്ങളും ഇന്ന് തീര്‍പ്
കല്പിക്കപെടുന്നത്. എന്നാല്‍ നയപരമായ, സാമൂഹ്യ പ്രാധാന്യമുള്ള പല പ്രശ്നങ്ങളും തീര്‍പ് കല്പിക്കുന്നത് ഉയര്‍ന്ന കോടതികളിലാണ്. ഉദാഹരണത്തിന്, സാമൂഹ്യ സമത്വത്തിനു വേണ്ടി ജനപ്രതിനിധികള്‍ പാസ്സാക്കി
എടുക്കുന്ന സംവരണം പോലുള്ള വിഷയങ്ങള്‍ക്കെതിരെ ഹൈ കോടതി, സുപ്രീം കോടതി എന്നിവ വിയോജിപ്പ്
പ്രകടിപ്പിക്കുന്നത് സാധാരണമാണ്. തങ്ങളുടെ അധികാരം നഷ്ടപെടുമോ എന്ന സവര്‍ണ ജാതി താല്പര്യം
മാനിച്ചാണ് ഇത്തരം വിധികള്‍ എന്ന് കാണാം.
ഡിസംബര്‍ 2016 നു വിരമിക്കുന്ന, പട്ടാമ്പി സ്വദേശിയായ, കേരള ഹൈ കോടതി ജസ്റ്റിസ് കെ.ടി. ശങ്കരന്‍ ലവ് ജിഹാദ് വിഷയത്തില്‍ സംഘപരിവാരം ഉയര്‍ത്തിയ വ്യാജ ഊഹാപോഹങ്ങളെ തെളിവായി സ്വീകരിച്ചു അന്വേഷണത്തിന് ഉത്തരവിട്ടതോര്‍ക്കുക. 4000 അമുസ്ലിം പെണ്‍കുട്ടികളെ ലൌ ജിഹാദിലൂടെ തട്ടിയെടുത്തിട്ടുണ്ട് എന്നും പൊന്നാനി, കോഴിക്കോട്, കോട്ടയം തുടങ്ങി ആറിടങ്ങളില്‍ മുസ്ലിംയുവാക്കള്‍ക്കു 'ലോലന്‍ മുസ്ലിയാര്‍' എന്ന അന്താരാഷ്‌ട്ര ഭീകരന്‍ റോമിയോ ജിഹാദികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട് എന്നൊക്കെയുള്ള ഒരു കൂട്ടം സംഘ പരിവാര പത്ര പ്രവര്‍ത്തകരുടെയും, പോലിസ് സേനയിലെ തന്നെ ചില കാവിക്കാരുടെയും വ്യാജ റിപ്പോര്‍ട്ടുകള്‍ മാത്രമായിരിക്കുമോ അദ്ധേഹത്തിന്റെ വിധിക്ക് കാരണം?
കാക്കി ട്രൌസര്‍ ഇട്ടു, വടിയുമായി ആര്‍ എസ എസ ഡ്രില്‍ ചെയ്തിരുന്ന പലരും അത് തല്‍കാലം ഊരി വെച്ച് ജഡ്ജുമാരാകുകയും ഗ്രിഹാതുരത്വം പുതുക്കാനായി ഇടക്കൊക്കെ വന്നു ജന്മാഷ്ടമി, വിവേകാനന്ദ ജയന്തി, തുടങ്ങിയ സംഘ പരിപാടികളില്‍ പങ്കെടുക്കുകയും അടുത്തൂണ്‍ പറ്റിയാല്‍ തിരിച്ചു ബി ജെ പി യിലെത്തി മന്ത്രിയോ നിയമ നിര്‍മാണ സഭയിലോ അന്ഗം ആകുകയും ചെയ്യുന്ന നാടാണ് ഭാരതം. ബി ജെ പി നേതാവ് ജസ്റിസ് ഗുമന്‍ ലാല്‍ ലോധ, അയോധ്യ യിലെ ബാബറി മസ്ജിദിനകത്ത് വിഗ്രഹം പ്രതിഷ്ടിക്കാന്‍ ജനുവരി 5, 1950നു അനുമതി നല്‍കിയ ആലപുഴ കൈനകരി സ്വദേശിയും ജില്ല മജിസ്ട്രടുമായിരുന്ന കെ കെ നായര്‍ തുടങ്ങിയവര്‍ ഉദാഹരണം. കെ കെ നായര്‍ പിന്നീട് ജനസന്ഘം അന്ഗമായി പാര്‍ലിമെന്റില്‍ എത്തി.
രാഷ്ട്രീയത്തിന് പുറത്തുള്ള ജാതി ബന്ധം സവര്‍ണര്‍ ഏപോഴും പ്രകടിപ്പിക്കാറുണ്ട്. സംഘപരിവാരം വിവിധ പേരില്‍ പടച്ചുണ്ടാക്കുന്ന സംഘടനകളുടെ ചടങ്ങുകളില്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, ജസ്റ്റിസ് ആര്‍. ഭാസ്കരന്‍, ജസ്റ്റിസ് കെ. പത്മനാഭന്‍ നായര്‍, ജസ്റ്റിസ് എം. രാമചന്ദ്രന്, ജസ്റ്റിസ് കെ ടി ശങ്കരന്‍ തുടങ്ങി സര്‍വീസില്‍ ഉള്ളവരും പിരിഞ്ഞവരും ഒരു പോലെ പങ്കെടുക്കുന്നതായി വാര്‍ത്തകളില്‍ കാണാം. സവര്‍ണ കല, വിദ്യാഭ്യാസം, സാഹിത്യം, ദേശസ്നേഹം, എന്നിവയുടെ പേരില്‍ സംഘടിപ്പിക്കുന്ന ഇത്തരം ചടങ്ങുകളില്‍ സവര്‍ണ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളോ, ജാതി -രാശി പൊരുത്തം നോക്കിയുള്ള വിവാഹ ആലോചനകളോ മറ്റോ ആകും പ്രധാനമായും നടക്കുക. കൊച്ചിയിലെ സംഘ പരിവാര സംഘടനകളില്‍ ഏറ്റവും സജീവമായ വ്യക്തിയാണ് റിട്ട.ജസ്റ്റിസ് ടി.എല്‍.വിശ്വനാഥ അയ്യര്‍. ഇയ്യിടെ സുപ്രീം കോടതിയില്‍ സംവരണവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ കേരള പി എസ സി ക്ക് വേണ്ടി ഹാജരായ വിശ്വനാഥ അയ്യരുടെ വാദങ്ങള്‍ സര്‍ക്കാര്‍ നിലപാടിനെ തോല്പിക്കുകയാണ് ചെയ്തത്. അച്യുതാനന്ദന്റെ കാലത്ത് ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന് ആയിരുന്ന പി.ജി. തമ്പി പോലും പല കാര്യങ്ങളിലും 'നായര്‍' താല്പര്യം സംരക്ഷിക്കാനുള്ള രീതിയിലാണ് പെരുമാറിയതെന്ന് കാണാം.
നായന്മാര്‍ക്കും സംഘ പരിവാരത്തിനും ഇഷ്ട്രപ്പെട്ട ജഡ്ജിമാറുള്ള സ്ഥലം നോക്കിയാണ് ആര്‍ എസ് എസ്സും , സുബ്രഹ്മണ്യന്‍ സ്വാമിയും. എന്‍ എസ, എസും അവര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വിധി കോടതിയില്‍ നിന്നും വാങ്ങിക്കുന്നത്. മലഗോവ്,അജ്മീര്‍ മുതലായ സ്ഫോടന കേസില്‍ ആര്‍ എസ് എസ് കേന്ദ്ര നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പേര് പ്രതിസ്ഥാനത്ത് വന്നപ്പോള്‍ സംഘ പരിവാരത്തിനു കലിപ്പ് വന്നു സി ബി ഐക്കെതിരെ നോട്ടീസ് അയക്കുകായി. ഇന്ദ്രേഷ് കുമാറിനെ സംരക്ഷിക്കാന്‍ ഭരണകൂടത്തില്‍, കോടതിയില്‍ ആളുകളുണ്ട് എന്നതിനാല്‍ അയാള്‍ ഒരിക്കലും ജയിലില്‍ കിടക്കില്ല.
| മാധുരി ഗുപ്ട |
10 ഗ്രാം കഞ്ചാവ് വില്‍ക്കുന്ന പിന്നാക്കക്കാരന്‍ തടവിലും 1000 കോടിയുടെ സാമ്പത്തിക കുറ്റവാളി ആയ മുന്നാക്കക്കാരന്‍ 'ജാമ്യത്തിലും' എന്നതാണ് ജാതീയ അടിത്തറയുള്ള ഇന്ത്യന്‍ ഇരട്ട നീതിയുടെ അടിസ്ഥാനം. വികലാങ്ങനും രോഗിയുമായ അബ്ദുല്‍ നാസര്‍ മദനിക്ക് ജാമ്യം നിഷേധിക്കുന്ന കോടതികള്‍ തന്നെ ബാലകൃഷ്ണ പിള്ളക്കും, സന്തോഷ് മാധവന്‍ നായര്‍ക്കും, സുഖ്രാമിനും, സ്ത്രീ പീഡന കേസില്‍ പ്രതിയായ സംഘ പരിവാര്‍ സ്വാമിയും മുന്‍ കേന്ദ്ര ആഭ്യന്തര സഹ മന്ത്രിയുമായ ചിന്മയാനന്ദക്കും ജാമ്യം നല്‍കും.
പെരുന്ന്ന നായന്മാരുടെ അഹങ്കാരം, അവര്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥ സമൂഹത്തില്‍ ഉള്ള അമിത സാമുദായിക പ്രാതിനിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. 'നായര്‍ സ്വത്വ ബോധം' മാത്രം ഉയര്‍ത്തി പിടിക്കുന്ന ഒരു പിടി ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്രത്തിലും കേരളത്തിലും പ്രധാന പദവികളില്‍ ഉള്ളതിനാല്‍ ചില 'പിള്ള'മാരും,പണിക്കന്മാരും, മേനോന്മാരും നായന്മാരും കൂടെ നീതി നിയമ വ്വ്യവസ്ഥ തങ്ങളുടെ സമുദായ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ദുരുപയോഗം ചെയ്യുകയാണിവിടെ. പിന്നാക്ക സമുദായക്കാരുടെ വളര്‍ച്ച തടയുന്ന 'വലതു പക്ഷ നീതി' രാജ്യത്തെ ഉയര്‍ന്ന കോടതികളില്‍ നിന്ന് വരുന്നതും അവിടങ്ങളിലെ ഉന്നത ജാതീയ പ്രാതിനിധ്യം കൊണ്ടാണ്.
'സ്വന്തമായി ഇല്ലാത്ത വോട്ട് വില്‍ക്കാനുണ്ടെന്ന്' കള്ളം പറയുന്ന BJP യെ പോലെ, കേരളത്തിലെ ഇരു മുന്നണികളെയും 'സമദൂരവും' 'ശരിദൂരവും' പറഞ്ഞു 'ബ്ലാക്ക്മെയ്ല്‍' ചെയ്യുന്ന ഒരു സമ്മര്‍ദ ഗ്രൂപ്പ് ആണ് NSS. ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി നിന്നിട്ട് പോലും വെറും 5 നിയമ സഭ സീറ്റുകള്‍ നേടിയ ചരിത്രമേ NSS കക്ഷിക്ക് ഉള്ളൂ. പിന്നീട് ഇവരില്‍ ചിലര്‍ മതേതര പാര്‍ടി ആയ കോണ്‍ഗ്രസിന്റെ നേതൃ നിരയില്‍ വന്നെത്തി. അവരില്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പിന്നീടു സ്പീക്കര്‍ പോലും ആയി. 'ബാല ഗോകുലം' എന്ന സംഘ പരിവാര്‍ സംഘടന 2005 ല്‍ സംഘടിപ്പിച്ച 'ശ്രീ കൃഷ്ണ ജയന്തി ആഘോഷങ്ങളുടെ സംസ്ഥാന തല സ്വാഗത സംഘം അധ്യക്ഷനും ഈ NSS കാരന്‍ സ്പീക്കര്‍ തന്നെ ആയിരുന്നു. RSS ഉം NSS ഉം പലപ്പോഴും സമാന ജാതി താല്പര്യങ്ങളുള്ള ഇരട്ട പെട്ട മക്കളാണ്. കോടതികളില്‍ ജയിക്കുന്ന ഈ രണ്ടു വര്‍ഗ്ഗവും നേരിട്ട് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തോല്കാന്‍ വിധിക്കപെട്ടവരാന് എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ നല്ല ഭാഗമാണ്.
എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് നടന്ന 140 മണ്ഡലങ്ങളില്‍നിന്ന് 73 ഹിന്ദുക്കളാണ് ജയിച്ചുവന്നിട്ടുള്ളത്. ഇതില്‍ 36 പേരും നായന്മാരാകുന്നു. ജനസംഖ്യയനുസരിച്ച് 17 സീറ്റിനേ നായര്‍ക്ക് അര്‍ഹതയുള്ളൂ. ബാക്കി, 37ല്‍ 16 പേര്‍ പട്ടികജാതി/വര്‍ഗക്കാരാണ്. രണ്ട് പേര്‍, എസ്. ശര്‍മയും ടി.എന്‍. പ്രതാപനും ധീവരരാണ്. സി.എന്‍. ബാലകൃഷ്ണന്‍ എഴുത്തച്ഛന്‍ സമുദായക്കാരന്‍. 18 പേര്‍ മാത്രമാണ് ഈഴവര്‍. ജനസംഖ്യയില്‍ വെറും 12 ശതമാനം മാത്രമുള്ള നായര്‍ക്ക് 36 സീറ്റും 28 ശതമാനമുള്ള ഈഴവന് വെറും 18 സീറ്റും. ഈഴവര്‍ക്ക് 35 സീറ്റു കിട്ടണം. 2006ല്‍ ഇരുമുന്നണികളിലും കൂടി നായര്‍ ഇതിലും കൂടുതലുണ്ടായിരുന്നു-86 പേര്‍! തോറ്റ നായര്‍ സ്ഥാനാര്തികളുടെ എണ്ണം ഇവിടെ കുറിക്കുന്നില്ല. രമേശ് ചെന്നിത്തലയുടെ പഴയ ഗണ്‍മാന്റെ മകന്‍ എം ലിജു എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് വരെ തോറ്റ നായര്‍ ഗണത്തില്‍ പെടും. കേരളത്തിലെ 13ാം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, ഇങ്ങിനെ: ആകെ പോള്‍ ചെയ്ത വോട്ട്: 1,74,37,652. യു.ഡി.എഫ്: 80,02808, എല്‍.ഡി.എഫ്: 78,46,672. വോട്ടുശതമാനം: യു.ഡി.എഫ് 45.89 (2006ല്‍ 42.99), എല്‍.ഡി.എഫ്: 44.9 (2006ല്‍ 48.58). ബി.ജെ.പി 6.07 (2006ല്‍ 4.75).
ഭൂരിപക്ഷ വോട്ടോടെ, ജനാധിപത്യ സ്ഥാപനങ്ങള്‍ പാസക്കിയെടുക്കുന്ന നിയമങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുകൂലമായാല്‍ അവ നിയമാധിഷ്ടിതമായി തകര്‍ക്കാനുള്ള ഒരു കേന്ദ്രമായാണ് സവര്‍ണര്‍ കോടതികളെ കാണുന്നത്. സവര്‍ണരുടെ ജാതി താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോടതികള്‍ക്ക് കഴിയും. കാരണം അവിടെ സവര്‍ണര്‍ക്കു കനത്ത ഭൂരിപക്ഷമുണ്ട്. കോടതികള്‍ ഗവണ്മെന്റ് എന്ന ചട്ടകൂടിലെ അവിഭാജ്യ ഘടകമാണ് താനും. അങ്ങിനെ ജാതീയമായ ന്യൂന പക്ഷമായ സവര്‍ണ വിഭാഗം, ജുഡിഷ്യറി, മാധ്യമങ്ങള്‍, ബ്യൂറോക്രസി, എന്നിവ ഉപയോഗിച്ച്, ഇന്ത്യന്‍ ജനാധിപത്യത്തെ നിരന്തരമായി വെല്ലു വിളിച്ചു കൊണ്ടിരിക്കുകയാണ്. 'ലോക്പാല്‍' പോലെയുള്ള അതിശക്തമായ നീതിന്യായ സ്ഥാപനങ്ങള്‍ വരുകയും അവിടെ സവര്‍ണര്‍ക്കു കോടതികളിലെ പോലെ ഭൂരിപക്ഷം വരികയും ചെയ്‌താല്‍, നിയമ നിര്‍മാണ സഭകളെയും, ഭരണ നിര്‍വഹണ വിഭാഗത്തെയും അവരുടെ വിരല്‍ തുമ്പില്‍ നിര്‍ത്താന്‍ കഴിയും. സവര്‍ണരെ പോലെ, ചാണക്യന്റെ അര്‍ഥശാസ്ത്രം പഠിച്ചു, അതിലെ എല്ലാ കുബുദ്ധിയും ഉള്‍ക്കൊണ്ട്, പിന്നാക്ക അധസ്ഥിത സമൂഹം മുന്നോട്ടു പോകാന്‍ പഠിച്ചില്ലെങ്കില്‍, ജനാധിപത്യവും ആത്മാഭിമാനവും, സ്വാതന്ത്ര്യവും അവനു എന്നും കിട്ടാകനി ആയി നില കൊളളും.
2011 ഡിസംബർ 6, ചൊവ്വാഴ്ച
അതിര്‍ത്തിയില്‍ യുദ്ധം
മലയാളികളെ പോലെ ചൊറി നുള്ളി ചിരങ്ങാക്കുന്നവര്‍ വേറെ ആരുണ്ട് ഈ ദുനിയാവില്‍? മുല്ലപെരിയാര്‍
എന്ന ഒരു ഡാമിനെ ചുറ്റി പറ്റി എന്തൊരു പുകിലാണ്? കേരള കോണ്‍ഗ്രസ് എന്ന
കോട്ടയം അച്ചായന്‍ പാര്‍ടിയുടെ സ്വത്വബോധം കേരളത്തിന്റെ ഉപ ദേശീയതയില്‍ ആണെന്ന് തോന്നിപ്പിക്കാനായി പി ജെ ജോസഫ് ഉയര്‍ത്തി കൊണ്ട് വന്ന ഒരു കൊച്ചു
പ്രശ്നം ഇന്ന് എല്ലാ മലയാളി വിഡ്ഢികളും ഏറ്റു പിടിച്ചിരിക്കുന്നു. പാട്ട്
പാടാന്‍ അറിയാത്ത, ചിരിക്കാന്‍ ശ്രമിക്കാത്ത, പി ജെ ജോസഫ് എന്ന
മനുഷ്യന്‍ ഇപ്പോള്‍ ഇതൊക്കെ കണ്ടു രഹസ്യമായി മലയാളികളെ നോക്കി
ചിരിക്കുന്നുണ്ടാകും. സഭകള്‍ മുതല്‍ സാംസ്കാരിക നായകര്‍ വരെ
തമിഴ്നാടിനെതിരെ യുദ്ധം ചെയ്യാന്‍ സന്നദ്ധരായി വരുന്നു! ഭാരത മാതാവിനെ
ഒന്നായി കാണുന്ന കേരളത്തിലെ സംഘ പരിവാരികള്‍ വരെ കേരളത്തിനു വേണ്ടി കനാല്‍
വെട്ടാന്‍ കുറുവടിയും ബോംബുമായി വരുന്നു. ഇതൊക്കെ ആരെ പറ്റിക്കാനാണ് ?
ഈ വിഡ്ഢി കൂട്ടം ഇന്ത്യയെയും അതിലെ വിവിധ ജനതകളെയും ഒന്നായി കാണാനും സമരസപ്പെടാനും എന്ത് കൊണ്ട് തയാര്‍ ആകുന്നില്ല? ഇതാണോ നമ്മുടെ യഥാര്‍ത്ഥ ദേശീയത? പണ്ട് ആര്‍ ബാല കൃഷ്ണപിള്ളയെ പഞ്ചാബ് പ്രസംഗത്തിന്റെ പേരില്‍ മന്ത്രി സഭയില്‍ നിന്നും അകറ്റി നിര്‍ത്തിയ പോലെ, ജോസെഫിനെയും ഒഴിവാക്കണം. ഇന്ത്യയുടെ പൊതു ദേശീയ ബോധത്തെ വരെ നിലം പരിശാക്കുന്ന രീതിയില്‍ മലയാളി ഉപദേശീയത ഊതി വീര്‍പിച്ചതിന്റെ പേരില്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെയും ഇന്ത്യന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരേണ്ടതുണ്ട്. ഇത്തരം കുടുസ്സായ വൈകാരികത ഒരു ബഹുസ്വര രാഷ്ട്രത്തിന്റെ വളര്‍ച്ചയെ പിന്നോട്ട് വലിക്കും. ഇത് ഇനിയും നീട്ടി കൊണ്ട് പോകരുത്. ജയ് കേരളം, ജയ് തമിഴ് നാട്, ജയ് ഹിന്ദ്,
തുടര്‍ വായനക്ക്
ഈ വിഡ്ഢി കൂട്ടം ഇന്ത്യയെയും അതിലെ വിവിധ ജനതകളെയും ഒന്നായി കാണാനും സമരസപ്പെടാനും എന്ത് കൊണ്ട് തയാര്‍ ആകുന്നില്ല? ഇതാണോ നമ്മുടെ യഥാര്‍ത്ഥ ദേശീയത? പണ്ട് ആര്‍ ബാല കൃഷ്ണപിള്ളയെ പഞ്ചാബ് പ്രസംഗത്തിന്റെ പേരില്‍ മന്ത്രി സഭയില്‍ നിന്നും അകറ്റി നിര്‍ത്തിയ പോലെ, ജോസെഫിനെയും ഒഴിവാക്കണം. ഇന്ത്യയുടെ പൊതു ദേശീയ ബോധത്തെ വരെ നിലം പരിശാക്കുന്ന രീതിയില്‍ മലയാളി ഉപദേശീയത ഊതി വീര്‍പിച്ചതിന്റെ പേരില്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെയും ഇന്ത്യന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരേണ്ടതുണ്ട്. ഇത്തരം കുടുസ്സായ വൈകാരികത ഒരു ബഹുസ്വര രാഷ്ട്രത്തിന്റെ വളര്‍ച്ചയെ പിന്നോട്ട് വലിക്കും. ഇത് ഇനിയും നീട്ടി കൊണ്ട് പോകരുത്. ജയ് കേരളം, ജയ് തമിഴ് നാട്, ജയ് ഹിന്ദ്,
തുടര്‍ വായനക്ക്
റൂര്‍ക്കി ഐ.ഐ.ടി റിപ്പോര്‍ട്ട് : ഡൂള്‍ ന്യൂസ്.
വിഷയ സൂചിക
മുല്ലപെരിയാര്‍
മലയാളം, ബ്ലോഗ്,
Herrängsvägen, 760 49 Herräng, Sweden
2011 ഓഗസ്റ്റ് 24, ബുധനാഴ്‌ച
ഇന്റര്‍നെറ്റ് ഉപയോഗിച്ച് മലയാളം സിനിമ എങ്ങിനെ കാണാം?
ബോറന്‍ സിനിമകള്‍ക് ശേഷം മലയാള സിനിമ വീണ്ടും തളിര്‍ത്തു കൊണ്ടിരിക്കെയാനിപ്പോള്‍. ന്യൂനപക്ഷവിരുദ്ധ പൊതുജനാഭിപ്രായം രൂപപെടുതാനായി സംഘ പരിവാരം ഫണ്ട് ചെയ്തു നിര്മിചെടുതിരുന്ന മോഹന്‍ലാലിന്റെയും ഷാജി കൈലാസ്, മേജര്‍ രവി എന്നീ പരിവാരികളുടെയും "തീവ്രവാദ, ഭീകരവാദ, ഗുണ്ടാരാജ് " പടങ്ങളുടെ കാലം കഴിഞ്ഞു എന്ന് ആശ്വസിക്കാം. മലയാള സിനിമകളില്‍ 'സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍' പോലെയുള്ള കാണാവുന്ന പടങ്ങളുടെ എണ്ണം ഈയിടെ കൂടി വരുന്നത് ശ്രദ്ധേയമാണ്. Laskar Pelangi എന്ന പ്രസിദ്ധമായ ഇന്തോനേഷ്യന്‍ ചിത്രത്തിന്റെ മൂല കഥയില്‍ നിന്നും മലയാളീകരിച്ചതെന്നു കരുതേണ്ട "മാണിക്യ കല്ല്", സരസമായി ആള്‍ ദൈവങ്ങളുടെ കഥ പറയുന്ന "ഭക്തജനങളുടെ ശ്രദ്ധക്ക് " എന്നിവയുടെ വിജയം, കാശ് കൊടുത്തും സിനിമ കാണാം എന്ന അവസ്ഥ വീണ്ടും കാണികളില്‍ ഉണ്ടാക്കും.
ഒരു വിദേശ മലയാളിയായ ഞാന്‍, പുതിയ ടെക്നോളജി ഉപയോഗപെടുത്തി എങ്ങിനെ മലയാള സിനിമ കാണുന്നു എന്ന് ഷെയര്‍ ചെയ്യുകയാണ് ഈ പോസ്റ്റില്‍.
എന്റെ വീട്ടില്‍ ഒരു ഹോം നെറ്റ്‌വര്‍ക്ക് ഉണ്ട്. ഇരുപതോളം ഉപകരങ്ങള്‍ എന്റെ ഹോം നെറ്റ് വര്കില്‍ ഭാഗമാണ്. എന്റെ വീട്ടിലെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് WIRED ഉം WIRELESS ഉം ഉള്പെടുന്നതാണ്. എല്ലാ മുറികളിലും ഓരോ WIRED നെറ്റ്‌വര്‍ക്ക് സോകെറ്റ് ലഭ്യം ആണ് . ഇത് കൂടാതെ, ഇരു നിലയിലുള്ള വീട്ടില്‍ എല്ലായിടത്തും wireless സൗകര്യം ലഭ്യമാവുന്ന വിധത്തില്‍ ഞാന്‍ സംവിധാനം എര്പെടുതിയിട്ടുണ്ട്. ഇതിനായി താഴത്തെ നിലയില്‍ പ്രധാന Router സ്ഥാപിക്കുകയും മുകളിലത്തെ നിലയില്‍ മറ്റൊരു Router മാറ്റം വരുത്തി Wireless Repeater ആയി ഉപയോഗിക്കുകയും ചെയ്യുന്നു. ( ഒരു പുതിയ Repeater വാങ്ങുന്നതിലും ലാഭം മറ്റൊരു Wireless Router, Repeater മോഡില്‍ പ്രവര്തിപ്പിക്കുകയാണ് ) ഈ രണ്ടു ഉപകരണങ്ങളും കൂടുതല്‍ വയര്ലെസ്സ് പരിധിയും ശക്തിയും നല്‍കുന്ന N എന്ന WIRELESS നെറ്റ്‌വര്‍ക്ക് സംവിധാനം ഉപയോഗപെടുതുന്നു.
പല രാജ്യങ്ങളിലും ഇന്റര്‍നെറ്റ് സേവന ദാതാവ് (ISP) സൌജന്യമായി നല്‍കുന്ന ഉപകരണം ആണ് ROUTER. പ്രാഥമികമായി ഇവ നിങ്ങളുടെ വീടിനെ ഇന്റെര്നെടുമായി ബന്ധിപ്പിക്കുന്ന ഒരു ഉപകരണം കൂടെ ആയി പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ ആവശ്യമനുസരിച്ച് ഹോം നെറ്റ് വര്‍ക്ക് ഡിസൈന്‍ ചെയ്യുകയും അതിനു ആവശ്യം ആയ നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ മാത്രം വാങ്ങിക്കുകയും ചെയ്യുക. ഉദാഹരണത്തിന്, നിങ്ങള്ക്ക് ഒരു ചെറിയ സ്ഥല പരിധിക്കുള്ളില്‍ മാത്രമേ വയര്‍ലെസ്സ് ആവശ്യമുള്ളുവെങ്കില്‍ ഒരു WIRELESS ROUTER മാത്രം മതി. G, N, എന്നീ രണ്ടു തരം വയര്‍ലെസ്സ് പ്രക്ഷേപണ രീതികളുണ്ട്. ഇതില്‍ G ദുര്‍ബലവും N ശക്തവും ആണ്. ഇവയുടെ വില വ്യത്യാസം നേരിയതായതിനാല്‍ N റേഞ്ച് ഉള്ളവ തെരഞ്ഞെടുക്കുന്നതാണ് ബുദ്ധി. നിങ്ങള്‍ വയര്‍ലെസ്സ് ഒട്ടും ഉപയോഗിക്കുന്നിലെങ്കില്‍ ഈ മാനദണ്ഡം അപ്രധാനമാണ്.
സിനിമകള്‍ ടോര്രെന്റിലൂടെ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ubuntu ഉള്ള ഒരു കമ്പ്യൂട്ടര്‍ ആണ് ഉപയോഗിക്കുന്നത്. ഈ കമ്പ്യൂട്ടറും നെറ്റ്‌വര്‍ക്ക് ഹാര്‍ഡ് ഡിസ്കും WIRED ആയാണ് ഹോം നെറ്റ് വര്‍കുമായി ബന്ധിപ്പിച്ചിരിക്കുന്നത്. WIRELESS നെ അപേക്ഷിച്ച് WIRED നെറ്റ്‌വര്‍ക്ക് സംവിധാനം കൂടുതല്‍ സ്ഥായിയായത് കാരണമാണ് ഞാന്‍ അങ്ങിനെ ചെയ്തത്. വിന്‍ഡോസ് ഉപയോഗിച്ചും torrents ഡൌണ്‍ലോഡ് ചെയ്യാം. മെച്ചപ്പെട്ട സ്പീഡും സുരക്ഷിതത്വവും നല്‍കുന്നു എന്നതിനാല്‍ ഞാന്‍ ഉബുണ്ടു ഉപയോഗിക്കുന്നുവെന്നു മാത്രം.
വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്കും ലിനക്സ് ഉപയോഗിക്കുന്നവര്‍ക്കും ഒരു പോലെ പാകമായത് qBitTorrent എന്ന പ്രോഗ്രാം ആണ്. ഈ പ്രോഗ്രാം ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് ബ്രൌസര്‍ ഇല്ലാതെ തന്നെ ഇതിനകത്ത് നിന്ന് നമുക്ക് സിനിമകള്‍ SEARCH ചെയ്യാന്‍ കഴിയും. മുകളിലെ ചിത്രം ശ്രദ്ധിക്കുക. ഇതില്‍ സെര്‍ച്ച് എന്ന ഫീല്‍ഡില്‍ ഞാന്‍ Malayalam എന്ന് ടൈപ്പ് ചെയ്തപ്പോള്‍ ലിസ്റ്റ് ചെയ്തവയാണ് ഈ മുഴുവന്‍ മലയാള സിനിമകളും . ടോര്രെന്റുകളെ കൂടുതല്‍ നിയന്ത്രിക്കാനും qBitTorrent എന്ന പ്രോഗ്രാമിന് കഴിയും. രണ്ടു തവണ ക്ലിക്ക് ചെയ്തോ, ഡൌണ്‍ലോഡ് ചെയ്യാനുദ്ദേശിക്കുന്ന സിനിമയുടെ URL അഥവാ ലിങ്ക് ചെര്‍കുന്നതോടെയോ സിനിമകള്‍ഡൌണ്‍ലോഡ് ചെയ്തു തുടങ്ങും. URL നിങ്ങള്ക്ക് Torrent നല്‍കുന്ന വെബ്‌സൈറ്റില്‍ നിന്നും കണ്ടെത്താം.
വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്കും ലിനക്സ് ഉപയോഗിക്കുന്നവര്‍ക്കും ഒരു പോലെ പാകമായത് qBitTorrent എന്ന പ്രോഗ്രാം ആണ്. ഈ പ്രോഗ്രാം ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് ബ്രൌസര്‍ ഇല്ലാതെ തന്നെ ഇതിനകത്ത് നിന്ന് നമുക്ക് സിനിമകള്‍ SEARCH ചെയ്യാന്‍ കഴിയും. മുകളിലെ ചിത്രം ശ്രദ്ധിക്കുക. ഇതില്‍ സെര്‍ച്ച് എന്ന ഫീല്‍ഡില്‍ ഞാന്‍ Malayalam എന്ന് ടൈപ്പ് ചെയ്തപ്പോള്‍ ലിസ്റ്റ് ചെയ്തവയാണ് ഈ മുഴുവന്‍ മലയാള സിനിമകളും . ടോര്രെന്റുകളെ കൂടുതല്‍ നിയന്ത്രിക്കാനും qBitTorrent എന്ന പ്രോഗ്രാമിന് കഴിയും. രണ്ടു തവണ ക്ലിക്ക് ചെയ്തോ, ഡൌണ്‍ലോഡ് ചെയ്യാനുദ്ദേശിക്കുന്ന സിനിമയുടെ URL അഥവാ ലിങ്ക് ചെര്‍കുന്നതോടെയോ സിനിമകള്‍ഡൌണ്‍ലോഡ് ചെയ്തു തുടങ്ങും. URL നിങ്ങള്ക്ക് Torrent നല്‍കുന്ന വെബ്‌സൈറ്റില്‍ നിന്നും കണ്ടെത്താം.
ഇത് കൂടാതെ ഉബുണ്ടുവില്‍ Transmission Bit Toorent- എന്ന പ്രോഗ്രാമില്‍ കൂടെയും ഡൌണ്‍ലോഡ് ചെയ്യാം.
ശരാശരി സിനിമ 700 MB കാണും. നിങ്ങളുടെ ഇന്റര്‍നെറ്റ് വേഗതയുടെ തോത്, ടോര്രെന്റിന്റെ സ്വഭാവം എന്നിവ അനുസരിച്ചായിരിക്കും ഡൌണ്‍ലോഡ് സമയം. ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ വേഗം ഡൌണ്‍ലോഡ് ചെയ്യും . TORRENTS ഘട്ടമായോ ഒറ്റ തവണയായോ ഡൌണ്‍ലോഡ് ചെയ്യാം.
| വെസ്റ്റേണ്‍ ഡിജിറ്റല്‍ ബുക്ക് ലൈവ് |
ഡൌണ്‍ലോഡ് ചെയ്യുന്ന സിനിമകള്‍ ഞാന്‍ നെറ്റ്‌വര്‍ക്ക് ഡ്രൈവില്‍ പ്രത്യേകം അടയാളപെടുത്തി വേര്‍തിരിച്ച ഫോള്‍ഡര്‍കളിലേക്ക് മാറ്റുകയാണ് പതിവ്. ഡൌണ്‍ലോഡ് ചെയ്ത സിനിമകളോ, പാട്ടുകളോ, ചിത്രങ്ങളോ ഒക്കെ നെറ്റ് വര്കിലുള്ള മറ്റേതെങ്കിലും കമ്പ്യൂട്ടറില്‍ നിന്നും ലഭ്യം ആക്കാന്‍ ആയി ഒരു പ്രത്യേക സ്ട്രീമിംഗ് പ്രോഗ്രാം My Book ലൈവ് എന്ന പേരില്‍ വെസ്റ്റേണ്‍ ഡിജിറ്റല്‍ എന്ന നിര്‍മാതാവ് വില്കുന്ന ഈ നെറ്റ്‌വര്‍ക്ക് ഡ്രൈവില്‍ ഉണ്ട്. മറ്റൊരു കമ്പ്യൂട്ടറില്‍ നിന്നും വിന്‍ഡോസ് മീഡിയ പ്ലായെര്‍ ഉപയോഗിച്ച് പോലും My Book Live ല്‍ നിന്ന് നിങ്ങള്ക്ക് സിനിമ കാണണോ, പാട്ട് കേള്‍കാണോ സാധിക്കുമെന്ന് ചുരുക്കം. ഇത് കൂടാതെ നെറ്റ് വര്കില്‍ ഉള്‍പെടുന്ന ഏതൊരു കമ്പ്യൂട്ടറിന്റെയും ബാക്ക് അപ്പ് സൂക്ഷിക്കാനുള്ള സോഫ്റ്റ്‌വെയര്‍ ഈ നെറ്റ് വര്‍ക്ക് ഹാര്‍ഡ് ഡിസ്കില്‍ ലഭ്യമാണ് താനും.
| വെസ്റ്റേണ്‍ ഡിജിറ്റല്‍ ടി വി ലൈവ് |
ഡൌണ്‍ലോഡ് ചെയ്ത മലയാള സിനിമകള്‍ നിങ്ങള്ക്ക് WIRED NETWORK, അതുമല്ലെങ്കില്‍ WIRELESS ഉപയോഗിച്ച് കാണാന്‍ WD TV Live സഹായിക്കും . WIRELESS ആയി ഉപയോഗിക്കാന്‍ ഇതിലെ ഒരു USB പോര്‍ട്ടില്‍ Wirless USB adaptor ഖടിപ്പിക്കണം. നെറ്റ് വര്കില്‍ എവിടെയും ഷെയര്‍ ചെയ്യുന്ന മള്‍ടി മീഡിയ ഫയലുകള്‍ WD TV Live ഉപയോഗിച്ച് ടെലിവിഷന്‍ സ്ക്രീനില്‍ കാണാനാകും. ഒരു കൊച്ചു റിമോട്ട് ഇതിനോടൊപ്പം വരുന്നുണ്ട്.
ഇത് കൂടാതെ 1 TB ഹാര്‍ഡ് ഡിസ്ക് ഒപ്പം ഉള്ള മറ്റൊരു മോഡല്‍ WD TV Live Plus എന്ന പേരില്‍ ലഭ്യമാണ.
സൂക്ഷമതയോടെ കൈകാര്യം ചെയ്യാനാവാതെ DVD കള്‍ പെട്ടെന്ന് ഉപയോഗ ശൂന്യമാവുന്നതിനാല്‍ TORRENTS ഉപയോഗിച്ച് സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കുന്ന രീതി കൂടുതല്‍ സ്ഥായീ ഭാവം കൈവരിക്കാന്‍ ആണിട. DVD Player ഒരു പുരാവസ്തു ആയി മാറുകയാണ്. എന്റെ കുട്ടികള്‍ക്കായി ആയിരകണക്കിന് കാര്‍ട്ടൂണ്‍ സിനിമകള്‍ ഞാനിപ്പോള്‍ നെറ്റ്‌വര്‍ക്ക് ഡ്രൈവില്‍ സൂക്ഷിക്കുന്നുണ്ട്. വളരെ എളുപ്പത്തില്‍ അവര്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനും കാണാനും ഇത് സാധ്യമാക്കുന്നു. DVD വാങ്ങാനുള്ള അധിക ചിലവും അവ സൂക്ഷിക്കാനുമുള്ള അസൌകര്യങ്ങളും Torrent നു അനുകൂലമായ ഘടകങ്ങളാണ്. ബ്രോഡ് ബാന്‍ഡ് സംവിധാനം കാര്യക്ഷമാമായിടത്തൊക്കെ Torrent ഒരു സാങ്കേതിക വിജയം ആകും.
പുതിയ പല ROUTER കളും USB ഡ്രൈവില്‍ നിന്നും മീഡിയ streaming സൗകര്യം നല്‍കുന്നുണ്ട്. എന്നാല്‍ WD TV Live നല്‍കുന്ന Multi Format Playability ഏറ്റവും മെച്ചപ്പെട്ടതാണ് എന്നാണ് എന്റെ വിശ്വാസം. അതായത് അറിയപ്പെടുന്ന എല്ലാ തരത്തിലുള്ള മള്‍ടി മീഡിയ ഫയലുകളും ഇതിലൂടെ നിങ്ങള്ക്ക് കാണാനും കേള്കാനും സാധിക്കും. ഒരു വര്‍ഷത്തിലധികമായി ഇവ എന്റെ ഡിജിറ്റല്‍ ജീവിതത്തിന്റെ ഭാഗമാണ്. വീട്ടുപകരണങ്ങള്‍ നെറ്റ്‌വര്‍ക്ക് ചെയ്യുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട DLNA (Digital Living Network Alliance) എന്ന പൊതുമാന ദണ്ഡം പാലിച്ചു നിര്‍മിച്ചതാണ് ഈ രണ്ടു ഉപകരണങ്ങളും എന്ന പ്രത്യേകത കൂടെ ഇവക്കുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ലിങ്കുകള്‍ ക്ലിക്ക് ചെയ്തു വായിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ലിങ്കുകള്‍ ക്ലിക്ക് ചെയ്തു വായിക്കുക.
WD TV Live
My Book LIVE
ചില ടോര്രെന്റ്റ് കേന്ദ്രങ്ങള്‍
2011 ഓഗസ്റ്റ് 23, ചൊവ്വാഴ്ച
തേരാ പാരാ അണ്ണാ ഹസാരെ
| ഫോട്ടോ കടപ്പാട് : ശ്രീകാന്ത് കോളാരി |
അഴിമതി നിര്‍മാര്‍ജനത്തിന് ഇവിടെ മാറേണ്ടത് സവര്‍ണന്റെ പൊതു സമൂഹത്തോടുള്ള ചിന്താഗതിയാണ് എന്നതാണ് അടിസ്ഥാന കാര്യം. പൊതു സ്വത്ത് കൊള്ളയടിച്ചതിനു ശേഷം ദൈവത്തിനു കൈകൂലി നല്‍കി മോക്ഷം നേടാവുന്ന ഒരു ആത്മീയ വീക്ഷണം ഭാരതത്തിനു മാത്രം സ്വന്തം! നിലവിലുള്ള കാക്ക തൊള്ളായിരം അഴിമതി വിരുദ്ധ നിയമങ്ങളുടെ വലയിലും അഴിമതിക്കാര്‍ പെടാതെ പോകുന്നതിനു കാരണം ബ്രാഹ്മണ്യം നല്‍കിയ ഈ സവര്‍ണചിന്താഗതിയാണ്. പാവങ്ങളെ ചൂഷണം ചെയ്യുന്നതും ജാതീയമായ വേര്‍തിരിവും അടിസ്ഥാനമായ സവര്‍ണ സങ്കല്പങ്ങളില്‍ നിന്നും ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തെ മോചിപ്പിക്കാതെ ഒരു അഴിമതി വിരുദ്ധ നിയമവും ഇവിടെ മാറ്റങ്ങള്‍ ഉണ്ടാക്കില്ല. ഇന്ത്യയിലെ സവര്‍ണര്‍ക്കെതിരെ മിണ്ടാത്ത യോഗ കച്ചവടക്കാരന്‍ രാമദേവും കോര്‍പ്പറേറ്റ് അഴിമതിക്കെതിരെ ശബ്ദിക്കാത്ത അണ്ണാ ഹസാരെയും സവര്‍ണ ഹൈന്ദവതയുടെ ഇഷ്ട താരങ്ങള്‍ ആയി എന്നും നില കൊള്ളും.
വീര പുരുഷന്മാര്‍ , കുട്ടി ദൈവങ്ങള്‍ എന്നിവ ഭാരത സംസ്കാരത്തില്‍ പണ്ടേ ആധിപത്യം പുലര്‍ത്തി വരുന്നതിനാല്‍ സവര്‍ണര്‍ ഒരിക്കല്‍ ഇത്തരം സെലെബ്രിടികളെ സൃഷ്ടിച്ചാല്‍ അത് പിന്നീട് ദരിദ്രരും ഏറ്റെടുക്കും. അങ്ങിനെ തേരാ പാരാ അണ്ണാ ഹസാരെ രണ്ടാം ഗാന്ധിയായി വാഴ്തപ്പെടുകയായി. ഇങ്ങോരുടെ പരസ്യപെടുത്തിയ യുദ്ധം അഴിമതിക്കെതിരെ ആയതിനാല്‍ പൊതു സ്വീകാര്യത ഒരു പ്രശ്നവും അല്ല. എന്നാല്‍ മധ്യവര്‍ഗം, ഉപരിവര്‍ഗം എന്നിവ അടങ്ങുന്ന ഇന്ത്യന്‍ സവര്‍ണ സമൂഹം ദാരിദ്രക്ക് മേല്‍ സാമ്പത്തിക രാഷ്ട്രീയ മേല്‍കോയ്മ നില നിര്‍ത്തുന്നത് അഴിമതി നടത്തി കൊണ്ട് തന്നെയാണ് എന്ന സത്യം ഈ മാധ്യമ വാഴ്ച്ചക്കിടയില്‍ നാം, അവര്‍ണര്‍ മറക്കുന്നു.
പൊതു മുതല്‍, ഖനിജങ്ങള്‍ എന്നിവ മോഷ്ടിക്കുന്നതില്‍ ഭാരതീയ ജനതാ പാര്ടിക്കാരെ പോലെ മിടുക്ക് കൊണ്ഗ്രെസ്സുകാര്‍ക്ക് ഇന്നില്ല. അഴിമതി നടത്തുന്നവനു പിന്നീട് തോന്നുന്ന മാനുഷികമായ ഒരു കുറ്റ ബോധം ഉണ്ട്. അവന്‍ സ്വന്തം കാര്യങ്ങള്‍ കുറച്ചു ലക്ഷ്വറി ആയി തന്നെ നടത്തിയതിനു ശേഷം മനസ്സമാധാനത്തിനായി ഒരു ചെറിയ വിഹിതം ദൈവത്തിനു കാണിക്ക വെക്കും. ആന്ധ്രയിലെയും കര്‍ണാടകത്തിലെയും
വീര പുരുഷന്മാര്‍ , കുട്ടി ദൈവങ്ങള്‍ എന്നിവ ഭാരത സംസ്കാരത്തില്‍ പണ്ടേ ആധിപത്യം പുലര്‍ത്തി വരുന്നതിനാല്‍ സവര്‍ണര്‍ ഒരിക്കല്‍ ഇത്തരം സെലെബ്രിടികളെ സൃഷ്ടിച്ചാല്‍ അത് പിന്നീട് ദരിദ്രരും ഏറ്റെടുക്കും. അങ്ങിനെ തേരാ പാരാ അണ്ണാ ഹസാരെ രണ്ടാം ഗാന്ധിയായി വാഴ്തപ്പെടുകയായി. ഇങ്ങോരുടെ പരസ്യപെടുത്തിയ യുദ്ധം അഴിമതിക്കെതിരെ ആയതിനാല്‍ പൊതു സ്വീകാര്യത ഒരു പ്രശ്നവും അല്ല. എന്നാല്‍ മധ്യവര്‍ഗം, ഉപരിവര്‍ഗം എന്നിവ അടങ്ങുന്ന ഇന്ത്യന്‍ സവര്‍ണ സമൂഹം ദാരിദ്രക്ക് മേല്‍ സാമ്പത്തിക രാഷ്ട്രീയ മേല്‍കോയ്മ നില നിര്‍ത്തുന്നത് അഴിമതി നടത്തി കൊണ്ട് തന്നെയാണ് എന്ന സത്യം ഈ മാധ്യമ വാഴ്ച്ചക്കിടയില്‍ നാം, അവര്‍ണര്‍ മറക്കുന്നു.
പൊതു മുതല്‍, ഖനിജങ്ങള്‍ എന്നിവ മോഷ്ടിക്കുന്നതില്‍ ഭാരതീയ ജനതാ പാര്ടിക്കാരെ പോലെ മിടുക്ക് കൊണ്ഗ്രെസ്സുകാര്‍ക്ക് ഇന്നില്ല. അഴിമതി നടത്തുന്നവനു പിന്നീട് തോന്നുന്ന മാനുഷികമായ ഒരു കുറ്റ ബോധം ഉണ്ട്. അവന്‍ സ്വന്തം കാര്യങ്ങള്‍ കുറച്ചു ലക്ഷ്വറി ആയി തന്നെ നടത്തിയതിനു ശേഷം മനസ്സമാധാനത്തിനായി ഒരു ചെറിയ വിഹിതം ദൈവത്തിനു കാണിക്ക വെക്കും. ആന്ധ്രയിലെയും കര്‍ണാടകത്തിലെയും
ഖനിജങ്ങള്‍ കട്ടെടുത്തു നാലായിരം കോടി ലാഭം കൊയ്ത ആയ ബെല്ലാരി റെഡ് ഡി സഹോദരര്‍ ( കര്‍ണാടകത്തിലെ ഇവര്‍ ബി ജെ പി മന്ത്രിമാര്‍) അവയില്‍ നിന്നും ഒരു ശതമാനം ബാലാജി ദൈവത്തിനു കമ്മീഷന്‍ ആയി കൊടുത്തു. അങ്ങിനെ 45 കോടി വില മതിക്കുന്ന ഒരു രത്ന കിരീടം ആന്ധ്ര ദൈവത്തിനു സ്വന്തം ആയി.
ഇന്ത്യക്കാരന്റെ സ്വര്‍ണ രത്ന ഭ്രമം നമ്മുടെ സാമൂഹ്യ ജീവിതത്തെ മൊത്തം അസ്ഥിരപെടുതുന്ന ഒരു ധനശാസ്ത്ര സംന്ജ ആണ്. അഴിമതി പണം ഖര രൂപത്തില്‍ സൂക്ഷിക്കാന്‍ സ്വര്‍ണം തന്നെ ഏറ്റവും നല്ല മാര്‍ഗം. സ്ത്രീ ധനം എന്നതു സ്വര്‍ണമായി , എന്നും അവന്റെ സാമൂഹ്യ ജീവിതത്തെ കളങ്കപെടുത്തുന്നു. അങ്ങിനെ ദൈവങ്ങളുടെയും വിശ്വാസിയുടെയും സാധാരന്ക്കരന്റെയും സ്വര്‍ണ ഭ്രമം പൊതു സുരക്ഷയ്ക്ക് ഭീഷണിയായി നില കൊള്ളുന്നു.
യെദിയൂരപ്പയെ പോലുള്ള പേരും കള്ളന്മാര്‍ ജനാധിപത്യ രീതിയില്‍ തന്നെ പൊതു മുതല്‍ മോഷ്ടിച്ചെടുത്തു അവ ദൈവങ്ങളുമായി പങ്കു വെക്കുന്നു. അങ്ങിനെയാണ് ക്ഷേത്രങ്ങളില്‍ നിധികള്‍ കാല കാലങ്ങളായി രൂപപ്പെടുന്നത്. പാവങ്ങളുടെ സ്വത്ത് മോഷ്ടിച്ച് അവ ദൈവത്തിനു രത്നമായും സ്വര്‍ണം ആയും സമര്പിക്കുന്ന ഈ മത സങ്കല്പത്തില്‍ നിന്നും ഹൈന്ദവതയെ മോചിപ്പിക്കുംബോഴേ അവരിലെ ദരിദ്രരുടെ എണ്ണം കുറയുകയുള്ളൂ.
അമേരിക്കന്‍ കോര്‍പ്പറേറ്റ് മേധാവികള്‍ മാതാ അമ്രിതാനന്ത മയി എന്ന ആള്‍ ദൈവത്തിനു വെക്കുന്ന പണവും പൊതു മുതല്‍ മോഷ്ടിചെടുതത്തില്‍ നിന്നാണ്. എന്നാല്‍ അവയില്‍ നിന്നും ദരിദ്രര്‍ക്ക് ഒരു പങ്കു ചികിത്സാ സഹായം ആയോ മറ്റോ ലഭിക്കുന്നു എന്ന വ്യത്യാസം ഉണ്ട്.
പക്ഷെ വിഗ്രഹ ദൈവങ്ങള്‍ക്ക് കൊടുക്കുന്ന കൈക്കൂലി ദരിദ്രന്, ബാധ്യത ആയി മാറുന്നു. അവ ക്രയ വിക്രയം ചെയ്യാന്‍ പാടില്ലാത്ത അനാഥമായ സ്വത്തായി അനന്തപുരിയെ പോലുള്ള നഗരങ്ങളുടെ ദൈവ പെരുമ സൃഷ്ടിക്കുന്നു. ബ്രാഹ്മണ്യം ദൈവങ്ങളെ നന്നായി മാര്‍കെറ്റ് ചെയ്യുന്നു. അതിനാല്‍ ദാരിദ്ര്യവും വിശപ്പും മൂലം തളര്‍ന്ന അധസ്തിതന്‍ വീണ്ടും മുട്ടി വിളിക്കുന്നത് നിധി പെരുമയുള്ള, ബ്രാന്‍ഡ് സ്ഥാപിച്ച ദൈവങ്ങളെ മാത്രം.
ദാരിദ്ര്യം അകറ്റാന്‍ കഴിയാത്ത, വിശപ്പടക്കാന്‍ പര്യാപ്തമല്ലാത്ത ധനത്തിന്റെ ഉപയോഗം എന്താണ്? അഴിമതിയെ തടുക്കാന്‍ കഴിയാത്ത, മനുഷ്യരെ തുല്യരായി കാണാനാവാത്ത ദൈവ സങ്കല്‍പം എന്തിനാണ്?
തുടര്‍ വായനക്ക്
2011 ഫെബ്രുവരി 1, ചൊവ്വാഴ്ച
മുഹമ്മദ് കോയ മുനീര്‍ ബി ജെ പി യില്‍ ചേരുമോ?
![]() |
| കണ്ണടച്ച് ഇരുട്ടാക്കുന്ന മുനീറിന്റെ 'ആര്‍ട്ട് ഓഫ് ലിവിംഗ്' |
ലോകത്തെ എല്ലാ വലതുപക്ഷ രാഷ്ട്രീയക്ക്കാരും പാരമ്പര്യ പിന്തുടര്ച്ചക്ക് പ്രാധാന്യം നല്‍കാറുണ്ട്. അത് തന്നെയാണ് ഇവിടെയും കാണുന്നത്. ജവഹര്‍ ലാല്‍ നെഹ്രുവിന്റെ, കെ. കരുണാകരന്റെ, പാണക്കാട് പൂകോയ തങ്ങളുടെ വ്യക്തിത്വത്തെ കവച്ചു വെക്കുന്ന ഒന്നും അവരുടെ പിന്തുടര്ച്ചക്കാരില്‍ നിന്നും ഉണ്ടായിട്ടില്ല. എന്നിട്ടും അവരുടെ മക്കളൊക്കെ വലതുപക്ഷ രാഷ്ട്രീയത്തില്‍ കര പറ്റി. സമാനമായ രീതിയില്‍ ഒരു ഇന്‍സ്റ്റന്റ് നേതാവായി മാറിയ വ്യക്തിയാണ് എം.കെ മുനീര്‍. മുഹമ്മദ് കോയയും മുനീറും തമ്മിലുള്ള വ്യത്യാസം ഒരു ജനിതക പരിണാമം ആയി കണ്ടു അയാളെ 'പാട്ട് പാടി നടക്കാന്‍' ലീഗുകാര്‍ അനുവദിക്കണം.
![]() |
| ബാഫക്കി തങ്ങള്‍ |
![]() |
| പാണക്കാട് പൂകോയ തങ്ങള്‍ |
ബാഫക്കി തങ്ങളെ പോലെ ഇന്ന് വ്യക്തിയുടെ നേതൃത്വ ഗുണം, ബുദ്ധി, ധര്‍മനിഷ്ഠ എന്നിവ മാനദണ്ഡം ആക്കി നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ ലീഗുകാര്‍ തയ്യാറല്ല എന്നുള്ളതാണ് വാസ്തവം. പാക് ബന്ധം ലീഗില്‍ അതിശക്തമായി ആരോപിക്കപ്പെട്ട കാലത്ത് ചെറുത്തു നിന്ന പാണക്കാട് പൂകോയ തങ്ങളുടെ പിന്മുറക്കാരന്‍ എന്നതാണ് പാണക്കാട് ശിഹാബ് തങ്ങള്‍ക്കു പിന്നീട് ലീഗില്‍ നേതൃത്വം നേടാന്‍ സഹായിച്ച ഘടകം. എന്നാല്‍ ശിഹാബിന്റെ കാലത്ത് മലപ്പുറത്തിനു പുറത്തുള്ളവര്‍ ലീഗിന്റെ നേതൃനിരയില്‍ നിന്നും തഴയപ്പെട്ടു. അടിസ്ഥാന പരമായി ശിഹാബ് തങ്ങള്‍ നേതാവായി വളര്‍ന്നത് മുസ്ലിം സാമൂഹ്യ ചടങ്ങുകളില്‍ കൂടെ ആയിരുന്നു. ഒരു പ്രാസന്ഗികണോ മികച്ച നേതാവോ എഴുത്തുകാരനോ ആയിരുന്നില്ല കാണാന്‍ ചന്തമുള്ള ശിഹാബ്.
പള്ളി - മദ്രസ, അനാഥാലയങ്ങള്‍ തറകല്ലിടല്‍, സ്വര്‍ണകടകള്‍ തുറന്നു കൊടുക്കല്‍, മന്ത്രിക്കല്‍, നിക്കാഹ് കഴിച്ചു കൊടുക്കല്‍ തുടങ്ങിയ കൊച്ചു പരിപാടികളിലൂടെ ശിഹാബ് തങ്ങള്‍ കേരളത്തില്‍ ഏറെ പ്രശസ്തനായി. അറബ് ആകാരമുള്ള ശിഹാബിന്റെ സാന്നിധ്യം ഒരു അലങ്കാരമായി മുസ്ലിം മധ്യവര്‍ഗം കണ്ടു വന്നു. അപ്പോഴും ലീഗിലെ പിരിവും രാഷ്ട്രീയ തീരുമാനങ്ങളും കുഞ്ഞാലികുട്ടി കയ്യില്‍ ഒതുക്കി. സ്വന്തം അഭിപ്രായതോടൊപ്പം 'അല്ലേ തങ്ങളെ' എന്ന് കൂട്ടി പറഞ്ഞു അണികളെ കൊണ്ട് 'അള്ളാഹു അക്ബര്‍' പറയിക്കലാണ് കുഞ്ഞാലികുട്ടിയുടെ ജനാധിപത്യ രീതി.
ശിഹാബ് തങ്ങളുടെ തണലില്‍ വളര്‍ന്ന ലീഗിലെ കുഞ്ഞാലി കുട്ടി ഫാക്ടര്‍ സംഘാടക ശേഷിയിലും ചാണക്യ സൂത്രത്തിലും ഔന്നത്യം പുലര്‍ത്തി എന്നത് ശരിയാണ്. കുഞ്ഞാലി കുട്ടിയെ പോലെ 'ഒഴുക്കന്‍' അണികളെ കൂട്ടാനുള്ള ജാല വിദ്യ അറിയാവുന്നവര്‍ക്ക് വലതു പക്ഷ രാഷ്ട്രീയത്തില്‍ പെട്ടെന്ന് ഇടിച്ചു കയറാം. ഇതിനോടൊപ്പം തന്നെ മതത്തെ കുഞ്ഞാലികുട്ടി തന്റെ സ്വാര്‍ത്ഥ ലാഭത്തിനു തുടര്‍ച്ചയായി ഉപയോഗിച്ച് കൊണ്ടിരുന്നു. എന്നാല്‍ ബുദ്ധിയുടെ കാര്യത്തില്‍ കുഞ്ഞാലികുട്ടി തന്റെ അളിയനായ റൌഫിനെക്കാളും എത്രയോ പിറകിലാണെന്ന് ഇരുവരുടെയും പത്ര സമ്മേളനം കണ്ടാല്‍ ബോധ്യമാവും. (റൌഫ് ഒരു ലീഗ് നേതാവായിരുന്നുവെങ്കില്‍ കുഞ്ഞാലികുട്ടിക്ക് ഒരു പക്ഷെ സ്കോപ് നഷ്ടപ്പെട്ടേനെ!)
ഇതൊക്കെയാണെങ്കിലും കുഞ്ഞാലികുട്ടി ലീഗിലെ സാധാരണ അണികളുമായി എപ്പോഴും ബന്ധം കാത്തു സൂക്ഷിച്ചു. അതോടൊപ്പം സമ്പന്നരുടെ വ്യക്തി താല്പര്യങ്ങള്‍ സംരക്ഷിക്കുക വഴി തന്റെയും ആശ്രിതരുടെയും സാമ്പത്തികാവസ്ഥ മെച്ചപെടുതുകയും ചെയ്തു. വര്‍ഷങ്ങളായി അയാള്‍ക്ക് ചുറ്റും അഴിമതിക്കാരുടെ ഒരു ലീഗ് ആശ്രിത വൃന്ദം നില നില്കുന്നു എന്നതിനാല്‍ അയാള്‍ പാര്‍ടിയില്‍ കരുത്തു നേടി. കോടിയേരിയുടെ മകന്‍ ദുബൈയില്‍ ബിസിനസ് തരപെടുത്തിയ പോലെ കുഞ്ഞാലി കുട്ടിയുടെ മകന്‍ ഖത്തരിലും താവളം കണ്ടെത്തി. അങ്ങിനെ നമ്മള്‍ക്ക് ചുറ്റും കാണുന്ന ഒരു ശരാശരി രാഷ്ട്രീയക്കാരന്റെ ജീവിതം തന്നെയാണ് കുഞ്ഞാലികുട്ടിയും തുടരുന്നത്.
മന്ത്രിയെന്ന നിലയില്‍ കുഞ്ഞാലികുട്ടി പിന്നാക്ക ശക്തീകരണത്തെ ഫലത്തില്‍ തടയുകയാണ് ചെയ്തതെന്ന് വെള്ളാപള്ളി നടേശന്‍ പറയുന്നത് നമുക്ക് വിശ്വസിക്കേണ്ടിയിരിക്കുന്നു. കുഞ്ഞാലികുട്ടി പലപ്പോഴും ഒരു 'മുസ്ലിം നായരായി' ഭരണത്തില്‍ തുടര്‍ന്നു എന്നതല്ലാതെ അയാള്‍ പ്രതിനിധീകരിക്കുന്ന പിന്നാക്ക സമൂഹത്തിനു വേണ്ടി മൌലികമായ ഒന്നും ചെയ്തില്ല.
എന്നാല്‍ മുനീറിന്റെ ഇന്ത്യ വിഷന്‍ വീണ്ടും ഉന്നയിക്കുന്ന വിഷയം കുഞ്ഞാലി കുട്ടിയുടെ അഴിമതികളല്ല, പരസ്ത്രീ സംഗമം ആണ്. ലൈന്ഗികത ആസ്വദിക്കുന്നതില്‍ കാപട്യം സ്ഥിരമായി പുലര്‍ത്തുന്ന ഒരു സമൂഹമാണ് മലയാളികള്‍ എന്നതിനാല്‍ ഇത്തരം ആരോപണങ്ങള്‍ പെട്ടെന്ന് ജനശ്രദ്ധ പിടിച്ചു പറ്റും. ഇഷ്ടമുള്ള ഇണയുമായി പരസ്പര ധാരണയോടെ ലൈംഗിക ബന്ധത്തില്‍ എര്‍പെടുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്ന മലയാളി തക്കം കിട്ടിയാല്‍ തോണ്ടും എന്നത് വേറെ കാര്യം.
ഇവിടെ കുഞ്ഞാലി കുട്ടിയെ പോലെ സമൂഹത്തില്‍ ഉയര്‍ന്ന സ്വീകാര്യതയും പദവിയും ഉള്ള ഒരാള്‍ കോഴിക്കോട്ടെ ഒരു തെരുവ് വേശ്യ ആയ 'റെജീന' യെ ഭോഗിചു എന്ന് പറയുന്നത് സാമാന്യ ബുദ്ധിക്കു നിരക്കാത്ത ഒന്നാണ്. ഒരു നക്ഷത്ര വേശ്യയെ ഉപയോഗിക്കാന്‍ ത്രാണിയുള്ള ഒരാള്‍ എന്തിനു തെരുവിലെ ഒരു പെണ്ണിനെ ഭോഗിക്കുന്നു? നീല ലോഹിതദാസ നാടാര്‍ക്കും പി ജെ ജോസെഫിനുമെതിരെ പരാതി ഉന്നയിച്ച സ്തീകളില്‍ നിന്നും 'റജീന' എന്ന കഥാ പാത്രം എത്ര അകലെയാണ്? ലവ് ജിഹാദ് നടത്തി പ്രമോദ് എന്ന ഹിന്ദു മത വിശ്വാസിയെ കല്യാണം കഴിച്ച 'റെജീന' വാടകയ്ക്ക് ആരെയും പുലഭ്യം പറയുവാനുള്ള ശേഷിയുള്ള ഒരുത്തി ആണെന്ന് അവരുമായുള്ള ടി വി അഭിമുഖങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. കേരളത്തിലെ എല്ലാ ഉന്നത ലൈംഗിക അപവാദങ്ങളിലും പ്രതികള്‍ ആകേണ്ടി വരുന്നത് പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലെ മന്ത്രിമാരായിരുന്നു എന്നതിന് പിന്നില്‍ കാവിപടയുടെ ഒരു മാധ്യമ അജണ്ട ഉണ്ട്.
ലൈംഗിക ആരോപണങ്ങള്‍ നേരിട്ട കാഞ്ചി കാമകോടി ശങ്കരാചാര്യയെ പോലെയോ ആര്‍ എസ് എസ് നേതാവ് സുനില്‍ ജോഷിയെ പോലെയോ അവിവാഹിതനായി കഴിയുകയായിരുന്നില്ല കുഞ്ഞാലികുട്ടി. അയാള്‍ സ്വസ്ഥമായ ഒരു കുടുംബ ജീവിതം നയിച്ച് വരികയായിരുന്നു. വാജ്പയീ മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രി സ്ഥാനം കയാളിയിരുന്ന സ്വാമി ചിന്മയാനന്ദ എന്ന അവിവാഹിതനായ ബി ജെ പി നേതാവ്, ഉത്തര പ്രദേശത്തെ തന്റെ ആശ്രമത്തില്‍ ഒരു അന്തെവാസിയെ സ്ഥിരമായി കാമാപൂര്തീകരണത്തിന് വിധേയമാക്കിയ കേസും ഇവിടെ മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. കൂടാതെ പരസ്ത്രീഗമനം നടത്തിയത്തിനു വ്യക്തമായ തെളിവുകളുള്ള, വിവാഹിതനായ, കര്‍ണാടകത്തിലെ ബി ജെ പി നേതാവ് എം പി രേണുകാചാര്യ ഇന്ന് യെദിയൂരപ്പ മന്ത്രിസഭയിലെ കാബിനെറ്റ് മന്ത്രിയാണ് എന്നും ഓര്‍ക്കുക. 'ധര്‍മ പുരാണം' വിളമ്പുന്ന കേരളത്തിലെ ഒരൊറ്റ മാധ്യമ വിദഗ്ദ്ധനും ആ കഥ നമ്മോടു പറയില്ല!
ബി ജെ പി മന്ത്രി, എം പി രേണുകാചാര്യ തന്നെ കാമാസക്തിയോടെ ചുംബിക്കുന്ന ചിത്രങ്ങള്‍ ജയ ലക്ഷ്മി എന്ന നേഴ്സ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നു (മെയ് 2007 Times of India) |
മുനീര്‍ സംഘപരിവാരത്തിന്റെ തടവറയില്‍
| സ്വന്തം ചാനലില്‍ ഒന്ന് പാടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത മുനീര്‍ 'അമ്മയുടെ' ചാനലില്‍! |
എം കെ മുനീറിന്റെ വ്യക്തി ദൌര്‍ബല്യങ്ങള്‍ എന്താണ്? സത്യത്തില്‍ ഇത് കൂടുതല്‍ മനസ്സിലാകിയിട്ടുള്ളത് സംഘ പരിവാരമാണ്. അവര്‍ ഇയാളെ ബ്ലാക്ക് മെയിലിങ്ങിനു വിധേയമാക്കുന്നു എന്ന് വേണം കരുതാന്‍. 'ഫാസിസത്തെ ചെറുക്കാന്‍' ലീഗുകാരുടെ മൂലധനത്തോടെ തുടങ്ങിയ ചാനലില്‍ സംഘ പരിവാരികള്‍ എങ്ങിനെ ബഹു ഭൂരിപക്ഷം നേടി? ഇന്ത്യാ വിഷനില്‍ ആര്‍ എസ് എസ്സുകാര്‍ അല്ലാത്ത എത്ര പേരുണ്ട്? അറിയപ്പെടുന്ന സംഘ പരിവാര - മൊസാദ് ബന്ധമുള്ള സുബ്രമണ്യന്‍ സ്വാമിയെ പോലുള്ളവരു എന്ത് കൊണ്ട് ഇന്ത്യയിലെ ഇസ്രേയല്‍ ആയുധ കച്ചവട ലോബിക്കുവേണ്ടി മുനീറിന്റെ ചാനല്‍ ഉപയോഗപ്പെടുത്തുന്നു? എന്ത് കൊണ്ട് മുനീര്‍ തന്റെ ഇന്ത്യ വിഷന്‍ എഡിറ്റോറിയല്‍ ടീമിനെ സ്വന്തം പാര്‍ടിക്കുമപ്പുറം വിശ്വസിക്കുന്നു? ലിംഗമാറ്റം സാഹിത്യ കലയാക്കിയ, ചാനലില്‍ വാരാന്ത്യം കാവി കവടി നിരത്തുന്ന ജയശങ്കര്‍ ആരുടെ ആളാണ്? മുനീര്‍ എപ്പോഴെങ്കിലും ഇത് അന്വേഷിച്ചുവോ? മുനീര്‍ പണ്ട് എഴുതിയ ഒരു ഒലിവ് കിതാബ് പ്രകാരം ആര്‍ എസ് എസ്സുകാര്‍ ഫാസിസ്റ്റുകള്‍ ആണ് എന്നതാണ് മറ്റൊരു തമാശ.
![]() |
| ഇന്ത്യ വിഷന്‍ : സംഘ പരിവാരത്തിന്റെ നേതാക്കള്‍ക്ക് സംവദിക്കാനുള്ള വേദി |
മറ്റു പല മക്കള്‍ താര നിര്‍മിതി പോലെ പോലെ തന്നെ മുനീറിന്റെ രാഷ്ട്രീയ പ്രവേശനം ഒരു കേരള യാത്രയോടെ ഉണ്ടാക്കിയതാണ്. കേരളത്തിലെ മെഡിക്കല്‍ കോളേജില്‍ ചേരാന്‍ ആവശ്യമായ മാര്‍ക്ക് തരപ്പെടാതെ അന്യ സംസ്ഥാനതാണ് മുനീര്‍ മെഡിക്കല്‍ പഠനം തുടങ്ങുന്നത്. സി. എച്ചിന്റെ മരണ ശേഷം കേരള സര്‍ക്കാര്‍ ഭരണപരമായി എടുത്ത ഒരു തീരുമാനത്തിന്റെ ഭാഗമായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മുനീറിന് തുടര്‍ പഠനം ലഭിച്ചു. പഠന കാലത്ത് മുനീറിന് രാഷ്ട്രീയ പ്രവര്‍ത്തനം വലിയ പഥ്യം ആയിരിന്നില്ല. എം എസ് എഫിലെ ഒരു ഗ്രൂപ്പ് വഴക്കില്‍ 'പൊതുസമ്മതന്‍' സ്ഥാനാര്‍ഥിയായി മുനീറിനെ സംസ്ഥാന പ്രസിഡണ്ട് ആക്കാന്‍ എം എസ് എഫുകാര്‍ ശ്രമം നടത്തവേ, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായി മുനീര്‍ പെട്ടെന്ന് വാഴ്തപ്പെട്ടതായിരുന്നു. മുനീറിന്റെ പേരിനു മുന്‍പുള്ള ഡോ. എന്ന അക്ഷരങ്ങളും സി എച് മുഹമ്മദ് കോയയുടെ മകനെന്നുള്ള പാരമ്പര്യവും ആണ് പാണക്കാട് തങ്ങമാരെ ഇതിനു പ്രേരിപിച്ചത്.
| സി എച് മുഹമ്മദ് കോയ |
സി എച്ച് മുഹമ്മദ് കോയയുടെ യാതൊരു നേതൃത്വ പാടവവും തന്റെ പൊതു ജീവിതത്തില്‍ ഇന്നേ വരെ പ്രദര്‍ശിപ്പിക്കാത്ത മുനീറിനു ചാനലുണ്ടാക്കാന്‍ പിരിവു കൊടുത്ത ലീഗുകാര്‍ ഇപ്പോള്‍ വെട്ടില്‍ ആയിരിക്കുകയാണ്. 2003 ല്‍ ഇന്ത്യ വിഷന്‍ എന്ന ടെലിവിഷന്‍ ചാനല്‍ പ്രക്ഷേപണം ആരംഭിക്കുന്നതിനു മുമ്പ് എം കെ മുനീര്‍ അതിനു മൂലധനം കണ്ടെത്തിയത് മുഖ്യമായും ഗള്‍ഫിലെ കൊച്ചു ചായകടകള്‍, പല ചരക്കു കടകള്‍ എന്നിവ നടത്തുന്ന മുസ്ലിം ലീഗുകാരായ സാധുക്കളില്‍ നിന്നായിരുന്നു. മുനീര്‍ അവരോടന്നു ഒരു വാഗ്ദാനം നല്‍കിയിരുന്നു. ഇന്ത്യവിഷന്‍ നിഷ്പക്ഷമായ മാധ്യമമായി നില നില്കുമെന്നും 'ഫാസിസത്തെ പ്രതിരോധിക്കുമെന്നും' ആയിരുന്നു അത്. ഇവിടെയാണ് മുനീറിന്റെ ഭരണപരമായ ദൌര്‍ബല്യം നാം കാണുന്നത്. ചാനല്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഈ പ്രഖ്യാപിത ലക്‌ഷ്യം കണ്ടെത്താന്‍ പറ്റിയ മാധ്യമ പ്രവര്‍ത്തകരെ നിയമിക്കുന്ന പണി മുനീറിനില്ലേ?
നിക്ഷേപകരുടെ വിശ്വാസം മുന്‍ നിര്‍ത്തിയാണ് ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത് ഇപ്പോഴും തുടരുന്നത് എന്ന് മുനീര്‍ പറയുമ്പോള്‍ അവരുടെ ഈ വിശ്വാസം മുനീര്‍ എന്നെങ്കിലും പരിരക്ഷിച്ചുവോ എന്നൊരു ചോദ്യം വരുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം എന്ന പേരില്‍ കൈ കഴുകാവുന്ന രീതിയില്‍ അല്ല 'ഇന്ത്യാ വിഷന്‍' പ്രവര്‍ത്തിക്കുന്നതെന്ന് വൈസ് ചെയര്‍മാനായിരുന്ന പി വി ഗംഗാധരന്‍ വരെ പറയുന്നു. ഗംഗാധരന്‍ മാതൃഭുമിയുടെ ഡയറക്ടര്‍ കൂടെയാണ് എന്ന് ഓര്‍ക്കുക. ഗത്യന്തരമില്ലാതെ മുനീറിന് തന്നെ കുഞ്ഞാലികുട്ടി വാര്‍ത്തയുമായി ബന്ധപ്പെട്ടു ലീഗുകാരന്‍ എന്ന നിലയില്‍ മറ്റൊന്ന് പറയേണ്ടി വരുന്നു. തന്റെ വാപ്പയെ പോലെ ലീഗിന് വേണ്ടി 'ചോരയും നീരും' നല്‍കുമെന്ന് പച്ച കള്ളം പറയുന്നു! ലീഗിന്റെ ചോരയെടുത്തു നഷ്ടത്തിലോടുന്ന ചാനലിനു നീര് കൊടുക്കുന്ന മുനീറിന്റെ 'ആര്‍ട്ട് ഓഫ് ലിവിംഗ്' ലീഗുകാര്‍ എത്ര കാലം സഹിക്കും?
| മുനീര്‍, കുഞ്ഞാലി കുട്ടി, ഹൈദരാലി തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍ |
ഇന്ത്യയില്‍ പത്ര പ്രവര്‍ത്തകര്‍ക്ക് ഏറ്റവും സ്വാതന്ത്ര്യം നല്‍കുന്ന ഒരു വ്യക്തി ഹിന്ദുവിലെ എന്‍. റാം ആണ്. അദ്ദേഹം ഒരു പാര്‍ടിയുടെയും നേതാവല്ല്ല. അയാള്‍ തെരഞ്ഞെടുക്കുന്ന പത്ര പ്രവര്‍ത്തകര്‍ സിംഹഭാഗവും സവര്‍ണരായാല്‍ പോലും അവര്‍ക്ക് ഒരു പൊതു സമീപനമുണ്ട്, അത് അവരുടെ ഇടതു പക്ഷ സ്വഭാവമാണ്. എന്നാല്‍ മുനീറിന്റെ ചാനലിന്റെ പൊതു സമീപനം 'കാവി മയം' ആണ്. മുനീര്‍ അതിനെ 'മാധ്യമ സ്വാതന്ത്ര്യം" എന്ന് വിളിക്കുന്നു!
ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് ആണല്ലോ കേരളത്തിലെ ഏറ്റവും പ്രേക്ഷകരുള്ള ചാനല്‍. അതിന്റെ ഉടമസ്ഥന്‍ രാജീവ് ചന്ദ്രശേഖര്‍ ബി ജെ പിയുടെ രാജ്യസഭാ അംഗം കൂടെയാണ്. ആര്‍ എസ് എസ് അജണ്ടകള്‍ കേരളത്തില്‍ ഏഷ്യാനെറ്റ് എത്ര ഭംഗിയായി നടപ്പാക്കുന്നു.
സംഘ പരിവാരത്തിനെതിരെയുള്ള വാര്‍ത്തകള്‍ എത്ര സമര്‍ത്ഥമായി ഏഷ്യാനെറ്റ് ന്യൂസ് പൂഴ്ത്തി വെക്കുന്നു. എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസ് പ്രേഷകരുടെ എണ്ണം എന്ത് കൊണ്ട് ഇന്ത്യ വിഷനെക്കാള്‍ കൂടുതലാണ്? ഈ മാധ്യമ ബാല പാഠം മനസ്സിലാക്കാന്‍ കഴിയാത്ത മുനീര്‍ എങ്ങിനെയാണ് 'ഫാസിസത്തെ പ്രതിരോധിക്കുന്ന' മാധ്യമം എന്ന നിലയില്‍ അതിനു മൂലധനം നല്‍കിയ നിക്ഷേപകരുടെ മുന്നില്‍ തല ഉയര്‍ത്തി നില്കാനാവുക ? ഇതല്ലേ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ 'ദ്വന്ദ വ്യക്തിത്വം ' എന്ന എ കെ ആന്റണിക്ക് മുമ്പ് ഉണ്ടായിരുന്ന രാഷ്ട്രീയ രോഗം?
![]() |
| മുനീര്‍ എന്ന അതിജീവനകലയുടെ ആരാധകന്‍ |
നേതൃത്വ ഗുണമില്ലാത്ത ഹൈദരാലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവരുടെ പിന്തുടര്‍ച്ച രോഗം മാറാതെ, പാര്‍ടി ജനാധിപത്യ വല്‍കരിക്കപെടാതെ ലീഗുകാര്‍ക്ക് അവര്‍ പ്രതിനീധികരിക്കുന്ന സമൂഹത്തെ ശാക്തീകരിക്കാന്‍ ആവില്ല എന്നത് വേറെ കാര്യം. പിന്നാക്ക രാഷ്ട്രീയം സമൂലമായ ഒരു പരിവര്‍ത്തനം ആവശ്യപ്പെടുന്ന ഒരു കാലഘട്ടമാണിത്. മുന്നാക്ക വര്‍ഗം ഇപ്പോള്‍ രാഷ്ട്രീയത്തിലും ഭരണ സംവിധാനത്തിലും കൊടും ചതികളുള്ള 'ചാണക്യ സൂത്രം' പ്രയോഗിച്ചു അവര്‍ണരെ പിളര്തുകയാണ്. പിന്നാക്ക സമൂഹത്തിനു പ്രാതിനിധ്യം കുറഞ്ഞ ഉന്നത ഉദ്യോഗസ്ഥ വൃന്ദം, മാധ്യമങ്ങള്‍, കോടതികള്‍, എന്നിവയിലൂടെയാണ് ഇപ്പോള്‍ സവര്‍ണര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ നിയന്ത്രിക്കുന്നത്. സവര്‍ണന്‍ വിളമ്പുന്ന ധര്‍മം അവര്‍ ഒരിക്കലും പാലിക്കാറില്ല എന്നിരിക്കെ പിന്നാക്ക സമൂഹം മാത്രം എന്തിനു അത് പാലിക്കണം?
2011 ജനുവരി 30, ഞായറാഴ്‌ച
ദലിത് വേട്ടയ്ക്കെതിരേ സെലീന പ്രക്കാനം
ദലിത് വേട്ടയ്ക്കെതിരേ ഡി.എച്ച്.ആര്‍.എം സംസ്ഥാന ഓര്‍ഗനൈസര്‍ സെലീന പ്രക്കാനം നയിക്കുന്ന പ്രചാരണജാഥ ഇന്നു പത്തനംതിട്ടയില്‍ നിന്നാരംഭിക്കും. സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മാഹുതി ചെയ്ത ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകന്‍ കൊടുമണ്‍ കാരിക്കല്‍ കോളനിയിലെ അജിത്തിന്റെ കുഴിമാടത്തില്‍ നിന്ന് ആരംഭിക്കുന്ന ജാഥ കേരളത്തിലെ മുഴുവന്‍ ദലിത് കോളനികളിലും പ്രചാരണം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ദലിതര്‍ക്കു നേരെയുള്ള പോലിസ്-സി.പി.എം പ്രവര്‍ത്തകരുടെ അക്രമത്തിനെതിരേ നടപടി സ്വീകരിക്കുക, ദലിത് വേട്ടക്കെതിരേ സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തിനു പരിഹാരം കാണുക എന്നീ വിഷയങ്ങളുന്നയിച്ചാണ് ജാഥ.
ദലിതര്‍ക്കു നേരെയുള്ള പോലിസ്-സി.പി.എം പ്രവര്‍ത്തകരുടെ അക്രമത്തിനെതിരേ നടപടി സ്വീകരിക്കുക, ദലിത് വേട്ടക്കെതിരേ സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തിനു പരിഹാരം കാണുക എന്നീ വിഷയങ്ങളുന്നയിച്ചാണ് ജാഥ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)








