![]() |
കണ്ണടച്ച് ഇരുട്ടാക്കുന്ന മുനീറിന്റെ 'ആര്‍ട്ട് ഓഫ് ലിവിംഗ്' |
ലോകത്തെ എല്ലാ വലതുപക്ഷ രാഷ്ട്രീയക്ക്കാരും പാരമ്പര്യ പിന്തുടര്ച്ചക്ക് പ്രാധാന്യം നല്‍കാറുണ്ട്. അത് തന്നെയാണ് ഇവിടെയും കാണുന്നത്. ജവഹര്‍ ലാല്‍ നെഹ്രുവിന്റെ, കെ. കരുണാകരന്റെ, പാണക്കാട് പൂകോയ തങ്ങളുടെ വ്യക്തിത്വത്തെ കവച്ചു വെക്കുന്ന ഒന്നും അവരുടെ പിന്തുടര്ച്ചക്കാരില്‍ നിന്നും ഉണ്ടായിട്ടില്ല. എന്നിട്ടും അവരുടെ മക്കളൊക്കെ വലതുപക്ഷ രാഷ്ട്രീയത്തില്‍ കര പറ്റി. സമാനമായ രീതിയില്‍ ഒരു ഇന്‍സ്റ്റന്റ് നേതാവായി മാറിയ വ്യക്തിയാണ് എം.കെ മുനീര്‍. മുഹമ്മദ് കോയയും മുനീറും തമ്മിലുള്ള വ്യത്യാസം ഒരു ജനിതക പരിണാമം ആയി കണ്ടു അയാളെ 'പാട്ട് പാടി നടക്കാന്‍' ലീഗുകാര്‍ അനുവദിക്കണം.
![]() |
ബാഫക്കി തങ്ങള്‍ |
![]() |
പാണക്കാട് പൂകോയ തങ്ങള്‍ |
ബാഫക്കി തങ്ങളെ പോലെ ഇന്ന് വ്യക്തിയുടെ നേതൃത്വ ഗുണം, ബുദ്ധി, ധര്‍മനിഷ്ഠ എന്നിവ മാനദണ്ഡം ആക്കി നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ ലീഗുകാര്‍ തയ്യാറല്ല എന്നുള്ളതാണ് വാസ്തവം. പാക് ബന്ധം ലീഗില്‍ അതിശക്തമായി ആരോപിക്കപ്പെട്ട കാലത്ത് ചെറുത്തു നിന്ന പാണക്കാട് പൂകോയ തങ്ങളുടെ പിന്മുറക്കാരന്‍ എന്നതാണ് പാണക്കാട് ശിഹാബ് തങ്ങള്‍ക്കു പിന്നീട് ലീഗില്‍ നേതൃത്വം നേടാന്‍ സഹായിച്ച ഘടകം. എന്നാല്‍ ശിഹാബിന്റെ കാലത്ത് മലപ്പുറത്തിനു പുറത്തുള്ളവര്‍ ലീഗിന്റെ നേതൃനിരയില്‍ നിന്നും തഴയപ്പെട്ടു. അടിസ്ഥാന പരമായി ശിഹാബ് തങ്ങള്‍ നേതാവായി വളര്‍ന്നത് മുസ്ലിം സാമൂഹ്യ ചടങ്ങുകളില്‍ കൂടെ ആയിരുന്നു. ഒരു പ്രാസന്ഗികണോ മികച്ച നേതാവോ എഴുത്തുകാരനോ ആയിരുന്നില്ല കാണാന്‍ ചന്തമുള്ള ശിഹാബ്.
പള്ളി - മദ്രസ, അനാഥാലയങ്ങള്‍ തറകല്ലിടല്‍, സ്വര്‍ണകടകള്‍ തുറന്നു കൊടുക്കല്‍, മന്ത്രിക്കല്‍, നിക്കാഹ് കഴിച്ചു കൊടുക്കല്‍ തുടങ്ങിയ കൊച്ചു പരിപാടികളിലൂടെ ശിഹാബ് തങ്ങള്‍ കേരളത്തില്‍ ഏറെ പ്രശസ്തനായി. അറബ് ആകാരമുള്ള ശിഹാബിന്റെ സാന്നിധ്യം ഒരു അലങ്കാരമായി മുസ്ലിം മധ്യവര്‍ഗം കണ്ടു വന്നു. അപ്പോഴും ലീഗിലെ പിരിവും രാഷ്ട്രീയ തീരുമാനങ്ങളും കുഞ്ഞാലികുട്ടി കയ്യില്‍ ഒതുക്കി. സ്വന്തം അഭിപ്രായതോടൊപ്പം 'അല്ലേ തങ്ങളെ' എന്ന് കൂട്ടി പറഞ്ഞു അണികളെ കൊണ്ട് 'അള്ളാഹു അക്ബര്‍' പറയിക്കലാണ് കുഞ്ഞാലികുട്ടിയുടെ ജനാധിപത്യ രീതി.
ശിഹാബ് തങ്ങളുടെ തണലില്‍ വളര്‍ന്ന ലീഗിലെ കുഞ്ഞാലി കുട്ടി ഫാക്ടര്‍ സംഘാടക ശേഷിയിലും ചാണക്യ സൂത്രത്തിലും ഔന്നത്യം പുലര്‍ത്തി എന്നത് ശരിയാണ്. കുഞ്ഞാലി കുട്ടിയെ പോലെ 'ഒഴുക്കന്‍' അണികളെ കൂട്ടാനുള്ള ജാല വിദ്യ അറിയാവുന്നവര്‍ക്ക് വലതു പക്ഷ രാഷ്ട്രീയത്തില്‍ പെട്ടെന്ന് ഇടിച്ചു കയറാം. ഇതിനോടൊപ്പം തന്നെ മതത്തെ കുഞ്ഞാലികുട്ടി തന്റെ സ്വാര്‍ത്ഥ ലാഭത്തിനു തുടര്‍ച്ചയായി ഉപയോഗിച്ച് കൊണ്ടിരുന്നു. എന്നാല്‍ ബുദ്ധിയുടെ കാര്യത്തില്‍ കുഞ്ഞാലികുട്ടി തന്റെ അളിയനായ റൌഫിനെക്കാളും എത്രയോ പിറകിലാണെന്ന് ഇരുവരുടെയും പത്ര സമ്മേളനം കണ്ടാല്‍ ബോധ്യമാവും. (റൌഫ് ഒരു ലീഗ് നേതാവായിരുന്നുവെങ്കില്‍ കുഞ്ഞാലികുട്ടിക്ക് ഒരു പക്ഷെ സ്കോപ് നഷ്ടപ്പെട്ടേനെ!)
ഇതൊക്കെയാണെങ്കിലും കുഞ്ഞാലികുട്ടി ലീഗിലെ സാധാരണ അണികളുമായി എപ്പോഴും ബന്ധം കാത്തു സൂക്ഷിച്ചു. അതോടൊപ്പം സമ്പന്നരുടെ വ്യക്തി താല്പര്യങ്ങള്‍ സംരക്ഷിക്കുക വഴി തന്റെയും ആശ്രിതരുടെയും സാമ്പത്തികാവസ്ഥ മെച്ചപെടുതുകയും ചെയ്തു. വര്‍ഷങ്ങളായി അയാള്‍ക്ക് ചുറ്റും അഴിമതിക്കാരുടെ ഒരു ലീഗ് ആശ്രിത വൃന്ദം നില നില്കുന്നു എന്നതിനാല്‍ അയാള്‍ പാര്‍ടിയില്‍ കരുത്തു നേടി. കോടിയേരിയുടെ മകന്‍ ദുബൈയില്‍ ബിസിനസ് തരപെടുത്തിയ പോലെ കുഞ്ഞാലി കുട്ടിയുടെ മകന്‍ ഖത്തരിലും താവളം കണ്ടെത്തി. അങ്ങിനെ നമ്മള്‍ക്ക് ചുറ്റും കാണുന്ന ഒരു ശരാശരി രാഷ്ട്രീയക്കാരന്റെ ജീവിതം തന്നെയാണ് കുഞ്ഞാലികുട്ടിയും തുടരുന്നത്.
മന്ത്രിയെന്ന നിലയില്‍ കുഞ്ഞാലികുട്ടി പിന്നാക്ക ശക്തീകരണത്തെ ഫലത്തില്‍ തടയുകയാണ് ചെയ്തതെന്ന് വെള്ളാപള്ളി നടേശന്‍ പറയുന്നത് നമുക്ക് വിശ്വസിക്കേണ്ടിയിരിക്കുന്നു. കുഞ്ഞാലികുട്ടി പലപ്പോഴും ഒരു 'മുസ്ലിം നായരായി' ഭരണത്തില്‍ തുടര്‍ന്നു എന്നതല്ലാതെ അയാള്‍ പ്രതിനിധീകരിക്കുന്ന പിന്നാക്ക സമൂഹത്തിനു വേണ്ടി മൌലികമായ ഒന്നും ചെയ്തില്ല.
എന്നാല്‍ മുനീറിന്റെ ഇന്ത്യ വിഷന്‍ വീണ്ടും ഉന്നയിക്കുന്ന വിഷയം കുഞ്ഞാലി കുട്ടിയുടെ അഴിമതികളല്ല, പരസ്ത്രീ സംഗമം ആണ്. ലൈന്ഗികത ആസ്വദിക്കുന്നതില്‍ കാപട്യം സ്ഥിരമായി പുലര്‍ത്തുന്ന ഒരു സമൂഹമാണ് മലയാളികള്‍ എന്നതിനാല്‍ ഇത്തരം ആരോപണങ്ങള്‍ പെട്ടെന്ന് ജനശ്രദ്ധ പിടിച്ചു പറ്റും. ഇഷ്ടമുള്ള ഇണയുമായി പരസ്പര ധാരണയോടെ ലൈംഗിക ബന്ധത്തില്‍ എര്‍പെടുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്ന മലയാളി തക്കം കിട്ടിയാല്‍ തോണ്ടും എന്നത് വേറെ കാര്യം.
ഇവിടെ കുഞ്ഞാലി കുട്ടിയെ പോലെ സമൂഹത്തില്‍ ഉയര്‍ന്ന സ്വീകാര്യതയും പദവിയും ഉള്ള ഒരാള്‍ കോഴിക്കോട്ടെ ഒരു തെരുവ് വേശ്യ ആയ 'റെജീന' യെ ഭോഗിചു എന്ന് പറയുന്നത് സാമാന്യ ബുദ്ധിക്കു നിരക്കാത്ത ഒന്നാണ്. ഒരു നക്ഷത്ര വേശ്യയെ ഉപയോഗിക്കാന്‍ ത്രാണിയുള്ള ഒരാള്‍ എന്തിനു തെരുവിലെ ഒരു പെണ്ണിനെ ഭോഗിക്കുന്നു? നീല ലോഹിതദാസ നാടാര്‍ക്കും പി ജെ ജോസെഫിനുമെതിരെ പരാതി ഉന്നയിച്ച സ്തീകളില്‍ നിന്നും 'റജീന' എന്ന കഥാ പാത്രം എത്ര അകലെയാണ്? ലവ് ജിഹാദ് നടത്തി പ്രമോദ് എന്ന ഹിന്ദു മത വിശ്വാസിയെ കല്യാണം കഴിച്ച 'റെജീന' വാടകയ്ക്ക് ആരെയും പുലഭ്യം പറയുവാനുള്ള ശേഷിയുള്ള ഒരുത്തി ആണെന്ന് അവരുമായുള്ള ടി വി അഭിമുഖങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. കേരളത്തിലെ എല്ലാ ഉന്നത ലൈംഗിക അപവാദങ്ങളിലും പ്രതികള്‍ ആകേണ്ടി വരുന്നത് പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലെ മന്ത്രിമാരായിരുന്നു എന്നതിന് പിന്നില്‍ കാവിപടയുടെ ഒരു മാധ്യമ അജണ്ട ഉണ്ട്.
ലൈംഗിക ആരോപണങ്ങള്‍ നേരിട്ട കാഞ്ചി കാമകോടി ശങ്കരാചാര്യയെ പോലെയോ ആര്‍ എസ് എസ് നേതാവ് സുനില്‍ ജോഷിയെ പോലെയോ അവിവാഹിതനായി കഴിയുകയായിരുന്നില്ല കുഞ്ഞാലികുട്ടി. അയാള്‍ സ്വസ്ഥമായ ഒരു കുടുംബ ജീവിതം നയിച്ച് വരികയായിരുന്നു. വാജ്പയീ മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രി സ്ഥാനം കയാളിയിരുന്ന സ്വാമി ചിന്മയാനന്ദ എന്ന അവിവാഹിതനായ ബി ജെ പി നേതാവ്, ഉത്തര പ്രദേശത്തെ തന്റെ ആശ്രമത്തില്‍ ഒരു അന്തെവാസിയെ സ്ഥിരമായി കാമാപൂര്തീകരണത്തിന് വിധേയമാക്കിയ കേസും ഇവിടെ മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. കൂടാതെ പരസ്ത്രീഗമനം നടത്തിയത്തിനു വ്യക്തമായ തെളിവുകളുള്ള, വിവാഹിതനായ, കര്‍ണാടകത്തിലെ ബി ജെ പി നേതാവ് എം പി രേണുകാചാര്യ ഇന്ന് യെദിയൂരപ്പ മന്ത്രിസഭയിലെ കാബിനെറ്റ് മന്ത്രിയാണ് എന്നും ഓര്‍ക്കുക. 'ധര്‍മ പുരാണം' വിളമ്പുന്ന കേരളത്തിലെ ഒരൊറ്റ മാധ്യമ വിദഗ്ദ്ധനും ആ കഥ നമ്മോടു പറയില്ല!
ബി ജെ പി മന്ത്രി, എം പി രേണുകാചാര്യ തന്നെ കാമാസക്തിയോടെ ചുംബിക്കുന്ന ചിത്രങ്ങള്‍ ജയ ലക്ഷ്മി എന്ന നേഴ്സ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നു (മെയ് 2007 Times of India) |
മുനീര്‍ സംഘപരിവാരത്തിന്റെ തടവറയില്‍
സ്വന്തം ചാനലില്‍ ഒന്ന് പാടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത മുനീര്‍ 'അമ്മയുടെ' ചാനലില്‍! |
എം കെ മുനീറിന്റെ വ്യക്തി ദൌര്‍ബല്യങ്ങള്‍ എന്താണ്? സത്യത്തില്‍ ഇത് കൂടുതല്‍ മനസ്സിലാകിയിട്ടുള്ളത് സംഘ പരിവാരമാണ്. അവര്‍ ഇയാളെ ബ്ലാക്ക് മെയിലിങ്ങിനു വിധേയമാക്കുന്നു എന്ന് വേണം കരുതാന്‍. 'ഫാസിസത്തെ ചെറുക്കാന്‍' ലീഗുകാരുടെ മൂലധനത്തോടെ തുടങ്ങിയ ചാനലില്‍ സംഘ പരിവാരികള്‍ എങ്ങിനെ ബഹു ഭൂരിപക്ഷം നേടി? ഇന്ത്യാ വിഷനില്‍ ആര്‍ എസ് എസ്സുകാര്‍ അല്ലാത്ത എത്ര പേരുണ്ട്? അറിയപ്പെടുന്ന സംഘ പരിവാര - മൊസാദ് ബന്ധമുള്ള സുബ്രമണ്യന്‍ സ്വാമിയെ പോലുള്ളവരു എന്ത് കൊണ്ട് ഇന്ത്യയിലെ ഇസ്രേയല്‍ ആയുധ കച്ചവട ലോബിക്കുവേണ്ടി മുനീറിന്റെ ചാനല്‍ ഉപയോഗപ്പെടുത്തുന്നു? എന്ത് കൊണ്ട് മുനീര്‍ തന്റെ ഇന്ത്യ വിഷന്‍ എഡിറ്റോറിയല്‍ ടീമിനെ സ്വന്തം പാര്‍ടിക്കുമപ്പുറം വിശ്വസിക്കുന്നു? ലിംഗമാറ്റം സാഹിത്യ കലയാക്കിയ, ചാനലില്‍ വാരാന്ത്യം കാവി കവടി നിരത്തുന്ന ജയശങ്കര്‍ ആരുടെ ആളാണ്? മുനീര്‍ എപ്പോഴെങ്കിലും ഇത് അന്വേഷിച്ചുവോ? മുനീര്‍ പണ്ട് എഴുതിയ ഒരു ഒലിവ് കിതാബ് പ്രകാരം ആര്‍ എസ് എസ്സുകാര്‍ ഫാസിസ്റ്റുകള്‍ ആണ് എന്നതാണ് മറ്റൊരു തമാശ.
![]() |
ഇന്ത്യ വിഷന്‍ : സംഘ പരിവാരത്തിന്റെ നേതാക്കള്‍ക്ക് സംവദിക്കാനുള്ള വേദി |
മറ്റു പല മക്കള്‍ താര നിര്‍മിതി പോലെ പോലെ തന്നെ മുനീറിന്റെ രാഷ്ട്രീയ പ്രവേശനം ഒരു കേരള യാത്രയോടെ ഉണ്ടാക്കിയതാണ്. കേരളത്തിലെ മെഡിക്കല്‍ കോളേജില്‍ ചേരാന്‍ ആവശ്യമായ മാര്‍ക്ക് തരപ്പെടാതെ അന്യ സംസ്ഥാനതാണ് മുനീര്‍ മെഡിക്കല്‍ പഠനം തുടങ്ങുന്നത്. സി. എച്ചിന്റെ മരണ ശേഷം കേരള സര്‍ക്കാര്‍ ഭരണപരമായി എടുത്ത ഒരു തീരുമാനത്തിന്റെ ഭാഗമായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മുനീറിന് തുടര്‍ പഠനം ലഭിച്ചു. പഠന കാലത്ത് മുനീറിന് രാഷ്ട്രീയ പ്രവര്‍ത്തനം വലിയ പഥ്യം ആയിരിന്നില്ല. എം എസ് എഫിലെ ഒരു ഗ്രൂപ്പ് വഴക്കില്‍ 'പൊതുസമ്മതന്‍' സ്ഥാനാര്‍ഥിയായി മുനീറിനെ സംസ്ഥാന പ്രസിഡണ്ട് ആക്കാന്‍ എം എസ് എഫുകാര്‍ ശ്രമം നടത്തവേ, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായി മുനീര്‍ പെട്ടെന്ന് വാഴ്തപ്പെട്ടതായിരുന്നു. മുനീറിന്റെ പേരിനു മുന്‍പുള്ള ഡോ. എന്ന അക്ഷരങ്ങളും സി എച് മുഹമ്മദ് കോയയുടെ മകനെന്നുള്ള പാരമ്പര്യവും ആണ് പാണക്കാട് തങ്ങമാരെ ഇതിനു പ്രേരിപിച്ചത്.
![]() |
സി എച് മുഹമ്മദ് കോയ |
സി എച്ച് മുഹമ്മദ് കോയയുടെ യാതൊരു നേതൃത്വ പാടവവും തന്റെ പൊതു ജീവിതത്തില്‍ ഇന്നേ വരെ പ്രദര്‍ശിപ്പിക്കാത്ത മുനീറിനു ചാനലുണ്ടാക്കാന്‍ പിരിവു കൊടുത്ത ലീഗുകാര്‍ ഇപ്പോള്‍ വെട്ടില്‍ ആയിരിക്കുകയാണ്. 2003 ല്‍ ഇന്ത്യ വിഷന്‍ എന്ന ടെലിവിഷന്‍ ചാനല്‍ പ്രക്ഷേപണം ആരംഭിക്കുന്നതിനു മുമ്പ് എം കെ മുനീര്‍ അതിനു മൂലധനം കണ്ടെത്തിയത് മുഖ്യമായും ഗള്‍ഫിലെ കൊച്ചു ചായകടകള്‍, പല ചരക്കു കടകള്‍ എന്നിവ നടത്തുന്ന മുസ്ലിം ലീഗുകാരായ സാധുക്കളില്‍ നിന്നായിരുന്നു. മുനീര്‍ അവരോടന്നു ഒരു വാഗ്ദാനം നല്‍കിയിരുന്നു. ഇന്ത്യവിഷന്‍ നിഷ്പക്ഷമായ മാധ്യമമായി നില നില്കുമെന്നും 'ഫാസിസത്തെ പ്രതിരോധിക്കുമെന്നും' ആയിരുന്നു അത്. ഇവിടെയാണ് മുനീറിന്റെ ഭരണപരമായ ദൌര്‍ബല്യം നാം കാണുന്നത്. ചാനല്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഈ പ്രഖ്യാപിത ലക്‌ഷ്യം കണ്ടെത്താന്‍ പറ്റിയ മാധ്യമ പ്രവര്‍ത്തകരെ നിയമിക്കുന്ന പണി മുനീറിനില്ലേ?
നിക്ഷേപകരുടെ വിശ്വാസം മുന്‍ നിര്‍ത്തിയാണ് ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത് ഇപ്പോഴും തുടരുന്നത് എന്ന് മുനീര്‍ പറയുമ്പോള്‍ അവരുടെ ഈ വിശ്വാസം മുനീര്‍ എന്നെങ്കിലും പരിരക്ഷിച്ചുവോ എന്നൊരു ചോദ്യം വരുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം എന്ന പേരില്‍ കൈ കഴുകാവുന്ന രീതിയില്‍ അല്ല 'ഇന്ത്യാ വിഷന്‍' പ്രവര്‍ത്തിക്കുന്നതെന്ന് വൈസ് ചെയര്‍മാനായിരുന്ന പി വി ഗംഗാധരന്‍ വരെ പറയുന്നു. ഗംഗാധരന്‍ മാതൃഭുമിയുടെ ഡയറക്ടര്‍ കൂടെയാണ് എന്ന് ഓര്‍ക്കുക. ഗത്യന്തരമില്ലാതെ മുനീറിന് തന്നെ കുഞ്ഞാലികുട്ടി വാര്‍ത്തയുമായി ബന്ധപ്പെട്ടു ലീഗുകാരന്‍ എന്ന നിലയില്‍ മറ്റൊന്ന് പറയേണ്ടി വരുന്നു. തന്റെ വാപ്പയെ പോലെ ലീഗിന് വേണ്ടി 'ചോരയും നീരും' നല്‍കുമെന്ന് പച്ച കള്ളം പറയുന്നു! ലീഗിന്റെ ചോരയെടുത്തു നഷ്ടത്തിലോടുന്ന ചാനലിനു നീര് കൊടുക്കുന്ന മുനീറിന്റെ 'ആര്‍ട്ട് ഓഫ് ലിവിംഗ്' ലീഗുകാര്‍ എത്ര കാലം സഹിക്കും?
![]() |
മുനീര്‍, കുഞ്ഞാലി കുട്ടി, ഹൈദരാലി തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍ |
ഇന്ത്യയില്‍ പത്ര പ്രവര്‍ത്തകര്‍ക്ക് ഏറ്റവും സ്വാതന്ത്ര്യം നല്‍കുന്ന ഒരു വ്യക്തി ഹിന്ദുവിലെ എന്‍. റാം ആണ്. അദ്ദേഹം ഒരു പാര്‍ടിയുടെയും നേതാവല്ല്ല. അയാള്‍ തെരഞ്ഞെടുക്കുന്ന പത്ര പ്രവര്‍ത്തകര്‍ സിംഹഭാഗവും സവര്‍ണരായാല്‍ പോലും അവര്‍ക്ക് ഒരു പൊതു സമീപനമുണ്ട്, അത് അവരുടെ ഇടതു പക്ഷ സ്വഭാവമാണ്. എന്നാല്‍ മുനീറിന്റെ ചാനലിന്റെ പൊതു സമീപനം 'കാവി മയം' ആണ്. മുനീര്‍ അതിനെ 'മാധ്യമ സ്വാതന്ത്ര്യം" എന്ന് വിളിക്കുന്നു!
ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് ആണല്ലോ കേരളത്തിലെ ഏറ്റവും പ്രേക്ഷകരുള്ള ചാനല്‍. അതിന്റെ ഉടമസ്ഥന്‍ രാജീവ് ചന്ദ്രശേഖര്‍ ബി ജെ പിയുടെ രാജ്യസഭാ അംഗം കൂടെയാണ്. ആര്‍ എസ് എസ് അജണ്ടകള്‍ കേരളത്തില്‍ ഏഷ്യാനെറ്റ് എത്ര ഭംഗിയായി നടപ്പാക്കുന്നു.
സംഘ പരിവാരത്തിനെതിരെയുള്ള വാര്‍ത്തകള്‍ എത്ര സമര്‍ത്ഥമായി ഏഷ്യാനെറ്റ് ന്യൂസ് പൂഴ്ത്തി വെക്കുന്നു. എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസ് പ്രേഷകരുടെ എണ്ണം എന്ത് കൊണ്ട് ഇന്ത്യ വിഷനെക്കാള്‍ കൂടുതലാണ്? ഈ മാധ്യമ ബാല പാഠം മനസ്സിലാക്കാന്‍ കഴിയാത്ത മുനീര്‍ എങ്ങിനെയാണ് 'ഫാസിസത്തെ പ്രതിരോധിക്കുന്ന' മാധ്യമം എന്ന നിലയില്‍ അതിനു മൂലധനം നല്‍കിയ നിക്ഷേപകരുടെ മുന്നില്‍ തല ഉയര്‍ത്തി നില്കാനാവുക ? ഇതല്ലേ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ 'ദ്വന്ദ വ്യക്തിത്വം ' എന്ന എ കെ ആന്റണിക്ക് മുമ്പ് ഉണ്ടായിരുന്ന രാഷ്ട്രീയ രോഗം?
![]() |
മുനീര്‍ എന്ന അതിജീവനകലയുടെ ആരാധകന്‍ |
നേതൃത്വ ഗുണമില്ലാത്ത ഹൈദരാലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവരുടെ പിന്തുടര്‍ച്ച രോഗം മാറാതെ, പാര്‍ടി ജനാധിപത്യ വല്‍കരിക്കപെടാതെ ലീഗുകാര്‍ക്ക് അവര്‍ പ്രതിനീധികരിക്കുന്ന സമൂഹത്തെ ശാക്തീകരിക്കാന്‍ ആവില്ല എന്നത് വേറെ കാര്യം. പിന്നാക്ക രാഷ്ട്രീയം സമൂലമായ ഒരു പരിവര്‍ത്തനം ആവശ്യപ്പെടുന്ന ഒരു കാലഘട്ടമാണിത്. മുന്നാക്ക വര്‍ഗം ഇപ്പോള്‍ രാഷ്ട്രീയത്തിലും ഭരണ സംവിധാനത്തിലും കൊടും ചതികളുള്ള 'ചാണക്യ സൂത്രം' പ്രയോഗിച്ചു അവര്‍ണരെ പിളര്തുകയാണ്. പിന്നാക്ക സമൂഹത്തിനു പ്രാതിനിധ്യം കുറഞ്ഞ ഉന്നത ഉദ്യോഗസ്ഥ വൃന്ദം, മാധ്യമങ്ങള്‍, കോടതികള്‍, എന്നിവയിലൂടെയാണ് ഇപ്പോള്‍ സവര്‍ണര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ നിയന്ത്രിക്കുന്നത്. സവര്‍ണന്‍ വിളമ്പുന്ന ധര്‍മം അവര്‍ ഒരിക്കലും പാലിക്കാറില്ല എന്നിരിക്കെ പിന്നാക്ക സമൂഹം മാത്രം എന്തിനു അത് പാലിക്കണം?