2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

മുഹമ്മദ്‌ കോയ മുനീര്‍ ബി ജെ പി യില്‍ ചേരുമോ?


കണ്ണടച്ച് ഇരുട്ടാക്കുന്ന മുനീറിന്റെ  'ആര്‍ട്ട് ഓഫ് ലിവിംഗ്' 
മുസ്ലിം ലീഗുകാരായ ബഹു ഭൂരിപക്ഷം പേരുടെയും  മനസ്സില്‍ വെറുക്കപ്പെട്ടവനായി മാറേണ്ട ഒരുത്തനാണോ മുഹമ്മദ്‌ കോയ മകന്‍ മുനീര്‍? കുഞ്ഞാലികുട്ടിയേക്കാള്‍ മെച്ചപ്പെട്ട  അഴിമതി രഹിത 'ഇമേജ് ' ഉണ്ടായിട്ടു പോലും എന്ത് കൊണ്ട് മുനീര്‍  കേരളത്തിലെ പൊതു മുസ്ലിം സമൂഹത്തില്‍ സ്വീകാര്യനാകുന്നില്ല?  ഇതിനു കാരണം അന്വേഷിച്ചാല്‍ നാമെത്തുക മുനീറിന്റെ 'ലിബറല്‍' ഭാവത്തിന്റെ ദൌര്‍ബല്യത്തിലേക്കും അയാളുടെ മാധ്യമ - രാഷ്ട്രീയ  ദ്വന്ദ വ്യക്തിത്വത്തിലെക്കുമാണ്. ഒരു  ശരാശരി  കലാ  സാംസ്കാരിക പ്രവര്‍ത്തകന്റെ ഗുണങ്ങള്‍ പലതുമുള്ള മുനീറിന്  ഭരണ, രാഷ്ട്രീയ,  നേതൃത്വ  ഗുണങ്ങള്‍ ഒട്ടും ഇല്ല എന്നതാണ് സത്യം.  അതയാളുടെ പേരില്‍  കുഞ്ഞാലി കുട്ടിയടക്കമുള്ള മുസ്ലിം ലീഗുകാര്‍  സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നിര്‍മിചെടുതതായിരുന്നു.

ലോകത്തെ എല്ലാ വലതുപക്ഷ  രാഷ്ട്രീയക്ക്കാരും പാരമ്പര്യ  പിന്തുടര്ച്ചക്ക്  പ്രാധാന്യം  നല്‍കാറുണ്ട്. അത് തന്നെയാണ് ഇവിടെയും കാണുന്നത്.   ജവഹര്‍ ലാല്‍ നെഹ്രുവിന്റെ, കെ. കരുണാകരന്റെ, പാണക്കാട് പൂകോയ തങ്ങളുടെ വ്യക്തിത്വത്തെ കവച്ചു വെക്കുന്ന ഒന്നും അവരുടെ പിന്തുടര്ച്ചക്കാരില്‍ നിന്നും ഉണ്ടായിട്ടില്ല. എന്നിട്ടും അവരുടെ മക്കളൊക്കെ വലതുപക്ഷ രാഷ്ട്രീയത്തില്‍ കര പറ്റി. സമാനമായ രീതിയില്‍  ഒരു ഇന്‍സ്റ്റന്റ് നേതാവായി മാറിയ വ്യക്തിയാണ് എം.കെ മുനീര്‍.  മുഹമ്മദ്‌ കോയയും മുനീറും തമ്മിലുള്ള  വ്യത്യാസം ഒരു ജനിതക പരിണാമം  ആയി കണ്ടു അയാളെ 'പാട്ട് പാടി നടക്കാന്‍' ലീഗുകാര്‍ അനുവദിക്കണം. 

ബാഫക്കി തങ്ങള്‍ 
ലീഗിന്റെ മുന്‍കാല ചരിത്രത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇന്നത്തെ ലീഗ്. പണ്ട് മലപ്പുറത്തിനു പുറത്തുള്ള കൊടുങ്ങല്ലൂര്‍ സ്വദേശിയായ സീതി സാഹിബ് എന്ന  പ്രതിഭയെ അംഗീകരിക്കാന്‍ ലീഗ് നേതാവ് കോഴിക്കോട്ടെ ബാഫക്കി തങ്ങള്‍ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നിട്ടില്ല. കേരളത്തിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആയിരുന്ന സി അച്യുതമേനോനെ മുന്നണി നേതാവായി നിര്‍ദേശിച്ചതും ബാഫക്കി തങ്ങളായിരുന്നു.  

പാണക്കാട് പൂകോയ തങ്ങള്‍ 

ബാഫക്കി തങ്ങളെ പോലെ ഇന്ന് വ്യക്തിയുടെ  നേതൃത്വ ഗുണം, ബുദ്ധി, ധര്‍മനിഷ്ഠ എന്നിവ മാനദണ്ഡം ആക്കി നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ ലീഗുകാര്‍ തയ്യാറല്ല എന്നുള്ളതാണ് വാസ്തവം. പാക് ബന്ധം ലീഗില്‍ അതിശക്തമായി ആരോപിക്കപ്പെട്ട  കാലത്ത്  ചെറുത്തു നിന്ന പാണക്കാട് പൂകോയ തങ്ങളുടെ പിന്മുറക്കാരന്‍ എന്നതാണ്  പാണക്കാട് ശിഹാബ് തങ്ങള്‍ക്കു പിന്നീട് ലീഗില്‍ നേതൃത്വം നേടാന്‍ സഹായിച്ച ഘടകം. എന്നാല്‍ ശിഹാബിന്റെ  കാലത്ത്  മലപ്പുറത്തിനു പുറത്തുള്ളവര്‍  ലീഗിന്റെ നേതൃനിരയില്‍  നിന്നും തഴയപ്പെട്ടു.  അടിസ്ഥാന പരമായി ശിഹാബ് തങ്ങള്‍ നേതാവായി വളര്‍ന്നത്‌   മുസ്ലിം സാമൂഹ്യ ചടങ്ങുകളില്‍ കൂടെ ആയിരുന്നു. ഒരു പ്രാസന്ഗികണോ മികച്ച നേതാവോ എഴുത്തുകാരനോ ആയിരുന്നില്ല  കാണാന്‍ ചന്തമുള്ള ശിഹാബ്. 

പള്ളി - മദ്രസ, അനാഥാലയങ്ങള്‍  തറകല്ലിടല്‍,  സ്വര്‍ണകടകള്‍ തുറന്നു കൊടുക്കല്‍, മന്ത്രിക്കല്‍,  നിക്കാഹ് കഴിച്ചു  കൊടുക്കല്‍ തുടങ്ങിയ കൊച്ചു പരിപാടികളിലൂടെ ശിഹാബ് തങ്ങള്‍  കേരളത്തില്‍ ഏറെ പ്രശസ്തനായി. അറബ് ആകാരമുള്ള ശിഹാബിന്റെ സാന്നിധ്യം ഒരു അലങ്കാരമായി മുസ്ലിം മധ്യവര്‍ഗം കണ്ടു വന്നു. അപ്പോഴും ലീഗിലെ പിരിവും രാഷ്ട്രീയ തീരുമാനങ്ങളും കുഞ്ഞാലികുട്ടി കയ്യില്‍ ഒതുക്കി. സ്വന്തം അഭിപ്രായതോടൊപ്പം 'അല്ലേ  തങ്ങളെ' എന്ന് കൂട്ടി  പറഞ്ഞു അണികളെ കൊണ്ട് 'അള്ളാഹു അക്ബര്‍' പറയിക്കലാണ് കുഞ്ഞാലികുട്ടിയുടെ ജനാധിപത്യ രീതി.  

ശിഹാബ് തങ്ങളുടെ തണലില്‍  വളര്‍ന്ന ലീഗിലെ  കുഞ്ഞാലി കുട്ടി ഫാക്ടര്‍  സംഘാടക ശേഷിയിലും ചാണക്യ സൂത്രത്തിലും ഔന്നത്യം പുലര്‍ത്തി എന്നത് ശരിയാണ്. കുഞ്ഞാലി കുട്ടിയെ പോലെ 'ഒഴുക്കന്‍' അണികളെ കൂട്ടാനുള്ള ജാല വിദ്യ അറിയാവുന്നവര്‍ക്ക് വലതു പക്ഷ രാഷ്ട്രീയത്തില്‍ പെട്ടെന്ന് ഇടിച്ചു കയറാം. ഇതിനോടൊപ്പം തന്നെ മതത്തെ കുഞ്ഞാലികുട്ടി തന്റെ സ്വാര്‍ത്ഥ ലാഭത്തിനു  തുടര്‍ച്ചയായി ഉപയോഗിച്ച് കൊണ്ടിരുന്നു. എന്നാല്‍ ബുദ്ധിയുടെ കാര്യത്തില്‍ കുഞ്ഞാലികുട്ടി തന്റെ അളിയനായ റൌഫിനെക്കാളും എത്രയോ പിറകിലാണെന്ന്  ഇരുവരുടെയും പത്ര സമ്മേളനം കണ്ടാല്‍ ബോധ്യമാവും.  (റൌഫ് ഒരു ലീഗ് നേതാവായിരുന്നുവെങ്കില്‍ കുഞ്ഞാലികുട്ടിക്ക് ഒരു പക്ഷെ സ്കോപ് നഷ്ടപ്പെട്ടേനെ!)

ഇതൊക്കെയാണെങ്കിലും കുഞ്ഞാലികുട്ടി  ലീഗിലെ സാധാരണ അണികളുമായി എപ്പോഴും ബന്ധം കാത്തു സൂക്ഷിച്ചു. അതോടൊപ്പം സമ്പന്നരുടെ വ്യക്തി താല്പര്യങ്ങള്‍ സംരക്ഷിക്കുക വഴി  തന്റെയും  ആശ്രിതരുടെയും  സാമ്പത്തികാവസ്ഥ  മെച്ചപെടുതുകയും ചെയ്തു. വര്‍ഷങ്ങളായി അയാള്‍ക്ക്‌ ചുറ്റും അഴിമതിക്കാരുടെ ഒരു ലീഗ് ആശ്രിത വൃന്ദം നില നില്കുന്നു എന്നതിനാല്‍ അയാള്‍ പാര്‍ടിയില്‍ കരുത്തു നേടി. കോടിയേരിയുടെ മകന്‍  ദുബൈയില്‍ ബിസിനസ്‌ തരപെടുത്തിയ പോലെ കുഞ്ഞാലി കുട്ടിയുടെ മകന്‍ ഖത്തരിലും താവളം കണ്ടെത്തി. അങ്ങിനെ നമ്മള്‍ക്ക് ചുറ്റും കാണുന്ന ഒരു ശരാശരി രാഷ്ട്രീയക്കാരന്റെ ജീവിതം തന്നെയാണ് കുഞ്ഞാലികുട്ടിയും തുടരുന്നത്. 

മന്ത്രിയെന്ന നിലയില്‍ കുഞ്ഞാലികുട്ടി  പിന്നാക്ക ശക്തീകരണത്തെ ഫലത്തില്‍ തടയുകയാണ് ചെയ്തതെന്ന് വെള്ളാപള്ളി നടേശന്‍ പറയുന്നത് നമുക്ക് വിശ്വസിക്കേണ്ടിയിരിക്കുന്നു. കുഞ്ഞാലികുട്ടി പലപ്പോഴും ഒരു 'മുസ്ലിം നായരായി' ഭരണത്തില്‍ തുടര്‍ന്നു എന്നതല്ലാതെ  അയാള്‍ പ്രതിനിധീകരിക്കുന്ന പിന്നാക്ക സമൂഹത്തിനു വേണ്ടി  മൌലികമായ ഒന്നും ചെയ്തില്ല.  

എന്നാല്‍ മുനീറിന്റെ  ഇന്ത്യ വിഷന്‍ വീണ്ടും ഉന്നയിക്കുന്ന വിഷയം  കുഞ്ഞാലി കുട്ടിയുടെ അഴിമതികളല്ല, പരസ്ത്രീ സംഗമം ആണ്. ലൈന്ഗികത ആസ്വദിക്കുന്നതില്‍ കാപട്യം സ്ഥിരമായി പുലര്‍ത്തുന്ന ഒരു സമൂഹമാണ് മലയാളികള്‍ എന്നതിനാല്‍ ഇത്തരം ആരോപണങ്ങള്‍ പെട്ടെന്ന്  ജനശ്രദ്ധ പിടിച്ചു പറ്റും. ഇഷ്ടമുള്ള ഇണയുമായി പരസ്പര ധാരണയോടെ ലൈംഗിക ബന്ധത്തില്‍ എര്‍പെടുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്ന മലയാളി  തക്കം കിട്ടിയാല്‍  തോണ്ടും എന്നത് വേറെ കാര്യം. 

ഇവിടെ കുഞ്ഞാലി കുട്ടിയെ  പോലെ സമൂഹത്തില്‍ ഉയര്‍ന്ന സ്വീകാര്യതയും പദവിയും ഉള്ള ഒരാള്‍ കോഴിക്കോട്ടെ ഒരു തെരുവ് വേശ്യ ആയ 'റെജീന' യെ ഭോഗിചു  എന്ന് പറയുന്നത് സാമാന്യ ബുദ്ധിക്കു നിരക്കാത്ത ഒന്നാണ്.  ഒരു നക്ഷത്ര വേശ്യയെ ഉപയോഗിക്കാന്‍ ത്രാണിയുള്ള ഒരാള്‍ എന്തിനു  തെരുവിലെ ഒരു പെണ്ണിനെ ഭോഗിക്കുന്നു? നീല ലോഹിതദാസ നാടാര്‍ക്കും പി ജെ ജോസെഫിനുമെതിരെ പരാതി ഉന്നയിച്ച സ്തീകളില്‍ നിന്നും 'റജീന' എന്ന കഥാ പാത്രം എത്ര അകലെയാണ്?  ലവ് ജിഹാദ് നടത്തി  പ്രമോദ് എന്ന ഹിന്ദു മത വിശ്വാസിയെ കല്യാണം കഴിച്ച 'റെജീന' വാടകയ്ക്ക് ആരെയും പുലഭ്യം പറയുവാനുള്ള ശേഷിയുള്ള ഒരുത്തി ആണെന്ന് അവരുമായുള്ള ടി വി അഭിമുഖങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. കേരളത്തിലെ എല്ലാ ഉന്നത ലൈംഗിക അപവാദങ്ങളിലും പ്രതികള്‍ ആകേണ്ടി വരുന്നത് പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലെ മന്ത്രിമാരായിരുന്നു എന്നതിന് പിന്നില്‍  കാവിപടയുടെ ഒരു  മാധ്യമ അജണ്ട ഉണ്ട്. 

ലൈംഗിക ആരോപണങ്ങള്‍ നേരിട്ട കാഞ്ചി കാമകോടി ശങ്കരാചാര്യയെ  പോലെയോ ആര്‍ എസ് എസ്  നേതാവ് സുനില്‍ ജോഷിയെ പോലെയോ അവിവാഹിതനായി  കഴിയുകയായിരുന്നില്ല കുഞ്ഞാലികുട്ടി. അയാള്‍ സ്വസ്ഥമായ ഒരു കുടുംബ ജീവിതം നയിച്ച്‌ വരികയായിരുന്നു. വാജ്പയീ മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രി സ്ഥാനം കയാളിയിരുന്ന സ്വാമി ചിന്മയാനന്ദ എന്ന അവിവാഹിതനായ ബി ജെ പി നേതാവ്, ഉത്തര പ്രദേശത്തെ തന്റെ ആശ്രമത്തില്‍ ഒരു അന്തെവാസിയെ സ്ഥിരമായി കാമാപൂര്തീകരണത്തിന് വിധേയമാക്കിയ കേസും ഇവിടെ മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാറില്ല. കൂടാതെ  പരസ്ത്രീഗമനം നടത്തിയത്തിനു  വ്യക്തമായ തെളിവുകളുള്ള,  വിവാഹിതനായ, കര്‍ണാടകത്തിലെ ബി ജെ പി നേതാവ്  എം പി  രേണുകാചാര്യ  ഇന്ന് യെദിയൂരപ്പ മന്ത്രിസഭയിലെ  കാബിനെറ്റ്‌ മന്ത്രിയാണ് എന്നും ഓര്‍ക്കുക. 'ധര്‍മ പുരാണം' വിളമ്പുന്ന കേരളത്തിലെ ഒരൊറ്റ മാധ്യമ വിദഗ്ദ്ധനും ആ കഥ നമ്മോടു പറയില്ല! 

 
ബി ജെ പി മന്ത്രി, എം പി  രേണുകാചാര്യ തന്നെ കാമാസക്തിയോടെ ചുംബിക്കുന്ന ചിത്രങ്ങള്‍ ജയ ലക്ഷ്മി എന്ന നേഴ്സ്   മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നു (മെയ്‌ 2007  Times of India)
അതെന്തായാലും തെളിവുകള്‍ എതിരാണെന്ന് പറഞ്ഞു കുഞ്ഞാലികുട്ടിയെ അഭിഭാഷക പോലിസ് കൂട്ടുകെട്ട് ബ്ലാക്ക്‌ മെയില്‍  ചെയ്തു വന്‍തുക വാങ്ങിയിരിക്കാം.  ഈ ആരോപണത്തിന് പിന്നില്‍ സങ്കീര്‍ണമായ ഒരു  സവര്‍ണ ലോബ്ബി ഉണ്ടെന്നു ചുരുക്കം. അതില്‍ സംഘ പരിവാരവും ഇടതന്മാരും  ലീഗിലെ ചിലരും ഉണ്ടാകും. പിന്നീട് റൌഫിനെതിരെ രൂപപെട്ട കേസുകള്‍ക്ക്‌ പിന്നില്‍ ഒരു 'ചാണക്യ സഖ്യം' പ്രവര്‍ത്തിക്കുകയും അവര്‍ കുഞ്ഞാലികുട്ടിയുടെ തലയില്‍ റൌഫിനെതിരെയുള്ള നീക്കങ്ങളുടെ ഉറവിടം ചാര്‍ത്തുകയും ചെയ്തിരിക്കാം. അടുത്ത ബന്ധമുള്ള രണ്ടു വ്യക്തികളെ  ശത്രുക്കളാക്കി  പിന്നാക്ക  സംഘടനകളെ  തെറ്റിക്കാവുന്ന രീതി  നമ്മുടെ ഇന്റെല്ലിജെന്സുകാര്‍ പലപ്പോഴും പ്രയോഗിക്കാറുണ്ട് എന്ന് കൂടെ ഓര്‍ക്കുക. യോഗ ക്ഷേമസഭയും  നായര്‍ സര്‍വീസ് സൊസൈറ്റി യും  ഒരിക്കലും  പിളരാതിരിക്കാനും  എസ് എന്‍ ഡി പി, മുസ്ലിം ലീഗ് , ദളിത്‌ സംഘടനകള്‍ എന്നിവയെ പിളര്‍ത്തി പല  തുണ്ടുകളാക്കി ശക്തി ക്ഷയിപ്പിക്കാനും  സവര്‍ണലോബി എപ്പോഴും പണിയെടുക്കുന്നുണ്ട്. അത്തരത്തിലുള്ള പലരുടെയും പാവകളായി  മാധ്യമ പോരിനും വിഴുപ്പലക്കലിനും  ഈ അളിയന്മാര്‍  മുതിരരുതായിരുന്നു. 


മുനീര്‍ സംഘപരിവാരത്തിന്റെ തടവറയില്‍ 
സ്വന്തം ചാനലില്‍ ഒന്ന് പാടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത മുനീര്‍ 'അമ്മയുടെ' ചാനലില്‍!
മുനീറിന്റെ മാധ്യമ സ്വാതന്ത്ര്യത്തോടുള്ള  നിലപാട് കാണുമ്പോള്‍ എനിക്കൊരു സംഭവം ഓര്മ വരുന്നു. ബി ജെ പി കേന്ദ്രം ഭരിക്കുന്ന കാലത്താണ് ആര്‍ എസ് എസ്സുകാര്‍ 'ദി പയനീയര്‍' എന്ന രണ്ടു രൂപ ഇംഗ്ലീഷ് പത്രം കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരിക്കാനുള്ള ശ്രമം തുടങ്ങിയത്.  ഇതിനു അവര്‍ പണം കണ്ടെത്തിയത്  സാമ്പത്തിക ക്രിമിനല്‍ പശ്ചാത്തലമുള്ള ഹിമാമുധീന്‍ എന്ന ചാവക്കാട്ടുകാരനെ ബ്ലാക്ക്‌ മെയിലിനു വിധേയമാക്കി കൊണ്ടാണ്. യു എ ഇ യിലെ ഒരു സ്ഥാപനത്തില്‍ നിന്നും കള്ളബില്ലുകള്‍ നല്‍കി ആയിരം കോടിയോളം  രൂപ വെട്ടിച്ചു  മുങ്ങിയ ഹിമാമുധീന്  ബി ജെ പി  ഇന്ത്യയില്‍ നിയമ പരിരക്ഷ ഉറപ്പാക്കി. പകരം  'ദി പയനീയര്‍' കൊച്ചി എഡിഷന്‍ പബ്ലിഷെര്‍ സ്ഥാനം ഹിമാമുധീനും.  മുനീറിനെ പോലെ ഹിമാമുധീനും അവിടത്തെ സംഘ പരിവാരികളുടെ മാധ്യമ സ്വാതന്ത്ര്യം  അംഗീകരിച്ചു. അങ്ങിനെ കേരളത്തില്‍ നിന്നും മുസ്ലിം ഭീകരത, കള്ളകടത്ത്,  ലവ് ജിഹാദ്  എന്നിവ അടങ്ങിയ വ്യാജ വാര്‍ത്തകള്‍ ഇംഗ്ലീഷ് ഭാഷയില്‍ വിതരണം നടത്താന്‍ ഒരു മുസ്ലിം ക്രിമിനലിന്റെ സാമ്പത്തിക സഹായം ആര്‍ എസ് എസ്സുകാര്‍  ബുദ്ധിപൂര്‍വ്വം ഉപയോഗപെടുത്തി.  ആര്‍. വി. ഹിമാമുദ്ധീന്‍  പിന്നീട്  ഒരു postal order doctorate degree സംഘടിപ്പിച്ചു  ഡോ. ഹിമാമുദ്ധീന്‍ ആയി കേരളത്തിലെ വ്യാപാര ഭൂപടത്തില്‍ കയറി പറ്റി. ഇന്ത്യാവിഷന്‍ -പീറ്റര്‍  ഇന്റര്‍വ്യൂവിനു  വേദിയായ കൊച്ചിയിലെ ഒരു നക്ഷത്ര ഹോട്ടല്‍ ഇയാളുടെ ഉടമസ്ഥതയില്‍ തുടങ്ങിയിരുന്നതായിരുന്നു എന്നത് ആക്സസ്മികമാകാം.  മറ്റൊരു കാര്യം കൂടെ കുറിക്കട്ടെ. ഹിമാമുധീന്‍ മുമ്പ് ഒരു ആംബുലന്‍സ് ചാവക്കാട് മുസ്ലിം പള്ളിക്ക് ദാനമായി  നല്കിയിരുന്നു. അയാളുടെ  തട്ടിപ്പ് വെളിച്ചതായതോടെ പള്ളി ഭാരവാഹികള്‍ അതയാള്‍ക്ക്‌ തിരിച്ചു കൊടുക്കാനുള്ള ആര്‍ജവം കാണിച്ചു.
എം കെ  മുനീറിന്റെ വ്യക്തി ദൌര്‍ബല്യങ്ങള്‍ എന്താണ്? സത്യത്തില്‍ ഇത്  കൂടുതല്‍ മനസ്സിലാകിയിട്ടുള്ളത് സംഘ പരിവാരമാണ്. അവര്‍ ഇയാളെ ബ്ലാക്ക്  മെയിലിങ്ങിനു വിധേയമാക്കുന്നു എന്ന് വേണം കരുതാന്‍. 'ഫാസിസത്തെ ചെറുക്കാന്‍' ലീഗുകാരുടെ മൂലധനത്തോടെ തുടങ്ങിയ ചാനലില്‍  സംഘ പരിവാരികള്‍ എങ്ങിനെ ബഹു ഭൂരിപക്ഷം നേടി? ഇന്ത്യാ വിഷനില്‍ ആര്‍ എസ് എസ്സുകാര്‍ അല്ലാത്ത എത്ര പേരുണ്ട്? അറിയപ്പെടുന്ന സംഘ പരിവാര - മൊസാദ് ബന്ധമുള്ള സുബ്രമണ്യന്‍ സ്വാമിയെ പോലുള്ളവരു എന്ത് കൊണ്ട് ഇന്ത്യയിലെ ഇസ്രേയല്‍ ആയുധ കച്ചവട ലോബിക്കുവേണ്ടി മുനീറിന്റെ ചാനല്‍ ഉപയോഗപ്പെടുത്തുന്നു? എന്ത് കൊണ്ട് മുനീര്‍ തന്റെ ഇന്ത്യ വിഷന്‍ എഡിറ്റോറിയല്‍ ടീമിനെ സ്വന്തം പാര്‍ടിക്കുമപ്പുറം വിശ്വസിക്കുന്നു?  ലിംഗമാറ്റം  സാഹിത്യ കലയാക്കിയ, ചാനലില്‍  വാരാന്ത്യം കാവി കവടി നിരത്തുന്ന ജയശങ്കര്‍ ആരുടെ ആളാണ്‌? മുനീര്‍ എപ്പോഴെങ്കിലും ഇത് അന്വേഷിച്ചുവോ?  മുനീര്‍ പണ്ട് എഴുതിയ ഒരു ഒലിവ്  കിതാബ് പ്രകാരം  ആര്‍ എസ് എസ്സുകാര്‍ ഫാസിസ്റ്റുകള്‍ ആണ് എന്നതാണ് മറ്റൊരു തമാശ. 

ഇന്ത്യ വിഷന്‍ : സംഘ പരിവാരത്തിന്റെ നേതാക്കള്‍ക്ക് സംവദിക്കാനുള്ള വേദി
സത്യത്തില്‍, ഏഷ്യാനെറ്റിന്റെ വെബ്‌ എഡിഷന്‍  കൈക്കലാക്കുന്നതിനു മുമ്പ് തന്നെ സംഘ പരിവാരം ഇന്ത്യ വിഷന്റെ വെബ്‌ എഡിഷന്‍ സമ്പൂര്‍ണമായി കൈയ്യിലോതുക്കി എന്നതാണ് വസ്തുത. പകരം ഇന്ത്യാ വിഷന്‍ ചാനല്‍ ചെയര്‍മാന്‍ ആയ മുനീറിന്  ആര്‍ എസ് എസ് നിയന്ത്രണത്തില്‍ ഉള്ള അമ്മയുടെ 'അമൃത ടി വി' യില്‍ പാടാന്‍ അവസരം ഒരുക്കി! വ്യക്തിപരമായി മുനീര്‍ എന്ത് ഇഷ്ടപെടുന്നുവെന്നു സംഘ പരിവാരം മനസ്സിലാക്കുമ്പോള്‍,  ലീഗുകാര്‍ അത് കാണാതെ പോവുന്നു! സ്വന്തം ചാനലില്‍ ഒന്ന് പാടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത  മുനീര്‍ എന്നാണ്‌ അതിനെ  ലാഭത്തിലാക്കുക? 

മറ്റു പല മക്കള്‍ താര നിര്‍മിതി പോലെ  പോലെ തന്നെ മുനീറിന്റെ രാഷ്ട്രീയ പ്രവേശനം ഒരു കേരള യാത്രയോടെ ഉണ്ടാക്കിയതാണ്. കേരളത്തിലെ മെഡിക്കല്‍ കോളേജില്‍ ചേരാന്‍ ആവശ്യമായ മാര്‍ക്ക് തരപ്പെടാതെ അന്യ സംസ്ഥാനതാണ് മുനീര്‍ മെഡിക്കല്‍ പഠനം തുടങ്ങുന്നത്. സി. എച്ചിന്റെ മരണ ശേഷം കേരള സര്‍ക്കാര്‍ ഭരണപരമായി എടുത്ത ഒരു തീരുമാനത്തിന്റെ  ഭാഗമായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മുനീറിന് തുടര്‍ പഠനം ലഭിച്ചു. പഠന കാലത്ത് മുനീറിന് രാഷ്ട്രീയ പ്രവര്‍ത്തനം വലിയ പഥ്യം ആയിരിന്നില്ല. എം എസ് എഫിലെ ഒരു ഗ്രൂപ്പ് വഴക്കില്‍ 'പൊതുസമ്മതന്‍' സ്ഥാനാര്‍ഥിയായി മുനീറിനെ സംസ്ഥാന പ്രസിഡണ്ട്‌ ആക്കാന്‍  എം എസ് എഫുകാര്‍ ശ്രമം നടത്തവേ,  യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായി മുനീര്‍ പെട്ടെന്ന് വാഴ്തപ്പെട്ടതായിരുന്നു. മുനീറിന്റെ പേരിനു മുന്‍പുള്ള ഡോ. എന്ന അക്ഷരങ്ങളും  സി എച് മുഹമ്മദ്‌ കോയയുടെ മകനെന്നുള്ള പാരമ്പര്യവും ആണ് പാണക്കാട് തങ്ങമാരെ ഇതിനു പ്രേരിപിച്ചത്‌.

സി എച് മുഹമ്മദ്‌ കോയ

സി എച്ച് മുഹമ്മദ്‌ കോയയുടെ യാതൊരു നേതൃത്വ പാടവവും തന്റെ പൊതു ജീവിതത്തില്‍ ഇന്നേ വരെ പ്രദര്‍ശിപ്പിക്കാത്ത  മുനീറിനു  ചാനലുണ്ടാക്കാന്‍ പിരിവു കൊടുത്ത  ലീഗുകാര്‍ ഇപ്പോള്‍ വെട്ടില്‍ ആയിരിക്കുകയാണ്. 2003 ല്‍  ഇന്ത്യ വിഷന്‍ എന്ന ടെലിവിഷന്‍ ചാനല്‍ പ്രക്ഷേപണം ആരംഭിക്കുന്നതിനു മുമ്പ് എം കെ മുനീര്‍ അതിനു മൂലധനം  കണ്ടെത്തിയത് മുഖ്യമായും  ഗള്‍ഫിലെ  കൊച്ചു ചായകടകള്‍, പല ചരക്കു കടകള്‍ എന്നിവ  നടത്തുന്ന മുസ്ലിം ലീഗുകാരായ സാധുക്കളില്‍ നിന്നായിരുന്നു. മുനീര്‍ അവരോടന്നു   ഒരു വാഗ്ദാനം നല്‍കിയിരുന്നു.  ഇന്ത്യവിഷന്‍ നിഷ്പക്ഷമായ മാധ്യമമായി നില നില്കുമെന്നും 'ഫാസിസത്തെ പ്രതിരോധിക്കുമെന്നും' ആയിരുന്നു അത്.  ഇവിടെയാണ്‌ മുനീറിന്റെ ഭരണപരമായ ദൌര്‍ബല്യം നാം കാണുന്നത്.  ചാനല്‍  അധ്യക്ഷന്‍ എന്ന നിലയില്‍ ഈ പ്രഖ്യാപിത ലക്‌ഷ്യം കണ്ടെത്താന്‍  പറ്റിയ മാധ്യമ പ്രവര്‍ത്തകരെ നിയമിക്കുന്ന പണി മുനീറിനില്ലേ? 

നിക്ഷേപകരുടെ വിശ്വാസം മുന്‍ നിര്‍ത്തിയാണ് ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത് ഇപ്പോഴും തുടരുന്നത് എന്ന്  മുനീര്‍ പറയുമ്പോള്‍ അവരുടെ ഈ വിശ്വാസം മുനീര്‍ എന്നെങ്കിലും പരിരക്ഷിച്ചുവോ എന്നൊരു ചോദ്യം വരുന്നു.  സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം എന്ന പേരില്‍ കൈ കഴുകാവുന്ന രീതിയില്‍ അല്ല 'ഇന്ത്യാ വിഷന്‍' പ്രവര്‍ത്തിക്കുന്നതെന്ന് വൈസ് ചെയര്‍മാനായിരുന്ന  പി വി ഗംഗാധരന്‍ വരെ പറയുന്നു. ഗംഗാധരന്‍ മാതൃഭുമിയുടെ ഡയറക്ടര്‍ കൂടെയാണ് എന്ന് ഓര്‍ക്കുക. ഗത്യന്തരമില്ലാതെ മുനീറിന് തന്നെ കുഞ്ഞാലികുട്ടി വാര്‍ത്തയുമായി ബന്ധപ്പെട്ടു ലീഗുകാരന്‍ എന്ന നിലയില്‍ മറ്റൊന്ന് പറയേണ്ടി വരുന്നു.  തന്റെ വാപ്പയെ പോലെ ലീഗിന് വേണ്ടി 'ചോരയും നീരും' നല്‍കുമെന്ന്  പച്ച കള്ളം പറയുന്നു! ലീഗിന്റെ ചോരയെടുത്തു നഷ്ടത്തിലോടുന്ന ചാനലിനു നീര് കൊടുക്കുന്ന മുനീറിന്റെ 'ആര്‍ട്ട് ഓഫ് ലിവിംഗ്' ലീഗുകാര്‍ എത്ര കാലം സഹിക്കും?
മുനീര്‍, കുഞ്ഞാലി കുട്ടി, ഹൈദരാലി തങ്ങള്‍, ഇ ടി മുഹമ്മദ്‌ ബഷീര്‍
ഹെയര്‍ എക്സ്റ്റന്‍ഷന്‍ വെച്ച് , 'ചാനല്‍ പുയ്യാപ്ല' ആയി ലീഗുകാരെ പറ്റിക്കുന്ന  തന്റെ ഈ 'ദ്വന്ദ വ്യക്തിത്വത്തിന്' മുനീര്‍ പറയുന്ന ന്യായം നിക്ഷേപകരോടുള്ള തന്റെ 'ധാര്‍മികത' ഒന്നും പാര്‍ടിയോടുള്ള ' ധാര്‍മികത' മറ്റൊന്നും ആണെന്നാണ്! നിക്ഷേപകരില്‍ ഭൂരിപക്ഷവും ലീഗുകാര്‍ ആണെന്നിരിക്കെ  ഈ ഇരട്ട ധാര്‍മിക വാദത്തിനു എന്ത് പ്രസക്തി?  കേരളത്തില്‍ ലൈംഗിക ഉത്തേജക മരുന്നുകളുടെയും ബ്ലേഡ് കമ്പനികളുടെയും ഏറ്റവും കൂടുതല്‍  പരസ്യങ്ങള്‍ വരുന്ന ചാനല്‍  ഇന്ത്യാവിഷന്‍ ആണെന്ന് കാണാം.  ഇപ്പോഴത്തെ പരസ്യങ്ങള്‍ കൂടുതലും context sensitive ആണ് താനും.  നഷ്ടം നികത്താന്‍ ഇന്ത്യാവിഷന്‍ ചെയ്യുന്ന ഒരു  മാര്‍ക്കറ്റിംഗ് പരിപാടിയാണ്  ഐസ് ക്രീം  ചൂടാക്കല്‍.  

ഇന്ത്യയില്‍ പത്ര പ്രവര്‍ത്തകര്‍ക്ക്  ഏറ്റവും സ്വാതന്ത്ര്യം നല്‍കുന്ന ഒരു വ്യക്തി  ഹിന്ദുവിലെ എന്‍. റാം ആണ്. അദ്ദേഹം ഒരു പാര്‍ടിയുടെയും നേതാവല്ല്ല. അയാള്‍ തെരഞ്ഞെടുക്കുന്ന പത്ര പ്രവര്‍ത്തകര്‍ സിംഹഭാഗവും സവര്‍ണരായാല്‍ പോലും അവര്‍ക്ക് ഒരു പൊതു സമീപനമുണ്ട്, അത്  അവരുടെ ഇടതു പക്ഷ സ്വഭാവമാണ്. എന്നാല്‍ മുനീറിന്റെ ചാനലിന്റെ പൊതു സമീപനം 'കാവി മയം'  ആണ്.  മുനീര്‍ അതിനെ 'മാധ്യമ സ്വാതന്ത്ര്യം" എന്ന് വിളിക്കുന്നു!

ഇന്ന് ഏഷ്യാനെറ്റ്‌ ന്യൂസ്‌ ആണല്ലോ കേരളത്തിലെ ഏറ്റവും പ്രേക്ഷകരുള്ള ചാനല്‍. അതിന്റെ ഉടമസ്ഥന്‍ രാജീവ് ചന്ദ്രശേഖര്‍  ബി ജെ പിയുടെ  രാജ്യസഭാ അംഗം കൂടെയാണ്. ആര്‍ എസ് എസ് അജണ്ടകള്‍  കേരളത്തില്‍ ഏഷ്യാനെറ്റ്‌ എത്ര ഭംഗിയായി നടപ്പാക്കുന്നു.  
സംഘ പരിവാരത്തിനെതിരെയുള്ള വാര്‍ത്തകള്‍  എത്ര സമര്‍ത്ഥമായി ഏഷ്യാനെറ്റ്‌ ന്യൂസ്‌  പൂഴ്ത്തി വെക്കുന്നു.  എന്നിട്ടും ഏഷ്യാനെറ്റ്‌ ന്യൂസ്‌  പ്രേഷകരുടെ എണ്ണം എന്ത് കൊണ്ട്  ഇന്ത്യ വിഷനെക്കാള്‍ കൂടുതലാണ്? ഈ മാധ്യമ ബാല പാഠം മനസ്സിലാക്കാന്‍ കഴിയാത്ത മുനീര്‍ എങ്ങിനെയാണ് 'ഫാസിസത്തെ പ്രതിരോധിക്കുന്ന' മാധ്യമം എന്ന നിലയില്‍ അതിനു മൂലധനം നല്‍കിയ നിക്ഷേപകരുടെ മുന്നില്‍ തല ഉയര്‍ത്തി നില്കാനാവുക ? ഇതല്ലേ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ 'ദ്വന്ദ വ്യക്തിത്വം ' എന്ന എ കെ ആന്റണിക്ക് മുമ്പ് ഉണ്ടായിരുന്ന രാഷ്ട്രീയ രോഗം?

മുനീര്‍ എന്ന അതിജീവനകലയുടെ ആരാധകന്‍
മുനീര്‍ നല്ലൊരു നേതാവോ, ഭരണ കര്‍ത്താവോ, രാഷ്ട്രീയക്കാരനോ, പാട്ടുകാരനോ,  ചിത്രകാരനോ, വൈദ്യനോ അല്ല എന്ന് തെളിയിചിരക്കെ എന്തിനാണ് മരിച്ചു പോയ മുഹമ്മദ്‌ കോയയെ ഓര്‍ത്തു ലീഗുകാര്‍  ഇയാളെ  നേതൃത്വത്തില്‍ തുടര്‍ന്നും പ്രതിഷ്ടിച്ചുള്ളത്?  ശ്രീ ശ്രീ രവിശങ്കറിന്റെ ശിഷ്യനായി 'അതി ജീവനകല' അഭ്യസിച്ച മുഹമ്മദ്‌ കോയ മുനീര്‍  എന്ന 'മുസ്ലിം ബ്രാഹ്മണന്‍' ഇനി ലീഗിനൊരു ബാധ്യത ആയി തുടരും. ബി ജെ പി യുടെ രാജ്യസഭ അംഗം ആയി മധ്യ പ്രദേശില്‍ നിന്നും മുനീര്‍ തിരഞ്ഞെടുക്കപെടുന്നത് വരെ ലീഗുകാര്‍ ക്ഷമിച്ചിരിക്കുമോ എന്നതാണ് ഇനി നോക്കാനുള്ളത്.

നേതൃത്വ ഗുണമില്ലാത്ത ഹൈദരാലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവരുടെ  പിന്തുടര്‍ച്ച രോഗം  മാറാതെ, പാര്‍ടി ജനാധിപത്യ വല്‍കരിക്കപെടാതെ ലീഗുകാര്‍ക്ക് അവര്‍ പ്രതിനീധികരിക്കുന്ന സമൂഹത്തെ ശാക്തീകരിക്കാന്‍ ആവില്ല എന്നത് വേറെ കാര്യം. പിന്നാക്ക രാഷ്ട്രീയം സമൂലമായ ഒരു പരിവര്‍ത്തനം ആവശ്യപ്പെടുന്ന ഒരു കാലഘട്ടമാണിത്.  മുന്നാക്ക വര്‍ഗം ഇപ്പോള്‍ രാഷ്ട്രീയത്തിലും ഭരണ സംവിധാനത്തിലും കൊടും ചതികളുള്ള  'ചാണക്യ സൂത്രം' പ്രയോഗിച്ചു അവര്‍ണരെ പിളര്തുകയാണ്. പിന്നാക്ക സമൂഹത്തിനു  പ്രാതിനിധ്യം  കുറഞ്ഞ  ഉന്നത ഉദ്യോഗസ്ഥ വൃന്ദം, മാധ്യമങ്ങള്‍,  കോടതികള്‍, എന്നിവയിലൂടെയാണ് ഇപ്പോള്‍ സവര്‍ണര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ നിയന്ത്രിക്കുന്നത്‌.  സവര്‍ണന്‍ വിളമ്പുന്ന ധര്‍മം അവര്‍ ഒരിക്കലും പാലിക്കാറില്ല എന്നിരിക്കെ പിന്നാക്ക സമൂഹം മാത്രം എന്തിനു അത് പാലിക്കണം? 

19 അഭിപ്രായങ്ങൾ:

  1. 'മദ്യപിച്ച് അവശനായ നിലയിലാണ് പീറ്ററിന്റെ മുഖഭാവം.വാക്കുകള്‍ വ്യക്തമല്ല. ഒളിക്യാമറ വച്ചാണ് ഇത് ചിത്രീകരിച്ചത്. പീറ്റര്‍ക്ക് ബോധത്തോടെ സംസാരിക്കാന്‍ കഴിയുമെങ്കില്‍ ഇന്ത്യാവിഷന്റെ ക്യാമറയെ നോക്കിത്തന്നെ അഭിമുഖീകരിച്ച് സംസാരിക്കാമല്ലോ. കേസില്‍ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ താന്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന് ആരോപിച്ചതില്‍ തെളിവെന്താണ്? അതിന് അവശനായ പീറ്ററെ ആശ്രയിക്കേണ്ട കാര്യമുണ്ടോ?'

    'മണിക്കൂറുകള്‍ക്കുള്ളില്‍ പീറ്റര്‍ മറ്റൊരു ചാനലില്‍ 'മൊഴിമാറ്റി', റജീനയുടെ മൊഴിമാറ്റം പോലെ. സ്വന്തം വാക്കുകള്‍ നിഷേധിച്ച പീറ്ററിന്റെ വിശ്വാസ്യതയെന്ത്? ഇന്ത്യാവിഷന്റെ ആരോപണം അതോടെ തകര്‍ന്ന് തരിപ്പണമായി - ജസ്റ്റിസ് കെ.നാരായണക്കുറുപ്പ്

    പി.കെ.കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട് ഇന്ത്യാവിഷന്‍ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയുടെ ഉള്ളടക്കത്തോട് താന്‍ ഒരു ശതമാനം പോലും യോജിക്കുന്നില്ലെന്ന് ചാനലിന്റെ ചെയര്‍മാനും മുസ്‌ലിം ലീഗ് സെക്രട്ടറിയുമായ ഡോ.എം.കെ.മുനീര്‍. സാമ്പത്തിക ബാധ്യത വന്ന സമയത്ത് ചാനലില്‍ പണം മുടക്കിയ നിക്ഷേപകരോടുള്ള ബാധ്യത മൂലമാണ് താന്‍ സ്ഥാനത്ത് തുടരുന്നത്. വെറും ആലങ്കാരിക പദവി മാത്രമാണത്. താന്‍ അതിന്റെ എം.ഡി പോലുമല്ല. ഡയറക്ടര്‍ ബോര്‍ഡ് ചേരുമ്പോള്‍ അതിന്റെ അധ്യക്ഷ പദവി വഹിക്കുക മാത്രമാണ് ചെയ്യുന്നത്. എഡിറ്റോറിയല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം തികച്ചും സ്വതന്ത്രമാണ്. എഡിറ്റര്‍മാരും റിപ്പോര്‍ട്ടര്‍മാരും അടങ്ങുന്ന സംഘമാണ് അതിനെ നയിക്കുന്നത്. ചാനലിന്റെ ചെയര്‍മാന്‍ അതെല്ലാം അറിയണമെന്നില്ല. ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍മാര്‍ കഴിഞ്ഞ നാലു മാസമായി ഈ കേസിനെക്കുറിച്ച് നടത്തിയ അന്വേഷണത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയാമായിരുന്നില്ല. വളരെ സത്യസന്ധമായാണ് താനിതു പറയുന്നത്. വിശ്വസിക്കേണ്ടവര്‍ക്ക് വിശ്വസിക്കാം- അദ്ദേഹം വ്യക്തമാക്കി.

    മറുപടിഇല്ലാതാക്കൂ
  2. അവര്‍ണര്‍ നടത്തുന്ന പത്രങ്ങള്‍ക്കും ചാനലിനുമെല്ലാം ഇതേ ഗതികേടാണുള്ളത്. കേരള കൌമുദി നോക്കുക. അതിലെല്ലാം നിയന്ത്രണം സവര്‍ണര്‍ക്കോ സവര്‍ണവത്കരിക്കപ്പെട്ട അവര്‍ണര്‍ക്കോ ആണ്. എന്നാല്‍ മനോരമ ചാനലിലോ ഏഷ്യാനെറ്റിലോ അമൃതയിലോ മാതൃഭൂമി പത്രത്തിലോ അവര്‍ണര്‍ക്കനുകൂലമായി എന്തെങ്കിലും ഒരു വാര്‍ത്തയോ ഫീച്ചറോ ചെയ്യാന്‍ സാധിക്കില്ല. അവിടെ അവര്‍ണര്‍ക്കാര്‍ക്കും നിര്‍ണായക സ്ഥാനത്തെത്തുവാനും സാധിക്കില്ല. മുനീര്‍ ഒരു മുസ്ലിം നായരാണ്. ലീഗിലെ മിക്കവാറും എല്ലാ നേതാക്കന്മാരും അങ്ങനെ തന്നെ. തരം പോലെ പിന്നാക്ക താത്പര്യത്തെക്കുറിച്ച് വാചകമടിക്കും.(അതിനപ്പുറം മുന്നണി രാഷ്ട്രീയത്തില്‍ എന്തെങ്കിലും ചെയ്യാനാവുമോ എന്നും സംശയമാണ്. സിനിമയില്‍ അഭിനയിക്കുന്ന മുസ്ലിങ്ങളെപ്പോലെയാണ്. സവര്‍ണനായി സിനിമയ്ക്കും പുറത്തും നടിക്കണം). കുഞ്ഞാലിക്കുട്ടി കാശുകൊടുത്ത് പെണ്ണുപിടിച്ചത് അങ്ങേയറ്റത്തെ തെറ്റാണ്. പി ജെ കുര്യനും പി ജെ ജോസഫും മറ്റും ചെയ്തത് തീരെ നിസ്സാരമായ കളിതമാശയും!അതുകൊണ്ട് കുഞ്ഞാലിക്കുട്ടിയെ കഴിയുമെങ്കില്‍ നാടു കടത്തുക. മറ്റവരെ മന്ത്രിയും എം പിയും ഒക്കെയായി വാഴിക്കുക. അവര്‍ക്കെതിരെ ഒരു റൌഫൂമാരും ഒരു മനോരമയും ഒരു കോടതിയും രംഗത്തുവരില്ല.

    മറുപടിഇല്ലാതാക്കൂ
  3. ഒരു നോവലോ മഹാകാവ്യമോ ഒക്കെ എഴുതാനുള്ള വൈഭവം ഈ ബ്ലോഗര്‍ക്കുണ്ട് എന്നത് സുവ്യക്തം!! ;)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @സത
      മഹാഭാരതം എന്ന മഹാകാവ്യം ഞാന്‍ എഴുതിയതാണ്. പോരെ? താങ്കള്‍ക്കു വിശ്വാസം വരുന്നില്ലെങ്കില്‍ സ്വാമി സന്ദീപാനന്ദയുടെ ഈ വാക്കുകള്‍ കേള്‍ക്കുക

      "മഹാഭാരതയുദ്ധം നടന്നിട്ടില്ല" എന്ന് സ്വാമി സന്ദീപാനന്ദഗിരി
      "കൊല്ലം:ഭാരതഭൂമിയില്‍ 5000 വര്‍ഷങ്ങള്‍ക്കുമുമ്പ് മഹാഭാരതയുദ്ധം നടന്നുവെന്ന വിശ്വാസം തെറ്റാണെന്ന് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത കൊല്ലം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആനന്ദവല്ലീശ്വരം എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ ഗീതാപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
      മഹാഭാരതയുദ്ധമെന്ന പേരില്‍ ഒരു യുദ്ധം ഈ ലോകത്ത് നടന്നിട്ടേയില്ല. അത് കഴിഞ്ഞകാലമോ ഭാവിയോ അല്ല. വര്‍ത്തമാനകാലമാണ്. ഇപ്പോള്‍ നമ്മുടെയുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധമാണ് മഹാഭാരതയുദ്ധം. അധര്‍മത്തിനെതിരെ ധര്‍മയുദ്ധം നടത്തിയ കഥയാണ് മഹാഭാരതമെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. മഹാഭാരതത്തില്‍ പറയുന്നതെല്ലാം തന്റെ ഭാവനയില്‍നിന്ന് സൃഷ്ടിച്ചതാണെന്ന് രചയിതാവായ വേദവ്യാസന്‍ തന്നെ പറയുന്നുണ്ട്. നമ്മളില്‍ ധര്‍മ്മബോധം ഉണര്‍ത്താന്‍ ചമച്ച കഥകളാണ് ഇതെല്ലാം. മഹാഭാരതത്തെ മനസ്സിലാക്കേണ്ടത് വാച്യാര്‍ത്ഥത്തിലല്ല.

      മഹാഭാരതകഥ നമ്മുടെ ഓരോരുത്തരുടെയും കഥയാണ്. അല്ലാതെ 5000 വര്‍ഷങ്ങള്‍ക്കുമുമ്പ് ജ്യേഷ്ഠാനുജന്മാര്‍ പരസ്​പരം പോരടിച്ച കഥയല്ല. നമ്മുടെയുള്ളില്‍ എണ്ണത്തില്‍ കുറവുള്ള സദ്ഗുണങ്ങളായ പാണ്ഡവരും ഏറെയുള്ള ദുര്‍ഗുണങ്ങളായ കൗരവരും തമ്മിലാണ് യുദ്ധം നടക്കുന്നത്. ധര്‍മക്ഷേത്രം നമ്മുടെ ശരീരവും കുരുക്ഷേത്രം കര്‍മ ഭൂമിയുമാണ്.
      'എന്റേത്' എന്നും 'എനിക്ക്' എന്നുമുള്ള ചിന്തമൂലം ഉണ്ടാകുന്ന കുഴപ്പങ്ങളാണ് യുദ്ധത്തിനു കാരണം. നമ്മുടെയുള്ളില്‍ നടക്കുന്ന യുദ്ധത്തില്‍ ജയിക്കാന്‍ കഴിയാതെ വരുമ്പോഴാണ് നാം മറ്റുള്ളവരുമായി യുദ്ധത്തില്‍ ഏര്‍പ്പെടുന്നത്. ചേട്ടന്‍ അനുജനുമായും ഭാര്യ ഭര്‍ത്താവുമായെല്ലാം വഴക്കുണ്ടാക്കുന്നത് ഇതുമൂലമാണ്."
      "മഹാഭാരതയുദ്ധം നടന്നിട്ടില്ല": മാതൃഭൂമി ദിനപത്രം.

      ഇതിനു താങ്കളുടെ സന്ഘപരിവാരികളുടെ മറുപടി ഇവിടെ
      "ഹിന്ദു വിശ്വാസങ്ങളെ ചോദ്യം ചെയ്ത സന്ദീപാനന്ദഗിരിക്കെതിരെ പ്രതിഷേധം.

      ഇല്ലാതാക്കൂ
  4. ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ പദവി ആലങ്കാരികമാണെന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീറിന്റെ അവകാശവാദം പൊളിയുന്നു. പ്രതിമാസം ഈ പദവിയിലിരിക്കുന്നതിന് മുനീര്‍ അരലക്ഷം രൂപയാണു ശമ്പളമായി പറ്റുന്നത്. 2010 സപ്തംബര്‍ 25ന് കൊച്ചി ഗോഗുലം പാര്‍ക്ക് ഹോട്ടലില്‍ ചേര്‍ന്ന ഓഹരി ഉടമകളുടെ യോഗത്തിന് മുന്നോടിയായി മുനീര്‍ തന്നെ ഒപ്പിട്ട് നിക്ഷേപകര്‍ക്ക് അയച്ചുകൊടുത്ത വാര്‍ഷിക വരവുചെലവ് കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
    മുനീര്‍ കഴിഞ്ഞ ഒരു വര്‍ഷം ശമ്പളമായി ആറുലക്ഷം രൂപ പറ്റിയതായി ഇന്ത്യാവിഷന്‍ ബാലന്‍സ് ഷീറ്റ് പറയുന്നു. അതിനാല്‍ത്തന്നെ കഴിഞ്ഞദിവസം മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ പദവി ആലങ്കാരികമാണെന്ന് പറഞ്ഞത് ശരിയല്ലെന്ന് വരുന്നു. ശമ്പളം പറ്റുന്നതിന് പുറമെ ഇന്ത്യാവിഷന്റെ കാറും മുനീര്‍ ഉപയോഗിക്കുന്നുണ്ട്. സി.എച്ചിന്റെ തിരുവനന്തപുരത്തെ വീട് ഇന്ത്യാവിഷന്‍ വാടകയ്ക്കെടുത്ത് അത് ഉപയോഗിക്കുന്നതിനായി മുനീറിന് നല്‍കുകയും ചെയ്തിട്ടുണ്ട്. ചെയര്‍മാന്‍ എന്ന നിലയില്‍ മുനീറിന് വേണ്ടി ഒരു ലക്ഷത്തോളം രൂപ ഇന്ത്യാവിഷന്‍ ചെലവഴിക്കുന്നുണ്ട്. ഇക്കാര്യം ഇന്ത്യാവിഷന്‍ റസിഡന്റ് ഡയറക്്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി തേജസിനോട് സമ്മതിച്ചു.

    മറുപടിഇല്ലാതാക്കൂ
  5. ഹൈ പവര്‍ ഗ്രൂപ്പിന്റെ ചാവക്കാട് ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ മിന്നല്‍ പരിശോധന. ജൂലായ് നാലിനാണ് നാലംഗ എന്‍ഫോഴ്സ്മെന്റ് സംഘം ചാവക്കാടുളള ഓഫീസിലെത്തിയത്. ഫയലുകളും മറ്റു രേഖകളും അവര്‍ പരിശോധിച്ചു.

    സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഹൈപവര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആര്‍. വി. ഹിമാമുദ്ദീന്‍ അബുദാബി പൊലീസ് കസ്റഡിയിലാണ്. ഈ സംഭവവുമായി ബന്ധപ്പെട്ടാണോ ഓഫീസ് പരിശോധനയെന്ന് വ്യക്തമല്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഹിമാമുദ്ദീന്റെ മകനെയും മാനേജന്‍ മജീദിനെയും എന്‍ഫോഴ്സ്മെന്റുകാര്‍ ചോദ്യം ചെയ്തു. എന്നാല്‍ ഫയലുകളോ മറ്റു രേഖകളോ അവര്‍ കൊണ്ടു പോയിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു.

    അബുദാബി മോട്ടോഴ്സിലെ ബി. എം. ഡബ്ല്യൂ കമ്പനിയില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് ഹമാമുദ്ദീനെയും ഹൈപവര്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ റസ്ലാനെയും കസ്റഡിയിലെടുത്തത്. ഇരുവരുടെയും മുതല്‍മുടക്കില്‍ യുഎഇയില്‍ ആരംഭിച്ച വ്യവസായ സ്ഥാപനത്തില്‍ നിന്നും പണമെടുത്ത് പ്രശ്നം പരിഹരിക്കാന്‍ ഹിമാമുദ്ദീന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചു വരികയാണ്.

    ഇതിനിടയില്‍ റസ്ലാന്റെ ഭാര്യയെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റഡിയിലെടുത്തു. ഇവരുടെ പേരിലുളള വന്‍ നിക്ഷേപത്തെക്കുറിച്ച് വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് അറസ്റ്. എന്നാല്‍ ഹൈപവര്‍ സ്ഥാപനങ്ങളിലേയ്ക്ക് നിയമനങ്ങള്‍ നടത്തുന്നത് യുഎഇ സര്‍ക്കാര്‍ വിലക്കിയിട്ടില്ല.
    (2002)
    http://thatsmalayalam.oneindia.in/news/2002/07/05/ker-hi-power.html

    മറുപടിഇല്ലാതാക്കൂ
  6. Lucknow based newspaper The Pioneer set off on its ‘southern odyssey’ on Wednesday, launching its fourth edition from Kochi — the first in south India — at a function at the Kovalam Le Meridien here. Chief Minister Oommen Chandy unveiled a poster of the 141-year-old paper and released an inaugural supplement on the occasion.

    Priced at Rs 2, more than a rupee less than the cost of The New Indian Express and The Hindu, The Pioneer expects to act as a bridge between the North and the South, according to its Editor-in-Chief Chandan Mitra.

    Though the Kerala market might not be big enough for a third English daily, the fact that the State was on the threshold of a major economic growth made their journey South exciting, he said.

    Mr R V Himamudeen, publisher of the Kerala edition, welcomed the gathering while managing editor Arun Lakshman proposed a vote of thanks. Among others who attended the function were former chief minister K Karunakaran and former Union Minister of State O Rajagopal.

    Deccan Herald, May 6, 2005

    http://archive.deccanherald.com/deccanherald/may62005/national134715200555.asp

    മറുപടിഇല്ലാതാക്കൂ
  7. ഇന്ത്യാവിഷന്‍ മുര്‍ദാബാദ് !!!

    കുഞ്ഞാലിക്കുട്ടിമാരെയും റൌഫുമാരെയും ഖലീഫമാരായി പ്രഖ്യാപിക്കണം.

    അടുത്ത ലീഗ് ജനറല്‍ ബോഡിക്ക് പങ്കെടുക്കുന്ന എല്ലാ അംഗങ്ങള്‍ക്കും

    കൊയി ബിരിയാണിയോടൊപ്പം റജീനയേക്കാള്‍ തറവാടിത്വമുള്ള

    അസ്സല്‍ ഹൂറിമാരെക്കൂടി വിതരണം ചെയ്യുന്നതായിരിക്കും.

    വീഡിയോ എടുക്കാനുള്ള സൌകര്യം കൂടി ഏര്‍പ്പെടുത്തിയാല്‍

    കുഞ്ഞാലിക്കുട്ടിക്കു ശേഷം ആരെന്ന പ്രശ്നം പരിഹരിക്കാന്‍ വീഡിയോകള്‍ പരിശോധിച്ച് അനായാസം കണ്ടെത്തുകയും ചെയ്യാം :)

    നല്ല പാര്‍ട്ടി !!!

    സി.പി.എമ്മില്‍ നിന്നും,കോണ്‍ഗ്രസ്സില്‍ നിന്നും,നീലലോഹിതദാസന്റേയും പിജെ ജോസഫിന്റെയും പാര്‍ട്ടികളില്‍ നിന്നും ലീഗിലേക്ക് അംഗത്വം ലഭിക്കാനായി മതം മാറാന്‍ പോലും തയ്യാറുള്ള നെതാക്കള്‍ ക്യൂ നില്‍ക്കും !!!!

    മറുപടിഇല്ലാതാക്കൂ
  8. പ്രിയപ്പെട്ട സത്യാന്വേഷി,

    കേരളത്തിലെ ഒരു മന്ത്രി - അതും 5 നേരം നിസ്കരിക്കുന്ന ഒരു മുസല്‍മാന്‍ കാശ് കൊടുത്ത് പെണ്ണുപിടിച്ചത് തെറ്റുതന്നെയാണ്. അതു തെരുവു വേശ്യ ആയാലും പഞ്ച നക്ഷത്ര ഹൊട്ടലിലെ എസ്കോര്‍ട് കൊച്ചമ്മമാരായാലും.

    എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വെളിപ്പെടുത്തലുകളിലെ കൂടുതല്‍ പ്രസക്തവും ഗുരുതരവും ആയ കാര്യങ്ങള്‍, അധികാരത്തില്‍ ഇരുന്ന കാലത്ത് ബന്ധുക്കള്‍ക്കും സില്‍ബന്ധികള്‍ക്കും വഴിവിട്ട് സഹായങ്ങള്‍ ചെയ്തു കൊടുത്തു എന്നുള്ളതും, പെണ്ണുകേസില്‍ നിന്നും രക്ഷപ്പെടാന്‍ ന്യായധിപന്മാരെ പ്രലോഭിപ്പിച്ച് വശംവദരാക്കി എന്നുള്ളതും ആണ്.

    1) അധികാരത്തില്‍ ഇരുന്ന കാലത്ത് ബന്ധുക്കള്‍ക്കും സില്‍ബന്ധികള്‍ക്കും വഴിവിട്ട് സഹായങ്ങള്‍ ചെയ്തു കൊടുത്തു എന്നു കുഞ്ഞാലിക്കുട്ടിതന്നെ വെളിപ്പെടുത്തിയ നിലക്ക് അത് ആര്‍ക്കൊക്കെ? എന്തിനൊക്കെ? എങനെ ഒക്കെ? എന്നു വെളിപ്പെടുത്താനുള്ള ഉത്തവാദിത്വം അദ്ദേഹത്ത്നുണ്ട്. എന്തായലും സഹായം ഒരു സിനിമാ ടിക്കറ്റ് എടുത്ത് കൊടുത്തതോ.. സ്റ്റേറ്റ് കാറില്‍ ലിഫ്റ്റ് കൊടുത്തതോ അല്ലെന്നു സാമാന്യ ബോധമുള്ള ഏതൊരാള്‍ക്കും അറിയാം.

    2)ന്യായാധിപന്മാരെ പ്രലോഭിപ്പിച്ച കാര്യം പരിഗണിക്കുമ്പോള്‍ നാം മനസിലാക്കെണ്ടത് ഇത്ര പ്രമാദമായ വാര്‍ത്താ പ്രാധാന്യം നേടിയ ഒരു കേസ് അട്ടിമറിക്കാന്‍ ചിലവാക്കിയ തുക എന്തായാലും ചെറുതൊന്നുമാകാന്‍ വഴിയില്ല, തിരഞെടുപ്പു കമ്മീഷനില്‍ അദ്ദേഹം സമര്‍പ്പിച്ചതും ആദ്ദായ നികുതി വകുപ്പില്‍ സമര്‍പ്പിച്ചതുമ്മായ കണക്കുകളില്‍ ഒന്നും തന്നെ ആരെങ്കിലും വലിയ തുകകള്‍ ദാനം ചെയ്തതായും അതു അദ്ദെഹം പുനര്‍ ദാനം ചെയ്തതായും പറയുന്നില്ല, എങ്കില്‍ ഇത്രയും വലിയ തുകകള്‍ എവിടെനിന്നു വന്നു? കണക്കില്‍ കൊള്ളിക്കാന്‍ സാധിക്കാത്ത പ്ണത്തിന്റെ ഉറവിടം എന്ത്? റഊഫും മറ്റും ഉള്‍പ്പെട്ടിട്ടുള്ള കള്ളനോട്ട് കേസും ഈ പണ ഇടപാടുമായി ബന്ധമുണ്ടോ?

    ഇത്തരം വലിയ കാര്യങ്ങളെപ്പറ്റി മൗനം പാലിച്ചുകൊണ്ട്, മുനീറിന്റെ ധാര്‍മ്മികതെയെപ്പറ്റി നെടുങ്കന്‍ ചര്‍ച്ചകള്‍ നടത്തുന്നത് പ്രധാന വിഷയത്തില്‍ നിന്നും ശ്രദ്ദ തിരിക്കുവാന്‍ വേണ്ടി മാത്രമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  9. ഈ കേസ് (ഈ വെളിപ്പെടുത്തലുകള്‍ ) fabricated ആണെങ്കില്‍ താങ്കളുടെ ഈ വാദങ്ങളും അത്തരത്തില്‍ തന്നെ ആണെന്ന് വിശ്വസിക്കാനാണ് താല്പര്യം .. മുനീര്‍ സാഹിബിന്റെ നേതൃ പാടവം (പാര്‍ട്ടി യെ മറികടന്നു വേണം എന്നാണോ ?) പാര്‍ട്ടി നല്‍കുന്ന ചുമതലയെ ആശ്രയിച്ചല്ലേ ? അതില്‍ കവിഞ്ഞു ലീഗ് അണികള്‍ പ്രതീക്ഷിക്കുന്നു എന്ന് തോന്നുന്നില്ല ... പിന്നെ മുഹമ്മദ്‌ കോയ സാഹിബിന്റെ മകന്‍ എന്നത് അദ്ദേഹത്തിന്റെ "ഭാരം " ആവുന്നതെങ്ങനെ ?? പിതാക്കള്‍ മക്കളെക്കാളും മറിച്ചും പ്രശസ്തരാവുന്നത് സംഭവ്യമല്ലേ? അത് രാഷ്ട്രീയമായാലും സാമുദായിക സാംസ്കാരിക രംഗത്തായാലും.

    ഞാന്‍ മനസ്സിലാക്കുന്നത് (ദ്വന്ദ വ്യക്തിത്വം അംഗീകരിക്കുന്നു ) തന്റെ നിലപാട് ചാനല്‍ തുടങ്ങുന്ന സമയത്ത് അതിലെ തൊഴിലാളികള്‍ക്ക് നല്‍കിയതിന്റെ തലത്തില്‍ നിന്ന് മാറാതിരിക്കാന്‍ ശ്രമിക്കുന്നു എന്നതില്‍ കവിഞ്ഞു ചാനല്‍ നിയന്ത്രണം വരുതിയിലാക്കി ലീഗ് ചാനല്‍ ആക്കുന്നതില്‍ ഒരു എതിര്‍പ്പും ആര്‍ക്കും ഉണ്ടാവില്ല (അങ്ങിനെ അല്ലെ ?) എന്നാണ്...

    നിരീക്ഷണങ്ങള്‍ ഒരു പരിധി വരെ മാത്രം സത്യസന്ധത പുലര്‍ത്തി എന്ന് പറയട്ടെ ... ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  10. @ അനില്‍ഫില്‍(തോമാ)

    പെണ്ണ് പിടി നായന്മാര്‍ക്കും മുന്നാക്ക നസ്രാണി മന്ത്രിമാര്‍ക്കും മാത്രമായി സംവരണം ചെയ്തിട്ടുണ്ടോ? ശബരിമല തന്ത്രിക്കും കേരളത്തിലെ പിന്നാക്ക വിഭാഗ മന്ത്രിമാര്‍ക്കും 'ഫോഗിക്കാന്‍' പാടില്ലേ? എല്ലാ അധികാര ദുര്‍വിനിയോഗങ്ങളും അന്വേഷിക്കാന്‍ ഭരണ ഘടനാപരമായ സംവിധാങ്ങളുണ്ട്. അതുപയോഗിക്കാതെ മാധ്യമങ്ങളില്‍ ഹിന്ദുത്വ അജണ്ട വെച്ച് വ്യക്തിഹത്യ നടത്തുന്നതില്‍ അര്‍ത്ഥമില്ല.

    @Sameer Thikkodi

    മുഹമ്മദ്‌ കോയയെക്കാളും പ്രശസ്തി മുനീറിന് നേടാന്‍ ആവില്ല. ഇത് മനസ്സിലാകണമെങ്കില്‍ കോയയുടെ ജീവചരിത്രം കൂടെ അറിയണം. സി എച്. മുന്നാക്ക വിഭാഗങ്ങളുമായി സഹകരിക്കുമ്പോള്‍ തന്നെ മുസ്ലിംകള്‍ക്കെതിരെ വരുന്ന ആക്ഷേപങ്ങളെ പ്രതിരോധിക്കുകയം ചെയ്തിരുന്നു. മുനീറിന് ഇതില്‍ ആദ്യത്തെത് മാത്രമേ അറിയൂ. മുസ്ലിംകള്‍ക്ക് നേരെ ഇന്ന് 'ഭീകരവാദം' ആരോപിക്കുന്ന അതേ ശക്തികള്‍ മുമ്പ് 'കള്ള കടത്താണ്' ആരോപിച്ചിരുന്നത്. ഇതിനെതിരെ നിയമസഭയില്‍ കോയ മറുപടി പറഞ്ഞത് ഇങ്ങിനെയായിരുന്നു. " ഞങ്ങള്‍ക്ക് കള്ള കടത്തു അറിയില്ല. ഞങ്ങള്‍ നേരിട്ടാണ് കടത്താര്". സ്വല്പം ലൈംഗിക ചുവയുള്ള അത്തരം ആക്ഷേപ ഹാസ്യം പോലും കോയ ഉപയോഗിച്ചത് പിന്നാക്കക്ക്കാരുടെ പ്രതിരോധത്തിനായിരുന്നു. (സി എച്ചിന്റെ നിയമസഭ ഫലിതങ്ങള്‍ കോഴിക്കോട് സര്‍വകലാശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

    ഇന്ത്യ വിഷന്‍ ഉണ്ടാക്കിയതിനു ഒരു ലക്ഷ്യമുണ്ടെങ്കില്‍ അത് പുലരാന്‍ ആവശ്യമായ തൊഴിലാളികളെ പണിക്കെടുക്കേണ്ട ബാധ്യത മുനീറിനുണ്ട്. പണം മുടക്കിയ ലീഗുകാര്‍ക്ക് ആണ് ആദ്യം മുനീര്‍ വാക്ക് കൊടുത്തത്. ആദ്യം ആ വാക്ക് നിറവേറ്റാനുള്ള ധാര്‍മിക ബാധ്യത മുനീര്‍ നിറവേറ്റട്ടെ. കുഞ്ഞാലികുട്ടിയെ വ്യക്തിഹത്യ നടത്തുന്ന ഒറ്റ കാര്യത്തില്‍ ഒതുങ്ങുന്നതല്ല ഇന്ത്യ വിഷനിലെ വാര്‍ത്ത വിതരണം. അത് സംഘ പരിവാരത്തിന്റെ വാര്‍ത്ത നിര്‍മാണത്തിലെ കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രങ്ങളില്‍ ഒന്നാണിപ്പോള്‍.

    മറുപടിഇല്ലാതാക്കൂ
  11. @അവര്‍ണ്ണന്‍
    വിഷയം മറ്റെന്തിലെക്കോ വഴി തിരിച്ചു വിടാനുള്ള താങ്കളുടെ വ്യഗ്രത മനസിലാക്കിക്കൊണ്ടു തന്നെ താങ്കള്‍ എനിക്ക് നല്‍കിയ മറുപടിയോട് പ്രതികരിക്കാം.

    ഭോഗാസക്തി ആര്‍ക്കും ഉണ്ടാകാം അതില്‍ ജാതി മത ഭേദം ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം, എന്നാല്‍ ആ വ്യക്തി ഒരു പ്രസ്ഥാനത്തെയോ സമുദായത്തെയോ പ്രതിനിധീകരിക്കുന്ന ഉന്നത സ്ഥാനത്ത് ഇരിക്കുമ്പോള്‍ ആ വ്യക്തിയുടെ നികൃഷ്ട ചേതനകള്‍ പ്രസ്ഥാനത്തെയോ സമുദായത്തെയോ പൊതു സമൂഹത്തിനു മുന്‍പില്‍ അപമാനിതരാക്കാതിരിക്കാന്‍ തക്കവണ്ണം സംയമനം പാലിക്കുക തന്നെ വേണം. അതില്‍ നാരായണ പണിക്കര്‍ എന്നോ വര്‍ക്കി വിതയത്തില്‍ എന്നോ പാണക്കാട് തങ്ങള്‍ എന്നോ വെള്ളാപ്പള്ളി നടേശന്‍ എന്നോ ഭേദം ഇല്ല, മുന്‍പറഞ്ഞ ബഹുമാന്യ നേതാക്കള്‍ ഓരോരുത്തരും ഇന്നോളം സ്വന്തം സമുദായവും കേരളീയ പൊതു സമൂഹവും അര്‍പ്പിച്ച വിശ്വാസം നൂറുശതമാനം മാതൃകാപരമായി കാത്തുപോരുന്നു, ഇതില്‍ നിന്ന് തന്നെ നമുക്ക് മനസിലാക്കാവുന്ന കാര്യം കുഴപ്പം സമുദായതിന്റെതല്ല.

    എനിക്ക് വ്യക്തിപരമായി അറിയാവുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ പരിശുദ്ധ ഇസ്ലാം അനുശാസിക്കുന്ന സ്വഭാവ വൈശിഷ്ട്യം കാത്തു സൂക്ഷിക്കുന്നവരാണ് ഒരു നേതാവിന്റെ നികൃഷ്ട ചേതനകള്‍ അവരെക്കൂടി പരിഹാസ്യരാക്കുന്നത്തില്‍ വേദനയുണ്ട്. ഒരു നികൃഷ്ട ജീവിയെ രക്ഷിക്കാന്‍ വേണ്ടി മതത്തെ ഉപയോഗിക്കുകയും അത് വഴി മഹത്തായ ഒരു സമൂഹം ഒന്നടങ്കം നിന്നിക്കപെടുന്നതും അനുവദിക്കാന്‍ പാടില്ല. ഇത് കുഞ്ഞാലിക്കുട്ടിക്ക് മാത്രമല്ല, കോട്ടൂരാനച്ചനും, സെഫി സിസ്ടര്‍ക്കും, സാധ്വി പ്രഗ്യാസിംഗിനും, സന്തോഷ്‌ മാധവനും ബാധകമാണ്.

    സുഹൃത്തേ കാലം ഒരുപാട് മുന്നോട്ടു പോയി ഒരു പരിഷ്കൃത സമൂഹത്തില്‍ ആണ് നാം ഇപ്പോള്‍ ജീവിക്കുന്നത്, ദക്ഷിണആഫ്രിക്കയിലെ സണ്‍ സിറ്റിയില്‍ നടക്കുന്നതൊക്കെ സൗദി അറേബ്യയില്‍ ചെയ്യും എന്ന് കരുതിയാല്‍ റേഷന്‍ കാര്‍ഡില്‍ പിന്നെ പേരുണ്ടാവില്ല എന്നല്ലാതെ എന്ത് പറയാന്‍ !!!

    കേരളം ആമസോണ്‍ വനാന്തരങ്ങള്‍ക്കുള്ളിലോ മധ്യ ആഫ്രിക്കയിലോ അല്ല, നിയതമായ ഭരഘടന നിലവിലുള്ള സ്വതന്ത്ര ഇന്ത്യയുടെ ഭാഗം തന്നെ ആണ്, ഈ രാജ്യത്ത് ഇപ്പോളും വ്യഭിചാരവും, അഴിമതിയും ശിക്ഷാര്‍ഹമായ തെറ്റ് തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ
  12. @ അനില്‍ഫില്‍ (തോമാ)

    എന്റെ ബ്ലോഗ്‌ ഇന്ത്യ വിഷന്റെ സംഘ പരിവാര ബന്ധത്തെ കുറിച്ചാണ്. അത് താങ്കള്‍ക്കു ഇഷ്ടമായി കൊള്ളണം എന്നില്ല. എന്നാല്‍ എന്റെ ബ്ലോഗിലെ ചര്‍ച്ച താങ്കള്‍ ഉദ്ദേശിച്ച പോലെ ആകണം എന്ന് കരുതേണ്ടതില്ല. താങ്കളുടെ ബ്ലോഗ്‌ ഉപയോഗിച്ച് താങ്കളുടെ അഭിപ്രായം വ്യക്തമായി വായനക്കാരോട് പറയുന്നതല്ലേ അഭിപ്രായ സ്വാതന്ത്ര്യം ? താങ്കളുടെ അഭിപ്രായം തന്നെ എനിക്കും ഉണ്ടാകണമെന്ന് വാശി പിടിക്കുനത് ഫാസിസമാണ്‌.


    അടിസ്ഥാനപരമായി ധര്‍മം എന്നത് സ്വന്തം മനസാക്ഷിയോട് നീതി പുലര്ത്തലാണ്. മതങ്ങള്‍ അവ വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിക്കുന്നുവന്നു മാത്രം. മനുഷ്യരിലെ നന്മയും തിന്മയും ആപേക്ഷികമാണ്. ഇവിടെ കുഞ്ഞാലികുട്ടി അയാളുടെ മനസാക്ഷി വെച്ച് സമൂഹത്തോട് സംവദിക്കുന്നു. വീണ്ടും അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ഇഷ്ടമുള്ളവര്‍ക്ക് അയാളെ വിശ്വസിക്കാം അല്ലാത്തവര്‍ക്ക് കേസ് കൊടുക്കാം. അതാണ്‌ നിയമ വാഴ്ച (Rule of Law) പീരീഡ്‌.



    വിശ്വാസത്തിന്റെ പേരില്‍ വിവിധ മതാനുയായികള്‍ പലതും ചെയ്യും. അത് പൊതു സമൂഹം അന്ഗീകരിക്കനമെന്നില്ല. കുഞ്ഞാലികുട്ടിയെ ലീഗുകാര്‍ക്ക് വേണ്ടെങ്കില്‍ അവര്‍ ഒഴിവാക്കേണ്ടി വരും. മാധ്യമങ്ങള്‍ വ്യക്തിഹത്യ ചെയ്തത് കൊണ്ട് അത് നടക്കില്ല. ദുര്‍മന്ത്രവാദത്തിലൂടെ തന്നെ ശത്രുക്കള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്.



    യെദിയൂരപ്പ ദുര്‍മന്ത്രവാദത്തില്‍ നിന്ന് രക്ഷപ്പെടാനായി വസ്ത്രങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ച് വെറും നിലം സപ്രമഞ്ചമാക്കി കിടക്കുന്നതായി സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനല്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നു. നഗ്‌നനായി തറയില്‍ കിടന്നുറങ്ങുകയും നഗ്‌നനായി നദിയില്‍ മുങ്ങി സൂര്യനമസ്‌കാരം നടത്തുകയും വിവിധ പൂജകളില്‍ മുഴുകുകയും ചെയ്താല്‍ ദുര്‍മന്ത്രവാദത്തില്‍നിന്ന് രക്ഷപ്പെടാമെന്നാണ് വിവിധ പൂജാരിമാര്‍ യെദിയൂരപ്പക്ക് ഉപദേശം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ഇതിനുള്ള ഒരുക്കം തുടങ്ങിയതായും നഗ്‌നനായി തറയില്‍ ഉറക്കം തുടങ്ങിയതായും പറയുന്നു.
    മൂന്ന് ദിവസം തുടര്‍ച്ചയായി നഗ്‌നനായി ഉറങ്ങുക, രണ്ട് ദിവസം നദിയില്‍ നഗ്‌നനായിനിന്ന് സൂര്യനമസ്‌കാരം ചെയ്യുക, മൈസൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ സഹസ്ര ചണ്ഡികാ യജ്ഞവും ലക്ഷ മോദക ഗണപതി ഹോമവും നടത്തുക തുടങ്ങിയവയാണ് വിവിധ പൂജാരികള്‍ പരിഹാര ക്രിയകളായി നിര്‍ദേശിച്ചിരിക്കുന്നതത്രെ. ഫെബ്രുവരി എട്ടിനും പത്തിനുമിടയില്‍ പൂര്‍ണനഗ്‌നനായുള്ള സൂര്യ നമസ്‌കാരം ആരംഭിക്കാനും പൂജാരിമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുടെ കുടുംബ പൂജാരിയായ ഭാനുപ്രകാശ് ശര്‍മയാണ് പൂജാദി കര്‍മങ്ങള്‍ സംബന്ധിച്ച് പ്രധാനമായും ഉപദേശം നല്‍കിയിരിക്കുന്നത്.
    മുഖ്യമന്ത്രിയുടെ യാത്രകള്‍ സംസ്ഥാനത്ത് മാത്രമായി ഒതുക്കാനും നിര്‍ദേശിച്ചതായി ശര്‍മ പറഞ്ഞു. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 15 വരെ അപകീര്‍ത്തികരമായ സംഭവങ്ങള്‍ മുഖ്യമന്ത്രി നേരിടേണ്ടി വരും.കടുത്ത വിശ്വാസിയായ യെദിയൂരപ്പ ക്ഷേത്രങ്ങളിലും മഠങ്ങളിലും സന്ദര്‍ശനം നടത്തുന്നതും വന്‍ തുക സംഭാവന നല്‍കുന്നതും പതിവായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  13. "ഹിമാമുധീന്‍ മുമ്പ് ഒരു ആംബുലന്‍സ് ചാവക്കാട് മുസ്ലിം പള്ളിക്ക് ദാനമായി നല്കിയിരുന്നു. അയാളുടെ തട്ടിപ്പ് വെളിച്ചതായതോടെ പള്ളി ഭാരവാഹികള്‍ അതയാള്‍ക്ക്‌ തിരിച്ചു കൊടുക്കാനുള്ള ആര്‍ജവം കാണിച്ചു."


    മണത്തല പള്ളിയ്ക്ക് ഹിമാമുദ്ധീന്‍ സംഭാവന ചെയ്ത ആംബുലന്‍സ് തന്നെയാണ് ഇപ്പോഴും ഉപയോഗിച്ചു വരുന്നത്. മറ്റു വിഷയങ്ങളില്‍ നോ കമന്റ്സ്..

    മറുപടിഇല്ലാതാക്കൂ
  14. @ ഷാ
    ചാവക്കാട് പള്ളി ആംബുലന്‍സ് ഹിമാമുധീന് തിരിച്ചു കൊടുത്തതായ വാര്‍ത്ത മാതൃഭൂമിയില്‍ അക്കാലത്ത് വാര്‍ത്തയായി വന്നിരുന്നു.താങ്കള്‍ ചാവക്കാട്ടുകാരന്‍ ആണെങ്കില്‍ താങ്കളുടെ കുറിപ്പ് ശരിയാകാം. കമന്റിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  15. >>>>>ഇവിടെ കുഞ്ഞാലികുട്ടി അയാളുടെ മനസാക്ഷി വെച്ച് സമൂഹത്തോട് സംവദിക്കുന്നു. വീണ്ടും അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ...<<<<

    കുഞ്ഞാലിക്കുട്ടിക്കെതിരെ കേസു കൊടുത്ത വ്യക്തിക്കെതിരെ വക്കീല്‍ നോട്ടിസയച്ചതായി വാര്‍ത്ത ഉണ്ടല്ലോ.

    അന്വേഷണം നേരിടാന്‍ തായ്യാറാണെങ്കില്‍ വക്കീല്‍ നോട്ടിസയച്ചതെന്തിനാണ്?

    മറുപടിഇല്ലാതാക്കൂ
  16. @ kaalidaasan

    ഇന്ത്യന്‍ ഭരണഘടന പ്രകാരം സംഘ പരിവാരത്തിന് മാത്രം സംവരണം ചെയ്ത എര്പാടല്ലാല്ലോ വ്യവഹാരം. നോടീസ് ഒക്കെ വ്യവഹാരത്തിന്റെ ഭാഗമല്ലേ. മലഗോവ്,അജ്മീര്‍ അടക്കം സ്ഫോടനം നടത്തിയ റിപ്പോര്‍ട്ടില്‍ ആര്‍ എസ് എസ് നേതാക്കളുടെ പേര് കണ്ടപ്പോള്‍ സംഘ പരിവാരത്തിനു കലിപ്പ് വന്നു നോട്ടീസ് അയച്ചില്ലേ? പരിവാരത്തിന് പറ്റിയ ജഡ്ജിമാറുള്ള സ്ഥലം നോക്കി തന്നെയാണ് ആര്‍ എസ് എസ്സും സുബ്രഹ്മണ്യന്‍ സ്വാമിയും നിയമപരമായി രാഷ്ട്രീയ ശത്രുക്കളെ ഒതുക്കാര്. ചാണക്യന്റെ അര്‍ഥശാസ്ത്രം സവര്‍ണര്‍ക്കു മാത്രം വായിക്കാന്‍ പാടൂ എന്ന് പറഞ്ഞിരുന്നാല്‍ പിന്നാക്കാക്കാരെ സംഘ പരിവാരം മൂക്കിലേക്ക് വലിക്കും. എല്ലാ കുബുദ്ധിയും അവര്‍ണരും പഠിക്കട്ടെ.

    ഭീകരത വാര്‍ത്തകള്‍ ഇവിടെ കാണുക.

    മറുപടിഇല്ലാതാക്കൂ
  17. ചര്‍ച്ച ബ്ലോഗറുടെ വിഷയത്തില്‍ നിന്നും മാറി എന്നാണ് തോന്നുന്നത്. ശരിക്കും ചര്‍ച്ച ചെയ്യേണ്ടത് ഇന്ത്യാവിഷന്റെയും മുനീരിന്റെയും നിലപാടുകളെ കുറിച്ചായിരുന്നു. ചാനലിന്റെ ലക്ഷ്യത്തില്‍ നിന്നും മാറി സന്ഘപരിവാര അജണ്ട നടപ്പാകുന്ന തരത്തിലേക് ഇന്ത്യാവിഷന്‍ മാറിയപ്പോള്‍ അത് കണ്ടില്ല എന്ന് നടിക്കാന്‍ മുനീറിനെ പ്രേരിപ്പിച്ചത് എന്താണ്? സന്ഘികളെ ഇത്ര മാത്രം മുനീര്‍ വിശ്വസിക്കുന്നത് എന്ത് കൊണ്ടാണ്?

    മറുപടിഇല്ലാതാക്കൂ