തൃശൂര്‍: തിരഞ്ഞെടുപ്പ് കണ്‍വീനറായ ആദിവാസി യുവാവിന് പീഡനം. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും കലക്ടര്‍ക്കും പരാതി നല്‍കി. പാണഞ്ചേരി പഞ്ചായത്ത് ഡി.എച്ച്.ആര്‍.എം തിരഞ്ഞെടുപ്പ് കണ്‍വീനറായ മാണിയം കോളനി പാടിക്കല്‍ മണിയുടെ മകന്‍ മനുവാണ് പീച്ചി പോലിസിനെതിരേയും സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേയും കലക്ടര്‍ക്കും കമ്മീഷനും പരാതി നല്‍കിയത്.
ശനിയാഴ്ച രാത്രി മാണിയം കോളനിയില്‍ നിന്നുള്ള വീട്ടില്‍ നിന്ന് യോഗത്തിനെന്നു തെറ്റിദ്ധരിപ്പിച്ച് വിട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയ ശേഷം നിര്‍ബന്ധിച്ച് മദ്യം കഴിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നും പിന്നീട് പീച്ചി പോലിസിനു കൈമാറുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഒരു കാരണവുമില്ലാതെ മണിക്കുറോളം വെള്ളവും ഭക്ഷണവും നല്‍കാതെ കസ്റഡിയിലെടുത്ത് പീഡിപ്പിച്ചതായും ഇന്നലെ ഉച്ചയോടെയാണ് വിട്ടയച്ചതെന്നും കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. പിഡനത്തിനെതിരേ പരാതി നല്‍കുമെന്നറിയിച്ചപ്പോള്‍ മോഷണക്കേസില്‍ കുടുക്കി അകത്താക്കുമെന്നും എസ്.ഐ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ സി.പി.എം തടസ്സപ്പെടുത്തുകയും പോസ്ററുകള്‍ നശിപ്പിക്കുന്നതായും കാണിച്ച് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പീഡനത്തിനിരയായ മനുവിന്റെ അച്ചനും അമ്മയും പാണഞ്ചരി പഞ്ചായത്തില്‍ ഡി.എച്ച്.ആര്‍.എം സ്ഥാനാര്‍ഥികളാണ്.
പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമനുസരിച്ച് നടപടിയെടുക്കണമെന്നും കലക്ടര്‍ക്ക് നല്‍ കിയ പരാതിയില്‍ പറയുന്നു.
കടപ്പാട് : 17 ഒക്ടോബര്‍, 2010 (തേജസ് ദിനപത്രം)
മുഖ്യ ധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനിഷ്ടപ്പെടാത്ത മറ്റൊരു കേരളത്തിന്റെ സാമൂഹ്യ ശാസ്ത്രപരമായ ഒരു ബ്ലോഗ് വിലാപം
ഡി.എച്ച്.ആര്‍.എം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഡി.എച്ച്.ആര്‍.എം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010 ഒക്‌ടോബർ 18, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)