2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

തൃശ്ശൂരിലെ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകനായ ആദിവാസി യുവാവിന് പീഡനം

തൃശൂര്‍: തിരഞ്ഞെടുപ്പ് കണ്‍വീനറായ ആദിവാസി യുവാവിന് പീഡനം. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും കലക്ടര്‍ക്കും പരാതി നല്‍കി. പാണഞ്ചേരി പഞ്ചായത്ത് ഡി.എച്ച്.ആര്‍.എം തിരഞ്ഞെടുപ്പ് കണ്‍വീനറായ മാണിയം കോളനി പാടിക്കല്‍ മണിയുടെ മകന്‍ മനുവാണ് പീച്ചി പോലിസിനെതിരേയും സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേയും കലക്ടര്‍ക്കും കമ്മീഷനും പരാതി നല്‍കിയത്.
ശനിയാഴ്ച രാത്രി മാണിയം കോളനിയില്‍ നിന്നുള്ള വീട്ടില്‍ നിന്ന് യോഗത്തിനെന്നു തെറ്റിദ്ധരിപ്പിച്ച് വിട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയ ശേഷം നിര്‍ബന്ധിച്ച് മദ്യം കഴിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നും പിന്നീട് പീച്ചി പോലിസിനു കൈമാറുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഒരു കാരണവുമില്ലാതെ മണിക്കുറോളം വെള്ളവും ഭക്ഷണവും നല്‍കാതെ കസ്റഡിയിലെടുത്ത് പീഡിപ്പിച്ചതായും ഇന്നലെ ഉച്ചയോടെയാണ് വിട്ടയച്ചതെന്നും കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.  പിഡനത്തിനെതിരേ പരാതി നല്‍കുമെന്നറിയിച്ചപ്പോള്‍ മോഷണക്കേസില്‍ കുടുക്കി അകത്താക്കുമെന്നും എസ്.ഐ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ സി.പി.എം തടസ്സപ്പെടുത്തുകയും പോസ്ററുകള്‍ നശിപ്പിക്കുന്നതായും കാണിച്ച് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പീഡനത്തിനിരയായ മനുവിന്റെ അച്ചനും അമ്മയും പാണഞ്ചരി പഞ്ചായത്തില്‍ ഡി.എച്ച്.ആര്‍.എം സ്ഥാനാര്‍ഥികളാണ്.
പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമനുസരിച്ച് നടപടിയെടുക്കണമെന്നും കലക്ടര്‍ക്ക് നല്‍ കിയ പരാതിയില്‍ പറയുന്നു.
കടപ്പാട്  : 17  ഒക്ടോബര്‍, 2010 (തേജസ്‌ ദിനപത്രം)

3 അഭിപ്രായങ്ങൾ:

  1. ജൂതന്മാരെ അനുകരിക്കുകയാണ് സി.പി.എം ചെയ്യുന്നത്. ക്രൈസ്തവ യുറോപ്പിന്റെ പിഡനതിന്നിരയായ ജൂതര്‍ പിന്നിട് ഫലസ്ഥിനികളെ പിഡിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നത് വര്‍ത്തമാന രാഷ്ട്രിയം. കേരള ചരിത്രത്തില്‍ കൊടിയ പിഡനത്തിന്നിരയായ് സി.പി.എം ജൂതരെ പിന്തുടര്‍ന്ന് സ്വയം പിഡകാരായി മാറുകയാണ്.

    മറുപടിഇല്ലാതാക്കൂ
  2. ദളിതരെയും ആദിവാസികളെയും ശാരീരികമായി പീഢിപ്പിച്ചും കള്ളക്കേസില്‍ കുടുക്കിയും അവരുടെ സ്വത്വരാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ ഒതുക്കിക്കളയാം എന്നാണ് സിപിഎം വിചാരിക്കുന്നത്. ഇപ്രാവശ്യം നാലായിരം പഞ്ചായത്തുകളില്‍ മല്‍സരിക്കുന്ന ഡി എച്ച് ആര്‍ എം ഒറ്റയിടത്തു ജയിച്ചില്ലെങ്കില്‍ പോലും മറ്റു പലരേയും തോല്പിക്കാന്‍ കാരണമാകുമെന്നത് അവരുടെ രാഷ്ടീയപ്രാധാന്യം സാവധാനം അംഗീകരിക്കപ്പെടുവാന്‍ ഇടയാകുമെന്നതാണ് സിപിഎമ്മിനെയും മറ്റുള്ളവരെയും വിറളിപിടിപ്പിക്കുന്നത്. ജയിച്ചില്ലെങ്കില്‍ പോലും സ്വന്തം രാഷ്ട്രീയ ഭാഗധേയത്വം അടയാളപ്പെടുത്തി പോരാട്ടങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ ദളിതര്‍ തയ്യാറാകേണ്ടിയിരിക്കുന്നു. ദളിതരുടെയിടയില്‍ ഡി എച്ച് ആര്‍ എം ഉണ്ടാക്കിയിരിക്കുന്ന ഉണര്‍വ് ചിലപ്പോള്‍ പല സ്ഥലത്തും അവര്‍ വിജയിക്കുകയാണെങ്കില്‍ പോലും അത്ഭുതപ്പെടുത്തുന്നതല്ല.

    മറുപടിഇല്ലാതാക്കൂ
  3. ദലിത് വോട്ടുകളുടെ ഏകീകരണവും ഇടതിന് തിരിച്ചടിയായി

    തിരുവനന്തപുരം: നഗരസഭ നിലനിര്‍ത്താനായെങ്കിലും കൊ ല്ലം, തിരുവനന്തപുരം ജില്ലകളിലെ പരമ്പരാഗത വോട്ടുകള്‍ ഇടതുമുന്നണിക്ക് നഷ്ടമായത് ദലിത് വോട്ടുകളുടെ ഏകീകരണത്തെ തുടര്‍ന്നാണെന്ന് വി വിധ ദലിത് സംഘടനകള്‍.
    തിരുവനന്തപുരം ജില്ലയില്‍ പതിറ്റാണ്ടുകളായി ഇടതിനൊപ്പം നിന്നിരുന്ന വര്‍ക്കലയിലും കിളിമാനൂരും നെയ്യാറ്റിന്‍കരയിലും യു.ഡി.എഫിന് ആധിപത്യം നേടാന്‍ കഴിഞ്ഞതും കൊല്ലം ജില്ലയില്‍ ആര്യങ്കാവ്, തെന്മല, കുന്നത്തൂര്‍, കരുനാഗപ്പള്ളി, ശാസ്താംകോട്ട, മൈനാഗപ്പള്ളി മേഖലകളില്‍ യു. ഡി. എഫ് വിജയവും ദലിത് സംഘടനകളുടെ ഇടപെടലാണ് വ്യക്തമാക്കുന്നത്.
    ഡി.എച്ച്.ആര്‍.എം, ബി.എസ്.പി, കെ.പി.എം.എസ്, ഗോത്രമഹാസഭ തുടങ്ങി എല്ലാ ദലിത് പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്വിരുദ്ധ നിലപാടെടുത്തിരുന്നു. വര്‍ക്കല തൊടുവെ കോളനിയില്‍ പോലിസിനെ ഉപയോഗപ്പെടുത്തി സി.പി.എം നടത്തിയ ആക്രമണവും തുടര്‍ന്നുള്ള ദലിത് വേട്ടയും ഇടതുസര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരുന്നു.
    ഡി.എച്ച്.ആര്‍.എമ്മിന് വേരോട്ടമുള്ള വര്‍ക്കലയിലെ പ്രവര്‍ത്തനം സാധാരണ ജനങ്ങളെ ഇടതുപക്ഷത്തിനെതിരായി വോട്ടു ചെയ്യാന്‍ പ്രേരിപ്പിച്ചു. വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 33 വാര്‍ഡുകളില്‍ 18 വാര്‍ഡുകളിലും യു.ഡി.എഫ് നേടി.
    11 വാര്‍ഡുകള്‍ മാത്രമാണ് എല്‍.ഡി.എഫിന് ലഭിച്ചത്. വര്‍ക്കല ഇലകമണ്‍ പഞ്ചായത്തില്‍ കളിക്കല്‍ വാര്‍ഡില്‍ അനായാസ വിജയം പ്രതീക്ഷിച്ച സി. പി. എമ്മിന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
    വിളപുറം വാര്‍ഡിലെ ഇടതുപക്ഷത്തിന്റെ പരാജയവും അവിശ്വസനീയമായിരുന്നു. ഈ മേഖലയിലെ ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തനമാണ് യു. ഡി.എഫ് വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വോട്ടിങ് നിലവാരം വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് സി.പി.എം കേന്ദ്രമായ എ.കെ.ജി സെന്റര്‍ ഉ ള്‍ക്കൊള്ളുന്ന കുന്നുകുഴി വാര്‍ഡില്‍പ്പോലും ഇടതുപക്ഷത്തിനു വിജയിക്കാനാവാതിരു ന്നത് ഡി.എച്ച്.ആര്‍.എമ്മിന്റെ സാന്നിധ്യം കൊണ്ടായിരുന്നുവെ ന്നു സംസ്ഥാന സെക്രട്ടറി ദാസ് കെ വര്‍ക്കല തേജസിനോടു പറഞ്ഞു.
    കൊല്ലം ജില്ലയില്‍ കാലാകാലങ്ങളായി ഇടതുപക്ഷം കുത്തകയാക്കിയിരുന്ന കുന്നത്തൂര്‍, ശാസ്താംകോട്ട, കരുനാഗപ്പ ള്ളി, പോരുവഴി മേഖലകളില്‍ സി.പി.എമ്മിന് അടിപതറിയത് കെ.പി.എം.എസിന്റെ ഇടപെടല്‍ മൂലമാണെന്ന് സംസ്ഥാന സെക്രട്ടറി പുന്നല ശ്രീകുമാര്‍ അവകാശപ്പെട്ടു.
    തിരുവനന്തപുരം കോര്‍പറേഷനില്‍ 30 വര്‍ഷമായി ഇടതു പക്ഷം അടക്കിവച്ചിരുന്ന തൈക്കാട്, വഴുതക്കാട് വാര്‍ഡുകള്‍ യു.ഡി.എഫിന് ലഭിക്കാന്‍ കാരണവും കെ.പി.എം.എസിന്റെ നേട്ടമാണെന്ന് ശ്രീകുമാര്‍ പറഞ്ഞു.
    ന്യൂനപക്ഷ നിലപാടാണ് മധ്യകേരളത്തിലും മലബാറി ലും ഇടതുപക്ഷത്തിനു ക്ഷീണമായതെങ്കില്‍ ദലിത് സംഘ ടനകളോടുള്ള ഇടതുപക്ഷത്തിന്റെ നിഷേധാത്മക സമീപനമാണ് തെക്കന്‍ ജില്ലകളില്‍ ഇടതുപക്ഷത്തിനു തിരിച്ചടിയായത്. ചെങ്ങറയില്‍ നിന്നു കുടിയിറക്കിയവരെ പുനരധിവസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതും അട്ടപ്പാടിയിലെ ആദിവാസിഭൂമി കൈയേറിയ കാറ്റാടി കമ്പനിക്കെതിരേ സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നതും ആദിവാസിവിഭാഗ ങ്ങളെ ഇടതുപക്ഷത്തിനെതിരാക്കി.
    സാബു ആര്‍ അയത്തില്‍, തേജസ്‌ ദിനപത്രം 31 , ഒക്ടോബര്‍ 2010

    മറുപടിഇല്ലാതാക്കൂ