![]() |
കടപ്പാട് : KR അനുരാജ്, http://cartoonmal.blogspot.com/ |
ഈ കഥ കണ്ണന് ഓര്‍ത്തുപോയത്, സ്കൂളുകളിലെ തലയെണ്ണല്‍ പോലിസുകാരെ ഏല്‍പ്പിച്ചാല്‍ മതിയെന്ന പുതിയ കോടതിവിധി വായിച്ചപ്പോഴാണ്. ലാത്തിയും തോക്കും കണ്ണീര്‍വാതക ഷെല്ലുമായി പോലിസുകാര്‍ സ്കൂളിലേക്ക് ഇരമ്പിയെത്തുന്നതും കുഞ്ഞുങ്ങളുടെ നേരെ കണ്ണുരുട്ടുന്നതും പിഞ്ചുകുട്ടികള്‍ പേടിച്ചു മൂത്രമൊഴിക്കുന്നതും അധ്യാപകന് നിന്നു വിറയ്ക്കുന്നതും മാനേജര്‍മാര്‍ ഏത്തമിടുന്നതുമൊക്കെയാവും ഇനി കേരളത്തിലുടനീളം സ്ഥിരം കാഴ്ച. കാഴ്ച കാണാന്‍ ഓരോ സ്കൂള്‍ മുറ്റത്തും ആളുകള്‍ തടിച്ചുകൂടും. വേണമെങ്കില്‍ ഇതും ടൂറിസം വികസനത്തിന്റെ സാധ്യതകളില്‍ ഉള്‍പ്പെടുത്താമെന്നു തോന്നുന്നുണ്ട്.
ഇപ്പോള്‍ തന്നെ പോലിസില്‍ നിരവധി വിഭാഗങ്ങളുണ്ട്: സ്പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച്, സൈബര്‍ സെല്‍, നാര്‍ക്കോട്ടിക് സെല്‍, വിജിലന്‍സ് വിങ്, ആന്റി-ടെററിസ്റ്റ് സ്ക്വാഡ്, ട്രാഫിക് പോലിസ് എന്നിങ്ങനെ കാക്കത്തൊള്ളായിരം വിഭാഗങ്ങള്‍. അവയ്ക്കോരോന്നിനും ഡി.ജി.പി, എ.ഡി.ജി.പി എന്നിങ്ങനെ താഴോട്ടിറങ്ങി നിരവധി ലാവണങ്ങളുമുണ്ട്. അതിനു പുറമെ കമ്മ്യൂണിറ്റി പോലിസ്, ഷാഡോ പോലിസ്, സ്റ്റുഡന്റ് പോലിസ് എന്നിത്യാദി വിഭവങ്ങള്‍ വേറെയും. ഇനി തലയെണ്ണല്‍ പോലിസ് എന്നൊരു വിഭാഗം കൂടി ആരംഭിക്കാന്‍ കോടതിയുത്തരവ് കാരണമായേക്കും. തലയെണ്ണല്‍ വിങ് എ.എസ്.ഐ, തലയെണ്ണല്‍ വിങ് എസ്.പി, തലയെണ്ണല്‍ വിങ് ഐ.ജി എന്നെല്ലാം പുതിയ തസ്തികകളുണ്ടാക്കാം. എല്ലാ സ്കൂളുകള്‍ക്കു മുമ്പിലും ഓരോ പോലിസ് ഔട്ട്പോസ്റ്റ് വീതം തുടങ്ങാം. പറ്റുമെങ്കില്‍ ഓരോ സ്കൂളിലും പ്യൂണുമാരെയും ലാബ് അസിസ്റന്റുമാരെയും സ്പെഷ്യലിസ്റ് അധ്യാപകരെയും നിയമിക്കുന്നതുപോലെ തലയെണ്ണല്‍പ്പണിക്ക് ആവശ്യമായതോതില്‍ പോലിസുകാരെ നിയമിക്കാം. അങ്ങനെ കുറേ പോസ്റ്റുകള്‍ സൃഷ്ടിക്കാം; തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കു തൊഴില്‍സാധ്യതകള്‍ വര്‍ധിപ്പിക്കാം. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊക്കെ മുന്നോട്ടുപോവാനുള്ള സാധ്യതകള്‍ പലതില്ലേ എന്നതിലേക്കാണ് കണ്ണന്റെ ആലോചന പോയത്. ക്ഷമിച്ചുകള.
ഏതായാലും ഒരുകാര്യത്തില്‍ കണ്ണനു സമാധാനമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രശ്നമുണ്ടാവുമ്പോള്‍, കുഴപ്പങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ പോലിസ് ഇടപെടുന്ന വേളകളില്‍ വിദ്യാര്‍ഥിസംഘടനകള്‍, പോലിസ് കാംപസില്‍ കയറരുതെന്നു പറഞ്ഞു ബഹളംവയ്ക്കാറുണ്ട്. ഇനി അവരാരും അങ്ങനെയൊന്നും പറയില്ലല്ലോ. തലയെണ്ണാന് കയറാന്‍ പോലിസിനു സ്വാതന്ത്യ്രമുണ്െടങ്കില്‍ തല്ലിയോടിക്കാന്‍ വേണ്ടിയും വിദ്യാലയങ്ങളില്‍ കയറാവുന്നതേയുള്ളൂ. ഇതു മുന്‍കൂട്ടിക്കണ്ട്, കോടതിവിധിക്കെതിരായി ആദ്യം രംഗത്തുവരുക വിദ്യാര്‍ഥിസംഘടനകളായിരിക്കും എന്നാണു കണ്ണന് വിചാരിച്ചത്. എന്താണാവോ അവര്‍ക്കു മിണ്ടാട്ടമില്ലാത്തത്?
പുനര്‍വായന : തേജസ് ദിനപത്രം. 17 ഒക്ടോബര്‍ 2010 (കണ്ണന്)
ഹിന്ദുക്കള്‍ക്ക് ഭീകരരാവാന്‍ കഴിയില്ല
മറുപടിഇല്ലാതാക്കൂ‘കാവി ഭീകരത‘ പ്രയോഗത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി ആര്‍എസ്എസ് രംഗത്ത്. ഹിന്ദുക്കള്‍ക്ക് ഭീകരരാവാന്‍ കഴിയില്ല എന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ദസറ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ഭീകരതയ്ക്കും ഹിന്ദുക്കള്‍ക്കും തമ്മില്‍ യോജിച്ചുപോകാന്‍ സാധിക്കില്ല. കാവി ഭീകരത, ഹൈന്ദവ ഭീകരത എന്നീ പ്രയോഗങ്ങള്‍ ഹിന്ദുക്കളുടെ ശക്തി കുറയ്ക്കാനും ന്യൂനപക്ഷ പ്രീണനത്തിനും വേണ്ടിയാണ്.
ഹിന്ദുക്കള്‍ ഉള്‍പ്പെട്ട ചില അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ പേരില്‍ ഒരു സമൂഹത്തെയാകെ കുറ്റപ്പെടുത്തുന്നത് നീതികരിക്കാന്‍ കഴിയില്ല. ഹിന്ദുക്കള്‍ പൊതുവെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടാറില്ല എന്നും ഭാഗവത് പറഞ്ഞു.വെബ്ദുനിയ വാര്‍ത്ത.
ചില മുസ്ലിം ഭികരരെ പരിചയപ്പെടുക.
ഹിന്ദുക്കള്ക്ക്ക ഭീകരരാവാന്‍ കഴിയില്ല
പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി കിണറ്റില്‍ വീണു മരിച്ചു
മറുപടിഇല്ലാതാക്കൂകുന്ദംകുളം: നവവല്‍സരദിനം രാത്രി പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചു. ആനക്കല്‍ സുന്ദരാട്ട് വീട്ടില്‍ സുരഷിന്െ മകന് ജിഷ്ണു (18) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. പൊലീസ് ജീപ്പ് വരുന്നത് കണ്ടപ്പോള്‍ ഓടിയ ജിഷ്ണു അടുത്തുള്ള പുരയിടത്തിലെ കിണറ്റില്‍ വീഴുകയായിരുന്നു. അതേ ജീപ്പില്‍ തന്നെ കന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പെരുമ്പിലാവ് വിജയമാതാ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്.
പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി കിണറ്റില്‍ വീണു മരിച്ചു. Sun, 01/01/2012
പോലീസിനെ ഭയന്നോടിയ യുവാവ് കിണറ്റില്‍വീണ് മരിച്ചു
മറുപടിഇല്ലാതാക്കൂഒറ്റപ്പാലം: ചീട്ടുകളി പിടികൂടാനായി പോലീസ്സംഘമെത്തിയപ്പോള് ഭയന്നോടിയ യുവാവ് കിണറ്റില്‍വീണ് മരിച്ചു. പല്ലാര്‍മംഗലം തെക്കേക്കാട്ടില് പരേതനായ ശിവശങ്കരന്റെയും സരോജിനിയുടെയും മകന് ബൈജുവാണ് (27) മരിച്ചത്. കെ.എസ്.ഇ.ബി. കരാര്‍തൊഴിലാളിയും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്.
പല്ലാര്‍മംഗലത്ത് അയ്യപ്പന്‍വിളക്ക് നടക്കുന്നതിന് സമീപപ്രദേശത്ത് ചീട്ടുകളി നടക്കുന്നെന്ന വിവരത്തെത്തുടര്‍ന്നാണ് 12.30ഓടെ ഒറ്റപ്പാലംപോലീസ് പരിശോധനക്കെത്തിയത്. പോലീസെത്തുംമുമ്പുതന്നെ സ്ഥലത്തുണ്ടായിരുന്ന എല്ലാവരും ചിതറിയോടി. ഈ സമയത്ത് ബൈജു പല്ലാര്‍മംഗലം വാട്ടര്‍ടാങ്കിന് സമീപത്തെ ഉപയോഗിക്കാത്ത കിണറ്റില്‍ വീഴുകയായിരുന്നെന്ന് കരുതുന്നു. രണ്ടുമണിയോടെ ഷൊറണൂരില്‍നിന്ന് അഗ്നിശമനസേനയെത്തി പുറത്തെടുക്കുകയായിരുന്നു. ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ അഗ്നിശമനസേനയുടെ ആംബുലന്‍സില്‍ കയറ്റിയപ്പോള്‍ പോലീസിനെതിരെ പ്രതിഷേധവുമായെത്തി ഒരുവിഭാഗം തടഞ്ഞു.
ഒറ്റപ്പാലം താലൂക്കാസ്പത്രിയില്‍ തഹസില്‍ദാര്‍ ജോയ് തോമസ്, സി.ഐ. കെ.വിജയകുമാര്‍, എസ്.ഐ. എം.ശശിധരന് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. പാലക്കാട് പോലീസ് സൂപ്രണ്ട് എം.പി.ദിനേശ്, ഷൊറണൂര്‍ ഡിവൈ.എസ്.പി. കെ.എ.ആന്റണി. സ്പെഷല്‍ബ്രാഞ്ച് ഡിവൈ.എസ്.പി. എം.ശശിധരന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഷൈജു, ഷൈജ എന്നിവരാണ് ബൈജുവിന്റെ സഹോദരങ്ങള്‍.
പോലീസിനെ ഭയന്നോടിയ യുവാവ് കിണറ്റില്‍വീണ് മരിച്ചു.Mathrubumi,05 Jan 2012
സ്റ്റേഷനില്‍ നിന്ന് തോക്കു മോഷ്ടിച്ച സംഭവം: എസ്.ഐ. റിമാന്‍ഡില്‍
മറുപടിഇല്ലാതാക്കൂകല്പറ്റ:തിരഞ്ഞെടുപ്പു സമയത്ത് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന വിദേശനിര്‍മിത കൈത്തോക്ക് മോഷ്ടിച്ച സംഭവത്തില്‍ എസ്.ഐ.യെ ബത്തേരി കോടതി റിമാന്‍ഡ് ചെയ്തു.
കേണിച്ചിറ മുന്‍ എസ്.ഐ. കെ.പി. അനിരുദ്ധ(55)നെ ചൊവ്വാഴ്ചയാണ് കേണിച്ചിറ പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനില്‍ കഴിയവെയാണ് അറസ്റ്റ്.
2010-ല്‍ തിരഞ്ഞെടുപ്പുസമയത്ത് പാമ്പ്ര എസ്റ്റേറ്റ് പാര്‍ട്ണറായ ഐസക് ജോസ് തോക്ക് കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ നല്‍കിയിരുന്നു. ലൈസന്‍സ് പുതുക്കാനുള്ളതിനാല് തോക്ക് തിരിച്ചു വാങ്ങിയിരുന്നില്ല. കേണിച്ചിറയില്‍ നിന്ന് സ്ഥലം മാറിപ്പോയ അനിരുദ്ധന് തോക്കു കൊണ്ടുപോവുകയും ചെയ്തു.
തോക്കിന്റെ ലൈസന്‍സ് പുതുക്കുന്നതിനായി പോലീസ് സ്റ്റേഷനില്‍ നിന്ന് ഉടമയെ വിളിച്ചപ്പോഴാണ് തോക്ക് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിച്ച അനിരുദ്ധന് ചൊവ്വാഴ്ച ഉച്ചയ്ക്ക് തോക്കുമായി പോലീസ് സ്റ്റേഷനില്‍ എത്തി. തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ജെ. ജയനാഥിന്റെ നിര്‍ദേശപ്രകാരം കേണിച്ചിറ എസ്.ഐ. ഷാജു ജോസഫ് അനിരുദ്ധനെ അറസ്റ്റു ചെയ്യുകയായിരുന്നു.
സ്റ്റേഷനില്‍ നിന്ന് തോക്കു മോഷ്ടിച്ച സംഭവം: എസ്.ഐ. റിമാന്‍ഡില്‍. Mathrubhumi, 5 jan 2012
തിരുവല്ല: വിദേശനിര്‍മിത ആഡംബരകാറുകള്‍ ഇറക്കുമതി ചെയ്തതില്‍ നൂറ് കോടിയിലധികം രൂപ നികുതി വെട്ടിച്ച കേസിലെ പ്രതി തിരുവല്ല ചെക്കാടന് അലക്സ് ജോസഫിന്‍െറ വ്യാജപാസ്പോര്‍ട്ട് നഷ്ടപ്പെട്ടത് സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തിരുവല്ലയിലെത്തി അന്വേഷണം ആരംഭിച്ചു. തിരുവല്ല ഡിവൈ.എസ്.പി ഓഫിസില്‍നിന്നാണ് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. ഹൈദരാബാദ് എയര്‍പോട്ട് വഴി വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് കഴിഞ്ഞ നവംബര്‍ ആറിന് ഷംസദാബാദ് പൊലീസ് അലക്സിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റുണ്ടായിരുന്നതിനാല്‍ ഹൈദരാബാദ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിരുവല്ല എസ്.ഐ വിനോദ്കൃഷ്ണനും സംഘവും ഏറ്റുവാങ്ങി നവംബര്‍ 12 ന് രാത്രി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഹാജരാക്കിയിരുന്നു.
മറുപടിഇല്ലാതാക്കൂഅലക്സിനെ തിരുവല്ല പൊലീസിന് കൈമാറിയപ്പോള്‍ത്തന്നെ ഹൈദരാബാദ് പൊലീസ് വ്യാജപാസ്പോര്‍ട്ടും കൈമാറിയിരുന്നു.
തുടര്‍ന്ന് തിരുവല്ല ഡിവൈ.എസ്.പി ഓഫിസില്‍ ഇയാളെ എത്തിച്ചപ്പോള്‍ വ്യാജ പാസ്പോര്‍ട്ട് ഡിവൈ.എസ്.പിക്ക് കൈമാറിയെന്നാണ് എസ്.ഐ പറയുന്നത്. എന്നാല്‍, രേഖകളൊന്നും തനിക്ക് ലഭിച്ചിട്ടില്ളെന്നാണ് ഡിവൈ.എസ്.പി പറയുന്നത്.
അലക്സിനെ തിരുവല്ലയില്‍ എത്തിച്ചതില്ത്തന്നെ ദുരൂഹതയുള്ളതായി ആക്ഷേപം ഉയര്‍ന്നിരുന്നു. മധുര, കോവില്‍പ്പെട്ടി, നാഗര്‍കോവില്‍ വഴി പൂജപ്പുരയില്‍ എത്തിക്കാമെങ്കിലും പാലക്കാട്, ആലപ്പുഴ, ചങ്ങനാശേരി വഴി റൂട്ടുമാറ്റി 40 കിലോമീറ്ററോളം കൂടുതല്‍ യാത്ര ചെയ്താണ് തിരുവല്ലയില്‍ ഡിവൈ.എസ്.പി ഓഫിസില്‍ എത്തിച്ചത്.15മിനിറ്റോളം ഡിവൈ.എസ്.പി രാജീവും അലക്സും അടച്ചിട്ടമുറിയില്‍ സംസാരിക്കുകയും തുടര്‍ന്ന് അതീവ സുരക്ഷയില്‍ പൊലീസ് വാനില്‍ കയറ്റിക്കൊണ്ടുപോവുകയുമായിരുന്നു.
കോടതിയില്‍നിന്ന് ജയിലിലേക്ക് അയച്ച പ്രതിയെ തിരുവല്ലയില്‍ എത്തിച്ചത് ചില രേഖകള്‍ കൈമാറാനാണെന്നാണ് ഡിവൈ.എസ്.പി അന്ന് പറഞ്ഞിരുന്നത്. തിരുവല്ല സ്വദേശിയായ അലക്സ് തിരുവിതാംകൂര്‍ മേഖലയിലെ നിരവധി രാഷ്ട്രീയനേതാക്കള്‍ക്ക് വിദേശനിര്‍മിത കാറുകള്‍ കൈമാറിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മുന്‍ കേന്ദ്രമന്ത്രിക്കും വാഹനം കൈമാറിയിട്ടുള്ളതായാണ് സൂചന. പ്രത്യുപകാരമായി തിരുവല്ലയില്‍ എത്തിച്ചപ്പോള്‍ ജില്ലാ പൊലീസ് നേതൃത്വം അലക്സിനെ വഴിവിട്ട് സഹായിച്ചെന്നാണ് ആരോപണം.
അലക്സിന്‍െറ വ്യാജപാസ്പോര്‍ട്ട് നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടങ്ങി, Madhyamam.06 January 2012.
കോഴിക്കോട്: ഹെല്‍മറ്റ് വേട്ടക്കിടെ പോലീസ് ഉദ്യോഗസ്ഥന്റെ വയര്‍ലസ് സെറ്റുകൊണ്ടുള്ള അടിയേറ്റ് യുവാവിന്റെ തല പൊട്ടി. വെള്ളയില്‍ സ്വദേശി നാലുകുടി പറമ്പില്‍ അബ്ദുറഹിമാന്റെ മകന് എന്‍.പി ഷാനവാസിനാണ് (18) പരിക്കേറ്റത്. തലക്ക് മൂന്ന് തുന്നലുണ്ട്. കോര്പ്പറേഷന് സ്റ്റേഡിയത്തിനു സമീപത്തു വെച്ചായിരുന്നു സംഭവം. ഹെല്‍മറ്റ് വെക്കാതെ വലിയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന യുവാവിനെ ട്രാഫിക് പോലീസ് പിടിക്കുകയായിരുന്നു.
ഇല്ലാതാക്കൂ‘പോലീസ് കൈ കാണിച്ചപ്പോള്‍ റോഡിലെ കുഴി ഒഴിവാക്കി സ്വല്പം മാറ്റിയാണ് ബൈക്ക് നിര്‍ത്തിയത്. ബൈക്കില്‍ നിന്ന് ഇറങ്ങുമ്പോള്‍ പോലീസുകാരന് ദേഷ്യപ്പെട്ടു കൊണ്ട് വയര്‍ലെസ് സെറ്റു കൊണ്ട് തലക്കടിക്കുകയായിരുന്നു. റോഡരികില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ ഇതുകണ്ട് നിലവിളിച്ചതോടെ എന്നെ ഓട്ടോറിക്ഷയില്‍ ട്രാഫിക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ മൊഴിമാറ്റി പറയണമെന്ന് സ്റ്റേഷനില്‍ വെച്ച് ഭീഷണിപ്പെടുത്തി. മുക്കാല്‍ മണിക്കൂറിനു ശേഷം ബീച്ച് ആശുപത്രിയില്‍ കൊണ്ടു പോയി’ എന്നാണ് യുവാവ് പറയുന്നത്. ഗൗരവമേറിയ വകുപ്പുകള്‍ ചുമത്തി പോലീസ് യുവാവിനെ കള്ളക്കേസില്‍ കുടുക്കുവാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നാട്ടുകാരും ട്രാഫിക് സി.ഐയെ ഉപരോധിച്ചു. ഇതേതുടര്‍ന്ന് പോലീസ് എഫ്.ഐ.ആറില്‍ മാറ്റംവരുത്തി.
ഹെല്‍മറ്റ് വേട്ട: യൂവാവിന്റെ തല പോലീസ് അടിച്ചു പൊട്ടിച്ചു.
പുല്പള്ളി: എ.എസ്.ഐ.യെ വീട്ടില്‍ കയറി എസ്.ഐ. മര്‍ദിച്ചെന്ന് പരാതി. ഇരുളം സ്വദേശിയും പടിഞ്ഞാറത്തറ എ.എസ്.ഐ.യുമായ പേപ്പനിയില് രാജരത്ന (51) ത്തെ കേണിച്ചിറ എസ്.ഐ. മര്‍ദിച്ചെന്നാണ് പരാതി. എ.എസ്.ഐ. ബത്തേരി താലൂക്ക് ഗവ. ആസ്പത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ എസ്.ഐ. വീട് കയറി മര്‍ദിച്ചെന്നാണ് രാജരത്നത്തിന്റെ ഭാര്യാസഹോദരന്‍ രാമന്‍കുട്ടി പരാതിപ്പെട്ടത്.
ഇല്ലാതാക്കൂഎന്നാല് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന എ.എസ്.ഐ. വീട്ടില്‍ വഴക്കുണ്ടാക്കിയപ്പോള്‍ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം താന്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോകുകയാണുണ്ടായതെന്ന് കേണിച്ചിറ എസ്.ഐ. സജി ജോസഫ് അറിയിച്ചു. രാജരത്നത്തിന്റെ ഭാര്യ ഭാനുമതി ഇതുസംബന്ധിച്ച് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. : മാതൃഭൂമി ദിനപത്രം.