2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ഓം ഹരിശ്രീ നംബൂര്യായെ നമ:

കടപ്പാട്  : എം.എസ്.പ്രകാശ്  lokamalayalam.blogspot.com
സവര്‍ണര്‍ പരിഷ്കൃതര്‍, അവര്‍ണര്‍ മ്ലേച്ചന്മാര്‍. ഇതാണ് സാംസ്കാരിക കേരളത്തിന്റെ ചിര പുരാതനമായ കാഴ്ചപാട്. ഇംഗ്ലീഷില്‍ "poor apes rich" (ദരിദ്രര്‍ പണക്കാരെ കോപിയടിക്കാന്‍ നോക്കും) എന്നൊരു ചൊല്ലുണ്ട്.  ഇത് തന്നെയാണ് അവര്‍ണര്‍ക്കും സംഭവിക്കുന്ന അബദ്ധം. പിന്നാക്കക്ക്കാര്‍ ഇന്ന് 'വിദ്യാരംഭം' പോലുള്ള സവര്‍ണരുടെ സകല  ആചാരങ്ങളെയും  അനുഷ്ടാനങ്ങളെയും അനുകരിക്കാന്‍ ശ്രമിക്കുന്നു.  സാമൂഹ്യ നീതി കൈവരിക്കാന്‍ സ്വത്വ  ബോധം അനിവാര്യമാണ്. തങ്ങളുടെ സാമൂഹ്യ ജീവിതവും കലകളും സവര്‍ണരെക്കാള്‍ മോശമാണെന്ന്  ധരിക്കുന്നിടത് പിന്നാക്കകാരന്റെ പരാജയം തുടങ്ങുന്നു.  സവര്‍ണ  ആചാരങ്ങളാണ് ഏറ്റവും ഉദാത്തം എന്ന് വിശ്വസിക്കുകയും അവരെ പോലെയാകാന്‍ പെടാ പാട് പെടുകയും ചെയ്യുന്നവരാണ് പിന്നാക്കക്കാരില്‍ സിംഹ ഭാഗവും.  ഒരു വെളുത്ത പെണ്ണിനെ വിവാഹം കഴിച്ചതോടെ  ജീവിതത്തിലെ വലിയൊരാഗ്രഹം സാധിച്ചുവെന്നു ദളിതനും സരസനുമായ സിനിമാ നടന്‍ മണി ഒരു ചാനെലിനോട് പറഞ്ഞത്  ഞാനോര്‍ക്കുന്നു. കറുത്ത കുട്ടികള്‍ മോശമാണെന്നും വെളുത്ത കുട്ടികള്‍ മിടുക്കരാണെന്നും സവര്‍ണര്‍ കാലങ്ങളായി നമ്മോടു പറയുന്നു. അതിനാല്‍ നമ്മില്‍ പലരും അത് വിശ്വസിക്കുന്നു.  സവര്‍ണന്റെ ഉടമസ്ഥതയിലുള്ള  കമ്പോളവും അത്  തന്നെ പറയുന്നു. കറുത്ത ദളിതര്‍ 'ഫെയര്‍ ആന്‍ഡ്‌ ലോവലി' വാങ്ങി  തേച്ചു ശരീരം വെളുപ്പിക്കാന്‍  ശ്രമിക്കുന്നു. 

ദരിദ്രനായ ഒരു നമ്പൂതിരിയെയോ നായരെയോ അപൂര്‍വമായേ നമുക്ക് ചുറ്റും കാണാറുള്ളൂ. എന്നാലും പിന്നാക്കക്കാരന്‍ അതില്‍ സഹതപിക്കും. 'എന്ത് നിലയില്‍ ജീവിച്ചവരായിരുന്നു അദ്ദേഹം' എന്ന് അവന്‍ പറയും. എന്നാല്‍ തങ്ങള്‍ നൂറ്റാണ്ടുകളായി എത്ര കഷ്ടപ്പാടിലായിരുന്നു എന്ന് അവന്‍ മറക്കുകയും ചെയ്യും. അങ്ങിനെയാണ് മുന്നാക്കക്കാരില്‍ ദരിദ്രര്‍ ആയവര്‍കും  സംവരണം എന്ന  ആണും പെണ്ണും കെട്ട  എര്പാടിനെ നാം അന്ഗീകരികുന്നതും.  ഈ വിധേയ ഭാവത്തിനിടയില്‍   കേരളത്തില്‍ നമ്പൂരി, നായര്‍ എന്നിവ നന്നായി ബ്രാന്‍ഡ് ചെയ്യപ്പെട്ടു കഴിഞ്ഞ ജാതികളാണ്  എന്ന് നാം മറക്കുന്നു.  അവരെ പോലെ ജാതി പേര് വാലാക്കാന്‍ പിന്നാക്ക ഹിന്ദുവിന്റെ അപകര്‍ഷതാ ബോധം അവനെ അനുവദിക്കുന്നില്ല.  സമൂഹത്തില്‍ ഉയര്ന്നവരാനെന്നു നമ്മെ ബോധ്യപെടുത്താന്‍ സവര്‍ണര്‍  അവരുടെ എല്ലാ കഴിവുകളും  പ്രയോഗിക്കുന്നു. നായര്‍ മാഹാത്യമം പ്രചരിപ്പിക്കാനായി www. nairs.org എന്ന പേരില്‍ വെബ്സൈറ്റ് കാണുക.  പുലയനു കേമത്തം പറയാനായി വലിയ ഉദ്യോഗസ്ഥരോ ജ്ഞാന പീഠം നേടിയവരോ ഇല്ല എന്ന് മാത്രമല്ല ഒരു വെബ്സൈറ്റ്  കൊണ്ട് നടക്കാനുള്ള  സാമ്പത്തിക അവസ്ഥയോ അവനില്ല.

ഇനി ജാതിയൊന്നു  മാറാമെന്നു വിചാരിച്ചാല്‍ എന്താണ് സ്ഥിതി?  ഇവിടെ  'പുലയനു' 'നായരാകാന്‍ 'പറ്റാവുന്ന രീതിയിലുള്ള ജനിതക ഗവേഷണമൊന്നും ഏതെങ്കിലും പദ്മശ്രീ പരമേശ്വരന്റെ  'ഭാരതീയ ഗവേഷണ കേന്ദ്രത്തില്‍' നടക്കുന്നതായി  അറിയില്ല. അവര്‍ണന്  ജന്മനാ ബുദ്ധിയില്ലെന്നു സ്ഥാപിക്കാനാണ്  സംഘ പരിവാറിന്റെ ഇത്തരം ഗവേഷണ കേന്ദ്രങ്ങള്‍.  പ്രതിയോഗികളെ വെട്ടാനും കുത്താനും ദളിതനേയും ഈഴവനെയും ആണ് സംഘ പരിവാരം നിയോഗിക്കാര്. വെട്ടാന്‍ ആജ്ഞാപിക്കുന്നത് പിള്ളമാര്‍ ! സവര്‍ണന്‍  നമ്മോടു മത്സര പരീക്ഷകളെ കുറിച്ച് ,അതിന്റെ മേന്മകളെ കുറിച്ച്  വാചാലമായി പറയും. എന്നാല്‍ അമ്പലങ്ങളില്‍ ശാന്തിമാരെ നിയമിക്കുന്ന കാര്യം നോക്കൂ.  ഉദ്യോഗാര്തിയുടെ  'മെറിറ്റ്‌ ' കണ്ക്കാകാനുള്ള മത്സര പരീക്ഷകള്‍ ഒരിക്കലും നടത്തരുതെന്ന്  സവര്‍ണര്‍ വാശി പിടിക്കുന്ന സാമൂഹ്യ ജീവിതത്തില്‍ വളരെ പ്രധാനപെട്ട  പാരമ്പര്യ മേഖല  അമ്പലങ്ങള്‍ ആണ് .

ദൈവം എന്ന അത്ഭുത ജീവിയെ  സവര്‍ണരിലൂടെ മാത്രമേ കണ്ടെത്താന്‍ പറ്റൂ എന്ന്  അവര്‍ അവര്‍ണരോട് നിരന്തരം  പറയുന്നു.  അധികാരവും ധനവും തങ്ങളോടൊപ്പം എന്നും വേണം എന്ന സവര്‍ണ ധാര്‍ഷ്ട്യം ഏറ്റവും ശക്തമായി കാണുന്ന സ്ഥാപനങ്ങള്‍ ക്ഷേത്രങ്ങളാണ്.  കേരളത്തിലെ വരുമാനമുള്ള ശബരിമല, ഗുരുവായൂര്‍ പോലെയുള്ള അമ്പലങ്ങളില്‍  നറുക്കെടുത്തു നമ്ബൂതിരിമാര്കിടയില്‍ നിന്നു മാത്രം മേല്‍ശാന്തിമാരെ കണ്ടെത്തുന്നതില്‍ എന്തൊരു 'മെറിറ്റ്‌' എന്ന് ഏതെങ്കിലും ധിക്കാരിയായ ദളിതന്‍ ചോദിച്ചാല്‍  'മനു സ്മൃതി' എന്ന ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം  അവന്റെ  ചെവിയില്‍  ഈയം ഒഴിച്ച്  കളയും.

സാമൂഹ്യ കലകളുടെ കാര്യം നോക്കുക. കേരളത്തിലെ ദളിത്‌ ആദിവാസി നാട്യ കലകളൊന്നും ഭാരത നാട്യത്തെ പോലെയോ മോഹിനിയാട്ടത്തെ പോലെയോ ഉദാത്തമല്ല എന്ന്  ഭരണകൂടം അല്ലെങ്കില്‍ സവര്‍ണര്‍  പറയ്ന്നത് അവര്‍ണരും വിശ്വസിക്കുന്നു. കര്‍ഷക തൊഴിലാളികളുടെ നാടന്‍ പാട്ടും ശെമ്മാങ്കുടി അയ്യരുടെ സംഗീത കച്ചേരിയും ഒരേ പോലെ സാംസ്കാരിക കേരളം ഗണിക്കാറില്ല.  ചില ദളിത്‌ കലകള്‍  ലോക്കല്‍ പാര്‍ടി കൂടായ്മകളില്‍  ഇടതു പാര്‍ടികള്‍ അനുവദിക്കുന്നതോഴിച്ചാല്‍ അവയൊക്കെയും  കേരളത്തിന്റെ സംസ്കാരത്തിന് പുറത്താണ്.  കാരണം അവ സവര്‍ണന്റെ കലകളെ പോലെ കൊട്ടാരം കലകളല്ല.  ചാനെലുകളില്‍ ദളിത്‌ കലകള്‍ക്ക് സ്ഥാനമില്ല. ഉണ്ടെങ്കില്‍ തന്നെ അവ സി വി ശ്രീ രാമന്റെ 'വേറിട്ട കാഴ്ചകളില്‍' ഇടം തേടും. സവര്‍ണ നാട്യ കലകളാണ് എന്നും കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ചിഹ്നങ്ങള്‍.

സിനിമകളിലെ ദളിതര്‍ അടിമകളും ക്രൂരരും മുസ്ലിംകള്‍ സ്ഥിരം ഭീകരവാദികളും. സവര്‍ണര്‍ എന്നും സംസ്കൃത ചിത്തര്‍, ഓല കുടിലുകള്‍ തെമ്മാടികളുടെ കേന്ദ്രങ്ങള്‍, അല്ലെങ്കില്‍ ഹാസ്യ കഥ പാത്രങ്ങളുടെ താവളം.  ഇല്ലങ്ങളും കാവുകളും കേരളീയ സാംസ്കാരിക കേന്ദ്രത്തിന്റെ തനി സ്വരൂപങ്ങള്‍. അവയില്‍ ജീവികുന്നത് സംസ്കാര സമ്പന്നര്‍, ശുദ്ധരായ നായന്മാര്‍, നമ്പൂതിരികള്‍.  അവയില്‍ കാണുന്നത് ഹോമം പോലുള്ള സവര്‍ണ അനുഷ്ടാനങള്‍. ഏതു ദേശീയ അവാര്‍ഡ്  സിനിമകളിലും ഇത് തന്നെയാണ് കഥ. ഇതൊക്കെ എഴുതാന്‍ കാരണമായ ഒരു വാര്‍ത്ത താഴെ ചേര്‍കുന്നു. ഈ വാര്‍ത്ത സാംസ്കാരിക കേരളവും  കൌണ്ടര്‍ പൊയന്റും ഒന്നും ചര്‍ച്ച ചെയ്യില്ല.   കാരണം ഇവിടെ പ്രതി  മൂത്ത സവര്‍ണന്‍ ആണ്.  അതും ശ്രീകൃഷ്ണ ഭഗവാന്റെ അടുത്ത ആളുകളായ പൂന്താനം നമ്പൂതിരിമാര്‍.


വിദ്യാരംഭം: മുസ്ലിം എസ്.ഐയെയും കുടുംബത്തെയും പടിക്കു പുറത്താക്കി

പെരിന്തല്‍മണ്ണ: വിദ്യാരംഭം കുറിക്കാന്‍ പൂന്താനം ഇല്ലത്തെത്തിയ മേലാറ്റൂര്‍ എസ്.ഐയെയും കുടുംബത്തെയും മുസ്ലിം മതവിശ്വാസിയായതിന്റെ പേരില്‍ ഇല്ലത്തിന്റെ പടിക്കു പുറത്തിരുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് കവിസമ്മേളനത്തിനെത്തിയ പത്തിലധികം കവികള്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്തു നല്‍കി സമ്മേളനം ബഹിഷ്കരിച്ചു.
ഇന്നലെ കാലത്ത് കവി പൂന്താനത്തിന്റെ ജന്മഗൃഹത്തില്‍ നടന്ന വിദ്യാരംഭംകുറിക്കല്‍ ചടങ്ങിലാണ് ഇവര്‍ക്ക് അക്ഷരവിലക്കേല്‍ക്കേണ്ടിവന്നത്. ഗുരുവായൂര്‍ ദേവസ്വത്തിനു കീഴില്‍ കവിയുടെ ജന്മഗൃഹത്തില്‍ നടന്നുവരാറുള്ള എഴുത്തിനിരുത്തല്‍ ചടങ്ങിനാണ് മേലാറ്റൂര്‍ എസ്.ഐ കൊല്ലം സ്വദേശി സുനില്‍രാജും ഭാര്യ സാലിയയും രണ്ടരവയസ്സുള്ള മകന്‍ മുനവ്വിര്‍ അലി ഹൈദറിനെ കൂട്ടി വിദ്യാരംഭം കുറിക്കാനെത്തിയത്. സുനില്‍ രാജ് എന്ന പേരു കണ്ട് ഹിന്ദുവാണെന്നു തെറ്റിദ്ധരിച്ചാണ് ആദ്യം ദേവസ്വം അധികൃതര്‍ ചടങ്ങിന് അനുമതി നല്‍കിയതെന്നു കരുതുന്നു.
 തിരക്കു നിയന്ത്രിക്കുന്നതിനായി മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്യണമെന്നറിയിച്ചതിനാല്‍ ശനിയാഴ്ച തന്നെ മേലാറ്റൂര്‍ സ്റേഷനില്‍ നിന്നു മൂന്നു പോലിസുകാരുടെ മക്കള്‍ക്കൊപ്പം മകന്‍ മുനവ്വിര്‍ അലി ഹൈദറിന്റെ പേരും ഇല്ലത്ത് അറിയിച്ചിരുന്നതായി എസ്.ഐ പറഞ്ഞു. കാലത്ത് എത്താന്‍ അനുമതിയും നേടിയിരുന്നു.
തുടര്‍ന്ന് ഇല്ലത്തെത്തുകയായിരുന്നു. എന്നാല്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കുന്ന കവിയുടെ ജന്മഗൃഹത്തില്‍ ഇതരമതസ്ഥര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്നറിയിച്ച സംഘാടകര്‍ എസ്.ഐയെയും കുടുംബത്തെയും തിരിച്ചയച്ചു.
സംഭവം പുറത്തറിഞ്ഞതോടെ ഇതില്‍ പ്രതിഷേധിച്ച് ഇല്ലത്ത് എഴുത്ത് ഗുരുസ്ഥാനീയരായി എത്തിയവരും കവിസമ്മേളനത്തിനെത്തിയവരുമായ കവികളും സാഹിത്യകാരന്‍മാരും സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
കവിയുടെ ഇല്ലം ക്ഷേത്രമല്ലെന്നും ജന്മഗൃഹത്തില്‍ ഏതു വിശ്വാസിക്കും പ്രവേശനം നല്‍കാമെന്നുമാണു പ്രമാണമെന്നും കവികള്‍ വാദിച്ചു. അതിനിടെ ദേവസ്വം അധികൃതര്‍ എസ്.ഐയെയും കുടുംബത്തെയും ഇല്ലത്തിനു പുറത്തിരുത്തി മകന് ആദ്യാക്ഷരം കുറിക്കാന്‍ തയ്യാറായി.
അന്യജാതിക്കാര്‍ക്ക് ഇല്ലത്ത് പ്രവേശനം നല്‍കാനാവുമോയെന്ന് അടുത്ത ദേവസ്വം മീറ്റിങില്‍ പരിശോധിക്കാമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വിശദീകരണം നല്‍കി തല്‍ക്കാലം പ്രശ്നം അവസാനിപ്പിച്ചു.
രാവിലെ എട്ടിനാരംഭിച്ച ചടങ്ങുകള്‍ ഉച്ചയോടെ സമാപിച്ചു. കവി  ഇ എ വാര്യര്‍ വിദ്യാരംഭച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മേലാറ്റൂര്‍ രാധാകൃഷ്ണന്‍, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, സി വി സദാശിവന്‍, കെ വിഷ്ണു എമ്പ്രാന്തിരി, കെ നാരായണന്‍, എസ് വി മോഹനന്‍, പി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കുരുന്നുകള്‍ക്ക് ഗുരുനാഥന്‍മാരായി. അതേസമയം സാഹിത്യകാരന്‍ സി വാസുദേവന്‍, അശോക്കുമാര്‍ പെരുവ, കൃഷ്ണന്‍ മങ്കട, പി എസ് വിജയകുമാര്‍, സത്യന്‍ എരവിമംഗലം, കെ കെ മുഹമ്മദാലി, സുരേഷ് ചമ്പത്ത്, സി പി ബൈജു, എസ് സഞ്ജയ്, ശിവന്‍ പൂന്താനം എന്നിവരാണു ചടങ്ങ് ബഹിഷ്കരിച്ച്  ഇറങ്ങിപ്പോയത്.
17  ഒക്ടോബര്‍ 2010 തേജസ്‌ ദിനപത്രം

നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ വിലാസം ആയുധ പൂജ , കടപ്പാട് . ndtv.com
പണ്ടൊക്കെ  കേരളത്തിലെ സവര്‍ണര്‍  ജ്യോത്സ്യനെ കണ്ട്‌ ഏതെങ്കിലും പറ്റിയ ദിവസത്തേക്ക് കുട്ടിക്ക്‌ അനുയോജ്യമായ മുഹൂര്‍ത്തം  കുറിച്ച്‌ വാങ്ങി നാവില്‍ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ്‌  വിദ്യാരംഭം.  എന്നാല്‍ അടുത്തകാലത്തായി സംഘ പരിവാരം കേരളത്തിലെ 'ഹിന്ദു സാംസ്കാരിക വകുപ്പ് ' ഏറ്റെടുത്തതോടെ  വിജയദശമി ദിനങ്ങളില്‍ മാത്രമായി വിദ്യാരംഭം ഒതുക്കുകയും  ചാനെലുകളുടെ സഹായത്തോടെ നന്നായി കമ്പോളവല്കരിക്കയും  ചെയ്തു.  ചൊറിയും  കുത്തി ഇരിക്കുന്ന  സാംസ്കാരിക നായകര്‍ കേരളത്തില്‍ വേണ്ടത്ര ഉള്ളതിനാല്‍ 'എഴുത്തിനിരുത്ത്' എന്ന വര്‍ഷത്തില്‍ വീണു കിട്ടുന്ന ഒരു വരുമാന സാധ്യത  മുന്നില്‍ കണ്ടു അവരും സംഘ പരിവാരത്തോടൊപ്പം  കൂടി.   വിജയദശമി പൂജയ്ക്കു ശേഷം കിട്ടുന്ന ആയുധങ്ങള്‍  ദൈവീകാനുഗ്രഹം സിദ്ധിച്ചവയായിരിക്കും എന്നാണ് സംഘ പരിവാര വിശ്വാസം.  ശത്രുക്കളെ  നിഗ്രഹിക്കാന്‍ ഇവന്മാര്‍ ഉപയോഗിക്കുന്നത് ഇത്തരം പൂജ ചെയ്ത ആയുധങ്ങള്‍ ആണ് താനും.

വിജയ ദശമി പോലെ  ഒരു പാട് ദിവസങ്ങള്‍ സംഘ പരിവാരം ഇപ്പോള്‍ കേരളത്തില്‍  കലണ്ടര്‍ രൂപത്തിലാക്കി മാറ്റിയിട്ടുണ്ട്. ചനെലുകള്‍ക്ക്  പരസ്യ വരുമാനം ഉള്ളതിനാല്‍ അവര്‍ ഓരോ ദിവസവും ആഘോഷിപ്പിക്കും. സംഘ പരിവാരം നടപിലാക്കിയ കേരളത്തിലെ രാമായണമാസാചരണം എന്ന പരിപാടി എന്താണ്? രാമായണ മാസാചരണം എന്ന ഇടപാട് ഗുജറാത്തിലും അയോധ്യയിലും പോലും ഇല്ല.  എന്നാല്‍ പണ്ട്  സവര്‍ണ വീടുകളില്‍  കള്ള കര്കടക മാസത്തില്‍ രാമായണം വായിച്ചിരുന്നു. കടുത്ത മഴയുള്ള കേരളത്തില്‍ മാത്രം നടന്ന ഒരു സവര്‍ണ  അനുഷ്ടാനമാണ്  ഈ രാമായണ മാസം.  കര്കിടകത്തിലെ പട്ടിണി സഹിക്കുന്ന കേരളത്തിലെ  ദളിതന് ഇതില്‍ എന്ത് കാര്യം?   കൂടാതെ 'ഗണേശ വിഗ്രഹം കടലില്‍ ഒഴുക്കല്‍', രക്ഷാ ബന്ധന്‍ പോലുള്ള ഉത്തരേന്ത്യന്‍ ആഘോഷങ്ങള്‍ പുതുതായി ഇറക്കുമതി ചെയ്തിട്ടുമുണ്ട്.  2001 മുതല്‍ മാത്രം കേരളം കണ്ടു തുടങ്ങിയ ഒരു ഉത്സവമാണ്  ശിവസേന തലസ്ഥാനത്  നടത്തുന്ന 'ഗണേശ വിഗ്രഹ  നിമജ്ജനം'.  ഇക്കൊല്ലത്തെ ഈ  ഹിന്ദുത്വ വല്കരണ പരിപാടിയില്‍   ദേവസ്വം മന്ത്രി കടന്നപള്ളി രാമ ചന്ദ്രന്‍   നേരിട്ട് തന്നെ പങ്കെടുത്തു കടല്‍ മലിനമാക്കി മോക്ഷം നേടുകയും ചെയ്തു.  സംഘ പരിവാരം ആവശ്യപെട്ടതുന്സരിച്ചു  ധിക്കാരിയായ  ജി സുധാകരനെ ദേവസ്വം മന്ത്രി സ്ഥാനത് നിന്നും അച്ചുതാനന്ദന്‍ ഒഴിവാക്കി പകരം പ്രതിഷിടിച്ചതാണ്  താടിയും മീശയും കൂട്ടി   ത്രിശൂലം ഉണ്ടാക്കിയ കടന്നപള്ളി രാമ ചന്ദ്രന്‍.
ദളിത്‌ ബാലന്‍ നിമജ്ജനത്തില്‍ ഉപേക്ഷിക്കപെട്ട മഹിശാസുരന്റെ തല കാണിക്കുന്നു 
അറിവില്ലായ്മയുടെ പര്യായം ആയിരുന്ന മഹിഷാസുരനെ കൊന്ന് അറിവിന്‍റെ ദേവതയായ ആദിപരാശക്തി വിജയിച്ച ദിവസമാണ് വിജയദശമി.  അതായത്  വിഡ്ഢിയായ ദളിതന്റെ മേല്‍  ബുദ്ധിയുടെ പര്യായമായ സവര്‍ണര്‍ വിജയം നേടിയ ദിവസം. സംഘ പരിവാരം ഹൈന്ദവ വല്കരനതിനായി  മാര്‍കെറ്റ് ചെയ്ത ഇത്തരം സവര്‍ണ ആഘോഷങ്ങളുടെ കടന്നു വരവോടെ  ദളിത്‌ ആദിവാസി ആഘോഷങ്ങള്‍ പാടെ തിരസ്കരിക്കപ്പെട്ടു.  ഇന്ന് 'വിദ്യാരംഭം' പോലുള്ള സവര്‍ണ  ആചാരങ്ങള്‍  മുസ്ലിംകളും ക്രിസ്ത്യാനികളും അനുകരിക്കാന്‍ ശ്രമിക്കുന്നത് ശുദ്ധ വിവരകെടാണ്.   കേരളത്തിലെ കാമ്പസുകളില്‍  ആര്‍ എസ എസ വൃന്ദം രക്ഷാ ബന്ധന്‍ കെട്ടാന്‍ ആരംഭിച്ചത്   കൃത്യമായ 'ഹൈന്ദവ വല്കരണം'  ലക്ഷ്യമാക്കി  ആയിരുന്നു.  എന്നാല്‍  മാര്‍ക്സിസ്റ്റ്‌ സഖാക്കള്‍ കരുതിയത്‌ ഇവന്മാര്‍ കൂട്ട തല്ലിനിടയില്‍ സ്വന്തം ഐഡന്റിറ്റി കാണിച്ചു രക്ഷപെടാന്‍ ഉള്ള ഒരു ചരടാണ്‌ അതെന്നായിരുന്നു. സഖാക്കള്‍ സ്വന്തം അണികളോടും അത് പോലെ ചരട് കെട്ടാന്‍ ആവശ്യപെട്ടു. പിന്നീട് കേരളത്തിലെ പുരുഷാതമക  തീഷ്ണ ഹിന്ദുത്വത്തിന്റെ പ്രതീകമായി ' കാവി ചരടുകള്‍'  മോഹന്‍ ലാല്‍ സിനിമകളിലൂടെ മാറ്റാന്‍ സംഘ പരിവാരത്തിന് കഴിഞ്ഞു.  ആര്‍ എസ എസിന്റെ  ഇത്തരം സാംസ്കാരിക അതിക്രമങ്ങളെ പ്രതിരോധികേണ്ടത്   അനുകരണം കൊണ്ടല്ല.  അവയുടെ ലക്ഷ്യത്തെ തുറന്നു കാണിക്കുകയും സ്വന്തം സ്വത്വ ബോധം വികസിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്.

'വിദ്യാരംഭം' എന്ന സവര്‍ണന്റെ സാംസ്കാരിക ആക്രമണം  പരുമല തിരുമേനിയുടെ പള്ളിയില്‍ കുറച്ചു ക്രിസ്ത്യാനികള്‍  അനുകരിച്ചുവെന്നും  മതേതരം തെളിയിക്കാനായി ഏതോ ഒരു മുസ്ല്ലിയാര്‍ 'നാവില്‍ ദൈവ വചനം' വരച്ചുവെന്നും വാര്‍ത്ത വായിച്ചതോര്കുന്നു.  മോഹിയിദ്ധീന്‍ നടുക്കണ്ടിയില്‍ കാരശ്ശേരി എന്ന 'എം എന്‍ കാരശ്ശേരി മാഷ്‌ ' വരെ ഈ സവര്‍ണ പാദ സേവ മുസ്ലിംകളുടെ ഇടയില്‍ പ്രചരിപ്പിക്കാന്‍  ശ്രമിക്കുന്നു.  സവര്‍ണനും അവന്റെ ചാനെലുകളും സംഘ പരിവാരത്തിന്റെ ഭീമ ജ്വല്ലറിയും  ഒക്കെ ബ്രാന്‍ഡ് ചെയ്തുണ്ടാകിയ ഇത്തരം സാമൂഹ്യ  കടന്നാക്രമങ്ങള്‍ പിന്നാക്ക സമൂഹം അനുകരിക്കുന്നത്  അവരില്‍ വിധേയന്മാരെയും കുഞ്ഞാടുകളെയും സൃഷ്ടിക്കും. സാമൂഹ്യ നീതിക്ക് വേണ്ടി പോരാടുന്ന എല്ലാ പിന്നാക്ക ബുദ്ധി ജീവികളും ഇത്  മനസ്സിലാകെണ്ടതുണ്ട്.

തുടര്‍ വായനക്ക് 
മീന കണ്ടസ്വാമിയുടെ പഠനം: Hindutva Consolidation and Conscription in Tamil Nadu Through celebrations
നിസ്സഹായന്റെ ബ്ലോഗ്‌ വിശ്വാസത്തിന്റെ വിശേഷങ്ങള്‍ 

2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

പുസ്തക വായന എന്ന ജാമ്യമില്ല കുറ്റം

ചിത്രത്തിന് കടപ്പാട് :  doolnews.com
കേരളത്തില്‍ രണ്ടു മാവോവാദി പ്രവര്‍ത്തകര്‍ അറസ്റിലായിട്ട് മൂന്നുമാസത്തോളമാവുന്നു. ജൂലൈ 24നാണ് എറണാകുളം തൃക്കാക്കര പൈനാടിയില്‍ സിനിക്, പാലക്കാട് തെക്കേപ്പുര ശശിധരന്‍ എന്നിവര്‍ നിലമ്പൂരില്‍ നിന്ന് അറസ്റ് ചെയ്യപ്പെടുന്നത്. ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുമ്പോഴോ കുറ്റകൃത്യത്തിനു തയ്യാറെടുക്കുമ്പോഴോ അതല്ലെങ്കില്‍, ഏതെങ്കിലും പ്രത്യേക സംഭവത്തിലോ ക്രിമിനല്‍ പ്രവൃത്തിയിലോ ഉള്‍പ്പെട്ടതിനാലോ അല്ല ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ എട്ടിന് ഇവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധിന്യായത്തില്‍ പ്രോസിക്യൂഷന്‍ വാദം ഇങ്ങനെ ഉദ്ധരിച്ചു: "പ്രതികളില്‍ നിന്നു പിടിച്ചെടുത്ത മാസികകള്‍, പുസ്തകങ്ങള്‍, സി.ഡികള്‍ തുടങ്ങിയവയില്‍ നിന്ന് അവര്‍ ഭീകരവാദത്തില്‍ വിശ്വസിക്കുന്നവരാണെന്നും ആദിവാസിപ്രശ്നങ്ങളില്‍ ഇടപെട്ടു രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്നും കാണുന്നു.'' നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം (യു.എ.പി.എ) നിരോധിക്കപ്പെട്ട സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയുടെ പ്രവര്‍ത്തകരാണു പ്രതികളെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്.

58കാരനായ സിനിക് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് അസിസ്റ്റന്റ് എന്‍ജിനീയറായി റിട്ടയര്‍ ചെയ്തശേഷം അഞ്ചുമാസമായി നിലമ്പൂര്‍ പൂക്കോട്ടുംപാടം കവളമുക്കട്ടയില്‍ വാടകവീടെടുത്ത് ഏകാന്തമായ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. ശശിധരന്‍ കഴിഞ്ഞ 15 വര്‍ഷമായി പാണ്ടിക്കാട് എന്ന സ്ഥലത്തു മരപ്പണി ചെയ്തു ജീവിക്കുന്നയാളുമാണ്. ഇവര്‍ രണ്ടുപേരും സി.പി.ഐ (മാവോയിസ്റ്റ്) പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി രൂപേഷ് എന്നയാളുടെ നിര്‍ദേശപ്രകാരം ആദിവാസിമേഖലയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്നാണു പോലിസ് ഭാഷ്യം. നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരവും രാജ്യദ്രോഹക്കുറ്റം ചുമത്തിയുമാണ് ശശിധരനെയും സിനിക്കിനെയും ജയിലിലടച്ചിരിക്കുന്നത്. ഇവരുടെ കൈയില്‍ നിന്നു പിടിച്ചെടുത്ത തൊണ്ടിമുതലുകളില്‍ മാവോ സെതൂങ്ങിന്റെ സമാഹൃതകൃതികള്‍ ഉള്‍പ്പെടുന്നു. നമ്മുടെ വിവിധ കമ്മ്യൂണിസ്റ് പാര്‍ട്ടികളുടെ ഓഫിസ് ലൈബ്രറികളിലും വായനശാലകളിലും ആയിരക്കണക്കിനു വ്യക്തികളുടെ കൈയിലും മാവോ കൃതികളുടെ പ്രതികളുണ്ട്. അതു നിരോധിക്കപ്പെട്ട പുസ്തകമല്ല. സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരിക്കുന്ന, കോടിയേരി ബാലകൃഷ്ണന്‍ എന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ആഭ്യന്തരമന്ത്രിയായ കേരളത്തില്‍ മാവോയുടെ സമാഹൃതകൃതികള്‍ ദേശദ്രോഹക്കേസില്‍ തൊണ്ടിയാവുന്നതിന്റെ അപഹാസ്യത ഭീകരമാണ്. 1981ലെ നായനാര്‍ മന്ത്രിസഭയുടെ കാലത്തു കമ്മ്യൂണിസ്റ് സാര്‍വദേശീയഗാനം ആലപിച്ചതിന് കവി കെ സച്ചിദാനന്ദനെ അറസ്റ് ചെയ്ത കമ്മ്യൂണിസ്റ് പാരമ്പര്യമാണു കേരളത്തിലെ പാര്‍ട്ടിക്കുള്ളതെന്ന് ഈയവസരത്തില്‍ വിസ്മരിക്കാതിരിക്കാം.

 ശശിധരന്റെയും സിനിക്കിന്റെയും കൈയില്‍ നിന്നു പിടിച്ചെടുത്ത മാസികകള്‍ ജനകീയപാത, പീപ്പിള്‍സ് മാര്‍ച്ച് എന്നിവയാണ്. രണ്ടും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാറുടെ മുമ്പാകെ രജിസ്റര്‍ ചെയ്യപ്പെട്ടവയും പരസ്യമായി വില്‍ക്കുന്നവയുമാണ്. ഏതെങ്കിലും തീവ്രവാദപ്രസ്ഥാനവുമായി അവയ്ക്കു ബന്ധമുള്ളതായി വ്യക്തമായ ആരോപണമുന്നയിക്കാന്‍ പോലും പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. മാവോയിസം സമം ഭീകരവാദം എന്ന സമവാക്യമാണ് പ്രോസിക്യൂഷന്റെയും കോടതിയുടെയും നിര്‍മിതി. അതിന്റെ അടിസ്ഥാനത്തിലാണവര്‍ക്കു ജാമ്യം നിഷേധിച്ചിരിക്കുന്നത്.

ഈയിടെ ടൈംസ് ഓഫ് ഇന്ത്യ ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഒറീസ, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയില്‍, 58 ശതമാനം ജനങ്ങള്‍ മാവോവാദികളെ ഇഷ്ടപ്പെടുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. മാവോവാദികളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തരഭീഷണിയെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രസ്താവിച്ച പശ്ചാത്തലത്തിലാണു സര്‍വേ നടന്നത്. ജനങ്ങള്‍ ഇത്തരത്തില്‍ ചിന്തിക്കാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യത്തിലാണ് മാവോവാദം ഭീകരവാദമാണെന്ന സര്‍ക്കാര്‍വാദത്തിനു കോടതി സമ്മതി നല്‍കുന്നത്. സര്‍ക്കാര്‍ മാവോവാദികള്‍ക്കെതിരേ സ്വീകരിക്കുന്ന നടപടികള്‍ തെറ്റാണെന്നു ഭൂരിപക്ഷമാളുകളും അഭിപ്രായപ്പെട്ടതായാണു സര്‍വേ ഫലം.


നാലുമാസം മുമ്പ് നിലമ്പൂരില്‍ നടന്ന പാസഞ്ചര്‍ ട്രെയിന്‍ 'അട്ടിമറി'ശ്രമത്തെ സിനിക്, ശശിധരന്‍ എന്നിവരുമായി ബന്ധപ്പെടുത്താന്‍ പോലിസ് കൊണ്ടുപിടിച്ച ശ്രമം നടത്തിയിരുന്നു. ട്രെയിനിന്റെ ബ്രേക്ക് പൈപ്പ് മുറിച്ചനിലയില്‍ കണ്െടത്തിയ സംഭവമാണു മാവോവാദിപ്രവര്‍ത്തകരുടെ തലയില്‍ വയ്ക്കാന്‍ ശ്രമിച്ചത്. ബ്രേക്കിങ്ങിനുള്ള ഗ്യാസ് പൈപ്പ് മുറിച്ചാല്‍ ട്രെയിന്‍ ഓടിക്കാന്‍ തന്നെ കഴിയില്ല. ഓടാത്ത ട്രെയിനില്‍ 'അട്ടിമറി'ശ്രമം നടത്തി എന്ന ആരോപണം സാമാന്യബുദ്ധിക്കു നിരക്കാത്ത തമാശ മാത്രമാണ്. സിനിക്കിന്റെയും ശശിധരന്റെയും 'ഭീകരപ്രവര്‍ത്തനങ്ങള്‍' കണ്െടത്താനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമപ്രകാരം വിചാരണത്തടവ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവാനും പോലിസ് ഏതളവു വരെ പോവാനും തയ്യാറാവുകയാണ്.

എന്താണു ഭീകരവാദമെന്നും എന്തുതരത്തിലുള്ള ഭീകരപ്രവര്‍ത്തനമാണ് ജാമ്യാപേക്ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും വിശകലനം ചെയ്യാന്‍ കോടതികള്‍ തയ്യാറാവേണ്ടിയിരിക്കുന്നു. പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ അടിസ്ഥാനപ്പെടുത്തി ജാമ്യം നിഷേധിക്കുന്ന പ്രവണത പൌരന്‍മാരുടെ അവകാശങ്ങള്‍ക്കു മേലും ഭരണഘടനാപരമായ അഭിപ്രായസ്വാതന്ത്യ്രങ്ങള്‍ക്കു മേലുമുള്ള നഗ്നമായ കൈയേറ്റമാണ്.

ഇസ്ലാമിക തീവ്രവാദം, ദലിത് തീവ്രവാദം, മതവൈരം വളര്‍ത്തല്‍, രാജ്യദ്രോഹം എന്നിങ്ങനെ ചില സംജ്ഞകളുപയോഗിച്ചു രാഷ്ട്രീയ പ്രതിയോഗികളെയും പൌരാവകാശപ്രവര്‍ത്തകരെയും നവ സാമൂഹികപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും തടവറയിലടയ്ക്കുന്ന ഭരണകൂടനടപടികളെ പിന്തുണയ്ക്കുന്ന കോടതികള്‍, തങ്ങളുടെ ഭരണഘടനാപദവി വിനിയോഗിക്കാതിരിക്കുകയോ ദുര്‍വിനിയോഗം ചെയ്യുകയോ ആണ് ചെയ്യുന്നത്.

സിനിക്കും ശശിധരനും വ്യക്തമായ കുറ്റാരോപണം പോലുമില്ലാതെ മൂന്നുമാസമായി ജയിലില്‍ കഴിയേണ്ടിവന്നിട്ടും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളോ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയപ്രവര്‍ത്തകരോ അക്കാര്യം ചര്‍ച്ചചെയ്യാതിരിക്കുന്നത് അനീതികള്‍ക്കും അവകാശലംഘനങ്ങള്‍ക്കും സമ്മതി നല്‍കലാണ്. നമ്മളെല്ലാം മാവോവാദികളെന്നു വിളിക്കപ്പെടുന്ന കാലം വിദൂരമല്ലെന്ന അരുന്ധതി റോയിയുടെ പ്രസ്താവന സംഗതമാവുകയാണു ചെയ്യുന്നത്.

പുനര്‍ വായന : പുസ്തകം വായിച്ചാലും ഇപ്പോള്‍ ശിക്ഷയുണ്ട്! എന്‍ എം സിദ്ധീക്ക്, തേജസ്‌ ദിന പത്രം, 16 ഒക്ടോബര്‍ 2010

തുടര്‍ വായനക്ക്  Indian Vanguard blog

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

കേരള പോലീസില്‍ സ്കൂളുകളിലെ തലയെണ്ണല്‍ വിഭാഗം

എനിക്ക് നന്നേ ഇഷ്ടപ്പെട്ട ഒരു ആക്ഷേപഹാസ്യം താഴെ പുനപ്രസിധീകരിക്കുകയാണ്. (തേജസ്‌ ദിന പത്രത്തിനോട് കടപ്പാട്)

കടപ്പാട് : KR അനുരാജ്,  http://cartoonmal.blogspot.com/
ഏതോ പോലിസുദ്യോഗസ്ഥനെ ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂ ബോര്‍ഡില്‍ അംഗമാക്കിയ കഥയുണ്ട്. ഉദ്യോഗാര്‍ഥിയോട് പോലിസ് ഏമാന്‍ ഒരു ചോദ്യം ചോദിച്ചു. പയ്യന്‍ വിനയമധുരമായി മറുപടി പറഞ്ഞു; അറിയില്ല എന്ന്. രണ്ടാമതും വന്നു ഏമാന്റെ ചോദ്യം. നിര്‍ഭാഗ്യവശാല്‍ ആ ചോദ്യത്തിന്റെ ഉത്തരവും പയ്യനറിയില്ലായിരുന്നു. മൂന്നാമത്തെ ചോദ്യത്തിനും അറിയില്ല എന്ന ഉത്തരവുമായി ഉദ്യോഗാര്‍ഥി വിളറിയപ്പോഴതാ പൊടുന്നനെ മേശയ്ക്കടിച്ചുകൊണ്ട് ഏമാന്‍ എഴുന്നേല്‍ക്കുന്നു: "അറിയില്ലേടാ റാസ്ക്കല്‍, നിന്നെക്കൊണ്ടു പറയിക്കാമോ എന്ന് ഞാനൊന്നു നോക്കട്ടെ...'' ഇന്റര്‍വ്യൂ ബോര്‍ഡ് അംഗമാണെന്നു തല്‍ക്കാലത്തേക്കു മറന്നുപോയ പോലിസേമാന്‍ തന്റെ തനതുരൂപം പുറത്തെടുത്തതാണു നാം കണ്ടത്.

 ഈ കഥ കണ്ണന്‍ ഓര്‍ത്തുപോയത്, സ്കൂളുകളിലെ തലയെണ്ണല്‍ പോലിസുകാരെ ഏല്‍പ്പിച്ചാല്‍ മതിയെന്ന പുതിയ കോടതിവിധി വായിച്ചപ്പോഴാണ്. ലാത്തിയും തോക്കും കണ്ണീര്‍വാതക ഷെല്ലുമായി പോലിസുകാര്‍ സ്കൂളിലേക്ക് ഇരമ്പിയെത്തുന്നതും കുഞ്ഞുങ്ങളുടെ നേരെ കണ്ണുരുട്ടുന്നതും പിഞ്ചുകുട്ടികള്‍ പേടിച്ചു മൂത്രമൊഴിക്കുന്നതും അധ്യാപകന്‍ നിന്നു വിറയ്ക്കുന്നതും മാനേജര്‍മാര്‍ ഏത്തമിടുന്നതുമൊക്കെയാവും ഇനി കേരളത്തിലുടനീളം സ്ഥിരം കാഴ്ച. കാഴ്ച കാണാന്‍ ഓരോ സ്കൂള്‍ മുറ്റത്തും ആളുകള്‍ തടിച്ചുകൂടും. വേണമെങ്കില്‍ ഇതും ടൂറിസം വികസനത്തിന്റെ സാധ്യതകളില്‍ ഉള്‍പ്പെടുത്താമെന്നു തോന്നുന്നുണ്ട്.

ഇപ്പോള്‍ തന്നെ പോലിസില്‍ നിരവധി വിഭാഗങ്ങളുണ്ട്: സ്പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച്, സൈബര്‍ സെല്‍, നാര്‍ക്കോട്ടിക് സെല്‍, വിജിലന്‍സ് വിങ്, ആന്റി-ടെററിസ്റ്റ് സ്ക്വാഡ്, ട്രാഫിക് പോലിസ് എന്നിങ്ങനെ കാക്കത്തൊള്ളായിരം വിഭാഗങ്ങള്‍. അവയ്ക്കോരോന്നിനും ഡി.ജി.പി, എ.ഡി.ജി.പി എന്നിങ്ങനെ താഴോട്ടിറങ്ങി നിരവധി ലാവണങ്ങളുമുണ്ട്. അതിനു പുറമെ കമ്മ്യൂണിറ്റി പോലിസ്, ഷാഡോ പോലിസ്, സ്റ്റുഡന്റ് പോലിസ് എന്നിത്യാദി വിഭവങ്ങള്‍ വേറെയും. ഇനി തലയെണ്ണല്‍ പോലിസ് എന്നൊരു വിഭാഗം കൂടി ആരംഭിക്കാന്‍ കോടതിയുത്തരവ് കാരണമായേക്കും. തലയെണ്ണല്‍ വിങ് എ.എസ്.ഐ, തലയെണ്ണല്‍ വിങ് എസ്.പി, തലയെണ്ണല്‍ വിങ് ഐ.ജി എന്നെല്ലാം പുതിയ തസ്തികകളുണ്ടാക്കാം. എല്ലാ സ്കൂളുകള്‍ക്കു മുമ്പിലും ഓരോ പോലിസ് ഔട്ട്പോസ്റ്റ് വീതം തുടങ്ങാം. പറ്റുമെങ്കില്‍ ഓരോ സ്കൂളിലും പ്യൂണുമാരെയും ലാബ് അസിസ്റന്റുമാരെയും സ്പെഷ്യലിസ്റ് അധ്യാപകരെയും നിയമിക്കുന്നതുപോലെ തലയെണ്ണല്‍പ്പണിക്ക് ആവശ്യമായതോതില്‍ പോലിസുകാരെ നിയമിക്കാം. അങ്ങനെ കുറേ പോസ്റ്റുകള്‍ സൃഷ്ടിക്കാം; തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കു തൊഴില്‍സാധ്യതകള്‍ വര്‍ധിപ്പിക്കാം. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊക്കെ മുന്നോട്ടുപോവാനുള്ള സാധ്യതകള്‍ പലതില്ലേ എന്നതിലേക്കാണ് കണ്ണന്റെ ആലോചന പോയത്. ക്ഷമിച്ചുകള.

ഏതായാലും ഒരുകാര്യത്തില്‍ കണ്ണനു സമാധാനമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രശ്നമുണ്ടാവുമ്പോള്‍, കുഴപ്പങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ പോലിസ് ഇടപെടുന്ന വേളകളില്‍ വിദ്യാര്‍ഥിസംഘടനകള്‍, പോലിസ് കാംപസില്‍ കയറരുതെന്നു പറഞ്ഞു ബഹളംവയ്ക്കാറുണ്ട്. ഇനി അവരാരും അങ്ങനെയൊന്നും പറയില്ലല്ലോ. തലയെണ്ണാന്‍ കയറാന്‍ പോലിസിനു സ്വാതന്ത്യ്രമുണ്െടങ്കില്‍ തല്ലിയോടിക്കാന്‍ വേണ്ടിയും വിദ്യാലയങ്ങളില്‍ കയറാവുന്നതേയുള്ളൂ. ഇതു മുന്‍കൂട്ടിക്കണ്ട്, കോടതിവിധിക്കെതിരായി ആദ്യം രംഗത്തുവരുക വിദ്യാര്‍ഥിസംഘടനകളായിരിക്കും എന്നാണു കണ്ണന്‍ വിചാരിച്ചത്. എന്താണാവോ അവര്‍ക്കു മിണ്ടാട്ടമില്ലാത്തത്?

പുനര്‍വായന : തേജസ്‌ ദിനപത്രം. 17 ഒക്ടോബര്‍ 2010 (കണ്ണന്‍) 

തൃശ്ശൂരിലെ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകനായ ആദിവാസി യുവാവിന് പീഡനം

തൃശൂര്‍: തിരഞ്ഞെടുപ്പ് കണ്‍വീനറായ ആദിവാസി യുവാവിന് പീഡനം. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും കലക്ടര്‍ക്കും പരാതി നല്‍കി. പാണഞ്ചേരി പഞ്ചായത്ത് ഡി.എച്ച്.ആര്‍.എം തിരഞ്ഞെടുപ്പ് കണ്‍വീനറായ മാണിയം കോളനി പാടിക്കല്‍ മണിയുടെ മകന്‍ മനുവാണ് പീച്ചി പോലിസിനെതിരേയും സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേയും കലക്ടര്‍ക്കും കമ്മീഷനും പരാതി നല്‍കിയത്.
ശനിയാഴ്ച രാത്രി മാണിയം കോളനിയില്‍ നിന്നുള്ള വീട്ടില്‍ നിന്ന് യോഗത്തിനെന്നു തെറ്റിദ്ധരിപ്പിച്ച് വിട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയ ശേഷം നിര്‍ബന്ധിച്ച് മദ്യം കഴിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നും പിന്നീട് പീച്ചി പോലിസിനു കൈമാറുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഒരു കാരണവുമില്ലാതെ മണിക്കുറോളം വെള്ളവും ഭക്ഷണവും നല്‍കാതെ കസ്റഡിയിലെടുത്ത് പീഡിപ്പിച്ചതായും ഇന്നലെ ഉച്ചയോടെയാണ് വിട്ടയച്ചതെന്നും കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.  പിഡനത്തിനെതിരേ പരാതി നല്‍കുമെന്നറിയിച്ചപ്പോള്‍ മോഷണക്കേസില്‍ കുടുക്കി അകത്താക്കുമെന്നും എസ്.ഐ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ സി.പി.എം തടസ്സപ്പെടുത്തുകയും പോസ്ററുകള്‍ നശിപ്പിക്കുന്നതായും കാണിച്ച് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പീഡനത്തിനിരയായ മനുവിന്റെ അച്ചനും അമ്മയും പാണഞ്ചരി പഞ്ചായത്തില്‍ ഡി.എച്ച്.ആര്‍.എം സ്ഥാനാര്‍ഥികളാണ്.
പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമനുസരിച്ച് നടപടിയെടുക്കണമെന്നും കലക്ടര്‍ക്ക് നല്‍ കിയ പരാതിയില്‍ പറയുന്നു.
കടപ്പാട്  : 17  ഒക്ടോബര്‍, 2010 (തേജസ്‌ ദിനപത്രം)

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

ഒക്ടോബര്‍ 15, Blog Action Day ലോക കൂട്ടായ്മയില്‍ പങ്കാളിയാവുക

ലോകത്തിലെ എല്ലാ ബ്ലോഗ്ഗെര്മാരും ഒരു വിഷയത്തെ കുറിച്ച് മാത്രം പോസ്റ്റ്‌  ചെയ്യാവുന്ന  ഒരു ദിവസം ഉണ്ട്. അതാണ്‌ Blog Action Day. ഈ ഒക്ടോബര്‍ 15 നു നിങ്ങള്‍ക്കും ലോകത്തിലെ മറ്റു ബ്ലോഗേര്മാരോടൊപ്പം പങ്കു ചേര്‍ന്ന് ഒരു പൊതു  വിഷയത്തെ  കുറിച്ച് പോസ്റെഴുതാം. ഇത്തവണത്തെ വിഷയം 'ജലം' ആണ് എന്നോര്‍ക്കുക.

കഴിഞ്ഞ വര്ഷം 152 രാജ്യങ്ങളില്‍ നിന്നായി 13,000 ബ്ലോഗര്‍മാര്‍  ഈ ദിവസം 'കാലാവസ്ഥ വ്യതിയാനത്തെ' കുറിച്ച് ബോധവല്കരണം നടത്താനായാണ് ഉപയോഗപ്പെടുത്തിയത്. 2008 ല്‍ 'പട്ടിണി' ആയിരുന്നു മുഖ്യ വിഷയം.  Blog Action Day സംഘടിപ്പിക്കുന്നത് CHANGE.ORG  എന്ന സാമൂഹ്യ കൂട്ടായ്മയാണ്.  ഇത്തവണ  മലയാളത്തിലെ ബ്ലോഗര്‍മാര്‍  കേരളത്തിനും ലോകത്തിനും പരമ പ്രധാനമായ ഈ വിഷയത്തെ (ജലം) കുറിച്ച് ഒരു പോസ്റ്റ്‌ എഴുതി ഈ ലോക കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ മറക്കാതിരിക്കുക.

നിങ്ങള്‍ ചെയ്യേണ്ടത് ഒക്ടോബര്‍ 15 നു 'ജലത്തെ' കുറിച്ച് ഒരു പോസ്റ്റ്‌ ചെയ്യുക എന്നതാണ്. ഈ വിഷയത്തെ കുറിച്ചുള്ള നിങ്ങളുടെ പോസ്റ്റ്‌ ഇപ്പോള്‍ തന്നെ എഴുതി തുടങ്ങി draft ആയി സംരക്ഷിച്ചു വെച്ച ശേഷം ഒക്ടോബര്‍ 15 നു പ്രസിധീകരിക്കുകയുമാവാം. പോസ്റ്റ്‌ ലേഖനമോ, കവിതയോ, ചിത്രമോ, കാര്‍ടൂണോ, ഓഡിയോ, വീഡിയോ ക്ലിപ്പിന്ഗോ  ഒക്കെയാവാം.
അതിനു മുമ്പായി നിങ്ങളുടെ ബ്ലോഗ്‌ ഈ ലോക കൂട്ടായ്മയില്‍ രജിസ്റ്റര്‍ ചെയ്യുക

ഇതില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ബ്ലോഗിന്റെ നിലവിലുള്ള പാസ്സ്‌വേര്‍ഡ്‌ ദയവായി ഉപയോഗിക്കാതിരിക്കുക. പകരം മറ്റൊരു പാസ്സ്‌വേര്‍ഡ്‌ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ബ്ലോഗിന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ള ഒരു മുന്കരുതലാണ്. നന്ദി.

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

റിയാനക്ക് വേണ്ടി ഒരു ബക്കറ്റ് പിരിവു

എവിടെയാണ്  നമ്മുടെ ബ്ലോഗുകളിലെ  ആവിഷ്കാര  സ്വാതന്ത്ര്യ വാദികളും ചിത്രകാരന്മാരും? ഓര്‍മയില്ലേ ഈ 'സുന്ദരിയുടെ' മുഖം? അതേ അവള്‍ തന്നെ. റിയാന ആര്‍ ഖാസി. പര്‍ദയില്‍ നിന്നും കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികളെ വിമോചിപ്പിച്ച 'റിയാന' ഇപ്പോള്‍ തട്ടിപ്പ് കേസില്‍ പ്രതിയായിരിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യ വാദികള്‍ക്ക്   കുറച്ചു ബക്കെറ്റ് പിരിവു നടത്താനും കുറച്ചു 'ഗാന്ധി' കൊടുത്തു റിയാന യെ രക്ഷിക്കാനും  പറ്റിയ സമയമാണിത്.   ഇവളുടെ കരള്‍ അലിയിക്കുന്ന കഥ കേള്‍ക്കൂ 
റിയാനയ്ക്കും മാതാവിനുമെതിരേ വഞ്ചനക്കുറ്റത്തിന് കേസ്
കാസര്‍കോഡ്: പര്‍ദ വിവാദത്തിലെ നായിക റിയാനയ്ക്കും മാതാവിനുമെതിരേ വഞ്ചനാക്കുറ്റത്തിന് കേസ്. നഴ്സിങ് വിദ്യാര്‍ഥികളെ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് സ്ഥാപനമുടമയില്‍ നിന്ന് രണ്ടുലക്ഷത്തിലേറെ രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് ഇരുവര്‍ക്കുമെതിരേ വിദ്യാനഗര്‍ പോലിസ് കേസെടുത്തത്. 
ന്യൂബേവിഞ്ച റിയ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സ് സ്ഥാപനം നടത്തിവരുന്ന വിദ്യാനഗര്‍ പ്രതിഭ കോളജ് റോഡിലെ റിയാന ആര്‍ ഖാസി (23), മാതാവ് സുഹറ റഹ്മാന്‍ (45) എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ കാസര്‍കോഡ് ഫസ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി പോലിസിനു നിര്‍ദേശം നല്‍കുകയായിരുന്നു. 
കര്‍ണാടക ഉഡുപ്പിയിലെ ധന്വന്തരി സ്കൂള്‍ ഓഫ് നഴ്സിങ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) വി രഘുറാമിന്റെ പരാതിയിലാണ് കോടതി നടപടി. 
കഴിഞ്ഞ ജനുവരി 22ന് നഴ്സിങ് സ്ഥാപനത്തിലേക്ക് 50 കുട്ടികളെ നല്‍കാമെന്നു പറഞ്ഞ് റിയാന അവരുടെ വീട്ടില്‍ വച്ച്് 50,000 രൂപയും പിന്നീട് പല തവണകളായി 2,14,000 ഓളം രൂപയും വാങ്ങി കുട്ടികളെ നല്‍കാതെ വഞ്ചിച്ചു എന്നാണു രഘുറാമിന്റെ പരാതി. പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ മതതീവ്രവാദികള്‍ വധഭീഷണി മുഴക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് റിയാന ഈയിടെ മാധ്യമശ്രദ്ധ നേടിയിരുന്നു.

ഈ വാര്‍ത്ത പൂഴ്ത്തുന്ന ഒരു പാട് ബ്ലോഗര്‍മാര്‍ ഇവിടെയുണ്ട്. അതുകൊണ്ടാണ് ഞാനിത് പോസ്റ്റ്‌ ചെയ്യുന്നതും. മലയാളത്തിലൊരു 'ചിത്രകാരന്‍ ' ബ്ലോഗ്ഗര്‍ ഉണ്ട്. രിയാനക്ക് ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിച്ച മുസ്ലിം മത ഭീകരര്‍ക്കെതിരെ എന്തൊരു 'കമന്റ്‌ കാംപയ്ന്‍' ആയിരുന്നു ഇദ്ദേഹം നടത്തിയിരുന്നത്! മുസ്ലിംകള്‍ പ്രതികള്‍ ആകാന്‍ സാധ്യത കാണുന്ന ഏതു സംഭവത്തിലും  ഇങ്ങോര്‍ക്ക് 'ധര്‍മ രോഷം' കൂടുതലാകും. പിന്നെ 'കമന്റുകളായി', അവ ഭരണി പാട്ടായി, കമന്റു ഭരണികളില്‍ നിക്ഷേപിക്കും. ഇയാള്‍ വന്നു പോയിടത്ത് ഒരു പാദമുദ്രയുണ്ടാകും. പലപ്പോഴും 'പുലയാടല്‍' എന്ന സവര്‍ണ പദം   അടങ്ങുന്ന ഒരു കമന്റ്‌ ആയിരിക്കും ഈ 'ചിത്രകാരന്റെ'  'key word'. ഇയാള്‍ സവര്‍ണര്കെതിരെ ചിലപ്പോള്‍ വാതോരാതെ 'വ്യാജ വെടി' പൊട്ടിക്കുമെങ്കിലും  സത്യത്തില്‍ ഇയാള്‍ സവര്‍ണനാനെന്നാണ് എന്റെ സംശയം.  കാരണം 'പുലയാടി മോന്‍,' 'പുല യാടല്‍', എന്നീ പദങ്ങള്‍ ദളിത്‌ ലൈന്ഗികതയെ, (പുലയ സമുദായത്തെ) ആക്ഷേപിക്കാന്‍ സവര്‍ണന്‍ മലയാള ഭാഷയില്‍ ഉള്പെടുത്തിയ പദങ്ങളാണ്‌. 'നായാടി' മോനും' 'പുലയാടി മോനും' ശുദ്ധ മലയാള ഭാഷയില്‍ കാണാമെങ്കിലും 'നായരാടി മോനും' 'നമ്ബൂര്യാടി മോനും' കാണില്ല! ' ദളിതന്റശുക്ലം കറുത്ത നിറമുള്ളതും മുന്നാക്ക ജാതിക്കാരുടെത് വെളുത്തതുമാണ്'   എന്ന് വരെ സവര്‍ണര്‍ ആക്ഷേപിക്കാറുണ്ട്.

വാറങ്കല്‍  ഭദ്രകാളി അമ്പലത്തിലെ പ്രതിമ 
അതെന്തായാലും ഇയാളെ പോലെ ബ്ലോഗ്‌ എഴുതാത്ത ഒരു ചിത്രകാരനെ ജനം നന്നായി  അറിയും. M F Husain എന്ന ചെരിപ്പിടാത്ത ലോക പ്രശസ്തനായ ചിത്രകാരന്‍. അയാള്‍ ഹിന്ദു മത ഭീകരരെ ഭയന്ന് ഇന്ന് ഇന്ത്യ വിട്ടു. അയാളുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിനെ കുറിച്ച്   മലയാളം ചിത്രകാരന്റെ ബ്ലോഗില്‍ നിങ്ങള്‍ വായിക്കില്ല. കാരണം  ഹുസൈന്‍ ഹിന്ദുവല്ല.  അയാള്‍ക്ക്‌ പ്രത്യേകിച്ച് മുസ്ലിം മത വികാര്മില്ലെങ്കിലും അയാളുടെ പേരില്‍ ഒരു 'ഹുസൈന്‍' ഉണ്ട്.  (ഒബാമയുടെ പൂര്‍ണ നാമം 'ബരാക് ഹുസൈന്‍ ഒബാമ 'എന്നും എം എഫ് ഹുസൈന്റെത് 'മഖ്‌ബൂല്‍ ഫിദ ഹുസൈന്‍ ' എന്നുമാണ്) അമ്പലങ്ങളിലുള്ള  ചിത്രങ്ങളിലെയോ, കൊത്ത് പണി കളുടെയോ  നഗ്നതയുടെ ആയിരത്തിലൊന്ന് പോലും  ഹുസൈന്റെ ചിത്രങ്ങളില്‍ കാണില്ല.  പക്ഷെ അയാള്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവത്രേ. ഇതാണ് 'കാവിഷ്കാര സ്വാതന്ത്ര്യം'

മുമ്പ് കോഴിക്കോട് സര്‍വകലാശാലയിലെ മുന്നാക്കക്കാരിയായ ഉഷ അന്തര്‍ജനത്തെ ആരോ തൊട്ടുവെന്നും പറഞ്ഞു എന്തൊരു സീരിയല്‍ കഥകളായിരുന്നു! മുന്നാക്ക പത്രക്കാര്കും ബ്ലോഗെര്മാര്കും പാവപ്പെട്ട അവിവാഹിതകളായ ആദിവാസി, ദളിത്‌ യുവതികളെ ലൈന്ഗികമായി ചൂഷണം ചെയ്യുന്നവരെ കുറിച്ചൊന്നും കഥയെഴുതാന്‍  താല്പര്യം കാണില്ല. ഭൂമി മലയാളത്തിലെ ബ്ലോഗെല്ലാം നായന്മാര്‍ക്ക് സംവരണം ചെയ്തിരിക്കയാണ്. മറ്റാരെങ്കിലും 'ബ്ലോഗിച്ചാല്‍' അല്ലെങ്കില്‍ 'ഭോഗിച്ചാല്‍'  കോടതി  നോടീസ്.

ഇടതു വലതു മാധ്യമ പക്ഷങ്ങളിലെ മുന്നാക്ക കൂടുകെട്ടിന്റെ ഇത്തരത്തിലുള്ള രാഷ്ട്രീയ ഉപജാപങ്ങള്‍ കേരളത്തില്‍ നിരവധിയാണ്. അടുത്തിടെ മാധ്യമങ്ങള്‍ എന്ന വലിയാനകള്‍ കൊണ്ട് നടന്നു വലുതാക്കിയ ഒരു കുഴിയാനയാണ്‌ ഈ തട്ടിപ്പ് കേസിലെ 'റയാന'. ഇവള്ക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്‌ രഘു രാം എന്ന മുസ്ലിം തീവ്ര വാദി ആണെന്നും വാര്‍ത്ത പ്രതീക്ഷിക്കാം. ഇനി ഇക്കൊല്ലത്തെ 'മിസ്സ്‌ കേരള ഫെമിനിസ്റ്റ് ' പട്ടം കൂടെ തരപ്പെടുത്തി കൊടുത്താല്‍ ഈ യുവസുന്ദരിയെ  love jihad അല്ലെങ്കില്‍  cow jihad ചെയ്തു വല്ല 'ഷാജി കൈലാസു' മാരും അടിച്ചോണ്ട് പോകുമായിരിക്കും.

പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലെ മന്ത്രിമാരെ തിരഞ്ഞെടുത്തു ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചു അവരെ കൊണ്ട് രാജി വെപ്പിച്ചതും ഈ മുന്നാക്ക മാധ്യമ മാഫിയ ആണ്. ഒരു കാലത്ത്, കോഴിക്കോട്ടെ 'റജീന' എന്ന തെരുവ് വേശ്യയെ ഇക്കൂട്ടര്‍  'ഫെമിനിസ്റ്റ് വിപ്ലവകാരി'യാക്കി മാറ്റിയതിനു ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ.  ഒരു പിന്നാക്ക വിഭാഗ നേതാവായ കുഞ്ഞാലി കുട്ടിയെ എങ്ങിനെയെങ്കിലും ഒന്ന് ഒതുക്കുക എന്നത്.
അച്ചുതാനന്ദന്‍ മന്ത്രി സഭയിലെ നീല ലോഹിത ദാസ് നാടാര്‍ എന്ന്ന പിന്നാക്ക നേതാവിനെതിരെ 'ഇക്കിളി 'ആരോപണവുമായി ഒരു സവര്‍ണ ഉദ്യോഗസ്ഥ തന്നെ രംഗത്ത് വന്നു അയാളെ കൊണ്ട് രാജി വെപ്പിച്ചു. ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് ഒരു ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥനും. പിന്നീട് ന്യൂന പക്ഷക്ക്കാരനായ പി  ജെ ജോസെഫിനെ പുറത്താക്കാനായി വിമാന യാത്രക്കിടെ നീളുന്ന സ്വന്തം 'മുല' തന്നെ ആയുധമാക്കി മറ്റൊരു മുന്നാക്ക നായര്‍  വനിത.
 
രജീനയും കുഞ്ഞും 
ഈ കഥകളിലെ വ്യാജ ഇരകളായ  മുന്നാക്ക ജാതി വനിതകള്‍ സസുഖം ജീവിക്കുന്നു. എന്നാല്‍ രജീനയോ? റജീന ഇന്ന് ഇടതു വിപ്ലവ ഭരണത്തില്‍ ഗുണ്ട പട്ടികയില്‍  പെട്ട ശല്യക്കാരിയായ വ്യവഹാരിയാണ്. പഠിച്ച പണി തന്നെ ചെയ്തു ജീവിക്കാന്‍ റജീനക്ക്  പറ്റാത്ത തരത്തില്‍ കോടതിയില്‍, പോലിസ് സ്റ്റേഷനില്‍ ജീവിതം കഴിക്കേണ്ടി  വരുന്ന ഒരു നിരാലംബയായ എക്സ് വിപ്ലവകാരി. സഹായിക്കാന്‍ അജിത പോലും ഇല്ല. ഇവളുടെ ഗതി തന്നെ വരുമോ  തന്റെ ശരീര സൌന്ദര്യം 'മുസ്ലിം തീവ്ര വാദികളെ' വെല്ലു വിളിച്ചു  കുറച്ചെങ്കിലും പത്രക്കാര്‍ക്ക് കാണിക്കാന്‍ തയ്യാറായ രിയാനക്കും!


ഇവിടെ കേരളത്തിലെ മുസ്ലിം വനിതകളില്‍ തല മറക്കുന്നവരും, അല്ലാത്തവരുമായ ആയിര കണക്കിനാളുകളുണ്ട്. പൊതു രംഗത്തുള്ള എത്രയോ പേര്‍ അവരിലുണ്ട്‌ താനും. അവരെയൊന്നും അറിയപ്പെടുന്ന ഒരു മുസ്ലിം സംഘടനയും വസ്ത്രത്തിന്റെ പേരില്‍ പീഡിപ്പിച്ചതായി കേട്ടിട്ടില്ല. ഇത് വരെ പോലീസിനു കണ്ടു പിടിക്കാന്‍ പറ്റാത്ത, ഏതോ ഒരു 'തന്തയില്ലാത്തവന്‍' രിയാനക്ക് എഴുതിയ കത്തിന്റെ പേരില്‍ എന്തൊക്കെ പുകിലാണീ നാട്ടില്‍? 

പണ്ട് കോഴിക്കോട്ടെ ഒരു  'വിപ്ലവ നാടക ആചാര്യന്‍' ആയിരുന്ന കെ ടി മുഹമ്മദിന് ഒരു സിനിമ നടിയായ സീനത്തിനോട് പ്രണയം തോന്നി. നടി കെ. ടി. യെ വിവാഹം കഴിക്കാന്‍ തയ്യാറായി. വരന് 50 വയസ്സ്, വധുവിനു 17. അങ്ങിനെ  ഒരു വിപ്ലവ സ്വഭാവമുള്ള ഒരു ഇടതു പക്ഷ വിവാഹത്തിന്  സാംസ്കാരിക കേരളം സാക്ഷ്യം വഹിച്ചു. ഈ ബാല്യ വിവാഹത്തിനെതിരെ ഒരാളും ഒന്നും ഉരിയാടിയില്ല.  'അറബി കല്യാണമെന്നു' പറഞ്ഞു ഒരു ബുദ്ധി ജീവിയും 'കെ ടി' യെ പരിഹസിച്ചുമില്ല! 
സീനത്ത് അനില്‍ കുമാര്‍ , മകന്‍ (കടപ്പാട് മംഗളം )
നിര്‍ഭാഗ്യ വശാല്‍ അന്ന്  'വയാഗ്രയും' 'മുസലി പവറും' കണ്ടു പിടിച്ചുട്ടിണ്ടായിരുന്നില്ല.  സീനത്ത്  വൈകാതെ  കെ ടി യെ ഉപേക്ഷിച്ചു, തന്നെക്കാള്‍  പ്രായം കുറഞ്ഞ അനില്‍ കുമാര്‍ എന്നൊരു ഹിന്ദു യുവാവിനെ 'love jihad' അല്ലെങ്കില്‍ 'cow jihad' ചെയ്തു മംഗല്യം കഴിച്ചു. ഇതിന്റെ പേരില്‍ കേരളത്തിലെ  പൊതു മുസ്ലിം സമൂഹം ഒരു പുകിലും ഉണ്ടാക്കിയില്ല. പക്ഷെ സ്വന്തം ഭാര്യ ഡ്രൈവറുടെ കൂടെ ഒളിചോടിപോയെന്നു പറഞ്ഞു ഹതാശയനായ 'കെ ടി  മുഹമ്മദ്‌ എന്ന ഇടതു പക്ഷ സാംസ്കാരിക നായകന്‍ ' നടി സീനത്തിനെതിരെ കേസ് കൊടുത്തു. പാര്‍ടിയും ബുദ്ധി ജീവികളും നിശബ്ദരായി.

ഇന്ന്  'രയാനക്ക് പിന്നില്‍ ബ്ലോഗര്‍, മാധ്യമ പൂവാലന്മാര്‍' കൂടാന്‍ കാരണം മറ്റു പലതുമാണ്. തസ്ലിമ നസ്രീന്‍ എന്ന സ്വവര്‍ഗ രതിയോടു താല്പര്യമുള്ള ബംഗ്ലാദേശിക്ക് ഇന്ത്യയില്‍ സ്ഥിര താമസവും കരിമ്പൂച്ച സുരക്ഷയും കൊടുത്തിരിക്കുന്നതും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അല്ല. ആരെയാണ് പ്രശ്നം ബാധിക്കുന്നത് എന്ന് നോക്കിയാണ് ഇവിടുത്തെ 'ആവിഷ്കാര സ്വാതന്ത്ര്യം' നില കൊള്ളുന്നത്‌.  ഇതാണ് 'കാവിഷ്കാര സ്വാതന്ത്ര്യം'
Here is an extract from Taslima Nasreen’s ‘The Game in Reverse’
“The other day, at Romna Park, I saw a man buying a girl for a few bucks
I have this terrible urge to buy a man…for 5/10 bucks
A boy with a clean-shaven chin and a cute ass
I’ll pull him up by the collar onto my rickshaw and take him home
Where I’ll tickle him all over and
Slap the hell out of him with my high-heeled slippers
And when I’m done with him, “Up boy, get out here”
In the morning, they’ll be sitting by the road, all bruised and battered
Ripe boys with a chest full of hair “
തുടര്‍ വായനക്ക്

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

കേരളത്തിലെ ബുദ്ധ-ജൈന വിഹാരങ്ങള്‍

കേരളത്തിലെ ബുദ്ധ-ജൈന വിഹാരങ്ങള്‍ തിരിച്ചുനല്‍കണം: സാമൂഹികപ്രവര്‍ത്തകര്‍

കരുമാടി കുട്ടന്‍, ബുദ്ധ പ്രതിമ 
കൊല്ലം: ബി.സി ആറാം നൂറ്റാണ്ടു മുതല്‍ ക്രി.വ 13ാം നൂറ്റാണ്ടു വരെ 1900 വര്‍ഷം നിലനിന്നതും ഹിന്ദുദൈവ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു ക്ഷേത്രങ്ങളാക്കി പരിവര്‍ത്തനം ചെയ്തതുമായ ബുദ്ധ-ജൈന വിഹാരങ്ങള്‍ തിരിച്ചുനല്‍കണമെന്നു സാമൂഹികപ്രവര്‍ത്തകര്‍. വാസ്തവത്തിനു മേല്‍ വിശ്വാസത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടു പുറത്തുവന്ന ബാബരി മസ്ജിദ് കേസ് വിധിയുടെ പശ്ചാത്തലത്തില്‍ ഈ ആവശ്യത്തിനു ചരിത്രപരമായ പ്രസക്തിയുണ്ട്.

'പള്ളികള്‍' മലയാളികളുടെയെല്ലാം പൂര്‍വീകരുടെ ബുദ്ധവിഹാരങ്ങളായിരുന്നു. പള്ളിവാസല്‍, പള്ളിക്കല്‍, കരുനാഗപ്പള്ളി, വാടാനപ്പള്ളി എന്നിങ്ങനെയുള്ള സ്ഥലനാമങ്ങള്‍ ബുദ്ധവിഹാരങ്ങളുടെ സാന്നിധ്യത്തെയാണു കാണിക്കുന്നത്. ക്രൈസ്തവ- മുസ്ലിം ദേവാലയങ്ങള്‍ ഒരുപോലെ പള്ളിയായതും ഈ പാരമ്പര്യം കൊണ്ടാണ്. തിരുപ്പതി, കാശി, പഴനി തുടങ്ങിയ ക്ഷേത്രങ്ങള്‍ ഒരുകാലത്തു ബുദ്ധവിഹാരങ്ങളായിരുന്നു. പുരി ജഗന്നാഥക്ഷേത്രം ബുദ്ധവിഹാരമായിരുന്നെന്നു വിവേകാനന്ദന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.കേരളത്തില്‍ ശബരിമല, വടക്കുംനാഥക്ഷേത്രം, തൃപ്രയാര്‍, പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂര്‍, ഏറ്റുമാനൂര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, വൈക്കം തുടങ്ങിയ ക്ഷേത്രങ്ങള്‍ ബുദ്ധമതകേന്ദ്രങ്ങളായിരുന്നുവെന്നതിനു ധാരാളം തെളിവുകള്‍ ലഭ്യമാണ്.

ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് അപേക്ഷ നല്‍കുമെന്നും വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. ദലിത്ബന്ധു എന്‍ കെ ജോസ്, ഡോ. എം എസ് ജയപ്രകാശ്, പ്രഫ. ടി ബി വിജയകുമാര്‍, ടി എം കൃഷ്ണന്‍ കുട്ടി വാടാനകുറിശ്ശി, അഡ്വ. പി ആര്‍ സുരേഷ്, ഡോ ഭിം ജയരാജ്, ഡോ. പി കെ സുകുമാരന്‍, അഡ്വ. എസ് പ്രഹ്ളാദന്‍, പ്ളാവില്‍ കെ ദേവരാജന്‍, പ്രഫ. രാജുതോമസ്, അഡ്വ. വിജയന്‍ ശേഖര്‍ എന്നിവരാണു പ്രസ്താവനയില്‍ ഒപ്പുവച്ചത്.

തുടര്‍ വായനക്ക്

കേരളത്തിലെ ബുദ്ധ മത ചരിത്രം,  ഡോക്ടര്‍ അജയ് ശേഖരിന്റെ ബ്ലോഗ്‌
ആഗ്ര ഗ്രാമി ബുദ്ധ പഠന കേന്ദ്രം വഴവര,  കട്ടപ്പന, ഇടുക്കി

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

അങ്ങിനെ ശ്രീ രാമ ഭഗവാനും ദേശീയ ഐ ഡി കാര്‍ഡ്‌

അയോധ്യ കേസിലെ അലഹബാദ് ഹൈ കോടതി വിധി കൊണ്ട് മെച്ചമുണ്ടായ ഏക കക്ഷി സാക്ഷാല്‍ ശ്രീ രാമ ഭഗവാനാനെന്നു തോന്നുന്നു. ഇത് വരെ തന്റെ ജന്മ സ്ഥലം കൃത്യമായി അറിയാതെ ആകെ ആശയ കുഴപ്പത്തിലായി നില്‍ക്കുകയായിരുന്നു ഭഗവാന്‍.  ദൈവങ്ങള്‍ക്ക് പാസ്പോര്‍ട്ട്‌ പോലെയുള്ള രേഖകള്‍  ആവശ്യമായി വന്നില്ലെങ്കിലും  ഒരു ഒവ്ദ്യോഗിക 'ജന്മ സ്ഥലം'  എന്തുകൊണ്ടും നല്ലത് തന്നെ. മര്യാദ പുരുഷോത്തമനായ  'ശ്രീ രാമന്‍' കേരളത്തിലാണ് ജനിച്ചതെന്ന്  തൃപ്രയാര്‍ ശ്രീ രാമ ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍ക്ക്' ഭാവിയില്‍  അവകാശപ്പെടാന്‍ പറ്റില്ല എന്നൊരു ദോഷം ഈ വിധിക്കുണ്ട്.

അങ്ങിനെ 2010 സെപ്റ്റംബര്‍ 30 നു അലഹബാദ് ഹൈ കോടതിയിലെ നന്മ നിറഞ്ഞ  രണ്ടു ബ്രാഹ്മണ ജഡ്ജിമാര്‍  ഭഗവാന്‍ ശ്രീ രാമന്‍ ജനിച്ച സ്ഥലം  GPS ഉപയോഗിച്ച് തന്നെ സ്ഥിരീകരിച്ചു.  അതിലൊരാള്‍,  ജസ്റീസ്: ധരം ലാല്‍ ശര്‍മ നല്ലൊരു  ഹനുമാന്‍ ഭക്തനും കൂടെയാണ് എന്ന് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു. ഹനുമാനില്ലാതെ എന്ത് രാമന്‍?  ഇന്ത്യയിലെ വിശ്വാസി ദൈവത്തെ രക്ഷിക്കുക തന്നെ ചെയ്തു. മുസ്ലിം ജഡ്ജ് അത്തരം സാഹസം ചെയ്തില്ല എങ്കിലും അദ്ദേഹം ഒത്തു തീര്‍പ് എന്ന നിലയില്‍ ഈ വിധിയെ അനുകൂലിച്ചിട്ടുണ്ട്.

ഇനി ബഹുമാനപ്പെട്ട സുപ്രീം കോടതി 'ശ്രീ രാമ ഭഗവാന്റെ'  'ജനന തിയ്യതി'  കൂടെ കണ്ടു പിടിച്ചു സ്ഥിരീകരിച്ചാല്‍, അദ്ദേഹത്തിന് പുതിയ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും സ്വന്തമാക്കാം.  ദേശീയ തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കില്‍ ഇന്ത്യക്കാരായ നമ്മളൊക്കെ തെണ്ടി പോയത് തന്നെ.  ജനന സ്ഥലം, ജനന തിയ്യതി, തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കില്‍ ഭഗവാന്‍ നമ്മുടെ ഉദ്യോഗസ്ഥ പടക്ക് കൊടുക്കേണ്ടി വരുന്ന കൈകൂലിയുടെ കണക്കൊന്നു ഊഹിച്ചു നോക്കൂ!


അതെന്തെന്കിലുമാകട്ടെ, അയോധ്യ തര്‍ക്കത്തില്‍  പെട്ട കക്ഷികള്‍ തമ്മില്‍ ഒത്തു തീര്‍പ് ആരായാനുള്ള ഒരു ഫ്രെയിം  എന്ന നിലയില്‍ ഈ വിധി സ്വാഗതാര്‍ഹമാണ് എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ തെളിവുകളുമായി ബന്ധപ്പെടുത്തി വിധി പുറപ്പെടുവിക്കുന്ന ആധുനിക നിയമത്തിന്റെ വീക്ഷണത്തില്‍ ഈ വിധി പൂര്‍ണമായും തെറ്റാണ്.

'പകല്‍ കൊള്ള'  ചെയ്ത  'കൊള്ളക്കാരന്' കോടതികളെ കൂടെ തങ്ങളുടെ വാദത്തിനു അനുകൂലമാക്കാം  എന്ന  ഒരു 'ഇന്ത്യന്‍' jurisprudence സന്ദേശം കൂടെ ഈ കോടതി വിധി നല്‍കുന്നുണ്ട്.  പ്രത്യേകിച്ചും അടിച്ചു പൊളിക്കാനും പിന്നീട് സ്വന്തമാക്കാനും  സംഘപരിവാര്‍ കരുതിവെച്ച  ഇന്ത്യയിലെ മുവായിരത്തോളം മുസ്ലിം ആരാധനയങ്ങളുടെ  ലിസ്റ്റ്  അവര്‍ മുന്‍പേ പ്രസിദ്ധീകരിച്ച നിലക്ക്  മുസ്ലിം ദേവാലയങ്ങളുടെ കുഴി തോണ്ടലും പര്യവേഷണവും ഒവ്ദ്യോഗികമായി തന്നെ  ഇനിയും തുടരാനാണ് സാധ്യത.


വിധിയെ കുറിച്ച് ഡോക്ടര്‍ കെ എന്‍ പണിക്കര്‍ പറഞ്ഞ വീക്ഷണമാണ് വളരെ ഉചിതം എന്ന് തോന്നുന്നു. 'ഭരണകൂടം അഥവാ എക്സിക്യൂട്ടീവ് ചെയ്യേണ്ടിയിരുന്ന ജോലിയാണ് ജുഡിഷ്യറി ഇവിടെ ചെയ്തത്.  ശക്തമായ ഭരണ സംവിധാനം നില നില്‍ക്കുകയായിരുന്നുവെങ്കില്‍ മാന്യമായ ഒരു ഒത്തു തീര്‍പ് മുന്‍പേ ഉണ്ടാകുമായിരുന്നു. എക്സിക്യൂട്ടീവ് സംവിധാനം ദുര്‍ബലമാവുന്നതിന്റെ തെളിവാണിത്.  ഈ വിധിക്ക് ആപല്‍കരമായ ഒരു മറുവശമുണ്ട്. വിശ്വാസം തെളിവായി സ്വീകരിക്കുന്ന ഒരു കീഴ്വഴക്കം  നിയമങ്ങള്‍ക്കു വരുന്നത് ആധുനിക രാഷ്ട്ര സങ്കല്പത്തിന് യോജിച്ചതല്ല.'


മറ്റൊന്ന്, ബാബറി മസ്ജിദ് തകര്‍ത്ത കേസും  സ്വത്തിന്റെ ഉടമസ്ഥാവകാശ കേസും  പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നുള്ളതാണ്.  പള്ളി തകര്‍ത്ത കേസിലെ പ്രതികള്‍ മുഴുവനും പതിറ്റാണ്ടുകളായി ഈ നാട്ടില്‍  സുഖമായി ജീവിക്കുമ്പോള്‍ സ്വത്തില്‍ 'പിടിച്ചു പറിക്കാരനും പങ്കു' നല്‍കുന്നത് ആശ്വാസ്യമല്ല.

എന്നാല്‍  'തര്‍ക്കത്തിലുള്ള  സ്വത്ത് ' ലഭ്യമായ തെളിവ് വെച്ച്  അറിയപ്പെടുന്ന 'ഉടമ' ആയ സുന്നി വകഫ് ബോര്‍ഡിന്  എല്പിച്ചതിനു ശേഷം 'പിടിച്ചു പറിക്കാരന് '  ഈ തര്‍ക്കത്തിലെ സ്വത്തിനോടുള്ള  വൈകാരിക ബന്ധം കണക്കിലാക്കി അത് മുഴുവനായും കൊടുക്കാന്‍  പോലും  'ഉടമയോട്' കോടതിക്ക് കല്പിക്കാമായിരുന്നു. അത്തരം ഒരു വിധി ആയിരുന്നെങ്കില്‍ രാജ്യത്തെ സിവില്‍ സമൂഹത്തിനും പ്രത്യേകിച്ച് മുസ്ലിമ്കള്‍ക്കും  കോടതി എന്ന വ്യവസ്ഥയില്‍ വിശ്വാസം ഉണ്ടാകുമായിരുന്നു.

മുസ്ലിം പക്ഷം മുമ്പേ തന്നെ എടുത്ത നിലപാട് അവര്‍ കോടതി വിധിയെ മാനിക്കുമെന്നാണ്. ഇത് തന്നെയാണ് ഇന്ത്യയിലെ പൊതു മതേതര സമൂഹവും സ്വീകരിച കാഴ്ചപ്പാട്. എന്നാല്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഘം കോടതി വിധി അല്ല വിശ്വാസമാണ് പ്രധാനം എന്ന വാദമായിരുന്നു  പണ്ട് മുതലേ  ഉന്നയിച്ചിരുന്നത്.  സംഘ പരിവാരത്തിന്റെ ഈ  ഫാസിസ്റ്റ് സമീപനം തന്നെയാണ് അയോധ്യയെ രാജ്യത്തിന്‍റെ നീതി ന്യായ വ്യവസ്ഥയുടെ ഒരു അളവ് കോല്‍ ആക്കി കാണാന്‍ പൊതു സമൂഹത്തെ പ്രേരിപ്പിച്ചത്.

കേസില്‍ ബോധപൂര്‍വം പതിറ്റാണ്ടുകളുടെ ദൈര്‍ഘ്യം വരുത്തുകയായിരുന്നു  സംഘ പരിവാരം.  ഇന്നിപ്പോള്‍ ജഡ്ജിമാരുടെ  'വിശ്വാസം' തന്നെ  ഔദ്യോഗിക തെളിവുകളാക്കി മാറ്റാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു.  നിയമപരമായി വിധി തങ്ങള്‍ക്കനുകൂലമാക്കാവുന്ന രീതിയില്‍ Archaeological Survey of India എന്ന സര്‍ക്കാര്‍ സ്ഥാപനത്തെ  സംഘ പരിവാരം ദുരുപയോഗപ്പെടുതിയതായും  നമുക്ക് കാണാം. ത്രേതാ യുഗത്തില്‍ ജീവിച്ചിരുന്ന 'ശ്രീരാമ ഭഗവാന്റെ ജന്മ സ്ഥലം ' കേവല  യുക്തിക്ക് നിരക്കാത്ത രീതിയില്‍  കൃത്യമായി ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കണ്ടു പിടിച്ചത് തന്നെയാണ് ഈ വിധിയെ അപഹാസ്യമാക്കുന്ന ഏറ്റവും വലിയ ഘടകം.

ഇന്ത്യയിലെ 46% പേരും  പ്രേതത്തില്‍ വിശ്വസിക്കുന്നവരും 24% പേരും  കൈനോട്ടക്കാരെ സമീപിക്കുന്നവരുമാണ് എന്നാണ് ഒരു CSDS പഠനം തെളിയിച്ചത് . 2007ല്‍  ഹിന്ദുസ്ഥാന്‍ ടൈംസും സി എന്‍ എന്‍ - ഐ ബി എനും സംയുക്തമായി നടത്തിയ  State of the Nation Survey  യില്‍  ദില്ലിയിലെ Centre for the Study of Developing Societies (CSDS) കണ്ടെത്തിയതാണ്  ഈ വിവരം. (സഞ്ജയ്‌ കുമാര്‍ & യോഗേന്ദ്ര യാദവ് പഠനം). ഇന്ത്യയിലെ ആദിവാസികള്‍ക്കും ഗ്രാമ വാസികള്‍ക്കും നഗര വാസികളായ സവര്‍ണരെ അപേക്ഷിച്ച് മതചാരങ്ങളില്‍ താല്പര്യം കുറവാണെന്നും അത്  പറയുന്നു.  ഇതിനാല്‍ തന്നെ 'വിശ്വാസം' തെളിവാക്കിയ ഇത്തരം കോടതി വിധികള്‍ക്ക് ഇന്ത്യന്‍ മധ്യ വര്‍ഗത്തിനിടയില്‍  ജനാധിപത്യ പരിവേഷവും കാണും.

അതേ സമയം ഇന്ത്യയിലും ഏഷ്യയുടെ പല ഭാഗങ്ങളിലും രാമായണ കഥ പല രീതിയില്‍ പ്രചാരത്തില്‍  ഉണ്ട്.  ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യയിലും രാമനും രാമായണ മഹാ ഭാരത കഥയും  സാംസ്കാരിക ജീവിതത്തിലെ പ്രധാന ഐതിഹ്യങ്ങളാണ്.  ഒരു പക്ഷെ ഇന്ത്യയിലെ ഹിന്ദു മത വിശ്വാസികളെക്കാള്‍ പ്രാധാന്യത്തോടെ ഇന്തോനേഷ്യന്‍ മുസ്ലിംകള്‍  സാംസ്കാരികമായി രാമായണത്തിലെ കഥകളെയും ബുദ്ധ മതത്തെയും  ആദരിക്കുന്നുണ്ട് എന്ന്  അവിടെ സന്ദര്‍ശിച്ചതില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.  ഇന്തോനേഷ്യയിലെ ഹിന്ദു ജന സംഘ്യ  വെറും 2 % മാത്രമാണ്. അവരിലധികവും ബാലി ദ്വീപിലാണ്. പക്ഷെ രാമായണവും മഹാ ഭാരതവും  ഇന്തോനേഷ്യയില്‍ എല്ലായിടത്തും ജീവിതത്തിന്റെ ഒരു ഭാഗമാണ്.   ഇന്ത്യയില്‍  പല പ്രാദേശിക ദൈവങ്ങളും ഉള്ളതിനാല്‍, രാമായണത്തിലെ പല കഥാ പാത്രങ്ങളും ദേശീയ ദൈവങ്ങളല്ല. 

സാക്ഷാല്‍ ലാല്‍ കൃഷ്ണ അദ്വാനി തന്നെ ഈ മുസ്ലിം ഭൂരിപക്ഷ രാജ്യം സന്ദര്‍ശിച്ചതിനു ശേഷം  തന്റെ ബ്ലോഗില്‍ എഴുതിയത് ഇങ്ങിനെയാണ്‌. "Indonesia, I must say, seemed to know and cherish Ramayana and Mahabharata better than we do" 
രാമായണ കഥ അവതരിപ്പിക്കുന്ന ഇന്തോനേഷ്യന്‍ മുസ്ലിം കലാകാരന്മാര്‍ (പ്രമ്ഭാനാന്‍ ഹിന്ദു ക്ഷേത്രം, ജോഗ്ജകാര്‍ത്ത)

ഇതേ അദ്വാനി തന്നെയാണ്  മുസ്ലിംകളുടെ 'ബാബറി മസ്ജിദ്' അടക്കമുള്ള ആരാധനാലയങ്ങള്‍ തകര്‍ക്കാനും ഇന്ത്യയില്‍ നേതൃത്വം കൊടുക്കുന്നത് ! ഇന്ത്യന്‍ മുസ്ലിംകളെ ആഭ്യന്തര ശത്രുവായി പ്രഖ്യാപിച്ചു വര്‍ഷങ്ങളായി  മാനസിക യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ് സംഘ പരിവാരം. ഇവിടെ അയോധ്യയില്‍  നൂറ്റാണ്ടുകളായി നില നിന്നിരുന്ന ഒരു മുസ്ലിം പള്ളിയുടെ അകത്താണ് ശ്രീ രാമ ഭഗവാന്‍ ജനിച്ചതെന്ന് കൃത്യമായി ഇരുപതാം നൂറ്റാണ്ടിലെ ഒരു മതേതര രാജ്യത്തെ കോടതി പറയുന്നത് അവിശ്വസനീയം തന്നെ.


ഈ വിധിയുടെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍  മറ്റൊരു കോടതിയുടെ മുന്‍പിലേക്ക് പോവുന്നതിലും നല്ലത് കേസില്‍ നിന്നും  സ്വയം പിന്‍ വാങ്ങുകയും വിദ്യഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയുമാണ്.  അന്ധ വിശ്വാസികളും ജാതി കോമരങ്ങളും ആയ സവര്‍ണ ബ്രാഹ്മണ വര്‍ഗ്ഗത്തിന്റെ കയിലുള്ള ഒരു എര്പാടാണ് ഇന്ത്യയിലെ പല കോടതികളും എന്ന്   പിന്നാക്കക്കാര്‍ തിരിച്ചറിഞ്ഞു അവയില്‍ നിന്നും അകലം പാലിക്കുകയും നല്ല ഒരു സിവില്‍ സമൂഹം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ ചെലുതുകയുമാണ് ഉചിതം.

തുടര്‍ വായനക്ക്

അലഹബാദ് ഹൈ കോടതിയുടെ അയോധ്യ വിധിയെ കുറിച്ച് ഇന്ത്യയിലെ പ്രശസ്തരായ പലരുടെയും അഭിപ്രായം ഇവിടെ കാണുക

ജസ്റിസ് എസ യു ഖാന്റെ വിധിയില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ( ഇന്ത്യന്‍ എക്സപ്രസ്)

ഹനുമാന്‍ ഭക്തനായ ജസ്റിസ് ധരം വീര്‍  ശര്‍മ

ജസ്റിസ് സുധീര്‍ അഗര്‍വാള്‍ 

പ്രമ്ബനാന്‍ ഹിന്ദു ക്ഷേത്രം, ഇന്തോനേഷ്യ 


ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തെ  കുറിച്ചുള്ള ലാല്‍ കൃഷ്ണ അദ്വാനിയുടെ ബ്ലോഗ്‌