2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

ഒക്ടോബര്‍ 15, Blog Action Day ലോക കൂട്ടായ്മയില്‍ പങ്കാളിയാവുക

ലോകത്തിലെ എല്ലാ ബ്ലോഗ്ഗെര്മാരും ഒരു വിഷയത്തെ കുറിച്ച് മാത്രം പോസ്റ്റ്‌  ചെയ്യാവുന്ന  ഒരു ദിവസം ഉണ്ട്. അതാണ്‌ Blog Action Day. ഈ ഒക്ടോബര്‍ 15 നു നിങ്ങള്‍ക്കും ലോകത്തിലെ മറ്റു ബ്ലോഗേര്മാരോടൊപ്പം പങ്കു ചേര്‍ന്ന് ഒരു പൊതു  വിഷയത്തെ  കുറിച്ച് പോസ്റെഴുതാം. ഇത്തവണത്തെ വിഷയം 'ജലം' ആണ് എന്നോര്‍ക്കുക.

കഴിഞ്ഞ വര്ഷം 152 രാജ്യങ്ങളില്‍ നിന്നായി 13,000 ബ്ലോഗര്‍മാര്‍  ഈ ദിവസം 'കാലാവസ്ഥ വ്യതിയാനത്തെ' കുറിച്ച് ബോധവല്കരണം നടത്താനായാണ് ഉപയോഗപ്പെടുത്തിയത്. 2008 ല്‍ 'പട്ടിണി' ആയിരുന്നു മുഖ്യ വിഷയം.  Blog Action Day സംഘടിപ്പിക്കുന്നത് CHANGE.ORG  എന്ന സാമൂഹ്യ കൂട്ടായ്മയാണ്.  ഇത്തവണ  മലയാളത്തിലെ ബ്ലോഗര്‍മാര്‍  കേരളത്തിനും ലോകത്തിനും പരമ പ്രധാനമായ ഈ വിഷയത്തെ (ജലം) കുറിച്ച് ഒരു പോസ്റ്റ്‌ എഴുതി ഈ ലോക കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ മറക്കാതിരിക്കുക.

നിങ്ങള്‍ ചെയ്യേണ്ടത് ഒക്ടോബര്‍ 15 നു 'ജലത്തെ' കുറിച്ച് ഒരു പോസ്റ്റ്‌ ചെയ്യുക എന്നതാണ്. ഈ വിഷയത്തെ കുറിച്ചുള്ള നിങ്ങളുടെ പോസ്റ്റ്‌ ഇപ്പോള്‍ തന്നെ എഴുതി തുടങ്ങി draft ആയി സംരക്ഷിച്ചു വെച്ച ശേഷം ഒക്ടോബര്‍ 15 നു പ്രസിധീകരിക്കുകയുമാവാം. പോസ്റ്റ്‌ ലേഖനമോ, കവിതയോ, ചിത്രമോ, കാര്‍ടൂണോ, ഓഡിയോ, വീഡിയോ ക്ലിപ്പിന്ഗോ  ഒക്കെയാവാം.
അതിനു മുമ്പായി നിങ്ങളുടെ ബ്ലോഗ്‌ ഈ ലോക കൂട്ടായ്മയില്‍ രജിസ്റ്റര്‍ ചെയ്യുക

ഇതില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ബ്ലോഗിന്റെ നിലവിലുള്ള പാസ്സ്‌വേര്‍ഡ്‌ ദയവായി ഉപയോഗിക്കാതിരിക്കുക. പകരം മറ്റൊരു പാസ്സ്‌വേര്‍ഡ്‌ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ബ്ലോഗിന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ള ഒരു മുന്കരുതലാണ്. നന്ദി.

9 അഭിപ്രായങ്ങൾ:

  1. കണ്ണൂരാന്റെ അടുത്ത പോസ്റ്റില്‍ 'ജലം' ഉള്‍പ്പെടുത്താം. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ