ലോകത്തിലെ എല്ലാ ബ്ലോഗ്ഗെര്മാരും ഒരു വിഷയത്തെ കുറിച്ച് മാത്രം പോസ്റ്റ് ചെയ്യാവുന്ന ഒരു ദിവസം ഉണ്ട്. അതാണ് Blog Action Day. ഈ ഒക്ടോബര്‍ 15 നു നിങ്ങള്‍ക്കും ലോകത്തിലെ മറ്റു ബ്ലോഗേര്മാരോടൊപ്പം പങ്കു ചേര്‍ന്ന് ഒരു പൊതു വിഷയത്തെ കുറിച്ച് പോസ്റെഴുതാം. ഇത്തവണത്തെ വിഷയം 'ജലം' ആണ് എന്നോര്‍ക്കുക.
കഴിഞ്ഞ വര്‍ഷം 152 രാജ്യങ്ങളില്‍ നിന്നായി 13,000 ബ്ലോഗര്‍മാര്‍ ഈ ദിവസം 'കാലാവസ്ഥ വ്യതിയാനത്തെ' കുറിച്ച് ബോധവല്കരണം നടത്താനായാണ് ഉപയോഗപ്പെടുത്തിയത്. 2008 ല്‍ 'പട്ടിണി' ആയിരുന്നു മുഖ്യ വിഷയം. Blog Action Day സംഘടിപ്പിക്കുന്നത് CHANGE.ORG എന്ന സാമൂഹ്യ കൂട്ടായ്മയാണ്. ഇത്തവണ മലയാളത്തിലെ ബ്ലോഗര്‍മാര്‍ കേരളത്തിനും ലോകത്തിനും പരമ പ്രധാനമായ ഈ വിഷയത്തെ (ജലം) കുറിച്ച് ഒരു പോസ്റ്റ് എഴുതി ഈ ലോക കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ മറക്കാതിരിക്കുക.
നിങ്ങള്‍ ചെയ്യേണ്ടത് ഒക്ടോബര്‍ 15 നു 'ജലത്തെ' കുറിച്ച് ഒരു പോസ്റ്റ് ചെയ്യുക എന്നതാണ്. ഈ വിഷയത്തെ കുറിച്ചുള്ള നിങ്ങളുടെ പോസ്റ്റ് ഇപ്പോള്‍ തന്നെ എഴുതി തുടങ്ങി draft ആയി സംരക്ഷിച്ചു വെച്ച ശേഷം ഒക്ടോബര്‍ 15 നു പ്രസിധീകരിക്കുകയുമാവാം. പോസ്റ്റ് ലേഖനമോ, കവിതയോ, ചിത്രമോ, കാര്ടൂണോ, ഓഡിയോ, വീഡിയോ ക്ലിപ്പിന്ഗോ ഒക്കെയാവാം.
അതിനു മുമ്പായി നിങ്ങളുടെ ബ്ലോഗ് ഈ ലോക കൂട്ടായ്മയില്‍ രജിസ്റ്റര്‍ ചെയ്യുക
ഇതില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ബ്ലോഗിന്റെ നിലവിലുള്ള പാസ്സ്വേര്‍ഡ് ദയവായി ഉപയോഗിക്കാതിരിക്കുക. പകരം മറ്റൊരു പാസ്സ്വേര്‍ഡ് ഉപയോഗിക്കുക. ഇത് നിങ്ങളുടെ ബ്ലോഗിന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ള ഒരു മുന്‍കരുതലാണ്. നന്ദി.
ആശംസകൾ
മറുപടിഇല്ലാതാക്കൂആശംസകൾ
മറുപടിഇല്ലാതാക്കൂBest wishes
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്
മറുപടിഇല്ലാതാക്കൂabhinandanangal........, aashamsakalum.................
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്
മറുപടിഇല്ലാതാക്കൂനന്ദി സുഹ്യത്തെ.
മറുപടിഇല്ലാതാക്കൂകണ്ണൂരാന്റെ അടുത്ത പോസ്റ്റില്‍ 'ജലം' ഉള്‍പ്പെടുത്താം. ആശംസകള്‍.
മറുപടിഇല്ലാതാക്കൂok done
മറുപടിഇല്ലാതാക്കൂ