2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

അങ്ങിനെ ശ്രീ രാമ ഭഗവാനും ദേശീയ ഐ ഡി കാര്‍ഡ്‌

അയോധ്യ കേസിലെ അലഹബാദ് ഹൈ കോടതി വിധി കൊണ്ട് മെച്ചമുണ്ടായ ഏക കക്ഷി സാക്ഷാല്‍ ശ്രീ രാമ ഭഗവാനാനെന്നു തോന്നുന്നു. ഇത് വരെ തന്റെ ജന്മ സ്ഥലം കൃത്യമായി അറിയാതെ ആകെ ആശയ കുഴപ്പത്തിലായി നില്‍ക്കുകയായിരുന്നു ഭഗവാന്‍.  ദൈവങ്ങള്‍ക്ക് പാസ്പോര്‍ട്ട്‌ പോലെയുള്ള രേഖകള്‍  ആവശ്യമായി വന്നില്ലെങ്കിലും  ഒരു ഒവ്ദ്യോഗിക 'ജന്മ സ്ഥലം'  എന്തുകൊണ്ടും നല്ലത് തന്നെ. മര്യാദ പുരുഷോത്തമനായ  'ശ്രീ രാമന്‍' കേരളത്തിലാണ് ജനിച്ചതെന്ന്  തൃപ്രയാര്‍ ശ്രീ രാമ ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍ക്ക്' ഭാവിയില്‍  അവകാശപ്പെടാന്‍ പറ്റില്ല എന്നൊരു ദോഷം ഈ വിധിക്കുണ്ട്.

അങ്ങിനെ 2010 സെപ്റ്റംബര്‍ 30 നു അലഹബാദ് ഹൈ കോടതിയിലെ നന്മ നിറഞ്ഞ  രണ്ടു ബ്രാഹ്മണ ജഡ്ജിമാര്‍  ഭഗവാന്‍ ശ്രീ രാമന്‍ ജനിച്ച സ്ഥലം  GPS ഉപയോഗിച്ച് തന്നെ സ്ഥിരീകരിച്ചു.  അതിലൊരാള്‍,  ജസ്റീസ്: ധരം ലാല്‍ ശര്‍മ നല്ലൊരു  ഹനുമാന്‍ ഭക്തനും കൂടെയാണ് എന്ന് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു. ഹനുമാനില്ലാതെ എന്ത് രാമന്‍?  ഇന്ത്യയിലെ വിശ്വാസി ദൈവത്തെ രക്ഷിക്കുക തന്നെ ചെയ്തു. മുസ്ലിം ജഡ്ജ് അത്തരം സാഹസം ചെയ്തില്ല എങ്കിലും അദ്ദേഹം ഒത്തു തീര്‍പ് എന്ന നിലയില്‍ ഈ വിധിയെ അനുകൂലിച്ചിട്ടുണ്ട്.

ഇനി ബഹുമാനപ്പെട്ട സുപ്രീം കോടതി 'ശ്രീ രാമ ഭഗവാന്റെ'  'ജനന തിയ്യതി'  കൂടെ കണ്ടു പിടിച്ചു സ്ഥിരീകരിച്ചാല്‍, അദ്ദേഹത്തിന് പുതിയ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും സ്വന്തമാക്കാം.  ദേശീയ തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കില്‍ ഇന്ത്യക്കാരായ നമ്മളൊക്കെ തെണ്ടി പോയത് തന്നെ.  ജനന സ്ഥലം, ജനന തിയ്യതി, തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കില്‍ ഭഗവാന്‍ നമ്മുടെ ഉദ്യോഗസ്ഥ പടക്ക് കൊടുക്കേണ്ടി വരുന്ന കൈകൂലിയുടെ കണക്കൊന്നു ഊഹിച്ചു നോക്കൂ!


അതെന്തെന്കിലുമാകട്ടെ, അയോധ്യ തര്‍ക്കത്തില്‍  പെട്ട കക്ഷികള്‍ തമ്മില്‍ ഒത്തു തീര്‍പ് ആരായാനുള്ള ഒരു ഫ്രെയിം  എന്ന നിലയില്‍ ഈ വിധി സ്വാഗതാര്‍ഹമാണ് എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ തെളിവുകളുമായി ബന്ധപ്പെടുത്തി വിധി പുറപ്പെടുവിക്കുന്ന ആധുനിക നിയമത്തിന്റെ വീക്ഷണത്തില്‍ ഈ വിധി പൂര്‍ണമായും തെറ്റാണ്.

'പകല്‍ കൊള്ള'  ചെയ്ത  'കൊള്ളക്കാരന്' കോടതികളെ കൂടെ തങ്ങളുടെ വാദത്തിനു അനുകൂലമാക്കാം  എന്ന  ഒരു 'ഇന്ത്യന്‍' jurisprudence സന്ദേശം കൂടെ ഈ കോടതി വിധി നല്‍കുന്നുണ്ട്.  പ്രത്യേകിച്ചും അടിച്ചു പൊളിക്കാനും പിന്നീട് സ്വന്തമാക്കാനും  സംഘപരിവാര്‍ കരുതിവെച്ച  ഇന്ത്യയിലെ മുവായിരത്തോളം മുസ്ലിം ആരാധനയങ്ങളുടെ  ലിസ്റ്റ്  അവര്‍ മുന്‍പേ പ്രസിദ്ധീകരിച്ച നിലക്ക്  മുസ്ലിം ദേവാലയങ്ങളുടെ കുഴി തോണ്ടലും പര്യവേഷണവും ഒവ്ദ്യോഗികമായി തന്നെ  ഇനിയും തുടരാനാണ് സാധ്യത.


വിധിയെ കുറിച്ച് ഡോക്ടര്‍ കെ എന്‍ പണിക്കര്‍ പറഞ്ഞ വീക്ഷണമാണ് വളരെ ഉചിതം എന്ന് തോന്നുന്നു. 'ഭരണകൂടം അഥവാ എക്സിക്യൂട്ടീവ് ചെയ്യേണ്ടിയിരുന്ന ജോലിയാണ് ജുഡിഷ്യറി ഇവിടെ ചെയ്തത്.  ശക്തമായ ഭരണ സംവിധാനം നില നില്‍ക്കുകയായിരുന്നുവെങ്കില്‍ മാന്യമായ ഒരു ഒത്തു തീര്‍പ് മുന്‍പേ ഉണ്ടാകുമായിരുന്നു. എക്സിക്യൂട്ടീവ് സംവിധാനം ദുര്‍ബലമാവുന്നതിന്റെ തെളിവാണിത്.  ഈ വിധിക്ക് ആപല്‍കരമായ ഒരു മറുവശമുണ്ട്. വിശ്വാസം തെളിവായി സ്വീകരിക്കുന്ന ഒരു കീഴ്വഴക്കം  നിയമങ്ങള്‍ക്കു വരുന്നത് ആധുനിക രാഷ്ട്ര സങ്കല്പത്തിന് യോജിച്ചതല്ല.'


മറ്റൊന്ന്, ബാബറി മസ്ജിദ് തകര്‍ത്ത കേസും  സ്വത്തിന്റെ ഉടമസ്ഥാവകാശ കേസും  പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നുള്ളതാണ്.  പള്ളി തകര്‍ത്ത കേസിലെ പ്രതികള്‍ മുഴുവനും പതിറ്റാണ്ടുകളായി ഈ നാട്ടില്‍  സുഖമായി ജീവിക്കുമ്പോള്‍ സ്വത്തില്‍ 'പിടിച്ചു പറിക്കാരനും പങ്കു' നല്‍കുന്നത് ആശ്വാസ്യമല്ല.

എന്നാല്‍  'തര്‍ക്കത്തിലുള്ള  സ്വത്ത് ' ലഭ്യമായ തെളിവ് വെച്ച്  അറിയപ്പെടുന്ന 'ഉടമ' ആയ സുന്നി വകഫ് ബോര്‍ഡിന്  എല്പിച്ചതിനു ശേഷം 'പിടിച്ചു പറിക്കാരന് '  ഈ തര്‍ക്കത്തിലെ സ്വത്തിനോടുള്ള  വൈകാരിക ബന്ധം കണക്കിലാക്കി അത് മുഴുവനായും കൊടുക്കാന്‍  പോലും  'ഉടമയോട്' കോടതിക്ക് കല്പിക്കാമായിരുന്നു. അത്തരം ഒരു വിധി ആയിരുന്നെങ്കില്‍ രാജ്യത്തെ സിവില്‍ സമൂഹത്തിനും പ്രത്യേകിച്ച് മുസ്ലിമ്കള്‍ക്കും  കോടതി എന്ന വ്യവസ്ഥയില്‍ വിശ്വാസം ഉണ്ടാകുമായിരുന്നു.

മുസ്ലിം പക്ഷം മുമ്പേ തന്നെ എടുത്ത നിലപാട് അവര്‍ കോടതി വിധിയെ മാനിക്കുമെന്നാണ്. ഇത് തന്നെയാണ് ഇന്ത്യയിലെ പൊതു മതേതര സമൂഹവും സ്വീകരിച കാഴ്ചപ്പാട്. എന്നാല്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഘം കോടതി വിധി അല്ല വിശ്വാസമാണ് പ്രധാനം എന്ന വാദമായിരുന്നു  പണ്ട് മുതലേ  ഉന്നയിച്ചിരുന്നത്.  സംഘ പരിവാരത്തിന്റെ ഈ  ഫാസിസ്റ്റ് സമീപനം തന്നെയാണ് അയോധ്യയെ രാജ്യത്തിന്‍റെ നീതി ന്യായ വ്യവസ്ഥയുടെ ഒരു അളവ് കോല്‍ ആക്കി കാണാന്‍ പൊതു സമൂഹത്തെ പ്രേരിപ്പിച്ചത്.

കേസില്‍ ബോധപൂര്‍വം പതിറ്റാണ്ടുകളുടെ ദൈര്‍ഘ്യം വരുത്തുകയായിരുന്നു  സംഘ പരിവാരം.  ഇന്നിപ്പോള്‍ ജഡ്ജിമാരുടെ  'വിശ്വാസം' തന്നെ  ഔദ്യോഗിക തെളിവുകളാക്കി മാറ്റാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു.  നിയമപരമായി വിധി തങ്ങള്‍ക്കനുകൂലമാക്കാവുന്ന രീതിയില്‍ Archaeological Survey of India എന്ന സര്‍ക്കാര്‍ സ്ഥാപനത്തെ  സംഘ പരിവാരം ദുരുപയോഗപ്പെടുതിയതായും  നമുക്ക് കാണാം. ത്രേതാ യുഗത്തില്‍ ജീവിച്ചിരുന്ന 'ശ്രീരാമ ഭഗവാന്റെ ജന്മ സ്ഥലം ' കേവല  യുക്തിക്ക് നിരക്കാത്ത രീതിയില്‍  കൃത്യമായി ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കണ്ടു പിടിച്ചത് തന്നെയാണ് ഈ വിധിയെ അപഹാസ്യമാക്കുന്ന ഏറ്റവും വലിയ ഘടകം.

ഇന്ത്യയിലെ 46% പേരും  പ്രേതത്തില്‍ വിശ്വസിക്കുന്നവരും 24% പേരും  കൈനോട്ടക്കാരെ സമീപിക്കുന്നവരുമാണ് എന്നാണ് ഒരു CSDS പഠനം തെളിയിച്ചത് . 2007ല്‍  ഹിന്ദുസ്ഥാന്‍ ടൈംസും സി എന്‍ എന്‍ - ഐ ബി എനും സംയുക്തമായി നടത്തിയ  State of the Nation Survey  യില്‍  ദില്ലിയിലെ Centre for the Study of Developing Societies (CSDS) കണ്ടെത്തിയതാണ്  ഈ വിവരം. (സഞ്ജയ്‌ കുമാര്‍ & യോഗേന്ദ്ര യാദവ് പഠനം). ഇന്ത്യയിലെ ആദിവാസികള്‍ക്കും ഗ്രാമ വാസികള്‍ക്കും നഗര വാസികളായ സവര്‍ണരെ അപേക്ഷിച്ച് മതചാരങ്ങളില്‍ താല്പര്യം കുറവാണെന്നും അത്  പറയുന്നു.  ഇതിനാല്‍ തന്നെ 'വിശ്വാസം' തെളിവാക്കിയ ഇത്തരം കോടതി വിധികള്‍ക്ക് ഇന്ത്യന്‍ മധ്യ വര്‍ഗത്തിനിടയില്‍  ജനാധിപത്യ പരിവേഷവും കാണും.

അതേ സമയം ഇന്ത്യയിലും ഏഷ്യയുടെ പല ഭാഗങ്ങളിലും രാമായണ കഥ പല രീതിയില്‍ പ്രചാരത്തില്‍  ഉണ്ട്.  ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യയിലും രാമനും രാമായണ മഹാ ഭാരത കഥയും  സാംസ്കാരിക ജീവിതത്തിലെ പ്രധാന ഐതിഹ്യങ്ങളാണ്.  ഒരു പക്ഷെ ഇന്ത്യയിലെ ഹിന്ദു മത വിശ്വാസികളെക്കാള്‍ പ്രാധാന്യത്തോടെ ഇന്തോനേഷ്യന്‍ മുസ്ലിംകള്‍  സാംസ്കാരികമായി രാമായണത്തിലെ കഥകളെയും ബുദ്ധ മതത്തെയും  ആദരിക്കുന്നുണ്ട് എന്ന്  അവിടെ സന്ദര്‍ശിച്ചതില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.  ഇന്തോനേഷ്യയിലെ ഹിന്ദു ജന സംഘ്യ  വെറും 2 % മാത്രമാണ്. അവരിലധികവും ബാലി ദ്വീപിലാണ്. പക്ഷെ രാമായണവും മഹാ ഭാരതവും  ഇന്തോനേഷ്യയില്‍ എല്ലായിടത്തും ജീവിതത്തിന്റെ ഒരു ഭാഗമാണ്.   ഇന്ത്യയില്‍  പല പ്രാദേശിക ദൈവങ്ങളും ഉള്ളതിനാല്‍, രാമായണത്തിലെ പല കഥാ പാത്രങ്ങളും ദേശീയ ദൈവങ്ങളല്ല. 

സാക്ഷാല്‍ ലാല്‍ കൃഷ്ണ അദ്വാനി തന്നെ ഈ മുസ്ലിം ഭൂരിപക്ഷ രാജ്യം സന്ദര്‍ശിച്ചതിനു ശേഷം  തന്റെ ബ്ലോഗില്‍ എഴുതിയത് ഇങ്ങിനെയാണ്‌. "Indonesia, I must say, seemed to know and cherish Ramayana and Mahabharata better than we do" 
രാമായണ കഥ അവതരിപ്പിക്കുന്ന ഇന്തോനേഷ്യന്‍ മുസ്ലിം കലാകാരന്മാര്‍ (പ്രമ്ഭാനാന്‍ ഹിന്ദു ക്ഷേത്രം, ജോഗ്ജകാര്‍ത്ത)

ഇതേ അദ്വാനി തന്നെയാണ്  മുസ്ലിംകളുടെ 'ബാബറി മസ്ജിദ്' അടക്കമുള്ള ആരാധനാലയങ്ങള്‍ തകര്‍ക്കാനും ഇന്ത്യയില്‍ നേതൃത്വം കൊടുക്കുന്നത് ! ഇന്ത്യന്‍ മുസ്ലിംകളെ ആഭ്യന്തര ശത്രുവായി പ്രഖ്യാപിച്ചു വര്‍ഷങ്ങളായി  മാനസിക യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ് സംഘ പരിവാരം. ഇവിടെ അയോധ്യയില്‍  നൂറ്റാണ്ടുകളായി നില നിന്നിരുന്ന ഒരു മുസ്ലിം പള്ളിയുടെ അകത്താണ് ശ്രീ രാമ ഭഗവാന്‍ ജനിച്ചതെന്ന് കൃത്യമായി ഇരുപതാം നൂറ്റാണ്ടിലെ ഒരു മതേതര രാജ്യത്തെ കോടതി പറയുന്നത് അവിശ്വസനീയം തന്നെ.


ഈ വിധിയുടെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍  മറ്റൊരു കോടതിയുടെ മുന്‍പിലേക്ക് പോവുന്നതിലും നല്ലത് കേസില്‍ നിന്നും  സ്വയം പിന്‍ വാങ്ങുകയും വിദ്യഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയുമാണ്.  അന്ധ വിശ്വാസികളും ജാതി കോമരങ്ങളും ആയ സവര്‍ണ ബ്രാഹ്മണ വര്‍ഗ്ഗത്തിന്റെ കയിലുള്ള ഒരു എര്പാടാണ് ഇന്ത്യയിലെ പല കോടതികളും എന്ന്   പിന്നാക്കക്കാര്‍ തിരിച്ചറിഞ്ഞു അവയില്‍ നിന്നും അകലം പാലിക്കുകയും നല്ല ഒരു സിവില്‍ സമൂഹം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ ചെലുതുകയുമാണ് ഉചിതം.

തുടര്‍ വായനക്ക്

അലഹബാദ് ഹൈ കോടതിയുടെ അയോധ്യ വിധിയെ കുറിച്ച് ഇന്ത്യയിലെ പ്രശസ്തരായ പലരുടെയും അഭിപ്രായം ഇവിടെ കാണുക

ജസ്റിസ് എസ യു ഖാന്റെ വിധിയില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ( ഇന്ത്യന്‍ എക്സപ്രസ്)

ഹനുമാന്‍ ഭക്തനായ ജസ്റിസ് ധരം വീര്‍  ശര്‍മ

ജസ്റിസ് സുധീര്‍ അഗര്‍വാള്‍ 

പ്രമ്ബനാന്‍ ഹിന്ദു ക്ഷേത്രം, ഇന്തോനേഷ്യ 


ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തെ  കുറിച്ചുള്ള ലാല്‍ കൃഷ്ണ അദ്വാനിയുടെ ബ്ലോഗ്‌

4 അഭിപ്രായങ്ങൾ:

 1. >>> ഈ വിധിയുടെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ മറ്റൊരു കോടതിയുടെ മുന്‍പിലേക്ക് പോവുന്നതിലും നല്ലത് കേസില്‍ നിന്നും സ്വയം പിന്‍ വാങ്ങുകയും വിദ്യഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയുമാണ്. അന്ധ വിശ്വാസികളും ജാതി കോമരങ്ങളും ആയ സവര്‍ണ ബ്രാഹ്മണ വര്‍ഗ്ഗത്തിന്റെ കയിലുള്ള ഒരു എര്പാടാണ് ഇന്ത്യയിലെ പല കോടതികളും എന്ന് പിന്നാക്കക്കാര്‍ തിരിച്ചറിഞ്ഞു അവയില്‍ നിന്നും അകലം പാലിക്കുകയും നല്ല ഒരു സിവില്‍ സമൂഹം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ ചെലുതുകയുമാണ് ഉചിതം
  <<<

  വളരെ ഉചിതം .... അത്‌ "താമര" വിധിയായിരുന്നു..!

  മറുപടിഇല്ലാതാക്കൂ
 2. അയോദ്ധ്യ വിധി വന്നതിനു ശേഷം ഭൂലോകത്തെ കോപ്പിലെ യുക്തിവാദി കൂട്ടങ്ങളെ കാണാനേയില്ല. തലയില്‍ മുണ്ടിട്ടു നടക്കാണെന്ന് തോന്നുന്നു. ഒരു മതേതര രാജ്യത്തിലെ ഏറ്റവും സ്വീകാര്യരായ നീതിന്യായവ്യവസ്ഥയാണ് പ്രഖ്യാപിച്ചത് ഹിന്ദു ദൈവമായ രാമന്‍ അയോധ്യയില്‍ തന്നെയാണ് ജനിച്ചതെന്ന്.ഇനിയിപ്പോ യുക്തിവാദി, നിരീശ്വരവാദി, തുടങ്ങിയ ജീവിധോധ്യെശ്യഅഞ്ജത ഉള്ള കേസുകള്‍ വായപൂട്ടി കക്കൂസില്‍ പോകുന്നതാണ് നല്ലത്. ഇനിയിപ്പോ മുപ്പതു മുക്കോടി ദൈവങ്ങള്‍ക്കും ജന്മസ്ഥലം തീറെഴുതികൊടുക്കണമെന്ന് പറഞ്ഞു സുപ്രീം കോടതിയില്‍ തിരുമ്മു നടത്തിയാല്‍.............
  മുസ്ലിങ്ങള്‍ കെട്ടും കിടക്കയും എടുത്തു പാകിസ്ഥാനിലേക്ക് പോകേണ്ടി വരും!!!!!!!!!!!

  മറുപടിഇല്ലാതാക്കൂ
 3. ഒരു കാര്യം എല്ലാവരും സൌകര്യപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നു. കടിപിടികൂടിയവര്‍ക്ക് ഭൂമി വീതിച്ചു കൊടുത്തത് അങ്ങിനെ തന്നെ ആയിക്കോട്ടെ. ഒരു വിരോധവുമില്ല . ഒരു ആരാധനാലയത്തേക്കാള്‍ ചരിത്രത്തിന്‍റെ ഭാഗമായിരുന്ന ബാബരി മസ്ജിദ്‌ കയൂക്ക് കാണിച്ചു നിലം പരിശാക്കിയവരോട് ആര്‍ക്കും ഒന്നും ചോദിക്കാനില്ല. ചെയ്തതൊന്നും കുറ്റമല്ല . ശിക്ഷാര്‍ഹാമല്ല. കൂലിക്ക് ആളെ വെച്ച് പട്ടാപ്പകല്‍ എന്തും തല്ലിതകര്‍ക്കാം . ആരും ഒന്നും ചോദിക്കില്ല.

  മറുപടിഇല്ലാതാക്കൂ
 4. @അനാമിക,
  സംഘ പരിവാര്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നതിനു കണ്ട ഒരു എളുപ്പ മാര്‍ഗമാണ് judiciary യില്‍ കൂടെ കാര്യം സാധിക്കുക എന്നത്. ജനാധിപത്യ രീതിയില്‍ വോട്ടു നേടി ജയിച്ചു വരാന്‍ ന്യൂന പക്ഷമായ അവര്‍ക്കാകില്ല. എന്നാല്‍ ഭരണകൂടത്തിന്റെ ഒരു പ്രധാന ഭാഗമായ നീതി ന്യായ വ്യവസ്ഥയിലൂടെ അത് സാധിക്കും. ഇന്ത്യയിലെ പല ജഡ്ജിമാരും സംഘ പരിവാര്‍ അംഗങ്ങള്‍ ആണ്. പെന്‍ഷന്‍ പറ്റിയ ശേഷം അവര്‍ സംഘടനയില്‍ സജീവം ആകാറുണ്ട്. ജസ്റിസ് ച്ചമാന്‍ ലാല്‍ ലോധ എപ്പോള്‍ ബി ജെ പി ലോക സഭ മെമ്പര്‍ ആണ്.
  ഈ പോസ്റ്റ്‌ കാണുക

  മറുപടിഇല്ലാതാക്കൂ