2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

അയോധ്യ ക്ഷേത്രം പണിയാന്‍ അനുമതി, എനിക്ക് ചോര്‍ന്നു കിട്ടിയ കോടതി വിധി

സ്വാതന്ത്രാനന്തര  ഇന്ത്യ അറിയുന്ന ചരിത്രം

ഡിസംബര്‍ 22, 1949 നു  ഭഗവാന്‍ ശ്രീ രാമന്റെ വിഗ്രഹം ബാബറി മസ്ജിദിനകത്ത്‌  'സ്വയം ഭൂ' വായി പ്രത്യക്ഷപ്പെട്ടു. കോടതിയിലേക്ക് നീളുന്ന തര്‍ക്കങ്ങള്‍ പിന്നീട് ഇരു വിഭാഗത്തില്‍ നിന്നും ഉണ്ടായി. അതിനിടെ, ഡിസംബര്‍ 6, 1992 നു ആയിരങ്ങള്‍ വരുന്ന 'സംഘ പരിവാര്‍' പ്രവര്‍ത്തകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് മുഴുവനായും പൊളിച്ചു നീക്കി ഒരു  താല്‍കാലിക രാമഷേത്രം നിര്‍മിച്ചു. പിന്നീട് കോടതി നടപടികളുടെ ദൈര്‍ഖ്യം കാരണം 67  എകര്‍ വിസ്ത്രിതിയുള്ള ഈ സ്ഥലത്ത് ഒരു ആഗോള  രാമക്ഷേത്രം നിര്‍മിക്കാനുള്ള സംഘപരിവാരത്തിന്റെ ശ്രമങ്ങള്‍ പൂര്‍ണതയില്‍ എത്തിയില്ല.
പള്ളി പൊളിക്കുന്ന സംഘപരിവാര്‍ കൂട്ടം, കടപ്പാട് ; ഔട്ലൂക് മാഗസിന്‍
അലഹബാദ് ഹൈ കോടതി ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ച് വിധി സെപ്റ്റംബര്‍ 30നു  പ്രസ്താവിക്കും. വിധി എതിരായാല്‍ അപ്പീല്‍ പോകുമെന്ന് ഇരു കൂട്ടരും.

 ഈ കേസിനെ കുറിച്ച്  ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ എന്റെ വിധി ഞാന്‍ മുമ്പേ പ്രസ്താവിക്കുന്നു.
 • അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയ സ്ഥലത്ത്  'വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് ' 7 ഏക്കര്‍ സ്ഥലം രാമ ക്ഷേത്രം പണിയാനായി അനുവദിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെടുന്നു. 
 • GPS ഉപയോഗിച്ച് ശ്രീ രാമ ഭഗവാന്‍ ജനിച്ച സ്ഥലം കൃത്യമായി കണ്ടു പിടിക്കുവാന്‍ Archaeological Survey of India യോട് ഈ കോടതി ആവശ്യപ്പെടുന്നു. പ്രസ്തുത സ്ഥലം നിര്‍ണയിച്ച ശേഷം അതിനു ചുറ്റുമുള്ള 7 ഏക്കര്‍ സ്ഥലമായിരിക്കണം ക്ഷേത്ര നിര്‍മാണത്തിന് കൈമാറ്റം ചെയ്യപെടെണ്ടത്.
 • അറിയപ്പെടുന്ന തെളിവുകള്‍ വെച്ച്   ഈ 67 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സുന്നി വഖഫ് ബോര്‍ഡിന് അവകാശപ്പെട്ടതാണ് എങ്കിലും  ഒരു ബഹു സ്വര സമൂഹത്തിന്റെ ഉത്തമമായ ലക്‌ഷ്യം മുന്നില്‍ കണ്ടു ഈ വിധി കക്ഷി മാനിക്കേണ്ടതാണ്.
 • ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പും ക്ഷേത്രത്തിന്റെ 7 കിലോ മീറ്റര്‍ ചുറ്റളവില്‍ സ്ഥിരമായി താമസിക്കുന്ന ഹിന്ദു മത വിശ്വാസികള്‍ തിരഞ്ഞെടുക്കുന്ന ഒരു ട്രസ്റിന് കീഴില്‍ മാത്രം ആയിരിക്കണം.  
 • ഈ സ്ഥലത്തെ ശബ്ദ, പ്രകൃതി മലിനീകരണം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥകള്‍ക്ക് കീഴിലായിരിക്കണം.
 • ബാക്കി വരുന്ന 60 ഏക്കര്‍ സ്ഥലം ഉടമസ്ഥാവകാശം സുന്നി വഖഫ് ബോര്‍ഡിന് തിരിച്ചു നല്‍കുന്നു. ഇവിടെ കേന്ദ്ര സര്‍ക്കാര്‍ ചിലവില്‍ 400 കോടി രൂപ മുതല്‍ മുടക്കില്‍ ഒരു വിദ്യാഭ്യാസ സമുച്ചയം നിര്‍മിക്കണം. ഈ വിദ്യഭ്യാസ സമുച്ചയത്തിന്റെ തുടര്‍ നടത്തിപ്പ് ചിലവുകള്‍ കേന്ദ്ര സര്‍കാരിന്റെ ചിലവില്‍ ആയിരിക്കണം. ഇതിലെ പ്രവേശനം അമ്പതു ശതമാനം മുസ്ലിമ്കള്‍ക്കും, 25 % ദളിതര്‍ക്കും, 25 % മറ്റു പിന്നാക്കക്കാര്‍ക്കും മാത്രമായി നിജപ്പെടുത്തണം. അധ്യാപക  അനധ്യാപക നിയമനങ്ങളിലും ഈ അനുപാതം പാലിക്കണം. ഈ സമുച്ചയതിനകത്തു 3 % സ്ഥലത്തില്‍ കൂടാത്ത സ്ഥലമുപയോഗിച്ചു, ചെറിയ ആരാധനാലയങ്ങള്‍  പണിയാന്‍ ഇതിനകത്ത് പ്രവേശനം തേടുന്ന വിഭാഗങ്ങള്‍ക്ക്  സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഇവടങ്ങളിലെ പൂജാരികളും അതതു വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണം. അവയുടെ സാമ്പത്തിക ബാധ്യത അതതു വിശ്വാസി സമൂഹങ്ങള്‍ വഹിക്കണം.
പള്ളി പൊളിക്കാന്‍ നേതൃത്വം കൊടുക്കുന്ന പ്രതികള്‍ , കടപ്പാട് : outloook magazine
 • ഡിസംബര്‍ 6, 1992 നു ബാബറി മസ്ജിദ് പൊളിക്കുവാനും അത് വഴി രാജ്യത്തെ പൌരന്മാര്‍ക്കിടയില്‍ വിഷം കുത്തി വെക്കുവാനും  താഴെ പേര്‍ ചേര്‍ത്തവര്‍ കാരണമായി എന്ന് ഈ കോടതിക്ക് ഉത്തമ ബോധ്യം വന്നിരിക്കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍  2000 ത്തിലധികം പേര്‍  കൊല്ലപ്പെട്ട വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണം ആകുകയും അത് വഴി  രാജ്യ സുരക്ഷക്കും ഭീഷണിയാവുകയും ചെയ്തതിനാല്‍ ഈ കോടതി  താഴെ പ്രതികളെ  25 വര്ഷം കഠിന തടവിനു വിധിച്ചിരിക്കുന്നു. ഇവരെയെല്ലാം ഏകാംഗ  സെല്ലുകളില്‍ വെവ്വേറെ പാര്‍പിക്കേണ്ടതാണ്.

Lal Krishna Advani
Murli Manohar Joshi
Uma Bharti 

Praveen Togadia
Vinay katiyar

Bala Sahab Thakray
Ashok Singhal
Giri Raj Kishore
Sadhavi Ritambara
Vishnu Hari Dalmia 

Kalyan Singh
Satish Pradhan
Champat Rai Bansal
Mahant Aditaya Nath
Ram Vilas Vedanti 

Mahamandaleshwar Jagdish
B.L. Sharma ‘Prem’
Mahant Nritya Gopal Das
Dharam Das
Satish Nagar
Moreshwar Save

ഈ വിധി ബഹുസ്വര രാഷ്ട്രത്തിന്റെ പൊതു താല്പര്യം മുന്നില്‍ കണ്ടു കൊണ്ടുള്ളതാണ്.  ഇത് കൊണ്ട് ബന്ധപ്പെട്ട കക്ഷികള്‍ക്കുണ്ടായെക്കാവുന്ന നഷ്ടങ്ങളില്‍ ഖേദിക്കുന്നു. 

നീതിയുടെ താല്പര്യത്തിനു വേണ്ടി ഈ വിധിയിലെ  എല്ലാ ഭാഗങ്ങളും നടപ്പിലാക്കെണ്ടാതാനെന്നും, പ്രതികള്‍ക്കുള്ള കഠിന തടവിനു ഒരു വിധത്തിലുള്ള 'സ്റ്റേ' നിയമ കുരുക്കും ലഭ്യമല്ലെന്നും ഈ കോടതി ഒന്ന് കൂടെ അടിവരയിട്ടു ഉത്തരവിടുന്നു. 

തുടര്‍ വായനക്ക് :
പള്ളികാര്യം: ജോക്കര്‍ 
സമാധാനത്തിന്റെ ക്രമം: രാജീവ്‌ ശങ്കരന്‍
മസ്‌ജിദ്- മന്ദിര്‍ തര്‍ക്കം: കെ ടി കുഞ്ഞി കണ്ണന്‍  

4 അഭിപ്രായങ്ങൾ:

 1. 1949 Dec-22 ന് ശ്രീരാമന്റെയും സീതാദേവിയുടെയും വിഗ്രഹങ്ങള്‍ അവിടെ സ്ഥാപിച്ച നടപടിയെ അംഗീകരിച്ചു കൊടുത്തുകൊണ്ട് ഇതൊരു തര്‍ക്കപ്രശ്നമാക്കി തുടര്‍നടപടികളിലൂടെ അവകാശവാദത്തിന് അവസരം ഉണ്ടാക്കിയ ഗൂഢാലോചനയിലെ മുഴുവന്‍ പേരെയും ശിക്ഷിക്കണം. ബാബറിമസ്ജിത്തിന്മേല്‍ യാതൊരു അവകാശവാദവും ഉന്നയിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമില്ല. പള്ളി നിന്നിരുന്ന സ്ഥലം മുസ്ലീങ്ങള്‍ക്ക് വിട്ടുകൊടുക്കണം, സര്‍ക്കാര്‍ ചിലവിലും പള്ളി നശിപ്പിച്ചവരുടെ ചിലവിലും പള്ളി പുന്ര്‍ നിര്‍മാണം നടത്തണം. ഇതായിരിക്കണം മുസ്ലീങ്ങളോട് കാട്ടിയ അനീതിയ്ക്ക് പരിഹാരം കാണാനുള്ള മാര്‍ഗം. ഇതില്‍ കുറഞ്ഞ ഏതു പരിപാടിയും മുസ്ലീങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്താനും ഭാവിയില്‍ ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടാകാനും കാരണമാകും.

  മറുപടിഇല്ലാതാക്കൂ
 2. പ്രിയ നിസ്സഹായന്‍,

  അഭിപ്രായത്തിനു നന്ദി. ഈ തര്‍ക്കത്തെ ഒരു സിവില്‍ കേസ് എന്ന നിലയില്‍ കണ്ടാല്‍ താങ്കളുടെ അഭിപ്രായം പൂര്‍ണമായും ശരിയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വൈകാരിക ഘടകങ്ങള്‍ കുറച്ചെങ്കിലും ഹിന്ദു മത വിശ്വാസികള്‍ക്കിടയിലുണ്ട്. അല്ലെങ്കില്‍ അങ്ങിനെയോന്നുണ്ടാക്കുന്നതില്‍ സംഘ പരിവാരം വിജയിച്ചിട്ടുണ്ട്.

  ഭാവിയില്‍ ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇത്തരം ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവരെ സ്വതന്ത്രരായി വിടുമ്പോള്‍ മാത്രമാണുണ്ടാകുക. പ്രത്യേകിച്ചും അവരുടെ നേതാക്കളെ. പക്ഷെ അവര്‍ക്ക് കടുത്ത ശിക്ഷ ലഭ്യമായാല്‍ പിന്നെ ഇത്തരം 'സ്വയം ഭൂ'വിഗ്രഹങ്ങളുമായി സംഘ പരിവാര നേതാക്കള്‍ രംഗത്ത് വരില്ല.

  മുസ്ലിംകള്‍ അടങ്ങുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആവശ്യത്തിലധികം ആരാധന കേന്ദ്രങ്ങള്‍ അയോധ്യയില്‍ നിലവിലുണ്ട്. നല്ല വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് അവര്‍ക്കാവശ്യം. വിദ്യഭ്യാസം നേടിയാല്‍ പിന്നക്കക്കാര്‍ക്ക് തുല്യ നീതി എന്ന സങ്കല്‍പം എളുപ്പമായിരിക്കും.

  മറുപടിഇല്ലാതാക്കൂ
 3. നിസ്സഹായനന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പള്ളി പൊളീ‍ക്കാന്‍ നേത്യത്വം നല്‍കിയ ഭീകരന്മാരില്‍ നിന്നും പിഴ ഈടാക്കി പള്ളി പുനര്‍ നിര്‍മിക്കണം. ക്ഷേത്രം ആ കൌമ്പൌണ്ടില്‍ തന്നെ നിര്‍മിക്കപ്പെടുന്നത്തിനോട് വിയോജിപ്പില്ല.

  വരാന്‍ പോകുന്ന വിധി അവര്‍ണന്‍ പ്രവചിച്ച വിധിയോട് സാമ്യമുണ്ടാകാന്‍ സാധ്യത ഏറെയാണ്. വിഗ്രഹം സ്വയം ഭൂവായത് അംഗീകരിച്ച കോടതി വിധി അടക്കമുള്ള ഭൂതകാലം വിശകലനം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.

  മറുപടിഇല്ലാതാക്കൂ
 4. താങ്കളുടെ ബ്ലോഗ് ജാലകം അഗ്രിഗേറ്ററില്‍ രജിസ്റ്റര്‍ ചെയ്യുക.വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു.

  മറുപടിഇല്ലാതാക്കൂ