2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

ആര്‍ക്കും വേണ്ടാത്ത മരണങ്ങള്‍ , ഫോളോ അപ്പ്‌ വേണ്ടാത്ത വാര്‍ത്തകള്‍

വിഷ മദ്യം കഴിച്ചു മലപ്പുറത്ത്‌  23  പേര്‍ മരിച്ചുവന്നതാണ് ഇന്നത്തെ ഒരു ചെറിയ വാര്‍ത്ത‍ പാവപെട്ട  'ഭാരതീയ ദേശസ്നേഹി' ക്കു  ഒന്ന് അടിച്ചു പൂസവാന്‍ പോലും പറ്റാത്ത സ്ഥലമാണ്‌ മത തീവ്ര വാദികളുടെ കേന്ദ്രമായ മലപ്പുറം എന്ന് ഇനി കാവി മാധ്യമങ്ങള്‍ക്ക് പരിതപിക്കാന്‍ വഴിയില്ല.. മദ്യം മലപ്പുറത്ത്‌ സുലഭം. പോരാത്തതിനു ചില മുസ്ലിം നാമങ്ങള്‍ വരെ മരണപ്പെട്ടവരുടെയോ ഗുരുതരവസ്ഥയിലുല്ലവരുടെയോ ലിസ്റ്റില്‍ ആയി കഴിഞ്ഞു.
.
അതെന്തായാലും ഇത്തരം പാവങ്ങളുടെ  മരണങ്ങള്‍ എണ്ണത്തില്‍ കൂട്ടുന്ന പതിവ് നമ്മുടെ ഭരണകൂടങ്ങള്‍ക്കില്ല.  താരതമ്യം ചെയ്യാവുന്ന ഒരു കാര്യം കൂടെ. മദനിയുടെ തലയില്‍ കെട്ടിവെച്ച 'ബംഗെലൂരുവിലെ ഭീകരാക്രമണം' എന്ന സമസ്യയില്‍ ഒരു സ്ത്രീ  മാത്രം ആണ് കൊല്ലപെട്ടത്‌. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍  ബംഗെലൂരുവിലെ തന്നെ  ഭിക്ഷക്കാരുടെ കോളനിയില്‍ 27 പേരാണ് 72 മണിക്കൂറിനുള്ളില്‍ ഭക്ഷ്യ വിഷ ബാധ മൂലം കൊല്ലപ്പെട്ടത്. അത് നടന്നതാകട്ടെ കര്‍ണാടക സര്‍കാര്‍ നേരിട്ട് നടത്തുന്ന യാചക അഭയ കേന്ദ്രത്തിലും. ഇത് ദേശീയമോ  പ്രാദേശികമോ  ആയ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്ത‍ ആയതെയില്ല!  ഇത്തരം മരണങ്ങള്‍, അല്ലെങ്കില്‍ അതിലേക്കു നയിച്ച സാമൂഹ്യ കാരണങ്ങള്‍ എന്നിവ  പൊതു ചര്‍ച്ചക്ക് ഇടം കൊടുക്കാതെ തമ്സ്കരിക്കാനാണ് മാധ്യമങ്ങള്‍ക്ക് ഇഷ്ടം. ദളിതന്‍, ആദിവാസി , മുസ്ലിം എന്നിങ്ങനെയുള്ള അയിത്ത ജാതിക്കാരന്റെ മരണത്തിനു എന്ത് കമ്പോള മൂല്യമാണ് ഉള്ളത് സര്‍? എന്നാല്‍ ഇതില്‍ നിന്നും ലാഭം കൊയ്യുന്നവന്‍ അപ്പോഴും മുന്നോക്കാകരന്‍ തന്നെ. അടുത്തൂണ്‍ പറ്റി പിരിഞ്ഞ ഒരു മുന്നോക്കക്കാരന്‍ ജഡ്ജിനും പരിവാരത്തിനും കുറച്ചു കൊല്ലം ജുഡീഷ്യല്‍ കമ്മീഷന്‍ എന്ന പേരില്‍ ഖജനാവില്‍ നിന്നും കുറെ കാശുണ്ടാക്കാം. വിപ്ലവ പാര്ടിക്കാര്‍ക്ക് ആണെങ്കില്‍ മദ്യ മാഫിയയോട് കൂടുതല്‍ ഫണ്ട്‌ ആവശ്യപ്പെടാം.. ഇതില്‍ കൂടുതല്‍ ഒന്നും ഈ നാട്ടില്‍ നടക്കില്ല സര്‍.


ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു ബ്ലോഗ്‌: നനവ്‌  
മദ്യം കേരളത്തിന്റെ ദേശീയ പാനീയമാക്കണം1 അഭിപ്രായം:

 1. രണ്ടുപേരെ വെടിവച്ചുകൊന്ന മലയാളി ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു

  Mathrubhumi. 05 Jan 2012


  ഊരൂട്ടമ്പലം: പശ്ചിമബംഗാളിലെ മിഡ്‌നാപുരില്‍ സി.ആര്‍.പി.എഫ്. ക്യാമ്പില്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന മലയാളി ജവാന്‍ പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. ഊരൂട്ടമ്പലം മൂലക്കോണം അഭിജിത്ത് കോട്ടേജില്‍ ആര്‍.തുളസീധരന്‍ (41) ആണ് മരിച്ചത്. സഹപ്രവര്‍ത്തകരായ ആര്‍.കുമാര്‍, റിയാസ് അഹമ്മദ് ഭട്ട് എന്നിവരാണ് വെടിയേറ്റു മരിച്ച മറ്റ് രണ്ടുപേര്‍. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കഴിഞ്ഞ 22 വര്‍ഷമായി സി.ആര്‍.പി.എഫില്‍ ജോലിചെയ്യുന്ന തുളസീധരന്‍ വിരമിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

  സംഭവദിവസം രാത്രി എട്ടുമണിയോടെ വീട്ടിലേക്ക് വിളിച്ച് കുടുംബാംഗങ്ങളുമായി സാധാരണപോലെസംസാരിച്ചിരുന്നു. എല്ലാദിവസവും വീട്ടിലേക്ക് വിളിക്കുന്നയാളാണ് തുളസീധരന്‍. മരിച്ച സഹപ്രവര്‍ത്തകര്‍ രണ്ടുപേരും വിരമിക്കലിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് ഇവരോടൊപ്പം ജോലിചെയ്യുന്ന നാട്ടിലുള്ളയാള്‍ പറഞ്ഞു. ഇക്കഴിഞ്ഞ സപ്തംബര്‍ മൂന്നിനാണ് തുളസീധരന്‍ അവധികഴിഞ്ഞ് തിരിച്ചുപോയത്. പാലോട് സ്വദേശിയാണ്.

  കഴിഞ്ഞ 10 വര്‍ഷത്തോളമായി മൂലക്കോണത്താണ് താമസം. അച്ഛന്‍: രാഘവന്‍. അമ്മ: തങ്കമ്മ. ഭാര്യ: ഷൈലജ. മക്കള്‍: അഭിജിത്ത്, അതുല്യ.
  മൃതദേഹം മിഡ്‌നാപുര്‍ ആസ്​പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കൊല്‍ക്കത്തയില്‍നിന്ന് വിമാനമാര്‍ഗം ബുധനാഴ്ച രാത്രി ചെന്നൈയിലും വ്യാഴാഴ്ച രാവിലെ 5.30ന് വിമാനമാര്‍ഗം തിരുവനന്തപുരത്തും എത്തിക്കുമെന്നാണ് വീട്ടുകാരെ അറിയിച്ചിട്ടുള്ളത്.

  രണ്ടുപേരെ വെടിവച്ചുകൊന്ന മലയാളി ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു .

  മറുപടിഇല്ലാതാക്കൂ