2010, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

മദനിക്ക് സംഭവിച്ച തെറ്റ്

ചാണക്യന്റെ അര്‍ഥശാസ്ത്രം സവര്ണനെ പഠിപ്പിച്ചത് ചതിയും മര്‍ദന രീതികളുമാണ്.  തെക്കന്‍ കേരളത്തിലെ അവര്‍ണന് വേണ്ടി കുറച്ചു വായിട്ടടിച്ചതാണ് മദനിക്ക് സംഭവിച്ച തെറ്റ്. അതോടെ അയാളുടെ കാലും കാവി ഭീകരര്‍ ബോംബെറിഞ്ഞു തകര്‍ത്തു. 

മദനി യുടെ ശരീര ശാസ്ത്രം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കാന്‍ യോഗ്യത ഉള്ള ഒന്നാണ്.  നിയോ സയണിസ്റ്റ് പടക്ക് കിട്ടാവുന്ന നല്ലൊരു ഇസ്ലാമിക ഭീകരന്‍. ഇത് തന്നെയാണ് അയാളെ കുത്താനും കുടുക്കാനും കാരണം. 
കോണ്‍ഗ്രസ്‌ പാര്‍ട്ടി അവര്‍ണന് അനുകൂലമാണെന്ന് ഒരു തെറ്റി ധാരണയുണ്ട്. ബിനായക് സെന്‍ എന്ന മനുഷ്യ സ്നേഹിയെ  ദീര്‍ഘ കാലം ജയിലില്‍ ഇട്ടത്  കേന്ദ്ര സര്‍ക്കാരിന്റെ സവര്‍ണ മുഖം വെളിവാക്കുന്നതാണ്.  മാവോ വാദികള്‍ എന്ന് മുദ്രയടിച്ച് ദരിദ്രരായ ദളിതരെയും ആദിവാസികളെയും  കേന്ദ്ര ഭരണകൂടം തന്നെ കൊലപ്പെടുത്തുന്നു.  

കോണ്‍ഗ്രസ്‌ ആയാലും ബി ജെ പി ആയാലും കമ്മ്യൂണിസ്റ്റ്‌ ആയാലും  അവര്‍ണന് പീഡനവും സവര്‍ണനു മാന്യതയും ഉറപ്പാക്കുന്നതാണ് ഇന്ത്യയിലെ നിയമ വ്യവസ്ഥയുടെ പൊരുള്‍.  ഇന്ത്യന്‍ ജയിലുകളിലെ 70  % തടവുകാരം വിചാരണ കaത്ത് കഴിയുന്നവര്‍ മാത്രമാണ്. ഇതില്‍ 22 . 5 %  പേരും  മുസ്ലിംകലാണ്. 

ഓരോ 20  മിനുടിലും ദളിതന്‍ ആക്രമിക്കപെടുന്നു.  ആന്ധ്ര പ്രദേശ്‌ ഹൈ കോടതി ജഡ്ജ് ആയ  ജസ്റ്റിസ്‌ വി വി റാവു പറയുന്നത് ഇന്ത്യന്‍ കോടതികളില്‍ 31 . 28  മില്യണ്‍ കേസ് കെട്ടി കിടക്കുന്നുണ്ടെന്നും അവ തീര്‍പ് കല്പിക്കാന്‍ 320 വര്‍ഷങ്ങള്‍ എടുക്കുമെന്നുമാണ്. നിയമ വ്യവസ്ഥ എത്ര നിഷ്പക്ഷം ആയാലും എതിര്‍ ശബ്ദങ്ങളെ നിയമ കുരുക്കില്‍ തളക്കാന്‍ സവര്‍ണനു പറ്റുമെന്നതാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.  മദനി  ചാതുര്‍വര്‍ണധിഷ്ടിത നിയമ വ്യവസ്ഥയുടെ ഒരു ഇര മാത്രം.

മദനിയെ പോലെ അവര്‍ണ വിഭാഗത്തില്‍ നിന്നുള്ള ആരെയും ഒതുക്കാനും കുടുക്കാനും കൊല്ലാനും ഇന്ത്യയിലെ നിയമ സംവിധാനത്തിന് കഴിയും. ഡോക്ടര്‍ അംബേദ്‌കര്‍ നേതൃത്വം നല്‍കി രൂപപെടുത്തിയ ഇന്ത്യന്‍ ഭരണ ഖടനയുടെ മൌലിക സങ്കല്‍പ്പങ്ങള്‍ എത്ര  സാമൂഹ്യ നീതി വാഗ്ദാനം  ചെയ്തിട്ടുന്ടെകിലും  നമ്മുടെ സിവില്‍ നീതി ന്യായ വ്യവസ്ഥ  എന്നും സവര്‍ണന്റെ  കൈകളാല്‍ മാത്രം വ്യഖ്യനിക്കപെടുന്ന ഒന്നാണ്. ഇന്ത്യയിലെ  മുസ്ലിം, അവര്‍ണ വിഭാഗങ്ങളില്‍ നിന്നുള്ളവരെ എന്നും ദേശ വിരുദ്ധരായി കാണുകയെന്നതാണ് സവര്‍ണന്റെ  മനു സ്മൃതി അവനെ പഠിപ്പിച്ചത്. .

ബ്രാഹ്മണ മേധാവിത്വമുള്ള നേപാള്‍ ഒഴികെയുള്ള അയല്‍ രാജ്യങ്ങളെയും  ജനതകളെയും  ശത്രുക്കളായി കാണുന്ന ഒരു വിദേശ നയം തന്നെ സവര്‍ണന്റെ ഇടുങ്ങിയ ദേശീയതയുടെ മുഖമാണ്.  മുസ്ലിംകളെ എന്നും പാക്‌ ബന്ധം ആരോപിച്ചും ദളിതരെ ചൈനീസ് ബന്ധം ചൂണ്ടിക്കാട്ടിയും ദേശ വിരുദ്ധരായി ചാപ്പ അടിച്ചിരുക്കുക ആണ് ഇന്ത്യയിലെ വിവിധ  ഭരണകൂടാ വര്‍ഗങ്ങള്‍  ഇത് സവര്‍ണന്റെ പാര്‍ടികള്‍ക്ക് അതീതമായ കൂട്ടായ്മയാണ് താനും.

രാജ്യത്തിന്‍റെ പൊതു വിഭവങ്ങള്‍ കൊള്ള അടിക്കുന്ന സവര്‍ണ വ്യവസായ ഭീമന്‍ മാര്‍ക്ക് ഭരണകൂടം സംരക്ഷണം നല്‍കുമ്പോള്‍ ദളിത്‌ മുസ്ലിം വിഭാഗങ്ങലില്‍ നിന്നും ചെറുത്‌ നില്പിന് ശ്രമിക്കുന്ന മദനിയെ പോലുള്ള  ചെറിയ നേതാക്കളെ പോലും   തുറുങ്കില്‍ അടക്കുന്നു!.  

അബ്ദുല്‍ നാസര്‍ മദനിയെ ജയിലില്‍ അടച്ച കര്‍ണാടക ബി ജെ പി മന്ത്രിസഭ തന്ന്നെ ദേശ വിരുദ്ധരയ സവര്‍ണരുടെ  കൂട്ടായ്മയാണ്ബെല്ലാരി ഖനികളില്‍ അനധികൃതമായി ഖനനം    നടത്തി 4000കോടി രൂപ ലാഭ മുണ്ടാക്കിയ രെദ്ദി സഹോദരന്മാര്‍ 3  പേരും അവിടെ കാബിനെറ്റ്‌ മന്ത്രിമാരായി വിരാജിക്കുമ്പോള്‍ സവര്‍ണന്റെ കാപട്യത്തെ കുറിച്ച് പ്രസന്ഗിക്കുക മാത്രം ചെയ്ത അബ്ദുല്‍ നാസര്‍ മദനി ദേശ ദ്രോഹിയും ഭീകരനും ആയി മാധ്യമങ്ങളില്‍ നിറയുന്നു.

45 കോടി രൂപ വിലയുള്ള രത്ന കിരീടം ബാലാജി അമ്പലത്തിനു കാഴ്ച വെച്ച് 3  രെദ്ദി സഹോദരന്മാരും  തങ്ങള്‍ രാജ്യത്തിനോട് ചെയ്ത പാപം പൊരുതു തരണമേ എന്ന് തങ്ങളുടെ ഇഷ്ട ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. എന്തൊരു രാജ്യ സ്നേഹം!

എന്ത് കൊണ്ട്  മദനി വീണ്ടും  ഇരയാക്കാപെട്ടു  എന്ന് ചര്‍ച്ച ചെയ്യ്നുതിനു പകരം കേരളത്തിലെ ഇടതും വലതും പക്ഷങ്ങളിലെ രാഷ്ട്രീയ നേതാക്കളും ഹിന്ദുത്വ മാധ്യമ വിധഗ്തരും  ചാനല്‍ ചര്‍ച്ചകളില്‍  ഇന്ത്യന്‍ നിയമത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയ  രാശി കാലത്തിന്റെയും  മഹിമ പറഞ്ഞു സുഖിക്കുന്നു
. ശരാശരി അഞ്ചു ശതമാനം മാത്രം കേരളത്തില്‍ വോട്ടു നേടുന്ന ബി ജെ പി നേതാക്കള്‍ക്ക്  ഇടതു വലതു നേതാക്കളെക്കാള്‍ നാലിരട്ടി സമയം ചര്‍ച്ചകളില്‍ കണ്ടെത്താന്‍ ചാനെല്‍കാരന്‍ ബട്ടന്‍ അമര്‍ത്തി സഹായിക്കുന്നു.  

മദനിയെ വേട്ടയടാനായി  മുസ്ലിം പക്ഷത് നിന്ന് ഒട്ടും ജനപിന്തുണ ഇല്ലാത്ത  ആര്യാടന്‍ മുഹമ്മദും  സെക്കന്ററി വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള വയനാട് കെ എം ഷാജിയും . സ്വതന്ത്ര മാധ്യമ വിദഗ്തര്‍ എപ്പ്പോഴും ആര്‍ എസ് എസ് പക്ഷമുള്ളവര്‍. എന്തൊരു സവര്‍ണ കൂട്ടായ്മ ! 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ