2011, ഡിസംബർ 6, ചൊവ്വാഴ്ച

അതിര്‍ത്തിയില്‍ യുദ്ധം

 
മലയാളികളെ പോലെ ചൊറി നുള്ളി ചിരങ്ങാക്കുന്നവര്‍ വേറെ ആരുണ്ട്‌ ഈ ദുനിയാവില്‍? മുല്ലപെരിയാര്‍ എന്ന ഒരു ഡാമിനെ ചുറ്റി പറ്റി എന്തൊരു പുകിലാണ്? കേരള കോണ്‍ഗ്രസ്‌ എന്ന കോട്ടയം അച്ചായന്‍ പാര്‍ടിയുടെ സ്വത്വബോധം  കേരളത്തിന്റെ ഉപ ദേശീയതയില്‍ ആണെന്ന്  തോന്നിപ്പിക്കാനായി  പി ജെ ജോസഫ്‌  ഉയര്‍ത്തി കൊണ്ട് വന്ന ഒരു കൊച്ചു പ്രശ്നം  ഇന്ന് എല്ലാ മലയാളി വിഡ്ഢികളും ഏറ്റു പിടിച്ചിരിക്കുന്നു.  പാട്ട് പാടാന്‍ അറിയാത്ത, ചിരിക്കാന്‍  ശ്രമിക്കാത്ത, പി ജെ ജോസഫ്‌  എന്ന മനുഷ്യന്‍ ഇപ്പോള്‍ ഇതൊക്കെ കണ്ടു രഹസ്യമായി  മലയാളികളെ നോക്കി ചിരിക്കുന്നുണ്ടാകും.  സഭകള്‍ മുതല്‍ സാംസ്കാരിക നായകര്‍ വരെ തമിഴ്നാടിനെതിരെ യുദ്ധം ചെയ്യാന്‍ സന്നദ്ധരായി വരുന്നു!  ഭാരത മാതാവിനെ ഒന്നായി കാണുന്ന കേരളത്തിലെ സംഘ പരിവാരികള്‍  വരെ കേരളത്തിനു വേണ്ടി കനാല്‍ വെട്ടാന്‍ കുറുവടിയും ബോംബുമായി വരുന്നു. ഇതൊക്കെ ആരെ പറ്റിക്കാനാണ് ?

ഈ വിഡ്ഢി കൂട്ടം ഇന്ത്യയെയും അതിലെ വിവിധ ജനതകളെയും ഒന്നായി കാണാനും  സമരസപ്പെടാനും എന്ത് കൊണ്ട് തയാര്‍ ആകുന്നില്ല? ഇതാണോ നമ്മുടെ യഥാര്‍ത്ഥ ദേശീയത?  പണ്ട് ആര്‍ ബാല കൃഷ്ണപിള്ളയെ പഞ്ചാബ് പ്രസംഗത്തിന്റെ പേരില്‍ മന്ത്രി സഭയില്‍ നിന്നും അകറ്റി നിര്‍ത്തിയ പോലെ, ജോസെഫിനെയും  ഒഴിവാക്കണം.  ഇന്ത്യയുടെ പൊതു ദേശീയ ബോധത്തെ വരെ നിലം പരിശാക്കുന്ന രീതിയില്‍  മലയാളി ഉപദേശീയത ഊതി വീര്‍പിച്ചതിന്റെ പേരില്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെയും  ഇന്ത്യന്‍  നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരേണ്ടതുണ്ട്. ഇത്തരം കുടുസ്സായ വൈകാരികത ഒരു ബഹുസ്വര രാഷ്ട്രത്തിന്റെ വളര്‍ച്ചയെ പിന്നോട്ട് വലിക്കും.  ഇത് ഇനിയും നീട്ടി കൊണ്ട് പോകരുത്. ജയ്‌ കേരളം, ജയ്‌ തമിഴ് നാട്, ജയ്‌ ഹിന്ദ്‌,

തുടര്‍ വായനക്ക്

റൂര്‍ക്കി ഐ.ഐ.ടി റിപ്പോര്‍ട്ട് : ഡൂള്‍ ന്യൂസ്‌.

 

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് മലയാളം സിനിമ എങ്ങിനെ കാണാം?

വിദേശത്തുള്ള മലയാളികള്‍ക്ക് മലയാള സിനിമകള്‍ കാണാനുള്ള പരിമിതികള്‍ ഇല്ലാതാകുന്നത്  torrent എന്ന പുതിയ ടെക്നോളജിയില്‍ കൂടെയാണെന്ന്  തോന്നുന്നു.  നിയമവിധേയമല്ലാത്ത  രീതിയില്‍  അപ്‌ലോഡ്‌  ചെയ്യുന്നവ ആണെങ്കിലും മലയാള സിനിമയുടെ വിതരണത്തിലെ ഇന്നത്തെ  പരിമിതികള്‍ torrent ഡൌണ്‍ലോഡ് ചെയ്യുന്നതിനെ സാധൂകരിക്കുണ്ട്. ചുരുങ്ങിയത്  netflix പോലെയുള്ള നിയമാനുസൃത  വെബ്‌ വിതരണ  രീതികള്‍  ഉള്കൊള്ളുന്നതുവരെ എങ്കിലും വിദേശ  മലയാളികള്‍  torrent കൂടുതല്‍ ഉപയോഗിക്കും.
 
 ബോറന്‍ സിനിമകള്‍ക് ശേഷം മലയാള സിനിമ വീണ്ടും  തളിര്‍ത്തു കൊണ്ടിരിക്കെയാനിപ്പോള്‍.  ന്യൂനപക്ഷവിരുദ്ധ പൊതുജനാഭിപ്രായം രൂപപെടുതാനായി  സംഘ പരിവാരം ഫണ്ട്‌ ചെയ്തു നിര്മിചെടുതിരുന്ന മോഹന്‍ലാലിന്റെയും ഷാജി കൈലാസ്, മേജര്‍ രവി എന്നീ പരിവാരികളുടെയും "തീവ്രവാദ, ഭീകരവാദ, ഗുണ്ടാരാജ് " പടങ്ങളുടെ കാലം  കഴിഞ്ഞു എന്ന് ആശ്വസിക്കാം. മലയാള സിനിമകളില്‍  'സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍' പോലെയുള്ള കാണാവുന്ന പടങ്ങളുടെ എണ്ണം  ഈയിടെ കൂടി വരുന്നത് ശ്രദ്ധേയമാണ്.  Laskar  Pelangi എന്ന പ്രസിദ്ധമായ  ഇന്തോനേഷ്യന്‍ ചിത്രത്തിന്റെ മൂല കഥയില്‍ നിന്നും മലയാളീകരിച്ചതെന്നു കരുതേണ്ട  "മാണിക്യ കല്ല്‌", സരസമായി ആള്‍ ദൈവങ്ങളുടെ കഥ  പറയുന്ന "ഭക്തജനങളുടെ ശ്രദ്ധക്ക് " എന്നിവയുടെ വിജയം,  കാശ്  കൊടുത്തും സിനിമ കാണാം എന്ന അവസ്ഥ വീണ്ടും കാണികളില്‍ ഉണ്ടാക്കും.

ഒരു  വിദേശ മലയാളിയായ ഞാന്‍, പുതിയ ടെക്നോളജി ഉപയോഗപെടുത്തി എങ്ങിനെ മലയാള സിനിമ കാണുന്നു എന്ന് ഷെയര്‍ ചെയ്യുകയാണ് ഈ പോസ്റ്റില്‍.
  
എന്റെ വീട്ടില്‍ ഒരു ഹോം നെറ്റ്‌വര്‍ക്ക് ഉണ്ട്. ഇരുപതോളം ഉപകരങ്ങള്‍ എന്റെ ഹോം നെറ്റ് വര്കില്‍ ഭാഗമാണ്. എന്റെ വീട്ടിലെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് WIRED ഉം WIRELESS ഉം ഉള്പെടുന്നതാണ്. എല്ലാ മുറികളിലും ഓരോ WIRED നെറ്റ്‌വര്‍ക്ക്  സോകെറ്റ്  ലഭ്യം ആണ് . ഇത് കൂടാതെ, ഇരു നിലയിലുള്ള വീട്ടില്‍ എല്ലായിടത്തും wireless  സൗകര്യം  ലഭ്യമാവുന്ന വിധത്തില്‍ ഞാന്‍ സംവിധാനം എര്പെടുതിയിട്ടുണ്ട്. ഇതിനായി താഴത്തെ നിലയില്‍ പ്രധാന  Router  സ്ഥാപിക്കുകയും മുകളിലത്തെ നിലയില്‍ മറ്റൊരു Router   മാറ്റം വരുത്തി  Wireless  Repeater  ആയി ഉപയോഗിക്കുകയും ചെയ്യുന്നു. ( ഒരു പുതിയ  Repeater വാങ്ങുന്നതിലും ലാഭം മറ്റൊരു Wireless Router,  Repeater മോഡില്‍ പ്രവര്തിപ്പിക്കുകയാണ് )  ഈ രണ്ടു ഉപകരണങ്ങളും  കൂടുതല്‍ വയര്ലെസ്സ് പരിധിയും ശക്തിയും നല്‍കുന്ന  N എന്ന WIRELESS നെറ്റ്‌വര്‍ക്ക് സംവിധാനം ഉപയോഗപെടുതുന്നു.
 
പല രാജ്യങ്ങളിലും  ഇന്റര്‍നെറ്റ്‌ സേവന ദാതാവ്  (ISP) സൌജന്യമായി നല്‍കുന്ന ഉപകരണം ആണ് ROUTER.  പ്രാഥമികമായി ഇവ നിങ്ങളുടെ വീടിനെ ഇന്റെര്നെടുമായി ബന്ധിപ്പിക്കുന്ന ഒരു ഉപകരണം കൂടെ ആയി പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ ആവശ്യമനുസരിച്ച്‌  ഹോം നെറ്റ് വര്‍ക്ക് ഡിസൈന്‍ ചെയ്യുകയും അതിനു  ആവശ്യം ആയ നെറ്റ്‌വര്‍ക്ക്  ഉപകരണങ്ങള്‍ മാത്രം വാങ്ങിക്കുകയും ചെയ്യുക. ഉദാഹരണത്തിന്, നിങ്ങള്ക്ക് ഒരു ചെറിയ സ്ഥല പരിധിക്കുള്ളില്‍ മാത്രമേ  വയര്‍ലെസ്സ് ആവശ്യമുള്ളുവെങ്കില്‍ ഒരു WIRELESS ROUTER മാത്രം മതി.  G, N, എന്നീ രണ്ടു തരം വയര്‍ലെസ്സ്  പ്രക്ഷേപണ രീതികളുണ്ട്. ഇതില്‍ G ദുര്‍ബലവും N ശക്തവും ആണ്. ഇവയുടെ വില വ്യത്യാസം നേരിയതായതിനാല്‍ N  റേഞ്ച്  ഉള്ളവ തെരഞ്ഞെടുക്കുന്നതാണ്  ബുദ്ധി.  നിങ്ങള്‍ വയര്‍ലെസ്സ് ഒട്ടും ഉപയോഗിക്കുന്നിലെങ്കില്‍  ഈ മാനദണ്ഡം അപ്രധാനമാണ്. 

സിനിമകള്‍ ടോര്രെന്റിലൂടെ  ഡൌണ്‍ലോഡ് ചെയ്യുന്നതിനായി  ubuntu ഉള്ള ഒരു കമ്പ്യൂട്ടര്‍ ആണ് ഉപയോഗിക്കുന്നത്. ഈ കമ്പ്യൂട്ടറും നെറ്റ്‌വര്‍ക്ക്  ഹാര്‍ഡ് ഡിസ്കും  WIRED ആയാണ്  ഹോം നെറ്റ് വര്‍കുമായി ബന്ധിപ്പിച്ചിരിക്കുന്നത്. WIRELESS നെ അപേക്ഷിച്ച്  WIRED നെറ്റ്‌വര്‍ക്ക് സംവിധാനം കൂടുതല്‍ സ്ഥായിയായത്‌ കാരണമാണ് ഞാന്‍ അങ്ങിനെ ചെയ്തത്. വിന്‍ഡോസ് ഉപയോഗിച്ചും torrents ഡൌണ്‍ലോഡ് ചെയ്യാം.  മെച്ചപ്പെട്ട സ്പീഡും സുരക്ഷിതത്വവും  നല്‍കുന്നു എന്നതിനാല്‍ ഞാന്‍ ഉബുണ്ടു ഉപയോഗിക്കുന്നുവെന്നു മാത്രം.

വിന്‍ഡോസ്‌ ഉപയോഗിക്കുന്നവര്‍ക്കും  ലിനക്സ്‌ ഉപയോഗിക്കുന്നവര്‍ക്കും ഒരു പോലെ പാകമായത്  qBitTorrent  എന്ന പ്രോഗ്രാം ആണ്. ഈ പ്രോഗ്രാം ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ്‌  ബ്രൌസര്‍ ഇല്ലാതെ തന്നെ ഇതിനകത്ത് നിന്ന്  നമുക്ക് സിനിമകള്‍ SEARCH ചെയ്യാന്‍ കഴിയും.  മുകളിലെ ചിത്രം ശ്രദ്ധിക്കുക. ഇതില്‍  സെര്‍ച്ച്‌ എന്ന ഫീല്‍ഡില്‍ ഞാന്‍  Malayalam എന്ന് ടൈപ്പ് ചെയ്തപ്പോള്‍ ലിസ്റ്റ് ചെയ്തവയാണ്  ഈ മുഴുവന്‍ മലയാള സിനിമകളും .  ടോര്രെന്റുകളെ കൂടുതല്‍ നിയന്ത്രിക്കാനും qBitTorrent എന്ന പ്രോഗ്രാമിന് കഴിയും.  രണ്ടു തവണ ക്ലിക്ക് ചെയ്തോ, ഡൌണ്‍ലോഡ് ചെയ്യാനുദ്ദേശിക്കുന്ന സിനിമയുടെ URL  അഥവാ ലിങ്ക് ചെര്‍കുന്നതോടെയോ   സിനിമകള്‍ഡൌണ്‍ലോഡ് ചെയ്തു തുടങ്ങും. URL  നിങ്ങള്ക്ക്  Torrent  നല്‍കുന്ന വെബ്‌സൈറ്റില്‍ നിന്നും കണ്ടെത്താം.

ഇത് കൂടാതെ ഉബുണ്ടുവില്‍ Transmission Bit Toorent-  എന്ന പ്രോഗ്രാമില്‍  കൂടെയും ഡൌണ്‍ലോഡ് ചെയ്യാം.  

ശരാശരി സിനിമ 700 MB കാണും. നിങ്ങളുടെ ഇന്റര്‍നെറ്റ്‌ വേഗതയുടെ തോത്, ടോര്രെന്റിന്റെ സ്വഭാവം എന്നിവ  അനുസരിച്ചായിരിക്കും ഡൌണ്‍ലോഡ് സമയം.  ബ്രോഡ്‌ ബാന്‍ഡ്  കണക്ഷനുകള്‍ വേഗം ഡൌണ്‍ലോഡ്  ചെയ്യും . TORRENTS ഘട്ടമായോ ഒറ്റ തവണയായോ ഡൌണ്‍ലോഡ്  ചെയ്യാം.


വെസ്റ്റേണ്‍ ഡിജിറ്റല്‍ ബുക്ക്‌ ലൈവ് 
ഞാന്‍  സിനിമകള്‍ ഡൌണ്‍ലോഡ്  ചെയ്തു സൂക്ഷിക്കുന്നത് ഒരു വെസ്റ്റേണ്‍ ഡിജിറ്റല്‍ നെറ്റ്‌വര്‍ക്ക് ഡ്രൈവില്‍ ആണ്. ഇതില്‍  2 TB  വരെ സൂക്ഷിക്കാനാകും. അതായത് ആയിര കണക്കിന് സിനിമകള്‍! 2 TB  സൂക്ഷിക്കാവുന്ന നെറ്റ്‌വര്‍ക്ക് ഹാര്‍ഡ്  ഡ്രൈവ്  ഏകദേശം 200 US Dollar വിലക്ക്  ഇന്ന്  ലഭ്യമാണ്. 

ഡൌണ്‍ലോഡ് ചെയ്യുന്ന സിനിമകള്‍ ഞാന്‍ നെറ്റ്‌വര്‍ക്ക് ഡ്രൈവില്‍ പ്രത്യേകം അടയാളപെടുത്തി വേര്‍തിരിച്ച  ഫോള്‍ഡര്‍കളിലേക്ക് മാറ്റുകയാണ് പതിവ്.  ഡൌണ്‍ലോഡ്  ചെയ്ത സിനിമകളോ, പാട്ടുകളോ, ചിത്രങ്ങളോ  ഒക്കെ നെറ്റ് വര്കിലുള്ള മറ്റേതെങ്കിലും കമ്പ്യൂട്ടറില്‍ നിന്നും ലഭ്യം ആക്കാന്‍ ആയി  ഒരു പ്രത്യേക  സ്ട്രീമിംഗ് പ്രോഗ്രാം  My Book ലൈവ് എന്ന പേരില്‍  വെസ്റ്റേണ്‍ ഡിജിറ്റല്‍ എന്ന നിര്‍മാതാവ് വില്കുന്ന ഈ നെറ്റ്‌വര്‍ക്ക് ഡ്രൈവില്‍ ഉണ്ട്. മറ്റൊരു  കമ്പ്യൂട്ടറില്‍ നിന്നും  വിന്‍ഡോസ്  മീഡിയ പ്ലായെര്‍ ഉപയോഗിച്ച് പോലും My Book Live ല്‍  നിന്ന് നിങ്ങള്ക്ക് സിനിമ കാണണോ, പാട്ട്   കേള്‍കാണോ സാധിക്കുമെന്ന് ചുരുക്കം.   ഇത് കൂടാതെ നെറ്റ് വര്കില്‍ ഉള്‍പെടുന്ന ഏതൊരു  കമ്പ്യൂട്ടറിന്റെയും  ബാക്ക് അപ്പ്‌ സൂക്ഷിക്കാനുള്ള സോഫ്റ്റ്‌വെയര്‍ ഈ നെറ്റ് വര്‍ക്ക് ഹാര്‍ഡ് ഡിസ്കില്‍ ലഭ്യമാണ്  താനും.

 വെസ്റ്റേണ്‍ ഡിജിറ്റല്‍ ടി വി ലൈവ്
എന്നാല്‍  ഡൌണ്‍ലോഡ് ചെയ്ത സിനിമകള്‍  നിങ്ങളുടെ  ടെലിവിഷന്‍ ഉപയോഗിച്ച് കാണണം എങ്കില്‍  WD TV Live   എന്ന ഒരു കൊച്ചു ഉപകരണം കൂടെ ആവശ്യമാണ്‌.  ഈ ഉപകരണം  നിങ്ങളുടെ USB  ഡ്രൈവില്‍  നേരിട്ട്കണക്റ്റ്  ചെയ്തു ഒരു  Video Cassette Player പോലെയും  പ്രവര്‍ത്തിപ്പിക്കാം. അതായത്, നിങ്ങള്ക്ക്  ഒരു  ഇന്റര്‍നെറ്റ്‌  കണക്ഷന്‍ ഇല്ലെങ്കില്‍ പോലും ഒരു USB  ഡ്രൈവില്‍ സിനിമകള്‍ കോപ്പി ചെയ്തു ടി വി യില്‍ അത്  കാണാന്‍ ഈ ഉപകരണം മാത്രം മതി .  HDMI എന്ന സാങ്കേതിക വിദ്യ കൂടെ ഉപയോഗപെടുത്തുന്ന  WD TV Live , ഡി വി ഡി നിലവാരത്തിലുള്ള ചിത്രങ്ങള്‍ നിങ്ങളുടെ ടി വി യില്‍ കാണിക്കും. ഏകദേശം 100 US Dollar വിലക്ക് ഇവ വിപണിയില്‍ ലഭ്യമാണ്.

ഇന്ന്  വന്‍ വിലക്ക് വില്കുന്ന ഒരു ഇന്റര്‍നെറ്റ്‌ ടിവിയുടെതിനേക്കാള്‍  മെച്ചപ്പെട്ട  ഫീച്ചറുകള്‍ WD TV Live ല്‍ കൂടെ  നിങ്ങള്ക്ക് നേടാനാകും. അറിയപ്പെടുന്ന എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും നിങ്ങള്ക്ക്  വീഡിയോ കാണാന്‍, ചിത്രം കാണാന്‍, പാട്ട് കേള്‍കാന്‍ ഒക്കെ  ഇത് മാത്രം മതി. ഇതിന്റെ സോഫ്റ്റ്‌വെയര്‍ ഇന്‍റര്‍നെറ്റില്‍ കൂടെ തന്നെ  അപ്ഡേറ്റ് ചെയ്യുന്നതിനാല്‍  പുതിയ  മാറ്റങ്ങള്‍ എന്നും നിങ്ങള്ക്ക് ലഭ്യം.  ഫേസ് ബുക്ക്‌ മുതല്‍ ഇന്റര്‍നെറ്റ്‌ റേഡിയോ വരെ നിരവധി ഫീച്ചറുകള്‍  WD TV Live ല്‍ ലഭ്യമാണ്.

ഡൌണ്‍ലോഡ്  ചെയ്ത മലയാള സിനിമകള്‍ നിങ്ങള്ക്ക്   WIRED NETWORK, അതുമല്ലെങ്കില്‍ WIRELESS ഉപയോഗിച്ച് കാണാന്‍ WD TV Live  സഹായിക്കും . WIRELESS ആയി ഉപയോഗിക്കാന്‍ ഇതിലെ  ഒരു USB പോര്‍ട്ടില്‍ Wirless USB adaptor ഖടിപ്പിക്കണം.  നെറ്റ് വര്കില്‍ എവിടെയും ഷെയര്‍ ചെയ്യുന്ന മള്‍ടി മീഡിയ ഫയലുകള്‍ WD TV Live   ഉപയോഗിച്ച്  ടെലിവിഷന്‍ സ്ക്രീനില്‍ കാണാനാകും. ഒരു കൊച്ചു റിമോട്ട്  ഇതിനോടൊപ്പം വരുന്നുണ്ട്.

ഇത് കൂടാതെ  1 TB ഹാര്‍ഡ് ഡിസ്ക് ഒപ്പം ഉള്ള  മറ്റൊരു മോഡല്‍ WD TV Live Plus എന്ന പേരില്‍  ലഭ്യമാണ.
 

സൂക്ഷമതയോടെ കൈകാര്യം ചെയ്യാനാവാതെ DVD കള്‍ പെട്ടെന്ന്  ഉപയോഗ ശൂന്യമാവുന്നതിനാല്‍  TORRENTS ഉപയോഗിച്ച്  സിനിമകള്‍  ഡൌണ്‍ലോഡ്  ചെയ്തു സൂക്ഷിക്കുന്ന രീതി കൂടുതല്‍ സ്ഥായീ ഭാവം കൈവരിക്കാന്‍ ആണിട.  DVD  Player  ഒരു പുരാവസ്തു ആയി മാറുകയാണ്.  എന്റെ കുട്ടികള്‍ക്കായി ആയിരകണക്കിന് കാര്‍ട്ടൂണ്‍ സിനിമകള്‍ ഞാനിപ്പോള്‍  നെറ്റ്‌വര്‍ക്ക് ഡ്രൈവില്‍ സൂക്ഷിക്കുന്നുണ്ട്. വളരെ എളുപ്പത്തില്‍ അവര്‍ക്ക്  ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനും  കാണാനും ഇത് സാധ്യമാക്കുന്നു. DVD വാങ്ങാനുള്ള  അധിക ചിലവും  അവ സൂക്ഷിക്കാനുമുള്ള  അസൌകര്യങ്ങളും  Torrent നു അനുകൂലമായ ഘടകങ്ങളാണ്.  ബ്രോഡ്‌ ബാന്‍ഡ് സംവിധാനം  കാര്യക്ഷമാമായിടത്തൊക്കെ  Torrent  ഒരു  സാങ്കേതിക  വിജയം ആകും.

പുതിയ  പല  ROUTER കളും USB ഡ്രൈവില്‍  നിന്നും മീഡിയ streaming സൗകര്യം  നല്‍കുന്നുണ്ട്. എന്നാല്‍   WD TV Live നല്‍കുന്ന Multi Format Playability ഏറ്റവും മെച്ചപ്പെട്ടതാണ് എന്നാണ് എന്റെ വിശ്വാസം. അതായത്  അറിയപ്പെടുന്ന എല്ലാ തരത്തിലുള്ള മള്‍ടി മീഡിയ ഫയലുകളും ഇതിലൂടെ നിങ്ങള്ക്ക്  കാണാനും കേള്കാനും സാധിക്കും. ഒരു വര്‍ഷത്തിലധികമായി ഇവ എന്റെ ഡിജിറ്റല്‍  ജീവിതത്തിന്റെ  ഭാഗമാണ്.    വീട്ടുപകരണങ്ങള്‍  നെറ്റ്‌വര്‍ക്ക്  ചെയ്യുന്നതിന്  വേണ്ടി  രൂപീകരിക്കപ്പെട്ട DLNA (Digital Living Network Alliance)  എന്ന  പൊതുമാന ദണ്ഡം  പാലിച്ചു നിര്‍മിച്ചതാണ്  ഈ രണ്ടു ഉപകരണങ്ങളും എന്ന പ്രത്യേകത കൂടെ ഇവക്കുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ലിങ്കുകള്‍ ക്ലിക്ക് ചെയ്തു  വായിക്കുക.


WD TV Live 


My Book LIVE 
ചില ടോര്രെന്റ്റ് കേന്ദ്രങ്ങള്‍

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

തേരാ പാരാ അണ്ണാ ഹസാരെ

ഫോട്ടോ  കടപ്പാട് :  ശ്രീകാന്ത് കോളാരി
എന്റൊസള്‍ഫാന്‍ സമരത്തിനും അണ്ണാ ഹസാരെ യുടെ  അഴിമതി വിരുദ്ധ സമരത്തിനും  പിന്തുണ കൊടുക്കാത്തവന്‍ എന്തൊരു മനുഷ്യന്‍ എന്ന  നിലയിലാണ്  മലയാളിയുടെ മധ്യ വര്‍ഗ രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍. കോര്‍പ്പറേറ്റ് അധീനതയിലുള്ള  ഇന്ത്യന്‍ മാധ്യമങ്ങള്‍ രൂപപെടുതുന്ന സവര്‍ണ രാഷ്ട്രീയത്തിന്റെ മറ്റൊരു ഉദാഹരണം ആണ്  ഇന്ന് കാണുന്ന അണ്ണാ  ഹസാരെ തരംഗം.  അങ്ങിനെ വിയര്‍ക്കാതെ വിപ്ലവം കൊയ്യുന്ന  ചാണക്യ  സൂത്രം  മാധ്യമങ്ങളിലൂടെ സവര്‍ണന്‍ നടപ്പാക്കുന്നു. നിരക്ഷരര്‍ക്ക് ഭൂരിപക്ഷം ഉള്ള  ഇന്ത്യയില്‍ ജനാധിപത്യം ഹൈജാക്ക് ചെയ്യാന്‍ മാധ്യമങ്ങളെ പോലെ മറ്റൊരു രാഷ്ട്രീയ ഉപകരണത്തിനും ആകില്ല.

അഴിമതി നിര്‍മാര്‍ജനത്തിന് ഇവിടെ മാറേണ്ടത്  സവര്‍ണന്റെ പൊതു സമൂഹത്തോടുള്ള ചിന്താഗതിയാണ് എന്നതാണ് അടിസ്ഥാന കാര്യം. പൊതു സ്വത്ത് കൊള്ളയടിച്ചതിനു ശേഷം ദൈവത്തിനു കൈകൂലി നല്‍കി മോക്ഷം നേടാവുന്ന ഒരു ആത്മീയ വീക്ഷണം ഭാരതത്തിനു മാത്രം സ്വന്തം!  നിലവിലുള്ള കാക്ക തൊള്ളായിരം അഴിമതി വിരുദ്ധ നിയമങ്ങളുടെ വലയിലും അഴിമതിക്കാര്‍ പെടാതെ പോകുന്നതിനു കാരണം ബ്രാഹ്മണ്യം നല്‍കിയ ഈ സവര്‍ണചിന്താഗതിയാണ്. പാവങ്ങളെ ചൂഷണം ചെയ്യുന്നതും ജാതീയമായ വേര്‍തിരിവും  അടിസ്ഥാനമായ  സവര്‍ണ സങ്കല്പങ്ങളില്‍ നിന്നും  ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തെ  മോചിപ്പിക്കാതെ ഒരു അഴിമതി വിരുദ്ധ നിയമവും ഇവിടെ മാറ്റങ്ങള്‍ ഉണ്ടാക്കില്ല. ഇന്ത്യയിലെ സവര്‍ണര്‍ക്കെതിരെ മിണ്ടാത്ത  യോഗ കച്ചവടക്കാരന്‍ രാമദേവും കോര്‍പ്പറേറ്റ് അഴിമതിക്കെതിരെ ശബ്ദിക്കാത്ത അണ്ണാ ഹസാരെയും  സവര്‍ണ ഹൈന്ദവതയുടെ ഇഷ്ട താരങ്ങള്‍ ആയി എന്നും നില കൊള്ളും.

വീര പുരുഷന്മാര്‍ , കുട്ടി ദൈവങ്ങള്‍ എന്നിവ  ഭാരത സംസ്കാരത്തില്‍ പണ്ടേ ആധിപത്യം പുലര്‍ത്തി വരുന്നതിനാല്‍  സവര്‍ണര്‍  ഒരിക്കല്‍  ഇത്തരം സെലെബ്രിടികളെ സൃഷ്ടിച്ചാല്‍ അത് പിന്നീട് ദരിദ്രരും ഏറ്റെടുക്കും.  അങ്ങിനെ തേരാ പാരാ അണ്ണാ ഹസാരെ രണ്ടാം ഗാന്ധിയായി വാഴ്തപ്പെടുകയായി.  ഇങ്ങോരുടെ പരസ്യപെടുത്തിയ യുദ്ധം അഴിമതിക്കെതിരെ ആയതിനാല്‍ പൊതു സ്വീകാര്യത ഒരു പ്രശ്നവും അല്ല.   എന്നാല്‍  മധ്യവര്‍ഗം, ഉപരിവര്‍ഗം എന്നിവ അടങ്ങുന്ന ഇന്ത്യന്‍ സവര്‍ണ സമൂഹം  ദാരിദ്രക്ക് മേല്‍ സാമ്പത്തിക രാഷ്ട്രീയ മേല്‍കോയ്മ നില നിര്‍ത്തുന്നത് അഴിമതി നടത്തി കൊണ്ട് തന്നെയാണ് എന്ന സത്യം ഈ മാധ്യമ വാഴ്ച്ചക്കിടയില്‍ നാം,   അവര്‍ണര്‍ മറക്കുന്നു.

പൊതു മുതല്‍, ഖനിജങ്ങള്‍ എന്നിവ മോഷ്ടിക്കുന്നതില്‍  ഭാരതീയ ജനതാ പാര്ടിക്കാരെ പോലെ മിടുക്ക് കൊണ്ഗ്രെസ്സുകാര്‍ക്ക് ഇന്നില്ല. അഴിമതി നടത്തുന്നവനു പിന്നീട്  തോന്നുന്ന മാനുഷികമായ ഒരു കുറ്റ ബോധം  ഉണ്ട്.  അവന്‍ സ്വന്തം കാര്യങ്ങള്‍ കുറച്ചു ലക്ഷ്വറി ആയി തന്നെ നടത്തിയതിനു ശേഷം മനസ്സമാധാനത്തിനായി ഒരു ചെറിയ വിഹിതം  ദൈവത്തിനു കാണിക്ക വെക്കും. ആന്ധ്രയിലെയും കര്‍ണാടകത്തിലെയും
ഖനിജങ്ങള്‍ കട്ടെടുത്തു  നാലായിരം കോടി ലാഭം കൊയ്ത  ആയ ബെല്ലാരി റെഡ് ഡി സഹോദരര്‍ ( കര്‍ണാടകത്തിലെ ഇവര്‍ ബി ജെ പി മന്ത്രിമാര്‍) അവയില്‍ നിന്നും ഒരു ശതമാനം  ബാലാജി ദൈവത്തിനു കമ്മീഷന്‍ ആയി കൊടുത്തു. അങ്ങിനെ 45 കോടി വില മതിക്കുന്ന ഒരു രത്ന കിരീടം ആന്ധ്ര ദൈവത്തിനു സ്വന്തം ആയി. 

ഇന്ത്യക്കാരന്റെ സ്വര്‍ണ രത്ന ഭ്രമം നമ്മുടെ സാമൂഹ്യ ജീവിതത്തെ മൊത്തം അസ്ഥിരപെടുതുന്ന ഒരു ധനശാസ്ത്ര സംന്ജ ആണ്.  അഴിമതി പണം ഖര രൂപത്തില്‍ സൂക്ഷിക്കാന്‍ സ്വര്‍ണം തന്നെ ഏറ്റവും നല്ല മാര്‍ഗം. സ്ത്രീ ധനം എന്നതു സ്വര്‍ണമായി , എന്നും അവന്റെ സാമൂഹ്യ ജീവിതത്തെ കളങ്കപെടുത്തുന്നു.  അങ്ങിനെ ദൈവങ്ങളുടെയും വിശ്വാസിയുടെയും സാധാരന്ക്കരന്റെയും സ്വര്‍ണ ഭ്രമം പൊതു സുരക്ഷയ്ക്ക് ഭീഷണിയായി നില കൊള്ളുന്നു. 

യെദിയൂരപ്പയെ പോലുള്ള പേരും കള്ളന്മാര്‍  ജനാധിപത്യ രീതിയില്‍ തന്നെ പൊതു മുതല്‍ മോഷ്ടിച്ചെടുത്തു  അവ ദൈവങ്ങളുമായി പങ്കു വെക്കുന്നു. അങ്ങിനെയാണ് ക്ഷേത്രങ്ങളില്‍ നിധികള്‍ കാല കാലങ്ങളായി രൂപപ്പെടുന്നത്.  പാവങ്ങളുടെ സ്വത്ത് മോഷ്ടിച്ച് അവ ദൈവത്തിനു രത്നമായും സ്വര്‍ണം ആയും സമര്പിക്കുന്ന ഈ മത സങ്കല്പത്തില്‍ നിന്നും ഹൈന്ദവതയെ മോചിപ്പിക്കുംബോഴേ അവരിലെ ദരിദ്രരുടെ എണ്ണം കുറയുകയുള്ളൂ.  

അമേരിക്കന്‍ കോര്‍പ്പറേറ്റ് മേധാവികള്‍ മാതാ അമ്രിതാനന്ത മയി എന്ന ആള്‍ ദൈവത്തിനു വെക്കുന്ന പണവും പൊതു മുതല്‍ മോഷ്ടിചെടുതത്തില്‍ നിന്നാണ്. എന്നാല്‍ അവയില്‍ നിന്നും ദരിദ്രര്‍ക്ക് ഒരു പങ്കു ചികിത്സാ സഹായം ആയോ മറ്റോ ലഭിക്കുന്നു എന്ന വ്യത്യാസം ഉണ്ട്. 

പക്ഷെ വിഗ്രഹ ദൈവങ്ങള്‍ക്ക് കൊടുക്കുന്ന കൈക്കൂലി  ദരിദ്രന്, ബാധ്യത ആയി മാറുന്നു.  അവ ക്രയ വിക്രയം ചെയ്യാന്‍ പാടില്ലാത്ത അനാഥമായ സ്വത്തായി അനന്തപുരിയെ പോലുള്ള നഗരങ്ങളുടെ ദൈവ പെരുമ സൃഷ്ടിക്കുന്നു.  ബ്രാഹ്മണ്യം ദൈവങ്ങളെ നന്നായി മാര്‍കെറ്റ്‌ ചെയ്യുന്നു.  അതിനാല്‍  ദാരിദ്ര്യവും വിശപ്പും മൂലം തളര്‍ന്ന അധസ്തിതന്‍ വീണ്ടും മുട്ടി വിളിക്കുന്നത്‌  നിധി പെരുമയുള്ള,  ബ്രാന്‍ഡ്  സ്ഥാപിച്ച  ദൈവങ്ങളെ മാത്രം. 

ദാരിദ്ര്യം അകറ്റാന്‍ കഴിയാത്ത, വിശപ്പടക്കാന്‍ പര്യാപ്തമല്ലാത്ത ധനത്തിന്റെ ഉപയോഗം എന്താണ്? അഴിമതിയെ തടുക്കാന്‍ കഴിയാത്ത, മനുഷ്യരെ തുല്യരായി കാണാനാവാത്ത  ദൈവ സങ്കല്‍പം എന്തിനാണ്? 

തുടര്‍ വായനക്ക് 

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

മുഹമ്മദ്‌ കോയ മുനീര്‍ ബി ജെ പി യില്‍ ചേരുമോ?


കണ്ണടച്ച് ഇരുട്ടാക്കുന്ന മുനീറിന്റെ  'ആര്‍ട്ട് ഓഫ് ലിവിംഗ്' 
മുസ്ലിം ലീഗുകാരായ ബഹു ഭൂരിപക്ഷം പേരുടെയും  മനസ്സില്‍ വെറുക്കപ്പെട്ടവനായി മാറേണ്ട ഒരുത്തനാണോ മുഹമ്മദ്‌ കോയ മകന്‍ മുനീര്‍? കുഞ്ഞാലികുട്ടിയേക്കാള്‍ മെച്ചപ്പെട്ട  അഴിമതി രഹിത 'ഇമേജ് ' ഉണ്ടായിട്ടു പോലും എന്ത് കൊണ്ട് മുനീര്‍  കേരളത്തിലെ പൊതു മുസ്ലിം സമൂഹത്തില്‍ സ്വീകാര്യനാകുന്നില്ല?  ഇതിനു കാരണം അന്വേഷിച്ചാല്‍ നാമെത്തുക മുനീറിന്റെ 'ലിബറല്‍' ഭാവത്തിന്റെ ദൌര്‍ബല്യത്തിലേക്കും അയാളുടെ മാധ്യമ - രാഷ്ട്രീയ  ദ്വന്ദ വ്യക്തിത്വത്തിലെക്കുമാണ്. ഒരു  ശരാശരി  കലാ  സാംസ്കാരിക പ്രവര്‍ത്തകന്റെ ഗുണങ്ങള്‍ പലതുമുള്ള മുനീറിന്  ഭരണ, രാഷ്ട്രീയ,  നേതൃത്വ  ഗുണങ്ങള്‍ ഒട്ടും ഇല്ല എന്നതാണ് സത്യം.  അതയാളുടെ പേരില്‍  കുഞ്ഞാലി കുട്ടിയടക്കമുള്ള മുസ്ലിം ലീഗുകാര്‍  സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നിര്‍മിചെടുതതായിരുന്നു.

ലോകത്തെ എല്ലാ വലതുപക്ഷ  രാഷ്ട്രീയക്ക്കാരും പാരമ്പര്യ  പിന്തുടര്ച്ചക്ക്  പ്രാധാന്യം  നല്‍കാറുണ്ട്. അത് തന്നെയാണ് ഇവിടെയും കാണുന്നത്.   ജവഹര്‍ ലാല്‍ നെഹ്രുവിന്റെ, കെ. കരുണാകരന്റെ, പാണക്കാട് പൂകോയ തങ്ങളുടെ വ്യക്തിത്വത്തെ കവച്ചു വെക്കുന്ന ഒന്നും അവരുടെ പിന്തുടര്ച്ചക്കാരില്‍ നിന്നും ഉണ്ടായിട്ടില്ല. എന്നിട്ടും അവരുടെ മക്കളൊക്കെ വലതുപക്ഷ രാഷ്ട്രീയത്തില്‍ കര പറ്റി. സമാനമായ രീതിയില്‍  ഒരു ഇന്‍സ്റ്റന്റ് നേതാവായി മാറിയ വ്യക്തിയാണ് എം.കെ മുനീര്‍.  മുഹമ്മദ്‌ കോയയും മുനീറും തമ്മിലുള്ള  വ്യത്യാസം ഒരു ജനിതക പരിണാമം  ആയി കണ്ടു അയാളെ 'പാട്ട് പാടി നടക്കാന്‍' ലീഗുകാര്‍ അനുവദിക്കണം. 

ബാഫക്കി തങ്ങള്‍ 
ലീഗിന്റെ മുന്‍കാല ചരിത്രത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇന്നത്തെ ലീഗ്. പണ്ട് മലപ്പുറത്തിനു പുറത്തുള്ള കൊടുങ്ങല്ലൂര്‍ സ്വദേശിയായ സീതി സാഹിബ് എന്ന  പ്രതിഭയെ അംഗീകരിക്കാന്‍ ലീഗ് നേതാവ് കോഴിക്കോട്ടെ ബാഫക്കി തങ്ങള്‍ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നിട്ടില്ല. കേരളത്തിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആയിരുന്ന സി അച്യുതമേനോനെ മുന്നണി നേതാവായി നിര്‍ദേശിച്ചതും ബാഫക്കി തങ്ങളായിരുന്നു.  

പാണക്കാട് പൂകോയ തങ്ങള്‍ 

ബാഫക്കി തങ്ങളെ പോലെ ഇന്ന് വ്യക്തിയുടെ  നേതൃത്വ ഗുണം, ബുദ്ധി, ധര്‍മനിഷ്ഠ എന്നിവ മാനദണ്ഡം ആക്കി നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ ലീഗുകാര്‍ തയ്യാറല്ല എന്നുള്ളതാണ് വാസ്തവം. പാക് ബന്ധം ലീഗില്‍ അതിശക്തമായി ആരോപിക്കപ്പെട്ട  കാലത്ത്  ചെറുത്തു നിന്ന പാണക്കാട് പൂകോയ തങ്ങളുടെ പിന്മുറക്കാരന്‍ എന്നതാണ്  പാണക്കാട് ശിഹാബ് തങ്ങള്‍ക്കു പിന്നീട് ലീഗില്‍ നേതൃത്വം നേടാന്‍ സഹായിച്ച ഘടകം. എന്നാല്‍ ശിഹാബിന്റെ  കാലത്ത്  മലപ്പുറത്തിനു പുറത്തുള്ളവര്‍  ലീഗിന്റെ നേതൃനിരയില്‍  നിന്നും തഴയപ്പെട്ടു.  അടിസ്ഥാന പരമായി ശിഹാബ് തങ്ങള്‍ നേതാവായി വളര്‍ന്നത്‌   മുസ്ലിം സാമൂഹ്യ ചടങ്ങുകളില്‍ കൂടെ ആയിരുന്നു. ഒരു പ്രാസന്ഗികണോ മികച്ച നേതാവോ എഴുത്തുകാരനോ ആയിരുന്നില്ല  കാണാന്‍ ചന്തമുള്ള ശിഹാബ്. 

പള്ളി - മദ്രസ, അനാഥാലയങ്ങള്‍  തറകല്ലിടല്‍,  സ്വര്‍ണകടകള്‍ തുറന്നു കൊടുക്കല്‍, മന്ത്രിക്കല്‍,  നിക്കാഹ് കഴിച്ചു  കൊടുക്കല്‍ തുടങ്ങിയ കൊച്ചു പരിപാടികളിലൂടെ ശിഹാബ് തങ്ങള്‍  കേരളത്തില്‍ ഏറെ പ്രശസ്തനായി. അറബ് ആകാരമുള്ള ശിഹാബിന്റെ സാന്നിധ്യം ഒരു അലങ്കാരമായി മുസ്ലിം മധ്യവര്‍ഗം കണ്ടു വന്നു. അപ്പോഴും ലീഗിലെ പിരിവും രാഷ്ട്രീയ തീരുമാനങ്ങളും കുഞ്ഞാലികുട്ടി കയ്യില്‍ ഒതുക്കി. സ്വന്തം അഭിപ്രായതോടൊപ്പം 'അല്ലേ  തങ്ങളെ' എന്ന് കൂട്ടി  പറഞ്ഞു അണികളെ കൊണ്ട് 'അള്ളാഹു അക്ബര്‍' പറയിക്കലാണ് കുഞ്ഞാലികുട്ടിയുടെ ജനാധിപത്യ രീതി.  

ശിഹാബ് തങ്ങളുടെ തണലില്‍  വളര്‍ന്ന ലീഗിലെ  കുഞ്ഞാലി കുട്ടി ഫാക്ടര്‍  സംഘാടക ശേഷിയിലും ചാണക്യ സൂത്രത്തിലും ഔന്നത്യം പുലര്‍ത്തി എന്നത് ശരിയാണ്. കുഞ്ഞാലി കുട്ടിയെ പോലെ 'ഒഴുക്കന്‍' അണികളെ കൂട്ടാനുള്ള ജാല വിദ്യ അറിയാവുന്നവര്‍ക്ക് വലതു പക്ഷ രാഷ്ട്രീയത്തില്‍ പെട്ടെന്ന് ഇടിച്ചു കയറാം. ഇതിനോടൊപ്പം തന്നെ മതത്തെ കുഞ്ഞാലികുട്ടി തന്റെ സ്വാര്‍ത്ഥ ലാഭത്തിനു  തുടര്‍ച്ചയായി ഉപയോഗിച്ച് കൊണ്ടിരുന്നു. എന്നാല്‍ ബുദ്ധിയുടെ കാര്യത്തില്‍ കുഞ്ഞാലികുട്ടി തന്റെ അളിയനായ റൌഫിനെക്കാളും എത്രയോ പിറകിലാണെന്ന്  ഇരുവരുടെയും പത്ര സമ്മേളനം കണ്ടാല്‍ ബോധ്യമാവും.  (റൌഫ് ഒരു ലീഗ് നേതാവായിരുന്നുവെങ്കില്‍ കുഞ്ഞാലികുട്ടിക്ക് ഒരു പക്ഷെ സ്കോപ് നഷ്ടപ്പെട്ടേനെ!)

ഇതൊക്കെയാണെങ്കിലും കുഞ്ഞാലികുട്ടി  ലീഗിലെ സാധാരണ അണികളുമായി എപ്പോഴും ബന്ധം കാത്തു സൂക്ഷിച്ചു. അതോടൊപ്പം സമ്പന്നരുടെ വ്യക്തി താല്പര്യങ്ങള്‍ സംരക്ഷിക്കുക വഴി  തന്റെയും  ആശ്രിതരുടെയും  സാമ്പത്തികാവസ്ഥ  മെച്ചപെടുതുകയും ചെയ്തു. വര്‍ഷങ്ങളായി അയാള്‍ക്ക്‌ ചുറ്റും അഴിമതിക്കാരുടെ ഒരു ലീഗ് ആശ്രിത വൃന്ദം നില നില്കുന്നു എന്നതിനാല്‍ അയാള്‍ പാര്‍ടിയില്‍ കരുത്തു നേടി. കോടിയേരിയുടെ മകന്‍  ദുബൈയില്‍ ബിസിനസ്‌ തരപെടുത്തിയ പോലെ കുഞ്ഞാലി കുട്ടിയുടെ മകന്‍ ഖത്തരിലും താവളം കണ്ടെത്തി. അങ്ങിനെ നമ്മള്‍ക്ക് ചുറ്റും കാണുന്ന ഒരു ശരാശരി രാഷ്ട്രീയക്കാരന്റെ ജീവിതം തന്നെയാണ് കുഞ്ഞാലികുട്ടിയും തുടരുന്നത്. 

മന്ത്രിയെന്ന നിലയില്‍ കുഞ്ഞാലികുട്ടി  പിന്നാക്ക ശക്തീകരണത്തെ ഫലത്തില്‍ തടയുകയാണ് ചെയ്തതെന്ന് വെള്ളാപള്ളി നടേശന്‍ പറയുന്നത് നമുക്ക് വിശ്വസിക്കേണ്ടിയിരിക്കുന്നു. കുഞ്ഞാലികുട്ടി പലപ്പോഴും ഒരു 'മുസ്ലിം നായരായി' ഭരണത്തില്‍ തുടര്‍ന്നു എന്നതല്ലാതെ  അയാള്‍ പ്രതിനിധീകരിക്കുന്ന പിന്നാക്ക സമൂഹത്തിനു വേണ്ടി  മൌലികമായ ഒന്നും ചെയ്തില്ല.  

എന്നാല്‍ മുനീറിന്റെ  ഇന്ത്യ വിഷന്‍ വീണ്ടും ഉന്നയിക്കുന്ന വിഷയം  കുഞ്ഞാലി കുട്ടിയുടെ അഴിമതികളല്ല, പരസ്ത്രീ സംഗമം ആണ്. ലൈന്ഗികത ആസ്വദിക്കുന്നതില്‍ കാപട്യം സ്ഥിരമായി പുലര്‍ത്തുന്ന ഒരു സമൂഹമാണ് മലയാളികള്‍ എന്നതിനാല്‍ ഇത്തരം ആരോപണങ്ങള്‍ പെട്ടെന്ന്  ജനശ്രദ്ധ പിടിച്ചു പറ്റും. ഇഷ്ടമുള്ള ഇണയുമായി പരസ്പര ധാരണയോടെ ലൈംഗിക ബന്ധത്തില്‍ എര്‍പെടുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്ന മലയാളി  തക്കം കിട്ടിയാല്‍  തോണ്ടും എന്നത് വേറെ കാര്യം. 

ഇവിടെ കുഞ്ഞാലി കുട്ടിയെ  പോലെ സമൂഹത്തില്‍ ഉയര്‍ന്ന സ്വീകാര്യതയും പദവിയും ഉള്ള ഒരാള്‍ കോഴിക്കോട്ടെ ഒരു തെരുവ് വേശ്യ ആയ 'റെജീന' യെ ഭോഗിചു  എന്ന് പറയുന്നത് സാമാന്യ ബുദ്ധിക്കു നിരക്കാത്ത ഒന്നാണ്.  ഒരു നക്ഷത്ര വേശ്യയെ ഉപയോഗിക്കാന്‍ ത്രാണിയുള്ള ഒരാള്‍ എന്തിനു  തെരുവിലെ ഒരു പെണ്ണിനെ ഭോഗിക്കുന്നു? നീല ലോഹിതദാസ നാടാര്‍ക്കും പി ജെ ജോസെഫിനുമെതിരെ പരാതി ഉന്നയിച്ച സ്തീകളില്‍ നിന്നും 'റജീന' എന്ന കഥാ പാത്രം എത്ര അകലെയാണ്?  ലവ് ജിഹാദ് നടത്തി  പ്രമോദ് എന്ന ഹിന്ദു മത വിശ്വാസിയെ കല്യാണം കഴിച്ച 'റെജീന' വാടകയ്ക്ക് ആരെയും പുലഭ്യം പറയുവാനുള്ള ശേഷിയുള്ള ഒരുത്തി ആണെന്ന് അവരുമായുള്ള ടി വി അഭിമുഖങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. കേരളത്തിലെ എല്ലാ ഉന്നത ലൈംഗിക അപവാദങ്ങളിലും പ്രതികള്‍ ആകേണ്ടി വരുന്നത് പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലെ മന്ത്രിമാരായിരുന്നു എന്നതിന് പിന്നില്‍  കാവിപടയുടെ ഒരു  മാധ്യമ അജണ്ട ഉണ്ട്. 

ലൈംഗിക ആരോപണങ്ങള്‍ നേരിട്ട കാഞ്ചി കാമകോടി ശങ്കരാചാര്യയെ  പോലെയോ ആര്‍ എസ് എസ്  നേതാവ് സുനില്‍ ജോഷിയെ പോലെയോ അവിവാഹിതനായി  കഴിയുകയായിരുന്നില്ല കുഞ്ഞാലികുട്ടി. അയാള്‍ സ്വസ്ഥമായ ഒരു കുടുംബ ജീവിതം നയിച്ച്‌ വരികയായിരുന്നു. വാജ്പയീ മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രി സ്ഥാനം കയാളിയിരുന്ന സ്വാമി ചിന്മയാനന്ദ എന്ന അവിവാഹിതനായ ബി ജെ പി നേതാവ്, ഉത്തര പ്രദേശത്തെ തന്റെ ആശ്രമത്തില്‍ ഒരു അന്തെവാസിയെ സ്ഥിരമായി കാമാപൂര്തീകരണത്തിന് വിധേയമാക്കിയ കേസും ഇവിടെ മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാറില്ല. കൂടാതെ  പരസ്ത്രീഗമനം നടത്തിയത്തിനു  വ്യക്തമായ തെളിവുകളുള്ള,  വിവാഹിതനായ, കര്‍ണാടകത്തിലെ ബി ജെ പി നേതാവ്  എം പി  രേണുകാചാര്യ  ഇന്ന് യെദിയൂരപ്പ മന്ത്രിസഭയിലെ  കാബിനെറ്റ്‌ മന്ത്രിയാണ് എന്നും ഓര്‍ക്കുക. 'ധര്‍മ പുരാണം' വിളമ്പുന്ന കേരളത്തിലെ ഒരൊറ്റ മാധ്യമ വിദഗ്ദ്ധനും ആ കഥ നമ്മോടു പറയില്ല! 

 
ബി ജെ പി മന്ത്രി, എം പി  രേണുകാചാര്യ തന്നെ കാമാസക്തിയോടെ ചുംബിക്കുന്ന ചിത്രങ്ങള്‍ ജയ ലക്ഷ്മി എന്ന നേഴ്സ്   മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നു (മെയ്‌ 2007  Times of India)
അതെന്തായാലും തെളിവുകള്‍ എതിരാണെന്ന് പറഞ്ഞു കുഞ്ഞാലികുട്ടിയെ അഭിഭാഷക പോലിസ് കൂട്ടുകെട്ട് ബ്ലാക്ക്‌ മെയില്‍  ചെയ്തു വന്‍തുക വാങ്ങിയിരിക്കാം.  ഈ ആരോപണത്തിന് പിന്നില്‍ സങ്കീര്‍ണമായ ഒരു  സവര്‍ണ ലോബ്ബി ഉണ്ടെന്നു ചുരുക്കം. അതില്‍ സംഘ പരിവാരവും ഇടതന്മാരും  ലീഗിലെ ചിലരും ഉണ്ടാകും. പിന്നീട് റൌഫിനെതിരെ രൂപപെട്ട കേസുകള്‍ക്ക്‌ പിന്നില്‍ ഒരു 'ചാണക്യ സഖ്യം' പ്രവര്‍ത്തിക്കുകയും അവര്‍ കുഞ്ഞാലികുട്ടിയുടെ തലയില്‍ റൌഫിനെതിരെയുള്ള നീക്കങ്ങളുടെ ഉറവിടം ചാര്‍ത്തുകയും ചെയ്തിരിക്കാം. അടുത്ത ബന്ധമുള്ള രണ്ടു വ്യക്തികളെ  ശത്രുക്കളാക്കി  പിന്നാക്ക  സംഘടനകളെ  തെറ്റിക്കാവുന്ന രീതി  നമ്മുടെ ഇന്റെല്ലിജെന്സുകാര്‍ പലപ്പോഴും പ്രയോഗിക്കാറുണ്ട് എന്ന് കൂടെ ഓര്‍ക്കുക. യോഗ ക്ഷേമസഭയും  നായര്‍ സര്‍വീസ് സൊസൈറ്റി യും  ഒരിക്കലും  പിളരാതിരിക്കാനും  എസ് എന്‍ ഡി പി, മുസ്ലിം ലീഗ് , ദളിത്‌ സംഘടനകള്‍ എന്നിവയെ പിളര്‍ത്തി പല  തുണ്ടുകളാക്കി ശക്തി ക്ഷയിപ്പിക്കാനും  സവര്‍ണലോബി എപ്പോഴും പണിയെടുക്കുന്നുണ്ട്. അത്തരത്തിലുള്ള പലരുടെയും പാവകളായി  മാധ്യമ പോരിനും വിഴുപ്പലക്കലിനും  ഈ അളിയന്മാര്‍  മുതിരരുതായിരുന്നു. 


മുനീര്‍ സംഘപരിവാരത്തിന്റെ തടവറയില്‍ 
സ്വന്തം ചാനലില്‍ ഒന്ന് പാടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത മുനീര്‍ 'അമ്മയുടെ' ചാനലില്‍!
മുനീറിന്റെ മാധ്യമ സ്വാതന്ത്ര്യത്തോടുള്ള  നിലപാട് കാണുമ്പോള്‍ എനിക്കൊരു സംഭവം ഓര്മ വരുന്നു. ബി ജെ പി കേന്ദ്രം ഭരിക്കുന്ന കാലത്താണ് ആര്‍ എസ് എസ്സുകാര്‍ 'ദി പയനീയര്‍' എന്ന രണ്ടു രൂപ ഇംഗ്ലീഷ് പത്രം കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരിക്കാനുള്ള ശ്രമം തുടങ്ങിയത്.  ഇതിനു അവര്‍ പണം കണ്ടെത്തിയത്  സാമ്പത്തിക ക്രിമിനല്‍ പശ്ചാത്തലമുള്ള ഹിമാമുധീന്‍ എന്ന ചാവക്കാട്ടുകാരനെ ബ്ലാക്ക്‌ മെയിലിനു വിധേയമാക്കി കൊണ്ടാണ്. യു എ ഇ യിലെ ഒരു സ്ഥാപനത്തില്‍ നിന്നും കള്ളബില്ലുകള്‍ നല്‍കി ആയിരം കോടിയോളം  രൂപ വെട്ടിച്ചു  മുങ്ങിയ ഹിമാമുധീന്  ബി ജെ പി  ഇന്ത്യയില്‍ നിയമ പരിരക്ഷ ഉറപ്പാക്കി. പകരം  'ദി പയനീയര്‍' കൊച്ചി എഡിഷന്‍ പബ്ലിഷെര്‍ സ്ഥാനം ഹിമാമുധീനും.  മുനീറിനെ പോലെ ഹിമാമുധീനും അവിടത്തെ സംഘ പരിവാരികളുടെ മാധ്യമ സ്വാതന്ത്ര്യം  അംഗീകരിച്ചു. അങ്ങിനെ കേരളത്തില്‍ നിന്നും മുസ്ലിം ഭീകരത, കള്ളകടത്ത്,  ലവ് ജിഹാദ്  എന്നിവ അടങ്ങിയ വ്യാജ വാര്‍ത്തകള്‍ ഇംഗ്ലീഷ് ഭാഷയില്‍ വിതരണം നടത്താന്‍ ഒരു മുസ്ലിം ക്രിമിനലിന്റെ സാമ്പത്തിക സഹായം ആര്‍ എസ് എസ്സുകാര്‍  ബുദ്ധിപൂര്‍വ്വം ഉപയോഗപെടുത്തി.  ആര്‍. വി. ഹിമാമുദ്ധീന്‍  പിന്നീട്  ഒരു postal order doctorate degree സംഘടിപ്പിച്ചു  ഡോ. ഹിമാമുദ്ധീന്‍ ആയി കേരളത്തിലെ വ്യാപാര ഭൂപടത്തില്‍ കയറി പറ്റി. ഇന്ത്യാവിഷന്‍ -പീറ്റര്‍  ഇന്റര്‍വ്യൂവിനു  വേദിയായ കൊച്ചിയിലെ ഒരു നക്ഷത്ര ഹോട്ടല്‍ ഇയാളുടെ ഉടമസ്ഥതയില്‍ തുടങ്ങിയിരുന്നതായിരുന്നു എന്നത് ആക്സസ്മികമാകാം.  മറ്റൊരു കാര്യം കൂടെ കുറിക്കട്ടെ. ഹിമാമുധീന്‍ മുമ്പ് ഒരു ആംബുലന്‍സ് ചാവക്കാട് മുസ്ലിം പള്ളിക്ക് ദാനമായി  നല്കിയിരുന്നു. അയാളുടെ  തട്ടിപ്പ് വെളിച്ചതായതോടെ പള്ളി ഭാരവാഹികള്‍ അതയാള്‍ക്ക്‌ തിരിച്ചു കൊടുക്കാനുള്ള ആര്‍ജവം കാണിച്ചു.
എം കെ  മുനീറിന്റെ വ്യക്തി ദൌര്‍ബല്യങ്ങള്‍ എന്താണ്? സത്യത്തില്‍ ഇത്  കൂടുതല്‍ മനസ്സിലാകിയിട്ടുള്ളത് സംഘ പരിവാരമാണ്. അവര്‍ ഇയാളെ ബ്ലാക്ക്  മെയിലിങ്ങിനു വിധേയമാക്കുന്നു എന്ന് വേണം കരുതാന്‍. 'ഫാസിസത്തെ ചെറുക്കാന്‍' ലീഗുകാരുടെ മൂലധനത്തോടെ തുടങ്ങിയ ചാനലില്‍  സംഘ പരിവാരികള്‍ എങ്ങിനെ ബഹു ഭൂരിപക്ഷം നേടി? ഇന്ത്യാ വിഷനില്‍ ആര്‍ എസ് എസ്സുകാര്‍ അല്ലാത്ത എത്ര പേരുണ്ട്? അറിയപ്പെടുന്ന സംഘ പരിവാര - മൊസാദ് ബന്ധമുള്ള സുബ്രമണ്യന്‍ സ്വാമിയെ പോലുള്ളവരു എന്ത് കൊണ്ട് ഇന്ത്യയിലെ ഇസ്രേയല്‍ ആയുധ കച്ചവട ലോബിക്കുവേണ്ടി മുനീറിന്റെ ചാനല്‍ ഉപയോഗപ്പെടുത്തുന്നു? എന്ത് കൊണ്ട് മുനീര്‍ തന്റെ ഇന്ത്യ വിഷന്‍ എഡിറ്റോറിയല്‍ ടീമിനെ സ്വന്തം പാര്‍ടിക്കുമപ്പുറം വിശ്വസിക്കുന്നു?  ലിംഗമാറ്റം  സാഹിത്യ കലയാക്കിയ, ചാനലില്‍  വാരാന്ത്യം കാവി കവടി നിരത്തുന്ന ജയശങ്കര്‍ ആരുടെ ആളാണ്‌? മുനീര്‍ എപ്പോഴെങ്കിലും ഇത് അന്വേഷിച്ചുവോ?  മുനീര്‍ പണ്ട് എഴുതിയ ഒരു ഒലിവ്  കിതാബ് പ്രകാരം  ആര്‍ എസ് എസ്സുകാര്‍ ഫാസിസ്റ്റുകള്‍ ആണ് എന്നതാണ് മറ്റൊരു തമാശ. 

ഇന്ത്യ വിഷന്‍ : സംഘ പരിവാരത്തിന്റെ നേതാക്കള്‍ക്ക് സംവദിക്കാനുള്ള വേദി
സത്യത്തില്‍, ഏഷ്യാനെറ്റിന്റെ വെബ്‌ എഡിഷന്‍  കൈക്കലാക്കുന്നതിനു മുമ്പ് തന്നെ സംഘ പരിവാരം ഇന്ത്യ വിഷന്റെ വെബ്‌ എഡിഷന്‍ സമ്പൂര്‍ണമായി കൈയ്യിലോതുക്കി എന്നതാണ് വസ്തുത. പകരം ഇന്ത്യാ വിഷന്‍ ചാനല്‍ ചെയര്‍മാന്‍ ആയ മുനീറിന്  ആര്‍ എസ് എസ് നിയന്ത്രണത്തില്‍ ഉള്ള അമ്മയുടെ 'അമൃത ടി വി' യില്‍ പാടാന്‍ അവസരം ഒരുക്കി! വ്യക്തിപരമായി മുനീര്‍ എന്ത് ഇഷ്ടപെടുന്നുവെന്നു സംഘ പരിവാരം മനസ്സിലാക്കുമ്പോള്‍,  ലീഗുകാര്‍ അത് കാണാതെ പോവുന്നു! സ്വന്തം ചാനലില്‍ ഒന്ന് പാടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത  മുനീര്‍ എന്നാണ്‌ അതിനെ  ലാഭത്തിലാക്കുക? 

മറ്റു പല മക്കള്‍ താര നിര്‍മിതി പോലെ  പോലെ തന്നെ മുനീറിന്റെ രാഷ്ട്രീയ പ്രവേശനം ഒരു കേരള യാത്രയോടെ ഉണ്ടാക്കിയതാണ്. കേരളത്തിലെ മെഡിക്കല്‍ കോളേജില്‍ ചേരാന്‍ ആവശ്യമായ മാര്‍ക്ക് തരപ്പെടാതെ അന്യ സംസ്ഥാനതാണ് മുനീര്‍ മെഡിക്കല്‍ പഠനം തുടങ്ങുന്നത്. സി. എച്ചിന്റെ മരണ ശേഷം കേരള സര്‍ക്കാര്‍ ഭരണപരമായി എടുത്ത ഒരു തീരുമാനത്തിന്റെ  ഭാഗമായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മുനീറിന് തുടര്‍ പഠനം ലഭിച്ചു. പഠന കാലത്ത് മുനീറിന് രാഷ്ട്രീയ പ്രവര്‍ത്തനം വലിയ പഥ്യം ആയിരിന്നില്ല. എം എസ് എഫിലെ ഒരു ഗ്രൂപ്പ് വഴക്കില്‍ 'പൊതുസമ്മതന്‍' സ്ഥാനാര്‍ഥിയായി മുനീറിനെ സംസ്ഥാന പ്രസിഡണ്ട്‌ ആക്കാന്‍  എം എസ് എഫുകാര്‍ ശ്രമം നടത്തവേ,  യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായി മുനീര്‍ പെട്ടെന്ന് വാഴ്തപ്പെട്ടതായിരുന്നു. മുനീറിന്റെ പേരിനു മുന്‍പുള്ള ഡോ. എന്ന അക്ഷരങ്ങളും  സി എച് മുഹമ്മദ്‌ കോയയുടെ മകനെന്നുള്ള പാരമ്പര്യവും ആണ് പാണക്കാട് തങ്ങമാരെ ഇതിനു പ്രേരിപിച്ചത്‌.

സി എച് മുഹമ്മദ്‌ കോയ

സി എച്ച് മുഹമ്മദ്‌ കോയയുടെ യാതൊരു നേതൃത്വ പാടവവും തന്റെ പൊതു ജീവിതത്തില്‍ ഇന്നേ വരെ പ്രദര്‍ശിപ്പിക്കാത്ത  മുനീറിനു  ചാനലുണ്ടാക്കാന്‍ പിരിവു കൊടുത്ത  ലീഗുകാര്‍ ഇപ്പോള്‍ വെട്ടില്‍ ആയിരിക്കുകയാണ്. 2003 ല്‍  ഇന്ത്യ വിഷന്‍ എന്ന ടെലിവിഷന്‍ ചാനല്‍ പ്രക്ഷേപണം ആരംഭിക്കുന്നതിനു മുമ്പ് എം കെ മുനീര്‍ അതിനു മൂലധനം  കണ്ടെത്തിയത് മുഖ്യമായും  ഗള്‍ഫിലെ  കൊച്ചു ചായകടകള്‍, പല ചരക്കു കടകള്‍ എന്നിവ  നടത്തുന്ന മുസ്ലിം ലീഗുകാരായ സാധുക്കളില്‍ നിന്നായിരുന്നു. മുനീര്‍ അവരോടന്നു   ഒരു വാഗ്ദാനം നല്‍കിയിരുന്നു.  ഇന്ത്യവിഷന്‍ നിഷ്പക്ഷമായ മാധ്യമമായി നില നില്കുമെന്നും 'ഫാസിസത്തെ പ്രതിരോധിക്കുമെന്നും' ആയിരുന്നു അത്.  ഇവിടെയാണ്‌ മുനീറിന്റെ ഭരണപരമായ ദൌര്‍ബല്യം നാം കാണുന്നത്.  ചാനല്‍  അധ്യക്ഷന്‍ എന്ന നിലയില്‍ ഈ പ്രഖ്യാപിത ലക്‌ഷ്യം കണ്ടെത്താന്‍  പറ്റിയ മാധ്യമ പ്രവര്‍ത്തകരെ നിയമിക്കുന്ന പണി മുനീറിനില്ലേ? 

നിക്ഷേപകരുടെ വിശ്വാസം മുന്‍ നിര്‍ത്തിയാണ് ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത് ഇപ്പോഴും തുടരുന്നത് എന്ന്  മുനീര്‍ പറയുമ്പോള്‍ അവരുടെ ഈ വിശ്വാസം മുനീര്‍ എന്നെങ്കിലും പരിരക്ഷിച്ചുവോ എന്നൊരു ചോദ്യം വരുന്നു.  സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം എന്ന പേരില്‍ കൈ കഴുകാവുന്ന രീതിയില്‍ അല്ല 'ഇന്ത്യാ വിഷന്‍' പ്രവര്‍ത്തിക്കുന്നതെന്ന് വൈസ് ചെയര്‍മാനായിരുന്ന  പി വി ഗംഗാധരന്‍ വരെ പറയുന്നു. ഗംഗാധരന്‍ മാതൃഭുമിയുടെ ഡയറക്ടര്‍ കൂടെയാണ് എന്ന് ഓര്‍ക്കുക. ഗത്യന്തരമില്ലാതെ മുനീറിന് തന്നെ കുഞ്ഞാലികുട്ടി വാര്‍ത്തയുമായി ബന്ധപ്പെട്ടു ലീഗുകാരന്‍ എന്ന നിലയില്‍ മറ്റൊന്ന് പറയേണ്ടി വരുന്നു.  തന്റെ വാപ്പയെ പോലെ ലീഗിന് വേണ്ടി 'ചോരയും നീരും' നല്‍കുമെന്ന്  പച്ച കള്ളം പറയുന്നു! ലീഗിന്റെ ചോരയെടുത്തു നഷ്ടത്തിലോടുന്ന ചാനലിനു നീര് കൊടുക്കുന്ന മുനീറിന്റെ 'ആര്‍ട്ട് ഓഫ് ലിവിംഗ്' ലീഗുകാര്‍ എത്ര കാലം സഹിക്കും?
മുനീര്‍, കുഞ്ഞാലി കുട്ടി, ഹൈദരാലി തങ്ങള്‍, ഇ ടി മുഹമ്മദ്‌ ബഷീര്‍
ഹെയര്‍ എക്സ്റ്റന്‍ഷന്‍ വെച്ച് , 'ചാനല്‍ പുയ്യാപ്ല' ആയി ലീഗുകാരെ പറ്റിക്കുന്ന  തന്റെ ഈ 'ദ്വന്ദ വ്യക്തിത്വത്തിന്' മുനീര്‍ പറയുന്ന ന്യായം നിക്ഷേപകരോടുള്ള തന്റെ 'ധാര്‍മികത' ഒന്നും പാര്‍ടിയോടുള്ള ' ധാര്‍മികത' മറ്റൊന്നും ആണെന്നാണ്! നിക്ഷേപകരില്‍ ഭൂരിപക്ഷവും ലീഗുകാര്‍ ആണെന്നിരിക്കെ  ഈ ഇരട്ട ധാര്‍മിക വാദത്തിനു എന്ത് പ്രസക്തി?  കേരളത്തില്‍ ലൈംഗിക ഉത്തേജക മരുന്നുകളുടെയും ബ്ലേഡ് കമ്പനികളുടെയും ഏറ്റവും കൂടുതല്‍  പരസ്യങ്ങള്‍ വരുന്ന ചാനല്‍  ഇന്ത്യാവിഷന്‍ ആണെന്ന് കാണാം.  ഇപ്പോഴത്തെ പരസ്യങ്ങള്‍ കൂടുതലും context sensitive ആണ് താനും.  നഷ്ടം നികത്താന്‍ ഇന്ത്യാവിഷന്‍ ചെയ്യുന്ന ഒരു  മാര്‍ക്കറ്റിംഗ് പരിപാടിയാണ്  ഐസ് ക്രീം  ചൂടാക്കല്‍.  

ഇന്ത്യയില്‍ പത്ര പ്രവര്‍ത്തകര്‍ക്ക്  ഏറ്റവും സ്വാതന്ത്ര്യം നല്‍കുന്ന ഒരു വ്യക്തി  ഹിന്ദുവിലെ എന്‍. റാം ആണ്. അദ്ദേഹം ഒരു പാര്‍ടിയുടെയും നേതാവല്ല്ല. അയാള്‍ തെരഞ്ഞെടുക്കുന്ന പത്ര പ്രവര്‍ത്തകര്‍ സിംഹഭാഗവും സവര്‍ണരായാല്‍ പോലും അവര്‍ക്ക് ഒരു പൊതു സമീപനമുണ്ട്, അത്  അവരുടെ ഇടതു പക്ഷ സ്വഭാവമാണ്. എന്നാല്‍ മുനീറിന്റെ ചാനലിന്റെ പൊതു സമീപനം 'കാവി മയം'  ആണ്.  മുനീര്‍ അതിനെ 'മാധ്യമ സ്വാതന്ത്ര്യം" എന്ന് വിളിക്കുന്നു!

ഇന്ന് ഏഷ്യാനെറ്റ്‌ ന്യൂസ്‌ ആണല്ലോ കേരളത്തിലെ ഏറ്റവും പ്രേക്ഷകരുള്ള ചാനല്‍. അതിന്റെ ഉടമസ്ഥന്‍ രാജീവ് ചന്ദ്രശേഖര്‍  ബി ജെ പിയുടെ  രാജ്യസഭാ അംഗം കൂടെയാണ്. ആര്‍ എസ് എസ് അജണ്ടകള്‍  കേരളത്തില്‍ ഏഷ്യാനെറ്റ്‌ എത്ര ഭംഗിയായി നടപ്പാക്കുന്നു.  
സംഘ പരിവാരത്തിനെതിരെയുള്ള വാര്‍ത്തകള്‍  എത്ര സമര്‍ത്ഥമായി ഏഷ്യാനെറ്റ്‌ ന്യൂസ്‌  പൂഴ്ത്തി വെക്കുന്നു.  എന്നിട്ടും ഏഷ്യാനെറ്റ്‌ ന്യൂസ്‌  പ്രേഷകരുടെ എണ്ണം എന്ത് കൊണ്ട്  ഇന്ത്യ വിഷനെക്കാള്‍ കൂടുതലാണ്? ഈ മാധ്യമ ബാല പാഠം മനസ്സിലാക്കാന്‍ കഴിയാത്ത മുനീര്‍ എങ്ങിനെയാണ് 'ഫാസിസത്തെ പ്രതിരോധിക്കുന്ന' മാധ്യമം എന്ന നിലയില്‍ അതിനു മൂലധനം നല്‍കിയ നിക്ഷേപകരുടെ മുന്നില്‍ തല ഉയര്‍ത്തി നില്കാനാവുക ? ഇതല്ലേ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ 'ദ്വന്ദ വ്യക്തിത്വം ' എന്ന എ കെ ആന്റണിക്ക് മുമ്പ് ഉണ്ടായിരുന്ന രാഷ്ട്രീയ രോഗം?

മുനീര്‍ എന്ന അതിജീവനകലയുടെ ആരാധകന്‍
മുനീര്‍ നല്ലൊരു നേതാവോ, ഭരണ കര്‍ത്താവോ, രാഷ്ട്രീയക്കാരനോ, പാട്ടുകാരനോ,  ചിത്രകാരനോ, വൈദ്യനോ അല്ല എന്ന് തെളിയിചിരക്കെ എന്തിനാണ് മരിച്ചു പോയ മുഹമ്മദ്‌ കോയയെ ഓര്‍ത്തു ലീഗുകാര്‍  ഇയാളെ  നേതൃത്വത്തില്‍ തുടര്‍ന്നും പ്രതിഷ്ടിച്ചുള്ളത്?  ശ്രീ ശ്രീ രവിശങ്കറിന്റെ ശിഷ്യനായി 'അതി ജീവനകല' അഭ്യസിച്ച മുഹമ്മദ്‌ കോയ മുനീര്‍  എന്ന 'മുസ്ലിം ബ്രാഹ്മണന്‍' ഇനി ലീഗിനൊരു ബാധ്യത ആയി തുടരും. ബി ജെ പി യുടെ രാജ്യസഭ അംഗം ആയി മധ്യ പ്രദേശില്‍ നിന്നും മുനീര്‍ തിരഞ്ഞെടുക്കപെടുന്നത് വരെ ലീഗുകാര്‍ ക്ഷമിച്ചിരിക്കുമോ എന്നതാണ് ഇനി നോക്കാനുള്ളത്.

നേതൃത്വ ഗുണമില്ലാത്ത ഹൈദരാലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവരുടെ  പിന്തുടര്‍ച്ച രോഗം  മാറാതെ, പാര്‍ടി ജനാധിപത്യ വല്‍കരിക്കപെടാതെ ലീഗുകാര്‍ക്ക് അവര്‍ പ്രതിനീധികരിക്കുന്ന സമൂഹത്തെ ശാക്തീകരിക്കാന്‍ ആവില്ല എന്നത് വേറെ കാര്യം. പിന്നാക്ക രാഷ്ട്രീയം സമൂലമായ ഒരു പരിവര്‍ത്തനം ആവശ്യപ്പെടുന്ന ഒരു കാലഘട്ടമാണിത്.  മുന്നാക്ക വര്‍ഗം ഇപ്പോള്‍ രാഷ്ട്രീയത്തിലും ഭരണ സംവിധാനത്തിലും കൊടും ചതികളുള്ള  'ചാണക്യ സൂത്രം' പ്രയോഗിച്ചു അവര്‍ണരെ പിളര്തുകയാണ്. പിന്നാക്ക സമൂഹത്തിനു  പ്രാതിനിധ്യം  കുറഞ്ഞ  ഉന്നത ഉദ്യോഗസ്ഥ വൃന്ദം, മാധ്യമങ്ങള്‍,  കോടതികള്‍, എന്നിവയിലൂടെയാണ് ഇപ്പോള്‍ സവര്‍ണര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ നിയന്ത്രിക്കുന്നത്‌.  സവര്‍ണന്‍ വിളമ്പുന്ന ധര്‍മം അവര്‍ ഒരിക്കലും പാലിക്കാറില്ല എന്നിരിക്കെ പിന്നാക്ക സമൂഹം മാത്രം എന്തിനു അത് പാലിക്കണം? 

2011, ജനുവരി 30, ഞായറാഴ്‌ച

ദലിത് വേട്ടയ്ക്കെതിരേ സെലീന പ്രക്കാനം

ദലിത് വേട്ടയ്ക്കെതിരേ ഡി.എച്ച്.ആര്‍.എം സംസ്ഥാന ഓര്‍ഗനൈസര്‍ സെലീന പ്രക്കാനം നയിക്കുന്ന പ്രചാരണജാഥ ഇന്നു പത്തനംതിട്ടയില്‍ നിന്നാരംഭിക്കും. സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മാഹുതി ചെയ്ത ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകന്‍ കൊടുമണ്‍ കാരിക്കല്‍ കോളനിയിലെ അജിത്തിന്റെ കുഴിമാടത്തില്‍ നിന്ന് ആരംഭിക്കുന്ന ജാഥ കേരളത്തിലെ മുഴുവന്‍ ദലിത് കോളനികളിലും പ്രചാരണം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ദലിതര്‍ക്കു നേരെയുള്ള പോലിസ്-സി.പി.എം പ്രവര്‍ത്തകരുടെ അക്രമത്തിനെതിരേ നടപടി സ്വീകരിക്കുക, ദലിത് വേട്ടക്കെതിരേ സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തിനു പരിഹാരം കാണുക എന്നീ വിഷയങ്ങളുന്നയിച്ചാണ് ജാഥ.

2011, ജനുവരി 27, വ്യാഴാഴ്‌ച

ചിത്രകാരന്റെ സ്ത്രീ പീഡനം, സംഘ പരിവാരത്തിന്റെയും


രാമേശ്വരത്ത് നിന്നൊരു കാഴ്ച: വിശുദ്ധ പശുവും സ്ത്രീയും
ചിത്രകാരന്റെ ഇയ്യിടെ വന്ന മൂന്നു പോസ്റ്റുകളില്‍ നിന്നുള്ള ഭാഗങ്ങളാണ്  താഴെ.  ആദ്യത്തെ രണ്ടെണ്ണം തമ്മിലുള്ള വൈരുധ്യം കണ്ടാല്‍ മൂന്നാമത്തെ പോസ്റ്റിലുള്ള "മൂഡ്‌ ഡിസോഡര്‍" എന്ന മാനസികാവസ്ഥ എന്താണെന്ന്  "ബുദ്ധി വികാസം കുറവുള്ളവര്‍ക്ക്" പിടി കിട്ടും.

"ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ലാതിരുന്ന ആണത്വം സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് ഏകത യാത്രയിലൂടെ പ്രകടിപ്പിക്കാനായിരിക്കുന്നു".  "ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ മണ്ണില്‍ പാക് പതാക ഉയര്‍ത്തിയ ആ രാജ്യദ്രോഹികളെ വെടിവെച്ചിടാന്‍ ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ പോലും അവിടെ ഇല്ലായിരുന്നോ അതോ രാഷ്ട്രീയ ഉത്തരവിനായി ആറ്റുനോറ്റു കാത്തിരിക്കുകയായിരുന്നോ ???  ലജ്ജാവഹം ! നമ്മുടെ നാടിന്റെ സ്ത്രൈണത."
( ബി.ജെ.പിക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ ! ജനുവരി  26, 2011 )


"അരുന്ധതി റോയിയോട് ഇന്ത്യ മാത്രമല്ല, ലോകം തന്നെ നന്ദി പറയേണ്ടിയിരിക്കുന്നു.ഇസ്ലാമിക തീവ്രവാദികളോട് അവരുടെ മാളങ്ങളില്‍ ചെന്ന് മാനവികമായ സൌഹൃദം സ്ഥാപിക്കാനായ ഈ മഹതി മഹനീയമായ ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിന്റെ അനൌദ്ദ്യോഗിക പ്രതിനിധി തന്നെയാണ്. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്ന അവരുടെ പ്രസ്താവന മാതൃത്വത്തിന്റേയും മാനവിക സ്നേഹത്തിന്റെയും കരച്ചിലു നിര്‍ത്താന്‍ കൂട്ടാക്കാത്ത കുട്ടിയോടുള്ള സാന്ത്വനവാക്യമാണ്. സ്ത്രൈണതയുടെ കേന്ദ്രബിന്ദുവായ അമ്മമാര്‍ക്ക് അങ്ങനെയേ പറയാനാകു. വാശിപിടിച്ചു കരയുന്ന കുട്ടിയെ സാന്ത്വനിപ്പിക്കാന്‍ അമ്പിളി മാമനെവരെ പിടിച്ചുകൊടുക്കാമെന്ന് അമ്മമാര്‍ പറയും,പറയണം !!! അച്ഛന്‍ വരട്ടെ. പ്രായോഗിക വശം അച്ഛനാണു തീരുമാനിച്ച് പരിഹാരമുണ്ടാക്കേണ്ടത്.  അച്ഛന്‍ ആണായിരിക്കുന്നിടത്തോളം കാലം കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമായിരിക്കുക മാത്രമല്ല, മുന്‍പ് അന്യാധീനപ്പെട്ട ഭാഗം പോലും സ്വന്തം മൌനം കൊണ്ടുപോലും തിരിച്ചു പിടിച്ചെന്നുമിരിക്കും. ദക്ഷിണയായോ, തിരുമുല്‍ കാഴ്ച്ചയായോ അച്ഛന്റെ മുന്നില്‍ അന്യാധീനപ്പെട്ട ഭൂമി സമര്‍പ്പിക്കപ്പെടണം. അതാണ് ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ശക്തി. "

( അരുന്ധതി റോയിക്ക് അഭിവാദ്യങ്ങള്‍ !!! November 4, 2010


"വിചിത്രമായ ഒരു സ്വഭാവപ്രകൃതിയാണ് ബൈപോളാര്‍ മൂഡ് ഡിസോഡര്‍.വിഷാദാവസ്ഥയില്‍ ഒന്നിനും കൊള്ളാത്ത അശക്തമായ ഒരു മനുഷ്യനായി കാണപ്പെടുന്ന വ്യക്തി പെട്ടെന്ന് നേരെ വിപരീതദിശയിലുള്ള അസാമാന്യ ഊര്‍ജ്ജ്വസ്വലതയോടെ ചിലപ്പോള്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ട് കൂടെയുള്ളവരെ പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയെന്നുവരും.ബൈപൊളാര്‍ മൂഡ് ഡിസോര്‍ഡറിന്റെ വ്യത്യസ്ഥ അവസ്ഥകളില്‍ വിഷാദ രോഗി പെട്ടെന്ന് രോഗിയല്ലാതാകുന്ന അവസ്ഥയാണുണ്ടാകുക. ഒരു പത്തു പതിനഞ്ചു വര്‍ഷമായി വിചിത്രമായ ഈ ബൈ പോളാറുകാരെ ധാരാളമായി ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇതൊരു രോഗമാണെന്ന് അറിയുമായിരുന്നില്ല."
(ബൈപോളാര്‍ മൂഡ് ഡിസോഡര്‍.  ജനുവരി  25,2010)

ഇന്ത്യയിലെ സവര്‍ണ സമൂഹത്തിനും സംഘ പരിവാരത്തിനും ചിത്രകാരനും  ഒരു പോലെയുള്ള ദ്വന്ദ ഭാവങ്ങളാണ് ഇതില്‍ ആദ്യത്തെ രണ്ടു പോസ്റ്റിലും കാണുക.  നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ  "ഭാരത മാതാവ്" എന്ന് ഓമനിച്ചു വിളിക്കുകയും  അതിലെ ഭൂപ്രദേശത്ത് വസിക്കുന്ന ദുര്‍ബലരുടെ  ജനാധിപത്യാവകാശങ്ങള്‍ "പൌരുഷത്തോടെ" ഹനിക്കുകയും ചെയ്യുക. ഇന്ത്യയിലെ എല്ലാ  പ്രാദേശിക, വിഘടനവാദ  പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് പിന്നിലും ലളിതമായ ഈ കൊച്ചു കാരണമേ ഉള്ളൂ. കാശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, മാവോയിസ്റ്റ്  സംഘര്‍ഷ ബാധിത മേഖലകള്‍, എന്നിവിടങ്ങളിലെ ജനത എന്താണ്  ആഗ്രഹിക്കുന്നതെന്ന്   'റിപബ്ലിക് ഓഫ് ഇന്ത്യ' എന്ന  ഈ നാടിന്റെ ദില്ലി കേന്ദ്രീകൃതമായ, സവര്‍ണന്റെ ഉടമസ്ഥതയിലുള്ള ഭരണ സംവിധാനം മനസ്സിലാക്കിയിരുന്നുവെങ്കില്‍  ഇവിടെ ഒരു വിഘടന വാദവും തല പൊക്കുമായിരുന്നില്ല. 

എന്താണ് 'റിപബ്ലിക് ദിനം' കൊണ്ടു രാഷ്ട്ര മീമാംസയില്‍ അര്‍ത്ഥമാക്കുന്നത്  എന്നതിനെ കുറിച്ച് ചിത്രകാരനെ പോലെ പലരും അജ്ഞരാണ്.  'റിപബ്ലിക്' എന്ന പദം സംസ്കൃതത്തില്‍ നിന്നോ മലയാളത്തില്‍ നിന്നോ ഉണ്ടായതല്ല.  വയാഗ്ര അടിച്ചു  'പൌരുഷം'  പുറത്തു കാണിക്കുന്ന ഒരു രാഷ്ട്രസങ്കല്പമാണ്  'റിപബ്ലിക്' എന്ന് കരുതുന്ന സവര്‍ണ വിഡ്ഢികളാണ്  ഇന്ത്യയുടെ ശാപം. അവര്‍ക്ക് ദളിതനായ ഇന്ത്യന്‍ ഭരണ ഘടന ശില്പി ഡോ. അംബേദ്‌കറോടും അദ്ദേഹം ഉയര്‍ത്തി പിടിച്ച മാനവിക നിലപാടുകളോടും ഇന്നാട്ടിലെ പിന്നാക്ക സമൂഹങ്ങളോടും പരമ പുച്ച്ചമാണ്. അവര്‍ കീഴാളര്‍ക്കു നേരെ 'ത്രിശൂലവുമെടുത്തു' ഇന്ത്യന്‍ രിപബ്ലികില്‍  'മനുസ്മ്രിതി' നില നിര്‍ത്താന്‍ പാട് പെടുകയാണ്. 

ലാറ്റിന്‍ ഭാഷയിലെ res publica, എന്ന പദത്തില്‍ നിന്നും ഉടലെടുത്ത 'റിപബ്ലിക്' എന്നതിന്റെ മലയാള അര്‍ഥം 'പൊതു കാര്യം എന്ന്  പരിഭാഷ പ്പെടുത്താം. ഇംഗ്ലീഷില്‍  public affair എന്നാണ്‌ അര്‍ഥം കാണുന്നത്. നിയമ വാഴ്ച, ജനകീയ ജനാധിപത്യം എന്നിവയ്ക്ക് പരമ പ്രാധാന്യമുള്ള രാഷ്ട്ര സങ്കല്പമാണ് 'റിപബ്ലിക്''. ഉപദേശീയതകളെ 'റിപബ്ലിക്' ബഹുമാനത്തോടെ അന്ഗീകരിക്കുന്നുമുണ്ട്. അതായത് കേരളവും ഒരു കൊച്ചു റിപബ്ലിക് ആണെന്ന് സാരം. ഉദാഹരണത്തിന് അമേരിക്കന്‍ ഭരണ ഘടനയുടെ നാലാം ആര്‍ട്ടിക്കിള്‍ നോക്കുക :  "guarantee[s] to every State in this Union a Republican form of Government". ഇതൊന്നും അറിയാത്ത,  രാഷ്ട്രത്തിന്റെ 'പൌരുഷം' തോക്കിന്‍ കുഴലിലൂടെ പുറത്തെടുക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ 'ഇന്ത്യ' എന്ന ബഹുസംസ്കാര രാഷ്ട്രസങ്കല്പത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാജ്യ ദ്രോഹികളാണ്.  ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന' ഉപദേശീയതകളെ അന്ഗീകരിക്കുന്നത് കൊണ്ടാണ് സംഘ പരിവാരം അത് മാറ്റി 'വന്ദേ മാതരം' ആക്കണമെന്ന്  നിരന്തരം ആവശ്യപെടുന്നതും.  

സ്ത്രീയോടുള്ള സവര്‍ണ സമൂഹത്തിന്റെ അതേ കാഴ്ച്ചപാട്  തന്നെയാണ് ചിത്രകാരന്റെ ഭാഷ നിഘണ്ടുവില്‍ ഉടനീളം നാം കാണുക. സവര്‍ണര്‍ വിശുദ്ധ പശുവിനെയും സ്ത്രീകളെയും ഒരു പോലെയാണ് കാണുന്നത്. രണ്ടിനെയും സൈദ്ധാന്തിക തലത്തില്‍ പൂജിക്കും. എന്നാല്‍ പ്രായോഗിക തലത്തില്‍  പശുവും സ്ത്രീയും  'ലിംഗപൂജ' ക്ക് ശേഷം ഉപേക്ഷിക്കുന്ന  'ഗര്‍ഭ നിരോധന ഉറകള്‍' പോലെയാണ്. കറവ വറ്റിയ പശുക്കളെ തെരുവോരങ്ങളിലും അബലകളായ വിധവകളെ  അമ്പലതിണ്ണകളിലും ഉപേക്ഷിക്കും.  സരസ്വതി പൂജ, ദുര്‍ഗാ പൂജ, നാരീ പൂജ, യോനീ പൂജ, ദേവദാസി, വിധവ വിവാഹ നിഷേധം എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളിലൂടെ  സവര്‍ണന്റെ ഭാരതീയ സ്ത്രീ സങ്കല്‍പം കടന്നു പോകുന്നു. വൃന്ദാവന്‍ നഗരത്തിലെ 15,000 വിധവകള്‍ തെരുവില്‍ അന്തി ഉറങ്ങുന്നതും ഈ വിശ്വാസത്തിന്റെ ഭാഗമാണ്. വിശ്വാസത്തിന്റെ പേരില്‍ 40 മില്യണ്‍ ഹിന്ദു വിധവകള്‍ പുനര്‍ വിവാഹം നിഷേധിക്കപ്പെട്ടു ജീവിക്കുന്നതും  ഈ രാജ്യത്താണ്.  ഇതിനെതിരെ വരുന്ന എല്ലാ സാംസ്കാരിക ഇടപെടലുകളേയും ഹിന്ദു ഫാസിസം തെരുവില്‍ നേരിട്ട് തോല്പിക്കും. ഹിന്ദു വിധവകളുടെ  കഥ സിനിമയാക്കാന്‍ നോക്കിയ ദീപ മേഹ്തയെ ഹിന്ദുത്വ ഭീകരര്‍ കൈകാര്യം ചെയ്തത് ഓര്‍ക്കുക.

സംഘപരിവാറിന്റെ പൌരുഷം തുടിക്കുന്ന  ഈ സവര്‍ണ സങ്കല്‍പം നമ്മുടെ സാമൂഹ്യ ജീവിതത്തെയും വികസനത്തെയും തകര്‍ത്തു കൊണ്ടിരിക്കയാണ്. ബലാല്‍സംഗമാണ് ഇന്ത്യയിലെ ഏറ്റവും വളര്‍ച്ച രേഖപെടുത്തിയ കുറ്റം എന്ന് കാണുക. ഓരോ നാല് മണിക്കൂറിലും ഒരു പെണ്ണ് ഈ നാട്ടില്‍ സ്ത്രീധന പീഡനത്തിനു വിധേയമായി ആത്മഹത്യ ചെയ്യേണ്ടി വരുന്നു. (NCRB)  ലോകത്ത് നടക്കുന്ന പ്രസവ സംബന്ധമായ മരണങ്ങളില്‍  ഇരുപതു ശതമാനവും ഇന്ത്യയിലാണ്. പ്രതി വര്ഷം 80,000 സ്ത്രീകള്‍ ഗര്‍ഭചിദ്രത്തിനിടെ മാത്രം മരണപ്പെടുന്നു. ഇതില്‍ അധികവും സ്ത്രീ ഭ്രൂണ ഹത്യ ആണ് താനും.  32% ബി ജെ പി വോട്ടു നേടുന്ന ഉത്തര്‍ പ്രദേശിലാണ്  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭ സംബന്ധമായ മരണങ്ങള്‍ നടക്കുന്നത്. 

ഇന്ത്യയിലെ  593 ജില്ല കളില്‍  378 ലും ലൈംഗിക താല്പര്യങ്ങള്‍ ഉള്ള മനുഷ്യ കടത്തു നടക്കുന്നു. രാജ്യത്തെ 60 % വേശ്യകളും പിന്നാക്ക സമുദായങ്ങളില്‍  നിന്നാണ്.  മധ്യ പ്രദേശ്‌ എന്ന ആര്‍ എസ് എസ് നിയന്ത്രിത സംസ്ഥാനത്തെ 96.7 % വേശ്യകളും പട്ടികജാതി പട്ടികവര്‍ഗ സമൂഹങ്ങളില്‍ നിന്നാണ്. ഇതില്‍ 95 % പാരമ്പര്യമായി അത് ചെയ്യേണ്ടി വരുന്നവരാണ്.  (Shakthi Vahini - UNDP Report 2006)

സംഹാരാത്മകമായ തീവ്ര ഹിന്ദുത്വം നില നില്കുന്നത് സ്ത്രീയുടെ മേലുള്ള 'പൌരുഷ' വാഴ്ച്ചയിലൂടെയാണ്. ഇന്ത്യയില്‍ സംഘ പരിവാരത്തിന് മേധാവിത്വമുള്ള എല്ലാ  സ്ഥലങ്ങളിലും സ്ത്രീ പാര്‍ശ്വവല്കരണം ഭീതിദമായ തോതിലാണ്.  ഹിന്ദുത്വ പാര്‍ടി ഭരിക്കുന്ന കര്‍ണാടകത്തില്‍ ദൈവത്തിനു നിവേദ്യം വെച്ച 25,000 വരുന്ന ദളിത്‌ വേശ്യകളെ കുറിച്ചുള്ള BBC റിപ്പോര്‍ട്ട്‌  കാണുക.  ബ്രാഹ്മിന്‍ വേശ്യകളെ ദേവദാസി പണിക്ക് വേണ്ടെന്നാണ് സവര്‍ണരുടെ നിലപാട്. ദിനേന മൂന്നു ദളിത്‌ സ്ത്രീകള്‍ ഈ രാജ്യത്ത് ബലാല്‍ സംഘത്തിനു ഇരയാകുന്നു എന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍  ഭൂരിഭാഗം ദളിതരും നിരക്ഷരരായതിനാല്‍ അവര്ക് നേരെയുള്ള അതിക്രമങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യാറില്ല. 

ഇന്ത്യയിലെ ദരിദ്രരില്‍ ബഹു ഭൂരിപക്ഷവും പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് സവര്‍ണ ഹിന്ദുവിന്റെ കലയോ സംസ്കാരമോ അല്ല ഉള്ളത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാലിലൊരു ഭാഗം വരുന്ന തുകക്ക് തുല്യമായ ധനം ഇന്ന് 35 ഹിന്ദു കുടുംബങ്ങള്‍ കൈവശം വെക്കുന്നുണ്ട്.  രാജ്യത്തെ 85% പിന്നാക്ക സമുദായങ്ങളെയുംപുച്ഛത്തോടെ ജാതീയമായി കാണുന്ന ഒരു കോര്‍പ്പറേറ്റ് ഹിന്ദുത്വ യുഗത്തിനാണ് ആത്യന്തികമായി എല്ലാ രാമന്മാരും ഇന്ന് ജയ് ശ്രീ രാം മുഴക്കുന്നത്! ആര്‍ഷ ഭാരത സംസ്കാരത്തിന്റെ സവിശേഷമായ ജാതി ഘടന മാറ്റാതെ ഇതില്‍ നിന്നും  ഇന്ത്യന്‍ റിപബ്ലികിനു മോചനമില്ല.  
അന്ധ വിശ്വാസത്തിന്റെ പേരില്‍ ഇന്ത്യയില്‍ വിവേചനം നേരിടുന്ന പലരും പെണ്ണുങ്ങളാണ്. ഇന്ത്യയില്‍ incest നു വിധേയമാകുന്ന പെണ്‍കുട്ടികളില്‍ 4 % പേര്‍ സ്വന്തം അച്ഛന്മാരില്‍ നിന്നാണത്രേ. സാക്ഷാല്‍ ബ്രഹ്മാവ്‌ മകള്‍ പദ്മയെ (സരസ്വതി) കാമപൂര്തിക്ക് ഉപയോഗിച്ചെന്നു വരെ പുരാണങ്ങള്‍ പറയുന്നു.  ലിംഗം തന്നെ ദൈവമായിരിക്കെ incest നെ മാത്രം നമുക്ക് നിഷേധിക്കാനാവില്ലല്ലോ? നമ്മുടെ രാജ്യത്തെ incest കണക്കു BBC റിപ്പോര്‍ട്ട്‌ ചെയ്തത് ഇവിടെ കാണുക.
കാശ്മീരികളില്‍ സിംഹ ഭാഗവും മുസ്ലിംകളായത്‌ കൊണ്ട്  അവിടെ നടക്കുന്ന സമരങ്ങള്‍ 'ഇസ്ലാംമത ഭീകരര്‍' നടത്തുന്നതാണെന്ന് സംഘ പരിവാരവും ചിത്രകാരനും ഒരുമിച്ചു പറയുന്നു.  ഇന്ത്യയില്‍ പല പ്രദേശങ്ങളിലും കാണുന്ന  സമാനമായ പ്രതിഷേധങ്ങളെ  അവിടങ്ങളിലെ ജനത വിശ്വസിക്കുന്ന മതവുമായി കൂട്ടി കാണാറില്ല. പിന്നെ എന്ത് കൊണ്ട് കാശ്മീരിലെ പ്രശ്ങ്ങള്‍ മാത്രം "മത ഭീകരത" ആകുന്നു? മുസ്ലിം ഭൂരിപക്ഷ കാശ്മീരിലെ രാജാവ് ഒരു ഹിന്ദുവായിരുന്നു.  ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മുവും മുസ്ലിം ഭൂരിപക്ഷമുള്ള കാശ്മീരും ഉള്പെട്ടതാണ്‌ ഈ സംസ്ഥാനം. മുസ്ലിം ജനസന്ഗ്യ കുറയ്ക്കുന്ന രീതിയില്‍  ഈ സംസ്ഥാനത്തേക്ക് കുടിയേറ്റം നടത്തുന്നുവെന്നും കാഷ്മിരികള്‍ പറയുന്നു. 

അതെന്തായാലും കാശ്മീര്‍ സംബന്ധമായി  ഇന്ന് നിലവിലുള്ള ഇന്ത്യന്‍ ഭരണകൂടം കാശ്മീര്‍ ജനതയെ മുഖവിലക്കെടുക്കുന്ന പല നിലപാടുകളും  എടുത്തിട്ടുണ്ട്. ഇതാണ്  ബി ജെ പിക്ക് പിന്തുണ നല്‍കുന്ന 'കാശ്മീര്‍ പണ്ഡിറ്റ്‌'  എന്ന സവര്‍ണ ബ്രാഹ്മണരെ പ്രകോപിപ്പിക്കുന്നതും.  ലോകത്തിലെ ഏറ്റവും വലിയ പട്ടാള കേന്ദ്രീകൃത  പ്രദേശമാണ് ഇന്ന് ഇന്ത്യയിലെ കാശ്മീര്‍ സംസ്ഥാനം. ഏഴു കാഷ്മീരിക്ക് ഒരു പട്ടാളക്കാരന്‍ എന്ന അനുപാതം.! അവിടെ നമ്മുടെ പട്ടാളക്കാര്‍ എല്ലാ അര്‍ത്ഥത്തിലും 'വെടി വെപ്പ്' നടത്തുന്നുണ്ട്.  കാഷ്മിരികളില്ലാത്ത കാശ്മീര്‍ ഭൂപ്രദേശമാണ് ബി ജെ പി ക്കാരായ  ഇന്ത്യയിലെ സവര്‍ണ വര്‍ഗം ആഗ്രഹിക്കുന്നത്. പതിവില്‍ നിന്നും മാറി  ഡോ. മന്‍മോഹന്‍  സിങ്ങും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും കാശ്മീരികളെ വിശ്വാസത്തിലെടുക്കാന്‍ ശ്രമിക്കുന്ന നിലയിലേക്ക് നീങ്ങുന്നു. 

കാശ്മീര്‍ അടക്കുള്ള ഇന്ത്യന്‍ ഭൂപ്രദേശങ്ങളില്‍ സംഘര്‍ഷം നില നിര്‍ത്തേണ്ടത് ആയുധ കച്ചവടം കണക്കു കൂട്ടുന്ന അമേരിക്ക, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുടെ താല്പര്യമാണ്. അത് രാഷ്ട്ര താല്പര്യമായി കാണരുത്. പാകിസ്ഥാനിലെയും  ഇന്ത്യയിലെയും  പട്ടാളത്തിലും ചാര സംഘടനകളിലും  ആയുധ കച്ചവടക്കാരുടെ  ഒറ്റുകാര്‍ നിരവധിയാണ്. കച്ചവടത്തില്‍ നിന്നും വിഹിതം പറ്റുന്ന സംഘ പരിവാരത്തിനും, പട്ടാളത്തിലെ അവരുടെ മാഫിയക്കും ഇന്ത്യയിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ താല്പര്യം കാണും.  

രാജ്യത്തിന്റെ നികുതി പണം ജനങളുടെ ക്ഷേമത്തിന് വിനിയോഗിക്കുകയും അത് വഴി ക്ഷേമ രാഷ്ട്രം കെട്ടി പടുക്കുകയുമാണ് ഭരണ കൂടം ചെയ്യേണ്ടത്. ഇന്ത്യയുടെ സമ്പൂര്‍ണമായ ജനാധിപത്യ വല്കരണം ആണ് ഇതിനു പരിഹാരം. ഇന്ന്  സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിമിതമായ, ഒരു കേന്ദ്രീകൃത ഭരണ വ്യവസ്ഥയാണ്‌   ഇന്ത്യക്കുള്ളത്.  വികസനത്തിന്‌ യൂറോപിനെ അനുകരിക്കുകയാണ് ഇന്ത്യയുടെ വളര്‍ച്ചക്കുള്ള ഒരു മാര്‍ഗം. അവിടത്തെ ജനാധിപത്യ വല്കരണത്തിന്റെ  ഒരു കൊച്ചു ഉദാഹരണം പറയാം. സ്വിറ്റ്സര്‍ലന്‍ഡ് എന്നത് വളരെ സമ്പന്നമായ ഒരു കൊച്ചു രാഷ്ട്രമാണെന്ന്  പരക്കെ അറിയാം. എന്നാല്‍ സ്വിസ്സ് പൌരത്വം ലഭിക്കുന്നതിനു ഒരു വിദേശിയെ പിന്തുണയ്ക്കുന്ന പ്രധാന രേഖ നല്‍കുന്നത് അവിടത്തെ പഞ്ചായത്ത് വാര്‍ഡ്‌ തലത്തിലുള്ള സമിതിയാണ്. അതില്ലാതെ സ്വിസ് പൌരത്വം നിങ്ങള്ക്ക് ലഭിക്കില്ല. ഇന്ത്യയിലാണെങ്കില്‍ ഇത് നേരെ മറിച്ചാകും,  ദില്ലിയിലാകും അത് നടക്കുക. ഗാന്ധിജിയുടെ രാഷ്ട്ര സങ്കല്‍പത്തിലുള്ള "ഗ്രാമ സ്വരാജ്" ഇന്ത്യയിലെ സവര്‍ണ വര്‍ഗം ഇന്ന് കാണിക്കുന്ന ദില്ലി കേന്ദ്രീകൃത ഭരണത്തില്‍ നിന്നും എത്രയോ അകലെയാണ്!

കാശ്മീരിലെ പ്രശ്നങ്ങള്‍  സംഘപരിവാരം ഇന്ത്യന്‍ പതാക ഉയര്‍ത്തി തീര്കാവുന്നതല്ല എന്ന്  സാമാന്യ ബോധമുള്ള എല്ലാവര്ക്കും അറിയാം. സംഘപരിവാരത്തിന്റെ ഈ കാശ്മീര്‍  "പൌരുഷ പ്രകടനം" കൊണ്ട് ഈ നാടിനോ ജനങ്ങള്‍ക്കോ ഒന്നും നേടാനില്ല. 

തങ്ങള്‍ക്കിഷ്ടപെടാത്തവര്‍ ഇന്ത്യയുടെ ദേശീയ പതാക വഹിക്കുന്നുണ്ടോ, അവരില്‍ ആരെങ്കിലും അത് തല തിരിച്ചു കെട്ടിയിരിക്കുന്നോ എന്ന് നോക്കാന്‍ സംഘ പരിവാരത്തിന് പ്രത്യേക വിഭാഗം ഉണ്ടായിരിക്കാം. എന്നാല്‍ ആര്‍ എസ് എസ് കാര്‍ ഇന്ത്യയുടെ ദേശീയ പതാകയുടെ ത്രിവര്‍ണ സ്വഭാവം അന്ഗീകരിക്കുന്നില്ല. അത് കൊണ്ട് തന്നെ നാഗ്പൂര്‍ ആര്‍ എസ് എസ് ആസ്ഥാനത്ത് അതിത് വരെ ഉയര്ത്തിയിട്ടുമില്ല.  

ഇന്ത്യയിലെ വിവിധ  സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക്‌  ഇന്ത്യയില്‍  എല്ലായിടത്തും  സ്ത്രീ, പുരുഷ, ജാതി, മത, ഭേദമന്യേ, പട്ടിണിയില്ലാതെ, ഭീതിയില്ലാതെ യാത്ര ചെയ്യാനാകുന്ന ദിവസം എന്നാണോ അന്നാണ്  "റിപബ്ലിക്  ഓഫ്  ഇന്ത്യ"  എന്ന രാഷ്ട്ര സങ്കല്‍പം പൂര്‍ണമാകുന്നത്.  അന്ന് കേരളത്തില്‍ വരുന്ന കാശ്മീരി കമ്പിളി കച്ചവടക്കാരോട് കേരളത്തിലെ പോലിസ് ശത്രു രാജ്യക്കാരോടെന്ന  പോലെ പെരുമാറില്ല. അന്ന് കാഷ്മീരികള്‍ 'നിങ്ങള്‍ ഇന്ത്യക്കാരനാണോ' എന്ന് നമ്മോടു ചോദിക്കയുമില്ല. എന്നാകും കാശ്മീരി ആപ്പിളുകള്‍ കേരളത്തിലെ കടകളില്‍ ലഭ്യമാകുന്നത്?  എന്നാകും കാശ്മീരിലേക്ക്  മലയാളികള്‍ക്ക് വിനോദ യാത്ര പോകാനാകുക? അത്തരം ഒരു ജനുവരി ഇരുപത്തിആറു എന്നായിരിക്കും നാം ആഘോഷിക്കുക ? 

ജയ്‌ ഹിന്ദ്‌!

തുടര്‍ വായനക്ക്
ആയുധ വ്യാപാരം പട്ടിണിയെ എങ്ങിനെ ബാധിക്കുന്നു?
വിവിധ രാജ്യങ്ങളിലെ ലിംഗ വിവേചന റിപ്പോര്‍ട്ട്‌ 
കാശ്മീര്‍ റിപ്പോര്‍ട്ട്‌ ഹ്യുമന്‍ റൈട്സ് വാച്

2011, ജനുവരി 17, തിങ്കളാഴ്‌ച

സിറ്റിസന്‍ ജേര്‍ണലിസ്റ്റ് പോസ്റ്റ്‌ ചെയ്യാന്‍ മറന്നു പോയ ഒരു ലവ് ജിഹാദ് വാര്‍ത്ത

കുരുക്ഷേത്രം വീട്ടില്‍ വി എസ് ബിനു
'ഓ, അഞ്ജലി, അഴകുള്ള അഞ്ജലി കൃഷ്ണ'  എന്ന തലകെട്ടില്‍ 'ഹിന്ദു യുവതിക്ക്  നേരെ 'താലി'-ബാന്‍  ഭീകരന്‍ ബിനു ആസിഡ് ഒഴിച്ച' താഴെ ചേര്‍ത്ത  വാര്‍ത്ത മംഗളത്തിലും മാതൃഭൂമിയിലും  ജന്മഭൂമിയിലും കൌമുദിയിലും  ദീപികയിലും ആരും  വായിച്ചു കാണില്ല. സംഭവം  നടന്നത്  കേരളത്തിലായതിനാലും പ്രതി  'സംഘ പരിവാര ഹിന്ദു ഭീകരന്‍' ആയതിനാലും   'ഭാരതീയ പത്രപ്രവര്‍ത്തക കേന്ദ്രം' സെന്‍ട്രല്‍ കമാന്‍ഡ്  ഈ വാര്‍ത്ത പൂഴ്ത്തി കളഞ്ഞു.  അഫ്ഗാനില്‍ നിന്നും ഇറാനില്‍ നിന്നും ഉള്ള വാര്‍ത്തകള്‍ മലയാളത്തിലേക്ക്  വിവര്‍ത്തനം ചെയ്യാനും അമേരിക്കന്‍ - ഇസ്രയേല്‍  ആയുധ വ്യവസായികള്‍ക്ക് വേണ്ടി ഇവിടെ നിന്നു 'ഇസ്ലാമിക ഭീകര വാര്‍ത്തകള്‍'  ഇന്ഗ്ലിഷിലേക്ക്   മൊഴിമാറ്റം ചെയ്യാനുമാണ്  കൊച്ചിയില്‍ സംഘപരിവാരം  'പയനിയര്‍' (Daily Pioneer)  ന്യൂസ്‌ ഡസ്ക് തുറന്നിട്ടുള്ളത്. 

ആരാണ് ഈ കേരളത്തിലെ 'താലി'-ബാനി എന്നറിയേണ്ടേ? പത്തനംതിട്ട ജില്ലയിലെ  മുളക്കുഴ സ്വദേശി 'കുരുക്ഷേത്രം വീട്ടില്‍ വി എസ് ബിനു'.  തറവാട്ടു പേരില്‍ തന്നെ സനാതന ഹിന്ദു ധര്‍മം തുളുമ്പുന്ന പയ്യന്‍. നല്ല  ആര്‍ എസ എസ്  തറവാടി ചെക്കന്‍. പ്രണയ യുദ്ധം ജയിക്കാനായി  ബിനു 'പാഞ്ചജന്യം' ആയി ഉപയോഗിച്ചത് 'ആസിഡ്'' ആണെന്ന് മാത്രം. പോരാതെ  'പാഞ്ചാലി ശരിഅത്ത് ' പ്രകാരം  രണ്ടാം വിവാഹത്തിനാണ്   ഈ ആര്‍ എസ്  എസ് ഭീകരന്‍ ശ്രമിച്ചതും! പാപ പരിഹാരാര്‍ത്ഥം ഇവന്റെ 'ശിവലിംഗം' ആസിഡില്‍ മുക്കിയെടുത്തു പുണ്യാഹം തെളിയിച്ചു ശുദ്ധി വരുത്തേണ്ടതുണ്ട്.  പതിവ് പോലെ ബൂലോകത്തെ 'ആസ്ഥാനം നിരീശ്വര വാദികള്‍' ഈ 'പത്തനംതിട്ട 'താലി'-ബാന്‍ ആക്രമണം കണ്ടില്ലെന്നു നടിച്ചു!  
യുവതിയുടെയും അമ്മയുടെയും മുഖത്ത് ആസിഡ് ഒഴിച്ച് സംഭവം: ബി.ജെ.പി പ്രാദേശിക നേതാവും കൂട്ടു പ്രതിയും പോലിസ് പിടിയില്‍

പത്തനംതിട്ട: യുവതിയുടെയും അമ്മയുടെയും മുഖത്ത് ആസിഡ് ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ബി.ജെ.പി പ്രാദേശിക നേതാവും മാതൃ സഹോദര പുത്രനും പോലിസ് പിടിയില്‍. ബി.ജെ.പി പ്രാദേശിക നേതാവ് മുളക്കുഴ കുരുക്ഷേത്രം വീട്ടില്‍ വി എസ് ബിനുവിനെയും മാതൃ സഹോദരി പുത്രനും കേസിലെ രണ്ടാം പ്രതിയുമായ രാജേഷിനെയുമാണ് കോയമ്പത്തൂരില്‍ നിന്നും പോലിസ് പിടികൂടിയത്.കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് മുളക്കുഴ കോട്ട എല്‍.പി സ്കൂളിന് സമീപം വടക്കേക്കര വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകള്‍ അഞ്ജലികൃഷ്ണ(22)ന്റെയും മാതാവ് ശ്രീകുമാരിയുടെയും മുഖത്തേക്ക് ബൈക്കിലെത്തിയ പ്രതികള്‍ ആസിഡ് ഒഴിച്ച് കടന്നു കളഞ്ഞത്. യുവാക്കള്‍ അഞ്ജലിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് കൊറിയറില്‍ പാഴ്സലുണ്െടന്നും വീടറിയാത്തതിനാല്‍ പുറത്തിറങ്ങി നില്‍ക്കുന്നതിനും ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ ഹെല്‍മറ്റ് ധാരികളായ രണ്ടു പേര്‍ ബൈക്കിലെത്തുകയും കൈയ്യില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മുഖത്ത് ഗുരുതരമായ പൊള്ളലേറ്റ യുവതിയെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി നല്‍കിയ മൊഴിയിലാണ് താന്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന മുളക്കുഴ സരസ്വതി വിദ്യാപീഠം സ്കൂളിന്റെ ഡയറക്ടറിലൊരാളായ ബിനുവാണ് സംഭവത്തിന് പിന്നിലെന്നറിയുന്നത്.ബിനു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. ബിനു പാണ്ടനാട് സ്വദേശിനി ബിജിയെ വിവാഹം കഴിച്ചിരുന്നെങ്കിലും വിവാഹമനോചനത്തിന് ഇപ്പോള്‍ കേസ് നടക്കുകയാണ്. ഇതിനിടയില്‍ പലപ്രാവശ്യം അഞ്ജലിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നതായും പറയപ്പെടുന്നു. ടി.ടി.സി കഴിഞ്ഞതിന് ശേഷമാണ് ബിനുവിന്റെ സ്കൂളില്‍ അധ്യാപികയായി അഞ്ജലി ജോലിക്ക് പ്രവേശിച്ചത്. യുവതിയുടെ വിവാഹം അടുത്ത ഞായറാഴ്ച കോടുകുളഞ്ഞി സ്വദേശിയുമായി നടക്കാനിരിക്കെയാണ് അത്യാഹിതം സംഭവിച്ചത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ സഹോദരിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറായ അഭിലാഷിന്റെ കൈ ആര്‍.എസ്.എസുകാര്‍ വെട്ടിയിരുന്നു. ഇതിന് ചൂടാറുംമുമ്പേയാണ് അതേ സംഘടനയുടെ പ്രാദേശിക നേതാവ് വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് പൊള്ളിച്ചത്. ഇതോടെ പത്തനംതിട്ട-ആലപ്പുഴ ജില്ലയുടെ അതിര്‍ഥി ഗ്രാമമായ കോട്ട പ്രദേശത്തെ ജനങ്ങള്‍ ഭീതിയുടെ വക്കിലാണ്. സംഘപരിവാര്‍ പ്രവര്‍ത്തനം ശക്തമായി തുടരുന്ന പ്രദേശത്ത് നിയമപാലകര്‍ പ്രവേശിക്കുന്നതിന് വിസമ്മതിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ കുറെ നാളുകളായി ജില്ലക്ക് പുറത്തുനിന്നുള്ള അപരിചിതര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നതായും പരിസരവാസികള്‍ പറയുന്നു. കോഴഞ്ചേരി സി.ഐ ശിവസുതന്‍പിള്ളയുടെ നേതൃത്വത്തിലാണ് രണ്ടു കേസുകളിലും അന്വേഷണം നടന്നിരുന്നത്.

തേജസ്‌ ദിനപത്രം, ജനുവരി 12  2011

തുടര്‍ വായനക്ക് 
ഹിന്ദുത്വരിലെ കാമദാഹികള്‍ 

ശബരിമലയിലെ ഭീകരാക്രമണം, അനുശോചിക്കടെയ് ഉവ്വേ

ഈ കേരളവും , ഇന്ത്യാ നാടും  അടുത്ത അമ്പതു വര്‍ഷത്തേക്കെങ്കിലും നന്നാവില്ലെന്നു എനിക്കറിയാം. അതിനാല്‍ ഞാന്‍ കുറച്ചു കാലം  ബ്ലോഗിങ്  ഒഴിവാക്കി ഭോഗിച്ചു കൊണ്ടിരിക്കാമെന്ന് കരുതിയതായിരുന്നു.  അപ്പോഴാണ്‌  ശബരിമല  ഭീകരാക്രമണ കഥ  പുറത്തു വന്നത്.  
"കേരളത്തിലെ ശബരിമലയിലെ പുല്‍മേട്ടിലുണ്ടായ ദുരന്തത്തില്‍ മരിച്ചത് മകരജ്യോതി കഴിഞ്ഞ് മലയിറങ്ങിയ 102 അയ്യപ്പഭക്തര്‍. പരിക്കേറ്റത് 64 പേര്‍ക്ക്. ഇതില്‍ 12 പേരുടെ നില ഗുരുതരം." 
ഈ പോസ്റ്റില്‍ അവസാനം  കാണുന്ന "ഉന്തും തള്ളും' മരണ കണക്കുകള്‍  ഞാന്‍ മുമ്പേ ശേഖരിച്ചു വെച്ചതാണ്.  ഇന്ത്യയില്‍ ശബരിമലയില്‍ നടന്നത് പോലുള്ള  സംഭവങ്ങളില്‍ (stampede) മരിച്ചവരുടെ സംഖ്യ, ഇന്നാട്ടില്‍  സംഘ പരിവാരവും,  ഇസ്രായേലി മൊസാദും, പാകിസ്താന്‍ ഐ എസ ഐ യും  ഒക്കെ ചേര്‍ന്ന് നടത്തിയതും നടത്താന്‍ പോകുന്നതുമായ മൊത്തം ഭീകരാക്രമണങ്ങളെക്കാള്‍ പത്തിരട്ടിയാണ്.  ഈ നാട്ടില്‍ ഓരോ മരണവും ഒരു കച്ചവടമാണ്. ലാഭം കൊയ്യാവുന്ന കച്ചവടം.

"ഇത്തവണ 40 ലക്ഷം തീര്‍ത്ഥാടകര്‍ എത്തിയെന്നും അത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം കൂടുതലാണെന്നും കേള്‍കുന്നു. ഇത്തരം അപകടങ്ങള്‍  ആവര്‍ത്തിക്കാതിരിക്കാന്‍ ശബരിമല അടക്കമുള്ള സ്ഥലങ്ങളുടെ ത്രിമാന ചിത്രങ്ങള്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നല്‍കാമെന്ന്  ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ .കെ .രാധാകൃഷ്ണന്‍  മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു."

അല്ല
രാധാകൃഷ്ണന്‍ മേനനെ, ഇങ്ങിനെ കുറെ 'ഉന്തും തള്ളും' മൂലമുള്ള  അമ്പല മരണങ്ങള്‍ ഈ നാട് എത്ര കാലമായി കാണുന്നു? ഭക്തി മൂത്ത ഇത്രയും ഭീമമായ  ഒരു  ജനകൂട്ടത്തെ   ഐ എസ ആര്‍ ഓ  ചിത്രങ്ങളുമായി  നിയന്ത്രിക്കാമെന്നതു പോലെയുള്ള  വലിയ കാര്യങ്ങള്‍ മേനോന്‍ പറയുമ്പോള്‍ സാദാ 'ഐ.ക്യു (IQ)  മാത്രമുള്ള എന്നെ പോലെയുള്ള മനുഷ്യര്‍ ചിരിച്ചു പോകും.  മേനോന്റെ ജാതിക്കാരായ പത്രക്കാര്‍ക്ക്  ( ജാതി = നായര്‍) മാധ്യമ രംഗത്ത് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍  ഇത്തരം ബഹിരാകാശ വിഡ്ഢിത്തങ്ങള്‍ വലിയ ലീഡ് വാര്‍ത്തയാകും.  'ദേശീയ സുരക്ഷ'  പറഞ്ഞു  ഗൂഗിള്‍ മാപ്പിനെതിരെ പട പ്രഖ്യാപിച്ച ഹിന്ദുത്വ സൈനികരുടെ നാട്ടിലാണ് മേനോന്‍ ഇത്തരം 'മാപ്പ്‌'ബുദ്ധി പറയുന്നത്!  ഈ മാപ്പെങ്ങാനും ഒരു വിദേശിയുടെ കൈയില്‍ എത്തിയാലത്തെ പുകില്‍, മേനോന്‍ ഓര്‍ത്തു കാണില്ല.

എന്നാല്‍ 'മകര ജ്യോതി' എന്ന ശബരിമല ദേവസ്വം  വക റോക്കെറ്റ്‌  കത്തിക്കല്‍ പരിപാടിക്ക്  ഒരു ശാസ്ത്രീയ സഹായം  'കൂടല്‍ മാണിക്യം മേനോന്' നല്‍കാം. ഉദാഹരണത്തിന്, ശബരിമല ഭക്തരുടെ എണ്ണം കൂടി വരുന്നതിനനുസരിച്ച് ഐ എസ ആര്‍ ഓ  സഹായത്തോടെ പൊന്നമ്പലമേട്ടില്‍ 'മകര ജ്യോതി റോക്കെറ്റ്‌' കത്തിക്കുന്ന സമയം കൂട്ടി കൊണ്ടിരിക്കാം.  ബഹിരാകാശത്ത് വെച്ച്  മകര ജ്യോതി കത്തിച്ചാല്‍ ഇന്നത്തെ പോലെ യുക്തിവാദികള്‍ക്ക്  ഇത് തട്ടിപ്പാണെന്ന്  തെളിയിക്കാന്‍ പറ്റില്ല.  റോക്കെറ്റ്‌ വിക്ഷേപിക്കുന്ന പോലെ ഘട്ടം ഘട്ടമായി കത്തിച്ചാല്‍   എല്ലാ ഭകതര്‍ക്കും  ക്രമപ്രകാരം സമാധാനത്തില്‍ മകരജ്യോതി കണ്ടു സായൂജ്യം അടയാം. ഉന്തും തള്ളും ഒഴിവാക്കാം. അതോടെ ഈ തട്ടിപ്പിന്  ഒരു 'ക്രയോജെനിക് 'ശാസ്ത്രീയ മാനം കൂടെ നല്‍കാന്‍  സംഘ പരിവാരത്തിന് ആകും. 

തിരക്ക് കൂടുതലുണ്ടാക്കിയത് തമിഴരാണെന്നു വാര്‍ത്ത.  വേണമെങ്കില്‍ തമിഴന്മാര്‍ക്ക് വേണ്ടി തമിഴ് ഭാഷയില്‍ ഒരു പ്രഖ്യാപനം  നടത്തിയതിനു ശേഷം ഒരു  പ്രത്യേക കത്തിക്കല്‍ സെഷനും ആകാം. തമിഴരല്ലേ  കൂടുതല്‍ കാണിക്ക തരുന്നതും. നമുക്കവരോട് 'നന്ദ്രി' പറയണ്ടേ? തോമസ്‌ ഐസകും ഈ 'ഒറ്റ തവണ മകര ജ്യോതി കാണിക്കാത്ത പരിപാടി' ഇഷ്ടപ്പെടും. 'ജോര്‍ജു കുട്ടിയല്ലേ' സര്‍ക്കാര്‍ ഘജനാവില്‍ വരുന്നത്. അതല്ലേ അതിന്റെ ഒരു ശാസ്ത്രീയമായ ശരി 'മേന്‍നെ'? 


കക്ഷി രാഷ്ട്രീയക്കാര്‍ അവരുടെ സ്ഥിരം എതിരാളികളെ  പൊന്നമ്പലമേട്ടിലെ ഈ കൂട്ട മനുഷ്യ കുരുതിക്ക്  കാരണക്കാരായി കണ്ടു കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നു.  പ്രതിപക്ഷം ഭരണ പക്ഷത്തെ  പഴിക്കുന്നു.  അവര്‍ തിരിച്ചു കേന്ദ്രത്തെ പഴിക്കുന്നു. സാമാന്യ ബുദ്ധിക്ക്  താഴെ ചിന്തിക്കുകയും,  ആയുധ കച്ചവടക്ക്കാര്‍ക്ക് വേണ്ടി   ഭീകര കഥകള്‍ നിര്‍മിക്കുകയും ചെയ്യുന്ന  "ഇന്റെല്ലിജെന്‍സ്  വിഭാഗം  സാദാ   'പോലിസിനെ' തിരെ വിരല്‍ ചൂണ്ടുന്നു.

ഹിന്ദു വോട്ടുകളുടെ മൊത്ത കച്ചവടം ഏറ്റെടുത്ത  സംഘ പരിവാരം  ഇടതന്മാരെയും  സോണിയയെയും  കുറ്റപ്പെടുത്തുന്നു.  പക്ഷെ അപ്പോഴും പതിവ് പോലെ ആര്‍ എസ എസുകാര്‍ 2004 ലെ  മറ്റൊരു 'ഉന്തും തള്ളും' മനുഷ്യ കുരുതി മറക്കുന്നു! ഉത്തര പ്രദേശത്തെ തല മൂത്ത ബി ജെ പി  നേതാവും  വാജ്പായീയുടെശിങ്കിടിയുമായ ലാല്‍ ജി ടാണ്ടന്‍  (Lal Ji Tandon) വര്ഷം തോറും  ജന്മദിന റാലി നടത്താറുണ്ട്‌ .  ഇതൊരു പാര്‍ടി പരിപാടിയാണ്. 2 ഏപ്രില്‍  2004 നു നടന്ന റാലിയില്‍  15 ,000  പേര്‍ പങ്കെടുത്തു.  ദരിദ്രരെ ആകര്‍ഷിക്കാനായി  ബി ജെ പി നേതാവ് സൌജന്യമായി സാരീ വിതരണം ചെയ്തിരുന്നു.  വാങ്ങാന്‍ വന്നവരുടെ തിക്കും തിരക്കും കാരണം  21 സ്ത്രീകള്‍  കൊല്ലപെട്ടു. പിന്നെ ഒരു കൈ കുഞ്ഞും. ഗുരുതരമായ പരുക്ക് ഏറ്റവര്‍  28.
മരണപെട്ടവര്‍ ഹിന്ദുക്കളായിരുന്നുവെങ്കിലും, സംഘ പരിവാര ബന്ധമുള്ളവരായിരുന്നു എങ്കിലും  ബി ജെ പി ഈ മരണങ്ങള്‍ എണ്ണിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ല. ഭീകരന്‍ ലാല്‍ജിയെ ജയിലില്‍ ഇട്ടുമില്ല, അറസ്റ്റ് ചെയ്യുക പോലുമുണ്ടായില്ല.  പേരിനൊരു കേസെടുത്തു.  ദോഷം പറയരുതല്ലോ. മരണപെട്ടവരുടെ ആശ്രിതര്‍ക്ക് കുങ്കുമ വര്‍ണത്തിലുള്ള പുതിയ സാരികള്‍ നല്‍കി ബി ജെ പി ക്കാര്‍ അവരെ ആശ്വസിപിച്ചു! അതാണ്‌ "തിളങ്ങുന്ന ഇന്ത്യ" യിലെ ശ്രീ ശ്രീ യുടെ "ആര്‍ട്ട് ഓഫ് ലിവിംഗ്". 2007ല്‍ ലാല്‍ജി യെ കോടതി കുറ്റവിമുക്തനാക്കി! 2009ല്‍  ലാല്‍ ജി ടാണ്ടന്‍ , വാജ്പായീ യുടെ സ്ഥിരം ലോകസഭ മണ്ഡലമായ  ലക്നോവില്‍ നിന്നും  തെരഞ്ഞെടുക്കപ്പെട്ടു.  ബി ജെ പിക്കാരെ പോലെ "crowd controle management" അറിയാവുന്നവരല്ല ഇടതു സര്‍ക്കാര്‍ എന്ന് ശബരിമല ഭീകരാക്രമണം കൈകാര്യം ചെയ്ത രീതി തെളിയിക്കുന്നുണ്ട്.  ബി ജെ പി ആണ് കേരളം ഭരിച്ചിരുന്നതെങ്കില്‍ മരിച്ച തമിഴ്  ഭക്തരുടെ ആശ്രിതര്‍ക്ക് ഒരു ടെലിവിഷന്‍ സെറ്റ് കൊടുത്തു സുഖിപ്പിക്കുമായിരിന്നു!

ഇവിടെ ഒരൊറ്റ ബുദ്ധി ജീവിയും ഇത്തരം "ഉന്തും തള്ളും" മരണങ്ങളുടെ  അടിസ്ഥാനപരമായ, സാമൂഹ്യപരമായ  കാരണം  ചര്‍ച്ച ചെയ്യാറില്ല.  അതില്‍ പ്രധാനമാണ്  ഭക്തരുടെ  "സ്വയം നിയന്ത്രണം".  ഇന്ത്യയിലെ ഒരു മനുഷ്യ ജീവിയും പൊതു സ്ഥലത്ത്  വരിയായി നില്‍ക്കാന്‍ ഇഷ്ടപ്പെടില്ല.  പ്രത്യേകിച്ച്  മലയാളികള്‍.  കാരണം വരിയില്‍ നില്‍കുന്നവരെ 'വടിയാക്കി' ഉള്ളിലൂടെ കാര്യം ശരിയാക്കുന്ന കല ഇന്നാട്ടില്‍ ബ്രാഹ്മണന്‍ പണ്ടേ വികസിപ്പിച്ചിട്ടുണ്ട്.  വരിയില്‍ നില്കേണ്ടാത്ത  മുന്ന്നാക്കക്കാരന്റെ 'മെറിറ്റ്‌''  എന്ന അനീതി അടിസ്ഥാനമാക്കി 'ചാതുര്‍വര്‍ണ്യം ' കൊണ്ട് ഹിന്ദു മതം സ്ഥാപിതവല്‍കരിക്കപ്പെട്ടു കഴിഞ്ഞു. ജനാധിപത്യം എന്ന പാശ്ചാത്യ വങ്കത്തം വന്നപ്പോള്‍ അതിനു ഒവ്ദ്യോഗിക അന്ഗീകാരവുമായി. ദൈവങ്ങളുടെ കേന്ദ്രങ്ങള്‍ മുതല്‍ സര്‍ക്കാര്‍ ആപ്പീസുകള്‍ വരെ ഇതാണ് ഈ നാട്ടിലെ പൊതു രീതി. കാശും, ജാതിയും പെരുമയും നോക്കി ദൈവങ്ങള്‍ ഇറങ്ങി വന്നു ദര്‍ശനം നല്‍കും.
ദേവസ്വം അധികാരി വന്നു വിശിഷ്ട അതിഥിയെ കൂട്ടി കൊണ്ട് പോയി വിഗ്രഹത്തെ തൊഴാന്‍ സഹായിച്ച വാര്‍ത്ത മാതൃഭൂമിയും ജന്മഭൂമിയും ഒരുമിച്ചു ദിനേനെ റിപ്പോര്‍ട്ട്‌ ചെയ്തു കൊണ്ടിരിക്കുന്നു.  മോഹന്‍ ലാല്‍ നായര്‍ക്കു അമ്പലങ്ങളില്‍ കിട്ടുന്ന പ്രത്യേക പരിഗണന വായിച്ചു അധകൃതരായ ഭക്തര്‍ സായൂജ്യം അടയും.

ഞാന്‍ കൂടുതലൊന്നും പറയുന്നില്ല . ആദ്യം വന്നവര്‍ക്ക് കാര്യം നടത്തി കൊടുക്കുന്ന ഒരു പൊതു രീതി സമൂഹത്തിലുണ്ടാക്കാന്‍  ദൈവങ്ങളും വേശ്യകളും സര്കാരും രാഷ്ട്രീയക്കാരും പത്രക്കാരും ശ്രമിക്കട്ടെ.  അങ്ങിനെ വന്നാല്‍ വിദേശമദ്യ കടയില്‍  മാത്രം അല്ല,
എവിടെയും ജനങ്ങള്‍  വരിയായി നില്കും.  ചെറിയ ബുദ്ധി പ്രയോഗിച്ചു സമൂഹത്തില്‍ അടിസ്ഥാന മാറ്റം ഉണ്ടാക്കാന്‍ ശ്രമിക്കാതെ ഈ തെണ്ടികളൊക്കെ എന്തിനു ചാനലുകാരുടെ കൊപ്രായത്തിനു സ്തുതി പാടുന്നു?

അമ്പലങ്ങളിലെ ജനത്തിരക്കില്‍ മരിച്ചവര്‍

 
17 ഒക്ടോബര്‍   2010
സ്ഥലം : തില്‍ദിഹ  ക്ഷേത്രം, ബാങ്ക ജില്ല, പട്നയില്‍ നിന്നു 200 കി മീ. അകലെ, ബീഹാര്‍
ജനതിരക്കിന് കാരണം : നവരാത്രി ഉത്സവത്തിനോടനുബന്ധിച്ചു  ദുര്ഗ ദേവിയുടെ  പ്രീതി നേടാനായി ഇവിടെ 40,000 ആടുകളെ അറുത്തു. ഇറച്ചി വെട്ടുകാരന്റെ മുന്നിലേക്ക്‌ ഭക്തര്‍ ഇരച്ചു കയറിയതിനിടെ മരണങ്ങള്‍
മരണംസംഖ്യ  : 10 , സ്ത്രീകള്‍ (4 ) കുട്ടികള്‍ ( ) മുതിര്‍ന്നവര്‍ (6 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 11
ജനകൂട്ടം : 400, 000

16 മെയ്‌   2010

സ്ഥലം : ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍,
ജനതിരക്കിന് കാരണം : റെയില്‍വേ അധികാരികള്‍ തീവണ്ടി വരുന്നതിനു തൊട്ടു മുമ്പ് പ്ലാട്ഫോരം  മാറ്റം പ്രഖ്യാപിക്കുന്നു. പിന്നീടു ഉന്തും തള്ളും.
മരണംസംഖ്യ  : 2 , സ്ത്രീകള്‍ (1 ) കുട്ടികള്‍ (1 )

ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 8
ജനകൂട്ടം: വിവരം ലഭ്യമല്ല.

 

4 മാര്‍ച്ച്‌  2010
സ്ഥലം : രാം ജാനകി ക്ഷേത്രം, കുണ്ട, പ്രതാപ്ഗര്‍ ജില്ല , ഉത്തര്‍ പ്രദേശ്‌
ജനതിരക്കിന് കാരണം : കൃപാല് മഹാ രാജ്  എന്ന ഹിന്ദു ആള്‍ ദൈവത്തിന്റെ ആശ്രമത്തില്‍ ഭാര്യയുടെ മോക്ഷത്തിനായി ഭക്ഷണ വസ്ത്ര  വിതരണം, പട്ടിണി പാവങ്ങള്‍ ആശ്രമത്തിന്റെ ഇരുമ്പ് വാതില്‍ പൊട്ടിച്ചു അകത്തു കടന്നു.
മരണംസംഖ്യ  : 63 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 15
ജനകൂട്ടം : 10, 000
 
22 ജൂലൈ   2009 (TNN )
സ്ഥലം : ഗംഗ നദിക്കര, വാരണാസി
ജനതിരക്കിന് കാരണം : പുലര്‍ കാലത്തെ സൂര്യ ഗ്രഹണ  സമയത്തുള്ള ഭക്ത ജന തിരക്ക്.
മരണംസംഖ്യ  : 2 , സ്ത്രീകള്‍ ( 0) കുട്ടികള്‍ (0 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 0
ജനകൂട്ടം : 700, 000

20 ഡിസംബര്‍  2009 (
TNN )
സ്ഥലം : ദോരാജി  ക്ഷേത്രം, രാജ്കോട്ട്,
ജനതിരക്കിന് കാരണം : ജാനകി ദര്‍ശനത്തിനായുള്ള വൈഷ്ണവ ക്ഷേത്രത്തിലെ ഭക്ത ജന തിരക്ക്.
മരണംസംഖ്യ  : 8 , സ്ത്രീകള്‍ ( 7) കുട്ടികള്‍ (1 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 37
ജനകൂട്ടം : 100, 000

30 സെപ്റ്റംബര്‍  2008  (BBC )

സ്ഥലം : ചാമുണ്ട ദേവി ക്ഷേത്രം, ജോധ്പൂര്‍, രാജസ്ഥാന്‍ 
ജനതിരക്കിന് കാരണം : നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ പുരാതന കോട്ടയുടെ ചുമര്‍ ഇടിഞ്ഞു വീണു. പിന്നീട് ദേവി ദര്‍ശനത്തിനെത്തിയ ഭക്തര്കിടയില്‍ 'ബോംബ്‌' ഊഹാപോഹവും.
മരണംസംഖ്യ  : 150 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 60

ജനകൂട്ടം : 10, 000

03 ഓഗസ്റ്റ്‌  2008 (BBC )

സ്ഥലം : നൈന ദേവി ക്ഷേത്രം, ഹിമാചല്‍ പ്രദേശ്‌  
ജനതിരക്കിന്  കാരണം :കനത്ത മഴയെ തുടര്‍ന്ന് പത്തോളം പാറകള്‍ ഇടിഞ്ഞു വീണത്‌  ഭക്തരില്‍ പരിഭ്രാന്തി പടര്‍ത്തി

മരണംസംഖ്യ  : 150 , സ്ത്രീകള്‍ (45 ) കുട്ടികള്‍ (40 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 230


ജനകൂട്ടം : 10, 000

ജൂലൈ   2008  (TNN )

സ്ഥലം :  ജഗന്നാഥ യാത്ര, പുരി, ഒറീസ്സ   
ജനതിരക്കിന് കാരണം :  

മരണംസംഖ്യ  : 12 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :

ജനകൂട്ടം :

27   മാര്‍ച്ച്‌   2008 (BBC )

സ്ഥലം : കാറില ഗ്രാമ ക്ഷേത്രം, ഭോപാല്‍,  മധ്യ  പ്രദേശ്‌  
ജനതിരക്കിന് കാരണം :ക്ഷേത്രത്തിലേക്ക് ഭക്തര്‍ മുകളിലൂടെ കയറാന്‍ ശ്രമം

മരണംസംഖ്യ  : 10 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :8

ജനകൂട്ടം : വിവരം ലഭ്യമല്ല.

00   ജനുവരി    2008  (TNN)

സ്ഥലം :  ദുര്ഗ മല്ലേശ്വര ക്ഷേത്രം,  വിജയ വാഡ, ആന്ധ്ര പ്രദേശ്‌,    
ജനതിരക്കിന് കാരണം :  

മരണംസംഖ്യ  : 12 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :

ജനകൂട്ടം :  വിവരം ലഭ്യമല്ല.
 
00   ഒക്ടോബര്‍     2007  (BBC)
സ്ഥലം :  പാവാഗഹ്  ക്ഷേത്രം,  ഗുജറാത്ത്‌  
ജനതിരക്കിന് :  

മരണംസംഖ്യ  : 4 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( ) വൃദ്ധര്‍ (4 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :

ജനകൂട്ടം : വിവരം ലഭ്യമല്ല.

04   നവംബര്‍    2006  (BBC)

സ്ഥലം :  ജഗന്നാഥ യാത്ര, പുരി, ഒറീസ്സ   
ജനതിരക്കിന് കാരണം :  വിഗ്രഹ ദര്‍ശനത്തിനു ഭക്തര്‍ ഇടിച്ചു കയറി 

മരണംസംഖ്യ  : 4 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :18

ജനകൂട്ടം :4000

00   ജനുവരി    2005   (BBC)

സ്ഥലം :  മന്ധര്‍  ക്ഷേത്രം, മധ്യ  പ്രദേശ്‌  
ജനതിരക്കിന് കാരണം : ഇഷ്ട പൂജയായ തേങ്ങ പൊട്ടിക്കല്‍ മൂലം കോണി പടിയില്‍ വഴുക്ക്, തുടര്‍ന്ന് തേങ്ങ വില്കുന്ന കടകള്‍ ഭക്തര്‍ തീ വെക്കുന്നു. പിന്നീട് വൈദ്യുതിയും ഗ്യാസും സ്ഫോടനത്തിന്റെ ഗതി മാറ്റുന്നു.  

മരണംസംഖ്യ  : 258 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :200

ജനകൂട്ടം :400,000

12   ഏപ്രില്‍     2004  (BBC)

സ്ഥലം :  നാസിക്, കുംഭ മേള   
ജനതിരക്കിന് കാരണം :  ബി ജെ പി സംസ്ഥാന നേതാവ് ലാല്‍ജി ടാന്ടന്റെ വര്ഷം തോറും നടത്താറുള്ള ജന്മ ദിന റാലിയില്‍ സൌജന്യമായി സാരീ വിതരണം. വാങ്ങാന്‍ വന്നവരുടെ തിക്കും തിരക്കും

മരണംസംഖ്യ  : 21 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( ) വൃദ്ധര്‍ (0 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :28

ജനകൂട്ടം : 15 ,000

00   ഓഗസ്റ്റ്‌      2003 (BBC)

സ്ഥലം :  നാസിക്, കുംഭ മേള   
ജനതിരക്കിന് കാരണം  : ഗോദാവരി നദിയില്‍ പുണ്യ സ്നാനം ചെയ്യാനുള്ള ഭക്തരുടെ തിക്ക്  

മരണംസംഖ്യ  : 40 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( ) വൃദ്ധര്‍ (0 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :125

ജനകൂട്ടം : 500 , 000

15   ജനുവരി      1999 (BBC)

സ്ഥലം :  ശബരി മല അമ്പലം, കേരളം
ജനതിരക്കിന് കാരണം  : മകര വിലക്ക് കാണാനുള്ള  ഭക്തരുടെ തിക്ക്  കുന്നിടിച്ചലിനു കാരണം ആയി

മരണംസംഖ്യ  : 52 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( ) വൃദ്ധര്‍ (0 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :125

ജനകൂട്ടം : 200 , 000