2011, ജനുവരി 17, തിങ്കളാഴ്‌ച

ശബരിമലയിലെ ഭീകരാക്രമണം, അനുശോചിക്കടെയ് ഉവ്വേ

ഈ കേരളവും , ഇന്ത്യാ നാടും  അടുത്ത അമ്പതു വര്‍ഷത്തേക്കെങ്കിലും നന്നാവില്ലെന്നു എനിക്കറിയാം. അതിനാല്‍ ഞാന്‍ കുറച്ചു കാലം  ബ്ലോഗിങ്  ഒഴിവാക്കി ഭോഗിച്ചു കൊണ്ടിരിക്കാമെന്ന് കരുതിയതായിരുന്നു.  അപ്പോഴാണ്‌  ശബരിമല  ഭീകരാക്രമണ കഥ  പുറത്തു വന്നത്.  
"കേരളത്തിലെ ശബരിമലയിലെ പുല്‍മേട്ടിലുണ്ടായ ദുരന്തത്തില്‍ മരിച്ചത് മകരജ്യോതി കഴിഞ്ഞ് മലയിറങ്ങിയ 102 അയ്യപ്പഭക്തര്‍. പരിക്കേറ്റത് 64 പേര്‍ക്ക്. ഇതില്‍ 12 പേരുടെ നില ഗുരുതരം." 
ഈ പോസ്റ്റില്‍ അവസാനം  കാണുന്ന "ഉന്തും തള്ളും' മരണ കണക്കുകള്‍  ഞാന്‍ മുമ്പേ ശേഖരിച്ചു വെച്ചതാണ്.  ഇന്ത്യയില്‍ ശബരിമലയില്‍ നടന്നത് പോലുള്ള  സംഭവങ്ങളില്‍ (stampede) മരിച്ചവരുടെ സംഖ്യ, ഇന്നാട്ടില്‍  സംഘ പരിവാരവും,  ഇസ്രായേലി മൊസാദും, പാകിസ്താന്‍ ഐ എസ ഐ യും  ഒക്കെ ചേര്‍ന്ന് നടത്തിയതും നടത്താന്‍ പോകുന്നതുമായ മൊത്തം ഭീകരാക്രമണങ്ങളെക്കാള്‍ പത്തിരട്ടിയാണ്.  ഈ നാട്ടില്‍ ഓരോ മരണവും ഒരു കച്ചവടമാണ്. ലാഭം കൊയ്യാവുന്ന കച്ചവടം.

"ഇത്തവണ 40 ലക്ഷം തീര്‍ത്ഥാടകര്‍ എത്തിയെന്നും അത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം കൂടുതലാണെന്നും കേള്‍കുന്നു. ഇത്തരം അപകടങ്ങള്‍  ആവര്‍ത്തിക്കാതിരിക്കാന്‍ ശബരിമല അടക്കമുള്ള സ്ഥലങ്ങളുടെ ത്രിമാന ചിത്രങ്ങള്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നല്‍കാമെന്ന്  ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ .കെ .രാധാകൃഷ്ണന്‍  മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു."

അല്ല
രാധാകൃഷ്ണന്‍ മേനനെ, ഇങ്ങിനെ കുറെ 'ഉന്തും തള്ളും' മൂലമുള്ള  അമ്പല മരണങ്ങള്‍ ഈ നാട് എത്ര കാലമായി കാണുന്നു? ഭക്തി മൂത്ത ഇത്രയും ഭീമമായ  ഒരു  ജനകൂട്ടത്തെ   ഐ എസ ആര്‍ ഓ  ചിത്രങ്ങളുമായി  നിയന്ത്രിക്കാമെന്നതു പോലെയുള്ള  വലിയ കാര്യങ്ങള്‍ മേനോന്‍ പറയുമ്പോള്‍ സാദാ 'ഐ.ക്യു (IQ)  മാത്രമുള്ള എന്നെ പോലെയുള്ള മനുഷ്യര്‍ ചിരിച്ചു പോകും.  മേനോന്റെ ജാതിക്കാരായ പത്രക്കാര്‍ക്ക്  ( ജാതി = നായര്‍) മാധ്യമ രംഗത്ത് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍  ഇത്തരം ബഹിരാകാശ വിഡ്ഢിത്തങ്ങള്‍ വലിയ ലീഡ് വാര്‍ത്തയാകും.  'ദേശീയ സുരക്ഷ'  പറഞ്ഞു  ഗൂഗിള്‍ മാപ്പിനെതിരെ പട പ്രഖ്യാപിച്ച ഹിന്ദുത്വ സൈനികരുടെ നാട്ടിലാണ് മേനോന്‍ ഇത്തരം 'മാപ്പ്‌'ബുദ്ധി പറയുന്നത്!  ഈ മാപ്പെങ്ങാനും ഒരു വിദേശിയുടെ കൈയില്‍ എത്തിയാലത്തെ പുകില്‍, മേനോന്‍ ഓര്‍ത്തു കാണില്ല.

എന്നാല്‍ 'മകര ജ്യോതി' എന്ന ശബരിമല ദേവസ്വം  വക റോക്കെറ്റ്‌  കത്തിക്കല്‍ പരിപാടിക്ക്  ഒരു ശാസ്ത്രീയ സഹായം  'കൂടല്‍ മാണിക്യം മേനോന്' നല്‍കാം. ഉദാഹരണത്തിന്, ശബരിമല ഭക്തരുടെ എണ്ണം കൂടി വരുന്നതിനനുസരിച്ച് ഐ എസ ആര്‍ ഓ  സഹായത്തോടെ പൊന്നമ്പലമേട്ടില്‍ 'മകര ജ്യോതി റോക്കെറ്റ്‌' കത്തിക്കുന്ന സമയം കൂട്ടി കൊണ്ടിരിക്കാം.  ബഹിരാകാശത്ത് വെച്ച്  മകര ജ്യോതി കത്തിച്ചാല്‍ ഇന്നത്തെ പോലെ യുക്തിവാദികള്‍ക്ക്  ഇത് തട്ടിപ്പാണെന്ന്  തെളിയിക്കാന്‍ പറ്റില്ല.  റോക്കെറ്റ്‌ വിക്ഷേപിക്കുന്ന പോലെ ഘട്ടം ഘട്ടമായി കത്തിച്ചാല്‍   എല്ലാ ഭകതര്‍ക്കും  ക്രമപ്രകാരം സമാധാനത്തില്‍ മകരജ്യോതി കണ്ടു സായൂജ്യം അടയാം. ഉന്തും തള്ളും ഒഴിവാക്കാം. അതോടെ ഈ തട്ടിപ്പിന്  ഒരു 'ക്രയോജെനിക് 'ശാസ്ത്രീയ മാനം കൂടെ നല്‍കാന്‍  സംഘ പരിവാരത്തിന് ആകും. 

തിരക്ക് കൂടുതലുണ്ടാക്കിയത് തമിഴരാണെന്നു വാര്‍ത്ത.  വേണമെങ്കില്‍ തമിഴന്മാര്‍ക്ക് വേണ്ടി തമിഴ് ഭാഷയില്‍ ഒരു പ്രഖ്യാപനം  നടത്തിയതിനു ശേഷം ഒരു  പ്രത്യേക കത്തിക്കല്‍ സെഷനും ആകാം. തമിഴരല്ലേ  കൂടുതല്‍ കാണിക്ക തരുന്നതും. നമുക്കവരോട് 'നന്ദ്രി' പറയണ്ടേ? തോമസ്‌ ഐസകും ഈ 'ഒറ്റ തവണ മകര ജ്യോതി കാണിക്കാത്ത പരിപാടി' ഇഷ്ടപ്പെടും. 'ജോര്‍ജു കുട്ടിയല്ലേ' സര്‍ക്കാര്‍ ഘജനാവില്‍ വരുന്നത്. അതല്ലേ അതിന്റെ ഒരു ശാസ്ത്രീയമായ ശരി 'മേന്‍നെ'? 


കക്ഷി രാഷ്ട്രീയക്കാര്‍ അവരുടെ സ്ഥിരം എതിരാളികളെ  പൊന്നമ്പലമേട്ടിലെ ഈ കൂട്ട മനുഷ്യ കുരുതിക്ക്  കാരണക്കാരായി കണ്ടു കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നു.  പ്രതിപക്ഷം ഭരണ പക്ഷത്തെ  പഴിക്കുന്നു.  അവര്‍ തിരിച്ചു കേന്ദ്രത്തെ പഴിക്കുന്നു. സാമാന്യ ബുദ്ധിക്ക്  താഴെ ചിന്തിക്കുകയും,  ആയുധ കച്ചവടക്ക്കാര്‍ക്ക് വേണ്ടി   ഭീകര കഥകള്‍ നിര്‍മിക്കുകയും ചെയ്യുന്ന  "ഇന്റെല്ലിജെന്‍സ്  വിഭാഗം  സാദാ   'പോലിസിനെ' തിരെ വിരല്‍ ചൂണ്ടുന്നു.

ഹിന്ദു വോട്ടുകളുടെ മൊത്ത കച്ചവടം ഏറ്റെടുത്ത  സംഘ പരിവാരം  ഇടതന്മാരെയും  സോണിയയെയും  കുറ്റപ്പെടുത്തുന്നു.  പക്ഷെ അപ്പോഴും പതിവ് പോലെ ആര്‍ എസ എസുകാര്‍ 2004 ലെ  മറ്റൊരു 'ഉന്തും തള്ളും' മനുഷ്യ കുരുതി മറക്കുന്നു! ഉത്തര പ്രദേശത്തെ തല മൂത്ത ബി ജെ പി  നേതാവും  വാജ്പായീയുടെശിങ്കിടിയുമായ ലാല്‍ ജി ടാണ്ടന്‍  (Lal Ji Tandon) വര്ഷം തോറും  ജന്മദിന റാലി നടത്താറുണ്ട്‌ .  ഇതൊരു പാര്‍ടി പരിപാടിയാണ്. 2 ഏപ്രില്‍  2004 നു നടന്ന റാലിയില്‍  15 ,000  പേര്‍ പങ്കെടുത്തു.  ദരിദ്രരെ ആകര്‍ഷിക്കാനായി  ബി ജെ പി നേതാവ് സൌജന്യമായി സാരീ വിതരണം ചെയ്തിരുന്നു.  വാങ്ങാന്‍ വന്നവരുടെ തിക്കും തിരക്കും കാരണം  21 സ്ത്രീകള്‍  കൊല്ലപെട്ടു. പിന്നെ ഒരു കൈ കുഞ്ഞും. ഗുരുതരമായ പരുക്ക് ഏറ്റവര്‍  28.
മരണപെട്ടവര്‍ ഹിന്ദുക്കളായിരുന്നുവെങ്കിലും, സംഘ പരിവാര ബന്ധമുള്ളവരായിരുന്നു എങ്കിലും  ബി ജെ പി ഈ മരണങ്ങള്‍ എണ്ണിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ല. ഭീകരന്‍ ലാല്‍ജിയെ ജയിലില്‍ ഇട്ടുമില്ല, അറസ്റ്റ് ചെയ്യുക പോലുമുണ്ടായില്ല.  പേരിനൊരു കേസെടുത്തു.  ദോഷം പറയരുതല്ലോ. മരണപെട്ടവരുടെ ആശ്രിതര്‍ക്ക് കുങ്കുമ വര്‍ണത്തിലുള്ള പുതിയ സാരികള്‍ നല്‍കി ബി ജെ പി ക്കാര്‍ അവരെ ആശ്വസിപിച്ചു! അതാണ്‌ "തിളങ്ങുന്ന ഇന്ത്യ" യിലെ ശ്രീ ശ്രീ യുടെ "ആര്‍ട്ട് ഓഫ് ലിവിംഗ്". 2007ല്‍ ലാല്‍ജി യെ കോടതി കുറ്റവിമുക്തനാക്കി! 2009ല്‍  ലാല്‍ ജി ടാണ്ടന്‍ , വാജ്പായീ യുടെ സ്ഥിരം ലോകസഭ മണ്ഡലമായ  ലക്നോവില്‍ നിന്നും  തെരഞ്ഞെടുക്കപ്പെട്ടു.  ബി ജെ പിക്കാരെ പോലെ "crowd controle management" അറിയാവുന്നവരല്ല ഇടതു സര്‍ക്കാര്‍ എന്ന് ശബരിമല ഭീകരാക്രമണം കൈകാര്യം ചെയ്ത രീതി തെളിയിക്കുന്നുണ്ട്.  ബി ജെ പി ആണ് കേരളം ഭരിച്ചിരുന്നതെങ്കില്‍ മരിച്ച തമിഴ്  ഭക്തരുടെ ആശ്രിതര്‍ക്ക് ഒരു ടെലിവിഷന്‍ സെറ്റ് കൊടുത്തു സുഖിപ്പിക്കുമായിരിന്നു!

ഇവിടെ ഒരൊറ്റ ബുദ്ധി ജീവിയും ഇത്തരം "ഉന്തും തള്ളും" മരണങ്ങളുടെ  അടിസ്ഥാനപരമായ, സാമൂഹ്യപരമായ  കാരണം  ചര്‍ച്ച ചെയ്യാറില്ല.  അതില്‍ പ്രധാനമാണ്  ഭക്തരുടെ  "സ്വയം നിയന്ത്രണം".  ഇന്ത്യയിലെ ഒരു മനുഷ്യ ജീവിയും പൊതു സ്ഥലത്ത്  വരിയായി നില്‍ക്കാന്‍ ഇഷ്ടപ്പെടില്ല.  പ്രത്യേകിച്ച്  മലയാളികള്‍.  കാരണം വരിയില്‍ നില്‍കുന്നവരെ 'വടിയാക്കി' ഉള്ളിലൂടെ കാര്യം ശരിയാക്കുന്ന കല ഇന്നാട്ടില്‍ ബ്രാഹ്മണന്‍ പണ്ടേ വികസിപ്പിച്ചിട്ടുണ്ട്.  വരിയില്‍ നില്കേണ്ടാത്ത  മുന്ന്നാക്കക്കാരന്റെ 'മെറിറ്റ്‌''  എന്ന അനീതി അടിസ്ഥാനമാക്കി 'ചാതുര്‍വര്‍ണ്യം ' കൊണ്ട് ഹിന്ദു മതം സ്ഥാപിതവല്‍കരിക്കപ്പെട്ടു കഴിഞ്ഞു. ജനാധിപത്യം എന്ന പാശ്ചാത്യ വങ്കത്തം വന്നപ്പോള്‍ അതിനു ഒവ്ദ്യോഗിക അന്ഗീകാരവുമായി. ദൈവങ്ങളുടെ കേന്ദ്രങ്ങള്‍ മുതല്‍ സര്‍ക്കാര്‍ ആപ്പീസുകള്‍ വരെ ഇതാണ് ഈ നാട്ടിലെ പൊതു രീതി. കാശും, ജാതിയും പെരുമയും നോക്കി ദൈവങ്ങള്‍ ഇറങ്ങി വന്നു ദര്‍ശനം നല്‍കും.
ദേവസ്വം അധികാരി വന്നു വിശിഷ്ട അതിഥിയെ കൂട്ടി കൊണ്ട് പോയി വിഗ്രഹത്തെ തൊഴാന്‍ സഹായിച്ച വാര്‍ത്ത മാതൃഭൂമിയും ജന്മഭൂമിയും ഒരുമിച്ചു ദിനേനെ റിപ്പോര്‍ട്ട്‌ ചെയ്തു കൊണ്ടിരിക്കുന്നു.  മോഹന്‍ ലാല്‍ നായര്‍ക്കു അമ്പലങ്ങളില്‍ കിട്ടുന്ന പ്രത്യേക പരിഗണന വായിച്ചു അധകൃതരായ ഭക്തര്‍ സായൂജ്യം അടയും.

ഞാന്‍ കൂടുതലൊന്നും പറയുന്നില്ല . ആദ്യം വന്നവര്‍ക്ക് കാര്യം നടത്തി കൊടുക്കുന്ന ഒരു പൊതു രീതി സമൂഹത്തിലുണ്ടാക്കാന്‍  ദൈവങ്ങളും വേശ്യകളും സര്കാരും രാഷ്ട്രീയക്കാരും പത്രക്കാരും ശ്രമിക്കട്ടെ.  അങ്ങിനെ വന്നാല്‍ വിദേശമദ്യ കടയില്‍  മാത്രം അല്ല,
എവിടെയും ജനങ്ങള്‍  വരിയായി നില്കും.  ചെറിയ ബുദ്ധി പ്രയോഗിച്ചു സമൂഹത്തില്‍ അടിസ്ഥാന മാറ്റം ഉണ്ടാക്കാന്‍ ശ്രമിക്കാതെ ഈ തെണ്ടികളൊക്കെ എന്തിനു ചാനലുകാരുടെ കൊപ്രായത്തിനു സ്തുതി പാടുന്നു?

അമ്പലങ്ങളിലെ ജനത്തിരക്കില്‍ മരിച്ചവര്‍

 
17 ഒക്ടോബര്‍   2010
സ്ഥലം : തില്‍ദിഹ  ക്ഷേത്രം, ബാങ്ക ജില്ല, പട്നയില്‍ നിന്നു 200 കി മീ. അകലെ, ബീഹാര്‍
ജനതിരക്കിന് കാരണം : നവരാത്രി ഉത്സവത്തിനോടനുബന്ധിച്ചു  ദുര്ഗ ദേവിയുടെ  പ്രീതി നേടാനായി ഇവിടെ 40,000 ആടുകളെ അറുത്തു. ഇറച്ചി വെട്ടുകാരന്റെ മുന്നിലേക്ക്‌ ഭക്തര്‍ ഇരച്ചു കയറിയതിനിടെ മരണങ്ങള്‍
മരണംസംഖ്യ  : 10 , സ്ത്രീകള്‍ (4 ) കുട്ടികള്‍ ( ) മുതിര്‍ന്നവര്‍ (6 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 11
ജനകൂട്ടം : 400, 000

16 മെയ്‌   2010

സ്ഥലം : ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍,
ജനതിരക്കിന് കാരണം : റെയില്‍വേ അധികാരികള്‍ തീവണ്ടി വരുന്നതിനു തൊട്ടു മുമ്പ് പ്ലാട്ഫോരം  മാറ്റം പ്രഖ്യാപിക്കുന്നു. പിന്നീടു ഉന്തും തള്ളും.
മരണംസംഖ്യ  : 2 , സ്ത്രീകള്‍ (1 ) കുട്ടികള്‍ (1 )

ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 8
ജനകൂട്ടം: വിവരം ലഭ്യമല്ല.

 

4 മാര്‍ച്ച്‌  2010
സ്ഥലം : രാം ജാനകി ക്ഷേത്രം, കുണ്ട, പ്രതാപ്ഗര്‍ ജില്ല , ഉത്തര്‍ പ്രദേശ്‌
ജനതിരക്കിന് കാരണം : കൃപാല് മഹാ രാജ്  എന്ന ഹിന്ദു ആള്‍ ദൈവത്തിന്റെ ആശ്രമത്തില്‍ ഭാര്യയുടെ മോക്ഷത്തിനായി ഭക്ഷണ വസ്ത്ര  വിതരണം, പട്ടിണി പാവങ്ങള്‍ ആശ്രമത്തിന്റെ ഇരുമ്പ് വാതില്‍ പൊട്ടിച്ചു അകത്തു കടന്നു.
മരണംസംഖ്യ  : 63 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 15
ജനകൂട്ടം : 10, 000
 
22 ജൂലൈ   2009 (TNN )
സ്ഥലം : ഗംഗ നദിക്കര, വാരണാസി
ജനതിരക്കിന് കാരണം : പുലര്‍ കാലത്തെ സൂര്യ ഗ്രഹണ  സമയത്തുള്ള ഭക്ത ജന തിരക്ക്.
മരണംസംഖ്യ  : 2 , സ്ത്രീകള്‍ ( 0) കുട്ടികള്‍ (0 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 0
ജനകൂട്ടം : 700, 000

20 ഡിസംബര്‍  2009 (
TNN )
സ്ഥലം : ദോരാജി  ക്ഷേത്രം, രാജ്കോട്ട്,
ജനതിരക്കിന് കാരണം : ജാനകി ദര്‍ശനത്തിനായുള്ള വൈഷ്ണവ ക്ഷേത്രത്തിലെ ഭക്ത ജന തിരക്ക്.
മരണംസംഖ്യ  : 8 , സ്ത്രീകള്‍ ( 7) കുട്ടികള്‍ (1 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 37
ജനകൂട്ടം : 100, 000

30 സെപ്റ്റംബര്‍  2008  (BBC )

സ്ഥലം : ചാമുണ്ട ദേവി ക്ഷേത്രം, ജോധ്പൂര്‍, രാജസ്ഥാന്‍ 
ജനതിരക്കിന് കാരണം : നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ പുരാതന കോട്ടയുടെ ചുമര്‍ ഇടിഞ്ഞു വീണു. പിന്നീട് ദേവി ദര്‍ശനത്തിനെത്തിയ ഭക്തര്കിടയില്‍ 'ബോംബ്‌' ഊഹാപോഹവും.
മരണംസംഖ്യ  : 150 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 60

ജനകൂട്ടം : 10, 000

03 ഓഗസ്റ്റ്‌  2008 (BBC )

സ്ഥലം : നൈന ദേവി ക്ഷേത്രം, ഹിമാചല്‍ പ്രദേശ്‌  
ജനതിരക്കിന്  കാരണം :കനത്ത മഴയെ തുടര്‍ന്ന് പത്തോളം പാറകള്‍ ഇടിഞ്ഞു വീണത്‌  ഭക്തരില്‍ പരിഭ്രാന്തി പടര്‍ത്തി

മരണംസംഖ്യ  : 150 , സ്ത്രീകള്‍ (45 ) കുട്ടികള്‍ (40 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  : 230


ജനകൂട്ടം : 10, 000

ജൂലൈ   2008  (TNN )

സ്ഥലം :  ജഗന്നാഥ യാത്ര, പുരി, ഒറീസ്സ   
ജനതിരക്കിന് കാരണം :  

മരണംസംഖ്യ  : 12 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :

ജനകൂട്ടം :

27   മാര്‍ച്ച്‌   2008 (BBC )

സ്ഥലം : കാറില ഗ്രാമ ക്ഷേത്രം, ഭോപാല്‍,  മധ്യ  പ്രദേശ്‌  
ജനതിരക്കിന് കാരണം :ക്ഷേത്രത്തിലേക്ക് ഭക്തര്‍ മുകളിലൂടെ കയറാന്‍ ശ്രമം

മരണംസംഖ്യ  : 10 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :8

ജനകൂട്ടം : വിവരം ലഭ്യമല്ല.

00   ജനുവരി    2008  (TNN)

സ്ഥലം :  ദുര്ഗ മല്ലേശ്വര ക്ഷേത്രം,  വിജയ വാഡ, ആന്ധ്ര പ്രദേശ്‌,    
ജനതിരക്കിന് കാരണം :  

മരണംസംഖ്യ  : 12 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :

ജനകൂട്ടം :  വിവരം ലഭ്യമല്ല.
 
00   ഒക്ടോബര്‍     2007  (BBC)
സ്ഥലം :  പാവാഗഹ്  ക്ഷേത്രം,  ഗുജറാത്ത്‌  
ജനതിരക്കിന് :  

മരണംസംഖ്യ  : 4 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( ) വൃദ്ധര്‍ (4 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :

ജനകൂട്ടം : വിവരം ലഭ്യമല്ല.

04   നവംബര്‍    2006  (BBC)

സ്ഥലം :  ജഗന്നാഥ യാത്ര, പുരി, ഒറീസ്സ   
ജനതിരക്കിന് കാരണം :  വിഗ്രഹ ദര്‍ശനത്തിനു ഭക്തര്‍ ഇടിച്ചു കയറി 

മരണംസംഖ്യ  : 4 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :18

ജനകൂട്ടം :4000

00   ജനുവരി    2005   (BBC)

സ്ഥലം :  മന്ധര്‍  ക്ഷേത്രം, മധ്യ  പ്രദേശ്‌  
ജനതിരക്കിന് കാരണം : ഇഷ്ട പൂജയായ തേങ്ങ പൊട്ടിക്കല്‍ മൂലം കോണി പടിയില്‍ വഴുക്ക്, തുടര്‍ന്ന് തേങ്ങ വില്കുന്ന കടകള്‍ ഭക്തര്‍ തീ വെക്കുന്നു. പിന്നീട് വൈദ്യുതിയും ഗ്യാസും സ്ഫോടനത്തിന്റെ ഗതി മാറ്റുന്നു.  

മരണംസംഖ്യ  : 258 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :200

ജനകൂട്ടം :400,000

12   ഏപ്രില്‍     2004  (BBC)

സ്ഥലം :  നാസിക്, കുംഭ മേള   
ജനതിരക്കിന് കാരണം :  ബി ജെ പി സംസ്ഥാന നേതാവ് ലാല്‍ജി ടാന്ടന്റെ വര്ഷം തോറും നടത്താറുള്ള ജന്മ ദിന റാലിയില്‍ സൌജന്യമായി സാരീ വിതരണം. വാങ്ങാന്‍ വന്നവരുടെ തിക്കും തിരക്കും

മരണംസംഖ്യ  : 21 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( ) വൃദ്ധര്‍ (0 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :28

ജനകൂട്ടം : 15 ,000

00   ഓഗസ്റ്റ്‌      2003 (BBC)

സ്ഥലം :  നാസിക്, കുംഭ മേള   
ജനതിരക്കിന് കാരണം  : ഗോദാവരി നദിയില്‍ പുണ്യ സ്നാനം ചെയ്യാനുള്ള ഭക്തരുടെ തിക്ക്  

മരണംസംഖ്യ  : 40 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( ) വൃദ്ധര്‍ (0 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :125

ജനകൂട്ടം : 500 , 000

15   ജനുവരി      1999 (BBC)

സ്ഥലം :  ശബരി മല അമ്പലം, കേരളം
ജനതിരക്കിന് കാരണം  : മകര വിലക്ക് കാണാനുള്ള  ഭക്തരുടെ തിക്ക്  കുന്നിടിച്ചലിനു കാരണം ആയി

മരണംസംഖ്യ  : 52 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( ) വൃദ്ധര്‍ (0 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍  :125

ജനകൂട്ടം : 200 , 000

8 അഭിപ്രായങ്ങൾ:

 1. എവടെയായിരുന്നു നിങ്ങള്‍? ബ്ലോഗില്‍ സജീവമാകുക.
  ഈ പോസ്റ്റും വായിക്കുക.വര്‍ഗീയതയുടെ എന്‍ഡോസള്‍ഫാന്‍ തളി

  മറുപടിഇല്ലാതാക്കൂ
 2. ശബരിമല മനുഷ്യക്കുരുതിയുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇവിടെ ഉണ്ട്…
  വായിക്കുക

  സർക്കാർ മാധ്യമ വിലാസം അന്ധവിശ്വാസങ്ങൾ..

  മറുപടിഇല്ലാതാക്കൂ
 3. ശബരിമല തന്നെ ഒരു കച്ചവടമാണെന്ന് അറിയാം. കള്ളന്മാര്‍ കപ്പലില്‍ തന്നെ. 1998 ഇല്‍ ശബരിമല ജീവനക്കാര്‍ക്ക് അടി വസ്ത്രം നിരോധിച്ച ഒരു ഡ്രസ്സ്‌ കോഡ് എര്പെടുതിയത്തിനു കാരണം അവന്മാര്‍ കാണിക്ക പോകറ്റില്‍ മോഷ്ടിച്ച് കൊണ്ട് പോവുന്നത് തടയാനായിരിന്നു. 2008 ഇല്‍ Kerala Human Rights Commission ഒരു ഉത്തരവിലൂടെ അടി വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു എന്നതാണ് തമാശ.

  മറുപടിഇല്ലാതാക്കൂ
 4. 'മകരജ്യോതി: വിളക്ക് കത്തിക്കുന്നത് ആദിവാസികളല്ല'

  26 ജനുവരി 2011

  പൊന്നമ്പലമേട്ടില്‍ വിളക്കു— കത്തിക്കുന്നതു ഗോത്രവര്‍ഗക്കാരാണെന്നു ശബരിമല മേല്‍ശാന്തിയും പന്തളം രാജകുടുംബ വക്താക്കളും പറയുന്നതു വാസ്തവവിരുദ്ധമാണെന്ന് ഐക്യ മലഅരയ മഹാസഭാ നേതാക്കള്‍ കോട്ടയത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വന്ന—ശേഷം 89 വര്‍ഷമായി ഗോത്രവര്‍ഗക്കാരല്ല വിളക്കുതെളിയിക്കുന്നത്. അതേസമയം ശബരിമലയില്‍ കുടികൊള്ളന്ന അയ്യപ്പന്‍ മലയരയ സമുദായത്തില്‍ പിറന്നതാണ്. പൊന്നമ്പലമേട് അടക്കമുള്ള 18 മലകളില്‍ നിന്നും മലഅരയരെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആചാരാനുഷ്ഠാനങ്ങള്‍ക്ക് മുടക്കം വന്നു. ഇക്കാരണത്താല്‍ പൊന്നമ്പലമേട് അടക്കമുള്ള 18 മലകളും ശബരിമല ക്ഷേത്രത്തിലെ പങ്കാളിത്തവും അവകാശവും മലയരയ സമുദായത്തിനു നല്‍കണം.
  ചരിത്രപരമായി മലയരയന്‍മാര്‍ക്ക് ശബരിമലയുമായി ഇത്രയേറെ ബന്ധമുണ്ടായിട്ടും സമുദായത്തെ അവഗണിക്കുകയാണ്. ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്കായി പന്തളം രാജാവിനെയും തന്ത്രികുടുംബത്തെയും ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും ക്ഷണിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 5. ശബരിമലയും മകരവിളക്കും: ചരിത്രയാഥാര്‍ഥ്യങ്ങള്‍ 1(
  ഡോ. എം എസ് ജയപ്രകാശ്)
  ശബരിമലയിലെ മകരജ്യോതി മനുഷ്യനിര്‍മിതമാണോ എന്നു കോടതി ചോദിച്ചിരിക്കുന്നു. ശബരിമലയിലെ അയ്യപ്പവിഗ്രഹം പോലും മനുഷ്യനിര്‍മിതമായിരിക്കെ ജ്യോതി മനുഷ്യനിര്‍മിതമാണോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്െടന്നു തോന്നുന്നില്ല. ജ്യോതി സര്‍ക്കാര്‍നിര്‍മിതമാണെന്ന കാര്യം ഇതിനകം തന്നെ വെളിപ്പെട്ടതുമാണ്. ദേവസ്വം ബോര്‍ഡ്, വനംവകുപ്പ്, വൈദ്യുതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥരും അവര്‍ക്കു കാവലായി ഒരുപറ്റം പോലിസുകാരും ചേര്‍ന്നാണു ജ്യോതി കത്തിക്കുന്നതെന്ന കാര്യം ഏവര്‍ക്കും അറിയാവുന്നതുമാണ്. ഈ സത്യം മറച്ചുവയ്ക്കേണ്ടത് അയ്യപ്പന്റെ പേരില്‍ ഭക്തിക്കച്ചവടം നടത്തുന്നവര്‍ക്കും കൊള്ളലാഭക്കാര്‍ക്കും ആവശ്യമാണ്. വരുമാനം ഉറപ്പുവരുത്താന്‍ ദേവസ്വം ബോര്‍ഡും നുണപ്രചാരണത്തിനു കൂട്ടുനില്‍ക്കുന്നു. സ്വാര്‍ഥതാല്‍പ്പര്യത്തിനായി നിലകൊള്ളുന്ന ചില സമുദായസംഘടനകളുടെ നേതൃത്വത്തിന്റെ താല്‍പ്പര്യവും മറ്റൊന്നല്ല.
  മകരജ്യോതി കൃത്രിമമാണെന്ന കാര്യംപോലെത്തന്നെയാണ് ബുദ്ധനെ ഹരിഹരസുതനാക്കിയ തന്ത്രവും. ശാസ്താവ്, അയ്യപ്പന്‍ എന്നീ പദങ്ങള്‍ ബുദ്ധന്റെ പര്യായമാണ് (അമരകോശം നോക്കുക).
  ശ്രീകണ്ഠേശ്വരത്തിന്റെ മലയാളം നിഘണ്ടുവില്‍ ചവരിമാനുകള്‍ കാണപ്പെടുന്ന മലയാണു ചവരിമല. ചവരിയെ ശബരിയാക്കിയവരുടെ ബുദ്ധിയില്‍ വിളഞ്ഞ മറ്റൊരു ആശയമാണു മകരവിളക്ക്. കണ്‍മുമ്പില്‍ കാണുന്ന ഒരു കാര്യം പോലും വിദഗ്ധമായി തമസ്കരിക്കാനും അതിനെ കപടവിശ്വാസത്തിന്റെ ഭാഗമാക്കാനുമുള്ള ഉപരിവര്‍ഗകൌശലം ജുഗുപ്സാവഹമാണ്.
  ശബരിമല ഒരു ബുദ്ധമതകേന്ദ്രമാണെന്നും ശാസ്താവ് അഥവാ അയ്യപ്പന്‍ ബുദ്ധനാണെന്നും തെളിയിക്കുന്ന വസ്തുതകളാണു താഴെ പറയുന്നത്. കഴിഞ്ഞ മുപ്പതുവര്‍ഷത്തെ ഈ ലേഖകന്റെ ഗവേഷണഫലമാണിത്:
  1. അമരകോശത്തില്‍ ശാസ്താവിന്റെ അര്‍ഥം ഇപ്രകാരമാണ്: ഗൌതമന്‍, ശാക്യമുനി, ബുദ്ധന്‍. പുതിയ ധര്‍മം നല്‍കിയ ആളാണ് ധര്‍മശാസ്താവ്. ധര്‍മം ശാസിക്കുന്നവന്‍, ഉപദേശിക്കുന്നവന്‍ എന്നര്‍ഥം. ധര്‍മവിഷ്ണുവോ ധര്‍മശിവനോ ഉണ്ടായിട്ടില്ല.
  2. തമിഴ് നിഘണ്ടുവില്‍ ബുദ്ധനെ അയ്യന്‍ എന്നാണു വിളിക്കുന്നത്. അയ്യപ്പന്‍, കുട്ടപ്പന്‍, ചെല്ലപ്പന്‍, ദാനപ്പന്‍ എന്നിവയും ബുദ്ധന്റെ പര്യായപദങ്ങളാണ്. അമ്പലപ്പുഴയിലെ കരുമാടിക്കുട്ടന്‍ ബുദ്ധവിഗ്രഹമാണല്ലോ. 'അയ്യനയ്യനയ്യപ്പ സ്വാമിയേ' എന്ന ശരണംവിളിയിലും തെളിയുന്നതു ബുദ്ധനാണ്.
  3. പല മലയാളികളും 'അയ്യോ' എന്നു വിളിക്കുന്നത് ബുദ്ധനെയാണ്.
  4. ശബരിമലയ്ക്കു മാലയിടുന്ന ആളും ശബരിമലയില്‍ ഇരിക്കുന്ന ദേവനും അയ്യപ്പനാണ്. ബുദ്ധമതത്തിന്റെ പ്രത്യേകതയാണിത്. അയ്യപ്പന്മാരെ ആരുംതന്നെ ഹരിഹരസുതന്‍ എന്നു വിളിക്കാറില്ല. ബുദ്ധനെ വിഷ്ണുവിന്റെ അവതാരമാക്കിയതിനുശേഷമാണ് ഹരിഹരസുതന്‍ എന്ന പേരുവന്നത്. ജയദേവന്റെ ഗീതാഗോവിന്ദം ഇക്കാര്യം പറയുന്നുണ്ട്.
  5. പള്ളിക്കെട്ട് ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. 'പള്ളി' എന്നാല്‍ ബുദ്ധവിഹാരമാണ്. പള്ളിയില്‍ തുടങ്ങുന്നതോ പള്ളിയില്‍ അവസാനിക്കുന്നതോ ആയ നൂറുകണക്കിനു സ്ഥലനാമങ്ങള്‍ കേരളത്തിലുണ്ട്. ബുദ്ധമതകേന്ദ്രങ്ങളായിരുന്നു അവ. ക്രൈസ്തവരും മുസ്ലിംകളും അവരുടെ ദേവാലയത്തിനെ പള്ളി എന്നു വിളിക്കുന്നത് ഈ ബുദ്ധമത സ്വാധീനംകൊണ്ടാണ്.
  6. ബുദ്ധമതത്തിലെ ബുദ്ധം ശരണം, സംഘം ശരണം, ധര്‍മം ശരണം എന്നീ ശരണമന്ത്രങ്ങളാണ് അയ്യപ്പന്മാരുടെ ശരണംവിളിയിലൂടെ തെളിയുന്നത്.
  7. വലിയൊരു വിഭാഗം ജനത്തിന് ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്ന കാലത്തും എല്ലാ പേരും ശബരിമലയില്‍ പോവുമായിരുന്നു. ഇതൊരു ഹിന്ദുക്ഷേത്രമല്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 6. ശബരിമലയും മകരവിളക്കും: ചരിത്രയാഥാര്‍ഥ്യങ്ങള്‍ 2(
  ഡോ. എം എസ് ജയപ്രകാശ്)
  8. ശബരിമല ശാസ്താ ക്ഷേത്രത്തിലെ കൊടിമരത്തില്‍ കുതിരയുടെ പ്രതിമയാണുള്ളത്; പുലിയല്ല. അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തില്‍ തുരഗവാഹനന്‍, വാജിവാഹനന്‍ എന്നിങ്ങനെയാണ് അയ്യപ്പനെ വിളിക്കുന്നത്. തുരഗവും വാജിയും കുതിരയുടെ പര്യായപദങ്ങളാണ്. ആന, കാള, കുതിര എന്നിവ ബുദ്ധമത പ്രതീകങ്ങളാണ്. അശോകചക്രത്തില്‍ ഈ മൃഗങ്ങളുടെ രൂപങ്ങള്‍ കാണുന്നതു ശ്രദ്ധേയമാണ്. ഇന്നു ക്ഷേത്രങ്ങളില്‍ കാണുന്ന കുതിരകെട്ട്, കാളകെട്ട്, ആന എഴുന്നള്ളത്ത് എന്നിവ ബൌദ്ധമാണ്.
  9. നമ്പൂതിരികുടുംബങ്ങള്‍ മാത്രമേ ശബരിമലയില്‍ ശാന്തിക്കാരാവൂ. ബ്രാഹ്മണ അയ്യര്‍, അയ്യങ്കാര്‍ വിഭാഗം ആ ജോലിക്കു തയ്യാറാവില്ല. ശബരിമല അദൈവികകേന്ദ്രമാണെന്നാണ് അവര്‍ പറയുന്നത്. അതു സത്യമാണ്. നമ്പൂതിരിമാര്‍ ബുദ്ധമതത്തിലെ പുരോഹിതവിഭാഗമായിരുന്നു; നമ്പുക്കള്‍ അഥവാ നമ്പുതിരോമാര്‍.
  10. ശബരിമലയെ രക്ഷിക്കാന്‍ പോയ യോദ്ധാവായ ഒരു അയ്യപ്പന്റെ സുഹൃത്താണ് വാവര്‍ (ബ=വ= ബാബര്‍). രണ്ടുപേരും പതിനെട്ടാംപടിക്കു താഴെ കൊല്ലപ്പെട്ടു. അവിടെ കാണുന്ന വാവരുനട ഇതിന്റെ പ്രതീകമാണ്. വാവരുടെ ശവകുടീരത്തിലാണ് പൂജ നടക്കുന്നത്. ഇസ്ലാം ഉണ്ടായത് ക്രി.ശേ ഏഴാം നൂറ്റാണ്ടിലാണല്ലോ. ബുദ്ധനെ ഹരിഹരസുതനാക്കിയത് അതിനുശേഷമാണെന്ന് ഈ ചരിത്രം വ്യക്തമാക്കുന്നുണ്ടല്ലോ.
  ബുദ്ധനെ ഹരിഹരസുതനാക്കിയ ശക്തികളാണ് പില്‍ക്കാലത്തു മകരവിളക്ക് എന്ന പരിപാടി ആരംഭിച്ചത്. ബാബരി മസ്ജിദ് രാമജന്മഭൂമിയാവുന്നതും ഇതേ കുടിലതന്ത്രത്തിന്റെ ഭാഗമാണ്. പിന്നാക്ക-ദലിത്-ആദിവാസിവിഭാഗങ്ങളെ വന്‍ ചൂഷണത്തിനു വിധേയമാക്കുന്ന സവര്‍ണ-ദല്ലാള്‍-ഹിന്ദുത്വ ഭരണവര്‍ഗശക്തികളുടെ ചൂഷണോപാധിയാണിത്.
  ശബരിമലയെ മറ്റൊരു രാമജന്മഭൂമിയാക്കാനുള്ള ഗൂഢപദ്ധതിയാണ് ഇപ്പോഴത്തെ ദേവപ്രശ്നത്തിലും ജയമാല-ഉണ്ണികൃഷ്ണപ്പണിക്കര്‍ ഗൂഢാലോചനയിലും തെളിയുന്നത്. ഹരിഹരസുതനാക്കപ്പെട്ട ബുദ്ധനെ ശ്രീരാമനാക്കി മാറ്റാനുള്ള കുടിലതന്ത്രത്തിന്റെ ചുരുളുകളാണ് ജയമാലയ്ക്കും ഉണ്ണികൃഷ്ണപ്പണിക്കര്‍ക്കും ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തിലൂടെ തെളിയുന്നത്. ഈ തന്ത്രം ദേവപ്രശ്നത്തില്‍ പ്രകടമാവുന്നത് ഇങ്ങനെ:
  1. പുല്‍മേട്ടില്‍ ശ്രീരാമന്റെ സാന്നിധ്യമുള്ളതായി തെളിഞ്ഞു. അവിടെ രാമപൂജയ്ക്കു ക്ഷേത്രം പണിയണം.
  2. ശബരിപീഠത്തില്‍ രാമായണപാരായണം നടത്തണം.
  3. വാവര്‍സ്വാമിനടയില്‍ പൂജകള്‍ പാടില്ല.
  4. ശബരിമലയില്‍ ഹിന്ദുക്കളായ പോലിസ് ഉദ്യോഗസ്ഥരെ മാത്രം നിയമിക്കണം (കേരള കൌമുദി 20-06-06).
  5. മേല്‍ശാന്തി പന്തളം രാജാവിന്റെ കാല്‍ കഴുകാന്‍ പാടില്ല. ഇതോടൊപ്പമാണ് അയ്യപ്പവിഗ്രഹത്തില്‍ സ്ത്രീ തൊട്ടതായി കാണുന്നു എന്ന പ്രസ്താവനയുണ്ടായത്. ഇതു സത്യമാണെന്നു വരുത്താനാണു കന്നട സിനിമാനടിയെക്കൊണ്ട് അവര്‍ വിഗ്രഹത്തില്‍ തൊട്ടതായി പറയിപ്പിച്ചത്. ഇതു ശരിയാണെന്നു വന്നാല്‍ രാമസാന്നിധ്യവും ശരിയാണെന്നു വന്നുകൊള്ളും. ഇതായിരുന്നു ദേവപ്രശ്നത്തിലെ തന്ത്രം. ശബരിമലയെ ഹിന്ദുരാഷ്ട്രത്തിലെ രാമക്ഷേത്രമാക്കാനുള്ള ഗൂഢതന്ത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയതോടെ പൊളിഞ്ഞുപോയത്. ബുദ്ധം ശരണം ഗച്ഛാമി! 30 ജനുവരി 2011

  മറുപടിഇല്ലാതാക്കൂ
 7. മന്ത്രിക്കൊപ്പം വനിതാ പൊലീസുകാര്‍ മലകയറിയ സംഭവത്തില്‍ സ്പെഷല്‍ ഓഫിസര്‍ എ.ഡി.ജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. സി.ഐയുടെ പരിചയക്കുറവ് മൂലമാണ് വനിതാ പൊലീസുകാരെ സന്നിധാനത്തേക്ക് കടത്തിവിട്ടതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടില്‍ എ.ഡി.ജി.പി തൃപ്തനല്ളെന്നറിയുന്നു. തുടരന്വേഷണത്തിന് സാധ്യതയുണ്ട്. തിങ്കളാഴ്ച വെളുപ്പിനാണ് മന്ത്രി കെ.പി മോഹനനും കുടുംബത്തിനും അകമ്പടിയായിപമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലീസ് ഗാര്‍ഡുകള്‍ മല ചവിട്ടിയത്. പമ്പാ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ റിയാസിന്‍െറ നിര്‍ദേശ പ്രകാരമായിരുന്നു ഇതെന്നാണ് വനിതാ പൊലീസുകാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. 01/03/2012

  വനിതാ പൊലീസുകാര്‍ മലകയറിയ സംഭവം: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 8. മകരവിളക്ക്: പൊന്നമ്പലമേട്ടിലെ ആദിവാസികളെ സഹകരിപ്പിക്കാം -ദേവസ്വംബോര്‍ഡ്

  ശബരിമല: ജനുവരി 15ന് മകരജ്യോതി ദര്‍ശനസമയത്ത് പൊന്നമ്പലമേട്ടില്‍ ദേവസ്വംബോര്‍ഡിലെ മുതിര്‍ന്ന ശാന്തിക്കാരനെ അയച്ച് ദീപാരാധന നടത്തുമെന്നും പൊന്നമ്പലമേട്ടില്‍ താമസിക്കുന്ന ആദിവാസികളുണ്ടെങ്കില്‍ അവരെ ഇതില്‍ പങ്കെടുപ്പിക്കുന്നതില്‍ ദേവസ്വംബോര്‍ഡിന് എതിര്‍പ്പില്ളെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. എം. രാജഗോപാലന്‍നായര്‍ പറഞ്ഞു.
  സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  മകരജ്യോതി മകരസംക്രമദിനത്തില്‍ ക്ഷേത്രത്തിനഭിമുഖമായി കിഴക്ക് ആകാശത്ത് ഉദിക്കുന്ന നക്ഷത്രമാണ്. പൊമ്പമ്പലമേട്ടില്‍ കാണുന്ന ദീപം അവിടെ നടക്കുന്ന ദീപാരാധനയാണ്. ആദിവാസികള്‍ക്ക് അവിടത്തെ പൂജാധികാരം വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് മലഅരയസമുദായത്തിന്‍െറ മൂന്ന് സംഘടനകള്‍ ദേവസ്വംബോര്‍ഡിന് നിവേദനം നല്‍കിയിരുന്നു. തിരുവനന്തപുരം, പാലക്കാട് പ്രദേശങ്ങളിലെ വിലാസങ്ങളിലുള്ളവരാണ് അപേക്ഷ സമര്‍പ്പിച്ചത്. ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്‍െറ അടിസ്ഥാനത്തിലുള്ള കാര്യങ്ങള്‍ നിവേദനങ്ങള്‍ നല്‍കിയവരുമായി ചര്‍ച്ചനടത്തി അറിയിച്ചിരുന്നു. മുമ്പ് പൊന്നമ്പലമേട്ടില്‍ മകരജ്യോതിദര്‍ശനസമയത്ത് ആദിവാസികള്‍ ദീപാരാധന നടത്തിയിരുന്നു. ഏറെ വര്‍ഷങ്ങളായി ആദിവാസികള്‍ ഇത് നടത്തുന്നില്ല.
  1999 ല്‍ ദേവസ്വംബോര്‍ഡ് ദീപാരാധന നടത്തിയിരുന്ന ‘പ്ളാറ്റ്ഫോം’ ഇടിഞ്ഞെന്ന് കാട്ടി ചിലര്‍ ഹൈകോടതിയെ സമീപിക്കുകയും ഹൈകോടതി നിര്‍ദേശിച്ചതിന്‍െറ അടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിരുന്നെന്നും പ്രസിഡന്‍റ് പറഞ്ഞു.
  50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ പമ്പ ഗണപതികോവിലിന്‍െറ ഇപ്പുറം പ്രവേശിക്കുന്നത് ആചാരവിരുദ്ധമാണ്. വീഴ്ച സംബന്ധിച്ച് പൊലീസിന്‍െറ ഉന്നതതലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പമ്പയില്‍ നിയോഗിച്ചിട്ടുള്ള ദേവസ്വം ബോര്‍ഡിന്‍െറ ഗാര്‍ഡുകളും ഇക്കാര്യം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും പ്രസിഡന്‍റ് പറഞ്ഞു.

  01/06/2012

  മറുപടിഇല്ലാതാക്കൂ