2011, ജനുവരി 30, ഞായറാഴ്‌ച

ദലിത് വേട്ടയ്ക്കെതിരേ സെലീന പ്രക്കാനം

ദലിത് വേട്ടയ്ക്കെതിരേ ഡി.എച്ച്.ആര്‍.എം സംസ്ഥാന ഓര്‍ഗനൈസര്‍ സെലീന പ്രക്കാനം നയിക്കുന്ന പ്രചാരണജാഥ ഇന്നു പത്തനംതിട്ടയില്‍ നിന്നാരംഭിക്കും. സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മാഹുതി ചെയ്ത ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകന്‍ കൊടുമണ്‍ കാരിക്കല്‍ കോളനിയിലെ അജിത്തിന്റെ കുഴിമാടത്തില്‍ നിന്ന് ആരംഭിക്കുന്ന ജാഥ കേരളത്തിലെ മുഴുവന്‍ ദലിത് കോളനികളിലും പ്രചാരണം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ദലിതര്‍ക്കു നേരെയുള്ള പോലിസ്-സി.പി.എം പ്രവര്‍ത്തകരുടെ അക്രമത്തിനെതിരേ നടപടി സ്വീകരിക്കുക, ദലിത് വേട്ടക്കെതിരേ സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തിനു പരിഹാരം കാണുക എന്നീ വിഷയങ്ങളുന്നയിച്ചാണ് ജാഥ.

3 അഭിപ്രായങ്ങൾ:

 1. ഈ പോസ്റ്റിന് നന്ദി !,സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മാഹുതി ചെയ്ത ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകന്‍ കൊടുമണ്‍ കാരിക്കല്‍ കോളനിയിലെ അജിത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

  സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു കൊള്ളട്ടെ.

  മറുപടിഇല്ലാതാക്കൂ
 2. ദലിതരെ തീവ്രവാദികളാക്കുന്നത് സി.പി.എമ്മെന്ന് പി സി ജോര്‍ജ്

  തൃശൂര്‍: അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്ന ദലിതരെ തീവ്രവാദികളും ഭീകരവാദികളുമാക്കുന്നതു സി.പി.എം നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണെന്നു ചീഫ് വിപ്പ് പി സി ജോര്‍ജ്. ഡി.എച്ച്.ആര്‍.എമ്മിന്റെ മനുഷ്യനിര്‍മിതി യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
  ദലിതരെ വേട്ടയാടനും അടിമകളാക്കാനുമാണ് സി.പി.എം എക്കാലവും ശ്രമിച്ചിട്ടുള്ളത്. പട്ടിക വിഭാഗങ്ങളെ ചതിച്ച് വ്യാജ പട്ടികജാതി-വര്‍ഗക്കാരെ സൃഷ്ടിച്ച് അവര്‍ക്ക് ആനുകൂല്യങ്ങളെല്ലാം നല്‍കുകയാണു സി.പി.എം ചെയ്തത്. ഇടതുഭരണത്തില്‍ ആനുകൂല്യവും ജോലിയും കിട്ടിയവരെല്ലാം ഇത്തരക്കാരാണ്. വ്യാജ പട്ടികജാതിയുടെ പേരില്‍ സി.പി.എം മന്ത്രിസ്ഥാനം വരെ സ്വന്തമാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 2009ല്‍ 15ല്‍ എട്ടു സീറ്റും സി.പി.എമ്മിന്‍െ വ്യാജ പട്ടികജാതിക്കാരാണു സ്വന്തമാക്കിയത്. 2010ലാവട്ടെ 13 സീറ്റും അവര്‍ തട്ടിയെടുത്തു.കോടതിയില്‍ ഇതു തെളിയിക്കാന്‍ തനിക്കാവുമെന്നും ജോര്‍ജ് പറഞ്ഞു. ചെയര്‍മാന്‍ വി വി ശെല്‍വരാജ് യോഗം ഉദ്ഘാടനം ചെയ്തു.
  —ഡി.എച്ച്.ആര്‍.എം നേതാക്കളായ സെലീനാ പ്രക്കാനം, ദാസ് കെ വര്‍ക്കല, ഷൈജു മുണ്ടക്കല്‍, റെനി ഐലിന്‍ (എന്‍. സി.എച്ച്.ആര്‍.ഒ), മുഹമ്മദ് വേളം (സോളിഡാരിറ്റി), പി എ പൌരന്‍ (പി.യു.സി.എല്‍), അഡ്വ. ആര്‍ കെ ആശ (ഗാര്‍ഗി), തുഷാര്‍ നിര്‍മല്‍ സാരഥി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം) സംസാരിച്ചു.

  9 ജനുവരി , 2012 തേജസ്‌ ദിനപത്രം..

  മറുപടിഇല്ലാതാക്കൂ