2010, ജൂലൈ 16, വെള്ളിയാഴ്‌ച

പാര്‍ട്ടി ചാനല്‍ എന്ന കോര്‍പ്പറേറ്റ് വിപ്ലവം'മലയാള'ത്തിന്റെ ആവിഷ്കാരമായ വിപ്ലവ പാര്‍ട്ടി ചാനലുകള്‍ എന്താണ് കഴിഞ്ഞ കുറച്ചു കാലമായി മാധ്യമ രംഗത്ത് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് പരിശോധിക്കാന്‍ സമയം ആയി. കേരളത്തിലെ മറ്റു പല ടെലിവിഷന്‍ ചാനലുകളേയും  അപേക്ഷിച്ച് കൈരളിയും പീപ്പിള്‍ ടി വി യും മെച്ചപ്പെട്ട ഉള്ളടക്കം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചാനലും ഭരണപക്ഷത്തായത്തോടെ. ഭരണകൂട നടപടികളെ കണ്ണടച്ച് ന്യായീകരിക്കാനുള്ള ഒരു മാധ്യമമായി അത് ചുരുങ്ങി പോയി. കേന്ദ്ര ഇന്റെലിജെന്‍സ്‌ എന്ന 'കള്ള കാവി കുറുക്ക' ന്മാരെ ഉദ്ധരിച്ചുള്ള ഭീകര-തീവ്ര വാര്‍ത്തകള്‍ സ്ക്രോള് ചെയ്യിച്ചു ജനങ്ങളില്‍ ഭയമുണ്ടാക്കി ആയുധ കച്ചവടത്തിന് കോപ്പ് കൂട്ടുന്ന വലതു പക്ഷ മാധ്യമങ്ങളില്‍ നിന്നും  വിപ്ലവ ചാനല്‍  ഇപ്പോള്‍ ഒട്ടും വിഭിന്നമല്ലാതെ ആയിരിക്കുന്നു. 

ചാനലിന്റെ അടവ് നയം 
കേരള പോലീസിന്റെ എന്ത് നടപടികള്‍ക്കും നിരുപാധിക പിന്തുണ, കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയോട് എതിര്‍പ്. മാവോ വാദികളുടെ വാര്‍ത്തകള്‍ വരുമ്പോള്‍  കോണ്‍ഗ്രസ്‌  ആഭിമുഖ്യം.  മുസ്ലിം തീവ്ര വാദ ചര്‍ച്ചകളാവുമ്പോള്‍ സംഘ പരിവാര്‍ നേതാക്കള്‍ക്ക് പ്രാധാന്യം. ചില മിതവാദി മുസ്ലിംകളെ തലോടാനായി കുറച്ചു മാപ്പിള പാട്ടുകള്‍. എന്നിങ്ങനെയുള്ള ഒരു 'വൈരുദ്ധ്യാധിഷ്ടിത മാധയമ നയമാണ് ഇപ്പോള്‍ കാണുന്നത്.


ഇതൊക്കെയാണെങ്കിലും ചില നല്ല കാര്യങ്ങള്‍ കാണാതിരുന്നു കൂടാ. പീപ്പിള്‍ ടി വി യില്‍ Dr  ഗിരീഷ്‌ ചെയ്യുന്ന മൈന്‍ഡ്  വാച്ച് ( MIND WATCH ) കേരളത്തിലെ ടെലിവിഷന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു പരിപാടിയാണ്. ഈ പ്രോഗ്രാമ്മിന്റെ പ്രക്ഷേപണ സമയം  ഈയിടെ വെട്ടി കുറച്ചു. ജോണ്‍ ബ്രിട്ടാസ് എന്ന കോര്‍പ്പറേറ്റ് അനുകൂല മാനേജിംഗ് ഡയറക്ടര്‍ ഇത്തരം ടെലിവിഷന്‍ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിന് താല്പര്യമുള്ള പുള്ളിയല്ലെന്നു  തോന്നുന്നു. അങ്ങോര്‍ക്ക് സ്വന്തം ബ്രാന്‍ഡ്‌ ചെയ്ത തറവേലകള്‍ പ്രക്ഷേപണം ചെയ്യാനാണ് കൂടുതല്‍ കമ്പം. ജോണ്‍ ബ്രിട്ടാസിനെ സഖാവ്‌ അച്യുതാനന്ദനും 'വെറുക്കപ്പെട്ടവരുടെ'  ലിസ്റ്റില്‍ ഉള്പ്പെടുതിയെന്നതാണ് വസ്തുത. ഇക്കഴിഞ്ഞ ഓണക്കാലത്ത് കൈരളി ടിവി ക്കു മുഖ്യ മന്ത്രിയുമായുള്ള ഇന്റര്‍വ്യൂ വിനു വേണ്ടി  കോണ്‍ഗ്രസ്‌ അനുകൂലിയായ സാക്ഷാല്‍  ഇന്നസെന്റിനെ അയക്കേണ്ടി വന്നു!


പ്രഭാ  വര്‍മയുടെ  "INDIA INSIDE " , പി ടി കുഞ്ഞു മുഹമ്മദിന്റെ "പ്രവാസ ലോകം", സിദ്ധാര്‍ത്ഥ മേനോന്റെ "ഭൂമി ഗീതം", സി വി ശ്രീ രാമന്റെ ' വേറിട്ട കാഴ്ചകള്‍' പിന്നെ ഒടുവിലായി എന്‍ പി ചന്ദ്രശേഖരന്റെ "അഴിച്ചു പണി" എന്നിവ ഒഴിച്ച് നിര്‍ത്തിയാല്‍  വിപ്ലവ പാര്‍ടി ചാനലുകളില്‍ ഡോകുമെന്ററി പരിപാടികളുടെ നിലവാരം കുറഞ്ഞു കൊണ്ടിരിക്കുന്നു.

വലത്തോട്ട് ബഹുദൂരം മുന്നോട്ടു.

paid  programme കള്‍ക്ക് കൈരളി ടവര്‍ സമുച്ചയം എന്ന കോര്‍പ്പറേറ്റ്  സങ്കല്‍പം  വന്ന്നതോടെ നല്ല കാലം പിറന്നിരിക്കുന്നു.  വേഷത്തില്‍ ഇടതു പക്ഷ ചിഹ്നങ്ങള്‍  സൂക്ഷിക്കുന്ന എബ്രഹാം മാത്യു വിന്റെ 'കുമ്പസാരം' ഇപ്പോള്‍ കോര്‍പ്പറേറ്റ് വാദങ്ങളുടെ ഒരു വേദി ആയി മാറി കഴിഞ്ഞു.  ടാറ്റാ മുതലാളിയുടെ കുശിനിപ്പണി  സ്വീകരിച്ച ടി ദാമു വിനെ ഈയ്യിടെ എബ്രഹാം മാത്യു കുമ്പസാര കൂട്ടില്‍ കയറ്റിയിരുന്നു.  ( ദാമു പണ്ടൊരു പത്രപ്രവര്തകനായിരുന്നു! ) പരിപാടി മുഴുവനായും ടാറ്റാ യുടെ public relations അടവായിരുന്നുവെന്നു കാണികള്‍ക്ക് കൃത്യമായും മനസ്സിലാക്കാന്‍ പാകത്തിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും.  ടാറ്റാ ക്കെതിരെ പടക്കൊരുങ്ങിയ സഖാവ്‌ അച്യുതാനന്ദനെ ഒതുക്കാന്‍ എന്തെല്ലാം വളഞ്ഞ വഴികള്‍ !


പരസ്യത്തിന്റെ കാര്യത്തിലും ഈ കോര്‍പ്പറേറ്റ് മാറ്റം പ്രകടമാണ്.  sponsored  advertisements കൂടുതല്‍ കാണുന്നത് fitness  ഉപകരങ്ങളുടെതാണ്. വിപ്ലവ ചാനലിന്റെ പരിപാടികള്‍ കാണുന്ന  അടിസ്ഥാന വര്‍ഗത്തില്‍ ഒരു വലിയ  ഭാഗം പൊതു പണം ഊറ്റിയെടുത്തു കൊഴുപ്പ് കൂടിയ സഖാക്കള്‍, അല്ലെങ്കില്‍  കൈകൂലി വാങ്ങി വീര്‍ത്തു പോയ സര്‍വീസ് സംഘടനാ വിപ്ലവകാരികള്‍  ആണെന്ന് ടെലിവിഷന്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ വരെ  മനസ്സിലായിരിക്കുന്നു! 

നിരക്ഷരരായ, അധ്വാനിക്കുന്ന വര്‍ഗതിനായി 'വലം പിരി ശങ്ഘു' കാരുടെ പരസ്യവുമുണ്ട്. സാന്റയാഗോ മാര്ടിന്റെ 'ലൈവ്  ലോട്ടറി നറുക്കെടുപ്പ് ഫല പ്രക്ഷേപണ സമയത്താണ് ഇപ്പോള്‍  പ്രത്യേക ഫല സിദ്ധിയുള്ള 'വലംപിരി ശങ്ഘു' വില്പനക്കായി കൊടുത്തിരിക്കുന്നത്! പവാപ്പെട്ട കര്‍ഷക തൊഴിലാളികളെ പറ്റിച്ചു കശാക്കാമല്ലോ?  കൂടാതെ അന്ധ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ കാവി പടയുടെ വോട്ടുകള്‍ സഖാക്കള്‍ക്ക് അനുകൂലവുമാക്കാം. 

ഇയ്യിടെ മലയാളം കമ്മ്യൂണിക്കെഷന്‍സ് ഓഹരി ഉടമകളോട് ജോണ്‍ ബ്രിട്ടാസ് പറഞ്ഞത് , കമ്പനി   40 ശതമാനം വളര്‍ച്ച നേടിയെന്നാണ്. ലോകത്തെ എല്ലാ കാറുകളും ശേഖരിക്കാന്‍ നടക്കുന്ന സാക്ഷാല്‍ മമ്മൂട്ടിയെന്ന ബൂര്‍ഷ്വാ ആണല്ലോ വിപ്ലവ ചാനല്‍ ചെയര്‍മാന്‍. പുതിയ  മറ്റൊരു കൈരളി ടവര്‍ കൂടെ കൊച്ചിയില്‍  വരുന്നതോടെ ഇനിയും ഇത്തരം പരസ്യ  വിപ്ലവം  പ്രതീക്ഷിക്കാം.

സഖാക്കളേ!  ഇത് നിങ്ങളുടെ, സാന്റയാഗോ മാര്ടിന്റെ സുവര്‍ണ കാലം. ലാല്‍ സലാം സഖാക്കളേ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ