2010, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

ഭീകരതയുടെ പ്രഭവ കേന്ദ്രങ്ങള്‍

നമ്മുടെ പ്രിയപ്പെട്ട രാജ്യത്തു വംശീയവും വര്‍ഗീയവുമായി സങ്ങര്ഷങ്ങള്‍ ഉണ്ടാക്കേണ്ടതും നില നിര്തെണ്ടതും ആയുധം വില്പന ജീവിത മാര്‍ഗമാക്കിയ അമേരിക്ക, ഇസ്രയേല്‍തുടങ്ങിയ രാജ്യങ്ങളുടെ താല്പര്യമാണ്.   ലോകത്തിലെ  തിങ്ക്‌ ടാങ്കുകളെയും റിസര്‍ച്ച്  സ്ഥാപനങ്ങളെയും  കുറിച്ച് University of Pennsylvania  നടത്തിയ ഒരു പഠനത്തില്‍  ഇന്ത്യയില്‍  422  ഇത്തരം  അന്ഗീകൃത  സ്ഥാപനങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.  ഇക്കാര്യത്തില്‍ ഇന്ത്യ , അമേരിക്കയുടെ തൊട്ടു പിന്നില്‍ ലോകത്ത്  രണ്ടാം സ്ഥാനത്താണ്.   ഇന്ത്യയില്‍ പ്രവര്തിക്കുന്നവയില്‍ 63  എണ്ണവും  സൈനിക സുരക്ഷ , വിദേശ കാര്യം എന്നിവ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുതഉദാഹരണമായി, ഇന്ത്യയിലെ പ്രശസ്ത  terrorism  expert ആയി മാധ്യമങ്ങള്‍  പുകഴ്ത്തുന്ന ബി രാമന്‍  നടത്തുന്ന observer research foundation ആയുധ കച്ചവടത്തിന്   രംഗം പാകമാക്കുന്ന  പ്രധാനപ്പെട്ട ഒരു തിങ്ക്‌ ടാന്ക് ആണ്.. പല അടുത്തൂണ്‍ പറ്റിയ  ഉയര്‍ന്ന സൈനിക, പോലീസ്, വിദേശ കാര്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും  പിന്നീട് ജോലി കണ്ടെത്തുന്നത്  ഇവയിലോ ഇത്തരം  മേഖലയിലോ  ആണ്. ഇതിനു സാമ്പത്തിക സഹായം വരുന്നത് ആയുധ നിര്‍മാണ കമ്പനി കളില്‍ നിന്നും. തീവ്ര ദേശീയത  പുലര്‍ത്തുന്ന ഹിന്ദുത്വ വാദികളില്‍ ഒരു വിഭാഗത്തെ ആയുധ കച്ചവടക്കാര്‍  കൂടെ നിര്‍ത്തുമ്പോള്‍ തന്നെ   വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കി  സങ്ങര്‍ഷം വളര്‍ത്തുകയും ചെയ്യുന്നു. ഇത്തരം സങ്ങര്‍ഷങ്ങളില്‍ അവര്‍ ലക്ഷ്യമിടുന്നത്  സര്‍കാര്‍ തലത്തില്‍ വാങ്ങിയെക്കാവുന്ന കോടികള്‍ വിലമതിക്കുന്ന കച്ചവടത്തെയാണ്.  നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണകൂടം ജന സുരക്ഷയെക്കള്‍  പ്രാധാന്യം നല്‍കുന്നത് സൈനികസ്വഭാവമുള്ള ദേശീയതക്കാനു..  ജനങ്ങളുടെ  ക്ഷേമത്തിലൂടെ മാത്രമേ സ്ഥായിയായ  രാജ്യ  സുരക്ഷ സാധ്യമാകൂ എന്ന്  ഭരണകൂടം മനസ്സിലാക്കാന്‍ വൈകുന്നിടത്തോളം നമ്മുടെ വികസനവും സമാധാനവും ഒരു മരീചിക ആയി നില കൊള്ളും

കാവി ഭീകരത അഥവാ ഹിന്ദുത്വ ഭീകരത

2 അഭിപ്രായങ്ങൾ:

  1. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ മതഭ്രാന്തനെന്നൊരു കഥയുണ്ട്. നഗരത്തില്‍ നടക്കുന്ന സ്ഫോടനത്തെ തുടര്‍ന്ന് സംഭവസ്ഥലത്തുനിന്നു പിടിയിലായ ഒരു ഭ്രാന്തനെ മുസ്ലിം തീവ്രവാദിയായി ചിത്രീകരിക്കുന്നതാണു കഥ. പിടിയിലായ ആളെക്കുറിച്ചു മാധ്യമങ്ങളില്‍ പരന്ന ഊഹാപോഹങ്ങള്‍ക്കൊടുവില്‍ കോടതിമുമ്പാകെ തദ്സംബന്ധമായി ഒരു പൊതുതാല്‍പ്പര്യഹരജി വരുന്നു. പ്രതിയെ ഹാജരാക്കാന്‍ സമയംചോദിച്ച പോലിസ് അയാളുടെ ലിംഗാഗ്രം ഛേദിച്ചുകളയുന്നതാണു കഥയുടെ ക്ളൈമാക്സ്. തീവ്രവാദികള്‍ പലരൂപത്തില്‍ വരും. ചിലപ്പോള്‍ മോഡിയെ കൊല്ലാന്‍, ചിലപ്പോള്‍ പാര്‍ലമെന്റോ ചെങ്കോട്ടയോ ആക്രമിക്കാന്‍, ചിലപ്പോള്‍ ഹോട്ടലോ തീവണ്ടിയോ ബോംബ് വയ്ക്കാന്‍, മറ്റുചിലപ്പോള്‍ പള്ളിതന്നെ ബോംബ് വച്ചു തകര്‍ക്കാന്‍. കൊല്ലാനും ചാവാനും മടിയില്ലാത്ത ഇക്കൂട്ടര്‍ ഭാഗ്യവശാല്‍ തങ്ങളുടെ പാക് ഐഡന്റിറ്റി കാര്‍ഡുകള്‍ മിക്കപ്പോഴും പോക്കറ്റില്‍ കരുതിയിട്ടുണ്ടാവും.
    സ്ഫോടനങ്ങള്‍ വെറുതെ സംഭവിക്കുകയല്ല. അതിനു കാലികമായ അര്‍ഥവിവക്ഷകളുണ്ട്. സംഘപരിവാരം സംഘടിപ്പിച്ച സ്ഫോടനപരമ്പരകള്‍- മലേഗാവ് ഒന്നും രണ്ടും, പര്‍ബാനി, പൂര്‍ന, ജല്‍ന, മക്കാ, അജ്മീര്‍ പള്ളികള്‍, കാണ്‍പൂര്‍, നന്ദേഡ്, ഗോവ, സംജോത എക്സ്പ്രസ്, താനെ സിനിമാഹാള്‍- രാജ്യത്തെ വേറൊരര്‍ഥത്തില്‍ നടുക്കിയത് ഈയടുത്ത നാളുകളിലായിരുന്നു. 2006-09 കാലത്തു നടന്ന ഈ സംഭവങ്ങള്‍ക്കു മറ്റു സ്ഫോടനങ്ങളില്‍ നിന്നു വ്യത്യസ്തമായ പലതലങ്ങളുമുണ്ടായിരുന്നു. ഒന്നാമതായി, പതിവിന്‍പടി മുസ്ലിം ഭീകരസംഘങ്ങള്‍ താമസംവിനാ ഓരോ സ്ഫോടനത്തിന്റെയും ഉത്തരവാദിത്തമേറ്റെടുക്കുകയും ധാരാളം മുസ്ലിം യുവാക്കള്‍ പോലിസിന്റെ പിടിയിലാവുകയും ചെയ്തു. അവരൊക്കെ ടാഡ, പോട്ട, ദേശീയ സുരക്ഷാനിയമം, തീവ്രവാദ നിരോധന നിയമം തുടങ്ങിയ കടുത്തതും യഥോചിതവുമായ ജാമ്യംകിട്ടാ വകുപ്പുകള്‍ ചുമത്തപ്പെട്ടു ദീര്‍ഘകാലം ജയിലിലടയ്ക്കപ്പെട്ടു. അതേസമയം, സ്ഫോടനത്തിന് ഉത്തരവാദികളായവര്‍ തങ്ങള്‍ ചെയ്ത കുറ്റം സമര്‍ഥമായി മുസ്ലിംകള്‍ക്കുമേല്‍ ചുമത്തുകയും രാജ്യാഭിമാന പ്രചോദിതരാണെന്ന നാട്യത്തില്‍ അതേ സനാതന, സാധു, സാത്വികഭാവത്തില്‍ തുടരുകയും ചെയ്യുന്നു.
    ആദ്യ പ്രതികരണങ്ങളിലെ സ്വാഭാവികമായ അപലപനങ്ങള്‍ക്കുശേഷം ബാബരി മസ്ജിദ് തകര്‍ത്തതു സ്വാഭിമാനമായാണ് ഹിന്ദുത്വവാദികള്‍ ന്യായീകരിച്ചത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിനവ് ഭാരത് നടത്തിയ സ്ഫോടനക്കേസുകളിലെ മുഖ്യപ്രതി പ്രജ്ഞാസിങിന് ഉമാഭാരതി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് വാഗ്ദാനം ചെയ്യുകവരെയുണ്ടായി.
      എന്നാല്‍, നിരപരാധികളായ മുസ്ലിം യുവാക്കളെ ജീവിതാവസാനംവരെയുള്ള നിരാശയിലേക്കും നാശത്തിലേക്കുമാണ് സ്ഫോടനക്കേസുകളിലൂടെ തള്ളിവിട്ടത്. വക്കാലത്തെടുക്കാന്‍ അഭിഭാഷകര്‍ തയ്യാറല്ല. ഭീകരവിരുദ്ധ നിയമങ്ങള്‍ ചുമത്തിയതിനാല്‍ വിചാരണകൂടാതെയോ ജാമ്യം കിട്ടാതെയോ ദീര്‍ഘകാലം ജയിലിലടയ്ക്കപ്പെട്ടു നരകിക്കുന്ന അവസ്ഥ. തീവ്രവാദികളും ഭീകരവാദികളുമായി സമുദായത്തിലും സമൂഹത്തിലും ഒറ്റപ്പെട്ട് അവര്‍ പൊതുധാരയില്‍ നിന്നു ബഹിഷ്കൃതരാവുന്നു. സ്വാമി അസിമാനന്ദയുടെ പശ്ചാത്താപവിവശമായ വെളിപ്പെടുത്തലുകളെ തുടര്‍ന്നു ജാമ്യം നേടി പുറത്തുവന്ന കലീം എന്ന മെഡിക്കല്‍വിദ്യാര്‍ഥിക്കു തന്റെ മെഡിക്കല്‍പഠനം ഉപേക്ഷിക്കേണ്ടിവന്നു.
      രാജ്യത്തെ പ്രമാദമായ ഏതാണ്െടല്ലാ വര്‍ഗീയകലാപങ്ങളും ഗാന്ധിവധവും മസ്ജിദ് ധ്വംസനവുമൊക്കെ സ്വന്തം അക്കൌണ്ടില്‍ സംഘടിപ്പിച്ച ഹിന്ദുത്വ വര്‍ഗീയവാദികള്‍ എല്ലായ്പ്പോഴും തുടര്‍ന്ന തങ്ങളുടെ പാരമ്പര്യത്തിനു നന്നേ ഇണങ്ങുന്നതായിരുന്നു ഇത്. വിഭജനത്തിനടക്കം ഉത്തരവാദികളായവര്‍ അതു മുസ്ലിംകളുടെ തലയില്‍ കെട്ടിവച്ചതായാണു ചരിത്രം. ചരിത്രത്തിലുടനീളം വിധ്വംസകപ്രവര്‍ത്തനങ്ങള്‍ മുഖ്യ അജണ്ടയായി കൊണ്ടുനടക്കുകയും ഒരുത്തരവാദിത്തവും ഒരിക്കലുമേറ്റെടുക്കാതിരിക്കുകയുമാണ് ആര്‍.എസ്.എസ് രീതി. ഗോഡ്സെ ആര്‍.എസ്.എസുകാരനല്ലെന്നും ഗാന്ധിവധം ആര്‍.എസ്.എസ് ആഗ്രഹിച്ചിരുന്നില്ലെന്നുംവരെ അടുത്തൂണ്‍പറ്റിയ ചരിത്രകാരന്‍മാരെക്കൊണ്ടും റിട്ടയേര്‍ഡ് നീതിമാന്‍മാരെക്കൊണ്ടും സിദ്ധാന്തം ചമയ്ക്കും. ഗാന്ധി കൊല്ലപ്പെട്ട ഉടനെ അതു ചെയ്തതൊരു മുസ്ലിമാണെന്നൊരാള്‍ വിളിച്ചുകൂവുകയുണ്ടായത് ലൂയി മൌണ്ട് ബാറ്റണ്‍ അനുസ്മരിക്കുകയുണ്ടായി.
      ഇപ്പോള്‍ ഡല്‍ഹിയില്‍ സ്ഫോടനം നടന്ന സന്ദര്‍ഭം സവിശേഷമാണ്. അന്നാ ഹസാരെയെന്ന വെറ്ററന്‍ ഗാന്ധിയന്‍ ജനലോക്പാല്‍ ബില്ലിനായി അഭൂതപൂര്‍വമായ മാധ്യമ-മധ്യവര്‍ഗ പിന്തുണയോടെ ഡല്‍ഹിയെ അങ്കലാപ്പിലാക്കിയ നാളുകളില്‍ ഒരു സ്ഫോടനത്തിനു നിര്‍വഹിക്കാനാവുന്ന ധര്‍മവും ഞെട്ടിമാറലും എത്രത്തോളം പ്രയോജനകരമാണെന്നതിന്റെ മള്‍ട്ടി ഡയമന്‍ഷനല്‍ സാധ്യതകള്‍ വലുതാണ്. രാജ്യാഭിമാനപ്രചോദനത്തിനായി അണുബോംബ് പരീക്ഷണംവരെ അരങ്ങേറുന്ന നാട്ടില്‍ രാജനൈതിക വ്യവഹാരങ്ങള്‍ മുസ്ലിം ന്യൂനപക്ഷത്തെ പ്രതിരോധത്തിലാക്കാനുള്ള ഇരുതലമൂര്‍ച്ചയുള്ള വാളും ഭൂരിപക്ഷ വര്‍ഗീയതയ്ക്കു തിടംവയ്ക്കാനുള്ള കൌടില്യതന്ത്രങ്ങളുടെ ബഹുതലസാധ്യതയുമാണ്.
      ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ. അഭിനവ് ഭാരത് എപ്പിസോഡുകളില്‍ നിന്ന് ആരുമൊന്നും പഠിച്ചിട്ടില്ല. പഠിക്കാന്‍ വിസമ്മതിക്കുന്ന പത്രപ്രവര്‍ത്തകര്‍ ഫോര്‍ത്ത് എസ്റേറ്റിന്റെ കൂട്ടിക്കൊടുപ്പുകാരോ വ്യാജം ചമയ്ക്കാന്‍ ശമ്പളം വാങ്ങുന്നവരോ ആണ്.
      സ്ഫോടനങ്ങളും വിധ്വംസകപ്രവര്‍ത്തനങ്ങളും യഥാവിധി അന്വേഷിച്ചു കുറ്റക്കാരെ-അവരെ മാത്രം- മാതൃകാപരമായി ശിക്ഷിക്കണമെന്നാണു പറഞ്ഞുവരുന്നത്. തിടുക്കപ്പെട്ട ഏതു നീക്കവും മുന്‍വിധിയും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വിപുലവും ദൂരവ്യാപകവുമായിരിക്കും. സിമി ബന്ധമാരോപിക്കപ്പെട്ടു ജയിലിലടയ്ക്കപ്പെട്ടു മാസങ്ങള്‍ക്കുശേഷം നടന്ന സ്ഫോടനങ്ങളില്‍പ്പോലും പ്രതിചേര്‍ക്കപ്പെട്ട മുസ്ലിം യുവാക്കള്‍ ഇപ്പോഴും ജാമ്യംകിട്ടാതെ നരകിക്കുന്ന സാഹചര്യമാണുള്ളത്.
      വലതുപക്ഷ ഹിന്ദുത്വതീവ്രവാദികള്‍ നടത്തിയ നടേപറഞ്ഞ സ്ഫോടനക്കേസുകളിലടക്കം ഒട്ടേറെ നിരപരാധികള്‍ ഇപ്പോഴും തടവറയിലുണ്ട്. അവരെയൊക്കെ മാധ്യമങ്ങളും പോലിസും കോടതിയും കൈകാര്യംചെയ്തത് അത്യന്തം മനുഷ്യത്വരഹിതമായിട്ടാണ്. ലിംഗാഗ്രം ഛേദിച്ചു ഭ്രാന്തനെ മുസ്ലിമാക്കുകയും മുസ്ലിം യുവാക്കളെ മതഭ്രാന്തന്‍മാരാക്കുകയും ചെയ്യുന്ന നിയമപാലനം ക്രൂരമായ അസംബന്ധമാണ്.

      എന്‍ എം, 17 sep 2011

      ഇല്ലാതാക്കൂ