![]() |
കടപ്പാട് : എം.എസ്.പ്രകാശ് lokamalayalam.blogspot.com |
ദരിദ്രനായ ഒരു നമ്പൂതിരിയെയോ നായരെയോ അപൂര്‍വമായേ നമുക്ക് ചുറ്റും കാണാറുള്ളൂ. എന്നാലും പിന്നാക്കക്കാരന്‍ അതില്‍ സഹതപിക്കും. 'എന്ത് നിലയില്‍ ജീവിച്ചവരായിരുന്നു അദ്ദേഹം' എന്ന് അവന്‍ പറയും. എന്നാല്‍ തങ്ങള്‍ നൂറ്റാണ്ടുകളായി എത്ര കഷ്ടപ്പാടിലായിരുന്നു എന്ന് അവന്‍ മറക്കുകയും ചെയ്യും. അങ്ങിനെയാണ് മുന്നാക്കക്കാരില്‍ ദരിദ്രര്‍ ആയവര്‍കും സംവരണം എന്ന ആണും പെണ്ണും കെട്ട എര്പാടിനെ നാം അന്ഗീകരികുന്നതും. ഈ വിധേയ ഭാവത്തിനിടയില്‍ കേരളത്തില്‍ നമ്പൂരി, നായര്‍ എന്നിവ നന്നായി ബ്രാന്‍ഡ് ചെയ്യപ്പെട്ടു കഴിഞ്ഞ ജാതികളാണ് എന്ന് നാം മറക്കുന്നു. അവരെ പോലെ ജാതി പേര് വാലാക്കാന്‍ പിന്നാക്ക ഹിന്ദുവിന്റെ അപകര്‍ഷതാ ബോധം അവനെ അനുവദിക്കുന്നില്ല. സമൂഹത്തില്‍ ഉയര്ന്നവരാനെന്നു നമ്മെ ബോധ്യപെടുത്താന്‍ സവര്‍ണര്‍ അവരുടെ എല്ലാ കഴിവുകളും പ്രയോഗിക്കുന്നു. നായര്‍ മാഹാത്യമം പ്രചരിപ്പിക്കാനായി www. nairs.org എന്ന പേരില്‍ വെബ്സൈറ്റ് കാണുക. പുലയനു കേമത്തം പറയാനായി വലിയ ഉദ്യോഗസ്ഥരോ ജ്ഞാന പീഠം നേടിയവരോ ഇല്ല എന്ന് മാത്രമല്ല ഒരു വെബ്സൈറ്റ് കൊണ്ട് നടക്കാനുള്ള സാമ്പത്തിക അവസ്ഥയോ അവനില്ല.
ഇനി ജാതിയൊന്നു മാറാമെന്നു വിചാരിച്ചാല്‍ എന്താണ് സ്ഥിതി? ഇവിടെ 'പുലയനു' 'നായരാകാന്‍ 'പറ്റാവുന്ന രീതിയിലുള്ള ജനിതക ഗവേഷണമൊന്നും ഏതെങ്കിലും പദ്മശ്രീ പരമേശ്വരന്റെ 'ഭാരതീയ ഗവേഷണ കേന്ദ്രത്തില്‍' നടക്കുന്നതായി അറിയില്ല. അവര്‍ണന് ജന്മനാ ബുദ്ധിയില്ലെന്നു സ്ഥാപിക്കാനാണ് സംഘ പരിവാറിന്റെ ഇത്തരം ഗവേഷണ കേന്ദ്രങ്ങള്‍. പ്രതിയോഗികളെ വെട്ടാനും കുത്താനും ദളിതനേയും ഈഴവനെയും ആണ് സംഘ പരിവാരം നിയോഗിക്കാര്. വെട്ടാന്‍ ആജ്ഞാപിക്കുന്നത് പിള്ളമാര്‍ ! സവര്‍ണന്‍ നമ്മോടു മത്സര പരീക്ഷകളെ കുറിച്ച് ,അതിന്റെ മേന്മകളെ കുറിച്ച് വാചാലമായി പറയും. എന്നാല്‍ അമ്പലങ്ങളില്‍ ശാന്തിമാരെ നിയമിക്കുന്ന കാര്യം നോക്കൂ. ഉദ്യോഗാര്തിയുടെ 'മെറിറ്റ് ' കണ്ക്കാകാനുള്ള മത്സര പരീക്ഷകള്‍ ഒരിക്കലും നടത്തരുതെന്ന് സവര്‍ണര്‍ വാശി പിടിക്കുന്ന സാമൂഹ്യ ജീവിതത്തില്‍ വളരെ പ്രധാനപെട്ട പാരമ്പര്യ മേഖല അമ്പലങ്ങള്‍ ആണ് .
ദൈവം എന്ന അത്ഭുത ജീവിയെ സവര്‍ണരിലൂടെ മാത്രമേ കണ്ടെത്താന്‍ പറ്റൂ എന്ന് അവര്‍ അവര്‍ണരോട് നിരന്തരം പറയുന്നു. അധികാരവും ധനവും തങ്ങളോടൊപ്പം എന്നും വേണം എന്ന സവര്‍ണ ധാര്‍ഷ്ട്യം ഏറ്റവും ശക്തമായി കാണുന്ന സ്ഥാപനങ്ങള്‍ ക്ഷേത്രങ്ങളാണ്. കേരളത്തിലെ വരുമാനമുള്ള ശബരിമല, ഗുരുവായൂര്‍ പോലെയുള്ള അമ്പലങ്ങളില്‍ നറുക്കെടുത്തു നമ്ബൂതിരിമാര്കിടയില്‍ നിന്നു മാത്രം മേല്‍ശാന്തിമാരെ കണ്ടെത്തുന്നതില്‍ എന്തൊരു 'മെറിറ്റ്' എന്ന് ഏതെങ്കിലും ധിക്കാരിയായ ദളിതന്‍ ചോദിച്ചാല്‍ 'മനു സ്മൃതി' എന്ന ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം അവന്റെ ചെവിയില്‍ ഈയം ഒഴിച്ച് കളയും.
സാമൂഹ്യ കലകളുടെ കാര്യം നോക്കുക. കേരളത്തിലെ ദളിത് ആദിവാസി നാട്യ കലകളൊന്നും ഭാരത നാട്യത്തെ പോലെയോ മോഹിനിയാട്ടത്തെ പോലെയോ ഉദാത്തമല്ല എന്ന് ഭരണകൂടം അല്ലെങ്കില്‍ സവര്‍ണര്‍ പറയ്ന്നത് അവര്‍ണരും വിശ്വസിക്കുന്നു. കര്‍ഷക തൊഴിലാളികളുടെ നാടന്‍ പാട്ടും ശെമ്മാങ്കുടി അയ്യരുടെ സംഗീത കച്ചേരിയും ഒരേ പോലെ സാംസ്കാരിക കേരളം ഗണിക്കാറില്ല. ചില ദളിത് കലകള്‍ ലോക്കല്‍ പാര്‍ടി കൂടായ്മകളില്‍ ഇടതു പാര്‍ടികള്‍ അനുവദിക്കുന്നതോഴിച്ചാല്‍ അവയൊക്കെയും കേരളത്തിന്റെ സംസ്കാരത്തിന് പുറത്താണ്. കാരണം അവ സവര്‍ണന്റെ കലകളെ പോലെ കൊട്ടാരം കലകളല്ല. ചാനെലുകളില്‍ ദളിത് കലകള്‍ക്ക് സ്ഥാനമില്ല. ഉണ്ടെങ്കില്‍ തന്നെ അവ സി വി ശ്രീ രാമന്റെ 'വേറിട്ട കാഴ്ചകളില്‍' ഇടം തേടും. സവര്‍ണ നാട്യ കലകളാണ് എന്നും കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ചിഹ്നങ്ങള്‍.
സിനിമകളിലെ ദളിതര്‍ അടിമകളും ക്രൂരരും മുസ്ലിംകള്‍ സ്ഥിരം ഭീകരവാദികളും. സവര്‍ണര്‍ എന്നും സംസ്കൃത ചിത്തര്‍, ഓല കുടിലുകള്‍ തെമ്മാടികളുടെ കേന്ദ്രങ്ങള്‍, അല്ലെങ്കില്‍ ഹാസ്യ കഥ പാത്രങ്ങളുടെ താവളം. ഇല്ലങ്ങളും കാവുകളും കേരളീയ സാംസ്കാരിക കേന്ദ്രത്തിന്റെ തനി സ്വരൂപങ്ങള്‍. അവയില്‍ ജീവികുന്നത് സംസ്കാര സമ്പന്നര്‍, ശുദ്ധരായ നായന്മാര്‍, നമ്പൂതിരികള്‍. അവയില്‍ കാണുന്നത് ഹോമം പോലുള്ള സവര്‍ണ അനുഷ്ടാനങള്‍. ഏതു ദേശീയ അവാര്‍ഡ് സിനിമകളിലും ഇത് തന്നെയാണ് കഥ. ഇതൊക്കെ എഴുതാന്‍ കാരണമായ ഒരു വാര്‍ത്ത താഴെ ചേര്‍കുന്നു. ഈ വാര്‍ത്ത സാംസ്കാരിക കേരളവും കൌണ്ടര്‍ പൊയന്റും ഒന്നും ചര്‍ച്ച ചെയ്യില്ല. കാരണം ഇവിടെ പ്രതി മൂത്ത സവര്‍ണന്‍ ആണ്. അതും ശ്രീകൃഷ്ണ ഭഗവാന്റെ അടുത്ത ആളുകളായ പൂന്താനം നമ്പൂതിരിമാര്‍.
വിദ്യാരംഭം: മുസ്ലിം എസ്.ഐയെയും കുടുംബത്തെയും പടിക്കു പുറത്താക്കി
പെരിന്തല്‍മണ്ണ: വിദ്യാരംഭം കുറിക്കാന്‍ പൂന്താനം ഇല്ലത്തെത്തിയ മേലാറ്റൂര്‍ എസ്.ഐയെയും കുടുംബത്തെയും മുസ്ലിം മതവിശ്വാസിയായതിന്റെ പേരില്‍ ഇല്ലത്തിന്റെ പടിക്കു പുറത്തിരുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് കവിസമ്മേളനത്തിനെത്തിയ പത്തിലധികം കവികള്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്തു നല്‍കി സമ്മേളനം ബഹിഷ്കരിച്ചു.
ഇന്നലെ കാലത്ത് കവി പൂന്താനത്തിന്റെ ജന്മഗൃഹത്തില്‍ നടന്ന വിദ്യാരംഭംകുറിക്കല്‍ ചടങ്ങിലാണ് ഇവര്‍ക്ക് അക്ഷരവിലക്കേല്‍ക്കേണ്ടിവന്നത്. ഗുരുവായൂര്‍ ദേവസ്വത്തിനു കീഴില്‍ കവിയുടെ ജന്മഗൃഹത്തില്‍ നടന്നുവരാറുള്ള എഴുത്തിനിരുത്തല്‍ ചടങ്ങിനാണ് മേലാറ്റൂര്‍ എസ്.ഐ കൊല്ലം സ്വദേശി സുനില്‍രാജും ഭാര്യ സാലിയയും രണ്ടരവയസ്സുള്ള മകന്‍ മുനവ്വിര്‍ അലി ഹൈദറിനെ കൂട്ടി വിദ്യാരംഭം കുറിക്കാനെത്തിയത്. സുനില്‍ രാജ് എന്ന പേരു കണ്ട് ഹിന്ദുവാണെന്നു തെറ്റിദ്ധരിച്ചാണ് ആദ്യം ദേവസ്വം അധികൃതര്‍ ചടങ്ങിന് അനുമതി നല്‍കിയതെന്നു കരുതുന്നു.
തിരക്കു നിയന്ത്രിക്കുന്നതിനായി മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്യണമെന്നറിയിച്ചതിനാല്‍ ശനിയാഴ്ച തന്നെ മേലാറ്റൂര്‍ സ്റേഷനില്‍ നിന്നു മൂന്നു പോലിസുകാരുടെ മക്കള്‍ക്കൊപ്പം മകന്‍ മുനവ്വിര്‍ അലി ഹൈദറിന്റെ പേരും ഇല്ലത്ത് അറിയിച്ചിരുന്നതായി എസ്.ഐ പറഞ്ഞു. കാലത്ത് എത്താന്‍ അനുമതിയും നേടിയിരുന്നു.
തുടര്‍ന്ന് ഇല്ലത്തെത്തുകയായിരുന്നു. എന്നാല്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കുന്ന കവിയുടെ ജന്മഗൃഹത്തില്‍ ഇതരമതസ്ഥര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്നറിയിച്ച സംഘാടകര്‍ എസ്.ഐയെയും കുടുംബത്തെയും തിരിച്ചയച്ചു.
സംഭവം പുറത്തറിഞ്ഞതോടെ ഇതില്‍ പ്രതിഷേധിച്ച് ഇല്ലത്ത് എഴുത്ത് ഗുരുസ്ഥാനീയരായി എത്തിയവരും കവിസമ്മേളനത്തിനെത്തിയവരുമായ കവികളും സാഹിത്യകാരന്‍മാരും സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
കവിയുടെ ഇല്ലം ക്ഷേത്രമല്ലെന്നും ജന്മഗൃഹത്തില്‍ ഏതു വിശ്വാസിക്കും പ്രവേശനം നല്‍കാമെന്നുമാണു പ്രമാണമെന്നും കവികള്‍ വാദിച്ചു. അതിനിടെ ദേവസ്വം അധികൃതര്‍ എസ്.ഐയെയും കുടുംബത്തെയും ഇല്ലത്തിനു പുറത്തിരുത്തി മകന് ആദ്യാക്ഷരം കുറിക്കാന്‍ തയ്യാറായി.
അന്യജാതിക്കാര്‍ക്ക് ഇല്ലത്ത് പ്രവേശനം നല്‍കാനാവുമോയെന്ന് അടുത്ത ദേവസ്വം മീറ്റിങില്‍ പരിശോധിക്കാമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വിശദീകരണം നല്‍കി തല്‍ക്കാലം പ്രശ്നം അവസാനിപ്പിച്ചു.
രാവിലെ എട്ടിനാരംഭിച്ച ചടങ്ങുകള്‍ ഉച്ചയോടെ സമാപിച്ചു. കവി ഇ എ വാര്യര്‍ വിദ്യാരംഭച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മേലാറ്റൂര്‍ രാധാകൃഷ്ണന്‍, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, സി വി സദാശിവന്‍, കെ വിഷ്ണു എമ്പ്രാന്തിരി, കെ നാരായണന്‍, എസ് വി മോഹനന്‍, പി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കുരുന്നുകള്‍ക്ക് ഗുരുനാഥന്‍മാരായി. അതേസമയം സാഹിത്യകാരന്‍ സി വാസുദേവന്‍, അശോക്കുമാര്‍ പെരുവ, കൃഷ്ണന്‍ മങ്കട, പി എസ് വിജയകുമാര്‍, സത്യന്‍ എരവിമംഗലം, കെ കെ മുഹമ്മദാലി, സുരേഷ് ചമ്പത്ത്, സി പി ബൈജു, എസ് സഞ്ജയ്, ശിവന്‍ പൂന്താനം എന്നിവരാണു ചടങ്ങ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.പെരിന്തല്‍മണ്ണ: വിദ്യാരംഭം കുറിക്കാന്‍ പൂന്താനം ഇല്ലത്തെത്തിയ മേലാറ്റൂര്‍ എസ്.ഐയെയും കുടുംബത്തെയും മുസ്ലിം മതവിശ്വാസിയായതിന്റെ പേരില്‍ ഇല്ലത്തിന്റെ പടിക്കു പുറത്തിരുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് കവിസമ്മേളനത്തിനെത്തിയ പത്തിലധികം കവികള്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്തു നല്‍കി സമ്മേളനം ബഹിഷ്കരിച്ചു.
ഇന്നലെ കാലത്ത് കവി പൂന്താനത്തിന്റെ ജന്മഗൃഹത്തില്‍ നടന്ന വിദ്യാരംഭംകുറിക്കല്‍ ചടങ്ങിലാണ് ഇവര്‍ക്ക് അക്ഷരവിലക്കേല്‍ക്കേണ്ടിവന്നത്. ഗുരുവായൂര്‍ ദേവസ്വത്തിനു കീഴില്‍ കവിയുടെ ജന്മഗൃഹത്തില്‍ നടന്നുവരാറുള്ള എഴുത്തിനിരുത്തല്‍ ചടങ്ങിനാണ് മേലാറ്റൂര്‍ എസ്.ഐ കൊല്ലം സ്വദേശി സുനില്‍രാജും ഭാര്യ സാലിയയും രണ്ടരവയസ്സുള്ള മകന്‍ മുനവ്വിര്‍ അലി ഹൈദറിനെ കൂട്ടി വിദ്യാരംഭം കുറിക്കാനെത്തിയത്. സുനില്‍ രാജ് എന്ന പേരു കണ്ട് ഹിന്ദുവാണെന്നു തെറ്റിദ്ധരിച്ചാണ് ആദ്യം ദേവസ്വം അധികൃതര്‍ ചടങ്ങിന് അനുമതി നല്‍കിയതെന്നു കരുതുന്നു.
തിരക്കു നിയന്ത്രിക്കുന്നതിനായി മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്യണമെന്നറിയിച്ചതിനാല്‍ ശനിയാഴ്ച തന്നെ മേലാറ്റൂര്‍ സ്റേഷനില്‍ നിന്നു മൂന്നു പോലിസുകാരുടെ മക്കള്‍ക്കൊപ്പം മകന്‍ മുനവ്വിര്‍ അലി ഹൈദറിന്റെ പേരും ഇല്ലത്ത് അറിയിച്ചിരുന്നതായി എസ്.ഐ പറഞ്ഞു. കാലത്ത് എത്താന്‍ അനുമതിയും നേടിയിരുന്നു.
തുടര്‍ന്ന് ഇല്ലത്തെത്തുകയായിരുന്നു. എന്നാല്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കുന്ന കവിയുടെ ജന്മഗൃഹത്തില്‍ ഇതരമതസ്ഥര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്നറിയിച്ച സംഘാടകര്‍ എസ്.ഐയെയും കുടുംബത്തെയും തിരിച്ചയച്ചു.
സംഭവം പുറത്തറിഞ്ഞതോടെ ഇതില്‍ പ്രതിഷേധിച്ച് ഇല്ലത്ത് എഴുത്ത് ഗുരുസ്ഥാനീയരായി എത്തിയവരും കവിസമ്മേളനത്തിനെത്തിയവരുമായ കവികളും സാഹിത്യകാരന്‍മാരും സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
കവിയുടെ ഇല്ലം ക്ഷേത്രമല്ലെന്നും ജന്മഗൃഹത്തില്‍ ഏതു വിശ്വാസിക്കും പ്രവേശനം നല്‍കാമെന്നുമാണു പ്രമാണമെന്നും കവികള്‍ വാദിച്ചു. അതിനിടെ ദേവസ്വം അധികൃതര്‍ എസ്.ഐയെയും കുടുംബത്തെയും ഇല്ലത്തിനു പുറത്തിരുത്തി മകന് ആദ്യാക്ഷരം കുറിക്കാന്‍ തയ്യാറായി.
അന്യജാതിക്കാര്‍ക്ക് ഇല്ലത്ത് പ്രവേശനം നല്‍കാനാവുമോയെന്ന് അടുത്ത ദേവസ്വം മീറ്റിങില്‍ പരിശോധിക്കാമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വിശദീകരണം നല്‍കി തല്‍ക്കാലം പ്രശ്നം അവസാനിപ്പിച്ചു.
രാവിലെ എട്ടിനാരംഭിച്ച ചടങ്ങുകള്‍ ഉച്ചയോടെ സമാപിച്ചു. കവി ഇ എ വാര്യര്‍ വിദ്യാരംഭച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.
17 ഒക്ടോബര്‍ 2010 തേജസ് ദിനപത്രം
![]() |
നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ വിലാസം ആയുധ പൂജ , കടപ്പാട് . ndtv.com |
വിജയ ദശമി പോലെ ഒരു പാട് ദിവസങ്ങള്‍ സംഘ പരിവാരം ഇപ്പോള്‍ കേരളത്തില്‍ കലണ്ടര്‍ രൂപത്തിലാക്കി മാറ്റിയിട്ടുണ്ട്. ചനെലുകള്‍ക്ക് പരസ്യ വരുമാനം ഉള്ളതിനാല്‍ അവര്‍ ഓരോ ദിവസവും ആഘോഷിപ്പിക്കും. സംഘ പരിവാരം നടപിലാക്കിയ കേരളത്തിലെ രാമായണമാസാചരണം എന്ന പരിപാടി എന്താണ്? രാമായണ മാസാചരണം എന്ന ഇടപാട് ഗുജറാത്തിലും അയോധ്യയിലും പോലും ഇല്ല. എന്നാല്‍ പണ്ട് സവര്‍ണ വീടുകളില്‍ കള്ള കര്കടക മാസത്തില്‍ രാമായണം വായിച്ചിരുന്നു. കടുത്ത മഴയുള്ള കേരളത്തില്‍ മാത്രം നടന്ന ഒരു സവര്‍ണ അനുഷ്ടാനമാണ് ഈ രാമായണ മാസം. കര്കിടകത്തിലെ പട്ടിണി സഹിക്കുന്ന കേരളത്തിലെ ദളിതന് ഇതില്‍ എന്ത് കാര്യം? കൂടാതെ 'ഗണേശ വിഗ്രഹം കടലില്‍ ഒഴുക്കല്‍', രക്ഷാ ബന്ധന്‍ പോലുള്ള ഉത്തരേന്ത്യന്‍ ആഘോഷങ്ങള്‍ പുതുതായി ഇറക്കുമതി ചെയ്തിട്ടുമുണ്ട്. 2001 മുതല്‍ മാത്രം കേരളം കണ്ടു തുടങ്ങിയ ഒരു ഉത്സവമാണ് ശിവസേന തലസ്ഥാനത് നടത്തുന്ന 'ഗണേശ വിഗ്രഹ നിമജ്ജനം'. ഇക്കൊല്ലത്തെ ഈ ഹിന്ദുത്വ വല്കരണ പരിപാടിയില്‍ ദേവസ്വം മന്ത്രി കടന്നപള്ളി രാമ ചന്ദ്രന്‍ നേരിട്ട് തന്നെ പങ്കെടുത്തു കടല്‍ മലിനമാക്കി മോക്ഷം നേടുകയും ചെയ്തു. സംഘ പരിവാരം ആവശ്യപെട്ടതുന്സരിച്ചു ധിക്കാരിയായ ജി സുധാകരനെ ദേവസ്വം മന്ത്രി സ്ഥാനത് നിന്നും അച്ചുതാനന്ദന്‍ ഒഴിവാക്കി പകരം പ്രതിഷിടിച്ചതാണ് താടിയും മീശയും കൂട്ടി ത്രിശൂലം ഉണ്ടാക്കിയ കടന്നപള്ളി രാമ ചന്ദ്രന്‍.
![]() |
ദളിത് ബാലന്‍ നിമജ്ജനത്തില്‍ ഉപേക്ഷിക്കപെട്ട മഹിശാസുരന്റെ തല കാണിക്കുന്നു |
'വിദ്യാരംഭം' എന്ന സവര്‍ണന്റെ സാംസ്കാരിക ആക്രമണം പരുമല തിരുമേനിയുടെ പള്ളിയില്‍ കുറച്ചു ക്രിസ്ത്യാനികള്‍ അനുകരിച്ചുവെന്നും മതേതരം തെളിയിക്കാനായി ഏതോ ഒരു മുസ്ല്ലിയാര്‍ 'നാവില്‍ ദൈവ വചനം' വരച്ചുവെന്നും വാര്‍ത്ത വായിച്ചതോര്കുന്നു. മോഹിയിദ്ധീന്‍ നടുക്കണ്ടിയില്‍ കാരശ്ശേരി എന്ന 'എം എന്‍ കാരശ്ശേരി മാഷ് ' വരെ ഈ സവര്‍ണ പാദ സേവ മുസ്ലിംകളുടെ ഇടയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. സവര്‍ണനും അവന്റെ ചാനെലുകളും സംഘ പരിവാരത്തിന്റെ ഭീമ ജ്വല്ലറിയും ഒക്കെ ബ്രാന്‍ഡ് ചെയ്തുണ്ടാകിയ ഇത്തരം സാമൂഹ്യ കടന്നാക്രമങ്ങള്‍ പിന്നാക്ക സമൂഹം അനുകരിക്കുന്നത് അവരില്‍ വിധേയന്മാരെയും കുഞ്ഞാടുകളെയും സൃഷ്ടിക്കും. സാമൂഹ്യ നീതിക്ക് വേണ്ടി പോരാടുന്ന എല്ലാ പിന്നാക്ക ബുദ്ധി ജീവികളും ഇത് മനസ്സിലാകെണ്ടതുണ്ട്.
തുടര്‍ വായനക്ക്
മീന കണ്ടസ്വാമിയുടെ പഠനം: Hindutva Consolidation and Conscription in Tamil Nadu Through celebrations
നിസ്സഹായന്റെ ബ്ലോഗ് വിശ്വാസത്തിന്റെ വിശേഷങ്ങള്‍