2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ഓം ഹരിശ്രീ നംബൂര്യായെ നമ:

കടപ്പാട്  : എം.എസ്.പ്രകാശ്  lokamalayalam.blogspot.com
സവര്‍ണര്‍ പരിഷ്കൃതര്‍, അവര്‍ണര്‍ മ്ലേച്ചന്മാര്‍. ഇതാണ് സാംസ്കാരിക കേരളത്തിന്റെ ചിര പുരാതനമായ കാഴ്ചപാട്. ഇംഗ്ലീഷില്‍ "poor apes rich" (ദരിദ്രര്‍ പണക്കാരെ കോപിയടിക്കാന്‍ നോക്കും) എന്നൊരു ചൊല്ലുണ്ട്.  ഇത് തന്നെയാണ് അവര്‍ണര്‍ക്കും സംഭവിക്കുന്ന അബദ്ധം. പിന്നാക്കക്ക്കാര്‍ ഇന്ന് 'വിദ്യാരംഭം' പോലുള്ള സവര്‍ണരുടെ സകല  ആചാരങ്ങളെയും  അനുഷ്ടാനങ്ങളെയും അനുകരിക്കാന്‍ ശ്രമിക്കുന്നു.  സാമൂഹ്യ നീതി കൈവരിക്കാന്‍ സ്വത്വ  ബോധം അനിവാര്യമാണ്. തങ്ങളുടെ സാമൂഹ്യ ജീവിതവും കലകളും സവര്‍ണരെക്കാള്‍ മോശമാണെന്ന്  ധരിക്കുന്നിടത് പിന്നാക്കകാരന്റെ പരാജയം തുടങ്ങുന്നു.  സവര്‍ണ  ആചാരങ്ങളാണ് ഏറ്റവും ഉദാത്തം എന്ന് വിശ്വസിക്കുകയും അവരെ പോലെയാകാന്‍ പെടാ പാട് പെടുകയും ചെയ്യുന്നവരാണ് പിന്നാക്കക്കാരില്‍ സിംഹ ഭാഗവും.  ഒരു വെളുത്ത പെണ്ണിനെ വിവാഹം കഴിച്ചതോടെ  ജീവിതത്തിലെ വലിയൊരാഗ്രഹം സാധിച്ചുവെന്നു ദളിതനും സരസനുമായ സിനിമാ നടന്‍ മണി ഒരു ചാനെലിനോട് പറഞ്ഞത്  ഞാനോര്‍ക്കുന്നു. കറുത്ത കുട്ടികള്‍ മോശമാണെന്നും വെളുത്ത കുട്ടികള്‍ മിടുക്കരാണെന്നും സവര്‍ണര്‍ കാലങ്ങളായി നമ്മോടു പറയുന്നു. അതിനാല്‍ നമ്മില്‍ പലരും അത് വിശ്വസിക്കുന്നു.  സവര്‍ണന്റെ ഉടമസ്ഥതയിലുള്ള  കമ്പോളവും അത്  തന്നെ പറയുന്നു. കറുത്ത ദളിതര്‍ 'ഫെയര്‍ ആന്‍ഡ്‌ ലോവലി' വാങ്ങി  തേച്ചു ശരീരം വെളുപ്പിക്കാന്‍  ശ്രമിക്കുന്നു. 

ദരിദ്രനായ ഒരു നമ്പൂതിരിയെയോ നായരെയോ അപൂര്‍വമായേ നമുക്ക് ചുറ്റും കാണാറുള്ളൂ. എന്നാലും പിന്നാക്കക്കാരന്‍ അതില്‍ സഹതപിക്കും. 'എന്ത് നിലയില്‍ ജീവിച്ചവരായിരുന്നു അദ്ദേഹം' എന്ന് അവന്‍ പറയും. എന്നാല്‍ തങ്ങള്‍ നൂറ്റാണ്ടുകളായി എത്ര കഷ്ടപ്പാടിലായിരുന്നു എന്ന് അവന്‍ മറക്കുകയും ചെയ്യും. അങ്ങിനെയാണ് മുന്നാക്കക്കാരില്‍ ദരിദ്രര്‍ ആയവര്‍കും  സംവരണം എന്ന  ആണും പെണ്ണും കെട്ട  എര്പാടിനെ നാം അന്ഗീകരികുന്നതും.  ഈ വിധേയ ഭാവത്തിനിടയില്‍   കേരളത്തില്‍ നമ്പൂരി, നായര്‍ എന്നിവ നന്നായി ബ്രാന്‍ഡ് ചെയ്യപ്പെട്ടു കഴിഞ്ഞ ജാതികളാണ്  എന്ന് നാം മറക്കുന്നു.  അവരെ പോലെ ജാതി പേര് വാലാക്കാന്‍ പിന്നാക്ക ഹിന്ദുവിന്റെ അപകര്‍ഷതാ ബോധം അവനെ അനുവദിക്കുന്നില്ല.  സമൂഹത്തില്‍ ഉയര്ന്നവരാനെന്നു നമ്മെ ബോധ്യപെടുത്താന്‍ സവര്‍ണര്‍  അവരുടെ എല്ലാ കഴിവുകളും  പ്രയോഗിക്കുന്നു. നായര്‍ മാഹാത്യമം പ്രചരിപ്പിക്കാനായി www. nairs.org എന്ന പേരില്‍ വെബ്സൈറ്റ് കാണുക.  പുലയനു കേമത്തം പറയാനായി വലിയ ഉദ്യോഗസ്ഥരോ ജ്ഞാന പീഠം നേടിയവരോ ഇല്ല എന്ന് മാത്രമല്ല ഒരു വെബ്സൈറ്റ്  കൊണ്ട് നടക്കാനുള്ള  സാമ്പത്തിക അവസ്ഥയോ അവനില്ല.

ഇനി ജാതിയൊന്നു  മാറാമെന്നു വിചാരിച്ചാല്‍ എന്താണ് സ്ഥിതി?  ഇവിടെ  'പുലയനു' 'നായരാകാന്‍ 'പറ്റാവുന്ന രീതിയിലുള്ള ജനിതക ഗവേഷണമൊന്നും ഏതെങ്കിലും പദ്മശ്രീ പരമേശ്വരന്റെ  'ഭാരതീയ ഗവേഷണ കേന്ദ്രത്തില്‍' നടക്കുന്നതായി  അറിയില്ല. അവര്‍ണന്  ജന്മനാ ബുദ്ധിയില്ലെന്നു സ്ഥാപിക്കാനാണ്  സംഘ പരിവാറിന്റെ ഇത്തരം ഗവേഷണ കേന്ദ്രങ്ങള്‍.  പ്രതിയോഗികളെ വെട്ടാനും കുത്താനും ദളിതനേയും ഈഴവനെയും ആണ് സംഘ പരിവാരം നിയോഗിക്കാര്. വെട്ടാന്‍ ആജ്ഞാപിക്കുന്നത് പിള്ളമാര്‍ ! സവര്‍ണന്‍  നമ്മോടു മത്സര പരീക്ഷകളെ കുറിച്ച് ,അതിന്റെ മേന്മകളെ കുറിച്ച്  വാചാലമായി പറയും. എന്നാല്‍ അമ്പലങ്ങളില്‍ ശാന്തിമാരെ നിയമിക്കുന്ന കാര്യം നോക്കൂ.  ഉദ്യോഗാര്തിയുടെ  'മെറിറ്റ്‌ ' കണ്ക്കാകാനുള്ള മത്സര പരീക്ഷകള്‍ ഒരിക്കലും നടത്തരുതെന്ന്  സവര്‍ണര്‍ വാശി പിടിക്കുന്ന സാമൂഹ്യ ജീവിതത്തില്‍ വളരെ പ്രധാനപെട്ട  പാരമ്പര്യ മേഖല  അമ്പലങ്ങള്‍ ആണ് .

ദൈവം എന്ന അത്ഭുത ജീവിയെ  സവര്‍ണരിലൂടെ മാത്രമേ കണ്ടെത്താന്‍ പറ്റൂ എന്ന്  അവര്‍ അവര്‍ണരോട് നിരന്തരം  പറയുന്നു.  അധികാരവും ധനവും തങ്ങളോടൊപ്പം എന്നും വേണം എന്ന സവര്‍ണ ധാര്‍ഷ്ട്യം ഏറ്റവും ശക്തമായി കാണുന്ന സ്ഥാപനങ്ങള്‍ ക്ഷേത്രങ്ങളാണ്.  കേരളത്തിലെ വരുമാനമുള്ള ശബരിമല, ഗുരുവായൂര്‍ പോലെയുള്ള അമ്പലങ്ങളില്‍  നറുക്കെടുത്തു നമ്ബൂതിരിമാര്കിടയില്‍ നിന്നു മാത്രം മേല്‍ശാന്തിമാരെ കണ്ടെത്തുന്നതില്‍ എന്തൊരു 'മെറിറ്റ്‌' എന്ന് ഏതെങ്കിലും ധിക്കാരിയായ ദളിതന്‍ ചോദിച്ചാല്‍  'മനു സ്മൃതി' എന്ന ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം  അവന്റെ  ചെവിയില്‍  ഈയം ഒഴിച്ച്  കളയും.

സാമൂഹ്യ കലകളുടെ കാര്യം നോക്കുക. കേരളത്തിലെ ദളിത്‌ ആദിവാസി നാട്യ കലകളൊന്നും ഭാരത നാട്യത്തെ പോലെയോ മോഹിനിയാട്ടത്തെ പോലെയോ ഉദാത്തമല്ല എന്ന്  ഭരണകൂടം അല്ലെങ്കില്‍ സവര്‍ണര്‍  പറയ്ന്നത് അവര്‍ണരും വിശ്വസിക്കുന്നു. കര്‍ഷക തൊഴിലാളികളുടെ നാടന്‍ പാട്ടും ശെമ്മാങ്കുടി അയ്യരുടെ സംഗീത കച്ചേരിയും ഒരേ പോലെ സാംസ്കാരിക കേരളം ഗണിക്കാറില്ല.  ചില ദളിത്‌ കലകള്‍  ലോക്കല്‍ പാര്‍ടി കൂടായ്മകളില്‍  ഇടതു പാര്‍ടികള്‍ അനുവദിക്കുന്നതോഴിച്ചാല്‍ അവയൊക്കെയും  കേരളത്തിന്റെ സംസ്കാരത്തിന് പുറത്താണ്.  കാരണം അവ സവര്‍ണന്റെ കലകളെ പോലെ കൊട്ടാരം കലകളല്ല.  ചാനെലുകളില്‍ ദളിത്‌ കലകള്‍ക്ക് സ്ഥാനമില്ല. ഉണ്ടെങ്കില്‍ തന്നെ അവ സി വി ശ്രീ രാമന്റെ 'വേറിട്ട കാഴ്ചകളില്‍' ഇടം തേടും. സവര്‍ണ നാട്യ കലകളാണ് എന്നും കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ചിഹ്നങ്ങള്‍.

സിനിമകളിലെ ദളിതര്‍ അടിമകളും ക്രൂരരും മുസ്ലിംകള്‍ സ്ഥിരം ഭീകരവാദികളും. സവര്‍ണര്‍ എന്നും സംസ്കൃത ചിത്തര്‍, ഓല കുടിലുകള്‍ തെമ്മാടികളുടെ കേന്ദ്രങ്ങള്‍, അല്ലെങ്കില്‍ ഹാസ്യ കഥ പാത്രങ്ങളുടെ താവളം.  ഇല്ലങ്ങളും കാവുകളും കേരളീയ സാംസ്കാരിക കേന്ദ്രത്തിന്റെ തനി സ്വരൂപങ്ങള്‍. അവയില്‍ ജീവികുന്നത് സംസ്കാര സമ്പന്നര്‍, ശുദ്ധരായ നായന്മാര്‍, നമ്പൂതിരികള്‍.  അവയില്‍ കാണുന്നത് ഹോമം പോലുള്ള സവര്‍ണ അനുഷ്ടാനങള്‍. ഏതു ദേശീയ അവാര്‍ഡ്  സിനിമകളിലും ഇത് തന്നെയാണ് കഥ. ഇതൊക്കെ എഴുതാന്‍ കാരണമായ ഒരു വാര്‍ത്ത താഴെ ചേര്‍കുന്നു. ഈ വാര്‍ത്ത സാംസ്കാരിക കേരളവും  കൌണ്ടര്‍ പൊയന്റും ഒന്നും ചര്‍ച്ച ചെയ്യില്ല.   കാരണം ഇവിടെ പ്രതി  മൂത്ത സവര്‍ണന്‍ ആണ്.  അതും ശ്രീകൃഷ്ണ ഭഗവാന്റെ അടുത്ത ആളുകളായ പൂന്താനം നമ്പൂതിരിമാര്‍.


വിദ്യാരംഭം: മുസ്ലിം എസ്.ഐയെയും കുടുംബത്തെയും പടിക്കു പുറത്താക്കി

പെരിന്തല്‍മണ്ണ: വിദ്യാരംഭം കുറിക്കാന്‍ പൂന്താനം ഇല്ലത്തെത്തിയ മേലാറ്റൂര്‍ എസ്.ഐയെയും കുടുംബത്തെയും മുസ്ലിം മതവിശ്വാസിയായതിന്റെ പേരില്‍ ഇല്ലത്തിന്റെ പടിക്കു പുറത്തിരുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് കവിസമ്മേളനത്തിനെത്തിയ പത്തിലധികം കവികള്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്തു നല്‍കി സമ്മേളനം ബഹിഷ്കരിച്ചു.
ഇന്നലെ കാലത്ത് കവി പൂന്താനത്തിന്റെ ജന്മഗൃഹത്തില്‍ നടന്ന വിദ്യാരംഭംകുറിക്കല്‍ ചടങ്ങിലാണ് ഇവര്‍ക്ക് അക്ഷരവിലക്കേല്‍ക്കേണ്ടിവന്നത്. ഗുരുവായൂര്‍ ദേവസ്വത്തിനു കീഴില്‍ കവിയുടെ ജന്മഗൃഹത്തില്‍ നടന്നുവരാറുള്ള എഴുത്തിനിരുത്തല്‍ ചടങ്ങിനാണ് മേലാറ്റൂര്‍ എസ്.ഐ കൊല്ലം സ്വദേശി സുനില്‍രാജും ഭാര്യ സാലിയയും രണ്ടരവയസ്സുള്ള മകന്‍ മുനവ്വിര്‍ അലി ഹൈദറിനെ കൂട്ടി വിദ്യാരംഭം കുറിക്കാനെത്തിയത്. സുനില്‍ രാജ് എന്ന പേരു കണ്ട് ഹിന്ദുവാണെന്നു തെറ്റിദ്ധരിച്ചാണ് ആദ്യം ദേവസ്വം അധികൃതര്‍ ചടങ്ങിന് അനുമതി നല്‍കിയതെന്നു കരുതുന്നു.
 തിരക്കു നിയന്ത്രിക്കുന്നതിനായി മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്യണമെന്നറിയിച്ചതിനാല്‍ ശനിയാഴ്ച തന്നെ മേലാറ്റൂര്‍ സ്റേഷനില്‍ നിന്നു മൂന്നു പോലിസുകാരുടെ മക്കള്‍ക്കൊപ്പം മകന്‍ മുനവ്വിര്‍ അലി ഹൈദറിന്റെ പേരും ഇല്ലത്ത് അറിയിച്ചിരുന്നതായി എസ്.ഐ പറഞ്ഞു. കാലത്ത് എത്താന്‍ അനുമതിയും നേടിയിരുന്നു.
തുടര്‍ന്ന് ഇല്ലത്തെത്തുകയായിരുന്നു. എന്നാല്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കുന്ന കവിയുടെ ജന്മഗൃഹത്തില്‍ ഇതരമതസ്ഥര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്നറിയിച്ച സംഘാടകര്‍ എസ്.ഐയെയും കുടുംബത്തെയും തിരിച്ചയച്ചു.
സംഭവം പുറത്തറിഞ്ഞതോടെ ഇതില്‍ പ്രതിഷേധിച്ച് ഇല്ലത്ത് എഴുത്ത് ഗുരുസ്ഥാനീയരായി എത്തിയവരും കവിസമ്മേളനത്തിനെത്തിയവരുമായ കവികളും സാഹിത്യകാരന്‍മാരും സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
കവിയുടെ ഇല്ലം ക്ഷേത്രമല്ലെന്നും ജന്മഗൃഹത്തില്‍ ഏതു വിശ്വാസിക്കും പ്രവേശനം നല്‍കാമെന്നുമാണു പ്രമാണമെന്നും കവികള്‍ വാദിച്ചു. അതിനിടെ ദേവസ്വം അധികൃതര്‍ എസ്.ഐയെയും കുടുംബത്തെയും ഇല്ലത്തിനു പുറത്തിരുത്തി മകന് ആദ്യാക്ഷരം കുറിക്കാന്‍ തയ്യാറായി.
അന്യജാതിക്കാര്‍ക്ക് ഇല്ലത്ത് പ്രവേശനം നല്‍കാനാവുമോയെന്ന് അടുത്ത ദേവസ്വം മീറ്റിങില്‍ പരിശോധിക്കാമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വിശദീകരണം നല്‍കി തല്‍ക്കാലം പ്രശ്നം അവസാനിപ്പിച്ചു.
രാവിലെ എട്ടിനാരംഭിച്ച ചടങ്ങുകള്‍ ഉച്ചയോടെ സമാപിച്ചു. കവി  ഇ എ വാര്യര്‍ വിദ്യാരംഭച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മേലാറ്റൂര്‍ രാധാകൃഷ്ണന്‍, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, സി വി സദാശിവന്‍, കെ വിഷ്ണു എമ്പ്രാന്തിരി, കെ നാരായണന്‍, എസ് വി മോഹനന്‍, പി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കുരുന്നുകള്‍ക്ക് ഗുരുനാഥന്‍മാരായി. അതേസമയം സാഹിത്യകാരന്‍ സി വാസുദേവന്‍, അശോക്കുമാര്‍ പെരുവ, കൃഷ്ണന്‍ മങ്കട, പി എസ് വിജയകുമാര്‍, സത്യന്‍ എരവിമംഗലം, കെ കെ മുഹമ്മദാലി, സുരേഷ് ചമ്പത്ത്, സി പി ബൈജു, എസ് സഞ്ജയ്, ശിവന്‍ പൂന്താനം എന്നിവരാണു ചടങ്ങ് ബഹിഷ്കരിച്ച്  ഇറങ്ങിപ്പോയത്.
17  ഒക്ടോബര്‍ 2010 തേജസ്‌ ദിനപത്രം

നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ വിലാസം ആയുധ പൂജ , കടപ്പാട് . ndtv.com
പണ്ടൊക്കെ  കേരളത്തിലെ സവര്‍ണര്‍  ജ്യോത്സ്യനെ കണ്ട്‌ ഏതെങ്കിലും പറ്റിയ ദിവസത്തേക്ക് കുട്ടിക്ക്‌ അനുയോജ്യമായ മുഹൂര്‍ത്തം  കുറിച്ച്‌ വാങ്ങി നാവില്‍ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ്‌  വിദ്യാരംഭം.  എന്നാല്‍ അടുത്തകാലത്തായി സംഘ പരിവാരം കേരളത്തിലെ 'ഹിന്ദു സാംസ്കാരിക വകുപ്പ് ' ഏറ്റെടുത്തതോടെ  വിജയദശമി ദിനങ്ങളില്‍ മാത്രമായി വിദ്യാരംഭം ഒതുക്കുകയും  ചാനെലുകളുടെ സഹായത്തോടെ നന്നായി കമ്പോളവല്കരിക്കയും  ചെയ്തു.  ചൊറിയും  കുത്തി ഇരിക്കുന്ന  സാംസ്കാരിക നായകര്‍ കേരളത്തില്‍ വേണ്ടത്ര ഉള്ളതിനാല്‍ 'എഴുത്തിനിരുത്ത്' എന്ന വര്‍ഷത്തില്‍ വീണു കിട്ടുന്ന ഒരു വരുമാന സാധ്യത  മുന്നില്‍ കണ്ടു അവരും സംഘ പരിവാരത്തോടൊപ്പം  കൂടി.   വിജയദശമി പൂജയ്ക്കു ശേഷം കിട്ടുന്ന ആയുധങ്ങള്‍  ദൈവീകാനുഗ്രഹം സിദ്ധിച്ചവയായിരിക്കും എന്നാണ് സംഘ പരിവാര വിശ്വാസം.  ശത്രുക്കളെ  നിഗ്രഹിക്കാന്‍ ഇവന്മാര്‍ ഉപയോഗിക്കുന്നത് ഇത്തരം പൂജ ചെയ്ത ആയുധങ്ങള്‍ ആണ് താനും.

വിജയ ദശമി പോലെ  ഒരു പാട് ദിവസങ്ങള്‍ സംഘ പരിവാരം ഇപ്പോള്‍ കേരളത്തില്‍  കലണ്ടര്‍ രൂപത്തിലാക്കി മാറ്റിയിട്ടുണ്ട്. ചനെലുകള്‍ക്ക്  പരസ്യ വരുമാനം ഉള്ളതിനാല്‍ അവര്‍ ഓരോ ദിവസവും ആഘോഷിപ്പിക്കും. സംഘ പരിവാരം നടപിലാക്കിയ കേരളത്തിലെ രാമായണമാസാചരണം എന്ന പരിപാടി എന്താണ്? രാമായണ മാസാചരണം എന്ന ഇടപാട് ഗുജറാത്തിലും അയോധ്യയിലും പോലും ഇല്ല.  എന്നാല്‍ പണ്ട്  സവര്‍ണ വീടുകളില്‍  കള്ള കര്കടക മാസത്തില്‍ രാമായണം വായിച്ചിരുന്നു. കടുത്ത മഴയുള്ള കേരളത്തില്‍ മാത്രം നടന്ന ഒരു സവര്‍ണ  അനുഷ്ടാനമാണ്  ഈ രാമായണ മാസം.  കര്കിടകത്തിലെ പട്ടിണി സഹിക്കുന്ന കേരളത്തിലെ  ദളിതന് ഇതില്‍ എന്ത് കാര്യം?   കൂടാതെ 'ഗണേശ വിഗ്രഹം കടലില്‍ ഒഴുക്കല്‍', രക്ഷാ ബന്ധന്‍ പോലുള്ള ഉത്തരേന്ത്യന്‍ ആഘോഷങ്ങള്‍ പുതുതായി ഇറക്കുമതി ചെയ്തിട്ടുമുണ്ട്.  2001 മുതല്‍ മാത്രം കേരളം കണ്ടു തുടങ്ങിയ ഒരു ഉത്സവമാണ്  ശിവസേന തലസ്ഥാനത്  നടത്തുന്ന 'ഗണേശ വിഗ്രഹ  നിമജ്ജനം'.  ഇക്കൊല്ലത്തെ ഈ  ഹിന്ദുത്വ വല്കരണ പരിപാടിയില്‍   ദേവസ്വം മന്ത്രി കടന്നപള്ളി രാമ ചന്ദ്രന്‍   നേരിട്ട് തന്നെ പങ്കെടുത്തു കടല്‍ മലിനമാക്കി മോക്ഷം നേടുകയും ചെയ്തു.  സംഘ പരിവാരം ആവശ്യപെട്ടതുന്സരിച്ചു  ധിക്കാരിയായ  ജി സുധാകരനെ ദേവസ്വം മന്ത്രി സ്ഥാനത് നിന്നും അച്ചുതാനന്ദന്‍ ഒഴിവാക്കി പകരം പ്രതിഷിടിച്ചതാണ്  താടിയും മീശയും കൂട്ടി   ത്രിശൂലം ഉണ്ടാക്കിയ കടന്നപള്ളി രാമ ചന്ദ്രന്‍.
ദളിത്‌ ബാലന്‍ നിമജ്ജനത്തില്‍ ഉപേക്ഷിക്കപെട്ട മഹിശാസുരന്റെ തല കാണിക്കുന്നു 
അറിവില്ലായ്മയുടെ പര്യായം ആയിരുന്ന മഹിഷാസുരനെ കൊന്ന് അറിവിന്‍റെ ദേവതയായ ആദിപരാശക്തി വിജയിച്ച ദിവസമാണ് വിജയദശമി.  അതായത്  വിഡ്ഢിയായ ദളിതന്റെ മേല്‍  ബുദ്ധിയുടെ പര്യായമായ സവര്‍ണര്‍ വിജയം നേടിയ ദിവസം. സംഘ പരിവാരം ഹൈന്ദവ വല്കരനതിനായി  മാര്‍കെറ്റ് ചെയ്ത ഇത്തരം സവര്‍ണ ആഘോഷങ്ങളുടെ കടന്നു വരവോടെ  ദളിത്‌ ആദിവാസി ആഘോഷങ്ങള്‍ പാടെ തിരസ്കരിക്കപ്പെട്ടു.  ഇന്ന് 'വിദ്യാരംഭം' പോലുള്ള സവര്‍ണ  ആചാരങ്ങള്‍  മുസ്ലിംകളും ക്രിസ്ത്യാനികളും അനുകരിക്കാന്‍ ശ്രമിക്കുന്നത് ശുദ്ധ വിവരകെടാണ്.   കേരളത്തിലെ കാമ്പസുകളില്‍  ആര്‍ എസ എസ വൃന്ദം രക്ഷാ ബന്ധന്‍ കെട്ടാന്‍ ആരംഭിച്ചത്   കൃത്യമായ 'ഹൈന്ദവ വല്കരണം'  ലക്ഷ്യമാക്കി  ആയിരുന്നു.  എന്നാല്‍  മാര്‍ക്സിസ്റ്റ്‌ സഖാക്കള്‍ കരുതിയത്‌ ഇവന്മാര്‍ കൂട്ട തല്ലിനിടയില്‍ സ്വന്തം ഐഡന്റിറ്റി കാണിച്ചു രക്ഷപെടാന്‍ ഉള്ള ഒരു ചരടാണ്‌ അതെന്നായിരുന്നു. സഖാക്കള്‍ സ്വന്തം അണികളോടും അത് പോലെ ചരട് കെട്ടാന്‍ ആവശ്യപെട്ടു. പിന്നീട് കേരളത്തിലെ പുരുഷാതമക  തീഷ്ണ ഹിന്ദുത്വത്തിന്റെ പ്രതീകമായി ' കാവി ചരടുകള്‍'  മോഹന്‍ ലാല്‍ സിനിമകളിലൂടെ മാറ്റാന്‍ സംഘ പരിവാരത്തിന് കഴിഞ്ഞു.  ആര്‍ എസ എസിന്റെ  ഇത്തരം സാംസ്കാരിക അതിക്രമങ്ങളെ പ്രതിരോധികേണ്ടത്   അനുകരണം കൊണ്ടല്ല.  അവയുടെ ലക്ഷ്യത്തെ തുറന്നു കാണിക്കുകയും സ്വന്തം സ്വത്വ ബോധം വികസിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്.

'വിദ്യാരംഭം' എന്ന സവര്‍ണന്റെ സാംസ്കാരിക ആക്രമണം  പരുമല തിരുമേനിയുടെ പള്ളിയില്‍ കുറച്ചു ക്രിസ്ത്യാനികള്‍  അനുകരിച്ചുവെന്നും  മതേതരം തെളിയിക്കാനായി ഏതോ ഒരു മുസ്ല്ലിയാര്‍ 'നാവില്‍ ദൈവ വചനം' വരച്ചുവെന്നും വാര്‍ത്ത വായിച്ചതോര്കുന്നു.  മോഹിയിദ്ധീന്‍ നടുക്കണ്ടിയില്‍ കാരശ്ശേരി എന്ന 'എം എന്‍ കാരശ്ശേരി മാഷ്‌ ' വരെ ഈ സവര്‍ണ പാദ സേവ മുസ്ലിംകളുടെ ഇടയില്‍ പ്രചരിപ്പിക്കാന്‍  ശ്രമിക്കുന്നു.  സവര്‍ണനും അവന്റെ ചാനെലുകളും സംഘ പരിവാരത്തിന്റെ ഭീമ ജ്വല്ലറിയും  ഒക്കെ ബ്രാന്‍ഡ് ചെയ്തുണ്ടാകിയ ഇത്തരം സാമൂഹ്യ  കടന്നാക്രമങ്ങള്‍ പിന്നാക്ക സമൂഹം അനുകരിക്കുന്നത്  അവരില്‍ വിധേയന്മാരെയും കുഞ്ഞാടുകളെയും സൃഷ്ടിക്കും. സാമൂഹ്യ നീതിക്ക് വേണ്ടി പോരാടുന്ന എല്ലാ പിന്നാക്ക ബുദ്ധി ജീവികളും ഇത്  മനസ്സിലാകെണ്ടതുണ്ട്.

തുടര്‍ വായനക്ക് 
മീന കണ്ടസ്വാമിയുടെ പഠനം: Hindutva Consolidation and Conscription in Tamil Nadu Through celebrations
നിസ്സഹായന്റെ ബ്ലോഗ്‌ വിശ്വാസത്തിന്റെ വിശേഷങ്ങള്‍ 

25 അഭിപ്രായങ്ങൾ:

  1. എഴിക്കോട് ശശി നമ്പൂതിരി ശബരിമല മേല്‍ശാന്തി

    ശബരിമല: എഴിക്കോട് ശശിനമ്പൂതിരിയെ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. ചെറുതുരുത്തി പൈങ്കുളം സ്വദേശിയാണ്. ഉഷപൂജയ്ക്കുശേഷം ശബരിമല അയ്യപ്പന്റെ തിരുമുമ്പിലാണ് നറുക്കെടുപ്പു നടന്നത്. 10 പേരുടെ പട്ടികയില്‍ നിന്നാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. 1995ല്‍ ഗുരുവായൂര്‍ മേല്‍ശാന്തിയായിരുന്നു ശശിനമ്പൂതിരി. വള്ളിക്കുന്നം കൊടകിനാല്‍ സ്വദേശി ധനഞ്ജയന്‍ നമ്പൂതിരിയാണ് മാളികപ്പുറത്തെ പുതിയ മേല്‍ശാന്തി. മാളികപ്പുറം ദേവീക്ഷേത്രത്തിലാണു തിരഞ്ഞെടുപ്പ് നടന്നത്. തന്ത്രി കണ്ഠരര് രാജീവര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം രാജഗോപാലന്‍ നായര്‍, ബോര്‍ഡ് അംഗങ്ങളായ വി ശശി, കെ സിസിലി, സ്പെഷ്യല്‍ കമ്മീഷണര്‍ എം രാജഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. മണ്ഡലപൂജയ്ക്ക് നടതുറക്കുന്ന നവംബര്‍ 16നു സന്ധ്യക്ക് പുതിയ മേല്‍ശാന്തിമാരുടെ അവരോധം നടക്കും. അന്നു രാത്രി 10ന് ഹരിവരാസനം പാടി നടയടച്ചാല്‍ ഇപ്പോഴത്തെ മേല്‍ശാന്തിമാര്‍ മലയിറങ്ങും. നവംബര്‍ 17നാണ് ഇത്തവണ മണ്ഡലകാലം തുടങ്ങുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്ത് ബ്ലോഗില്‍ അനഭിമതരായ ആളുകളാണ് ഞാനും നിസ്സഹായനും മറ്റും. താങ്കള്‍ വളരെ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു. നന്ദി.
    പിന്നെ ജി സുധാകരന്‍ ഒന്നാന്തരം നായരാണ്. ഈഴവനല്ല.

    മറുപടിഇല്ലാതാക്കൂ
  3. ആവര്‍ത്തന വിരസമാകുമെന്നു കരുതി എഴുതാതെ മാറിനിന്ന വിഷയമാണ് അവര്‍ണ്ണന്റെ വളരെ പഠനാര്‍ഹമായ ഈ പോസ്റ്റ്‌. ഇതുമായി കുഉട്ടിവായിക്കാവുന്ന ഒരു പോസ്റ്റ്‌ എന്റെ ബ്ലോഗില്‍ ഉണ്ട്. സര്ക്കാങര്‍ സ്ഥാപനങ്ങള്‍ പൂജാകേന്ദ്രങ്ങളാകുമ്പോള്‍
    കേരളത്തിലെ പൊതു ബോധം സവര്ന്നമയമാനെന്നത് വാസ്തവം. എന്നാല്‍ ചാനലുകള്‍ ഈ സവര്‍ണ്ണ വല്ക്കരനത്തിന്നു ഇപ്പോള്‍ ചുക്കാന്‍ പിടിക്കുകയാണ്. ജനസംഖ്യയില്‍ ചെറു ശതമാനം മാത്രമുള്ള സവര്‍ണ്ണ ആചാരങ്ങളാണ് കേരളത്തിന്റെ ദേശിയ ആചാരങ്ങളായി ഗണിക്കുന്നത്. അവര്ന്നനായ മാവേലിയെ സവര്‍ണ്ണര്‍ ചരിത്രത്തിലേക്ക് ചവിട്ടി താഴ്ത്തിയ അവഹെളനത്തെ ഓണമായി കേരളിയര്‍ കൊണ്ടാടുന്നു. സവര്‍ണ്ണ ഭവനങ്ങളിലെ അന്ത്യയാമാങ്ങളുടെ വിനോദമായ കഥ കളിയാണ് കേരളത്തിന്റെ തനതു കല. ഉത്തരേന്ത്യന്‍ സവര്‍ണ്ണ ആചാരമായ രാഖികെട്ടാല്‍ കേരളത്തിന്റെ സ്വന്തം ഉത്സവമാകുന്നു. ഉത്തരേന്ത്യയില്‍ വര്‍ഗ്ഗിയ കലാപത്തിനു നിരന്തര കാരണമാകുന്ന ഗണേശോത്സവം ഇന്നിപ്പോള്‍ കേരളത്തിലും എല്ലാ വര്‍ഷവും ആചരിക്കുന്നു.
    പൊതുവേ കേരളത്തിന്റെ പൊതുബോധം ഇടതുപക്ഷ മയമാനെന്നു പറയപ്പെടാരുണ്ട്. മാറിയ അന്തരിക്ഷത്തില്‍ ഇടതുപക്ഷം എന്ന് പറയപ്പെടുന്നത് സവര്‍ണ്ണം എന്ന് തിരുത്തി വായിക്കേണ്ടിവരും.

    മറുപടിഇല്ലാതാക്കൂ
  4. ആ പോലീസുകാരെനേയും കുടുംബത്തേയും അപമാനിച്ചത് നന്നായി.പണ്ട് വയലാർ രവിയെ ഇതുപോലെ അപമാനിച്ചിട്ടും ഇവനൊന്നും പഠിക്കുന്നില്ലല്ലോ ഭഗവാനേ...

    മറുപടിഇല്ലാതാക്കൂ
  5. കൂടാതെ 'ഗണേശ വിഗ്രഹം കടലില്‍ ഒഴുക്കല്‍', രക്ഷാ ബന്ധന്‍ പോലുള്ള ഉത്തരേന്ത്യന്‍ ആഘോഷങ്ങള്‍ പുതുതായി ഇറക്കുമതി ചെയ്തിട്ടുമുണ്ട്. 2001 മുതല്‍ മാത്രം കേരളം കണ്ടു തുടങ്ങിയ ഒരു ഉത്സവമാണ് ശിവസേന തലസ്ഥാനത് നടത്തുന്ന 'ഗണേശ വിഗ്രഹ നിമജ്ജനം'.

    ഉത്തരേന്ത്യന്‍ ഉത്സവങ്ങള്‍ വന്നാല്‍ അത് ഇറക്കുമതി . ഈ നാട്ടിന്റെ ഭൂമി ശാസ്ത്രവുമായി യാതൊരു ബന്ധവും ഇല്ലാത്ത ആചാരങ്ങള്‍ ഒക്കെ കേമമമയീ തന്നെ അകോഷിക്കാം!!!

    "ഉത്തരേന്ത്യയില്‍ വര്‍ഗ്ഗിയ കലാപത്തിനു നിരന്തര കാരണമാകുന്ന ഗണേശോത്സവം ഇന്നിപ്പോള്‍ കേരളത്തിലും എല്ലാ വര്‍ഷവും ആചരിക്കുന്നു."

    പുലരിക്കു ഗനെശോല്‍സവം കണ്ടാല്‍ കലാപം ഉണ്ടാക്കണം എന്ന് തോന്നുന്നതിന് അത് വേണ്ട എന്ന് വെക്കെണോ ?

    മറുപടിഇല്ലാതാക്കൂ
  6. വര്‍ണാശ്രമമേ,
    ഒന്നുവില്ലേല്‍ ഇറക്കുമതിചെയ്യപ്പെട്ട വിശ്വാസങ്ങള്‍ തത്വത്തിലെങ്കിലും മനുഷ്യന്റെ നന്മെയെ ലക്ഷ്യം വയ്ക്കുന്നുണ്ടല്ലോ ? വാട്ട് എബൌട്ട് അവര്‍ ഹിന്ദൂയിസം ? അത് ബ്രാഹ്മണന്റെ ഊമ്പിക്കലല്ലേ ?!

    മറുപടിഇല്ലാതാക്കൂ
  7. അപ്പോള്‍ നിസ്സഹായന്‍ വിശ്വാസി ആയി എന്ന് സാരം (ഇറക്കുമതിയുടെ ). പുതിയ ഊമ്പിക്കലിന്റെ സുഖം കു‌ടി അറിയുക

    മറുപടിഇല്ലാതാക്കൂ
  8. വര്‍ണാശ്രമ ഗുരുജി,

    'ഗണേശ വിഗ്രഹ നിമജ്ജന ഉത്സവം' വടക്ക് നിന്നു ഇറക്കുമതി ചെയ്യുന്ന പോലെ തന്നെ കേരളത്തില്‍ പ്രചാരമുള്ള 'ഓണം', അല്ലെങ്കില്‍ 'രാമായണ മാസം' എന്നിവ വടക്കേ ഇന്ത്യയിലേക്കും കയറ്റു മതി ചെയ്യാമല്ലോ? ജന്ടെവാലന്‍ റോഡിലെ ആര്‍ എസ് എസ കാര്യാലയത്തിനു എന്തിനാണ് ഈ അഖന്ട ഭാരതത്തിന്റെ തെക്കേ അറ്റത്തെ ആചാരങ്ങളോടു ഇത്ര ചതുര്‍ഥി? ഇന്നത്തെ തെക്കേ ഇന്ത്യ, അല്ലെങ്കില്‍ പഴയ ദ്രാവിഡ നാട്, അതുമല്ലെങ്കില്‍ ഇവിടത്തെ രാവണന്‍ എന്നിവ ഒക്കെ തന്നെ ആര്യ വേരുള്ള സംഘ പരിവാരത്തിന്റെ സാംസ്കാരിക ശത്രുക്കള്‍ തന്നെ. എന്തായാലും ആര്യന്മാരെ 'ഊമ്പി സുഖിപ്പിക്കാനായി' ഇവിടെ ചില വര്നാശ്രമാക്ക്കാരുള്ളത് ജാന്ടെവാളന്‍ റോഡിലെ കുരങ്ങുകളുടെ ഭാഗ്യം.

    മറുപടിഇല്ലാതാക്കൂ
  9. അവര്‍ണ്ണന്,
    എന്ത് പറഞ്ഞാലും പിടിച്ചു സംഘ പരിവരത്തില്‍ കൊണ്ട് എല്ലാവരെയും കെട്ടുന്നത് കൊണ്ടാണ് അവര്‍ണന്‍ പറയുന്ന നല്ല കര്രിയങ്ങള്‍ പോലും ആരും ശ്രദ്ധിക്കാത്തത് .

    മറുപടിഇല്ലാതാക്കൂ
  10. @ varnashramam,

    കാര്യങ്ങള്‍ ഒന്ന് കമ്പയര്‍ ചെയ്താല്‍ ഉടനെ വിശ്വാസിയാകുമോ വര്‍ണാശ്രമമേ ?! ഇറക്കുമതി ചെയ്ത പുതിയ ഊമ്പിക്കലുകള്‍ ബ്രാഹ്മണഊമ്പിക്കലിനേക്കാള്‍ ഭേദപ്പെട്ടതായിരിക്കും. പിന്നെ 'വര്‍ണാശ്രമം' എന്ന പേരു തന്നെ ബ്രാഹ്മണഊമ്പിക്കലിനെ ന്യായീകരിക്കാന്‍ കൊണ്ടു നടക്കുന്നതല്ലേ ?

    മറുപടിഇല്ലാതാക്കൂ
  11. സഹിഷ്ണുതയുടെ പര്യായമായ കേരള ഹിന്ദുക്കള്‍ മാത്രമേ അവരുടെ ആരാധനലായത്തിനു മുന്നില്‍ “അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല” എന്ന് എഴുതി വെക്കൂ. വേറെ ഒരു മത ആരാധനാലയത്തിന്റെ മുന്നിലും ഞാന്‍ അങ്ങനെ ഒരു ബോഡ് കണ്ടിട്ടില്ല. പറച്ചിലില്‍ ഭയങ്കര സഹിഷ്ണുത പറയും പ്രവര്‍ത്തിയില്‍ ജാതി വെറിയും, തൊട്ടു കൂടായ്മയും. ഇതിനെല്ലാം പുണ്യം കല്‍പ്പിക്കുന്ന അസുഖം ഉള്ളത് കൊണ്ടാണ് ഇതിലെല്ലാം സംഘപരിവാര്‍ വിമര്‍ശിക്കപ്പെടുന്നത്. അതില്‍ കെറുവിച്ചിട്ട് കാര്യമില്ല. മുള്ളിയാല്‍ വരെ വാര്‍ത്തയാകുന്ന പ്രബുദ്ധ കേരളത്തില്‍ എഴുത്തിനിരുത്താതെ അപമാനിച്ച സംഭവം വലിയ ചര്‍ച്ച്കയാകാതിരുന്നത്. കേരളം പിന്നോട്ടുള്ള യാത്രയിലാണ് എന്നതിന്റെ തെളിവാണ്.

    മറുപടിഇല്ലാതാക്കൂ
  12. താങ്കളുടെ വാദങ്ങള്‍ വെറും ബാലിശം എന്ന് പറയേണ്ടി വരും
    "സവര്‍ണ ആചാരങ്ങളാണ് ഏറ്റവും ഉദാത്തം എന്ന് വിശ്വസിക്കുകയും അവരെ പോലെയാകാന്‍ പെടാ പാട് പെടുകയും ചെയ്യുന്നവരാണ് പിന്നാക്കക്കാരില്‍ സിംഹ ഭാഗവും"
    ഇതു ആരുടെ കുഴപ്പം
    അവനവ്റെ ആചാരങ്ങളാണ്‌ ഏറ്റവും നല്ലത്ന്നു വിശ്വസിക്കാന്‍ എല്ലാര്ക്കും അവകാശമുണ്ട്‌
    അതിനു വേണ്ടി മറ്റുള്ളവരെ മോശക്കരാക്കെണ്ടാതുണ്ടോ ?
    ഇവിടെ ആരും പരസ്യം കൊടുത്തു ആളെ പിടിക്കാന്‍ നോക്കുന്നില്ല
    എന്നിട്ടും ആള്‍ക്കാര്‍ വരുന്നുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യം കാണും എന്ന് തോന്നിയിട്ടാകും
    താങ്കള്‍ പരയുന്നതനുസരിച്ചനെങ്കില്‍ താങ്കളും മറ്റു ചില ബ്ലോഗ്ഗര്‍മാറും ഒഴിച്ചുള്ള അവര്നരെല്ലാം തെറ്റിധരിക്കപെട്ടു എന്നാണോ ?
    ഒരു സിനിമയില്‍ സലിം കുമാര്‍ പറയുന്ന പോലെ
    "നിങ്ങള്ക്ക് വട്ടായതാണോ അതോ നാട്ടുകാര്‍ക്ക് മുഴുവന്‍ വട്ടായതാണോ?"

    മറുപടിഇല്ലാതാക്കൂ
  13. പിന്നെ എല്ലാ സവര്‍ണരും വെളുത്തതാണെന്നു താങ്കലോടാര് പറഞ്ഞു
    ഞാന്‍ നായരാണ്, കറുത്തിട്ടാണ്
    പക്ഷെ ഞാന്‍ ഫെയര്‍ ആന്‍ഡ്‌ ലൌവ്ലി അന്യോഷിച്ചു നടക്കാറില്ല
    വെളുത്തവരെ തെറി പറയാറുമില്ല
    അവര്നനായി പോയതിന്റെ വിഷമം മാറ്റാന്‍ മറ്റുള്ളവരെ അപമാനിക്കനമെന്നത് എവിടുത്തെ ന്യായം ?
    സെല്‍ഫ് respect ഇല്ലാത്തവരെ മറ്റുള്ളവര്‍ എങ്ങനെ respect ചെയ്യും ?

    "അവരെ പോലെ ജാതി പേര് വാലാക്കാന്‍ പിന്നാക്ക ഹിന്ദുവിന്റെ അപകര്‍ഷതാ ബോധം അവനെ അനുവദിക്കുന്നില്ല"
    അത് ആരുടെ കുഴപ്പം?
    അവനവന്‍ എന്താണോ അതില്‍ അഭിമാനിക്കുക
    നിങ്ങളുടെ ജാതിയെ നിങ്ങള്‍ ഇത്ര നിക്രഷ്ടമായി കണക്കാക്കിയാല്‍ മറ്റുള്ളവര്‍ സ്വാഭാവികമായും അതിനു വില നല്‍കില്ല
    ഞാന്‍ മനസ്സില്‍ ആക്കിയിടത്തോളം നിങ്ങള്‍ തന്നെ ആണ് നിങ്ങളുടെ ശത്രു

    മറുപടിഇല്ലാതാക്കൂ
  14. രണ്ടു ആഴ്ച മുന്‍പ് വരെ എന്നില്‍ ജാതി മത ചിന്തകള്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നില്ല എന്ന് എനിക്ക് നെഞ്ചില്‍ കൈവെച്ചു പറയാന്‍ പറ്റും
    എന്റെ സുഹൃത്തുക്കളില്‍ വലിയ ഒരു ശതമാനം അന്യ മതസ്ഥരും അന്യ ജാതിയില്‍ പെട്ടവരും ആണ് .
    രണ്ടു ആഴ്ച മുന്‍പാണ്‌ ഞാന്‍ ബ്ലോഗുകള്‍ വായിക്കാന്‍ ആരംഭിച്ചത്
    ശ്രീമാന്‍ മുത്തപ്പന്‍ , നിസ്സഹായന്‍ എന്നിവരുടെ സഹായത്താല്‍ "ഞങ്ങളും നിങ്ങളും" എന്നാ ചിന്തകള്‍ എന്നില്‍ ഉദിച്ചു തുടങ്ങിയിരിക്കുന്നു.
    ഇന്ന് ഞാന്‍ NSS മെംബെര്‍ഷിപ്‌ എടുത്തെങ്കില്‍ അതിനു നിങ്ങളോട് ഞാന്‍ നദി രേഖപ്പെടുത്തുന്നു
    എന്നില്‍ വര്‍ഗ ബോധ മുനര്തുന്നതില്‍ നിങ്ങളുടെ പങ്കു വിലപ്പെട്ടനാണ്
    സംഘടിതമായ ഒരു ആക്രമണം തന്നെ നായന്മാരുടെ മേല്‍ ബൂലോഗത്തില്‍ നടക്കുന്നത് അറിയാന്‍ വൈകിയതില്‍ ഞാന്‍ ഖേദിക്കുന്നു
    നിയമപരമായും ആശയപരമായും നിങ്ങളുടെ വഴിയില്‍ മുള്ളുകള്‍ വിതറി ഇനി മുതല്‍ ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാകും

    മറുപടിഇല്ലാതാക്കൂ
  15. നിസ്സഹായനു
    നിങ്ങള്‍ വളരെ അഭിമാനത്തോടെ maths ബ്ലോഗില്‍ എഴുതിയ ലിങ്ക് പോസ്റ്റ്‌ ചെയ്തത് കണ്ടു
    നാണമില്ലേ മിസ്റ്റര്‍
    അവിടുത്തെ മാഷന്മാരെ പറ്റി ജാതി വിദ്വേഷത്തിന്റെ പുലംബലുകള്‍ നടത്തി അവരുടെ കയില്‍ നിന്ന് മേടിച്ചു കൂട്ടി
    ഒരു വിജയന്‍ തനിക്കെഴുതിയ മറുപടി ഒരു നൂറു പ്രാവശ്യം വായിച്ചു നോക്ക്
    വല്ല മെച്ചവുമുണ്ടയാലോ
    എനിക്ക് വലിയ പ്രതീക്ഷയോന്നുമില്ല
    reply quoted below

    "രാമായണം സവര്‍ണന്റേതാണെന്ന ചിന്താഗതിയാണ് ആദ്യം ഉപേക്ഷിക്കേണ്ടത്. അതെഴുതിയ വാത്മീകി ഒരു കാട്ടാളനായിരുന്നു. നിങ്ങളുടെ ഭാഷയില്‍പ്പറഞ്ഞാല്‍ അദ്ദേഹമൊരു സവര്‍ണനായിരുന്നില്ലല്ലോ.

    "സവര്‍ണഹിന്ദുക്കളുടെ രാമായണമാസം സ്വന്തം നിലയറിയാത്ത ചില അവര്‍ണരും ആചരിക്കുന്നുണ്ട്"

    വിഡ്ഢിത്തം പുലമ്പുന്നതാരാണ്? ജാതീയമായ വേര്‍തിരിവുകളെല്ലാം ഇല്ലാതാകണമെന്നാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. എന്തിനാണ് ഈ സമൂഹത്തെ സവര്‍ണന്‍, അവര്‍ണന്‍ എന്നൊക്കെ തരംതിരിക്കുന്നത്? സവര്‍ണ അവര്‍ണ വിദ്വേഷം ഇപ്പോഴും മനസ്സില്‍ കാത്തുസൂക്ഷിക്കുന്നവരാണ് യഥാര്‍ത്ഥ തീവ്രവാദികള്‍. ആ തീവ്രവാദമാണ് നിങ്ങള്‍ ഈ സമൂഹത്തിലേക്ക് പകരാന്‍ ശ്രമിക്കുന്നത്."

    മറുപടിഇല്ലാതാക്കൂ
  16. ജാതി ഒരു യാഥാര്‍ത്ഥ്യമാണ്.
    ജാതിയെ പേരിന്റെവാലില്‍ കൊണ്ടു നടാക്കുന്നവര്‍ പോലും ജാതിയില്ലെന്ന്
    വാദിച്ചുകളയുന്ന വിരോധാഭസവും സമൂഹത്തിലുണ്ട്.
    എല്ലാ സവര്‍ണ്ണ ജാതിപ്പേരുകളേയും കണക്കിനു പരിഹസിക്കുക എന്നതുതന്നെയാണ് ജാതിയെ നാറുന്ന വാലാണെന്ന് ബോധ്യപ്പെടുത്താനുള്ള വഴി.
    നല്ല പോസ്റ്റ്. ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  17. @ ഐടി തൊഴിലാളി,

    വാല്മീകി ഒരു കാട്ടാളനായിരുന്നു. അതിനേക്കാള്‍ വലിയ ആളായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഒരു യാദവന്‍ അഥവാ ഒ.ബി.സി യായിരുന്നു. എന്നുവെച്ച് ശ്രീകൃഷ്ണ ക്ഷേത്രത്തിലോ മറ്റേവിടെയെങ്കിലും പൂജാരിയാകാനുള്ള അവകാശം അവര്‍ണന് ശാസ്ത്രവിധിപ്രകാരമോ അല്ലാതെയോ ആരെങ്കിലും അനുവദിച്ചു കൊടുക്കുമോ ? മാതാ അമൃതാനന്ദമയി ഒരു ധീവരയാണ്. പക്ഷെ അമൃതാനന്ദമയീ മഠത്തിന്റെയും സ്ഥാപനങ്ങളുടെയും മുഴുവന്‍ നടത്തിപ്പും തട്ടിപ്പും വെട്ടിപ്പും നേട്ടവും നായരും നമ്പൂരിയുമുള്‍പ്പെടുന്ന സവര്‍ണന്മാരുടെ കുത്തകയല്ലേ. അടിച്ചുതളിക്കാരായിട്ട് ചില കീഴാളരെ അവിടെ കണ്ടേക്കാം.

    ഇങ്ങനെ ചരിത്രത്തിലെവിടെയും ശേഷിയുള്ളവരായി ജനിക്കുന്ന അതിമാനുഷരായ കീഴാളരെയും അവര്‍ണരെയും ബ്രാഹ്മണ്യം തട്ടിയെടുത്തു തങ്ങളുടെ ഭാഗമാക്കി മുതലെടുപ്പ് നടത്തി രണ്ടുകാര്യങ്ങള്‍ അവര്‍ സമര്‍ത്ഥിക്കും .

    1) തങ്ങളുടെ ആത്മീയപ്രത്യയശാസ്ത്രം ആരോടും പക്ഷഭേദം കാണിക്കുന്നില്ല. അത് തത്വത്തില്‍ സോഷ്യലിസം തന്നെയാണ്. ഹീനജാതിയില്‍ പിറന്നിട്ടും ശ്രീകൃഷ്ണനെ ഞങ്ങള്‍ ആരാധിക്കുന്നില്ലേ ! ജാതിയിലും അര്‍ത്ഥമില്ല, ഭഗവാന്‍ തന്നെ അവതരിക്കാന്‍ ഹീനജാതിയെ അല്ലേ തെരഞ്ഞെടുത്തത്.


    2) അപൂര്‍വ കീഴാള വ്യക്തിത്വങ്ങളെ മാനിക്കുന്നതായി നടിച്ചുകൊണ്ട് മുഴുവന്‍ കീഴാളരെയും നിശബ്ദരാക്കാന്‍ സവര്‍ണനു കഴിയുന്നു. ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലിനും ചൂഷണത്തിനും കാരണം ഹീനജാതിയിലുള്ള ജനനം മാത്രമല്ല ഹീനമായ പെരുമാറ്റവും കര്‍മവും പ്രവര്‍ത്തിയുമൊക്കെയാണ് എന്നും ന്യായീകരിച്ച് ജാതിയെ നിലനിര്‍ത്താം. ഹീനജാതിയായാലും അവരിലെ നല്ല മനുഷ്യരെ ഞങ്ങള്‍ അംഗീകരിക്കുന്നുണ്ടെല്ലോ !

    "വിഡ്ഢിത്തം പുലമ്പുന്നതാരാണ്? ജാതീയമായ വേര്‍തിരിവുകളെല്ലാം ഇല്ലാതാകണമെന്നാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍."+

    ഈ ഉദ്ധരണിയെ ന്യായീകരിക്കാന്‍ വാല്മീകിയുടെയും കൃഷ്ണന്റെയും കാര്യങ്ങള്‍ നിങ്ങള്‍ പറയും. എന്നാല്‍ സംവരണം ആവശ്യപ്പെടുമ്പോഴും ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള പോരാട്ടം നടത്തുമ്പോഴും അവര്‍ണരെ ജാതിവാദികളായി ചിത്രീകരിക്കുകയും ചെയ്യും. എന്നാല്‍ ജീവിതത്തില്‍ ഉടനീളം ജാതീയമായി വിഭവങ്ങള്‍ ഏകപക്ഷീയമായി പങ്കിട്ടെടുക്കാനും വിവാഹമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജാതീയമായി മാത്രം നടത്തി ജാതിയുടെ സാമ്പത്തിക ആത്മീയവ്യവഹാരങ്ങളെ നിലനിര്‍ത്തുകയും ചെയ്യുന്ന സവര്‍ണരെ ആരും ജാതിവാദികളായി ചിത്രീകരിക്കുകയുമില്ല.

    മറുപടിഇല്ലാതാക്കൂ
  18. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  19. ഐടി തൊഴിലാളി@ താങ്കള്‍ കറുത്ത നായരായത് താങ്കളുടെ ജാതക ദോഷം.
    "ജാതീയമായ വേര്‍തിരിവുകളെല്ലാം ഇല്ലാതാകണമെന്നാഗ്രഹിക്കുന്നവരാണ് ഞങ്ങള്". വങ്കത്തം പറയാതെ നായരെ.നായര്‍മാര്‍ ഇപ്പോള്‍ കേരളത്തിലെ ബ്രാഹ്മണര്‍ ആണ്. ജാതീയത തകരണമെങ്കില്‍ അതുമായി ബന്ധപ്പെട്ട എന്‍ എസ്; എസ് അടക്കമുള്ള എല്ലാ സാമൂഹ്യ സ്ഥാപനങ്ങളും തകരണം തകര്‍ക്കണം.

    മറുപടിഇല്ലാതാക്കൂ
  20. മന്നം തന്നെ പറഞ്ഞിരിക്കുന്നത് ഇവിടെ ശ്രദ്ധേയമാണ്:

    1. "ഈഴവര്‍ പന്നി പെറ്റുപെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്. ഇവര്‍ക്കു സഞ്ചാരസ്വാതന്ത്യ്രവും ക്ഷേത്രപ്രവേശനവും കൊടുത്തത് പുനപ്പരിശോധിക്കേണ്ടിയിരിക്കുന്നു'' (മന്നത്തിന്റെ ശാസ്തമംഗലം പ്രസംഗം. ആര്‍ ശങ്കര്‍ മന്ത്രിസഭയെ ക്രൈസ്തവരുമായി ചേര്‍ന്നു താഴെയിറക്കിയ സന്ദര്‍ഭത്തില്‍ ചെയ്ത പ്രസംഗം. സരസകവി മൂലൂര്‍ പത്മനാഭപ്പണിക്കര്‍ എന്ന കൃതി, കുമ്പളംചിറ വാസവപ്പണിക്കര്‍ എഴുതിയത്, പുറം 399, 1976).

    2. "രാവണഭരണം (ശങ്കര്‍ ഭരണം) അവസാനിപ്പിക്കണമെന്നു ഞാന്‍ പറഞ്ഞത് രാജ്യസ്നേഹംകൊണ്ടാണ്'' (പെരുന്ന പ്രസംഗം, കേരള കൌമുദി, 23-9-1964).

    3. "ഒരു ജാതിക്കാരെ മാത്രം പോറ്റുന്ന ഭരണമാണു നടക്കുന്നത്. കമ്മ്യൂണിസ്റ്റുകളെ ഇറക്കിവിട്ടതുപോലെ ഇവരെയും ഇറക്കിവിടണം'' (മന്നത്തിന്റെ പൊന്‍കുന്നം പ്രസംഗം, കേരള കൌമുദി 1964, മെയ് 26). അന്ന് ഈഴവസമുദായത്തെ ഉദ്ദേശിച്ചാണു മന്നം അടിസ്ഥാനരഹിതമായ ഈ ആരോപണം ഉന്നയിച്ചത്. ഇന്നു മുസ്ലിം മന്ത്രിമാര്‍ക്കെതിരേ എന്‍.എസ്.എസ് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ ഇതിന്റെ തുടര്‍ച്ചയാണ്. തങ്ങളുടെ മേധാവിത്വം നിലനിര്‍ത്തി മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന നയമാണ് അന്നും ഇന്നും എന്‍.എസ്.എസ് പിന്തുടര്‍ന്നുവരുന്നത്. ഇപ്പോള്‍ നടക്കുന്നതും 'ഒരു ജാതിക്കാരെ' പോറ്റുന്ന ഭരണംതന്നെയാണല്ലോ.

    4. "മന്ത്രിസഭയെ നിയന്ത്രിക്കാനുള്ള കെല്‍പ്പ് നായര്‍ക്കുണ്ടായിരിക്കണം. നായരെ ആരും ഭയപ്പെടുത്താന്‍ വരണ്ട. അവര്‍ ഭയപ്പെടുന്നവരല്ല. നായര്‍ ജന്മനാ തന്നെ വലിയവനാണ്'' (മന്നത്തിന്റെ അമ്പലപ്പുഴ പ്രസംഗം, കേരള കൌമുദി, ആഗസ്ത് 2, 1964). ഇതേ സ്വരവും ധ്വനിയുമാണ് പെരുന്നയില്‍നിന്ന് ഇപ്പോഴും കേള്‍ക്കുന്നത്. രമേശ് ചെന്നിത്തല നായരാണെന്നു തുറന്നുപറയണമെന്ന സുകുമാരന്‍ നായരുടെ ആവശ്യം രമേശ് സ്വീകരിക്കേണ്ട കാര്യമില്ല. അല്ലാതെ തന്നെ രമേശിനോടുള്ള നന്ദികൂടിയാണ് മുഖ്യമന്ത്രിക്കു കഴിഞ്ഞദിവസം എന്‍.എസ്.എസ് നല്‍കിയത്. ഉന്നതസ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളില്‍ തൊണ്ണൂറുശതമാനവും നായര്‍സമുദായത്തിന് അട്ടിപ്പേറായി നല്‍കിയിരിക്കുന്നു. പിരിയാന്‍ രണ്ടുമാസം മാത്രമുള്ള ഉദ്യോഗസ്ഥനെ ഒടുവില്‍ ചീഫ് സെക്രട്ടറിയാക്കുന്നതും നാം കാണുകയാണ്.

    5. പുലയക്കുട്ടിയെ അടുത്തിരുത്തി ചോറുകൊടുത്ത മന്നം, പുലയന്‍ മന്ത്രിയായപ്പോള്‍ പറഞ്ഞത് ഇങ്ങനെ: "ചാത്തന്‍ പുലയന്‍ മന്ത്രിയായിരിക്കുന്ന നാട്ടില്‍ ജീവിക്കാന്‍ സാധ്യമല്ല'' (മന്നത്തിന്റെ മുതുകുളം പ്രസംഗം, ടി പുസ്തകം, പുറം 387).

    6. 'ഒരു ജാതി, ഒരു പത്രം, ഒരു തെങ്ങ് മനുഷ്യന്' എന്ന ആക്ഷേപം എന്‍.എസ്.എസ് മുഖപത്രമായിരുന്ന മലയാളിയില്‍ വന്നിരുന്നു (1961 ഏപ്രില്‍ 15, നിവര്‍ത്തനപ്രക്ഷോഭ നായകനും മുഖ്യമന്ത്രിയുമായിരുന്ന സി കേശവനെ ആക്ഷേപിക്കാനാണ് നാരായണഗുരുവിന്റെ പ്രസിദ്ധമായ സന്ദേശത്തെ ഇപ്രകാരം വികലമായും ഗര്‍ഹണീയമായും ചിത്രീകരിച്ചത്. ഒരു ജാതി ഈഴവരും ഒരു പത്രം കൌമുദിയും ഒരു തെങ്ങ് ഈഴവരെ ചെത്തുകാരായി ചിത്രീകരിക്കാനുള്ള പദപ്രയോഗവുമാണ്).

    Dr. M.S. JayaPrakash, Historian 7 Jan 2012.

    മറുപടിഇല്ലാതാക്കൂ
  21. yes daliths were the prey to castism since time immorial. Now when they are being liberated and begin to enjoy the life some cunning jackals want to split the spirit hindu society and drink blood in the bidst of the fight. Dont't forget the fate of the jackal in story... This AVARNAN is not at all an avarnan. by the by it was the savarnans who fought with teeth and nail against the untouchability all over india. do you forget EMS and Dozens of political and social leaders who speak for the avarnas?

    മറുപടിഇല്ലാതാക്കൂ
  22. ഒരു അദ്ധ്യാപിക .............

    ഓരോ കാലഘട്ടത്തി ന്‍റെ യും ആവിശ്യ ങളില്‍ നിന്നും ഉത്ഭവിച്ച സാമൂഹിക സ്ഥാപന ങളില്‍ ഒന്ന് മാത്രം ആണ് ജാതി .ജാതി ഒരു സാമൂഹിക വ്യവസ്ഥ യാണ് ..എന്നാല്‍ താങ്കള്‍ സൂചിപ്പിച്ചിരിക്കുന്നത് ജാതി യില്‍ ഊന്നിയിരിക്കുന്ന മനോഭാവത്തെ മാത്ര മാണ് .......അത് സവര്‍ണനും അവര്‍ണനും തമ്മില്‍ മാത്രമല്ല ...ഉള്ളവനും ഇല്ലാത്തവനും,നിരക്ഷരനും സാക്ഷരനും, കറുത്തവന്‍ വെളുത്തവനും .....എവിടെയും ഇതു കാണും..മാനവന്‍ എന്ന നിലയില്‍ ആത്മ സത്ത യെ കണ്ടെതുന്നത്തിലൂടെ മാത്രമേ ഈ മനോഭാവത്തിനു മാറ്റം ഉണ്ടാകു..........Self respect അതാണ് ആദ്യം ഉണ്ടാകേണ്ടത്.....ഒന്നും പിടിച്ചു വാങ്ങുകയല്ല ..പകരം താനെ തേടി വരലാണ് വേണ്ടത്....താങ്കള്‍ സൂചിപിച്ച പോലെ ..........."തങ്ങളുടെ സാമൂഹ്യ ജീവിതവും കലകളും സവര്‍ണരെക്കാള്‍ മോശമാണെന്ന് ധരിക്കുന്നിടത് പിന്നാക്കകാരന്റെ പരാജയം തുടങ്ങുന്നു. സവര്‍ണ ആചാരങ്ങളാണ് ഏറ്റവും ഉദാത്തം എന്ന് വിശ്വസിക്കുകയും....... "

    ഈ ബോധ്യ പെടുതലാണ് ഏറ്റവും ആവിശ്യം.

    മറുപടിഇല്ലാതാക്കൂ