ലോകത്തിലെ എല്ലാ ബ്ലോഗ്ഗെര്മാരും ഒരു വിഷയത്തെ കുറിച്ച് മാത്രം പോസ്റ്റ് ചെയ്യാവുന്ന ഒരു ദിവസം ഉണ്ട്. അതാണ് Blog Action Day. ഈ ഒക്ടോബര്‍ 15 നു നിങ്ങള്‍ക്കും ലോകത്തിലെ മറ്റു ബ്ലോഗേര്മാരോടൊപ്പം പങ്കു ചേര്‍ന്ന് ഒരു പൊതു വിഷയത്തെ കുറിച്ച് പോസ്റെഴുതാം. ഇത്തവണത്തെ വിഷയം 'ജലം' ആണ് എന്നോര്‍ക്കുക.
കഴിഞ്ഞ വര്ഷം 152 രാജ്യങ്ങളില്‍ നിന്നായി 13,000 ബ്ലോഗര്‍മാര്‍ ഈ ദിവസം 'കാലാവസ്ഥ വ്യതിയാനത്തെ' കുറിച്ച് ബോധവല്കരണം നടത്താനായാണ് ഉപയോഗപ്പെടുത്തിയത്. 2008 ല്‍ 'പട്ടിണി' ആയിരുന്നു മുഖ്യ വിഷയം. Blog Action Day സംഘടിപ്പിക്കുന്നത് CHANGE.ORG എന്ന സാമൂഹ്യ കൂട്ടായ്മയാണ്. ഇത്തവണ മലയാളത്തിലെ ബ്ലോഗര്‍മാര്‍ കേരളത്തിനും ലോകത്തിനും പരമ പ്രധാനമായ ഈ വിഷയത്തെ (ജലം) കുറിച്ച് ഒരു പോസ്റ്റ് എഴുതി ഈ ലോക കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ മറക്കാതിരിക്കുക.
നിങ്ങള്‍ ചെയ്യേണ്ടത് ഒക്ടോബര്‍ 15 നു 'ജലത്തെ' കുറിച്ച് ഒരു പോസ്റ്റ് ചെയ്യുക എന്നതാണ്. ഈ വിഷയത്തെ കുറിച്ചുള്ള നിങ്ങളുടെ പോസ്റ്റ് ഇപ്പോള്‍ തന്നെ എഴുതി തുടങ്ങി draft ആയി സംരക്ഷിച്ചു വെച്ച ശേഷം ഒക്ടോബര്‍ 15 നു പ്രസിധീകരിക്കുകയുമാവാം. പോസ്റ്റ് ലേഖനമോ, കവിതയോ, ചിത്രമോ, കാര്‍ടൂണോ, ഓഡിയോ, വീഡിയോ ക്ലിപ്പിന്ഗോ ഒക്കെയാവാം.
അതിനു മുമ്പായി നിങ്ങളുടെ ബ്ലോഗ് ഈ ലോക കൂട്ടായ്മയില്‍ രജിസ്റ്റര്‍ ചെയ്യുക
ഇതില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ബ്ലോഗിന്റെ നിലവിലുള്ള പാസ്സ്‌വേര്‍ഡ് ദയവായി ഉപയോഗിക്കാതിരിക്കുക. പകരം മറ്റൊരു പാസ്സ്‌വേര്‍ഡ് ഉപയോഗിക്കുക. ഇത് നിങ്ങളുടെ ബ്ലോഗിന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ള ഒരു മുന്കരുതലാണ്. നന്ദി.
മുഖ്യ ധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനിഷ്ടപ്പെടാത്ത മറ്റൊരു കേരളത്തിന്റെ സാമൂഹ്യ ശാസ്ത്രപരമായ ഒരു ബ്ലോഗ് വിലാപം
2010 ഒക്‌ടോബർ 11, തിങ്കളാഴ്‌ച
2010 ഒക്‌ടോബർ 6, ബുധനാഴ്‌ച
റിയാനക്ക് വേണ്ടി ഒരു ബക്കറ്റ് പിരിവു
എവിടെയാണ് നമ്മുടെ ബ്ലോഗുകളിലെ ആവിഷ്കാര സ്വാതന്ത്ര്യ വാദികളും ചിത്രകാരന്മാരും? ഓര്‍മയില്ലേ ഈ 'സുന്ദരിയുടെ' മുഖം? അതേ അവള്‍ തന്നെ. റിയാന ആര്‍ ഖാസി. പര്‍ദയില്‍ നിന്നും കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികളെ വിമോചിപ്പിച്ച 'റിയാന' ഇപ്പോള്‍ തട്ടിപ്പ് കേസില്‍ പ്രതിയായിരിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യ വാദികള്‍ക്ക് കുറച്ചു ബക്കെറ്റ് പിരിവു നടത്താനും കുറച്ചു 'ഗാന്ധി' കൊടുത്തു റിയാന യെ രക്ഷിക്കാനും പറ്റിയ സമയമാണിത്. ഇവളുടെ കരള്‍ അലിയിക്കുന്ന കഥ കേള്‍ക്കൂ
റിയാനയ്ക്കും മാതാവിനുമെതിരേ വഞ്ചനക്കുറ്റത്തിന് കേസ്
കാസര്‍കോഡ്: പര്‍ദ വിവാദത്തിലെ നായിക റിയാനയ്ക്കും മാതാവിനുമെതിരേ വഞ്ചനാക്കുറ്റത്തിന് കേസ്. നഴ്സിങ് വിദ്യാര്‍ഥികളെ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് സ്ഥാപനമുടമയില്‍ നിന്ന് രണ്ടുലക്ഷത്തിലേറെ രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് ഇരുവര്‍ക്കുമെതിരേ വിദ്യാനഗര്‍ പോലിസ് കേസെടുത്തത്.
ന്യൂബേവിഞ്ച റിയ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സ് സ്ഥാപനം നടത്തിവരുന്ന വിദ്യാനഗര്‍ പ്രതിഭ കോളജ് റോഡിലെ റിയാന ആര്‍ ഖാസി (23), മാതാവ് സുഹറ റഹ്മാന്‍ (45) എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ കാസര്‍കോഡ് ഫസ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി പോലിസിനു നിര്‍ദേശം നല്‍കുകയായിരുന്നു.
കര്‍ണാടക ഉഡുപ്പിയിലെ ധന്വന്തരി സ്കൂള്‍ ഓഫ് നഴ്സിങ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) വി രഘുറാമിന്റെ പരാതിയിലാണ് കോടതി നടപടി.
കഴിഞ്ഞ ജനുവരി 22ന് നഴ്സിങ് സ്ഥാപനത്തിലേക്ക് 50 കുട്ടികളെ നല്‍കാമെന്നു പറഞ്ഞ് റിയാന അവരുടെ വീട്ടില്‍ വച്ച്് 50,000 രൂപയും പിന്നീട് പല തവണകളായി 2,14,000 ഓളം രൂപയും വാങ്ങി കുട്ടികളെ നല്‍കാതെ വഞ്ചിച്ചു എന്നാണു രഘുറാമിന്റെ പരാതി. പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ മതതീവ്രവാദികള്‍ വധഭീഷണി മുഴക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് റിയാന ഈയിടെ മാധ്യമശ്രദ്ധ നേടിയിരുന്നു.
ഈ വാര്‍ത്ത പൂഴ്ത്തുന്ന ഒരു പാട് ബ്ലോഗര്‍മാര്‍ ഇവിടെയുണ്ട്. അതുകൊണ്ടാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നതും. മലയാളത്തിലൊരു 'ചിത്രകാരന്‍ ' ബ്ലോഗ്ഗര്‍ ഉണ്ട്. രിയാനക്ക് ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിച്ച മുസ്ലിം മത ഭീകരര്‍ക്കെതിരെ എന്തൊരു 'കമന്റ് കാംപയ്ന്‍' ആയിരുന്നു ഇദ്ദേഹം നടത്തിയിരുന്നത്! മുസ്ലിംകള്‍ പ്രതികള്‍ ആകാന്‍ സാധ്യത കാണുന്ന ഏതു സംഭവത്തിലും ഇങ്ങോര്‍ക്ക് 'ധര്‍മ രോഷം' കൂടുതലാകും. പിന്നെ 'കമന്റുകളായി', അവ ഭരണി പാട്ടായി, കമന്റു ഭരണികളില്‍ നിക്ഷേപിക്കും. ഇയാള്‍ വന്നു പോയിടത്ത് ഒരു പാദമുദ്രയുണ്ടാകും. പലപ്പോഴും 'പുലയാടല്‍' എന്ന സവര്‍ണ പദം അടങ്ങുന്ന ഒരു കമന്റ് ആയിരിക്കും ഈ 'ചിത്രകാരന്റെ' 'key word'. ഇയാള്‍ സവര്‍ണര്കെതിരെ ചിലപ്പോള്‍ വാതോരാതെ 'വ്യാജ വെടി' പൊട്ടിക്കുമെങ്കിലും സത്യത്തില്‍ ഇയാള്‍ സവര്‍ണനാനെന്നാണ് എന്റെ സംശയം. കാരണം 'പുലയാടി മോന്‍,' 'പുല യാടല്‍', എന്നീ പദങ്ങള്‍ ദളിത് ലൈന്ഗികതയെ, (പുലയ സമുദായത്തെ) ആക്ഷേപിക്കാന്‍ സവര്‍ണന്‍ മലയാള ഭാഷയില്‍ ഉള്പെടുത്തിയ പദങ്ങളാണ്. 'നായാടി' മോനും' 'പുലയാടി മോനും' ശുദ്ധ മലയാള ഭാഷയില്‍ കാണാമെങ്കിലും 'നായരാടി മോനും' 'നമ്ബൂര്യാടി മോനും' കാണില്ല! ' ദളിതന്റശുക്ലം കറുത്ത നിറമുള്ളതും മുന്നാക്ക ജാതിക്കാരുടെത് വെളുത്തതുമാണ്' എന്ന് വരെ സവര്‍ണര്‍ ആക്ഷേപിക്കാറുണ്ട്.
വാറങ്കല്‍ ഭദ്രകാളി അമ്പലത്തിലെ പ്രതിമ
|
അതെന്തായാലും ഇയാളെ പോലെ ബ്ലോഗ് എഴുതാത്ത ഒരു ചിത്രകാരനെ ജനം നന്നായി അറിയും. M F Husain എന്ന ചെരിപ്പിടാത്ത ലോക പ്രശസ്തനായ ചിത്രകാരന്‍. അയാള്‍ ഹിന്ദു മത ഭീകരരെ ഭയന്ന് ഇന്ന് ഇന്ത്യ വിട്ടു. അയാളുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിനെ കുറിച്ച് മലയാളം ചിത്രകാരന്റെ ബ്ലോഗില്‍ നിങ്ങള്‍ വായിക്കില്ല. കാരണം ഹുസൈന്‍ ഹിന്ദുവല്ല. അയാള്‍ക്ക് പ്രത്യേകിച്ച് മുസ്ലിം മത വികാര്മില്ലെങ്കിലും അയാളുടെ പേരില്‍ ഒരു 'ഹുസൈന്‍' ഉണ്ട്. (ഒബാമയുടെ പൂര്‍ണ നാമം 'ബരാക് ഹുസൈന്‍ ഒബാമ 'എന്നും എം എഫ് ഹുസൈന്റെത് 'മഖ്‌ബൂല്‍ ഫിദ ഹുസൈന്‍ ' എന്നുമാണ്) അമ്പലങ്ങളിലുള്ള ചിത്രങ്ങളിലെയോ, കൊത്ത് പണി കളുടെയോ നഗ്നതയുടെ ആയിരത്തിലൊന്ന് പോലും ഹുസൈന്റെ ചിത്രങ്ങളില്‍ കാണില്ല. പക്ഷെ അയാള്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവത്രേ. ഇതാണ് 'കാവിഷ്കാര സ്വാതന്ത്ര്യം'
മുമ്പ് കോഴിക്കോട് സര്‍വകലാശാലയിലെ മുന്നാക്കക്കാരിയായ ഉഷ അന്തര്‍ജനത്തെ ആരോ തൊട്ടുവെന്നും പറഞ്ഞു എന്തൊരു സീരിയല്‍ കഥകളായിരുന്നു! മുന്നാക്ക പത്രക്കാര്കും ബ്ലോഗെര്മാര്കും പാവപ്പെട്ട അവിവാഹിതകളായ ആദിവാസി, ദളിത് യുവതികളെ ലൈന്ഗികമായി ചൂഷണം ചെയ്യുന്നവരെ കുറിച്ചൊന്നും കഥയെഴുതാന്‍ താല്പര്യം കാണില്ല. ഭൂമി മലയാളത്തിലെ ബ്ലോഗെല്ലാം നായന്മാര്‍ക്ക് സംവരണം ചെയ്തിരിക്കയാണ്. മറ്റാരെങ്കിലും 'ബ്ലോഗിച്ചാല്‍' അല്ലെങ്കില്‍ 'ഭോഗിച്ചാല്‍' കോടതി നോടീസ്.
ഇടതു വലതു മാധ്യമ പക്ഷങ്ങളിലെ മുന്നാക്ക കൂടുകെട്ടിന്റെ ഇത്തരത്തിലുള്ള രാഷ്ട്രീയ ഉപജാപങ്ങള്‍ കേരളത്തില്‍ നിരവധിയാണ്. അടുത്തിടെ മാധ്യമങ്ങള്‍ എന്ന വലിയാനകള്‍ കൊണ്ട് നടന്നു വലുതാക്കിയ ഒരു കുഴിയാനയാണ് ഈ തട്ടിപ്പ് കേസിലെ 'റയാന'. ഇവള്ക്കെതിരെ കേസ് കൊടുത്തിരിക്കുന്നത് രഘു രാം എന്ന മുസ്ലിം തീവ്ര വാദി ആണെന്നും വാര്‍ത്ത പ്രതീക്ഷിക്കാം. ഇനി ഇക്കൊല്ലത്തെ 'മിസ്സ് കേരള ഫെമിനിസ്റ്റ് ' പട്ടം കൂടെ തരപ്പെടുത്തി കൊടുത്താല്‍ ഈ യുവസുന്ദരിയെ love jihad അല്ലെങ്കില്‍ cow jihad ചെയ്തു വല്ല 'ഷാജി കൈലാസു' മാരും അടിച്ചോണ്ട് പോകുമായിരിക്കും.
പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലെ മന്ത്രിമാരെ തിരഞ്ഞെടുത്തു ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചു അവരെ കൊണ്ട് രാജി വെപ്പിച്ചതും ഈ മുന്നാക്ക മാധ്യമ മാഫിയ ആണ്. ഒരു കാലത്ത്, കോഴിക്കോട്ടെ 'റജീന' എന്ന തെരുവ് വേശ്യയെ ഇക്കൂട്ടര്‍ 'ഫെമിനിസ്റ്റ് വിപ്ലവകാരി'യാക്കി മാറ്റിയതിനു ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ. ഒരു പിന്നാക്ക വിഭാഗ നേതാവായ കുഞ്ഞാലി കുട്ടിയെ എങ്ങിനെയെങ്കിലും ഒന്ന് ഒതുക്കുക എന്നത്.
അച്ചുതാനന്ദന്‍ മന്ത്രി സഭയിലെ നീല ലോഹിത ദാസ് നാടാര്‍ എന്ന്ന പിന്നാക്ക നേതാവിനെതിരെ 'ഇക്കിളി 'ആരോപണവുമായി ഒരു സവര്‍ണ ഉദ്യോഗസ്ഥ തന്നെ രംഗത്ത് വന്നു അയാളെ കൊണ്ട് രാജി വെപ്പിച്ചു. ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് ഒരു ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥനും. പിന്നീട് ന്യൂന പക്ഷക്ക്കാരനായ പി ജെ ജോസെഫിനെ പുറത്താക്കാനായി വിമാന യാത്രക്കിടെ നീളുന്ന സ്വന്തം 'മുല' തന്നെ ആയുധമാക്കി മറ്റൊരു മുന്നാക്ക നായര്‍ വനിത.

![]() |
| രജീനയും കുഞ്ഞും |
ഈ കഥകളിലെ വ്യാജ ഇരകളായ മുന്നാക്ക ജാതി വനിതകള്‍ സസുഖം ജീവിക്കുന്നു. എന്നാല്‍ രജീനയോ? റജീന ഇന്ന് ഇടതു വിപ്ലവ ഭരണത്തില്‍ ഗുണ്ട പട്ടികയില്‍ പെട്ട ശല്യക്കാരിയായ വ്യവഹാരിയാണ്. പഠിച്ച പണി തന്നെ ചെയ്തു ജീവിക്കാന്‍ റജീനക്ക് പറ്റാത്ത തരത്തില്‍ കോടതിയില്‍, പോലിസ് സ്റ്റേഷനില്‍ ജീവിതം കഴിക്കേണ്ടി വരുന്ന ഒരു നിരാലംബയായ എക്സ് വിപ്ലവകാരി. സഹായിക്കാന്‍ അജിത പോലും ഇല്ല. ഇവളുടെ ഗതി തന്നെ വരുമോ തന്റെ ശരീര സൌന്ദര്യം 'മുസ്ലിം തീവ്ര വാദികളെ' വെല്ലു വിളിച്ചു കുറച്ചെങ്കിലും പത്രക്കാര്‍ക്ക് കാണിക്കാന്‍ തയ്യാറായ രിയാനക്കും!
ഇവിടെ കേരളത്തിലെ മുസ്ലിം വനിതകളില്‍ തല മറക്കുന്നവരും, അല്ലാത്തവരുമായ ആയിര കണക്കിനാളുകളുണ്ട്. പൊതു രംഗത്തുള്ള എത്രയോ പേര്‍ അവരിലുണ്ട് താനും. അവരെയൊന്നും അറിയപ്പെടുന്ന ഒരു മുസ്ലിം സംഘടനയും വസ്ത്രത്തിന്റെ പേരില്‍ പീഡിപ്പിച്ചതായി കേട്ടിട്ടില്ല. ഇത് വരെ പോലീസിനു കണ്ടു പിടിക്കാന്‍ പറ്റാത്ത, ഏതോ ഒരു 'തന്തയില്ലാത്തവന്‍' രിയാനക്ക് എഴുതിയ കത്തിന്റെ പേരില്‍ എന്തൊക്കെ പുകിലാണീ നാട്ടില്‍?
പണ്ട് കോഴിക്കോട്ടെ ഒരു 'വിപ്ലവ നാടക ആചാര്യന്‍' ആയിരുന്ന കെ ടി മുഹമ്മദിന് ഒരു സിനിമ നടിയായ സീനത്തിനോട് പ്രണയം തോന്നി. നടി കെ. ടി. യെ വിവാഹം കഴിക്കാന്‍ തയ്യാറായി. വരന് 50 വയസ്സ്, വധുവിനു 17. അങ്ങിനെ ഒരു വിപ്ലവ സ്വഭാവമുള്ള ഒരു ഇടതു പക്ഷ വിവാഹത്തിന് സാംസ്കാരിക കേരളം സാക്ഷ്യം വഹിച്ചു. ഈ ബാല്യ വിവാഹത്തിനെതിരെ ഒരാളും ഒന്നും ഉരിയാടിയില്ല. 'അറബി കല്യാണമെന്നു' പറഞ്ഞു ഒരു ബുദ്ധി ജീവിയും 'കെ ടി' യെ പരിഹസിച്ചുമില്ല!
![]() |
| സീനത്ത് അനില്‍ കുമാര്‍ , മകന്‍ (കടപ്പാട് മംഗളം ) |
നിര്‍ഭാഗ്യ വശാല്‍ അന്ന് 'വയാഗ്രയും' 'മുസലി പവറും' കണ്ടു പിടിച്ചുട്ടിണ്ടായിരുന്നില്ല. സീനത്ത് വൈകാതെ കെ ടി യെ ഉപേക്ഷിച്ചു, തന്നെക്കാള്‍ പ്രായം കുറഞ്ഞ അനില്‍ കുമാര്‍ എന്നൊരു ഹിന്ദു യുവാവിനെ 'love jihad' അല്ലെങ്കില്‍ 'cow jihad' ചെയ്തു മംഗല്യം കഴിച്ചു. ഇതിന്റെ പേരില്‍ കേരളത്തിലെ പൊതു മുസ്ലിം സമൂഹം ഒരു പുകിലും ഉണ്ടാക്കിയില്ല. പക്ഷെ സ്വന്തം ഭാര്യ ഡ്രൈവറുടെ കൂടെ ഒളിചോടിപോയെന്നു പറഞ്ഞു ഹതാശയനായ 'കെ ടി മുഹമ്മദ് എന്ന ഇടതു പക്ഷ സാംസ്കാരിക നായകന്‍ ' നടി സീനത്തിനെതിരെ കേസ് കൊടുത്തു. പാര്‍ടിയും ബുദ്ധി ജീവികളും നിശബ്ദരായി.
ഇന്ന് 'രയാനക്ക് പിന്നില്‍ ബ്ലോഗര്‍, മാധ്യമ പൂവാലന്മാര്‍' കൂടാന്‍ കാരണം മറ്റു പലതുമാണ്. തസ്ലിമ നസ്രീന്‍ എന്ന സ്വവര്‍ഗ രതിയോടു താല്പര്യമുള്ള ബംഗ്ലാദേശിക്ക് ഇന്ത്യയില്‍ സ്ഥിര താമസവും കരിമ്പൂച്ച സുരക്ഷയും കൊടുത്തിരിക്കുന്നതും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അല്ല. ആരെയാണ് പ്രശ്നം ബാധിക്കുന്നത് എന്ന് നോക്കിയാണ് ഇവിടുത്തെ 'ആവിഷ്കാര സ്വാതന്ത്ര്യം' നില കൊള്ളുന്നത്. ഇതാണ് 'കാവിഷ്കാര സ്വാതന്ത്ര്യം'
Here is an extract from Taslima Nasreen’s ‘The Game in Reverse’
“The other day, at Romna Park, I saw a man buying a girl for a few bucks
I have this terrible urge to buy a man…for 5/10 bucks
A boy with a clean-shaven chin and a cute ass
I’ll pull him up by the collar onto my rickshaw and take him home
Where I’ll tickle him all over and
Slap the hell out of him with my high-heeled slippers
And when I’m done with him, “Up boy, get out here”
In the morning, they’ll be sitting by the road, all bruised and battered
Ripe boys with a chest full of hair “
തുടര്‍ വായനക്ക്
2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച
കേരളത്തിലെ ബുദ്ധ-ജൈന വിഹാരങ്ങള്‍
കേരളത്തിലെ ബുദ്ധ-ജൈന വിഹാരങ്ങള്‍ തിരിച്ചുനല്‍കണം: സാമൂഹികപ്രവര്‍ത്തകര്‍
കൊല്ലം: ബി.സി ആറാം നൂറ്റാണ്ടു മുതല്‍ ക്രി.വ 13ാം നൂറ്റാണ്ടു വരെ 1900 വര്‍ഷം നിലനിന്നതും ഹിന്ദുദൈവ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു ക്ഷേത്രങ്ങളാക്കി പരിവര്‍ത്തനം ചെയ്തതുമായ ബുദ്ധ-ജൈന വിഹാരങ്ങള്‍ തിരിച്ചുനല്‍കണമെന്നു സാമൂഹികപ്രവര്‍ത്തകര്‍. വാസ്തവത്തിനു മേല്‍ വിശ്വാസത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടു പുറത്തുവന്ന ബാബരി മസ്ജിദ് കേസ് വിധിയുടെ പശ്ചാത്തലത്തില്‍ ഈ ആവശ്യത്തിനു ചരിത്രപരമായ പ്രസക്തിയുണ്ട്.
'പള്ളികള്‍' മലയാളികളുടെയെല്ലാം പൂര്‍വീകരുടെ ബുദ്ധവിഹാരങ്ങളായിരുന്നു. പള്ളിവാസല്‍, പള്ളിക്കല്‍, കരുനാഗപ്പള്ളി, വാടാനപ്പള്ളി എന്നിങ്ങനെയുള്ള സ്ഥലനാമങ്ങള്‍ ബുദ്ധവിഹാരങ്ങളുടെ സാന്നിധ്യത്തെയാണു കാണിക്കുന്നത്. ക്രൈസ്തവ- മുസ്ലിം ദേവാലയങ്ങള്‍ ഒരുപോലെ പള്ളിയായതും ഈ പാരമ്പര്യം കൊണ്ടാണ്. തിരുപ്പതി, കാശി, പഴനി തുടങ്ങിയ ക്ഷേത്രങ്ങള്‍ ഒരുകാലത്തു ബുദ്ധവിഹാരങ്ങളായിരുന്നു. പുരി ജഗന്നാഥക്ഷേത്രം ബുദ്ധവിഹാരമായിരുന്നെന്നു വിവേകാനന്ദന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.കേരളത്തില്‍ ശബരിമല, വടക്കുംനാഥക്ഷേത്രം, തൃപ്രയാര്‍, പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂര്‍, ഏറ്റുമാനൂര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, വൈക്കം തുടങ്ങിയ ക്ഷേത്രങ്ങള്‍ ബുദ്ധമതകേന്ദ്രങ്ങളായിരുന്നുവെന്നതിനു ധാരാളം തെളിവുകള്‍ ലഭ്യമാണ്.
ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് അപേക്ഷ നല്‍കുമെന്നും വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. ദലിത്ബന്ധു എന്‍ കെ ജോസ്, ഡോ. എം എസ് ജയപ്രകാശ്, പ്രഫ. ടി ബി വിജയകുമാര്‍, ടി എം കൃഷ്ണന്‍ കുട്ടി വാടാനകുറിശ്ശി, അഡ്വ. പി ആര്‍ സുരേഷ്, ഡോ ഭിം ജയരാജ്, ഡോ. പി കെ സുകുമാരന്‍, അഡ്വ. എസ് പ്രഹ്ളാദന്‍, പ്ളാവില്‍ കെ ദേവരാജന്‍, പ്രഫ. രാജുതോമസ്, അഡ്വ. വിജയന്‍ ശേഖര്‍ എന്നിവരാണു പ്രസ്താവനയില്‍ ഒപ്പുവച്ചത്.
തുടര്‍ വായനക്ക്
കേരളത്തിലെ ബുദ്ധ മത ചരിത്രം, ഡോക്ടര്‍ അജയ് ശേഖരിന്റെ ബ്ലോഗ്
ആഗ്ര ഗ്രാമി ബുദ്ധ പഠന കേന്ദ്രം വഴവര, കട്ടപ്പന, ഇടുക്കി
![]() |
| കരുമാടി കുട്ടന്‍, ബുദ്ധ പ്രതിമ |

2010 ഒക്‌ടോബർ 2, ശനിയാഴ്‌ച
അങ്ങിനെ ശ്രീ രാമ ഭഗവാനും ദേശീയ ഐ ഡി കാര്‍ഡ്
അയോധ്യ കേസിലെ അലഹബാദ് ഹൈ കോടതി വിധി കൊണ്ട് മെച്ചമുണ്ടായ ഏക കക്ഷി സാക്ഷാല്‍ ശ്രീ രാമ ഭഗവാനാനെന്നു തോന്നുന്നു. ഇത് വരെ തന്റെ ജന്മ സ്ഥലം കൃത്യമായി അറിയാതെ ആകെ ആശയ കുഴപ്പത്തിലായി നില്‍ക്കുകയായിരുന്നു ഭഗവാന്‍. ദൈവങ്ങള്‍ക്ക് പാസ്പോര്‍ട്ട് പോലെയുള്ള രേഖകള്‍ ആവശ്യമായി വന്നില്ലെങ്കിലും ഒരു ഒവ്ദ്യോഗിക 'ജന്മ സ്ഥലം' എന്തുകൊണ്ടും നല്ലത് തന്നെ. മര്യാദ പുരുഷോത്തമനായ 'ശ്രീ രാമന്‍' കേരളത്തിലാണ് ജനിച്ചതെന്ന് തൃപ്രയാര്‍ ശ്രീ രാമ ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍ക്ക്' ഭാവിയില്‍ അവകാശപ്പെടാന്‍ പറ്റില്ല എന്നൊരു ദോഷം ഈ വിധിക്കുണ്ട്.
അങ്ങിനെ 2010 സെപ്റ്റംബര്‍ 30 നു അലഹബാദ് ഹൈ കോടതിയിലെ നന്മ നിറഞ്ഞ രണ്ടു ബ്രാഹ്മണ ജഡ്ജിമാര്‍ ഭഗവാന്‍ ശ്രീ രാമന്‍ ജനിച്ച സ്ഥലം GPS ഉപയോഗിച്ച് തന്നെ സ്ഥിരീകരിച്ചു. അതിലൊരാള്‍, ജസ്റീസ്: ധരം ലാല്‍ ശര്‍മ നല്ലൊരു ഹനുമാന്‍ ഭക്തനും കൂടെയാണ് എന്ന് ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഹനുമാനില്ലാതെ എന്ത് രാമന്‍? ഇന്ത്യയിലെ വിശ്വാസി ദൈവത്തെ രക്ഷിക്കുക തന്നെ ചെയ്തു. മുസ്ലിം ജഡ്ജ് അത്തരം സാഹസം ചെയ്തില്ല എങ്കിലും അദ്ദേഹം ഒത്തു തീര്‍പ് എന്ന നിലയില്‍ ഈ വിധിയെ അനുകൂലിച്ചിട്ടുണ്ട്.
ഇനി ബഹുമാനപ്പെട്ട സുപ്രീം കോടതി 'ശ്രീ രാമ ഭഗവാന്റെ' 'ജനന തിയ്യതി' കൂടെ കണ്ടു പിടിച്ചു സ്ഥിരീകരിച്ചാല്‍, അദ്ദേഹത്തിന് പുതിയ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും സ്വന്തമാക്കാം. ദേശീയ തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കില്‍ ഇന്ത്യക്കാരായ നമ്മളൊക്കെ തെണ്ടി പോയത് തന്നെ. ജനന സ്ഥലം, ജനന തിയ്യതി, തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കില്‍ ഭഗവാന്‍ നമ്മുടെ ഉദ്യോഗസ്ഥ പടക്ക് കൊടുക്കേണ്ടി വരുന്ന കൈകൂലിയുടെ കണക്കൊന്നു ഊഹിച്ചു നോക്കൂ!
അതെന്തെന്കിലുമാകട്ടെ, അയോധ്യ തര്‍ക്കത്തില്‍ പെട്ട കക്ഷികള്‍ തമ്മില്‍ ഒത്തു തീര്‍പ് ആരായാനുള്ള ഒരു ഫ്രെയിം എന്ന നിലയില്‍ ഈ വിധി സ്വാഗതാര്‍ഹമാണ് എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ തെളിവുകളുമായി ബന്ധപ്പെടുത്തി വിധി പുറപ്പെടുവിക്കുന്ന ആധുനിക നിയമത്തിന്റെ വീക്ഷണത്തില്‍ ഈ വിധി പൂര്‍ണമായും തെറ്റാണ്.
'പകല്‍ കൊള്ള' ചെയ്ത 'കൊള്ളക്കാരന്' കോടതികളെ കൂടെ തങ്ങളുടെ വാദത്തിനു അനുകൂലമാക്കാം എന്ന ഒരു 'ഇന്ത്യന്‍' jurisprudence സന്ദേശം കൂടെ ഈ കോടതി വിധി നല്‍കുന്നുണ്ട്. പ്രത്യേകിച്ചും അടിച്ചു പൊളിക്കാനും പിന്നീട് സ്വന്തമാക്കാനും സംഘപരിവാര്‍ കരുതിവെച്ച ഇന്ത്യയിലെ മുവായിരത്തോളം മുസ്ലിം ആരാധനയങ്ങളുടെ ലിസ്റ്റ് അവര്‍ മുന്‍പേ പ്രസിദ്ധീകരിച്ച നിലക്ക് മുസ്ലിം ദേവാലയങ്ങളുടെ കുഴി തോണ്ടലും പര്യവേഷണവും ഒവ്ദ്യോഗികമായി തന്നെ ഇനിയും തുടരാനാണ് സാധ്യത.
വിധിയെ കുറിച്ച് ഡോക്ടര്‍ കെ എന്‍ പണിക്കര്‍ പറഞ്ഞ വീക്ഷണമാണ് വളരെ ഉചിതം എന്ന് തോന്നുന്നു. 'ഭരണകൂടം അഥവാ എക്സിക്യൂട്ടീവ് ചെയ്യേണ്ടിയിരുന്ന ജോലിയാണ് ജുഡിഷ്യറി ഇവിടെ ചെയ്തത്. ശക്തമായ ഭരണ സംവിധാനം നില നില്‍ക്കുകയായിരുന്നുവെങ്കില്‍ മാന്യമായ ഒരു ഒത്തു തീര്‍പ് മുന്‍പേ ഉണ്ടാകുമായിരുന്നു. എക്സിക്യൂട്ടീവ് സംവിധാനം ദുര്‍ബലമാവുന്നതിന്റെ തെളിവാണിത്. ഈ വിധിക്ക് ആപല്‍കരമായ ഒരു മറുവശമുണ്ട്. വിശ്വാസം തെളിവായി സ്വീകരിക്കുന്ന ഒരു കീഴ്വഴക്കം നിയമങ്ങള്‍ക്കു വരുന്നത് ആധുനിക രാഷ്ട്ര സങ്കല്പത്തിന് യോജിച്ചതല്ല.'
മറ്റൊന്ന്, ബാബറി മസ്ജിദ് തകര്‍ത്ത കേസും സ്വത്തിന്റെ ഉടമസ്ഥാവകാശ കേസും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നുള്ളതാണ്. പള്ളി തകര്‍ത്ത കേസിലെ പ്രതികള്‍ മുഴുവനും പതിറ്റാണ്ടുകളായി ഈ നാട്ടില്‍ സുഖമായി ജീവിക്കുമ്പോള്‍ സ്വത്തില്‍ 'പിടിച്ചു പറിക്കാരനും പങ്കു' നല്‍കുന്നത് ആശ്വാസ്യമല്ല.
എന്നാല്‍ 'തര്‍ക്കത്തിലുള്ള സ്വത്ത് ' ലഭ്യമായ തെളിവ് വെച്ച് അറിയപ്പെടുന്ന 'ഉടമ' ആയ സുന്നി വകഫ് ബോര്‍ഡിന് എല്പിച്ചതിനു ശേഷം 'പിടിച്ചു പറിക്കാരന് ' ഈ തര്‍ക്കത്തിലെ സ്വത്തിനോടുള്ള വൈകാരിക ബന്ധം കണക്കിലാക്കി അത് മുഴുവനായും കൊടുക്കാന്‍ പോലും 'ഉടമയോട്' കോടതിക്ക് കല്പിക്കാമായിരുന്നു. അത്തരം ഒരു വിധി ആയിരുന്നെങ്കില്‍ രാജ്യത്തെ സിവില്‍ സമൂഹത്തിനും പ്രത്യേകിച്ച് മുസ്ലിമ്കള്‍ക്കും കോടതി എന്ന വ്യവസ്ഥയില്‍ വിശ്വാസം ഉണ്ടാകുമായിരുന്നു.
മുസ്ലിം പക്ഷം മുമ്പേ തന്നെ എടുത്ത നിലപാട് അവര്‍ കോടതി വിധിയെ മാനിക്കുമെന്നാണ്. ഇത് തന്നെയാണ് ഇന്ത്യയിലെ പൊതു മതേതര സമൂഹവും സ്വീകരിച കാഴ്ചപ്പാട്. എന്നാല്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഘം കോടതി വിധി അല്ല വിശ്വാസമാണ് പ്രധാനം എന്ന വാദമായിരുന്നു പണ്ട് മുതലേ ഉന്നയിച്ചിരുന്നത്. സംഘ പരിവാരത്തിന്റെ ഈ ഫാസിസ്റ്റ് സമീപനം തന്നെയാണ് അയോധ്യയെ രാജ്യത്തിന്‍റെ നീതി ന്യായ വ്യവസ്ഥയുടെ ഒരു അളവ് കോല്‍ ആക്കി കാണാന്‍ പൊതു സമൂഹത്തെ പ്രേരിപ്പിച്ചത്.
കേസില്‍ ബോധപൂര്‍വം പതിറ്റാണ്ടുകളുടെ ദൈര്‍ഘ്യം വരുത്തുകയായിരുന്നു സംഘ പരിവാരം. ഇന്നിപ്പോള്‍ ജഡ്ജിമാരുടെ 'വിശ്വാസം' തന്നെ ഔദ്യോഗിക തെളിവുകളാക്കി മാറ്റാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. നിയമപരമായി വിധി തങ്ങള്‍ക്കനുകൂലമാക്കാവുന്ന രീതിയില്‍ Archaeological Survey of India എന്ന സര്‍ക്കാര്‍ സ്ഥാപനത്തെ സംഘ പരിവാരം ദുരുപയോഗപ്പെടുതിയതായും നമുക്ക് കാണാം. ത്രേതാ യുഗത്തില്‍ ജീവിച്ചിരുന്ന 'ശ്രീരാമ ഭഗവാന്റെ ജന്മ സ്ഥലം ' കേവല യുക്തിക്ക് നിരക്കാത്ത രീതിയില്‍ കൃത്യമായി ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കണ്ടു പിടിച്ചത് തന്നെയാണ് ഈ വിധിയെ അപഹാസ്യമാക്കുന്ന ഏറ്റവും വലിയ ഘടകം.
ഇന്ത്യയിലെ 46% പേരും പ്രേതത്തില്‍ വിശ്വസിക്കുന്നവരും 24% പേരും കൈനോട്ടക്കാരെ സമീപിക്കുന്നവരുമാണ് എന്നാണ് ഒരു CSDS പഠനം തെളിയിച്ചത് . 2007ല്‍ ഹിന്ദുസ്ഥാന്‍ ടൈംസും സി എന്‍ എന്‍ - ഐ ബി എനും സംയുക്തമായി നടത്തിയ State of the Nation Survey യില്‍ ദില്ലിയിലെ Centre for the Study of Developing Societies (CSDS) കണ്ടെത്തിയതാണ് ഈ വിവരം. (സഞ്ജയ് കുമാര്‍ & യോഗേന്ദ്ര യാദവ് പഠനം). ഇന്ത്യയിലെ ആദിവാസികള്‍ക്കും ഗ്രാമ വാസികള്‍ക്കും നഗര വാസികളായ സവര്‍ണരെ അപേക്ഷിച്ച് മതചാരങ്ങളില്‍ താല്പര്യം കുറവാണെന്നും അത് പറയുന്നു. ഇതിനാല്‍ തന്നെ 'വിശ്വാസം' തെളിവാക്കിയ ഇത്തരം കോടതി വിധികള്‍ക്ക് ഇന്ത്യന്‍ മധ്യ വര്‍ഗത്തിനിടയില്‍ ജനാധിപത്യ പരിവേഷവും കാണും.
അതേ സമയം ഇന്ത്യയിലും ഏഷ്യയുടെ പല ഭാഗങ്ങളിലും രാമായണ കഥ പല രീതിയില്‍ പ്രചാരത്തില്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യയിലും രാമനും രാമായണ മഹാ ഭാരത കഥയും സാംസ്കാരിക ജീവിതത്തിലെ പ്രധാന ഐതിഹ്യങ്ങളാണ്. ഒരു പക്ഷെ ഇന്ത്യയിലെ ഹിന്ദു മത വിശ്വാസികളെക്കാള്‍ പ്രാധാന്യത്തോടെ ഇന്തോനേഷ്യന്‍ മുസ്ലിംകള്‍ സാംസ്കാരികമായി രാമായണത്തിലെ കഥകളെയും ബുദ്ധ മതത്തെയും ആദരിക്കുന്നുണ്ട് എന്ന് അവിടെ സന്ദര്‍ശിച്ചതില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇന്തോനേഷ്യയിലെ ഹിന്ദു ജന സംഘ്യ വെറും 2 % മാത്രമാണ്. അവരിലധികവും ബാലി ദ്വീപിലാണ്. പക്ഷെ രാമായണവും മഹാ ഭാരതവും ഇന്തോനേഷ്യയില്‍ എല്ലായിടത്തും ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഇന്ത്യയില്‍ പല പ്രാദേശിക ദൈവങ്ങളും ഉള്ളതിനാല്‍, രാമായണത്തിലെ പല കഥാ പാത്രങ്ങളും ദേശീയ ദൈവങ്ങളല്ല.
സാക്ഷാല്‍ ലാല്‍ കൃഷ്ണ അദ്വാനി തന്നെ ഈ മുസ്ലിം ഭൂരിപക്ഷ രാജ്യം സന്ദര്‍ശിച്ചതിനു ശേഷം തന്റെ ബ്ലോഗില്‍ എഴുതിയത് ഇങ്ങിനെയാണ്. "Indonesia, I must say, seemed to know and cherish Ramayana and Mahabharata better than we do"
ഇതേ അദ്വാനി തന്നെയാണ് മുസ്ലിംകളുടെ 'ബാബറി മസ്ജിദ്' അടക്കമുള്ള ആരാധനാലയങ്ങള്‍ തകര്‍ക്കാനും ഇന്ത്യയില്‍ നേതൃത്വം കൊടുക്കുന്നത് ! ഇന്ത്യന്‍ മുസ്ലിംകളെ ആഭ്യന്തര ശത്രുവായി പ്രഖ്യാപിച്ചു വര്‍ഷങ്ങളായി മാനസിക യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ് സംഘ പരിവാരം. ഇവിടെ അയോധ്യയില്‍ നൂറ്റാണ്ടുകളായി നില നിന്നിരുന്ന ഒരു മുസ്ലിം പള്ളിയുടെ അകത്താണ് ശ്രീ രാമ ഭഗവാന്‍ ജനിച്ചതെന്ന് കൃത്യമായി ഇരുപതാം നൂറ്റാണ്ടിലെ ഒരു മതേതര രാജ്യത്തെ കോടതി പറയുന്നത് അവിശ്വസനീയം തന്നെ.
ഈ വിധിയുടെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ മറ്റൊരു കോടതിയുടെ മുന്‍പിലേക്ക് പോവുന്നതിലും നല്ലത് കേസില്‍ നിന്നും സ്വയം പിന്‍ വാങ്ങുകയും വിദ്യഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയുമാണ്. അന്ധ വിശ്വാസികളും ജാതി കോമരങ്ങളും ആയ സവര്‍ണ ബ്രാഹ്മണ വര്‍ഗ്ഗത്തിന്റെ കയിലുള്ള ഒരു എര്പാടാണ് ഇന്ത്യയിലെ പല കോടതികളും എന്ന് പിന്നാക്കക്കാര്‍ തിരിച്ചറിഞ്ഞു അവയില്‍ നിന്നും അകലം പാലിക്കുകയും നല്ല ഒരു സിവില്‍ സമൂഹം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ ചെലുതുകയുമാണ് ഉചിതം.
തുടര്‍ വായനക്ക്
അലഹബാദ് ഹൈ കോടതിയുടെ അയോധ്യ വിധിയെ കുറിച്ച് ഇന്ത്യയിലെ പ്രശസ്തരായ പലരുടെയും അഭിപ്രായം ഇവിടെ കാണുക
ജസ്റിസ് എസ യു ഖാന്റെ വിധിയില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ( ഇന്ത്യന്‍ എക്സപ്രസ്)
ഹനുമാന്‍ ഭക്തനായ ജസ്റിസ് ധരം വീര്‍ ശര്‍മ
ജസ്റിസ് സുധീര്‍ അഗര്‍വാള്‍
പ്രമ്ബനാന്‍ ഹിന്ദു ക്ഷേത്രം, ഇന്തോനേഷ്യ
ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തെ കുറിച്ചുള്ള ലാല്‍ കൃഷ്ണ അദ്വാനിയുടെ ബ്ലോഗ്

| രാമായണ കഥ അവതരിപ്പിക്കുന്ന ഇന്തോനേഷ്യന്‍ മുസ്ലിം കലാകാരന്മാര്‍ (പ്രമ്ഭാനാന്‍ ഹിന്ദു ക്ഷേത്രം, ജോഗ്ജകാര്‍ത്ത) |

2010 സെപ്റ്റംബർ 29, ബുധനാഴ്‌ച
അയോധ്യ ക്ഷേത്രം പണിയാന്‍ അനുമതി, എനിക്ക് ചോര്‍ന്നു കിട്ടിയ കോടതി വിധി
സ്വാതന്ത്രാനന്തര ഇന്ത്യ അറിയുന്ന ചരിത്രം
ഡിസംബര്‍ 22, 1949 നു ഭഗവാന്‍ ശ്രീ രാമന്റെ വിഗ്രഹം ബാബറി മസ്ജിദിനകത്ത് 'സ്വയം ഭൂ' വായി പ്രത്യക്ഷപ്പെട്ടു. കോടതിയിലേക്ക് നീളുന്ന തര്‍ക്കങ്ങള്‍ പിന്നീട് ഇരു വിഭാഗത്തില്‍ നിന്നും ഉണ്ടായി. അതിനിടെ, ഡിസംബര്‍ 6, 1992 നു ആയിരങ്ങള്‍ വരുന്ന 'സംഘ പരിവാര്‍' പ്രവര്‍ത്തകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് മുഴുവനായും പൊളിച്ചു നീക്കി ഒരു താല്‍കാലിക രാമഷേത്രം നിര്‍മിച്ചു. പിന്നീട് കോടതി നടപടികളുടെ ദൈര്‍ഖ്യം കാരണം 67 എകര്‍ വിസ്ത്രിതിയുള്ള ഈ സ്ഥലത്ത് ഒരു ആഗോള രാമക്ഷേത്രം നിര്‍മിക്കാനുള്ള സംഘപരിവാരത്തിന്റെ ശ്രമങ്ങള്‍ പൂര്‍ണതയില്‍ എത്തിയില്ല.
Lal Krishna Advani
Murli Manohar Joshi
Uma Bharti
Praveen Togadia
Vinay katiyar
Bala Sahab Thakray
Ashok Singhal
Giri Raj Kishore
Sadhavi Ritambara
Vishnu Hari Dalmia
Kalyan Singh
Satish Pradhan
Champat Rai Bansal
Mahant Aditaya Nath
Ram Vilas Vedanti
Mahamandaleshwar Jagdish
B.L. Sharma ‘Prem’
Mahant Nritya Gopal Das
Dharam Das
Satish Nagar
Moreshwar Save
ഈ വിധി ബഹുസ്വര രാഷ്ട്രത്തിന്റെ പൊതു താല്പര്യം മുന്നില്‍ കണ്ടു കൊണ്ടുള്ളതാണ്. ഇത് കൊണ്ട് ബന്ധപ്പെട്ട കക്ഷികള്‍ക്കുണ്ടായെക്കാവുന്ന നഷ്ടങ്ങളില്‍ ഖേദിക്കുന്നു.
നീതിയുടെ താല്പര്യത്തിനു വേണ്ടി ഈ വിധിയിലെ എല്ലാ ഭാഗങ്ങളും നടപ്പിലാക്കെണ്ടാതാനെന്നും, പ്രതികള്‍ക്കുള്ള കഠിന തടവിനു ഒരു വിധത്തിലുള്ള 'സ്റ്റേ' നിയമ കുരുക്കും ലഭ്യമല്ലെന്നും ഈ കോടതി ഒന്ന് കൂടെ അടിവരയിട്ടു ഉത്തരവിടുന്നു.
തുടര്‍ വായനക്ക് :
പള്ളികാര്യം: ജോക്കര്‍
സമാധാനത്തിന്റെ ക്രമം: രാജീവ് ശങ്കരന്‍
മസ്‌ജിദ്- മന്ദിര്‍ തര്‍ക്കം: കെ ടി കുഞ്ഞി കണ്ണന്‍
ഡിസംബര്‍ 22, 1949 നു ഭഗവാന്‍ ശ്രീ രാമന്റെ വിഗ്രഹം ബാബറി മസ്ജിദിനകത്ത് 'സ്വയം ഭൂ' വായി പ്രത്യക്ഷപ്പെട്ടു. കോടതിയിലേക്ക് നീളുന്ന തര്‍ക്കങ്ങള്‍ പിന്നീട് ഇരു വിഭാഗത്തില്‍ നിന്നും ഉണ്ടായി. അതിനിടെ, ഡിസംബര്‍ 6, 1992 നു ആയിരങ്ങള്‍ വരുന്ന 'സംഘ പരിവാര്‍' പ്രവര്‍ത്തകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് മുഴുവനായും പൊളിച്ചു നീക്കി ഒരു താല്‍കാലിക രാമഷേത്രം നിര്‍മിച്ചു. പിന്നീട് കോടതി നടപടികളുടെ ദൈര്‍ഖ്യം കാരണം 67 എകര്‍ വിസ്ത്രിതിയുള്ള ഈ സ്ഥലത്ത് ഒരു ആഗോള രാമക്ഷേത്രം നിര്‍മിക്കാനുള്ള സംഘപരിവാരത്തിന്റെ ശ്രമങ്ങള്‍ പൂര്‍ണതയില്‍ എത്തിയില്ല.
![]() |
| പള്ളി പൊളിക്കുന്ന സംഘപരിവാര്‍ കൂട്ടം, കടപ്പാട് ; ഔട്ലൂക് മാഗസിന്‍ |
അലഹബാദ് ഹൈ കോടതി ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ച് വിധി സെപ്റ്റംബര്‍ 30നു പ്രസ്താവിക്കും. വിധി എതിരായാല്‍ അപ്പീല്‍ പോകുമെന്ന് ഇരു കൂട്ടരും.
ഈ കേസിനെ കുറിച്ച് ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ എന്റെ വിധി ഞാന്‍ മുമ്പേ പ്രസ്താവിക്കുന്നു.
- അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയ സ്ഥലത്ത് 'വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് ' 7 ഏക്കര്‍ സ്ഥലം രാമ ക്ഷേത്രം പണിയാനായി അനുവദിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെടുന്നു.
- GPS ഉപയോഗിച്ച് ശ്രീ രാമ ഭഗവാന്‍ ജനിച്ച സ്ഥലം കൃത്യമായി കണ്ടു പിടിക്കുവാന്‍ Archaeological Survey of India യോട് ഈ കോടതി ആവശ്യപ്പെടുന്നു. പ്രസ്തുത സ്ഥലം നിര്‍ണയിച്ച ശേഷം അതിനു ചുറ്റുമുള്ള 7 ഏക്കര്‍ സ്ഥലമായിരിക്കണം ക്ഷേത്ര നിര്‍മാണത്തിന് കൈമാറ്റം ചെയ്യപെടെണ്ടത്.
- അറിയപ്പെടുന്ന തെളിവുകള്‍ വെച്ച് ഈ 67 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സുന്നി വഖഫ് ബോര്‍ഡിന് അവകാശപ്പെട്ടതാണ് എങ്കിലും ഒരു ബഹു സ്വര സമൂഹത്തിന്റെ ഉത്തമമായ ലക്‌ഷ്യം മുന്നില്‍ കണ്ടു ഈ വിധി കക്ഷി മാനിക്കേണ്ടതാണ്.
- ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പും ക്ഷേത്രത്തിന്റെ 7 കിലോ മീറ്റര്‍ ചുറ്റളവില്‍ സ്ഥിരമായി താമസിക്കുന്ന ഹിന്ദു മത വിശ്വാസികള്‍ തിരഞ്ഞെടുക്കുന്ന ഒരു ട്രസ്റിന് കീഴില്‍ മാത്രം ആയിരിക്കണം.
- ഈ സ്ഥലത്തെ ശബ്ദ, പ്രകൃതി മലിനീകരണം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥകള്‍ക്ക് കീഴിലായിരിക്കണം.
- ബാക്കി വരുന്ന 60 ഏക്കര്‍ സ്ഥലം ഉടമസ്ഥാവകാശം സുന്നി വഖഫ് ബോര്‍ഡിന് തിരിച്ചു നല്‍കുന്നു. ഇവിടെ കേന്ദ്ര സര്‍ക്കാര്‍ ചിലവില്‍ 400 കോടി രൂപ മുതല്‍ മുടക്കില്‍ ഒരു വിദ്യാഭ്യാസ സമുച്ചയം നിര്‍മിക്കണം. ഈ വിദ്യഭ്യാസ സമുച്ചയത്തിന്റെ തുടര്‍ നടത്തിപ്പ് ചിലവുകള്‍ കേന്ദ്ര സര്‍കാരിന്റെ ചിലവില്‍ ആയിരിക്കണം. ഇതിലെ പ്രവേശനം അമ്പതു ശതമാനം മുസ്ലിമ്കള്‍ക്കും, 25 % ദളിതര്‍ക്കും, 25 % മറ്റു പിന്നാക്കക്കാര്‍ക്കും മാത്രമായി നിജപ്പെടുത്തണം. അധ്യാപക അനധ്യാപക നിയമനങ്ങളിലും ഈ അനുപാതം പാലിക്കണം. ഈ സമുച്ചയതിനകത്തു 3 % സ്ഥലത്തില്‍ കൂടാത്ത സ്ഥലമുപയോഗിച്ചു, ചെറിയ ആരാധനാലയങ്ങള്‍ പണിയാന്‍ ഇതിനകത്ത് പ്രവേശനം തേടുന്ന വിഭാഗങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഇവടങ്ങളിലെ പൂജാരികളും അതതു വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണം. അവയുടെ സാമ്പത്തിക ബാധ്യത അതതു വിശ്വാസി സമൂഹങ്ങള്‍ വഹിക്കണം.
![]() |
| പള്ളി പൊളിക്കാന്‍ നേതൃത്വം കൊടുക്കുന്ന പ്രതികള്‍ , കടപ്പാട് : outloook magazine |
- ഡിസംബര്‍ 6, 1992 നു ബാബറി മസ്ജിദ് പൊളിക്കുവാനും അത് വഴി രാജ്യത്തെ പൌരന്മാര്‍ക്കിടയില്‍ വിഷം കുത്തി വെക്കുവാനും താഴെ പേര്‍ ചേര്‍ത്തവര്‍ കാരണമായി എന്ന് ഈ കോടതിക്ക് ഉത്തമ ബോധ്യം വന്നിരിക്കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ 2000 ത്തിലധികം പേര്‍ കൊല്ലപ്പെട്ട വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണം ആകുകയും അത് വഴി രാജ്യ സുരക്ഷക്കും ഭീഷണിയാവുകയും ചെയ്തതിനാല്‍ ഈ കോടതി താഴെ പ്രതികളെ 25 വര്ഷം കഠിന തടവിനു വിധിച്ചിരിക്കുന്നു. ഇവരെയെല്ലാം ഏകാംഗ സെല്ലുകളില്‍ വെവ്വേറെ പാര്‍പിക്കേണ്ടതാണ്.
Lal Krishna Advani
Murli Manohar Joshi
Uma Bharti
Praveen Togadia
Vinay katiyar
Bala Sahab Thakray
Ashok Singhal
Giri Raj Kishore
Sadhavi Ritambara
Vishnu Hari Dalmia
Kalyan Singh
Satish Pradhan
Champat Rai Bansal
Mahant Aditaya Nath
Ram Vilas Vedanti
Mahamandaleshwar Jagdish
B.L. Sharma ‘Prem’
Mahant Nritya Gopal Das
Dharam Das
Satish Nagar
Moreshwar Save
![]() |
നീതിയുടെ താല്പര്യത്തിനു വേണ്ടി ഈ വിധിയിലെ എല്ലാ ഭാഗങ്ങളും നടപ്പിലാക്കെണ്ടാതാനെന്നും, പ്രതികള്‍ക്കുള്ള കഠിന തടവിനു ഒരു വിധത്തിലുള്ള 'സ്റ്റേ' നിയമ കുരുക്കും ലഭ്യമല്ലെന്നും ഈ കോടതി ഒന്ന് കൂടെ അടിവരയിട്ടു ഉത്തരവിടുന്നു.
തുടര്‍ വായനക്ക് :
പള്ളികാര്യം: ജോക്കര്‍
സമാധാനത്തിന്റെ ക്രമം: രാജീവ് ശങ്കരന്‍
മസ്‌ജിദ്- മന്ദിര്‍ തര്‍ക്കം: കെ ടി കുഞ്ഞി കണ്ണന്‍
2010 സെപ്റ്റംബർ 20, തിങ്കളാഴ്‌ച
പട്ടികവര്‍ഗപ്രദേശവും ആദിവാസികളും : ആര്‍ സുനില്‍
ഇന്ത്യന്‍ ഭരണഘടനയില്‍ ആദിവാസികളുടെ ഭൂമിക്കും വിഭവങ്ങള്‍ക്കും പരിരക്ഷ ഉറപ്പുവരുത്തുന്ന വ്യവസ്ഥകളുണ്ട്. പക്ഷേ, ഭരണാധികാരികളും രാഷ്ട്രീയപ്പാര്‍ട്ടികളും ആദിവാസികളുടെ കാര്യത്തില്‍ ഭരണഘടനയും നിയമവ്യവസ്ഥയും നടപ്പാക്കണമെന്നു പറയാറില്ല. മറ്റെല്ലാ വിഷയങ്ങളിലും നിയമം നിയമത്തിന്റെ വഴിക്കു സഞ്ചരിക്കട്ടെ എന്നു പറയുമ്പോള്‍ ആദിവാസികളുടെ കാര്യം വരുമ്പോള്‍ നിയമം അനീതിയുടെ വഴിയിലൂടെ സഞ്ചരിക്കുന്നു. നീതിനിഷേധത്തിന്റെ വന്‍മലയാണു കേരളത്തിലെ ആദിവാസികളുടെ തലയ്ക്കുമീതെ ഉയര്‍ന്നുനില്‍ക്കുന്നത്. രാഷ്ട്രീയനേതൃത്വങ്ങള്‍ ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് അജ്ഞരാണ്. ആ ബാധ്യത നിറവേറ്റുന്നതില്‍ അവര്‍ക്കു താല്‍പ്പര്യമില്ല. ആദിവാസികളുടെ ഭൂമിക്കുമേല്‍ അധീശത്വമുറപ്പിക്കുന്നവര്‍ക്ക് നിയമപരമായ പരിരക്ഷയുണ്െടന്നു വാദിക്കുന്ന പട്ടികജാതി വകുപ്പുമന്ത്രിമാരുള്ള ഒരു സംസ്ഥാനമാണു കേരളം.
ഇന്ത്യന്‍ സ്വാതന്ത്യ്രത്തിനുശേഷം ദശകങ്ങള്‍ കഴിഞ്ഞിട്ടും ഭരണഘടനയുടെ 244ാം വകുപ്പ് കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് അന്യമാണ്. ആദിവാസികള്‍ക്കു ഭൂമിയിന്‍മേലുള്ള അവകാശം ഉറപ്പിക്കുന്ന, അവരുടെ മൌലികാവകാശത്തെക്കുറിച്ച് ഇടതു-വലതു മുന്നണികള്‍ നിശ്ശബ്ദരാണ്. സാര്‍വദേശീയതലത്തിലും ദേശീയരംഗത്തും ആദിവാസികളുടെ പരിരക്ഷയെക്കുറിച്ചു നടക്കുന്ന ചര്‍ച്ചകള്‍ കേരളത്തിലാരും കേള്‍ക്കുന്നില്ല. ഐക്യരാഷ്ട്രസഭയുടെ മറ്റെല്ലാ പ്രഖ്യാപനങ്ങളും ഉരുവിടുന്നവര്‍ ആദിവാസികളുടെ ഭാഗം വരുമ്പോള്‍ അതു വിഴുങ്ങുന്നു. 244ാം വകുപ്പിലെ ആറാം ഖണ്ഡികയിലെ ഉപവകുപ്പ് (2) അനുസരിച്ച് ആദിവാസികളുടെ ഭൂമിയും സംസ്കാരവും ജീവിതവും സംരക്ഷിക്കുന്നതിന് അവരുടെ അധിവാസമേഖലകളെ പട്ടികവര്‍ഗപ്രദേശങ്ങളായി (ഷെഡ്യൂള്‍ ഏരിയാസ്) പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ പ്രസിഡന്റിന് അധികാരമുണ്ട്. ഈ നിയമം ഉപയോഗിച്ചു വിവിധ സംസ്ഥാനങ്ങളില്‍ പട്ടികവര്‍ഗപ്രദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒറീസ, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഞ്ചാം പട്ടികയുടെ സംരക്ഷണം ലഭിച്ചു. എന്നാല്‍, കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ആദിവാസികളുടെ ഭരണഘടനാപരമായ അവകാശത്തെ നിരാകരിക്കുകയാണ്.
1960ലെ ധേബര്‍ കമ്മീഷന്‍, ആദിവാസികളുടെ അധിവാസകേന്ദ്രങ്ങളെ പട്ടികവര്‍ഗപ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്നു നിര്‍ദേശിച്ചിരുന്നു. വനമേഖല ഉള്‍പ്പെടെ 1624 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പട്ടികവര്‍ഗപ്രദേശമാണെന്നു കണ്െടത്തുകയും ചെയ്തു. 1960കളുടെ ഒടുവില്‍ നടന്ന ഗോത്രവര്‍ഗകലാപങ്ങളെ തുടര്‍ന്ന് 1970ല്‍ കേന്ദ്രസര്‍ക്കാര്‍ ഗിരിവര്‍ഗ ഉപപദ്ധതി നടപ്പാക്കാന്‍ തുടങ്ങി. അതുവഴി പട്ടികവര്‍ഗമേഖലയ്ക്കു പ്രത്യേക വികസനപദ്ധതികളും പരിരക്ഷയും ലഭിച്ചു. കേരളത്തിലെ സര്‍ക്കാര്‍ മറ്റെല്ലാ കാര്യങ്ങളിലും കേന്ദ്രവിഹിതം കിട്ടുന്നതിനുവേണ്ടി വളഞ്ഞ വഴികള്‍ വരെ സ്വീകരിക്കാറുണ്ട്. ഉദാഹരണമായി, ഹൈവേ 45 മീറ്റര്‍ ആക്കിയില്ലെങ്കില്‍ കേന്ദ്രപദ്ധതി ലഭിക്കില്ലെന്നു ശഠിക്കുന്നവര്‍തന്നെയാണ് ആദിവാസികളുടെ കാര്യം വരുമ്പോള്‍ കേന്ദ്രനിയമമോ കേന്ദ്രപദ്ധതികളോ സംസ്ഥാന സര്‍ക്കാരിനു ബാധകമല്ലെന്ന സമീപനം സ്വീകരിക്കുന്നത്. ഭരണഘടനയുടെ 244ാം വകുപ്പിനോട് കേരളത്തിലെ ഭരണാധികാരികള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു.
1994ല്‍ പഞ്ചായത്തീരാജ് നിയമം നടപ്പാക്കിയപ്പോള്‍ ആദിവാസികളുടെ പ്രത്യേക അവകാശത്തെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ ഗൌരവപൂര്‍വം ആലോചിച്ചിരുന്നില്ല. പാര്‍ലമെന്റും ഇതിനു വേണ്ട പരിഗണന നല്‍കിയില്ല. ആദിവാസികളുടെ പാരമ്പര്യ ജീവിതാവസ്ഥ പരിശോധിക്കാതെയും വിലയിരുത്താതെയുമാണ് പഞ്ചായത്തീരാജ് സംവിധാനം നടപ്പാക്കിത്തുടങ്ങിയത്. അതുകൊണ്ട് കോടതി ഈ വിഷയത്തില്‍ ഇടപെടുകയും ആദിവാസികളുടെ പാരമ്പര്യ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തണമെന്നു നിര്‍ദേശം നല്‍കുകയുമുണ്ടായി. അതിനായി 1994ല്‍ ദിലീപ് സിങ് ഭൂരിയ അധ്യക്ഷനായി ഒരു ഇരുപതംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. അഞ്ചാംപട്ടികയില്‍ വരുന്ന പ്രദേശങ്ങളില്‍ പഞ്ചായത്തീരാജ് നടപ്പാക്കേണ്ടത് എങ്ങനെയാണെന്നു നിര്‍ദേശം നല്‍കുകയായിരുന്നു ഈ കമ്മിറ്റിയുടെ ദൌത്യം.
ഭൂരിയാ കമ്മീഷന്‍ 1995ല്‍ സര്‍ക്കാരിനു വിശദമായ റിപോര്‍ട്ട് സമര്‍പ്പിച്ചു. സര്‍ക്കാര്‍ അത് അംഗീകരിച്ചു. അങ്ങനെ പഞ്ചായത്തീരാജ് വ്യവസ്ഥകള്‍ (പട്ടികവര്‍ഗമേഖലയിലേക്കു വ്യാപിപ്പിക്കല്‍) നിയമം അഥവാ പെസാ 1996 പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കി. ഇതുവഴി അഞ്ചാംപട്ടികയ്ക്കു മൂര്‍ത്തരൂപം ലഭിച്ചു. ഇതിനുശേഷം ഇന്ത്യയിലെ പല ഭാഗങ്ങളിലും ആദിവാസികള്‍ തങ്ങളുടെ അധിവാസമേഖലകള്‍ പട്ടികവര്‍ഗപ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭം തുടങ്ങി. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ബിഹാര്‍, ഒറീസ, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പട്ടികവര്‍ഗപ്രദേശങ്ങള്‍ പ്രഖ്യാപിച്ചു. ആ പ്രദേശങ്ങള്‍ക്കു പെസയുടെ പരിരക്ഷയും ആനുകൂല്യങ്ങളും ലഭിച്ചു. ഭൂരിയാ കമ്മീഷന്‍ കേരളത്തിലും പശ്ചിമബംഗാളിലും ആദിവാസി അധിവാസമേഖലകള്‍ പട്ടികവര്‍ഗപ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നു ചൂണ്ടിക്കാണിച്ചിരുന്നു. കൊളോണിയല്‍കാലത്തു നടത്തിയ ഭൂമിശാസ്ത്ര അതിര്‍ത്തികളാണു ഭരണപരമായി ഇന്നും തുടരുന്നത്. ആദിവാസികളെ എവിടെയും ഓരങ്ങളിലേക്കു തള്ളിമാറ്റി. വംശപരവും ഭൂമിശാസ്ത്രപരവും ജനസംഖ്യാ അധിഷ്ഠിതവുമായ പരിഗണനകളുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തികള്‍ രണ്ടുവര്‍ഷത്തിനകം പുനക്രമീകരിക്കണമെന്നാണു ഭൂരിയാ കമ്മീഷന്‍ ആവശ്യപ്പെട്ടത്. റവന്യൂ ഗ്രാമങ്ങളില്‍ നിന്നു വ്യത്യസ്തമായി ഊരിനെയോ ഊരുകൂട്ടത്തെയോ അടിസ്ഥാന ഏകകമായി പരിഗണിക്കണമെന്നാണു കമ്മീഷന്‍ പറഞ്ഞത്.
ഭരണഘടനയുടെ 244ാം വകുപ്പ് ബോധപൂര്‍വം കേരളസര്‍ക്കാര്‍ ലംഘിച്ചു. കേരളത്തില്‍ പട്ടികവര്‍ഗപ്രദേശങ്ങള്‍ പ്രഖ്യാപിക്കാന്‍ അവര്‍ തയ്യാറായില്ല. ആദിവാസികളുടെ പഞ്ചായത്ത് രൂപീകരണം നടന്നില്ല. സംസ്ഥാന സര്‍ക്കാര്‍ മറന്നുപോയത് ഭരണഘടനാപരമായ ബാധ്യതയാണ്. അതേസമയം, അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. അവിടെയൊന്നും ആദിവാസികള്‍ക്ക് ഇടം ലഭിച്ചില്ല. ആദിവാസികളുടെ ഭൂമിയും സംസ്കാരവും സംരക്ഷിക്കുന്നതിനുള്ള നിയമം അട്ടിമറിക്കപ്പെട്ടു. അവരെ പട്ടിണിയുടെ നിലയില്ലാക്കയത്തിലേക്കു തള്ളിയിടുകയും ചെയ്തു.
തേജസ് ദിനപത്രം , സെപ് 6 , 2010

2010 സെപ്റ്റംബർ 15, ബുധനാഴ്‌ച
ജാതി സെന്‍സസ് എങ്ങിനെ ആവണം?
പ്രത്യേകമായി ജാതിസെന്‍സസ് നടത്താനുള്ള തീരുമാനം സംബന്ധിച്ചു വിദഗ്ധരും സാമൂഹികപ്രവര്‍ത്തകരും തയ്യാറാക്കിയ കുറിപ്പില്‍ നിന്ന്:
ജാതി സംബന്ധിച്ച വിവരങ്ങള്‍ ഒരു പ്രത്യേക സെന്‍സസിലൂടെ ശേഖരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഈ സുപ്രധാനമായ നീക്കത്തിന്റെ പല പ്രധാന സാധ്യതകളും ഇല്ലാതാക്കുമെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. ജാതി സംബന്ധിച്ച വിവരശേഖരണം സെന്‍സസിന്റെ ഭാഗമായി നടത്തുമെന്ന നേരത്തേയുള്ള തീരുമാനം വളരെ പുരോഗമനപരവും ചരിത്രപ്രധാനവുമായിരുന്നു. ജാതി സംബന്ധിച്ച വിവരങ്ങള്‍ 2011 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന വീടുതോറും കയറിയിറങ്ങിയുള്ള വിവരശേഖരണവേളയില്‍ ശേഖരിക്കാനായിരുന്നു ഇതുസംബന്ധിച്ച മന്ത്രിസഭാസമിതിയുടെ ശുപാര്‍ശ. അതു വളരെ സ്വാഗതാര്‍ഹമായ ഒരു സമീപനമായിരുന്നു. എന്നാല്‍, അതിനുശേഷം ജാതി-വിവരശേഖരണം വേറെത്തന്നെ നടത്താനുള്ള തീരുമാനമാണു കേന്ദ്ര കാബിനറ്റ് യോഗം കൈക്കൊണ്ടത്. അതു വളരെ ആശങ്കാജനകമാണ്. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ 140 കൊല്ലത്തെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ജാതി സംബന്ധമായ വിവരങ്ങള്‍ ഇങ്ങനെ പ്രത്യേകമൊരു പരിപാടിയായി നടത്തപ്പെടുകയുണ്ടായിട്ടില്ല.
2011 ജൂണില്‍ ജാതി സംബന്ധമായ വിവരങ്ങള്‍ പ്രത്യേകമായി ശേഖരിക്കുകയാണെങ്കില്‍ അതു രാജ്യത്തെ വിവിധ ജാതിക്കാരുടെ ഒരു തലയെണ്ണല്‍ പരിപാടി മാത്രമായി അവശേഷിക്കും. ജാതി സംബന്ധമായി ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ സാമൂഹിക-സാമ്പത്തിക സ്ഥിതിയുമായും വിദ്യാഭ്യാസപരമായ അവസ്ഥയുമായും ബന്ധപ്പെടുത്തി വിശകലനം ചെയ്യാന്‍ അതു സഹായിക്കില്ല. മാത്രമല്ല, ഇങ്ങനെ വേര്‍തിരിക്കുന്നത് സാക്ഷരത, വിദ്യാഭ്യാസം, കുടുംബസംബന്ധമായ അവസ്ഥ, ജീവിതനിലവാരവും ആയുസ്സും, തൊഴില്‍ തുടങ്ങിയ വിവിധങ്ങളായ ഘടകങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിക്കാനും സാധ്യമാവാതെ വരും. കാരണം, ഈ വിവരങ്ങള്‍ സാധാരണ സെന്‍സസിന്റെ ഭാഗമായാണു ശേഖരിക്കപ്പെടുന്നത്. ഇങ്ങനെ സമഗ്രമായ ഒരു ചിത്രത്തിനു പകരം വെറും ജാതിക്കണക്ക് മാത്രമാണു ലഭ്യമാവുന്നതെങ്കില്‍ അതുകൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവുമുണ്ടാവില്ല. ഇത്തരത്തില്‍ ജാതിസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നതുതന്നെ ഭാവിയില്‍ ദേശീയസമ്പത്തിന്റെ പുനര്‍വിതരണം സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ നീതിനിഷ്ഠമായി നടപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനായി രാജ്യത്തെ വിവിധ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ സംബന്ധിച്ച യഥാര്‍ഥവും സത്യസന്ധവുമായ ഒരു ചിത്രം ലഭിക്കണമെന്നതാണ് ഇത്തരമൊരു പഠനത്തിന്റെ അടിസ്ഥാനം തന്നെ. സാമൂഹികനീതി ലക്ഷ്യമാക്കിയുള്ള സര്‍ക്കാര്‍പദ്ധതികള്‍ ഫലപ്രദമായി ആവിഷ്കരിച്ചു നടപ്പാക്കുന്നതിന് അത്തരമൊരു യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനം വേണം. അതിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കണം.
ജൂണില്‍ പ്രത്യേകമായി ജാതി സംബന്ധമായ സെന്‍സസ് എന്ന പരിപാടിയോടു വിയോജിക്കുന്നതിനു വേറെയും ശക്തമായ നിരവധി കാരണങ്ങളുണ്ട്. ജൂണ്‍-സപ്തംബര്‍ കാലഘട്ടം ദേശവ്യാപകമായി ഇത്തരമൊരു പരിപാടി നടപ്പാക്കുന്നതിന് ഒട്ടും പറ്റിയ വേളയല്ല. കാരണം, ഉത്തരേന്ത്യയുടെ മിക്കവാറും ഭാഗങ്ങളില്‍ കടുത്ത വേനല്‍ക്കാലമായിരിക്കും അപ്പോള്‍; അതേസമയം, ദക്ഷിണേന്ത്യയില്‍ മഴയും വെള്ളപ്പൊക്കവുമായിരിക്കും. മാത്രമല്ല, ആ കാലത്തു മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സ്കൂള്‍ അവധി കഴിഞ്ഞു പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കും. അതുകൊണ്ട് ഇത്തരം പ്രവര്‍ത്തനത്തിന് ആവശ്യമായ 21 ലക്ഷം വിവരശേഖരണപ്രവര്‍ത്തകരെ അധ്യാപകസമൂഹത്തില്‍ നിന്നു കണ്െടത്താന്‍ പ്രയാസമാവും. അതിനു പുറമെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഒരു സെന്‍സസ് കഴിഞ്ഞയുടനെ ഇതിന് ആവശ്യമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സൌകര്യങ്ങളും വീണ്ടും പ്രാദേശികതലത്തില്‍ ഒരുക്കുകയെന്നതു ക്ഷിപ്രസാധ്യമാവില്ല. ചുരുക്കിപ്പറഞ്ഞാല്‍, പേരിന് ഒരു സെന്‍സസ് എന്നല്ലാതെ തൃപ്തികരമായ ഒരു വിവരശേഖരണ പ്രവര്‍ത്തനം നടത്താന്‍ ആ സമയത്തു പ്രയാസമായിരിക്കും.
ജൂണില്‍ നടക്കുന്ന ജാതിസെന്‍സസിന് വീണ്ടും 2000 കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കണം. ഫെബ്രുവരിയില്‍ നടക്കുന്ന 2011 സെന്‍സസിന് ചെലവഴിക്കുന്ന 2240 കോടി രൂപയ്ക്കു പുറമെയാണിത്. ഫെബ്രുവരി സെന്‍സസില്‍ തന്നെ വലിയ പ്രയാസമൊന്നും കൂടാതെ ജാതിവിവരങ്ങളും ശേഖരിക്കാമെന്നിരിക്കെ ഇത്തരത്തില്‍ അനാവശ്യമായ അധികച്ചെലവ് അംഗീകരിക്കാവുന്നതല്ല.
സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍- അതു പുനപ്പരിശോധിക്കുമെന്നാണു ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്- തീര്‍ച്ചയായും ജാതിസെന്‍സസും 2011 ഫെബ്രുവരിയില്‍ ശേഖരിക്കുന്ന സാമൂഹിക-സാമ്പത്തികാദി മറ്റു വിവരങ്ങളുമായി സംയോജിപ്പിച്ചു സമഗ്രമായ റിപോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള സംവിധാനങ്ങള്‍ രജിസ്ട്രാര്‍ ജനറല്‍ ഒരുക്കണം. അതിനുള്ള തയ്യാറെടുപ്പുകളും നടത്തണം. അങ്ങനെ മാത്രമേ ആ രണ്ടു ഘടകങ്ങളും തമ്മില്‍ ബന്ധിപ്പിച്ചു രാജ്യത്തെ വിവിധ ജാതികളുടെ എണ്ണം മാത്രമല്ല, സാമൂഹിക-സാമ്പത്തിക സ്ഥിതി കൂടി വ്യക്തമായി കണ്െടത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, അതുപോലും അത്രയൊന്നും തൃപ്തികരമാവുകയുമില്ല. കാരണം, ജനസംഖ്യയില്‍ ഒരു വലിയ ഭാഗം (ഏതാണ്ട് 20 ശതമാനം) വിവിധ കാരണങ്ങളില്‍ ഈ സമയത്തു തങ്ങളുടെ താമസസ്ഥലം മാറ്റിയിരിക്കും.
ജാതി സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നത് സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ നടപ്പാക്കലിനെ ബാധിക്കുമെന്നും അതിന്റെ ഗുണവശങ്ങളെ ഇല്ലായ്മ ചെയ്യുമെന്നുമൊക്കെയുള്ള ചില വാദമുഖങ്ങള്‍ ഈയിടെയായി ഉന്നയിക്കപ്പെടുന്നുണ്ട്. ഓരോ കുടുംബവും തങ്ങളുടെ ജാതിയുടെ ശക്തി വലുതാക്കിക്കാണിക്കാനായി കുടുംബാംഗങ്ങളുടെ സംഖ്യ കൂട്ടിപ്പറയുമെന്നും ചിലര്‍ പറയുന്നു. ഇതൊക്കെ അടിസ്ഥാനരഹിതമായ വാദമുഖങ്ങളാണ്. കാരണം, സെന്‍സസ് വ്യക്തിയുടെ എല്ലാ വിവരങ്ങളും (പേര്, ലിംഗം, വിദ്യാഭ്യാസം, കുടുംബം, തൊഴില്‍ എന്നിങ്ങനെ) ശേഖരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇല്ലാത്ത ഒരാളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുക എന്നത് സംഭവ്യമേയല്ല. മാത്രമല്ല, തെറ്റായ വിവരം നല്‍കുന്നതിനെതിരേയുള്ള നിയമനടപടികളും ഓരോ വിവരവും പുനപ്പരിശോധന നടത്താനുള്ള സംവിധാനങ്ങളും ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുന്നുണ്ട്. ജാതി സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ചുവന്ന 1871-1931 കാലഘട്ടത്തിലും പട്ടികജാതി-പട്ടികവര്‍ഗ വിവരങ്ങള്‍ ശേഖരിച്ചുവന്ന 1951-2001 കാലഘട്ടത്തിലും എണ്ണം കൂട്ടിപ്പറയുന്നതു സംബന്ധിച്ച് യാതൊരു പരാതിയും ഉന്നയിക്കപ്പെടുകയുണ്ടായില്ല.
2011 ഫെബ്രുവരിയില്‍ നടക്കുന്ന പൊതു സെന്‍സസിന്റെ ഭാഗമായിത്തന്നെ ജാതിവിവരം ശേഖരിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. വിവരശേഖരണത്തിനു തയ്യാറാക്കിയ ഷെഡ്യൂളില്‍ പട്ടികജാതി-പട്ടികവര്‍ഗം സംബന്ധിച്ച കോളം ജാതി എന്നാക്കി മാറ്റിയാല്‍ മതി. അങ്ങനെ വന്നാല്‍ നേരത്തേ ശേഖരിച്ച മറ്റു സാമ്പത്തിക-സാമൂഹിക വിവരങ്ങളും ജാതിയും തമ്മിലുള്ള ബന്ധം എളുപ്പത്തില്‍ വിശകലനം ചെയ്യാന്‍ സാധ്യമാവും. അതിനാല്‍ത്തന്നെ ജാതി സംബന്ധമായ വിവരങ്ങള്‍ 2011ലെ പൊതു സെന്‍സസ് റിപോര്‍ട്ടിന്റെ ഭാഗമായി ലഭ്യമാക്കാനും സാധിക്കും. ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒക്ടോബറില്‍ നിശ്ചയിച്ച മുന്‍കൂര്‍ സെന്‍സസ് അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്കു മാറ്റിവച്ചാല്‍ രാജ്യമൊട്ടാകെ പുതിയ ഷെഡ്യൂളുകള്‍ തയ്യാറാക്കി ഒറ്റയടിക്കു വിവരശേഖരണപ്രക്രിയ നടപ്പാക്കാവുന്നതേയുള്ളൂ.
സെന്‍സസ് രണ്ടു ഘട്ടമായി നടപ്പാക്കുന്നതിന് എതിരായ വാദമുഖങ്ങള്‍ പ്രധാനവും ശക്തവുമാണ്. എന്നിട്ടും എന്തിനു കാബിനറ്റ് ഇത്തരമൊരു തീരുമാനത്തിലെത്തി എന്നത് അതിശയകരമാണ്. ജാതിവിവര ശേഖരണത്തിനു വേണ്ടി ജൂണില്‍ വീണ്ടുമൊരു സെന്‍സസ് എന്നത് ഭരണപരമായും സാമ്പത്തികമായും നിര്‍വഹണപരമായും ആലോചിച്ചാല്‍ ഒരിക്കലും അംഗീകരിക്കാവുന്നതല്ല. ജാതിസംവരണ സെന്‍സസില്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തണമെങ്കിലും സര്‍ക്കാര്‍ ഇപ്പോഴെടുത്ത തീരുമാനം മാറ്റി ഒന്നിച്ചുള്ള സെന്‍സസ് പ്രവര്‍ത്തനത്തിന് അനുമതി നല്‍കണം.
(ഒപ്പിട്ടവര്‍: ഡോ. എം വിജയനുണ്ണി- മുന്‍ സെന്‍സസ് കമ്മീഷണര്‍; പ്രഫ. സതീഷ് ദേശ്പാണ്ഡെ- ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ്; പ്രഫ. യോഗേന്ദ്ര യാദവ്- സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ്; പ്രഫ. സുഖദേവ് തോരാത്ത്- ചെയര്‍മാന്‍, യു.ജി.സി; പ്രഫ. എസ് ജാഫെത്- നാഷനല്‍ ലോ സ്കൂള്‍, ബാംഗ്ളൂര്‍; ഡോ. ചന്ദന്‍ ഗൌഡ- നാഷനല്‍ ലോ സ്കൂള്‍; പ്രഫ. രവിവര്‍മ കുമാര്‍- സീനിയര്‍ അഡ്വക്കറ്റ്.)

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)